പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 5(തുടർച്ച)...
ഉദ്യോഗപര്വ്വം ( വിദുരോപദേശം ----
ശ്രീകൃഷണ ദൂത് )
അടുത്ത ദിവസം സഭ കൂടിയപ്പോള് ഭീഷ്മ,
ദ്രോണദികള് ഉള്പ്പെടെയുള്ള മഹാരഥന്
സദസ്സില് ഉപവിഷ്ഠരായിരുന്നു. യുധിഷ്ഠിരാദികളു
ടെ ദികളുടെ മറുപടി സന്ദേശം കേള്ക്കാന് രാജാവ്
ഉള്പ്പെടെ സദസ്സിലുള്ളവരെല
്ലാം ഏറെ ഉത്സുകരായിരുന്നു. കടന്നുവന്ന
സജ്ജയന്
യുധിഷ്ഠിരന്റെ കുശലാന്വേഷണം ഏവരെയും അറി
തുടര്ന്ന് തങ്ങള്ക്ക് അര്ഹമായ
രാജ്യം മടക്കി നല്കിയില്ലെങ്കില്
പാണ്ഡവരും യുദ്ധത്തിന് തയ്യാറാണന്ന വാര്ത്ത
രാജാവിനെ അറിയിച്ചു. ഉപപ്ലാവ്യത്തില്
നടന്ന ചര്ച്ചയുടെ ഒരു
ഭാഗം പോലും ഒഴിവാക്കാതെ സജ്ജയന് സഭയില്
വ്യക്തമാക്കി. സജ്ജയന് നിറുത്തിയപ്പോള്
സഭാവാസികളില് വിഭിന്ന ഭാവ പ്രകടനങ്ങള്
മിന്നിമറഞ്ഞു.
എന്തോ അനിഷ്ടം അടുത്തുതന്നെ സംഭവിയ്ക്കുമ
നു അവര് കണക്കു കൂട്ടി.
ഭീഷമര് തന്റെതായ ഒരു ശ്രമം കൂടി നടത്തുന്നതിന്
തയ്യാറെടുത്തു. "ദുര്യോധനാ!
നീ സ്വയം മുങ്ങി ചാകാന് തയ്യാറെടുക്കുന്നു.
കൃഷ്ണാര്ജ്ജുനന്മാര് നരനാരയണന്മാരാണ്. അവര്
അജയ്യരും, അവധ്യരുമാണ്.
പിന്നെ നിന്റെ ഭാഗത്ത് ധ്ര്മ്മത്തിന്റെ ഒരു
കണികപോലുമില്ല.
യുദ്ധം ചെയ്യാനായി നീ കണ്ടെത്തിയിരിയ്
ക്കുന്ന ഈ വീരനെന്ന വിശേഷിപ്പിയ്ക്കുന്ന
രാധേയന്, നീചകുലജാതനും അനിവാര്യമായ
സമയത്ത്, ശാപം മൂലം ഫലപ്രാപ്തിയിലെത്താന്
കഴിവില്ലാത്ത അസ്ത്രാഭ്യാസിയാണ്.
പോരെങ്കില് അഭിമാനിയ്ക്കാന്
വകയുണ്ടായിരുന്ന കവചകുണ്ഡലങ്ങളും അയാള്
നഷ്ടപ്പെടുത്തി.
ഇനിയും കൂടെയുള്ളതോ നിന്നെ കവച്ചുവെയ്ക്കുന
്ന ദുഷ്ട ബുദ്ധിയുള്ള ദുശ്ശാസനന് കുടിലതന്ത്രജ്ഞന
ായ മാതുലന് ശകുനി." ഭീഷ്മരുടെ വാക്കുകള്
രാധേയനെ ഏറെ മുറിപ്പെടുത്തി. 'ദുര്യോധനാ !
താങ്കളുടെ മുത്തച്ഛന്
അവസരം കിട്ടുമ്പോഴെല്ല
ാം എന്നെ താഴ്ത്തി കെട്ടുന്നു. ഞാന് സുത
പുത്രനാണെങ്കിലു
ം എന്റെ പ്രവര്ത്തി ക്ഷത്രിയോജിതമാണ്.
എന്റെ മിത്രത്തിനുവേണ്ടി ഞാന്
മരണം വരെ പോരാടും എന്റെ പ്രാണനേക്കാള്
വലുതാണ് എനിയ്ക്ക് എന്റെ ചങ്ങാതിയോടുള്ള
കടപ്പാടും.'
ഭീഷ്മര് രാധേയനെ അവജ്ഞാപൂര്വ്വം വീക്ഷിച്ചു
കൊണ്ട് ദുര്യോധനനോടായി പറഞ്ഞു.
"നിന്റെ ഈ
ചങ്ങാതി കുറെ നാളായി പാണ്ഡവരെ താന്
കൊല്ലും കൊല്ലുമെന്ന് പറഞ്ഞു നടക്കുന്നു.
അവസരം കിട്ടിയപ്പോഴെല്ലാം അയാള് തോറ്റ്
പിന്വാങ്ങി. ദ്വൈത
വനത്തിലെ തോല്വിയും വിരാടദേശത്ത്
വെച്ചുണ്ടായ യുദ്ധ
പരാജയവും നീ ഒന്നോര്ക്കുക. രാധേയന്
നിനക്കുവേണ്ടി ഒന്നും ചെയ്യാന് കഴിഞ്ഞില്ല."
ഭീഷമരുടെ ഈ വെളിപ്പെടുത്തലു
കളൊന്നും രാധേയനോടുള്ള
ദുര്യോധനന്റെ കൂറിനു ഒട്ടും മങ്ങലേല്പിച്ചില
്ല. കൃഷ്ണാര്ജ്ജുനന്‍മാരെപ്പോലെ രാധേയ
ദുര്യോധന മൈത്രിയും അത്രമേല്
സുദൃഡമായിരുന്നു. ദിവ്യമായ ഒരു പരിവേഷം ആ
സൗഹൃദത്തെ ചുറ്റപ്പെട്ടിരുന്നു.
കൊട്ടാരത്തിലെ വൃദ്ധര്ക്കിടയില് രാധേയന് ഒരു
ചതുര്ഥി ചന്ദ്രനായിരുന്നെങ്കില്
ദുര്യോധനന്റെ മനസ്സില് രാധേയന്
പൗര്ണ്ണമി തിങ്കളായിരുന്നു.
തന്റെ ചങ്ങാതിയെ മുറിപ്പെടുത്തിയ
മുത്തച്ഛനെതിരെ പ്രതികരിച്ചിലെങ
്കിലും ദുര്യോധനന് ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്
തന്റെ പുരികങ്ങള്
വികൃതമായി വളച്ചും ചിറികോട്ടിയും സദസ്യരെ
ദുര്യോധന സഹജമായ ഈ നീരസ
പ്രകടനം സദസ്യര്ക്ക് സുപരിചിതമായിരുന്നു.
ദ്രോണരും ഭീഷ്മരുടെ അഭിപ്രായത്തോട്
യോജിച്ചു. 'അര്ജ്ജുനന് വില്ലാളി വീരനാണ്.
കൂടാതെ അയാള് അനേകം ദിവ്യായുധങ്ങള്
വശപ്പെടുത്തിയിട്ടുണ്ട്.
ശത്രുവിന്റെ ശക്തി നിസ്സാരമായി കണ്ട് എടുത്തു
ചാടുന്നത് വിഡ്ഢിത്വമാണ്.
ദയവായി എന്റെ വാക്കുകള് മാനിയ്ക്കുക.''
ധൃതരാഷ്ട്ര നിര്ദ്ദേശത്താല് സജ്ജയന്
വീണ്ടും ഉപപ്ലാവ്യത്തിലെ സംഭവങ്ങള്
വിവരിക്കാന് തുടങ്ങി, രാജാവേ ! പാണ്ഡവര്ക്ക്
അവരുടെ സൈന്യ സജ്ജീകരണത്തില്
പോലും ഒരാളാവില്ല. യുധിഷ്ഠിരന്
തന്റെ സൈന്യ വ്യുഹത്തിലേയ്ക്ക്
എന്നെ കൂട്ടിക്കൊണ്ട് പോയി. ആ സൈന്യ
വ്യൂഹത്തെ പറ്റി വര്ണ്ണിയ്ക്കുന്നതിനിടിയില്
സജ്ജയന്റെ മനസ്സ് ഒന്നുകൂടി ആ
വ്യുഹത്തിലൂടെ സഞ്ചരിച്ചു. അദ്ദേഹം ബോധ
രഹിതനായി നിലം പതിച്ചു. ഈ
ബോധക്ഷയം പാണ്ഡവശക്തിയുടെ അജയ്യത
ഏവരിലും തൊട്ടുണര്ത്തി. അല്പം കഴിഞ്ഞു
ബോധം വീണ്ടെടുത്ത് ആ സാരഥി പാണ്ഡവ
ശക്തിയുടെ ഭീകരതയെക്കുറിച്ച് യഥാത്ഥ
വിവരണം നടത്തി. ധൃതരാഷ്ട്രര്
ആകെ പരിഭ്രാന്തനായി. അദ്ദേഹം പറഞ്ഞു,
സജ്ജയന് പറഞ്ഞത് തികച്ചും ശരിയാണ്. അവര്
ശപഥം പാലിയ്ക്കാന് പ്രതിജ്ഞാതല്പരരാണ്.
അവരുടെ രാജ്ഞിയെ അപമാനിയ്ക്കുക
വഴി നമ്മള് അവരോട് ക്ഷന്തവ്യമല്ലാത്ത
തെറ്റാണ് ചെയ്തിരിയ്ക്കുന്നത്. ഭീമന്
എന്റെ മകന്റെ തുട തച്ചുടയ്ക്കും.
ധര്മ്മിഷ്ഠനായ യുധിഷ്ഠിരന്റെ കോപാവിഷ്ഠമായ
നോട്ടം ഈ കുരുകുലം മുടിയ്ക്കും.
എല്ലാം എനിയ്ക്കറിയാം.
പക്ഷെ ഇതൊന്നും അനുസരണയില്ലാത്ത
എന്റെ മകന് ഉള്ക്കൊള്ളാന് കഴിയുന്നില്ല.
ഗര്വ്വ് അയാളെ കാര്ന്നു തിന്നുകയാണ്.
വിദുരന്റെ ഉപദേശമൊന്നും അയാള്ക്ക്
സ്വീകാര്യമല്ല'
രാജാവിന്റെ വാക്കുകള്
സജ്ജയനെ പ്രകോപിപ്പിച്ചു. 'പ്രഭോ !
പുത്രനെ മാത്രം അങ്ങ് കുറ്റപ്പെടുത്തുന്നതു
ശരിയല്ല. ബുദ്ധിമാനും, സൗമ്യനുമായ
വിദുരമഹാശയന്റെ വാക്കുകള് ഒരിയ്ക്കലെങ്കില
ും അങ്ങ് ഉള്ക്കൊണ്ടിട്ടുണ്ടോ ?
ചൂതുകളി നടക്കുമ്പോള്
ഞാനും അങ്ങയോടൊപ്പം ജയന്ത സഭയില്
ഉണ്ടായിരുന്നു. കളിയുടെ പോക്ക് ശരിയായ
രീതിയിലല്ലെന്നു മനസ്സിലാക്കിയ
അദ്ദേഹം പലവുരു അങ്ങയെ ഉപദേശിച്ചില്ലേ -
കളിനിര്ത്തി വെയ്ക്കാനുള്ള ആജ്ഞ നല്കാന്.
മകന്റെ നേട്ടങ്ങളിലും സന്തോഷത്തിലും മാത്രം
അങ്ങ് ബധിരത നടിച്ചു.
'പാണ്ഡവരുടെ സര്വ്വസ്വവും എന്റെ മകനു
ലഭ്യമായോ' എന്ന് മാത്രമാണ് അങ്ങ് അമിത
സന്തോഷത്തോടെ അന്വേഷിച്ചത്.
പാണ്ഡവന്മാര് വനത്തില് പോയപ്പോള് അങ്ങ്
അതീവ ദു:ഖിതനായി. അത് അവരോടുള്ള
സ്നേഹം കൊണ്ടായിരുന്നില്ല. മറിച്ച്
അവരുടെ ഘോര ശപഥങ്ങളുടെ ഇടിതീയോര്ത്തായ
ിരുന്നു. എന്റെ അഭിപ്രായത്തില്
ദുര്യോധനനെ പഴിചാരാന് അങ്ങയ്ക്ക്
അര്ഹതയില്ല. യുവരാജാവ്
തന്റെ പ്രജകളെ വേണ്ട വിധം പരീരക്ഷിയ്ക്കുന
്നുണ്ട് . രാജാവിന് വേണ്ടി ജീവന് കളയാന്
പോലും പ്രജകള് തയ്യാറാണ്.
അദ്ദേഹത്തിന്റെ കീഴില് പതിനൊന്നു
ക്ഷൗഹണിയുണ്ട് . തന്റെ സ്വഭാവ
വൈശിഷ്ട്യം കൊണ്ട്
അനേകം രാജാക്കന്മാരുടെ
പ്രീതി അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എന്നാല്
അങ്ങയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് !
ഒരൊറ്റ ചങ്ങാതി പോലും അങ്ങയ്ക്കില്ല.
ആരുടേയും സ്നേഹം നേടിയെടുക്കാന്
അങ്ങയ്ക്കായില്ല. വിധി അങ്ങയ്ക്ക്
സമ്മാനിച്ച അന്ധതയ്ക്ക് പുറമേ അങ്ങ്
സ്വയം നഷ്ടപ്പെടുത്തിയ ഉള്ക്കാഴ്ച്ചയില
്ലായ്മയും അങ്ങയെ ഗ്രസിയ്ക്കുന്നു.
അങ്ങയുടെ പുത്രന്മാര് ഭാഗ്യവാന്മാരാണ്. അവര്
യുദ്ധത്തില് പോരാടി വീര
സ്വര്ഗ്ഗം വരിയ്ക്കും. നോക്ക് ! ദുര്യോധനന്
യുദ്ധത്തില് കാണിയ്ക്കുന്ന ക്ഷത്രിയോജിതമായ
അപാര ധീരത മൂലം മരണത്തില്
പോലും കീര്ത്തി നേടും. ഈ രാധേയന്
ദാതാക്കളില് അഗ്രഗണ്യനാണ്. പോരാട്ടത്തില്
ധീരമായി മരണം വരിയ്ക്കുന്ന
അദ്ദേഹത്തിന്റെ കീര്ത്തിയും യശസ്സും കല്പാന്
എന്നാല് രാജാവേ ! ഈ
മരണത്തിനെല്ലാം സാക്ഷിയായി അങ്ങ്
ജീവിയ്ക്കും - ആരില് നിന്നും ഒരാശ്വാസ
വാക്കുപോലും കേള്ക്കാതെ ചരിത്രാഖ്യാനത്ത
ില് അങ്ങയുടെ പേര് ഏറ്റവും വെറുക്കപ്പെട്ടത
ായി ചിത്രികരിയ്ക്കും. ഭാവി തലമുറയുടെ 'നിന്ദ'
യില് നിന്ന് അങ്ങയ്ക്ക് രക്ഷപ്പെടാനാവില്ല.
സജ്ജയന് തന്റെ കഥനം നിറുത്തിയപ്പോള്
വ്രണിത ഹൃദയനായ
അച്ഛനെ ആശ്വസിപ്പിയ്ക്കും മട്ടില്
ദുര്യോധനന് പറഞ്ഞു ' അച്ഛാ! അങ്ങ്
ഭയപ്പെടാതിരിയ്ക്ക്. പാണ്ഡവരുടെ സേന
ശക്തവും വിപുലവുമാണെന്നു ഞാനറിഞ്ഞിരിയ്ക്
കുന്നു. എന്നാല് അച്ഛന് ഒന്ന് കേട്ടോളു.
പതിമുന്നു വര്ഷം മുന്പു അവര്
ഇതിലും കരുത്തരായിരുന്നു. വനത്തിലേയ്ക്ക്
പുറപ്പെട്ട
രാജര്ഷി യുധിഷ്ഠിരന്റെ പിന്നാലെ ജനസഹസ്രം
കൃഷണനും, സാത്യകിയും സൈന്യത്തോടെ ചെന്ന്
യുദ്ധം ചെയ്യാന് അവരെ പ്രേരിപ്പിച്ചു.
അപ്പോള് യുധിഷ്ഠരന് സത്യവും ധര്മ്മവുമായിരു
ന്നു വലുത്. ആ സമയം യുദ്ധമുണ്ടായിരുന്നെങ്കില്
ഒരു പോലെ ജയം അവര്ക്ക്
തന്നെ ആകുമായിരുന്നു. അന്ന് പിതാമഹനും,
ദ്രോണരും ധൈര്യമായിരിയ്ക്കാന്
എന്നെ ഉത്ബോധിപ്പിച്ചു.
അഥവാ യുദ്ധമുണ്ടായാല്‍ അവര് ഉണര്ന്നു
പ്രവ്ര്ത്തിയ്ക്കുമെന്നും ഉറപ്പു നല്കി.
എന്റെ അച്ഛാ ! ഇന്ന്
സ്ഥിതി ആകെ മാറിയിരിയ്ക്കുന്നു.
പതിമുന്നുവര്ഷത്തെ സല്ഭരണത്തിലൂടെ പ്രജകള്
ഏറിയ പങ്കും എന്നെ അകമഴിഞ്ഞു
സ്നേഹിയ്ക്കുന്നു. അത്രയ്ക്ക് നല്ല ഒരു ഭരണ
കര്ത്താവാകാന് എനിയ്ക്ക് കഴിഞ്ഞു.
അനേകം രാജാക്കന്മാരുമായി ഞാന്
മൈത്രീ ബന്ധം പുലര്ത്തുന്നു. പിന്നെ അങ്ങ്
പേടിയ്ക്കും പോലെ ഭീമന്
എന്നെ ഒന്നും ചെയ്യാന് കഴിയില്ല.
നിരന്തരാഭ്യാസനത്തിലൂടെ എന്റെ പേശികള്
സുദൃഡമാണ്. ഗദാ യുദ്ധത്തില് എന്നെ കവച്ചു
വെയ്ക്കാന് ഭീമന് പണിപ്പെടേണ്ടി വരുമെന്ന്
എന്റെ ഗുരുവായ ബലരാമന് പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകള് സത്യമാണ്.
വനത്തില് കഴിഞ്ഞ ഭീമന്
എന്നെ പ്പോലെ ആയാസമുറകള് വശത്താക്കാന്
കഴിഞ്ഞിട്ടില്ല - ജയം എനിയ്ക്ക് തന്നെ എന്ന
പൂര്ണ്ണ വിശ്വാസം എനിയ്ക്കുണ്ട്.
ദുര്യോധനന് തുടര്ന്നു
പിന്നെ എന്നോടൊപ്പമുള്ള
യോദ്ധാക്കളെ പറ്റി പറയാം. ദേവാംശജാതനായ
ഭീഷ്മര്. അദ്ദേഹം സ്വച്ചന്ദമൃത്യു ആണ്.
മഹാരഥനായ ദ്രോണര്, ശങ്കര
വരപ്രസാദത്താല് ദീര്ഘായുഷ്മാനായ മഹാരഥന്
അശ്വത്ഥാമാവ്. പിന്നെ വില്ലാളി വീരനായ
രാധേയന് - എന്റെ ഉറ്റ ചങ്ങാതിയും ഭാര്ഗ്ഗവ
രാമ ശിഷ്യനും. പിന്നെ ദുശ്ശാസനനും മറ്റു
സഹോദരന്മാരും. ഇനിയുമുണ്ട്
അസംഖ്യം പ്രമുഖരും പ്രബലരുമായ
രാജാക്കന്മാര്.
ഇവരുടെ എല്ലാം സംരക്ഷണത്തിലുള്ള
എന്നെ ഒന്നും ചെയ്യാന് പാണ്ഡവര്ക്കാവില്ല.
അച്ഛന് ഒന്നുകൂടി കേട്ടോളു. ത്രിഗര്ത്തന്മാ
രായ സുശര്മ്മാവ് ഉള്പ്പെടയുള്ള സംശപ്തകന്മാര്
അര്ജ്ജുനനെ കൊല്ലാന് പ്രതിജ്ഞ
എടുത്തിട്ടുള്ളവരാണ്.
അവരുടെ ശക്തി അപാരമാണ്. യുദ്ധത്തില് അവര്
നമ്മോടൊപ്പമുണ്ട്.
അവരുടെ ഏഴിന്റെ സ്ഥാനത്ത് എനിയ്ക്ക്
പതിനൊന്നക്ഷൗഹണിയുണ്ട്.
ദുര്യോധനന്റെ അമിതവിശ്വാസം ശരി തന്നെയ
രാജാവ് സജ്ജയനോട് ചോദിച്ചു,
എന്റെ മകന്റെ ആസൂത്രണം പോലെ തന്നെയാണ
സജ്ജയന് ഒരു ചെറു ചിരിയോടെ പറഞ്ഞു.'
പ്രഭോ ! അവരും യുദ്ധത്തിനുള്ള
തയ്യാറെടുപ്പിലാണ്. എന്നാല്
അങ്ങയുടെ പുത്രന്റെ സന്തോഷവും ആവേശവുമൊ
അദ്ദേഹം അതീവ ദു:ഖിതനാണ്.
അദ്ദേഹം എന്നോട് പറഞ്ഞു, ഏറെ അനീതികള്
ഞങ്ങളോട് കൗരവര് ചെയ്തിട്ടുണ്ടെങ്കിലും ഒരു
യുദ്ധത്തിലൂടെ അവരെ കീഴ്പ്പെടുത്തുന്ന
കാര്യം എനിയ്ക്ക് ചിന്തിയ്ക്കാനാവില്ല..
ഞങ്ങളുടെ രാജ്യം തിരിച്ചു തരാന് ദുര്യോധനന്
വഴങ്ങുന്നില്ലെങ്കില് ഒരു
യുദ്ധം ഒഴിവാക്കാനായിട്ട് ഞാന് ഒരു
വ്യവസ്ഥയ്ക്ക് തയ്യാറാകുന്നു - അഞ്ചു
നഗരങ്ങള് ഞാന് പറയാം - ഇന്ദ്രപ്രസ്ഥം,
വൃകപ്രസ്ഥം, വാരണാവതം,
ജയന്തം അഞ്ചാമത്തെ നഗരം വല്യച്ഛന്റെ തീ
വിടുന്നു. ഇത്രമാത്രം നേടി യുദ്ധ
കെടുതി ഒഴിവാക്കാന് ഞങ്ങള് തയ്യാറാണ്.
ദുര്യോധനാ! യുധിഷ്ഠിരനെ പ്പോലെ ഒരു
ധര്മ്മിഷ്ഠന് ഇനിയും ജനിയ്ക്കേണ്ടിയി
രിയ്ക്കുന്നു. ആ
മഹത്വം അങ്ങയ്ക്കും പുത്രന്മാര്ക്കും എത്ര
പറഞ്ഞാലും മനസ്സിലാവില്ല.
അവരുടെ സൈന്യവും ഞാന് കണ്ടു.
മിക്കവാറും ധൃഷ്ടദ്യുമ്നനായ
ിരിയ്ക്കും അവരുടെ സൈന്യാധിപന്. ഭീമനാണ്
ധാര്ത്ത രാഷ്ട്രന്മാരെ നേരിടുന്നത്,
അദ്ദേഹം അതിന്
തന്റെ ശപഥത്തിലുടെ പ്രതിജ്ഞാബദ്ധനാണ്.
ദ്രൗപദിയെ അപമാനിച്ച രാധേയന്,
അര്ജ്ജുനന്റെ ഗാണ്ഡീവം ഉതിര്ക്കുന്ന ശരമേറ്റ്
മരണപ്പെടും. ശകുനി, സഹദേവന്റെ ഊഴമാണ്.
ഉലൂകന്റെ കഥ നകുലനും തീര്ക്കും.
എല്ലാം എനിയ്ക്കവര് വ്യക്തമാക്കി തന്നു.
ഒരുക്കങ്ങളെല്ലാ
ം പൂര്ത്തി ആയെങ്കിലും സ്വജ്ജനഹത്യ അവര്
തീരെ ഇഷ്ടപ്പെടുന്നില്ല.
സജ്ജയന് തന്റെ ഉപഖ്യാനം നിറുത്തിയപ്പോള്
ധൃതരാഷ്ട്രര് വീണ്ടും ചഞ്ചല ചിത്തനായി.
തന്റെ മകന്റെ അമിതമായ
വിശ്വാസം തികച്ചും അപകടമാണെന്ന്
രാജാവിനേറെക്കുറെ ബോദ്ധ്യപ്പെട്ടു.
അദ്ദേഹം വീണ്ടും വിലപിയ്ക്കാന് തുടങ്ങി.
ദുര്യോധനനു അതൊരു ശല്യമായി തോന്നി. '
എന്റെ പ്രിയപ്പെട്ട അച്ഛാ!
ഇങ്ങനെ വ്യാകുലപ്പെടേണ്ട
ഒരാവശ്യവും ഇപ്പോഴില്ല. എന്റെ ശക്തിയ്ക്ക്
മുന്നില് പാണ്ഡവര് പകച്ചു നില്ക്കുകയാണ്.
അതാണ് അവര് വീണ്ടും ഒരു
സന്ധി ഉടമ്പടിയുമായി വരുന്നത്.
മകനെക്കാള് വിശ്വാസം ഇക്കാര്യത്തില്
ധൃതരാഷ്ട്രര്ക്ക്
സജ്ജയന്റെ ഉപഖ്യാനത്തോടായിരുന്നു.
എന്റെ ഈ
സാരഥി തികച്ചും സത്യസന്ധനും എന്നോട്
ഏറെ കൂറുള്ളവനുമാണ്. അയാള്
പൊളി പറയാറില്ല. ധൃതരാഷ്ട്രര് പറഞ്ഞു,
എന്റെ പൊന്നു
മകനെ യുധിഷ്ഠിരന്റെ മാര്ഗ്ഗമാണ് ശരി.
യുദ്ധം മൂലം നിരപരാധികള് ഏറിയ
പങ്കും മരിയ്ക്കും. അവരുടെ നിരാധാരമായ
കുടുംബത്തിന്റെ ശാപം നമ്മുടെ മേല്പതിയും.
പാണ്ഡവരുടെ രാജ്യം മടക്കി നല്കി നമുക്കീ യുദ്
ലോകര് എന്നെയും നിന്നെയും പുകഴ്ത്തും.
ദുര്യോധനന് കോപിഷ്ടനായി അദ്ദേഹം പറഞ്ഞു
' ഇത്രയേറെ പടക്കോപ്പുകള് കൂട്ടിയിട്ട്
യുദ്ധം ഒഴിവാക്കാനോ? ഞാന് ഭീരുവല്ല.
പിന്നെ ആരും മനസ്സില്ലാ മനസ്സോടെ യുദ്ധത്ത
തയ്യാറെടുക്കേണ്ട. എനിയ്ക്കെന്റെ രാധേയനും,
ദുശ്ശാസനനും മറ്റു സഹോദരങ്ങലുമുണ്ട്. പാണ്ഡവ
സൈന്യത്തെ തുരത്തി ഓടിയ്ക്കാന്
ഇത്രയും പേര് മതിയാകും.
ഇനി ആരും സന്ധിസംസാര വിഷയമാക്കേണ്ട.
ഞാന് തറപ്പിച്ചു പറയുന്നു. 'സൂചികുത്തുവാനുള്ള
സ്ഥലം പോലും പാണ്ഡവര്ക്ക് വിട്ടുകൊടുക്കാന
് ഞാന് തയ്യാറല്ല.'
ആ സമയം കൗരവ സഭയില് അസാധാരണമായ
മൂകത ഘനീഭവിച്ചു എത്രഘോരമായ അനീതി.
രണ്ടു കുടുംബക്കാര്
തുല്യമായി അനുഭവിയ്ക്കേണ്ട പൈതൃക സ്വത്ത്
ഒരു കൂട്ടര് ചതിയിലുടെ പിടിച്ചെടുത്തു സുഖിച്ചു
വാഴുന്നു. നിശബ്ദതയ്ക്ക് ഭംഗം വരുത്തി കൊണ്ട്
ദുര്യോധനന് തുടര്ന്നു. ' അഞ്ചു നഗരങ്ങള്
തന്നാലും ഞങ്ങള് തൃപ്തരാണന്ന്. ഓഹോ ! എന്ത്
ദാക്ഷിണ്യം. അഞ്ചു നഗരമല്ല വേണമെങ്കില്
ഈ ഹസ്തിനപുരം പോലും വിട്ടു നല്കാന്
മനസ്സുള്ളവനാണ് ഈ ദുര്യോധനന്.
പക്ഷെ എനിയ്ക്കതിനുള്ള മനസ്സില്ലന്നതാണ്
വാസ്തവം. ഭീരുക്കള്, യുദ്ധം എന്ന് കേട്ടപ്പോള്
മുട്ട് വിറയ്ക്കുന്നു. എന്താണാവോ ഈ പുതിയ
അഞ്ചു നഗരങ്ങളുടെ പൊരുള്?
തീര്ച്ചയായും യുധിഷ്ഠിരന് ഒരു പമ്പര
വിഡ്ഢിതന്നെ. ദുര്യോധനന് ചിറികോട്ടി വികൃത
പ്രകടനം നടത്തി ഇരിപ്പിടത്തില് ഒന്ന്
കൂടി കുലുങ്ങിയിരുന്നു.
സദസ്സിലിരുന്ന വിദുരര്
ശക്തിയോടെ പ്രതികരിച്ചു. 'ദുര്യോധനാ!
യുധിഷ്ഠിരന് നിന്നെക്കാളെറെ ബുദ്ധിമാനാണ്.
വെറും അഞ്ചു നഗരങ്ങളല്ല
അദ്ദേഹം ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ഓരോ നഗരത്തിന്റെയും പേര് എടുത്തു
പറഞ്ഞിരിയ്ക്കുന്നു.
ഒന്ന് :- വാരണാവതം -
നീയും നിന്റെ അച്ഛനും കൂടി പുരോചനനെ കൊ
ലാക്ഷ്യാഗൃഹം പണിയിച്ച് അവരെ കൊല്ലാന്
ലക്ഷ്യമിട്ടിരുന്ന സ്ഥലം.
രണ്ട് :- ഇന്ദ്രപ്രസ്ഥം - നീ അവരില് നിന്ന്
തട്ടി എടുത്ത് ഇപ്പോള് അനുഭവിച്ചു വരുന്ന
അവരുടെ രാജ്യം.
മൂന്നു :- വൃകപ്രസ്ഥം - പ്രമണാവതത്തിനടുത്തുള്ള
ഈ സ്ഥലത്തുവെച്ചാണ് നീ ബാലനായ ഭീമന്
വിഷം കൊടുത്ത് അവനെ ഇല്ലാതാക്കാന്
ശ്രമിച്ചത്. അവരിപ്പോഴും അതോര്ക്കുന്നു.
വനപ്രസ്ഥത്തിന്റെ ആദ്യദിനം അവര് കഴിച്ചു
കൂട്ടിയത് പ്രമണാവതത്തിലായിരുന്നു.
നാല് :- ജയന്തം -
നീയും നിന്റെ അച്ഛനും കൂടി സഭ നിര്മ്മിച്ച്,
അവരെ ഇങ്ങോട്ട് സ്വീകരിച്ചാനയിച്ചില്ലേ?
ഇവിടെ നടന്ന കള്ളചുത് കളിയിലല്ലേ അവര്ക്ക്
അവരുടെ സര്വ്വസ്വവും നഷ്ടപ്പെട്ടത് - അല്ല
നീയും കൂട്ടരും അവരില് നിന്ന് തന്ത്രപൂര്വ്വം
തട്ടിയെടുത്തത്. നിങ്ങള് അവര്ക്ക് നേരെ കാട്ടിയ
അനീതികള് ഒന്നും അവര് മറന്നിട്ടില്ല. അത്
നിന്നെ വീണ്ടും ഓര്മ്മിപ്പിയ്ക്കുകയാണ്
യുധിഷ്ഠിരന് ചെയ്യുന്നത്. അഞ്ചാമത്തേത്
ഇഷ്ടം പോലെ തിരഞ്ഞെടുക്കാന്
പറഞ്ഞതിന്റെ അര്ത്ഥം ഇനിയും അനീതി തുടരാ
്കുന്നെങ്കില് അതിന്റെ ഭാഗപാത്രമായിട്ടാണ്
അഞ്ചാമത്തെ നഗരം വിവക്ഷിയ്ക്കുന്നത്.
നീയോന്നാലോചിയ്ക്ക്!
എത്രമാത്രം കോപോജ്ജ്വലവും തീക്ഷണവുമാണ്
അവരുടെ മനോനില എന്ന്.
അദ്ദേഹം ചോദിയ്ക്കുന്നു.
ഇത്രയുമെല്ലാം നടത്തിയിട്ടും ഇനിയും ക്ഷമിച്ചു
യുദ്ധം ഒഴിവാക്കാന് പറയാന് വല്യച്ഛന്
എങ്ങനെ കഴിയുന്നു?
പാണ്ഡവരെ കുറ്റപ്പെടുത്താന് അങ്ങയ്ക്ക്
ലേശവും അര്ഹതയില്ല.
ക്ഷമയുടെ അദ്ധ്യായം കഴിഞ്ഞു.
ഇനി ഞങ്ങളുടെ രാജ്യം ഞങ്ങള്ക്ക്
മടക്കി തരുക. ഇല്ലെങ്കില് യുദ്ധത്തിന്
തയ്യാറെടുക്കുക.'
വിദുരരുടെ വാക്കുകള് കേട്ടപ്പോള് ധൃതരാഷ്ട്രര്
വീണ്ടും പുലമ്പി പുത്രാ! യുധിഷ്ഠിരന്
വിഷം പുരട്ടിയ മുള്ളുകളാണ് നമുക്ക്
നേരെ പ്രയോഗിചിരിയ്ക്കുന്നത്.
നീ ഒന്നുകൂടി പുനര്വിചിന്തനം ചെയ്യൂ!
പാണ്ഡവര് ദേവാംശ ജാതരാണ്. ദിവ്യമായ ഒരു
പാട് അസ്ത്രശസ്ത്രങ്ങള് അവര്
ലഭ്യമാക്കിയിരിയ്ക്കുന്നു. ഖാണ്ഡവ ദഹന
സമയത്ത് തന്നെ സഹായിച്ചതിന്
പ്രത്യുപകാരമായി
അഗ്നി തീര്ച്ചയായും അവരെ സഹായിയ്ക്കും.
വരുണന് തന്റെ കൈവശം ഉണ്ടായിരുന്ന
ഗാണ്ഡിവം അര്ജ്ജുനന് നല്കിയിട്ടുണ്ട്. മഹാനായ
ഹനുമാന് ഭീമ സഹോദരനാണ്.
ഹനുമാന്റെ അജയ്യ ശക്തിയെ പറ്റി നീ ഒന്ന്
ചിന്തിയ്ക്കൂ പുത്രാ! ഭഗവാന് ശങ്കരന്
പാശുപതാസ്ത്രം അര്ജ്ജുനന് നല്കിയിരിക്കുന്നു.
ഇതിനെല്ലാം പുറമേ പുരുഷോത്തമനായ
കൃഷ്ണനാല് അവര്
അനുനിമിഷം സംരക്ഷിയ്ക്കപ്പെടുന്നു.
എന്റെ കുഞ്ഞേ! നിന്റെ പിടിവാശി ഒഴിവാക്കൂ!
മുതിര്ന്നവര് പറയുന്നത് ഉള്ക്കൊള്ളാന്
ശ്രമിയ്ക്കുക.
ദുര്യോധനന് തന്റെ പിതാവിനോട് അസഹ്യമായ
കോപം തോന്നി. അച്ഛന് സ്വതവേ ഒരു
ഭീരുവാണ് ഇപ്പോള്
വാക്കുകളിലൂടെ എന്നെയും ഭീരുവാക്കാന്
ശ്രമിയ്ക്കുന്നു. ദേവന്മാര്
പാണ്ഡവരെ സഹായിയ്ക്കും എന്നതിനെന്താണ്
ഉറപ്പ്. ദേവന് എന്ന
വാക്കിന്റെ അര്ത്ഥം വ്യാസ മുത്തച്ഛന്
എനിയ്ക്ക് പറഞ്ഞു തന്നിരിയ്ക്കുന്നത്
കേട്ടോളു, മോഹം, ലോഭം, അസൂയ എന്നിവ
കൈവിട്ടവരാണവര്.
ഭൂമിയിലെ കാര്യങ്ങളൊന്നും
അവരുടെ ചിന്തയെ സ്പര്ശിയ്ക്കില്ല.
തൃഷ്ണയും അത്യാര്ത്തിയും ദേവന്മാരെ തീണ്ടുക
പോലുമില്ല. ഇനി അച്ഛന് പറഞ്ഞ
പോലെ പാണ്ഡവന്മാര് ദൈവാംശ
ജാതരാണെങ്കില് ദേവന്മാര്ക്ക്
പണ്ടേ അവരുടെ കാര്യത്തിലിടപെട
ാമായിരുന്നില്ലേ? വെറുതെ പതിമൂന്നു
വര്ഷം മരവുരി ധരിച്ചു വനത്തില്
ചുറ്റി തിരിയാന്
സ്വന്തം മക്കളെ അനുവദിയ്ക്കുമോ?
ഞാനൊരു നല്ല ഭരണകര്ത്താവാണ്.
എന്റെ രാജ്യത്ത് നീതിയും ധര്മ്മവും ശരിയായ
രീതിയില് നടക്കുന്നു. ജനങ്ങള്
എന്റെ ഭരണത്തില് ഏറെ തൃപ്തരാണ്.
പര്ജ്ജന്യം കാലാകാലങ്ങളില് വേണ്ട
വിധം ലഭിയ്ക്കുന്നതിനാല് നല്ല രീതിയില്
വിളവുകിട്ടുന്നു.
ഇതെല്ലാം എന്റെ മേന്മയായി വീമ്പു
പറയുന്നതില് എനിയ്ക്ക് ഒട്ടും ഇഷ്ടമല്ല.
ഉത്തമനായ പുരുഷന് ഒരിയ്ക്കലും വീമ്പു
പറയരുത്. എനിയ്ക്കതറിയാം.
അച്ഛന്റെ മനസ്സിന് ധൈര്യം തരാനാണ്
ഞാനിതെല്ലാം വീണ്ടും വീണ്ടും ആവര്ത്തിയ്ക്കു
ന്നത് യുദ്ധം ഉണ്ടാകട്ടെ ഒരു
ദേവനും എന്നെ ബുദ്ധിമുട്ടിയ്ക്കില്ലെന്നു
എനിയ്ക്കുറപ്പുണ്ട്.'
ദുര്യോധനന് തന്റെ അന്തിമ
തീരുമാനം പ്രകടമാക്കിയ ശേഷം സഭ
വിട്ടിറങ്ങി. തുടര്ന്നു സദസ്യര്
ഓരോരുത്തരായി പിരിഞ്ഞു. ഒടുവില്
ഏറെ ശുന്യമായ സദസ്സില് ഭയചികിതനായ
ധൃതരാഷ്ട്രരും, സജ്ജയനും മാത്രമായി.(തുടരും)
—
Sunday, 22 September 2013
മഹാഭാരതം ഭാഗം 22
Subscribe to:
Post Comments (Atom)
No comments:
Post a Comment