Saturday, 28 September 2013

മഹാഭാരതം ഭാഗം 28


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം-(ii) )
രണ്ടാം ദിവസ യുദ്ധത്തിന്റെ മദ്ധ്യാഹ്നമായി.
അശ്വർത്ഥാമാവ്, ദ്രുപദ പുത്രന്മാരെ നേരിട്ടു.
അഭിമന്യു ദ്രുപദ
പുത്രന്മാരുടെ സഹായത്തിനെത്തി. ഇതു കണ്ട
കൃപരും, ദ്രോണരും അശ്വർത്ഥാമാവിന്
‍റെ രക്ഷയ്ക്കെത്തി. യുദ്ധം മുറുകി. ദുര്യോധന
പുത്രനായ ലക്ഷ്മണന്, അഭിമന്യുവിനെ പോരിനു
വിളിച്ചു. ഏറെ ചെറുപ്പമായിരുന്ന ആ
യുവകോമളന്മാര് തമ്മിലുള്ള
പോരാട്ടം കാണികള് ഏറെ കൗതുക
പൂര്വ്വം വീക്ഷിച്ചു. ദുരെ നിന്ന്
ലക്ഷ്മണനെ വീക്ഷിച്ചു കൊണ്ടിരുന്ന
ദുര്യോധനന്, അഭിമന്യു ശരങ്ങളാല്
പീഡിപ്പിയ്ക്കപ്പെടുന്ന
പുത്രന്റെ രക്ഷയ്ക്കെത്തി. അഭിമന്യു പല
യോദ്ധാക്കളോടും ധീരമായി പൊരുതി. അര്ജ്ജുന
പുത്രന്റെ വീര്യത്തെ ഏവരും പ്രശംസിച്ചു.
മറ്റൊരിടത്ത് ഭീഷമരും, ദ്രോണരും ചേര്ന്ന്
അര്ജ്ജുനനോട് ഏറ്റുമുട്ടി. അര്ജ്ജുന
ശരവേഗതയില് ആ വൃദ്ധ യോദ്ധാക്കള്
വളരെ വേഗം പരീക്ഷണരായി. ഭീഷ്മര് പറഞ്ഞു.
" ആചാര്യാ ! അര്ജ്ജുനന് ഇന്നു അസാമാന്യമായ
മെയ്യ് വഴ്ക്കത്തിലാണ്. അദ്ദേഹത്തിന്റെ
ശരവേഗതയെ കവച്ചു വെയ്ക്കാന്
എനിയ്ക്കാവുന്നില്ല. നോക്കൂ !
സൈന്യത്തിന്റെ നല്ലൊരു ഭാഗം അര്ജ്ജുനന്
നശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
സൂര്യന് അസ്തമിക്കാറായി. അവര്
സേനകളെ പിന്വലിയ്ക്കുന്നതില് ശ്രദ്ധരായി.
രണ്ടാം ദിവസ യുദ്ധം അവസാനിച്ചു. ഈ
ദിവസത്തിന്റെ നായകന് ഭീമന് തന്നെ.
അര്ജ്ജുനന്റെ അഭിമാനാര്ഹമായ മെയ്യ്
വഴക്കവും അവര്ക്കിടയില്
ചര്ച്ചാ വിഷയമായി.
ഒന്നാം ദിവസത്തെ കോട്ടം മറന്ന അവര്
വിജയാഹ്ലാദം പരസ്പരം പങ്കുവെച്ചു.
യുധിഷ്ഠിരന്റെ മുഖത്ത് വിടര്ന്ന പുഞ്ചിരീ,
കൃഷ്ണ നോട്ടവുമായി ഏറ്റുമുട്ടി.
നമ്രശിരസ്ക്കനായ ആ ഭക്തന്
കൃഷ്ണനെ പ്രണമിച്ചു.
ദുര്യോധനന് അന്ന്
തോല്വിയുടെ കയ്പുരസം നുകര്ന്നു.
പാണ്ഡവരുടെ അജയ്യതയെ പറ്റി മുത്തച്ഛനും,
വിദുരരും പറഞ്ഞ വാക്കുകള് സത്യമാണന്ന
തോന്നല് അദ്ദേഹത്തിനുണ്ടായി.
യുദ്ധം തന്റെ പിടിയില് നിന്ന്
വഴുതി പോകുന്നതായി യുവരാജാവിന്
തോന്നലുണ്ടായി. യുദ്ധകൊതിയോടെ അടുത്ത
പ്രഭാതം ഉണര്ന്നു -
യുദ്ധത്തിന്റെ മൂന്നാം ദിവസം ഭീഷ്മര്
തന്റെ സൈന്യത്തെ ഗരുഡ വ്യുഹത്തില് ചമച്ചു.
കൊക്കിന്റെ സ്ഥാനത്ത് നിലയുറപ്പിച്ചു.
കണ്ണുകളുടെ സ്ഥാനത്ത് ദ്രോണരും,
കൃതവര്മ്മാവും ഇടം തേടി. അശ്വർത്ഥാമാവും,
കൃപരും ഗരുഡന്റെ തലയുടെ ഇരുപുറങ്ങളിലുമാ
യി ഇടം തേടി. തൃഗരർത്തന്മാരും
ജയദ്രദനും കണ്ഠഭാഗം അലങ്കരിച്ചു,
പക്ഷിയുടെ ഹൃദയഭാഗം രാജാവും സഹോദരങ്ങളും
കോസല രാജാവായ ബ്രുഹത്
ബലനും സൈന്യവും വാലിന്റെ ഭാഗം സംരക്ഷിച്
നിന്നു.
ഈ വ്യുഹം കണ്ട അര്ജ്ജുനന്, ധൃഷ്ടദ്യുമ്നനുമ
ായി കൂടി ആലോചിച്ചു പാണ്ഡവസൈന്യത്തെ
ചന്ദ്രക്കലയുടെ ആകൃതിയില് ക്രമീകരിച്ചു.
ചന്ദ്രക്കലയുടെ വലത്തെ അഗ്രത്തില്
ഭീമനെ നിറുത്തി. ഇടത്തെ അഗ്രത്തില് ദ്രുപദനും,
വിരാടനും തൊട്ടുപുറകിലായി ധൃഷ്ടകേതു,
ശിഖണ്ഡി എന്നിവര് തങ്ങളുടെ സൈന്യ
ബലത്തോടൊപ്പം അണിനിരന്നു.
ചന്ദ്രക്കലയുടെ നടുഭാഗത്ത് യുധിഷ്ഠിരൻ
ഗജസൈന്യത്തോടൊപ്പം നിലയുറപ്പിച്ചു.
ഇടതുഭാഗത്ത് സാത്യകിയും, ദ്രുപദപുത്രന്മാ
രും അഭിമന്യുവും, ഇരവാനും ( അര്ജ്ജുനന്
നാഗകന്യകയായ ഉലുവിയില് ഉണ്ടായ പുത്രന് )
നിരന്നു. അവര്ക്ക്
പുറകിലായി ഘടോല്ക്കചനും,
കേകയ്ന്മാരും തങ്ങളുടെ സൈന്യവുമായി അണിനി
കൃഷണ സാരഥ്യത്തില് അര്ജ്ജുനന്
ചന്ദ്രക്കലയുടെ ഇടതു ഭാഗം അലങ്കരിച്ചു.
യുദ്ധം തുടങ്ങി ഭീഷ്മരുടെ സഹായത്തിനായി ദ്രോ
ജയദ്രഥന്, വികര്ണ്ണന്, ശകുനി എന്നിവര്
ഒത്തുകൂടി ചേര്ന്ന് നിന്നു. ഭീമന്,
സാത്യകി ഘടോല്ക്കചന് ദ്രൗപദി പുത്രന്മാര്
എന്നിവര് ഭീഷ്മ സഖ്യത്തെ നേരിട്ടു.
യുദ്ധം ഭയങ്കരവും, ഭയാനകവുമായി.
പൊടിപടലങ്ങള് കൊണ്ട് സൂര്യപ്രഭ മുടപ്പെട്ട
നിലയിലായി. നൂറ്
രഥങ്ങളുടെ സഹായത്തോടെ ദുര്യോധനന്,
ഘടോല്ക്കചനെ നേരിടാനിറങ്ങി. സംഹാര
മൂർത്തിഭാവം കൈക്കൊണ്ട ഭീഷ്മര്, പാണ്ഡവ
സൈന്യത്തെ നിഷ്ക്കരുണം അരിഞ്ഞു വീഴ്ത്തി.
ഇതു കണ്ട അര്ജ്ജുനന് ഭീഷ്മരെ നേരിട്ടൂ. മറ്റൊരു
വശത്ത്
സാത്യകിയും അഭിമന്യുവും ശകുനി പക്ഷത്തിന്
നാശം വരുത്തി. ശകുനിയും കടുത്ത
വാശിയിലായിരുന്നു.
അദ്ദേഹം സാത്യകിയുടെ രഥം നശിപ്പിച്ചു.
സാത്യകി തല്ക്ഷണം അഭിമന്യുവിന്റെ രഥത്തില്
ചാടിക്കയറി, ശകുനിയെ നേരിട്ടു. അര്ജ്ജുനനില്
നിന്ന് ശ്രദ്ധ തിരിച്ചു, ഭീഷമര്, ദ്രോണരോട്
ചേര്ന്ന് യുധിഷ്ഠിരനേയും ഗജ
സൈന്യത്തെയും പീഡിപ്പിയ്ക്കാന് തുടങ്ങി.
സംഘങ്ങളായി തിരിഞ്ഞു യോദ്ധാക്കള്
പരസ്പരം പോരാടി. ഘടോല്ക്കചന്
അച്ഛനെക്കാള് സമര്ത്ഥമായി യുദ്ധം ചെയ്തു.
ദുര്യോധന സൈന്യത്തിന് അദ്ദേഹം ശക്തമായ
പ്രതിരോധം സൃഷ്ടിച്ചു. ഭീമന് പുത്രന്
സഹായവുമായെത്തി. ഭീമന്റെ മുന്നേറ്റത്തില്
‍ മുറിവേറ്റ ദുര്യോധനന് തേര് തട്ടില് തളര്ന്നു
വീണു. സാരഥി, സമര്ത്ഥമായി രാജാവിനെ രംഗത്ത്
നിന്ന് പിന്വലിച്ചു. ഇതു കണ്ടു
ഭീഷമരും ദ്രോണരും ചേര്ന്ന്
ഭീമനെ നേരിട്ടപ്പോള്, സാത്യകി ഭീമന്
സഹായവുമായി പാഞ്ഞെത്തി. ഇതിനിടയില്
മോഹം തീര്ന്നു മുന്നിരയിലേയ്ക്ക് വന്ന
ദുര്യോധനന്, ഭീമനും,
സത്യാകിയും കൂടി തന്റെ പക്ഷത്തിന്
വരുത്തി വെച്ച നാശം നേരില് കണ്ടു ദു:ഖിതനും,
കുപിതനുമായി.
അദ്ദേഹം ഭീഷ്മരുടെ അരികിലെത്തി. പിതാ മഹാ !
നിങ്ങളുടെ ശക്തിയെ തീര്ത്തും അവഗണിയ്ക്കാനുള്
ള കഴിവൊന്നും പാണ്ഡവ പക്ഷത്തിനില്ല.
മുത്തച്ഛനും ആചാര്യനും മൗനമായി പാണ്ഡവര്ക്
വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട്.
നമ്മുടെ സേനയുടെ ഇത്തരത്തിലുള്ള ശോഷ്ണത്തിന്
നിങ്ങള് തീര്ത്തും ഉത്തര വാദികളാണ് --
നിങ്ങളുടെ പാണ്ഡവ സ്നേഹം എനിയ്ക്ക്
വിനയായി ഭവിച്ചു. ആരംഭത്തില്
തന്നെ മുത്തച്ഛന് യുദ്ധം ചെയ്യാന് വിമുഖത
കാട്ടിയിരുന്നെങ്കില് ഞാന് ആ
സാരഥ്യം എന്നോടുമാത്രം കൂറുള്ള
മറ്റാർക്കെങ്കിലും നല്കിയേനെ.. നിങ്ങള്ക്ക്
എന്നോടും കൗരവ പക്ഷത്തോടും കൂറുണ്ടെങ്കില്
ശത്രുക്കളെ ശക്തമായി നേരിടുക.''
ദുര്യോധനന്റെ ക്രൂരമായ വാക്കുകള് ആ വൃദ്ധ
മനസ്സിനെ ഏറെ വൃണപ്പെടുത്തി.
എങ്കിലും ദുര്യോധനനെ ഏറെ അലിവോടെ കടാ
കൊണ്ട് അദ്ദേഹം പറഞ്ഞു. " കുഞ്ഞേ !
നീ കാണുന്നില്ലേ �എന്റെ പ്രായത്തെ പ്പോലും
ഞാന് നിനക്കായി യുദ്ധം ചെയ്യുന്നുണ്ട്.
ഭവിഷ്യത്തിനെ പറ്റി ഞാനുള്പ്പെടെയുള്ളവര്
എത്രപ്രാവശ്യം നിന്നെ ഓര്മ്മപ്പെടുത്തി.
ഏറെ സ്നേഹഭാവത്തില്,
ഒന്നും നീ ചെവിക്കൊണ്ടില്ല.
നിനക്കുവേണ്ടി ഇനിയും ഞാനെന്റെ കഴിവിന്റെ
നീ പറയും പോലെ ഒരു നിമിഷം പോലും ഈ
വൃദ്ധനിനി വിശ്രമമില്ല." ഭീഷ്മര്
പടഹധ്വനീ മുഴക്കി ശത്രു പക്ഷത്തേയ്ക്ക്
അതിവേഗം നീങ്ങി. യുദ്ധ ഭുമിയുടെ പല
ഭാഗത്തേയ്ക്കും ഭീഷ്മ രഥം ശരവേഗത്തില്
പ്രയാണം ചെയ്തു.
അസംഖ്യം സൈന്യകരെ ക്രുദ്ധനായ ആ
സൈന്യാധിപന് നിഷ്ക്കരുണം കൊന്നൊടുക്കി.
അവരുടെ രക്തം നദിയായി യുദ്ധ ഭൂമിയില്
ഒഴുകി തുടങ്ങി. യുദ്ധത്തിനായി എഴുതി ചേര്ത്ത
നിയമസംഹിതയിലെ ധര്മ്മ തത്വങ്ങളെക്കുറി
ചൊന്നും ഭീഷമര് ആ
നിമിഷം ബോധവാനായിരുന്നില്ല.
അസഹിഷ്ണതയില് നിന്നുളവായ നിസ്സഹായത
ഒരു പരിധി വരെ ആ വൃദ്ധ മനസ്സിനെ 'ജഡില'
മാക്കിയിരുന്നു. " മഹാത്മാവായ ഭീഷ്മര് ---
പുണ്യ ജന്മമെന്നു ദേവകള് പോലും വാഴ്ത്തിയ
എന്റെ ജന്മം --- കേവലമൊരു പാപിയായ
പുരുഷന്റെ അര്ത്ഥത്തിന് അടിമപ്പെടുകയാല്
‍ എത്രമാത്രം നിന്ദ്യമായി. " ഭീഷ്മരുടെ ചിന്ത
ആ വഴിക്കായിരുന്നു.
ഭീഷ്മരുടെ യുദ്ധ വേട്ട നിരീക്ഷിച്ചു
കൊണ്ടിരുന്ന ശ്രീകൃഷ്ണന് അര്ജ്ജുനനോട്
പറഞ്ഞു. " ഭീഷ്മ
ദ്രോണാദികളുടെ സേനയെ അങ്ങ്
ശക്തമായി നേരിടുമെന്ന് എന്നോട് വാക്ക്
പറഞ്ഞില്ലേ ? ആ വാക്ക് പാലിയ്ക്കാനുള്ള
സമയം ഇതാ സമാഗതമായിരിയ്ക്കുന്നു. ഭീഷ്മര്
പിതാമഹനാണന്നുള്ള ചിന്ത അങ്ങ് മനസ്സില്
നിന്ന് തൂത്തെറിയൂ. അദ്ദേഹത്തെ ശത്രുപക്ഷത്തുള്
ള അജയ്യനും, നിഷ്ക്കരുണനുമായ
സൈന്യാധിപനായി മാത്രം കാണുക. നോക്കൂ !
നമ്മുടെ എത്രയോ സേനാനികള് സൂര്യതാപമേറ്റ
മഞ്ഞു പോലെ ഉരുകി തീര്ന്നിരിയ്ക്കുന്നത്
താങ്കളുടെ ഹൃദയത്തെ മഥിയ്ക്കുന്നില്ലേ ?
സ്വന്ത ബന്ധത്തിനപ്പുറം, കര്മ്മത്തിന്
പ്രാമുഖ്യം നല്കി ഹൃദയ കാഠിന്യം നേടുക."
കൃഷ്ണാ ! അങ്ങ് പിതാമഹന്റെ അടുത്തേയ്ക്ക്
എന്റെ തേര് തെളിച്ചാലും. " അര്ജ്ജുനന്
ഭീഷ്മരുടെ നേര്ക്കുനേര് നിന്ന്
പോരാട്ടം തുടങ്ങി. പോരാട്ടം ശക്തമായി.
ഭീഷമരുടെ ധ്വജം അര്ജ്ജുനാസ്ത്രത്താല്
വീഴ്ത്തപ്പെട്ടു. ഭീഷ്മര്
തന്റെ പൗത്രന്റെ കഴിവിനെ മനസ്സാ അഭിനന്ദി
കോപത്താല് ഉദ്ധുതനായ ഭീഷ്മരോട്
സ്വതവേ തന്നെ ചഞ്ചല മനസ്ക്കനായ
അര്ജ്ജുനന്റെ പോരാട്ടം ദുര്ബ്ബലമാണന്നു
കൃഷ്ണന് തോന്നി തുടങ്ങി. എത്ര
ഉപദേശിച്ചിട്ടും ഈ കൗന്തേയന്
ബന്ധുത്വം കര്മ്മത്തിന് തടസ്സമാകുന്നു.
പിതാമഹനപ്പുറം, ശക്തനായ
പോരാളിയായി ഭീഷ്മരെ കാണാന് അര്ജ്ജുനന്
കഴിയുന്നില്ല. എന്റെ ശപഥം എനിയ്ക്ക്
മറക്കേണ്ടി വരും. ഈ സമയം ഭീഷ്മര് ശക്തമായ
ഒരസ്ത്രത്താല് കൃഷണ ശരീരം മുറിപ്പെടുത്തി.
ജയദ്രഥന്, ദ്രോണര്, വികര്ണ്ണന്, ഭുരിശ്രവസ്സു
എന്നിവര് കൂട്ടം ചേര്ന്ന് അര്ജ്ജുനനെ നേരിട്ടു.
അര്ജ്ജുനനെ ഏതു വിധേനയും വധിയ്ക്കുക
എന്നതായിരുന്നവരുടെ ലക്ഷ്യം.
സാത്യകി എങ്ങു നിന്നോ ഗുരുവിന്
സഹായവുമായി പാഞ്ഞെത്തി. മറ്റുള്ളവരെല്ലാ
ം ഭീഷ്മ ശരങ്ങള്ക്ക് മുന്നില് പകച്ചു
പരിഭ്രാന്തരായി നിന്നു. പിതാമഹനോട്
അര്ജ്ജുനന് മൃദുവായ് സമീപനമാണ്
പിന്തുടരുന്നതെന്ന്
സാത്യകിയ്ക്കും ബോദ്ധ്യപ്പെട്ടു. കൃഷ്ണന്
സാത്യകിയോടു പറഞ്ഞു. " സാത്യകി ! ഈ ഭീഷ്മ
ശരങ്ങളെ ഇനി ഞാന് നേരിടാന് ഒരുങ്ങുകയാണ്.
എത്ര പറഞ്ഞിട്ടും അര്ജ്ജുനന് വേണ്ട
വിധം ഉണര്ന്നു പ്രവര്ത്തിയ്ക്കുന്നില്ല.
യുധിഷ്ഠിരനെ ലോകാധിപതിയാക്കുമെന്നു
ഞാനദ്ദേഹത്തിന് വാക്ക് നല്കിയതാണ്. അതു
പാലിയ്ക്കാന് ഈ കൃഷ്ണന് ബദ്ധശ്രദ്ധനാണ്.
ദ്രൌപദിയ്ക്ക് ഞാന് നല്കിയ
വാക്കും വൃഥാവിലാകില്ല."
പുരുഷോത്തമനായ കൃഷ്ണന് നിമിഷാര്ദ്ധത്തില്
ദിവ്യ രൂപം കൈക്കൊണ്ടു. ലോകമോഹനമായ
ആ പുണ്യാത്മാവിന്റെ കയ്യില് സുദര്ശന
ചക്രം കാണപ്പെട്ടു. അദ്ദേഹം രഥത്തില് നിന്ന്
എടുത്തു ചാടി ചക്രം ചുഴറ്റിക്കൊണ്ട്
ഭീഷ്മരുടെ നേരെ പാഞ്ഞു. ഭഗവാന്റെ രൌദ്ര
ഭാവം സകലരെയും ഭയപ്പെടുത്തി.
അദ്ദേഹത്തിന്റെ മുടിച്ചുരുളുകള്‍ കാറ്റില് പറന്നു
കളിച്ചു. കോപാധിക്യത്താല്
‍ മുഖം അരുണാഭമായി . ഉത്തരീയം കാറ്റില് മേഘ
പടലങ്ങള് പോലെ ശരീരത്തില് ഇളകിക്കളിച്ചു.
തന്റെ രഥത്തിനുമുന്നില് കൃഷണനെക്കണ്ട ഭീഷ്മര്
വിനയാന്വിതനായി കൈകൂപ്പി. " വരൂ !
ലോകനാഥാ ! ഈ ഒരു നിമിഷത്തിനായി ഞാന്
എത്ര നാളായി പ്രാര്ത്ഥനയോടെ
കാത്തിരിയ്ക്കുന്നു.
മടിയ്ക്കാതെ അങ്ങയുടെ ചക്രായുധത്താല്
എന്നെ വധ്യനാക്കൂ ! ഈ സംസാരബന്ധത്തില്
‍ നിന്ന് എന്നെ മുക്തനാക്കിയാലും പ്രഭോ !'
ഒരുള്വിളിയോടെ അര്ജ്ജുനന് രഥത്തില്
നിന്നും ചാടിയിറങ്ങി. കൃഷ്ണനടുത്തെത്തി.
അര്ജ്ജുനന് കൃഷ്ണന്റെ കോപം ശമിപ്പിയ്ക്കാന്
‍ തനിയ്ക്കാവില്ലന്നു മനസ്സിലായ അര്ജ്ജുനന്
ആ പാദങ്ങളില് വീണു പൊട്ടിക്കരഞ്ഞു.
കൃഷണന്റെ മുന്നോട്ടുള്ള പ്രയാണം അര്ജ്ജുനന്
തടഞ്ഞു. " ഭഗവാനെ ! അങ്ങിതു ചെയ്യരുത്.
ആയുധമെടുക്കില്ല എന്നാ അങ്ങയുടെ വാക്ക്
പാലിയ്ക്കുക തന്നെ വേണം.
ഒരിയ്ക്കലും വിമുഖത അതിന് തടസ്സമാവില്ല.
ക്ഷമിച്ചാലും പ്രഭോ ! അഖില ലോകനാഥാ !!
ഈ പാണ്ടു പുത്രനില് കനിഞ്ഞാലും കൃഷ്ണന്
ശാന്തനായി. എന്നാല്
മുഖത്തെ കോപം ജ്വലിച്ച നിലയില്
തന്നെ കണ്ടു. അര്ജ്ജുനന് പറഞ്ഞു. കൃഷ്ണാ !
കോപം സംഹരിയ്ക്കു ! ഈ യുദ്ധത്തില് അങ്ങ്
നേരിട്ട് പങ്കെടുക്കില്ല എന്ന വാക്ക്
പാലിയ്ക്കപ്പെടണം. അങ്ങ് ഉപദേശിച്ചു തന്ന
പോലെ ഇനി ഒരു
മാന്ദ്യവും എന്നെ തളര്ത്തില്ല ---
അഭിമന്യുവിന്റെ നാമത്തില്
ഞാനിതാ സത്യം ചെയ്യുന്നു. ഞാന്
ഇനി ഭീഷ്മരെ തികഞ്ഞ
പ്രതിയോഗിയായി മാത്രമേ കാണു. "
തന്റെ ഭക്തനായ അര്ജ്ജുനന്റെ വിലാപം, കൃഷ്ണ
ഹൃദയത്തില് വാത്സല്യമുണര്ത്തി.
അദ്ദേഹം സ്വതസിദ്ധമായ
പുഞ്ചരീയോടെ കടിഞ്ഞാണ് കയ്യിലേന്തി.
കൃഷ്ണന് പാഞ്ചജന്യം ശക്തമായി ഊതി.
അര്ജ്ജുനന് ദേവദത്താവും സഹദ്ഘോഷം മുഴക്കി.
കൃഷ്ണനോട് നല്കിയ വാക്കുകള്
അക്ഷരാര്ത്ഥത്തില്
പാലിയ്ക്കും പോലെ അര്ജ്ജുനന് കൗരവ
സൈന്യത്തെ അതിശക്തമായി നേരിട്ടു. കൗരവ
സൈന്യത്തിന്റെ നല്ലൊരംശം അര്ജ്ജുനന്
തന്റെ ഉണര്ന്ന വീര്യത്തിന്റെ ശക്തിയില്
നശിപ്പിച്ചു.
സൂര്യന് അസ്തമിച്ചു.
ഇരുകൂട്ടരും സൈന്യത്തെ പിന്വലിച്ചു. കൗരവ
രാജാവിന് തീര്ത്തും നിരാശ നല്കിക്കൊണ്ട്
മൂന്നാം ദിവസ യുദ്ധം പര്യവസാനിച്ചു.

No comments:

Post a Comment