Tuesday, 24 September 2013

മഹാഭാരതം ഭാഗം 23


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 5(തുടർച്ച)...
ഉദ്യോഗപര്വ്വം ( വിദുരോപദേശം ----
ശ്രീകൃഷണ ദൂത് )
യുദ്ധം ഒഴിവാക്കുന്നതിനുള്ള അവസാന
ശ്രമം എന്ന നിലയില്, ശ്രീ കൃഷ്ണന്
ഹസ്തിനപുരത്തേയ്ക്ക് പോകാന്
തീരുമാനമുണ്ടായി. വീണ്ടും ഒരു
സന്ധി സംഭാഷണം നടത്തണമെന്ന
അഭിപ്രായം യുധിഷ്ഠിരനടക്കമുള്ള
പാണ്ഡവരും അവരുടെ സുഹൃത്തുക്കളും സഭ
കൂടി ഏകാകണ്ടമായി തീരുമാനമെടുത്തു.
യുധിഷ്ഠിരന് കൃഷണ പാദങ്ങളില് നമിച്ചു കൊണ്ട്
എളിമയോടെ ഉണര്ത്തിച്ചു. പ്രഭോ! ഞാനൊരു
യുദ്ധം ആഗ്രഹിയ്ക്കുന്നില്ല.
ഒന്നും നേടാതെ ഉള്ള
ഒളിച്ചോട്ടവും എനിയ്ക്കഭികാമ്യമല്ല.
ഞാനൊരു ക്ഷത്രിയനായി ജനിച്ചതിനാല് ദാന
ധര്മ്മങ്ങള് ചെയ്യാന് ധനം വേണം.
എന്റെ സഹോദരങ്ങളെയും പത്നിയെയും കഷ്ടപ്
ിനി എനിയ്ക്കാവില്ല. എനിയ്ക്കുവേണ്ടി
എല്ലാം ഉപേക്ഷിച്ച
അവരെ സംരക്ഷിയ്ക്കേണ്ടതു
എന്റെ ചുമതലയാണ്. വലിയച്ഛന്റെ ദുര
മൂലം ലോകം മുടിയാന് പോകുകയാണ്.
അദ്ദേഹം കാരണം ഉറ്റവരുടെയും ഉടയവരുടെയും മ
ഞാന് സാക്ഷ്യം വഹിയ്ക്കേണ്ടി വരും.
യുദ്ധത്തില് നിന്ന് ഒരു ക്ഷത്രിയനായ ഞാന്
ഇനിയും വിട്ടു നില്ക്കുന്നത് ആത്മ
വഞ്ചനയാണ്. അതെനിയ്ക്ക്
ദുര്യശ്ശസ്സെ നേടി തരൂ! സാദ്ധ്യമാകാത്ത
ഒന്നിന് വേണ്ടി അങ്ങ് മുഖേന ഒരു
ശ്രമം കൂടി ഞാന് നടത്തുകയാണ്. പ്രഭോ! അങ്ങ്
നിര്ദ്ദേശിയ്ക്കുന്ന 'മൈത്രി' അവര്
സ്വീകരിയ്ക്കുമെങ്കില് ഞാന് കൃതാര്ത്ഥനായി.
അര്ഹിയ്ക്കുന്നതില്
കവിഞ്ഞൊന്നും എനിയ്ക്കുവേണ്ട പ്രഭോ!"
യുധിഷ്ഠിരന്റെ കണ്ണുകള് സജലങ്ങളായി.
യുധിഷ്ഠിരനെ സ്നേഹത്തോടെ തഴുകിക്കൊണ്ട്
കൃഷ്ണന് പറഞ്ഞു. "യുധിഷ്ഠരാ! ഇരു
കൂട്ടര്ക്കും ഹിതമായതെന്തോ അതിനുവേണ്ടി ഞാ
സംസാരിയ്ക്കും. എന്റെ ശ്രമം വിജയിച്ചാല് ഒരു
യുദ്ധം ഒഴിവാക്കാന് കഴിഞ്ഞത്തിന്റെ യശസ്സ്
എനിയ്ക്ക് ലഭിയ്ക്കും.
മരണത്തെ കണ്ഠാഭരണം പോലെ അണിഞ്ഞിരിയ്
ന്ന പലരെയും അതില് നിന്ന്
മുക്തരാക്കാനും എനിയ്ക്ക് കഴിയും.
എന്നാലാവും വിധം ഞാന് ശ്രമിയ്ക്കും. നിങ്ങള്
എനിയ്ക്കത്രമാത്രം പ്രിയരാണ്.
യുധിഷ്ഠരന് ;- എന്റെ പ്രഭോ!
അവരുടെ അടുത്തേയ്ക്ക്
അങ്ങയെ അയയ്ക്കുന്നതില്‍ എനിയ്ക്ക്
വൈമനസ്യമുണ്ട്. മുന്കോപക്കാരനായ
ദുര്യോധനന് അങ്ങയോടു വല്ല
അവിവേകവും കാണിയ്ക്കുമോ എന്ന് ഞാന്
ഭയക്കുന്നു.
അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്
പിന്നെ യുധിഷ്ഠിരന് ഒരു നിമിഷം ഭൂമിയില്
ജീവിചിരിയ്ക്കില്ല.'
ഭക്തനായ
യുധിഷ്ഠിരനെ സ്നേഹത്തോടെ അണച്ചു കൊണ്ട്
കൃഷ്ണന് തുടര്ന്നു. 'സജ്ജയന്
ഇവിടെ വന്നുച്ചരിച്ച ധൃതരാഷ്ട്ര പ്രസ്താവന
ഞാനും കേട്ടൂ. ഇത്രയുമെല്ലാം കേട്ടിട്ടും അങ്ങ്
ഇനിയും ഒരു സന്ധി ആഗ്രഹിയ്ക്കുന്നു.
യുധിഷ്ഠിരാ!
ഇത്രയും സൗമ്യതയും ഭീനാനുകമ്പയും ഒരു
ക്ഷത്രിയന് ചേര്നതല്ല. യുദ്ധ ഭൂമിയില്
ബന്ധുമിത്രങ്ങളില്ല.
എല്ലാവരും ശത്രുപക്ഷക്കാര്‍ മാത്രം.
അങ്ങിപ്പോഴും പുകഴ്ത്തി പറയുന്ന
ഭീഷ്മരുള്പ്പെടെയുള്ള മഹാരഥന്മാര്,
ദ്രൗപദിയ്ക്കെതിരെ ഘോരമായ
അനീതി നടമാടിയപ്പോള്,
ദുര്യോധനനെ തടഞ്ഞോ? ഇല്ല! അവര് സുഖ
ജീവിതത്തിന് മുന്തൂക്കം നല്കി.
അനീതിയ്ക്കെതിരെ കഴിവുണ്ടായിട്ടു
ം പ്രതികരിയ്ക്കാത്തവര് നിന്ദ്യരാണ്.
അവരും വധിയ്ക്കപ്പെടെണ്ടവര് തന്നെ. ഞാന്
ഹസ്തിനപുരത്തെയ്ക്ക്
പോകുന്നതിന്റെ ഉദ്ദേശം ഇതാണ്. അവിടെയുള്ള
പൗരന്മാരോടും രാജാക്കന്മാരോടു
ം മറ്റെല്ലാവരോടും സത്യം തുറന്നു പറയാനാണ്.
ഞാന് ധൃതരാഷ്ട്രരുടേയും മകന്റെയും സ്വഭാവം.
അങ്ങയുടെതുമായി തുലനം ചെയ്യും. അവര്
ആരോടാണ് യുദ്ധം ചെയ്യാന് തയ്യാറെടുക്കുന്
നത്. ആ
മനുഷ്യന്റെ ശ്രേഷ്ഠതയും വലിപ്പവും ഞാനവരെ
തും. ജനം സത്യമറിയട്ടെ.
എന്റെ ദൗത്യം വിജയിയ്ക്കുമെന്ന ശുഭ
പ്രതീക്ഷയില്ലെങ്കിലും ഞാന്
നിങ്ങളുടെ നന്മയ്ക്കുവേണ്
ടി എന്നാലാവും വിധം ശ്രമിയ്ക്കും. എന്നാല്
ഞാന് തിരിച്ചെത്തിയാലുടന്
യുദ്ധം ആരംഭിയ്ക്കത്തക്ക രീതിയില്
നിങ്ങളും തയ്യാറെടുക്കുക.
ഭീമനും സ്വന്തം അഭിപ്രായം രേഖപ്പെടുത്തി കൃഷ്
എന്റെ ജ്യേഷ്ഠന് പറയും പോലെ ധാര്ത്ത
രാഷ്ട്രരുമായി ഒരു മൈത്രി ബന്ധത്തിന്
അങ്ങയുടെ ദൗത്യം മൂലം ഫലമുണ്ടായാല്
ഞാനും സംതൃപ്തനാണ്. ദുര്യോധനന്
ജന്മനാ ഗര്വ്വിഷ്ഠനും അഹങ്കാരിയുമാണ്.
അയാളോട് സംസാരിയ്ക്കുമ്പോള് അങ്ങ്
ഒരിയ്ക്കലും സൗമ്യ വാക്കുകള്
ഉപയോഗിയ്ക്കരുത്. അങ്ങ് സ്വീകരിയ്ക്കുന്ന
നിലപാട് എന്ത് തന്നെയായാലും ഞങ്ങള്
അതിനെ സര്വ്വാത്മനാ സ്വീകരിയ്ക്കും. ഒരു
യുദ്ധം അനേകായിരം നിര്ദോഷികളുടെ മരണത്തി
ും. അതൊഴിവാക്കാണമെന്നാണ്
ജ്യേഷ്ഠനെ പ്പോലെ എന്റെയും പക്ഷം.
ഭീമന്റെ നിര്വ്യാജമായ വാക്കുകള് കേട്ട്
ശ്രീകൃഷ്ണന് പൊട്ടിച്ചിരിച്ചു. ഭീമാ!
ഇക്കണക്കിന് തീയുടെ ചൂടു കുറഞ്ഞു അത്
മഞ്ഞുപോലെ തണുത്തു കട്ടയായി എന്ന്
പറഞ്ഞാല് വിശ്വസിയ്ക്കേണ്ടി വരും.
അങ്ങയ്ക്കെന്തു പറ്റി? അങ്ങ്
ശരിയായി ഉറങ്ങിയിട്ട്
തന്നെ വര്ഷങ്ങളായെന്നു എനിയ്ക്കറിയാം.
എപ്പോഴും പാതിയുറക്കത്തില് ഞെട്ടിയുണര്ന്നു
ഒരു ഭ്രാന്തനെപ്പോലെ പുലമ്പി ക്കൊണ്ട്
ദുശ്ശാസന രക്തത്തിനു
വേണ്ടി മുറവിളി കൂട്ടിയിരുന്നു. അങ്ങേയ്ക്കന്തുപ
റ്റി? യുധിഷ്ഠിരന്
ക്ഷമയോടെ കാത്തിരിയ്ക്കാന
് പറഞ്ഞപ്പോഴെല്ലാം അങ്ങ്
ശക്തമായി കൈകള് കൂട്ടിത്തിരുമിയിരുന്നു.
തലയ്ക്കടിച്ചിരുന്നു. ചാരം മൂടിയ
അഗ്നിപോലെ അങ്ങയുടെ മനസ്സ്
വെന്തുരുകിയിരുന്നത് എനിയ്ക്കറിയാം..
ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്
വിധിയെ പഴിച്ചു അങ്ങ് ഒറ്റയ്ക്കിരുന്നു.
പലപ്പോഴും കണ്ണീര് തൂകിയിരുന്നു.
പിശാചിനെപ്പോലെ ചിരിയ്ക്കും, ചിലപ്പോള്
കൂക്കി വിളിയ്ക്കും. സൂര്യന്
ഗതി മാറി പടിഞ്ഞാറുദിച്ചാലും പാറപ്പുറത്ത്
താമര വിടര്ന്നാലും, എന്റെ ശപഥത്തില് നിന്ന്
ഈ ഭീമന് പിന്തിരിയില്ല. ഓങ്ങിയ വാള്
ചോരകാണാതെ ഉറയില് വെയ്ക്കുന്ന
പ്രശനമില്ല. അങ്ങിനെയുള്ള ഭീമന് യുദ്ധം അടുത്ത്
വന്നപ്പോള്
ഇത്രമാത്രം നിഷ്ക്രിയത്വം എങ്ങനെ സംഭവിച്
പുഞ്ചിരിയോടെ കൃഷ്ണന് തുടര്ന്നു ;- ഭീമാ!
അങ്ങൊരു ക്ഷത്രിയനാണ്. അങ്ങ് കൊല്ലുമെന്നു
ശപഥം ചെയ്ത ദുര്യോധനാദികള് പാപിഷ്ഠരാണ്.
അവരെ കൊന്ന് അങ്ങ് ശപഥം പാലിയ്ക്കൂ!
എങ്കില് മാത്രമേ ക്ഷത്രിയോജിതമായ വീര
സ്വര്ഗ്ഗം പൂകാന് താങ്കള്ക്ക് കഴിയൂ.
മയങ്ങിക്കിടക്കുന്ന അങ്ങയിലെ 'സ്വ'
തട്ടിയുണര്ത്തൂ. കര്മ്മനിരതനാകൂ. അങ്ങാണ്
യുദ്ധത്തിന്റെ നെടുംതൂണാകേണ്ടയാള്.
ഭീമന്, കൃഷണ വചനം കേട്ട് ഊര്ജ്ജസ്വലനായി.
"അങ്ങ് പറയും പോലെ ഒരു
ഭീരുത്വവും എന്നെ ബാധിച്ചിട്ടില്ല.
എന്റെ ജീവനായ ജ്യേഷ്ഠനു
വേണ്ടി സര്വ്വസ്വവും ത്യജിയ്ക്കാന് ഈ ഭീമന്
ഒരുക്കമാണ്. അങ്ങ് ഉള്പ്പെടെയുള്ള
വരുടെ നിര്ദ്ദേശം കിട്ടിയാല് മാത്രം മതി."
കൃഷ്ണന് ഭീമന്റെ തോളില്
സ്നേഹപൂര്വ്വം തട്ടിക്കൊണ്ടു
അര്ജ്ജുനനെ അര്ദ്ധോക്തിയില് നോക്കി.
അര്ജ്ജുനന് പറഞ്ഞു കൃഷ്ണാ!
അങ്ങയെ എനിയ്ക്കറിയാം. ഒരു
യുദ്ധം ഒഴിവാക്കാന് അങ്ങ് തീരുമാനിച്ചിട്ട
ുണ്ടെങ്കില് ആ വിധത്തില് അവരെ കൊണ്ട്
ചിന്തിപ്പിയ്ക്കാന് അങ്ങയ്ക്ക് കഴിയും. അങ്ങ്
ലോകൈകനാഥനാണ്. ജ്യേഷ്ഠന്
പറയും പോലെ മറ്റു വഴികളെല്ലാം അടഞ്ഞാല്
മാത്രമേ യുദ്ധം ഒരു
മാര്ഗ്ഗമായി സ്വീകരിയ്ക്കാവൂ.
കൃഷ്ണന് ;- അര്ജ്ജുനാ! താങ്കള്
പറയും പോലെ ഒരു യുദ്ധം ഒഴിവാക്കാന് ഈ
ഘട്ടത്തില് എനിയ്ക്കാവില്ല.
നിങ്ങളുടെ ആവശ്യങ്ങള് ന്യായമാണന്നു
ഞാനവരെ ബോദ്ധ്യപ്പെടുത്തും.
സ്വന്തം നിയതിയെ ഒരു ദൈവ
ശക്തിയ്ക്കും കവച്ചു വെയ്ക്കാനാവില്ല.
ധാര്ത്ത രാഷ്ട്രരെ സംബന്ധിച്ച് എത്ര എത്ര
അവസരങ്ങള് കഴിഞ്ഞു? എന്റെ ഭാഗത്ത്
നിന്നുള്ള ശക്തമായ ഇടപെടലിന് പ്രത്യേകിച്ചു
ഒരത്ഭുതവും സൃഷ്ടിയ്ക്കാനാവുമെന്നു ഞാന്
കരുതുന്നില്ല. നകുലനും അര്ജ്ജുനാഭിപ്ര
ായത്തോട് യോജിയ്ക്കുകയാണ്ന്ടായത്.
സഹദേവന്റെ മുഖം രോഷത്താല് കത്തുന്നത്
കൃഷ്ണന് കണ്ടു. "യുദ്ധം തന്നെയാണ്
ഞാനഗ്രഹിയ്ക്കുന്നത് കൃഷ്ണാ!
അങ്ങയുടെ ശ്രമം വിജയിയ്ക്കുന്ന ഒരു
ലക്ഷണവും ഞാന് കാണുന്നില്ല.
ഞങ്ങളുടെ രാജ്ഞിയെ അപമാനിച്ച ആ
ദിവസം എനിയ്ക്ക് മറക്കാനാവുന്നില്ല.
എല്ലാ ശപഥവും ഞങ്ങള്ക്ക് നിറവേറ്റണം.
"കൃഷ്ണന് ദ്രൗപദിയെ നോക്കി. അവര് പറഞ്ഞു.
"ഭഗവാനെ!
സഹദേവന്റെ അഭിപ്രായം തന്നെയാണെനിയ്ക്
കും. മാനം വ്രണപ്പെട്ട ഒരു സ്ത്രീയുടെ മനസ്സ്
മറ്റാരേക്കാളും അങ്ങേയ്ക്കറിയാം. ഇവര്
പൂജിയ്ക്കുന്ന പിതാമഹനോ,
മഹാരഥന്മാരോ അവര് കാണിച്ച
അനീതിയ്ക്കെതിരെ ശബ്ദമുയര്ത്തിയില്ല.
സ്വന്തം സുഖത്തിനാണ് അവര്
പ്രാമുഖ്യം നല്കിയത്.
അവരെല്ലാം വധിയ്ക്കപ്പെടെണ്ടവര്
തന്നെയാണന്നാണ് എന്റെ പക്ഷം."
ദ്രൗപദിയുടെ നയനങ്ങള് ജലാര്ദ്രങ്ങളായി.
കൃഷ്ണന് സമാധാനിപ്പിച്ചു. 'ദ്രൗപദി! നിന്നോട്
പറഞ്ഞ വാക്കു പാലിയ്ക്കാന് ഞാന്
പ്രതിജ്ഞാബദ്ധനാണ്. എന്റെ സൗമ്യ
വാക്കുകളൊന്നും അവര് സ്വീകരിയ്ക്കില്ലെന്നു
എനിയ്ക്കുറപ്പാണ്. പിന്നെ ധര്മ്മവും,
നീതിയും ഒരിയ്ക്കല്
കൂടി അവരെ ബോദ്ധ്യപ്പെടുത്തുക -
മരണം കാത്തു കിടക്കുന്ന കുറ്റവാളിയ്ക്ക്
നല്കുന്ന അവസാന ഇളവ് അത്രമാത്രം.
സമാധാനമായിരിയ്ക്കൂ!
എല്ലാം ഭവതി വിചാരിച്ച പോലെ തന്നെ വരൂ!
അടുത്ത പ്രഭാതത്തില്
കൃഷണനും സാത്യകിയും ഹസ്തിനപുരത്തേയ്ക്ക്
തിരിച്ചു. ഒരു മുന്കരുതലെന്നോണം അവര്
രഥത്തില് ആയുധങ്ങളും സജ്ജീകരിച്ചിരുന്നു.
കൃഷ്ണന് ഹസ്തിനപുരത്തെയ്ക്ക് പുറപ്പെട്ടിരിയ്
ക്കുന്ന വിവരം ധൃതരാഷ്ട്രര് ചാരന്മാര് മുഖേന
അറിഞ്ഞു. അദ്ദേഹം ഉടന്
തന്നെ ഭീഷ്മര്ക്കും വിദുരര്ക്കും ആളയച്ചു.
ആഗതനായ വിദുരരോടായി ധൃതരാഷ്ട്രര്
പറഞ്ഞു. മഹാത്മാവായ കൃഷണന് ഇങ്ങോട്ട്
പുറപ്പെട്ടിട്ടുന്നറിഞ്ഞു. നമ്മള്ക്കദ്ദേഹ
ത്തെ ഉചിതമായി സ്വീകരിയ്ക്കണം.
തന്റെ പുത്രനോടായി രാജാവ് പറഞ്ഞു. "പുത്രാ!
നീ അദ്ദേഹത്തെ വേണ്ട വിധം ആദരിച്ചാല് ഒരു
പക്ഷേ അദ്ദേഹം നിനക്കനുകൂലനാകും."
ധൃതരാഷ്ട്രരുടെ നിര്ദ്ദേശ പ്രകാരം ദുര്യോധനന്
കൃഷ്ണനെ ആദരിയ്ക്കാനുള്ള
എല്ലാ ഏര്പ്പാടുകളും നടപ്പിലാക്കാന്
നിര്ദ്ദേശം കൊടുത്തു. ധൃതരാഷ്ട്രരുടെ മനസ്സ്
ആകെ ചഞ്ചലമായിരുന്നു.
അദ്ദേഹം വിദുരരോടായി പറഞ്ഞു. വിദുരാ!
പുരുഷോത്തമനായ കൃഷ്ണന് ഇന്നു
രാത്രി 'കുശസ്ഥലത്ത്' തങ്ങി നാളെ പ്രഭാതത്തില്
ഹസ്തിനപുരിയിലെത്തും. അദ്ദേഹത്തിന്
വിലകുടിയ
രത്നങ്ങളും ഉപഹാരങ്ങളും നല്കി ഞാന്
ആദരിയ്ക്കുന്നുണ്ട്"
ധൃതരാഷ്ട്രരുടെ ഹൃദയതാളം മീട്ടുന്ന നിഗൂഢത
വിദുരര് വായിച്ചറിഞ്ഞു.
എന്റെ ജ്യേഷ്ഠ! താങ്കളെ പ്പോലെ ഒരു
സ്വാര്ത്ഥനെ ഞാനിന്നോളം കണ്ടിട്ടില്ല.
എനിയ്ക്കങ്ങയെ ചെറുപ്പം മുതലറിയാം.
സ്വന്തം കാര്യസാദ്ധ്യത്തിനപ്പുറം അങ്ങയ്ക്ക്
ആരോടും ഒരടുപ്പവുമില്ല. കൃഷ്ണന് സമ്മാനങ്ങള്
നല്കി ആദരിയ്ക്കാനുദ്ദേശിച്ചു പോലും, കഷ്ടം!
ഈ ലോകം മുഴുവന് മൂന്നടിയാല് അളന്ന
ലോകൈകനാധനാണദ്ദേഹം.
അദ്ദേഹം പാണ്ഡവദൂതുമായാണ് വരുന്നത്.
സ്വന്തം മക്കളെപ്പോലെ കരുതേണ്ട
സഹോദരപുത്രര്ക്ക്, അര്ഹമായത് നല്കാന്
അങ്ങ് വിമുഖത കാണിയ്ക്കുന്നു.
അവരുടെ ദൂതനെ എന്തു വില
കൊടുത്തും പാട്ടിലാക്കാന് ശ്രമിയ്ക്കുന്നു.
കൃഷ്ണനെ അങ്ങ് ആദരിയ്ക്കാനുദ്ദ
േശിയ്ക്കുന്നെങ്കില് അദ്ദേഹം നിര്ദ്ദേശിയ്ക്
കുന്ന വ്യവസ്ഥകളോട് യോജിയ്ക്കുക. ലോക
സമാധാനം ഉറപ്പില് വരുത്തുക. ഇതില് കവിഞ്ഞ
ഒരു സല്ക്കാരത്തിനും വഴങ്ങുന്ന ആളല്ല
അദ്ദേഹം.
കേട്ടിരുന്ന ദുര്യോധനനും വിദുരാഭിപ്രായത്
തോട് യോജിച്ചു. "ചെറിയച്ഛന് പറഞ്ഞത്
വളരെ ശരിയാണ്. കൃഷണന് പാണ്ഡവപക്ഷവാദിയ
ാണ്. അവര്ക്കുവേണ്ടി സംസാരിയ്ക്കാനാണ
ദ്ദേഹം വരുന്നത്. അനവസരത്തില് വെച്ചു
നീട്ടുന്ന സമ്മാനങ്ങള് പരിഹാസത്തിനിടയാക്കും.
അച്ഛന്റെ വില കുറഞ്ഞ പ്രകടങ്ങള്
തല്ക്കാലം ഒഴിവാക്കുക. നമുക്ക്
അദ്ദേഹത്തെ ഉചിതമായി സ്വീകരിയ്ക്കാം.
അതിനപ്പുറം ഒന്നും വേണ്ട."
ഭീഷ്മര് പറഞ്ഞു :-
കൃഷ്ണനെ ബഹുമാനിച്ചാലും ഇല്ലെങ്കിലും അതെ
സ്വന്തം മൂഡത കൊണ്ട്
ആരെങ്കിലും അദ്ദേഹത്തെ അപമാനിയ്ക്കാന്
ശ്രമിച്ചാല് അതൊന്നും ആ പുരുഷോത്തമന്
കാര്യമായെടുക്കില്ല.
അദ്ദേഹം സത്യസന്ധനാണ്.
അദ്ദേഹത്തിന്റെ ദൃഷിടിയില് നിന്ന്
ഒന്നും ഒളിച്ചുവെയ്ക്കാനാവില്ല. നിങ്ങള്
പാണ്ഡവരോട് ചെയ്ത തെറ്റുകള് തിരുത്തണമെന്ന്
അദ്ദേഹം ആഗ്രഹിയ്ക്കുന്നു. നിങ്ങള് അതിന്
തയ്യാറായാല് അദ്ദേഹം നിങ്ങളില്
സന്തുഷ്ടനാകും. 'ദുര്യോധനന് പെട്ടെന്ന്
കോപിഷ്ഠനായി.' എന്റെ മുത്തച്ഛന് ഏതു
സമയവും പാണ്ഡവര്ക്കുവേണ്ടി വാദിയ്ക്കുന്നു.
ഇങ്ങു വരട്ടെ, ഈ പാണ്ഡവ ദൂതനായ
കൃഷ്ണനെ ഞാന് കാരാഗൃഹത്തിലടയ്ക്കുന്നുണ്ട്.
നമുക്ക് നോക്കാം പാണ്ഡവരെന്ത് ചെയ്യുമെന്ന്
എനിയ്ക്കെതിരെ ഒരു ചെറുവിരല് പോലും അവര്
പിന്നെ അനക്കില്ല.
ദുര്യോധനന്റെ വാക്കുകള് കേട്ട് ഭീതിതനായ
ധൃതരാഷ്ട്രര് മുറവിളി കൂട്ടി. 'എന്റെ പുത്രാ!
നീ അവിവേകമൊന്നും കാണിയ്ക്കരുത്.
അദ്ദേഹം പുരുഷോത്തമനും നമ്മുടെ ബന്ധുവുമാണ്.
പോരെങ്കില് ദൂതനായിട്ടാണ് ഹസ്തിനപുരത്തില്
‍ വരുന്നത്. നിന്റെ ബുദ്ധി ശുന്യമായ
പ്രവര്ത്തി അനര്ത്ഥം ക്ഷണിച്ചു വരുത്തും.
ഭീഷ്മര്:- രാജാവേ!
താങ്കളുടെ പുത്രന്റെ ധാര്ഷ്ട്യം അതിന്റെ പാരമ്
യിരിയ്ക്കുന്നു. എത്ര ഉപദേശിച്ചാലും ഇയാള്
നേര് വഴിയ്ക്ക് വരില്ല.
പാപത്തിന്റെ പണിപുരയില്
ഇയാളോടൊപ്പം കുറെ ഉപദേശികളും. ഭീഷ്മര്
സഭ വിട്ടിറങ്ങി.
അതിരാവിലെ കൃഷ്ണന് ഹസ്തിനപുരത്തിലെത്തി.
ധൃതരാഷ്ട്രര്, ഭീഷ്മര്, ദ്രോണര് വിദുരര്, കൃപര്
തുടങ്ങിയവര് അദ്ദേഹത്തെ സ്വീകരിച്ചാനയിച
്ചു. ദുര്യോധനനും രാധേയനും, ദുര്യോധന
സഹോദരരും സഭയില് ഉപവിഷ്ടരായിരുന്നു.
തനിയ്ക്കായി ഒരുക്കിയിരുന്ന സുവര്ണ്ണ
സിംഹാസനത്തില് മന്ദസ്മിത വദനനായിരുന്ന
കൃഷ്ണന്
സ്നേഹത്തോടെ ഏവരെയും കടാക്ഷിച്ചു.
ഉപചാരത്തിന് നന്ദി പറഞ്ഞു. അല്പം കഴിഞ്ഞു
അദ്ദേഹം വിദുരരോടൊപ്പം വിദുര
ഗൃഹത്തിലെയ്ക്ക് തിരിച്ചു.
വിദുരരോടൊപ്പം കഴിഞ്ഞിരുന്ന
കുന്തിയെ അദ്ദേഹം മുറിയില് ചെന്ന് കണ്ടു.
തന്റെ മക്കളുടെ വിശേഷങ്ങളറിയാന്
‍ ഉത്സുകയായിരുന്ന ആ മാതാവിനെ, കൃഷ്ണന്
പാണ്ഡവരുടെ സുഖ
വിവരം യഥാപൂര്വ്വം അറിയിച്ചു.
ദ്രൗപദിയുടെ അവസ്ഥയും കൃഷ്ണന്
പ്രത്യേകം പരാമര്ശിച്ചു. തന്റെ അരുമയായ
സഹദേവന്റെ സൗഖ്യം കുന്തി എടുത്തു ചോദിച്ചു
- അത്രമാത്രം വാത്സല്യമായിരുന
്നാമാദ്രീസുതനോട് കുന്തിയ്ക്ക്. —

No comments:

Post a Comment