പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 3(തുടർച്ച)
വനവാസവും ഉർവശി ശാപവും...
വന വാസാത്തിന്റെ അടുത്ത പടിയായി അവര്
ദ്വൈത വനത്തിലെത്തി. അവിടെ ഒരു കുടില്
നിര്മ്മിച്ചു കുറച്ചു നാള് അവിടെ പാര്ക്കാന്
തയ്യാറെടുത്ത്. ഋഷിമാരുടെ ആവാസ കേന്ദ്രമായ
ആ വനം യുധിഷ്ഠിരന് ഏറെ ഇഷ്ടപ്പെട്ടു.
ഒരിക്കല് യുധിഷ്ഠിരനെ കാണാന് മാര്ക്കണ്ഡേയ
മുനി അവിടെ എത്തി. ശങ്കര വര പ്രസാദത്താല്
എന്നും പതിനാറു വയസ്സു നേടിയ അദ്ദേഹം,
സ്വന്തം ആഗമനത്താല് ചുറ്റുപാടുകള്
പോലും പ്രഭാപൂരിതമാക്കി.
പാണ്ഡവരുടെ സങ്കടാവസ്ഥ കണ്ട
അദ്ദേഹം ഒന്നു ചിരിച്ചു, ' യുധിഷ്ഠിരാ!
ത്രേതാ യുഗത്തിലെ ശ്രീ രാമനെയാണ് ഞാന്
നിന്നിലൂടെ കാണുന്നത്. അജയ്യനായ രാമന്
സത്യസംരക്ഷണത്തിനു വേണ്ടി മാത്രമാണ് 'വന
വാസം ' ചെയ്തത്.
നീയും അത്രമാത്രം ധര്മ്മിഷ്ഠനാണ്.
കാര്മേഘം മാഞ്ഞു പോകും, മാനം തെളിയുന്ന
നിമിഷത്തിനായി കാത്തിരിയ്ക്കാം!'
മുനിയുടെ സംസാരം പാണ്ഡവര്ക്ക്
വീര്യം പകര്ന്നു. കുറച്ചു
ദിവസം അവരോടൊപ്പം തങ്ങി മുനി യാത്ര
പറഞ്ഞു.
ദ്വൈത വനത്തിലെ, മുനിമാരുമായുള്ള
സഹചരണത്തില് യുധിഷ്ഠിരന്
ഏറെ സന്തോഷഭരിതനായി കാണപ്പെട്ടു.
ദ്രൌപദിയെ ഈ
സന്തോഷം ചൊടിപ്പിയ്ക്കുകയാണുണ്ടായത്.
അങ്ങ് ധര്മ്മത്തിന് വേണ്ടി സ്വജനങ്ങളെപ്പോല
ും വേണ്ടന്നു വെയ്ക്കും. സ്വന്തം ഭാര്യയായ
എന്നോടില്ലാത്ത അഭിനിവേശമാണ്
അങ്ങേയ്ക്ക് ധര്മ്മത്തോടുള്ളത്.
എല്ലാം നഷ്ടപ്പെടുത്തിയിട്ട്
ധര്മ്മത്തെ പുണരാന് അങ്ങേയ്ക്കല്ലാത
െ ആര്ക്കാണ് കഴിയുക.'!
യുധിഷ്ഠിരന് പുഞ്ചിരിയോടെ പറഞ്ഞു.
ഭവതി കോപിയ്ക്കരുത്, ക്ഷമ
എല്ലാവരോടും ചേരില്ല. അവള് നിര്ബ്ബന്ധ
ബുദ്ധിക്കാരിയാണ്. നോക്കൂ ! അവള്
എന്നെ മനസ്സാ വരിച്ചു കഴിഞ്ഞു.
ഇനി ഭവതി എന്തു
പറഞ്ഞാലും എന്റെ ശരീരത്തിനപ്പുറം
മനസ്സിലേയ്ക്കത് ചെന്നെത്തില്ല. കേട്ടിരുന്ന
ഭീമന് അസഹ്യമായ കോപം കടിച്ചമര്ത്തി.
ജ്യേഷ്ഠാ അങ്ങോരാളാണ്
എല്ലാറ്റിനും കാരണം. പകരം വീട്ടാന്
പോലും അനുവദിയ്ക്കാത്ത ഈ ധര്മ്മം ആര്ക്ക്
വേണം ? അധര്മ്മിയായ ദുര്യോധനനു
ഭോഗസുഖങ്ങള് വേണ്ടുവോളം.
നമുക്കോ കാനനവാസം. എന്റെ ജ്യേഷ്ഠാ,
ഇനിയെങ്കിലും ഒന്നുണരൂ! അങ്ങ് കൂടെ നിന്നാല്
മതി, ഞങ്ങള് എല്ലാം പടവെട്ടി പിടിച്ചു
അങ്ങയ്ക്ക് നല്കാം.
'എന്റെ കുട്ടി! എല്ലാം നഷ്ടപ്പെട്ടിട്ടും ഈ
യുധിഷ്ഠിരന് പിടിച്ചു നില്ക്കുന്നത്
നിങ്ങളുടെ കരുത്തിലും എന്റെ സത്യത്തിലുമാണ്.
ഞാന് ചെയ്ത സത്യ വാക്ക് എനിയ്ക്ക്
പാലിച്ചേ തീരൂ ! ശേഷം നിങ്ങള്ക്ക്
യഥേഷ്ടം വിട്ടു തരാം. നിങ്ങള്
വിചാരിയ്ക്കും പോലെ യുധിഷ്ഠിരന് മൂഢനല്ല.
എന്റെ സത്യം, എന്റെ ധര്മ്മം അത് എനിയ്ക്ക്
വിലപ്പെട്ടതാണ്.
ആ സമയം വ്യാസ
മഹര്ഷി അവിടെ എത്തിചേര്ന്നു. സൈന്യ
ബലത്തില് ദുര്യോധനന്
അജയ്യനാണന്നും അയാളോട്
എതിരിടേണ്ടി വരുന്ന ഘട്ടമുണ്ടെങ്കില
് പാണ്ഡവര് കൂടുതല് ദിവ്യാസ്ത്രങ്ങള
് സ്വരുക്കുട്ടേണ്ടതുണ്ടെന്നും ഓര്മ്മപ്പെടുത്തി.
അടുത്ത
ദിവസം തന്നെ 'പാശുപതാസ്ത്രം നേടിയെടുക്കാന്
ശങ്കരനെ പ്രിതീപ്പെടുത്ത
ാനായി തപസ്സനുഷ്ടിയ്ക്കാന്
തയ്യാറെടുക്കണമെന്ന്
മുനി അര്ജ്ജുനനെ ബോദ്ധ്യപ്പെടുത്തി. 'അതു
ലഭിച്ചാല് മാത്രമേ ഇന്ദ്രന്റെ കയ്യിലുള്ള
ദിവ്യായുധങ്ങള് നിനയ്ക്ക് ലഭ്യമാകൂ '. വന
വാസം വിശ്രമിയ്ക്കാനുള്ളതല്ല. യുദ്ധത്തിനു
വേണ്ട തയ്യാറെടുപ്പ് നടത്താനുള്ള
സമയമാണന്നും അദ്ദേഹം യുധിഷ്ഠിരനെ ഓര്മ്മിപ്
ു. കൂട്ടത്തില്, ദ്വൈതവനം വിട്ട്
കാമ്യകവനത്തിലേയ്ക്ക് മടങ്ങിപ്പോകാനും
നിര്ദ്ദേശിച്ചു.
അര്ജ്ജുനന് 'ഗന്ധമാദന' പര്വ്വതം കടന്നു
ഹിമവാന്റെ താഴ്വരയിലുള്ള 'ഇന്ദ്രകില' എന്ന
പര്വ്വതപ്രാന്തത്തിലെത്തി 'യതി' വേഷത്തില്
അവിടെ എത്തിയ ഇന്ദ്രന് പുത്രന് വേണ്ട
മാര്ഗ്ഗ നിര്ദ്ദേശം നല്കി. 'പാശുപതാസ്ത്രം'
ലഭിച്ചാലുടന്, വീണ്ടും സന്ധിയ്ക്കാമെന്നു
പറഞ്ഞു പിരിഞ്ഞു. അര്ജ്ജുനന് ശിവ
പ്രീതിയ്ക്കായി ഘോര തപസ്സനുഷ്ടിച്ചു. ശിവ
പാര്വ്വതിമാര് തപശക്തി പരീക്ഷിച്ചറിയാന
് കാട്ടാള വേഷത്തില് അര്ജ്ജുനനരികിലെത്തി. ഒരു
കാട്ടുപന്നിയെ ചൊല്ലി അവര് തമ്മിലുണ്ടായ
തര്ക്കം, ഘോരമായ ഏറ്റുമുട്ടലിന്
വഴി ഒരുക്കി താന് പരാജിതനാകുമെന്നു
തോന്നിയ അര്ജ്ജുനന് മണ്ണുകൊണ്ട്
ശിവലിംഗമുണ്ടാക്കി കാട്ടുപൂക്കള് കൊരുത്ത് മാല
കെട്ടി ശിവലിംഗത്തില് അര്പ്പിച്ചു.
തപസ്സനുഷ്ടിച്ചു. ഇടയ്ക്കെപ്പോഴോ കണ്ണ്
തുറന്ന അര്ജ്ജുനന് താന് ശിവലിംഗത്തില്
ചാര്ത്തിയ മാല, കാട്ടാളന്റെ കഴുത്തില് കണ്ടു
ഇളഭ്യനായി. തിരിച്ചറിവുണ്ടായ അദ്ദേഹം ശിവ
പാദത്തില് സാഷ്ടാംഗ പ്രണാമം ചെയ്തു.
സംപ്രീതനായ ശിവന് അര്ജ്ജുനന് പാശുപതാസ്ത്രം'
എന്ന ശ്രേഷ്ഠമായ തന്റെ വില്ല് നല്കി.
കൂടാതെ ഭഗവാന്റെ ദിവ്യദര്ശനവും അനുഗ്രഹവും
സിദ്ധിച്ചു. ഇന്ദ്രന് പുത്രനോടു
കൂടി സ്വര്ഗ്ഗത്തിലേയ്ക്ക് തിരിച്ചു. ദേവലോക
നര്ത്തകിയും അപ്സരസ്സുമായ
ഉര്വ്വശി അര്ജ്ജുനന്റെ ആകാര സൌഷ്ടവത്തില്
മോഹിതയായി. കാമ പീഡിതയായ
ഉര്വ്വശി രാത്രിയുടെ അന്ത്യയാമത്തില്
അര്ജ്ജുനന്റെ ഉറക്കറ തേടി എത്തി. അര്ജ്ജുനന്
ഭയന്നു വിറച്ചു. മിടിയ്ക്കുന്ന
ചുണ്ടുകളോടെ ഉര്വ്വശി പുലമ്പി.
അങ്ങയുമൊത്ത് രമിയ്ക്കാന് ഞാന്
താല്പര്യപ്പെടുന്നു. അങ്ങ്
എന്നെ നിരാശപ്പെടുത്തരുത്.
ഉര്വ്വശി അര്ജ്ജുനന്റെ തോളില് സ്പര്ശിച്ചു
കുതറി മാറുന്നതിനിടയില് അര്ജ്ജുനന് പറഞ്ഞു
'പുരുരവസ്സു ഞങ്ങളുടെ പിതാമഹനാണ്.
അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന നിങ്ങളില്
ഞാനൊരമ്മയെയാണ് കണ്ടത്. ആ ഒരു
സ്നേഹത്തോടെയാണ് ഞാന് സഭയില് വെച്ച്
നിങ്ങളെ ശ്രദ്ധിച്ചത്.' മദം മത്ത് പിടിപ്പിച്ച
ഉര്വ്വശിയുടെ വാക്കുകള് ഉള്ക്കൊള്ളാനാക
ാതെ അര്ജ്ജുനന് മുറിയ്ക്ക് പുറത്തിറങ്ങി.
കോപിഷ്ഠയായ ഉര്വ്വശി അര്ജ്ജുനനെ ശപിച്ചു.'
മാര പീഡിതയായ സ്ത്രീയുമൊത്ത് രമിയ്ക്കുക
എന്നത് പുരുഷന്റെ ശ്രേഷ്ഠമായ ധര്മ്മങ്ങളില്
ഒന്നാണ്. അതിനു തയ്യാറല്ലാത്ത
നീ നപുംസകമായി സ്ത്രീസംഗം ചെയ്യാനിട
വരട്ടെ !'
ഉര്വ്വശിയുടെ ശാപമറിഞ്ഞ ഇന്ദ്രന്
പ്രശ്നത്തില് ഇടപെട്ടു. സ്വയം ഒഴിഞ്ഞു മാറിയ
എന്റെ പുത്രന്റെ പിന്നാലെ കാമാദാഹവുമായി ച
ഭവതിയും സ്ത്രീ സമൂഹത്തിനു
കളങ്കം വരുത്തിയിരീയ്ക്കുന്നു.
പരസ്പരം തെറ്റ് ചെയ്തിരിയ്ക്കുന്നതിനാല്
ശാപം ഒരു വര്ഷമായി കുറവ് ചെയ്യുന്നതാണ്
ഭവതിയ്ക്ക് ഭൂഷണം. കാമുകിയ്ക്കപ്പു
റം സ്ത്രീയ്ക്ക് മാന്യമായ
എത്രയോ രൂപങ്ങളും ഭാവങ്ങളുമുണ്ട്. അതിനാല്
ഏറ്റവും പവിത്രമായ രൂപത്തിലാണ് എന്റെ മകന്
താങ്കളെ കാണാന് ശ്രമിച്ചത്. തന്മൂലം അവന്
തികച്ചും മാന്യനാണ്. എന്നാല്, ഉര്വ്വശി !
നിന്നെ ക്ഷീണിപ്പിയ്ക്കണമെന്നു ഞാന്
ഉദ്ദേശിയ്ക്കുന്നില്ല,'.
മാതൃ ഭാവത്താല് ഉര്വ്വശിയുടെ മാറിടം തുടിച്ചു.
അവള്
ലജ്ജയോടെ അതിനെക്കാളേറെ വാത്സല്യത്തോട
ആശ്വസിപ്പിച്ചു. ഈ ഉര്വ്വശി ശാപം, പിന്നീട്
അജ്ഞാത വാസക്കാലത്ത് അര്ജ്ജുനന്
ഉപകാരമായി. ഭാവിയിലേയ്ക്കുള്ള
മുന്കരുതലെന്നോണം ഇന്ദ്രന്
തന്റെ പുത്രനെ പാട്ടും നൃത്തവും അഭ്യസിപ്പിയ്ക്
ാന് ചിത്രസേനന് എന്ന
ഗന്ധര്വ്വനെ ഏര്പ്പാടാക്കി. ഇടയ്ക്ക്
ഇന്ദ്രപുരിയിലെത്തിയ ലോമേശ
മഹര്ഷി മടങ്ങിയപ്പോള് അര്ജ്ജുനന്റെ സുഖ
വിവരങ്ങള് കാമ്യക വനത്തില് ചെന്ന്
പാണ്ഡവരെ അറിയിയ്ക്കാന് ഇന്ദ്രന്
നിര്ദ്ദേശിച്ചു. (തുടരും) —
Thursday, 12 September 2013
മഹാഭാരതം ഭാഗം 12
Subscribe to:
Post Comments (Atom)
No comments:
Post a Comment