പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 3(തുടർച്ച)
വനപര്വ്വം പാണ്ഡവരുടെ വനയാത്ര...
ഹസ്തിനപുരത്തില്
നിന്നും കഴിയുന്നതും വേഗം അകന്ന് പോകുക
എന്നത് മാത്രമായിരുന്നു ശാപഗ്രസ്തരായ
പാണ്ഡവരുടെ ലക്ഷ്യം.
മദ്ധ്യാഹ്നമായപ്പോള് അവര്
ഗംഗാ തീരത്തുള്ള പ്രാമണാവതമെന്ന
കുറ്റിക്കാട്ടിലെത്തി.
ദാഹവും ക്ഷീണവും കൊണ്ടു തളര്ന്ന അവര്
ഗംഗാനദിയിലെ പുണ്യ
ജലം ആവോളം പാനം ചെയ്തു. തളര്ന്ന്
വൃക്ഷച്ഛായയില് അന്തിയുറങ്ങി.
പാണ്ഡവരെ പിന്തുടര്ന്നെത്തിയ
അവരുടെ ഇഷ്ട ജനങ്ങളും അന്ന്
രാത്രി പ്രമണാവതത്തില് തന്നെ തങ്ങി.
തങ്ങളുടെ ധര്മ്മിഷ്ഠനായ രാജാവിനെ പിരിയാന്
അവര് അശക്തരായിരുന്നു.
പാണ്ഡവരെ അനുഗമിച്ച കുല ഗുരു ധൌമ്യന്,
യുധിഷ്ഠിരനോട് സൂര്യനെ പ്രീതിപ്പെടുത്താന്
നിര്ദ്ദേശിച്ചു.
തങ്ങളോടൊപ്പം അനുഗമിച്ചവര്ക്ക്
വേണ്ടി അദ്ദേഹം സൂര്യനെ തപം ചെയ്തു.
യുധിഷ്ഠിരന്റെ തപനിഷ്ഠയില് സൂര്യന്
പ്രസാദിച്ചു, "പന്ത്രണ്ടു
വര്ഷക്കാലം നിങ്ങള് ഭിക്ഷ എടുക്കാതെ,
ജീവിയ്ക്കാനുള്ള അന്നം ഞാന് നിങ്ങള്ക്ക്
നല്കുന്നുണ്ട്.!" അദ്ദേഹം വിശിഷ്ടമായ ഒരു
ചെമ്പു പാത്രം യുധിഷ്ഠിരന് ദാനം ചെയ്തു. "
യുധിഷ്ഠിരാ ! ഈ
പാത്രം നീ ദ്രൌപദിയെ ഏല്പ്പിക്കുക. ഈ
പാത്രത്തില് അമേയവും അവ്യയവുമായ
ഭക്ഷണം നിറഞ്ഞിരിക്കും. വിളമ്പുന്നത്
ദ്രൌപദി ആയിരിക്കണമെന്ന് മാത്രം !!"
യുധിഷ്ഠിരന്
കൃതജ്ഞതയോടെ പാത്രം ഏറ്റുവാങ്ങി.
തന്നെ അനുഗമിച്ചവര്ക്ക് ഭക്ഷണം നല്കാന്
കഴിഞ്ഞതില് അദ്ദേഹം സന്തോഷിച്ചു.
അടുത്ത ദിവസം അവര് കാമ്യക
വനത്തിലേയ്ക്ക് തിരിച്ചു.
ഇതിനിടയില്, ഹസ്തിനപുരിയില്
ഭീതിഗ്രസ്തനായ രാജാവ് വിദുരര്ക്ക്
ആളയച്ചു. ആഗതനായ വിദുരരോട്
തന്റെ ആശങ്കകളെ പറ്റി വിസ്തരിച്ചു.
വിദുരര് ഉപദേശിച്ചു.
ജ്യേഷ്ഠനിഷ്ടമില്ലെങ്കില് കൂടി ഒരു
പോം വഴി ഞാന് നിര്ദ്ദേശിക്കാം . അങ്ങ്
ഇനിയും വൈകിയിട്ടില്ല,
പാണ്ഡവരെ തിരിച്ചു വിളിച്ച്
അവരുടെ രാജ്യം അവര്ക്ക് വിട്ടു നല്കുക.
അനര്ഹമായത് പിടിച്ചു നേടിയാല് സ്വസ്ഥത
ഉണ്ടാകില്ല. ജ്യേഷ്ഠാ!
അങ്ങയുടെ ദയനീയാവസ്ഥയില് എനിയ്ക്ക്
വേദനയുണ്ട്. ഈ ഒരു
പശ്ചാത്താപമേ പ്രായശ്ചിത്തമായി നിര്ദ്ദേശി
മറ്റൊന്ന് അമിതമായ പുത്ര
സ്നേഹം രാജാവിന് ഭൂഷണമല്ല. അത്
കുലനാശത്തിന് വഴി തെളിയ്ക്കും.
വിദുരരുടെ വാക്കുകള് രാജാവിന് ഇഷ്ടമായില്ല.
അദ്ദേഹം കഠിനമായി പ്രതികരിച്ചു.' താങ്കള്
തികഞ്ഞ പാണ്ഡവ പക്ഷ വാദിയാണെന്ന്
അറിയായ്കയല്ല. താങ്കള്
പാണ്ഡവരോടൊപ്പം വനത്തിലേയ്ക്ക്
പൊയ്ക്കോളൂ.
വിദുരര് സരസ്വതി നദിയുടെ തീരത്തുള്ള കാമ്യക
വനത്തില് വെച്ച് പാണ്ഡവരുമായി സന്ധിച്ചു.
വല്യച്ഛന്റെയോ,
ദുര്യോധനന്റെയോ ഏതെങ്കിലും ദൂതുമായിട്ടാ
യുധിഷ്ഠിരന് ശങ്കിച്ചു.
വിദുരരുടെ സന്ദര്ശനത്തിന്റെ നിജസ്ഥിതി അറി
അവര് ഏറെ സന്തോഷിച്ചു.
അത്രമാത്രം അവര്
തങ്ങളുടെ ചെറിയച്ഛനെ സ്നേഹിച്ചിരുന്നു.
വിദുരര് തന്നെ വിട്ടു,
പാണ്ഡവരോടെപ്പം പോകുമെന്ന്
ധൃതരാഷ്ട്രര് സ്വപ്നേപി വിചാരിച്ചില്ല.
വിദുരര് എപ്പോഴും തന്റെ നിര്ദ്ദേശങ്ങള്ക്ക്
തട ഇടുമെങ്കിലും, അതിനെല്ലാം വിദുരര്
പറയുന്ന ന്യായങ്ങള്
തികച്ചും സത്യമാണന്നും രാജാവിനറിയാം.
യഥാര്ത്ഥത്തില്
ദുര്യോധനനെ പ്പോലെ തന്നെ രാജാവ്
വിദുരരേയും സ്നേഹിച്ചിരുന്നു. ശൂന്യത
വീര്പ്പുമുട്ടിച്ചപ്പോള് രാജാവ്
തന്റെ സാരഥി ആയ ' സജ്ജയനെ '
കാട്ടിലേയ്ക്കയച്ചു - വിദുരരെ കൂട്ടികൊണ്ടു
വരാന്. ഏറെ നാള് തന്റെ അന്ധനായ
ജേഷ്ഠനെ വിട്ടു പിരിയാന്
വിദുരര്ക്കും ആയില്ല-- ചില ബന്ധങ്ങള്
അങ്ങനെയാണ്.
വിദുരരുടെ വനയാത്രയും തിരിച്ചു
വരവും ദുര്യോധനനും കൂട്ടരും സസൂക്ഷ്മം നിരീക്
' അച്ഛന് വീണ്ടും സന്ധിയ്ക്ക് വേണ്ടിയുള്ള
പുറപ്പാടാണോ ? ദുര്യോധനന് ശങ്കിച്ചു.
രാജാവ് സന്ധി ആഗ്രഹിച്ചാലും, പാണ്ഡവര്
സത്യ ലംഘനത്തിന്
തയ്യാറാകില്ലന്നായിരുന്നു,
രാധേയന്റെ പക്ഷം. നിരായുധരായ
പാണ്ഡവരെ കാട്ടില് ചെന്ന് വധിയ്ക്കാനുള്ള
നീക്കമായി അടുത്ത പടി. വ്യാസ
മഹര്ഷിയുടെ ഇടപെടല് മൂലം അവര്ക്ക് ആ
ഉദ്യമത്തില്നിന്ന് പിന് തിരിയേണ്ടി വന്നു.
ഈ സമയം കൊട്ടാരത്തിലെത്തിയ മൈത്രേയ
മഹര്ഷി രാജാവിന് നേരെ ശബ്ദമുയര്ത്തി,
സ്വന്തം സഹോദര പുത്രരോട് അങ്ങ്
എന്തിനിത്ര വൈരം പുലര്ത്തുന്നു ? പാണ്ഡു
പുത്രര് ധര്മ്മിഷ്ഠരും, സത്യസന്ധരുമാണ്.
ഭീഷ്മരും, വിദുരരും സന്നിഹിതരായിരിയ്ക്കുന്ന
ഈ രാജസഭയില് പാണ്ഡവര്ക്കെതിരെ ഇത്ര
ക്രൂരമായ അന്യായം എങ്ങനെ സംഭവിച്ചു ?
രാജാവ് ശബ്ദമുയര്ത്തിയില്ല. മൈത്രേയ
മഹര്ഷി ദുര്യോധനനെ വിളിപ്പിച്ചു.
'ഭീമന്റെ ബാഹുബലം നിനയ്ക്കറിവുള്ളതല്ലേ ?
ബകന്, ഹിസുംബന്, കിര്മ്മീരന്, ജരാസന്ധന്
മുതലായ വരെ ഭീമനൊറ്റയ്ക്ക് നേരിട്ടില്ലെ ?
പാണ്ഡവര് നിസ്സാരരല്ല, അറിഞ്ഞു കൊണ്ടു
നീ ആപത്ത് ക്ഷണിച്ചു വരുത്തരുത്.
പാണ്ഡവരുമായി സന്ധി ചെയ്യുന്നതാണ്
നല്ലത് ''. ദുര്യോധനന്
മഹര്ഷിയുടെ വാക്കുകള്ക്ക്
ചെവി കൊടുക്കാതെ തുടയില്
താളം കൊട്ടി നിന്നു. ക്രുദ്ധനായ മൈത്രയേന്
ശപിച്ചു.' ഭീമന്റെ ശപഥം ഫലിയ്ക്കും. ഭീമന്
നിന്റെ തുട തല്ലിയുടച്ച് പ്രാണനെടുക്കും'.
ധൃതരാഷ്ട്രര് വീണ്ടും പകച്ചു.
തന്റെ അഹങ്കാരിയായ
പുത്രന്റെ അന്ത്യമാണ് മഹര്ഷി പ്രവചിച്ചത്.
ശാപ മോക്ഷത്തിനു വേണ്ടി കേണപേക്ഷിച്ച
രാജാവിനോട്
പാണ്ഡവരുമായി സന്ധി ചെയ്യാന്
മഹര്ഷി പ്രതിവചിച്ചു. ക്ഷണത്തില് രാജാവ്
വിദുരര്ക്ക് ആളയച്ചു. ഭീമന് കിര്മ്മീരനെന്ന
കരുത്തനായ രാക്ഷസനെ കൊന്ന
തെങ്ങനെയെന്നു അറിയാന്
അദ്ദേഹം തിടുക്കം കുട്ടി. ബക സഹോദരനായ
കിര്മ്മീരനെ തന്റെ കാലുകള്ക്കിടയിലിട്ടു ഭീമന്
ഞെരിച്ചു കൊന്ന വാര്ത്ത കേട്ട രാജാവ്
ആലില പോലെ വിറച്ചു.
കാമ്യക വനത്തില് വെച്ചു കൃഷ്ണന്
പാണ്ഡവരുമായി സന്ധിച്ചു. ഹസ്തിനപുരത്തില്,
ഈ അനിഷ്ട സംഭവങ്ങള് നടക്കുമ്പോള് താന്
ദ്വാരകയില് നിന്നും ഏറെ അകലെ ഒരു
രാജ്യത്ത് യുദ്ധത്തിലായിരുന്നെന്നും,
പ്രശ്നങ്ങള് പരിഹരിച്ച്
മടങ്ങി എത്തിയപ്പോഴാണ്
വിവരം അറിഞ്ഞതെന്നും ബോദ്ധ്യപ്പെടുത്തി.
കൃഷ്ണന് തുടര്ന്നു ' യുധിഷ്ഠിരാ ! അങ്ങ്
ദു:ഖിയ്ക്കരുത്. അങ്ങിലൂടെ ഞാന് എന്നെയാണ്
കാണുന്നത്. ധര്മ്മം ജയിയ്ക്കേണ്ടത് ലോക
നന്മയ്ക്ക് ആവശ്യമാണ്. നിങ്ങള്ക്ക്
നഷ്ടപ്പെട്ടത് ഞാന് നേടിത്തരും. ലോകൈക
വീരനായ യുധിഷ്ഠിരന്റെ ശിരസ്സില് ഈ
കൃഷ്ണന് തന്നെ കിരീടം ധരിപ്പിയ്ക്കും.
കൃഷ്ണന് ദ്രൌപദിയെ ആശ്വസിപ്പിച്ചു.
ഭൂമി രക്തത്തിനായി ദാഹിയ്ക്കുന്നത് ഞാന്
കാണുന്നു. ഈ
അധര്മ്മികളെ കൊന്നൊടുക്കി ഞാന്
ഭൂഭാരം കുറയ്ക്കുന്നുണ്ട്. ദ്രൌപദി!
നിന്റെ ദുഃഖത്തിന് കൃഷ്ണന്
പരിഹാരം കണ്ടിരിക്കും.
സ്ത്രീയുടെ മാനം സംരക്ഷിയ്ക്കപ്പെടേണ്ടത്
ലോകത്തിന്റെ ആവശ്യമാണ്.
എല്ലാവരേയും വീണ്ടും ആശ്വസിപ്പിച്ചു
കൃഷ്ണന് ദ്വാരകയിലേയ്ക്ക് മടങ്ങി.(തുടരും)—
Thursday, 12 September 2013
മഹാഭാരതം ഭാഗം 11
Subscribe to:
Post Comments (Atom)
No comments:
Post a Comment