Thursday, 5 September 2013

മഹാഭാരതം ഭാഗം 1

പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. മഹാഭാരത കഥയുടെ ആദ്യ പതിപ്പ് ഇന്ന് തുടങ്ങുന്നു...എ ല്ലാവരുടെയും സഹകരണത്തോടെ...ഈ ഇതിഹാസ പുണ്യത്തെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് പറയാനുണ്ട്...അത് കൊണ്ട് തന്നെ വിശദീകരണം ഇല്ല...എല്ലാവർക ്കും കുറച്ചെങ്കിലും അറിയാമെന്നു വിശ്വസിക്കുന്നു...ഒരു പരമ്പരയുടെ പൂർണമായ വിവരം ഉൾപ്പെടുത്തി ഒരു ഗ്രാഫ് ഞാൻ പോസ്റ്റ് ചെയ്യുന്നുണ്ട്.....അത് നോക്കി മനസിലാക്കുക...പൂർണമായ ഒരു ആമുഖം ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ സദയം ക്ഷമിക്കുക.. .മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പ നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്ത ാണ് പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്... പതിനെട്ടു പർവ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്. ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പ നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും

5 comments:

  1. മുഴുവനും കിട്ടുന്നില്ലല്ലോ...

    ReplyDelete
  2. ഭാഗം 1 "അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും" വരയെ കാണാൻ കഴിയുന്നുള്ളൂ ബാക്കി കിട്ടുന്നില്ല. ദയവായി സഹായിക്കു..

    ReplyDelete
  3. ധർമ്മം ക്ഷയിക്കാൻ കാത്തു നിൽക്കാതെ ദുഷ്ടരെ മുളയിലെ ഉൻമൂലനം സാധ്യമല്ലേ?!

    ReplyDelete
  4. മഹാഭാരതം സൗപ്തികപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെ വായിക്കുവാൻ https://keralam1191.blogspot.com/

    ReplyDelete