Saturday, 7 September 2013

മഹാഭാരതം ഭാഗം -4

പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ

തിരുത്തലുകളില്ലാത്ത ബാല്യം --- വംശ നാശത്തിന്റെ നാമ്പ്..... വിചിത്ര വീര്യ പുത്രനായ പാണ്ഡു യുദ്ധ തന്ത്രജ്ഞനായ ഒരു യുവ രാജാവായിരുന്നു. പല കാരണങ്ങളാല് ക്ഷീണാവസ്ഥയിലായിരുന്ന രാജ്യത്തെ അദ്ദേഹം തന്റെ യുദ്ധ കുശലതയിലുടെ പ്രബലപ്പെടുത്തി. രാജാവിന്റെ പത്നിമാരായിരുന്നു കുന്തിയും, മാദ്രിയും, രാജ്യം സമ്പന്നമായതോടെ, അദ്ദേഹം തന്റെ പത്നിമാരുമായി ഹിമാലയ സാനു ആയ് ശത ശൃംഗത്തില് വിശ്രമത്തിനെത്തി. രാജ്യ ഭരണത്തില് നിന്ന് വിട്ടുള്ള ആ വിശ്രമ ജീവിതം യുവരാജാവ് ഏറെ ആസ്വദിച്ചു . ഒരിക്കല് നായാട്ടിനിടയില് തന്റെ അസ്ത്രത്താല് വീഴ്ത്തപ്പെട്ട കൃഷ്ണ മൃഗം , പരസ്പരം ഇണ ചേര്ന്നിരുന്ന കാമാര്ത്തരായ മുനി ദമ്പതിമാരില് ഒന്നായിരുന്നെന്ന് അറിഞ്ഞ നിമിഷം രാജാവ് അസ്തപ്രജ്ഞനായി.. മുനി ശാപം അടുത്ത നിമിഷം അദ്ദേഹത്തിന് മേല് പതിച്ചു. "കാമാര്ത്തിയോടെ നീ ഏതൊരു സ്ത്രീയെ സ്പര്ശിക്കുന്നവോ , ആ നിമിഷം ഞങ്ങളെപ്പോലെ നിനക്കും മരണം ഭവി " വിധി ബലം അദ്ദേഹത്തെ ശാരീരികമായി തളര്ത്ത ലും മന കരുത്ത് അപാരമായിരുന്നു. സര്വ്വ സംഗ പരിത്യാഗത്തിലുടെ ശാപ മോക്ഷം നേടാന് അദ്ദേഹം മനസ്സിനെ ബലപ്പെടുത്തി. പക്ഷെ, ഏറെ നാള് തപസ്സനുഷ്ടിയ്ക്കാന് അദ്ദേഹത്തിനായില്ല . തനിയ്ക്ക് കുട്ടികളുണ്ടായിക്കാണാന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഏതെങ്കിലും ശ്രേഷ്ഠരായ മുനിമാരില് നിന്ന് തന്റെ പത്നിമാര് ഗര്ഭം ധരിയ്ക്കുന്നതില ് തെറ്റില്ലന്ന നീതി ബോധം അദ്ദേഹത്തെ ഉന്മേഷ ഭരിതനാക്കി. പക്ഷെ, കുന്തിയ്ക്ക് അതിനോട് യോജിയ്ക്കാനായില്ല. നിരാശനായ ഭര്ത്താവിനോട് , തനിയ്ക്ക് ചെറുപ്പത്തില് ദുര്വ്വാസാവില് നിന്ന് ലഭ്യമായ വരത്തെപ്പറ്റി കുന്തി പറഞ്ഞു. പാണ്ഡു ഉത്സാഹ ഭരിതനായി. വരലബ്ധിയുടെ പരീക്ഷണത്തിന് അദ്ദേഹം കുന്തിയുടെ മേല് സമ്മര്ദ്ദം ചെലുത്തി. ധര്മ്മ ദേവനില് നിന്ന് കുന്തി വര ബലത്തില് ഗര്ഭിണിയായി. സംയോഗത്തിനു ശേഷം പിരിയുമ്പോള് ധര്മ്മ ദേവന് കുന്തിയോട് പറഞ്ഞു ' നീ ഒന്നു കൊണ്ടും വിഷമിയ്ക്കരുത്. ഏറെ അപകടങ്ങള് ഞാന് മുന്കൂട്ടിക്കാണുന്നു.' കുന്തി തളര്ന്നു :- ഇനിയും അപകടമോ ? ദേവാ ! അങ്ങെന്താണ് വിവക്ഷിക്കുന്നുത് ? " ' ഏതാപത്തിലും നിനയ്ക്ക് സഹായമായി എന്റെ തന്നെ പുനരവതാരമായ വിദുരര് നിനയ്ക്ക് തുണയായുണ്ടാകും . അദ്ദേഹം നിന്റെ പുത്രന് അച്ഛനെക്കാള് ശ്രേഷ്ഠനായ ചെറിയച്ഛനായിരിയ്ക്കും! ." യുധിഷ്ഠിരന്റെ ജനനത്തോടെ, തന്റെ അന്ത്യ കര്മ്മങ്ങള് ചെയ്യാന് ഉത്തമനായ ഒരു പുത്രനെ ലഭിച്ചതില് പാണ്ഡു സന്തോഷിച്ചു. എന്നാല് ആ സന്തോഷം അധികനാള് നീണ്ടു നിന്നില്ല. വീണ്ടും തനിയ്ക്ക് കരുത്തനായ ഒരു പുത്രന് കൂടി വേണമെന്ന ആഗ്രഹം പ്രബലപ്പെട്ടു. കുന്തി വായു ദേവനില് നിന്ന് ഗര്ഭിണിയായി. അവള് കരുത്തിന്റെയും ഊര്ജ്ജ സ്വലതയുടേയും പ്രതീകമായ ഭീമനെ പ്രസവിച്ചു. മൂന്നാമതും ഗര്ഭിണിയായി കുന്തി, ഫാല്ഗുന നക്ഷത്രം ഉദിച്ചു പൊങ്ങി നിന്ന ഒരു രാത്രിയില് വില്ലാളി വീരനായ അര്ജുനന് ( ഫാല്ഗുനന് ) ജന്മം നല്കി. ശേഷിച്ച മന്ത്ര സിദ്ധിയാല് ഗര്ഭിണിയായ മാദ്രി നകുല സഹദേവന്മാര്ക്ക് ജന്മം നല്കി. പാണ്ഡു തികച്ചും സന്തുഷ്ടനായി. 'ശത ശൃംഗ'ത്തിലെ മുനിമാര് കുട്ടികള്ക്ക് യഥാവിധി നാമകരണം ചെയ്തു. ഭീമന് ജനിച്ച് ഏതാനും മണിക്കൂറുകള് കഴിഞ്ഞപ്പോള്, ഹസ്തിനപുരിയില് ഏറെ ദുര് നിമിത്തങ്ങള്ക്കിട നല്കിക്കൊണ്ട് ധൃതരാഷ്ട്രര്ക്ക് ഒരു പുത്രന് ജനിച്ചു. ജനന സമയത്തെ ദുര്നിമിത്തങ്ങള് കണ്ടു ഭയന്ന ധൃതരാഷ്ട്രര് വിദുരരോട് കാരണം തേടി. അങ്ങയുടെ പുത്രന്റെ ജനനം അസുര ശക്തിയുടെ താണ്ഡവ സമയത്താണ്. ഈ പുത്രനെക്കൊണ്ട് കുല നാശമായിരിക്കും ഫലം" എന്റെ കുഞ്ഞിനെ എനിയ്ക്ക് തള്ളിക്കളയാനാവില്ല ! ധൃതരാഷ്ട്രര് വിലപിച്ചു. നീതി പ്രമാണങ്ങള് അങ്ങയ്ക്ക് വേണ്ടി ഞാനുണര്ത്തിയ്ക്കാം , കുലത്തിന് നാശമെങ്കില് ഒരു പുത്രനെ തള്ളിക്കളയുന്നത ിനും കുലം ഗ്രാമത്തിന് നാശമാകുന്നെങ്കില് കുലത്തെ ഒഴിവാക്കുന്നതിന ും ഗ്രാമം തന്നെ രാജ്യത്തിന് വിപത്താകുന്നെങ് കില് ഗ്രാമത്തെ ഒഴിവാക്കുന്നതില ും തെറ്റില്ലന്ന് നീതി ശാസ്ത്രം അനുശാസിക്കുന്നു .അങ്ങു പറയുന്നത് ശരി തന്നെ ! എന്റെ ഈ അരുമ പുത്രനെ എനിയ്ക്കെങ്ങനെ ഒഴിവാക്കാനാകും ?" വിദുരര് വീണ്ടും ഉണര്ത്തിച്ചു, അങ്ങു ഇവനിലുടെ കുല നാശം ഉറപ്പു വരുത്തി. ഞങ്ങളും ഇതില് പങ്കാളികളാകാന് ഈ നിമിഷം വിധിയ്ക്കപ്പെട്ടു." പുത്ര സൗഭാഗ്യത്താല് മത്തനായ ധൃതരാഷ്ട്രരില്, വിദുര വാക്യം വെള്ളത്തിലെ ജലരേഖയായി. പാണ്ഡു തന്നെ ആഗ്രഹത്തോടെ സമീപിച്ച അവസരങ്ങലിലെല്ലാ ം രാജാവിന്റെ ആയുസ്സിനെക്കുറിച്ചോര്ത്ത് കുന്തി ആധിപൂണ്ടു, കുന്തിയുടെ വിരസത പലപ്പോഴും പാണ്ഡുവിന് അസഹ്യമായിരുന്നു. പുത്ര ലബ്ധിയോടെ, ആയുസ്സിനെക്കുറിച്ചുള്ള ആധി പാണ്ഡുവില് നിന്ന് വഴിമാറിയിരുന്നു. കുന്തിയെപ്പോലെ, ഒഴിഞ്ഞു മാറാന് കഴിവില്ലാതിരുന്ന മാദ്രി രാജാവിന്റെ ഇംഗിതത്തിന് വഴങ്ങി . മുനി ശാപം ക്രുര വിളയാട്ടം നടത്തി. പാണ്ഡു മരിച്ചു. ഭര്ത്താവിനൊപ്പം ചിതയില് ചാടി മാദ്രി സതി ആചരിച്ചു. അഞ്ചു മക്കള് അതോടെ കുന്തിയുടെ മാത്രം സംരക്ഷണയിലായി. പാണ്ഡുവിന്റെ വിയോഗ വാര്ത്തയില് ഹസ്തിനപുരം ഞെട്ടിത്തരിച്ചു. മരണ കര്മ്മങ്ങള്ക്ക് ശേഷം ഭീഷ്മര്, കുന്തിയേയും മക്കളേയും ഹസ്തിനപുരത്തിലേ യ്ക്ക് കൂട്ടി . കരുത്തിന്റെ പ്രതീകമായ ഭീമന് , തന്റെ ശക്തി തെളിയിയ്ക്കാന് കിട്ടിയ അവസരങ്ങളൊന്നും ഒഴിവാക്കിയില്ല. ശരീരത്തിലടിഞ്ഞു കൂടിയ, കലോറി കണക്കുള്ള ഊര്ജ്ജം പ്രവര്ത്തിയിലുടെ പുറത്തു കൊണ്ടു വരേണ്ടത് , പ്രയത്നശാലിയുടെ ലക്ഷണമായി ആ വായു പുത്രന് നിനച്ചു. ഭീമന്റെ കരുത്തിന് ഏറെക്കുറെ പാത്രമാകേണ്ടി വന്നത് ദുര്യോധനനായിരുന്നു. നിഷ്ക്കളങ്കമായ ബാല്യത്തിന്റെ കുസ്രുതികള് , പകയുടെ രൂപത്തില് വളര്ത്തിയെടുക്കാന് ദുര്യോധനന് തന്ത്ര പുര്വ്വം ശ്രമങ്ങള് തുടര്ന്നു. കൂട്ടിന് മാതുലനായ ശകുനിയും ഒരിക്കല് ഗംഗാ തീരത്ത് വിനോദത്തിനെത്തിയ ഈ കുട്ടികള് വിശന്നു തളര്ന്നപ്പോള് ഭീമനുമാത്രം പ്രത്യേക വിശിഷ്ട വിഭവങ്ങള് നല്കി ദുര്യോധനന് ആദരിച്ചു.ആ ഭക്ഷണത്തില് ഘോര വിഷം കലര്ത്തിയിരുന്ന സത്യം ആ ഭക്ഷണ പ്രിയന് അറിഞ്ഞിരുന്നില്ല. മറ്റു സഹോദരങ്ങളില് നിന്ന് ഒറ്റപ്പെട്ട ഭീമന് മൃഷ്ടാന്ന ഭോജനത്തിനു ശേഷം, കോട്ട വായിട്ട് ഉറക്കം തുടങ്ങി. സന്ധ്യ മയങ്ങിയപ്പോള്, കുട്ടികള് കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ബോധം കെട്ടുറങ്ങിയിരുന്ന ഭീമനെ, ദുര്യോധനന് കാട്ടു വള്ളികള് കൊണ്ടു വരിഞ്ഞു കെട്ടി ഗംഗാ നദിയിലെറിഞ്ഞു. മരണം ഉറപ്പാക്കുന്നതിനായി ഉഗ്ര വിഷമുള്ള സര്പ്പങ്ങളെയും നദിയിലിട്ടു. സര്പ്പ വിഷം ഭീമന്റെ ഉള്ളില് ചെന്നിരുന്ന ഭക്ഷണ വിഷത്തിന് പ്രതി മരുന്നായി പ്രവര്ത്തിച്ചു. ഈശ്വരേച്ചയ്ക്കപ്പുറം മനുഷ്യ പ്രവര്ത്തി ഒന്നുമാകില്ല , വെറും തൃണം. ഏറെ കഴിഞ്ഞപ്പോള്, ബോധം തെളിഞ്ഞ ഭീമന് സര്പ്പങ്ങളെ നശിപ്പിയ്ക്കാന് തുടങ്ങി. സംഭീതരായ സര്പ്പങ്ങള് വിവരം സര്പ്പ രാജാവായ വാസുകിയെ അറിയിച്ചു. വാസുകി, ഭീമനെ പാതാളത്തിലേയ്ക്ക് കൂട്ടി. കുട്ടിയുടെ അതിമാനുഷിക്ത്വം വാസുകിയെ അത്ഭുതപ്പെടുത്തി. ഒരു വിഷവും ശരീരത്തില് എല്ക്കാതിരിയ്ക് കാനുതകുന്ന രസായനം ഒന്നിലധികം തവണ അവര് ഭീമന് നല്കി. ഭീമന്റെ കരുത്തു പതിന് മടങ്ങ് വര്ദ്ധിച്ചു. വായുപുത്രനെ വേണ്ട വിധം സല്ക്കരിയ്ക്കാന് കഴിഞ്ഞതില് സര്പ്പങ്ങള് സന്തോഷിച്ചു. അവര് ഭീമനെ ഗംഗാ തീരത്തിലെത്തിച്ചു. ഭീമന് പണിപ്പെട്ടു കൊട്ടാരത്തിലെത്തി.

No comments:

Post a Comment