Friday, 6 September 2013

മഹാഭാരതം ഭാഗം 3

പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. കുരുകുലധാധിപന് - ആത്മ തേജസ്വിയായ ഭീഷ്മര് അന്നത്തെ നാടു നടപ്പനുസരിച്ച്, കാശി രാജ്യവും ഹസ്തിനപുരവും തമ്മിലായിരുന്നു. ഏറെ വിവാഹബന്ധങ്ങളും നടന്നിരുന്നത്. എന്നാല് സത്യവതിയുടെ പുത്രന്മാരെ അംഗീകരിയ്ക്കാന് കാശി രാജാവിന് കഴിഞ്ഞില്ല. അദ്ദേഹം ഭീഷ്മരോടാലോചിയ്ക്കാതെ തന്റെ പ സ്വയം വരം നിശ്ചയിച്ചു. ഭീഷ്മര് ക്ഷുഭിതനായി. സ്വയം വര ദിവസം വരണമാല്യവുമായി പന്തലിലിറങ്ങിയ ആ കന്യകകളെ ഭീഷ്മര് താര്ഷ്യ തുല്യനായി കൊത്തി പറന്നു. ഹസ്തിനപുരത്തിലെത്തിയ അദ്ദേഹം തന്റെ സഹോദരന്റെ വധുക്കളായി അ ഭീഷ്മരുടെ പ്രവര്ത്തിയില് മനം നൊന്തു വിലപിച്ച അംബ, പേടിച്ചരണ്ട് ആ സത്യം വെളിപ്പെടുത്തി - താന് സാല്യനെ സ്നേഹിക്കുന്ന വിവരം ഭീഷ്മര് ക്ഷമാപണത്തോടെ , അംബയെ സാല്യന്റെ കൊട്ടാരത്തിലേയ്ക്ക് യാത്രയാക്കി . അംബികയും, അംബാലികയും വിചിത്ര വീര പത്നിമാരായി . സാല്യ കൊട്ടാരത്തില് അതീവ സന്തോഷത്തോടെ എത്തിയ അംബയെ സ്വീകരിയ്ക്കാന് സാല്യന് മടിച്ചു. 'ഭീഷ്മര് നിന്റെ കരം ഗ്രഹിച്ചതാണ്. മറ്റൊരാള് സ്വീകരിച്ച നിന്നെ, എനിയ്ക്ക് പത്നിയാക്കാനവില്ല. നീ തിരിച്ചു ഭീഷ്മരുടെ അടുത്തേയ്ക്ക് തന്നെ പോകൂ. പ്രിയതമാ ! ഞാന് അങ്ങയെ മനസ്സാ സ്നേഹിക്കുന്നു. എന്റെ അനുരാഗം അറിഞ്ഞ ഭീഷ്മര് എന്നെ നിമിഷാര്ദ്ധത്തില് തന്നെ താങ്കളുടെ അടുക്കലേയ്ക്കയച്ചു.' ഞാന് കളങ്കപ്പെട്ടില്ല. 'അംബേ ! എനിയ്ക്കിത് വിശ്വസിക്കാനാവില്ല . നീ ഹസ്തിനപുരിയിലേയ്ക്ക് മടങ്ങുന്നതാണ് നല്ലത് .'' അംബയുടെ നിസ്സഹായാവസ്ഥയ്ക്ക് മുന്നില് സാല്യന് നിഷ്ക്കരുണനായി. അംബ തിരിച്ചു ഹസ്തിനപുരയിലെത്തി . ഭീഷ്മരുടെ സാഹസ പ്രവര്ത്തി മുലം കളങ്കപ്പെട്ട തന്നെ സ്വീകരിയ്ക്കാന് സാല്യന് മടിച്ചെന്നും, ഭീഷ്മര് തന്നെ സ്വീകരിയ്ക്കണ മെന്നും കണ്ണീരോടെ യാചിച്ചു. 'എന്റെ കുട്ടി ! അയാള് വെറും ഒരു ഭീരുവാണ്. നിന്റെ അനുരാഗം കാശിയില് വെച്ചറിയിച്ചിരുന്നെങ്കില്, ഞാന് നിന്റെ കയ്യില് സ്പര്ശിയ്ക്കാനിടവരില്ലായിരുന്നു. ' ഭീഷ്മര് പ്രതീകരിച്ചു. നിരപരാധിയായ എന്റെ മാനം അങ്ങു സംരക്ഷിയ്ക്കണം 'എനിയ്ക്ക് പറ്റില്ല കുട്ടി ! ഞാന് നിന്നെ കാശിയിലേയ്ക്ക് മടക്കി അയക്കാം' തിരിച്ച് കാശിയിലേയ്ക്ക് പോകില്ലെന്ന് അംബ ശഠിച്ചു. അവളുടെ ശോകം ഭീഷ്മരോടുള്ള പകയായി ജ്വലിച്ചു .അംബ വനാന്തരങ്ങളില് അലഞ്ഞുനടന്നു. അവിടെ വെച്ചു അവള് പിതാമഹനായ ബ്രഹ്മര്ഷി ഹോത്ര വാഹനെ കണ്ടു മുട്ടി. അംബയുടെ ദുഃഖമറിഞ്ഞ അദ്ദേഹം അവളെ ഭാര്ഗ്ഗവ രാമ സന്നിധിയിലെത്തിച്ചു അംബയുടെ കദന കഥ ശ്രവിച്ച ഭാര്ഗ്ഗവ രാമന് ഏതു വിധേനയും തന്റെ ശിഷ്യനെക്കൊണ്ട് അംബയെ സ്വീകരിപ്പിക്കാമെന്ന് വാക്ക് നല്കി. അദ്ദേഹം ഭീഷ്മര്ക്കാളയച്ചു. ഗുരു സന്നിധിയിലെത്തിയ ഭീഷ്മരോടു , ഭാര്ഗ്ഗവ രാമന്, അംബയുടെ സങ്കടാവസ്ഥയ്ക്ക് പരിഹാരം നിര്ദ്ദേശിച്ചു. ബ്രഹ്മചര്യവ്രതം അനുഷ്ടിക്കുന്ന തനിയ്ക്ക് അംബയെ സ്വീകരിയ്ക്കുക അസാദ്ധ്യമാണന്ന് ഭീഷ്മര് വെളിപ്പെടുത്തി. തുടര്ന്ന്, ഗുരു ശിഷ്യന്മാര് തമ്മില് ഘോരമായ യുദ്ധം നടന്നു. ജയാപജയങ്ങള്ക്കിടയില്ലാത്ത വണ്ണം യുദ്ധം നീണ്ടു. ഒടുവില് പ്രസ്ഥവാസ്ത്രം ' കയ്യിലെടുത്ത ഭീഷ്മര്ക്ക് മുന്നില് ദേവകളും, ഋഷിമാരും ഉന്മൂല നാശത്തില് നിന്ന് ഭൂമിയെ രക്ഷിക്കണമെന്ന് നിര്ദ്ദേശിച്ചു. അവര് ഭാര്ഗ്ഗവ രാമന്റെ കോപം തണുപ്പിച്ചു.. അദ്ദേഹം നിസ്സഹായതയോടെ അംബയെ അനുഗ്ര പിന്വാങ്ങി. അംബ വീണ്ടും തപസ്സനുഷ്ടിച്ചു അവളുടെ തപസ്സില് പ്രീതനായ സുബ്രഹ്മണ്യന് , അംബയ്ക്ക് ഒരു താമര മാല നല്കി അനുഗ്രഹിച്ചു. 'ഈ മാല സ്വീകരിയ്ക്കുന്ന ആള് യുദ്ധത്തില് ഭീഷ്മരെ കീഴ്പ്പെടുത്തി അംബയുടെ അഭീഷ്ടസിദ്ധി അംബ , താമര മാലയുമായി പലരെയും സമീപിച്ചു . ഭീഷ്മരോട് എതിര്ക്കാന് തക്ക കാരണം അവരാരും കണ്ടില്ല.ഒടുവിന് അംബ ദ്രുപദ കൊട്ടാരത്തിലെത്തി. അദ്ദേഹത്തിന് അവളില് സഹതാപം തോന്നി, വിവരം തിരക്കി. ഭീഷ്മരാണ് പ്രതിയോഗി എന്നറിഞ്ഞപ്പോള് ദ്രുപദനും മടിച്ചു. കോപ താപങ്ങളോടെ അംബ, താമര മാല ദ്രുപദ കൊട്ടാരത്തിലെ ഒരു തുണ് ലകഷ്യമാക്കി എറിഞ്ഞു. വീണ്ടും അംബ തപസ്സു ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി തന്റെ ദുഃഖമെല്ലാം അ എനിയ്ക്ക് ഭീഷ്മരെ കൊല്ലണം ! നിരാശ അത്രമേല് അവളെ കീഴ്പ്പെടുത്തിയിരുന്നു. 'കുഞ്ഞെ ! നിന്റെ ഈ ജന്മത്തില് നിനയ്ക്ക് ഭീഷ്മരെ വധിക്കാനാവില്ല .' 'ഭഗവാന്! അടുത്ത ഒരു ജന്മത്തില് , എന്റെ ഈ ജന്മത്തിലെ വൈരാഗ്യവും പകയും എന്നോടൊപ് എന്തുറപ്പാണ്. ഭഗവാന് ചിരിച്ചു, നീ ദുഃഖിയ്ക്കേണ്ട അംബേ ! അടുത്ത ജന്മത്തില് നീ ദ്രുപദ രാജാവിന്റെ പുത്രിയായി ജനിയ്ക്കും. കൊട്ടാരത്തിലെ തൂണില് നീ എറിഞ്ഞ മാല്യം നിന്റെ ശ്രദ്ധയില്പ്പെടും. അത് ധരിക്കുന്നതോടെ നീ പുരുഷ പ്രകൃതിയാകും. ഭീഷ്മരോടുള്ള പക, നിന്റെ മനസ്സില് ഇപ്പോഴെന്ന പോലെ ശക്തിപ്പെടും നീ ഭീഷ്മരെ വധിയ്ക്കും ' ഭഗവാന് മറഞ്ഞ ശേഷം, അംബ സ്വയം ചിതയൊരുക്കി അതില് ചാടി ദേഹത്യാഗം ചെയ്തു. കാലം കടന്നു. കുരുകുലം സന്താന സൗഭാഗ്യം കൊണ്ടു ഏറെ പുഷ്ടിപ്പെട്ടു. സൗഭാഗ്യത്തോടൊപ്പം ജേഷ്ടാനുജന്മാരുടെ മക് തമ്മിലുള്ള പകയും വൈരാഗ്യവും ഒന്നിനൊന്ന് വര്ദ്ധിച്ചു. എവിടെയും മദ്ധ്യസ്ഥം പറഞ്ഞു തീര്പ്പുകല്പിക്കാന് ഭീഷ്മരും, വിദുരരും ! പ്രശ്നങ്ങള് സൃഷ്ടിയ്ക്കാന് അന്ധനായ ധൃതരാഷ്ടരും കുടില ബുദ്ധിയായ അദ്ദേഹത്തിന്റെ മകന് ദുര്യോധനനും, വിശ്രമമെന്തന്നറിയാത്ത ആ തിരക്കിലും ഭീഷ്മര് ജ്വലിച്ചു. മനസ്സ് ഏറെ സംഘര്ഷഭരിത മാകുമ്പോള് ഭീഷ്മര്, ഗംഗയുടെ തീരത്തെത്തും. അമ്മ, മകന്റെ ശിരസ്സ് മടിയില് വെച്ചു തലോടി ആശ്വസിപ്പിക്കും . കൃഷ്ണ ദൗത്യവും, ദുര്യോധനന് നിരാകരിച്ചതോടെ കുരുക്ഷേത്ര യുദ്ധം ആസന്നമായി. ഭീഷ്മര് കൌരവ പക്ഷത്തെ തേരാളിയായി. അദ്ദേഹം ഒട്ടും ആഗ്രഹിക്കാത്ത ആ പടക്കളത്തിലേയ്ക്ക്, ദുര്യോധനന്റെ മാത്രമായി പിടിവാശി അദ്ദേഹത് യുദ്ധത്തില്, ഭീഷ്മരുടെ അസാധാരണവും അനിയന്ത്രിതവുമായ പാടവത്തിനു മുന്നില്, അര്ജ്ജുനന് നിസ്സഹായനാകുന്നതായി ശ്രി കൃഷ്ണന് ബോദ്ധ്യപ്പെട്ടു. ചിലപ്പോഴെല്ലാം ശ്രി കൃഷ്ണന് അസഹനീയമായ കോപം കടിച്ചമര്ത്തി. തേരാളിയായ കൃഷ്ണന് ആയുധം കയ്യിലെടുത്ത പല ഘട്ടങ്ങളിലും ഭീഷ്മര് ശാന്തമായി പ്രതികരിച്ചു. 'ഹേ ! മുകുന്ദാ !! ശ്വാസ നിശ്വാസങ്ങളില് പ്പോലും അങ്ങയുടെ തിരുനാമം ഉരുവിടുന്ന ഈ ഭക്തനെ, സംസാര ദുഃഖത്തില് നിന്ന് മോചിപ്പിച്ചാലും. അങ്ങയുടെ കൈ കൊണ്ടുള്ള മരണം ഭാഗ്യമായി ഈ ഗംഗേയന് കരുതുന്നു.' ശ്രി കൃഷ്ണന് നിഷ്ക്രിയനായി പിന്വാങ്ങുമ്പോള് അര്ജ്ജുനന്റെ നിറകണ്ണുകള് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ജയാപജയങ്ങള്ക്കിട നല്കാതെ യുദ്ധം 9 ദിവസം പിന്നിട്ടു. ഭീഷ്മരുടെ പതനത്തോടെ മാത്രമേ പാണ്ഡവര്ക്ക് ജയം ഉറപ്പക്കാനാകൂ എന്ന് കൃഷ്ണന് ഉപദ്ദേശിച്ചു. എന്നാല്, ഭീഷ്മരുടെ അനുവാദമില്ലാതെ അദ്ദേഹത്തെ യുദ്ധത് നേരിടുന്നതിനു പോലും പാണ്ഡവരുടെ നീതി ബോധം അനുവദിച്ച ഇരുളിന്റെ മറവില് അവര്, കൗരവശിബിരത്തില് മുത്തച്ഛനെ തേടി എത്തി. ഭീഷ്മര്, ശ്രീ കൃഷ്ണനേയും, തന്റെ കൊച്ചു മക്കളേയും ഉപചാരപൂര്വ്വം സ്വീകരിച്ചിരുത്തി. യുധിഷ്ഠിരന് ഗദ് ഗദ് കണ്ഠനായി ചോദിച്ചു. പിതാ മഹാ! യുദ്ധത്തില് ഞങ്ങള്ക്കായിരിക്കും അന്തിമ ജയമെന്ന് അങ്ങ് എപ്പോഴും ഉരുവിടുന്നു. അങ്ങ് കൗരവ പക്ഷത്തിന്റെ സേനാനിയായി ഇരിക്കുവോളം, ഞങ്ങള്ക്ക് ജയം ഒരു മരീചികയാണ്. ഭീഷ്മര് ചിരിച്ചു.' എന്റെ കുഞ്ഞെ ! ഈ മുത്തച്ഛന് ഇനി ജീവിക്കണമെന്നില്ല! അത്ര കണ്ടു മനസ്സ് വ്രണപ്പെട്ടിരിക്കുന്നു. ഞങ്ങള് , എങ്ങനെ അങ്ങയെ യുദ്ധത്തില് നേരിടണം ഞങ്ങള്ക്ക് യുദ്ധം ജയിച്ചേ തീരൂ. ഭീഷ്മര്, അംബയുടെ പ്രതിജ്ഞയെ പറ്റിയും, അവള് ശിഖണ്ഡിയായി പുനര്ജ്ജനിച്ചതിന്റെ രഹസ്യവും ബോദ്ധ്യപ്പെടുത്തി. പത്താം ദിവസം ശിഖണ്ഡിയെ പുരസ്ക്കരിച്ചു യുദ്ധം ചെയ്ത പാണ്ഡവര് , നിരായുധനായ ഭീഷ്മരെ അര്ജ്ജുനാസ്ത്രത്താല് വീഴ്ത്തി. മഹാരഥനായ ഭീഷ്മര് ശരശയനത്തില് ശയിച്ചു. അര്ജ്ജുനന് അസ്ത്രത്താല് തീര്ത്ത തല്പത്തില് ഭീഷ്മ ശിരസ്സ് വിശ്രമിച്ചു. സ്വച്ഛന്ദ മൃത്യു ആയ അദ്ദേഹത്തിന്റെ വിളിക്കു വേണ്ടി മരണം കാതോര്ത്തു. ഭീഷ്മര്ക്ക് ദാഹിച്ചപ്പോള്, ഇതി കര്ത്തവ്യതാമുഢനായ ദുര്യോധനന്, ലോകത്തിലെ ഏറ്റവും വിലകൂടിയ ശീതളപാനീയങ്ങള് വരുത്തി. ഭീഷ്മര് സ്നേഹ പൂര്വ്വം നിരസിച്ചു. ഭീഷ്മ നിര്ദ്ദേശത്താല്, അര്ജ്ജുനനെയ്ത പര്ജ്ജന്യാസ്ത്രം ഭൂമിയുടെ അടിതട്ടിലെത്തി. കുളിര് ജലം അമൃത തുല്യമായ സുഗന്ധത്തോടെ അദ്ദേഹത്തിന്റെ ചുണ്ടുകള് ധാര ധാരയായി നനച്ചു. ഗംഗേയന് ഉത്തരായനത്തിലെ നല്ല മുഹൂര്ത്തവും തേടി, സൂര്യനഭി മുഖമായി കിടന്നു. യുദ്ധത്തില് ജയിച്ച പാണ്ഡവര്, കൃഷ്ണ നിര്ദ്ദേശത്താല് ഭീഷ്മരെ കാണാനെത്തി. കൃഷ്ണ കര സ്പര്ശനത്താല് ശരീര പീഡകളില് നിന്ന് മുക്തനായ ഭീഷ്മര്, യുധിഷ്ഠിരന് രാഷ്ട്രമീമാംസയും, ധാര്മ്മികനായ രാജാവിന്റെ കര്ത്തവ്യവും, ധര്മ്മാര്ത്ഥ കാമാമോക്ഷങ്ങളെ ക്കുറിച്ചുള്ള ജ്ഞാനവും സവിസ്തരം വ്യക്തമാക്കി ക്കൊടുത്തു ലോകത്ത് ഒരു ഗുരുവില് നിന്നും അഭ്യസിയ്ക്കാന് കഴിയാത്ത വിദ്യയാണ് ഭീഷ്മര് തന്റെ പേരകുട്ടിക്ക് ഉപദേശിച്ചത്. സമയം അടുത്തു വന്നു. ശ്രി കൃഷ്ണന്റെ വിശ്വരൂപ ദര്ശനം കാണണമെന്ന ഭീഷ്മരുടെ ആഗ്രഹം ഭഗവാന് നിറവേറ്റി. മാഘ മാസത്തില്, സര്വ്വ ചൈതന്യങ്ങളേയും സാക്ഷി നിറുത്തി, സകലരുടേയും കണ്ണു നനയിച്ചു കൊണ്ടു ആ ഉജ്ജ്വല തേജസ്വി തന്റെ ദേഹം വെടിഞ്ഞു , അമ്മയുടെ മടി തട്ടിലെത്തി . അനേകം മഹാരഥന്മാരുടെ പാത്ര സൃഷ്ടി ഉണ്ടങ്കിലും, മഹാഭാരതം ഭീഷ്മ ജനന മായ ആദി പര്വ്വത്തില് തുടങ്ങി ഭീഷ്മ സ്വര്ഗ്ഗാരോഹണമായ ശാന്തി പര്വ്വത്തില് ഉപസംഹരിക്കുന്നു. മഹാഭാരതം നിറഞ്ഞു നില്ക്കുന്ന ഈ ഉജ്ജ്വല തേജസ്വി, നമ്മുടെ പുര്വ്വ പിതാമഹനെന്നു അഭിമാനിക്കാം .ഈ പാരമ്പര്യം നമ്മുടെ പൈതൃകമാണ്. ഇതു മറന്നാല് നമുക്ക് അസ്തിത്വമില്ല. നയിയ്ക്കാന് ഇതേ പോലെ ത്യാഗിയായ ഒരു മുത്തച്ഛന് നമുക്ക് കൂടിയേ തീരൂ! —

No comments:

Post a Comment