Thursday, 19 September 2013

മഹാഭാരതം ഭാഗം 19


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 5(തുടർച്ച)...
ഉദ്യോഗപര്വ്വം ( വിദുരോപദേശം ----
ശ്രീകൃഷണ ദൂത് )
( ആമുഖം :- ഓരോ വ്യക്തിയുടേയും മുജ്ജന്മ
കര്മ്മ ഫല സഞ്ചയമായ 'നിയതി' ഈശ്വര
ശക്തിയ്ക്കും മേലേയായി കണക്കാക്കുന്നു.
ഇവിടെ സ്വന്തം നിയതി കര്മ്മ ഫല
സഞ്ചിതമായി രൂപപ്പെട്ട
ദുര്യോധനനെ ഭഗവാന്റെ അവസോരചിതമായ
ഇടപെടലിനു പോലും മാറ്റി മറിയ്ക്കാനായില്ല.
ഭഗവാന്റെ വാക്കുകള്
കേവലം മായാജാലക്കാരന്റെ 'കപടത'
മാത്രമായി ദുര്യോധനന് കണ്ടു.
അത്രമാത്രം ഗര്വ്വിഷ്ടനും,
പാപിയുമായി തീര്ന്നു ദുര്യോധനന്. ഈ
ഘട്ടത്തില് മാത്രമാണ് മഹാഭാരതയുദ്ധം 'ധര്മ്മ
സംസ്ഥാപനത്തിന് ' അത്യന്താപേക്ഷിത
മാണെന്നു ഭഗവാന് ബലപ്പെട്ടത്.
വിദുരര് - കേവലം ഒരു ശുദ്ര സ്ത്രീയില് വ്യാസ
മഹര്ഷിയ്ക്ക് ജനിച്ച ഈ പുത്രന്
ധര്മ്മദേവന്റെ അംശാവതാരമാണ്. വിദുര
വാക്യത്തോളം ശ്രേഷ്ഠവും, പവിത്രവുമായ ഒരു
നീതി വാക്യം ഉണ്ടോ എന്ന്
ഇനിയും ബോദ്ധ്യപ്പെടേണ്ടിയിരിയ്ക്കുന്നു.
വാക്യത്തിന്റെ അര്ത്ഥ
സംപുഷ്ടി നഷ്ടപ്പെട്ടിട്ടില്ലെന്നു
ഏറെ എളിമയോടെ അഭിമാനിയ്ക്കുന്നു.
അറിയാനഗ്രഹിയ്ക്കുന്ന
ഇന്നത്തെ യുവലോകം വിദുര
വാക്യം ഉള്ക്കൊള്ളാന് ശ്രമിയ്ക്കുമെന്നു
കരുതട്ടെ. )
വിവാഹാനന്തരം, വിരാട സദസ്സില് വെച്ച്
തന്നെ അവര് അനന്തര നടപടികളെക്കുറിച്ച്
തിരക്കിട്ട് ചര്ച്ച തുടങ്ങി. ഇതിനിടയില്
വനവാസ വ്യവസ്ഥകളെല്ലാം കാറ്റില്
പറത്തും വിധം, ദുര്യോധനന് അടുത്ത ഒരു
പന്ത്രണ്ടു വര്ഷം കൂടി പാണ്ഡവര് വനത്തില്
കഴിയണമെന്നു ഒരു ദൂതന് വഴി യുധിഷ്ഠിരന്
സന്ദേശം കൊടുത്തു വിട്ടിരുന്നു.
ഇതും അവരുടെ ചര്ച്ചയ്ക്ക് ആക്കം കുട്ടി.
സഭയില് ഉപവിഷ്ഠരായിരുന്ന, ക്ഷണിയ്ക്കപ്പെട
്ട പ്രമുഖരെ അഭിസംബോധന ചെയ്തത്
കൃഷണനായിരുന്നു. അദ്ദേഹം പറഞ്ഞു,
ദുര്യോധനന് തികച്ചും അന്യായമാണ്
തന്റെ സഹോദരന്മാരായ ഈ പാണ്ഡവരോട്
കാട്ടിയത്. ബാല്യം മുതല് തുടങ്ങിയ ഈ
വൈരാഗ്യത്തിന്റെ അന്ത്യം ഏതു വിധത്തില്
കലാശിയ്ക്കുമെന്നു എനിയ്ക്ക്
പോലും ഊഹിയ്ക്കാന് കഴിയുന്നില്ല. കള്ള
ചൂതിലുടെ എല്ലാം തട്ടി എടുത്തിട്ട് തങ്ങള്
എല്ലാം സ്വന്തമാക്കിയെന്നു അഭിമാനിയ്ക്കുന്
ന കൗരവാദികള് ഒരു ഭാഗത്ത് - മറു ഭാഗത്ത്
കരുത്തുണ്ടെങ്കിലും, ധര്മ്മത്തിനും,
സത്യത്തിനും ജീവിതത്തില് ഏറെ വില നല്കുന്ന
പാണ്ഡവര്.
യുധിഷ്ഠിരന്റെ തീരുമാനം തന്നെയാണ്
ഏറെ ശരിയെന്നാണന്റെ പക്ഷം.
നിജപ്പെടുത്തിയ പതിമുന്നു വര്ഷത്തിനു ശേഷം,
ദുര്യോധനന് യുധിഷ്ഠിരന്റെ രാജ്യം അവര്ക്ക്
തിരിച്ചു നല്കിയെ പറ്റു. പൊടുന്നനെ ഒരു
യുദ്ധത്തിലേയ്ക്ക് എടുത്തു ചാടുന്നതിനു മുന്പായി,
ക്ഷമാശീലനും, സ്വാത്വികനുമായ ഒരു
ദൂതനെ ഹസ്തിന പുരിയിലേയ്ക്കയക്കുക.
അദ്ദേഹം കാര്യങ്ങള് യഥാവിധി രാജാവിനെയും,
പിതാമഹനെയും ബോദ്ധ്യപ്പെടുത്തട്ടെ!
തുടര്നടപടികള് അതിനു
ശേഷം കൂടി ആലോചിയ്ക്കാം.
കൃഷണന്റെ തീരുമാനം ഏവര്ക്കും സമ്മതമായിരുന്
. അടുത്തതായി സംസാരിയ്ക്കാനെഴുന്നേറ്റതു
ബാലരാമനായിരുന്നു. സ്വതസിദ്ധമായ
ഗാംഭീര്യത്തോടെ അദ്ദേഹം പറഞ്ഞു
"പാണ്ഡവര് ധര്മ്മിഷ്ഠരെന്ന കാര്യത്തില്
കൃഷ്ണനെപ്പോലെ എനിയ്ക്കും തര്ക്കമില്ല.
എന്നാല്, രാജാവായിരുന്ന യുധിഷ്ഠിരന്
ധര്മ്മം പോലെ തന്നെ മുഖ്യമല്ലായിരുന
്നോ കര്മ്മവും? എന്തുകൊണ്ട്
അദ്ദേഹം അവിടെ വിമുഖത കാട്ടി?
എന്റെ ശിഷ്യന് ദുര്യോധനന്
പറയുന്നതിലും കാര്യമുണ്ട് - ചൂതു കളി ഏതു
സമയവും നിറുത്താമായിരുന്നില്ലേ?
രാജ്യം പണയപ്പെടുത്തി കളിയ്ക്കണമെന്നു
ആരെങ്കിലും ഇദ്ദേഹത്തെ നിര്ബന്ധിച്ചോ?
അന്ന് കൗരവ സദസ്സില്
എത്രയോ പേരുണ്ടായിരുന്നു -
അവരെ ആരെയും തിരഞ്ഞെടുക്കാതെ,
കപടതന്ത്രജ്ഞനായ
ശകുനിയെ തന്നെ യുധിഷ്ഠിരന് എന്തിനു
തിരഞ്ഞെടുത്തു? ഒരാള് കൊടുക്കുമെന്നറി
ഞ്ഞാല്, പിടിച്ചു മേടിയ്ക്കാനുള്ള
തന്ത്രം ആരും മെനയും. രാജാവായ യുധിഷ്ഠിരന്
അത് എന്തുകൊണ്ടതറിയാതെ പോയി?
തികച്ചും ദുര്യോധനനെ ന്യായീകരിയ്ക്കുന്ന
രീതിയിലുള്ള
ബലരാമന്റെ സംഭാഷണം തുടരാനനുവദിയ്ക്
കാതെ സാത്യകി ഇടപെട്ടു. അങ്ങ്
മദ്യം കിട്ടിയാല് ആര്ക്കുവേണ്ടിയ
ും വക്കാലത്ത് പറയുന്നവനാണന്നു
ഞങ്ങള്ക്കറിയാം. അരുമ ശിഷ്യന്
വേണ്ടും വണ്ണം സല്ക്കരിച്ചു കാണും.
ജ്യേഷ്ഠന് സത്യത്തെ വളച്ചൊടിയ്ക്കാന
് ഞങ്ങള് അനുവദിയ്ക്കില്ല. യുദ്ധമെങ്കില്
യുദ്ധം! പാണ്ഡവര്ക്ക് അവര്ക്കര്ഹതപ്പെട്ട
രാജ്യം ദുര്യോധനന് മടക്കി നല്കിയേ പറ്റു.
ദ്രുപദനും വിരാടനും സാത്യകിയുടെ തീരുമാനത്തോ
പുര്ണ്ണമായും യോജിച്ചു. അവര് അടുത്ത
ദിവസം തന്നെ ദ്രുപദ
രാജധാനിയിലെ ശ്രേഷ്ഠനായ ഒരു ബ്രാഹ്മണ
മുഖ്യനെ ഹസ്തിനപുരത്തിലേയ്ക്കയ്യക്കാന്
തീരുമാനിച്ചു.
യുദ്ധത്തില് ശ്രീകൃഷണന്റെ സഹായം നേടുന്നത്
എന്തുകൊണ്ടും ഗുണം ചെയ്യുമെന്നു ശകുനി,
ദുര്യോധനനെ അറിയിച്ചു. അടുത്ത
ദിവസം ദുര്യോധനന് ദ്വാരകയിലേയ്ക്ക്
തിരിച്ചു. ദുര്യോധനനെത്തിയ
ശേഷം ഇതേ ആവശ്യത്തിന്
അര്ജ്ജുനനും ദ്വാരകയിലെത്തി. അവര്
ദ്വാരകയിലെ വിശ്രമ മുറിയില്
തികച്ചും അപരിചിതരെപ്പോലെ
ഇരുപ്പുറപ്പിച്ചു. കടന്നു വന്ന കൃഷ്ണ
ബന്ധുവായ സാത്യകി അവരോടായി പറഞ്ഞു. '
കൃഷ്ണന് മയക്കത്തിലാണ്. മുറി തുറന്നിട്ടിട്ടുണ്ട്.
നിങ്ങള്ക്ക് വേണമെങ്കില് അകത്തു
കടന്നിരിയ്ക്കാം.' അവര്
ഇരുവരും മുറിയിലേയ്ക്ക് കടന്നു. കൃഷ്ണന്
കിടന്നിരുന്ന കട്ടിലിന്റെ തലയ്ക്കലായി ഒരു
സിംഹാസനം ശ്രദ്ധ
ആകര്ഷിയ്ക്കും വിധം ഒരുക്കി വെച്ചിരുന്നു.
കൗരവരാജാവ് ആ സിംഹാസനത്തില്
പ്രൌഡിയോടെ ഇരുപ്പുറപ്പിച്ചു. അര്ജ്ജുനന്
കൃഷണ പാദത്തിനരുകില് തൊഴു
കൈയോടെ നിലയുറപ്പിച്ചു. അല്പം കഴിഞ്ഞു
കൃഷ്ണന് ഉണര്ന്നു. അദ്ദേഹം കൈകൂപ്പിനിന്ന
അര്ജ്ജുനനെയാണ് ആദ്യം കണ്ടത്. തിരിഞ്ഞു
നോക്കിയപ്പോള് സിംഹാസനത്തില്
ഉപവിഷ്ഠനായിരുന്ന ദുര്യോധനനെയും. കൃഷ്ണന്
ഇരുവരെയും നോക്കി സ്വതസിദ്ധമായ
ശൈലിയില് മന്ദഹസിച്ചു. ദുര്യോധനന് പറഞ്ഞു,
കൃഷ്ണാ! ഞാന് വന്ന ഉദ്ദേശം അങ്ങേയ്ക്ക്
മനസ്സിലായി കാണും. യുദ്ധത്തില് അങ്ങ് കൗരവ
പക്ഷത്ത് ഉണ്ടായിക്കാണാന്‍ ഞാന്
ആഗ്രഹിയ്ക്കുന്നു. കൃഷ്ണന് ചിരിച്ചു.
"അര്ജ്ജുനന്റെ ഉദ്ദേശവും ഇതു തന്നെയെന്നു
ഞാനൂഹിയ്ക്കുന്നു. എന്ത് ചെയ്യാം -
ഞാനാദ്യം കണ്ടത് അര്ജ്ജുനനെയല്ലേ,
അദ്ദേഹത്തിന്റെ അഭിപ്രായം കേള്ക്കട്ടെ.."
അര്ജുനന് ഒന്നും മിണ്ടിയില്ല. ദുര്യോധനന്
തുടര്ന്നു. " ഞാനാണ് ആദ്യം ദ്വാരകയിലെത്തിയ
ത്. അതിനാല് കൃഷ്ണന് എന്നെ സഹായിയ്ക്കാന്
ബാദ്ധ്യസ്ഥനാണ്. " ശരി! ശരി!! തര്ക്കിക്കുന്ന
ില്ല. ഞാനൊരു വ്യവസ്ഥ
വെയ്ക്കാം എനിയ്ക്ക് രണ്ടു
പേരേയും ഒഴിവാക്കാനായില്ല - ഒരു വശത്ത്
ഒരക്ഷൗഹണിയോടുകൂടിയ ശക്തമായ
എന്റെ നാരായണസേന മറുവശത്ത് ഞാന് മാത്രം.
ഞാനായുധമെടുക്കില്ല. യുദ്ധം ചെയ്യില്ല,
തികച്ചും നിഷ്പക്ഷനായിരിയ്ക്കും."
"എനിയ്ക്കങ്ങയുടെ നാരായണ സേന മതി.
അതിന്റെ ശക്തി എനിയ്ക്കേറെ ഗുണം ചെയ്യും."
ദുര്യോധനന് നിരായുധനായ കൃഷണനെ വിട്ട്,
ഒരക്ഷൗഹണിയുള്ള നാരായണ സേന
സ്വന്തമാക്കി. തുടര്ന്നദ്ദേഹം തന്റെ ഗുരുവായ
ബലരാമനെ കാണാന് പോയി.
യുദ്ധം എന്ന് കേട്ടപ്പോള് മുതല് ബലരാമന്
ചിന്താവിഷ്ടനാണ്. തന്നെ സമീപിച്ച അരുമ
ശിഷ്യനോടും അദ്ദേഹം പറഞ്ഞു. "ദുര്യോധനാ !
നീ എനിയ്ക്ക് ഏറെ പ്രിയപ്പെട്ടവനാണ്.
നിന്നോളമില്ലെങ്
കിലും പാണ്ഡവരും എനിക്കിഷ്ടരാണ്.
സ്വജനങ്ങള് തമ്മിലുള്ള ഈ യുദ്ധത്തില് ഞാന്
പങ്കെടുക്കുന്നില്ല. എന്റെ അഭിപ്രായം ഞാന്
കൃഷ്ണനെ അറിയിച്ചു. അതാണ്
നല്ലതെന്നാണയാളുടെയും അഭിപ്രായം."
ബലരാമന് അല്പനേരം മൗനിയായി.
"മരണം കൈ നീട്ടി വാങ്ങാന് തയ്യാറെടുക്കുന്ന
നിന്നെക്കുറിച്ചോര്ക്കുമ്പോള്, എന്റെ കുട്ടി..!
മനസ്സ് വിങ്ങുന്നു."
ബലരാമന്റെ ആത്മഗതം ദുര്യോധനന് കേട്ടില്ല.
അദ്ദേഹം പടപ്പുറപ്പാടിനെ പറ്റി മാത്രമാണ്
സംസാരിച്ചത്.
കൃഷ്ണന് അര്ജ്ജുനനോടു ചോദിച്ചു. " അര്ജ്ജുനാ!
താങ്കള് എന്തവിവേകമാണ് കാട്ടിയത്?
നിരായുധനായ എന്നെ കൊണ്ട് യുദ്ധത്തില്
നിങ്ങള്ക്ക് എന്താണ് പ്രയോജനം?
ദുര്യോധനന്റെ ബുദ്ധി പോലും താങ്കള്ക്കില്ല
ാതെ പോയല്ലോ?
കൈകൂപ്പി ഗദ്ഗദകണ്ഠനായി അര്ജ്ജുനന്
പറഞ്ഞു. "കൃഷ്ണാ ! അങ്ങയെ എനിയ്ക്കറിയാം !
എന്റെ ശ്വേതാശ്വങ്ങളെ പൂട്ടിയ
രഥത്തിന്റെ കടിഞ്ഞാണ്
അങ്ങയുടെ കയ്യിലുണ്ടെങ്കില് ഞാനെന്തിനു
പേടിയ്ക്കണം? അങ്ങ് ഈ ഭാരതവര്ഷം ഉഴുതു
മറിച്ചു പാപിഷ്ഠരായ
ക്ഷത്രിയരുടെ രക്തം കൊണ്ട് ഭൂമീ ദേവിയ്ക്ക്
തിലകം ചാര്ത്തും. അവിടെ ധര്മ്മത്തിന്റെ പുതിയ
നാമ്പുകള് മുളയ്ക്കും ! ' അര്ജുനന് നീട്ടിയ
കൈകളില് കൃഷണ ശരീരം അര്പ്പിയ്ക്കപ്പെട്ടു.
കൃഷണന് പറഞ്ഞു ഇന്നു
രാവിലെ എന്റെ ജ്യേഷ്ഠന് ബലരാമനും പറഞ്ഞു
അങ്ങയെ എനിയ്ക്കറിയാമെന്നു ?
സാത്യകിയും ഇതു തന്നെ പറയുന്നു -
അയാള്ക്കും എന്നെ അറിയാമെന്ന്.
ഇതാ ഇപ്പോള് ഈ സവ്യസാചിയും അതു
തന്നെ ആവര്ത്തിയ്ക്കുന്നു. എന്നിട്ടും ഞാന്
മാത്രമറിയുന്നില്ല - ഞാന് ആരാണെന്ന്.'
കൃഷ്ണന് അര്ജ്ജുനന്റെ കൈ പിടിച്ചു
അന്തപുരത്തിലേയ്ക്ക് നടന്നു.

No comments:

Post a Comment