പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 6(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം-(i) )
( ആമുഖം:- കുരുക്ഷേത്ര യുദ്ധം സമാരംഭമായി.
അധികാരമോഹത്തിനപ്പുറം ധര്മ്മാധര്മ്മങ്ങള്
തമ്മിലുള്ള പോരാട്ടമായാണ് ഈ
യുദ്ധത്തെ ഏവരും വിലയിരുത്തുന്നത്.
എപ്പോഴെല്ലാം അധര്മ്മം ധര്മ്മത്തെ കീഴ്പ്പെ
്നുവോ,
അപ്പോഴെല്ലാം യുഗപുരുഷനായി ഭഗവാന്
അവതരിയ്ക്കുന്നു. സ്വജനഹത്യയെക്കുറിച്ച്
വേപഥു ആകുന്ന അര്ജ്ജുനന് ധര്മ്മോപദേശത്ത
ോടൊപ്പം കര്മ്മോപദേശവും
മോക്ഷസന്യാസയോഗങ്ങളും കൃഷ്ണന് ഭഗവദ്
ഗീതയിലൂടെ ഉപദേശിയ്ക്കുന്നു.
അര്ജ്ജുനനെ കര്മ്മനിരതനാക്കാന് ഭഗവാന്
നല്കുന്ന,
ഇന്നും വിലപ്പെട്ടതായി കണക്കാക്കുന്ന
ശ്ലോകങ്ങളെല്ലാം ഇതില് ഉള്പ്പെടുത്തിയ
ിരിയ്ക്കുന്നു. ഭക്തിയുടെയും കര്മ്മത്തിന്റ
െയും മൂല്യങ്ങള്
അല്പമെങ്കിലും ഇന്നത്തെ തലമുറയിലേയ്ക്ക്
പകര്ന്നു നല്കാന് എന്റെ ഈ എളിയ ശ്രമത്തിന്
സാധിയ്ക്കുമെന്ന് പ്രത്യാശിയ്ക്കുന്നു. )
പാണ്ഡവ സൈന്യം സ്യമന്ത പഞ്ചക
തടാകത്തിനടുത്തായി യുദ്ധ ഭൂമിയുടെ പടിഞ്ഞാറ്
ഭാഗത്ത് കിഴക്കോട്ടു ദര്ശനമായി അണിനിരന്നു.
അതിരാവിലെ കൗരവസൈന്യത്തിന്
റെ ഹൃദയാന്തര് ഭാഗത്തായി രജത നിര്മ്മിതമായ
വെള്ളക്കുട രാജകീയ
പ്രൌഡിയോടെ പാണ്ഡവര് ദര്ശിച്ചു.
യുദ്ധോത് സ്യു ക്യത്താല്
അവരുടെ ഹൃദയം തുടിച്ചു.
പാഞ്ചജന്യം ഹൃഷികേശനും ദേവദത്തം അര്ജുനനും
എങ്ങും യുദ്ധാവേശം തിരതല്ലി.
രണ്ട് പക്ഷത്തുള്ള യോദ്ധാക്കളും ഒന്നിച്ചു
കൂടി യുദ്ധനിയമങ്ങള് ക്രമപ്പെടുത്തി.
നിയമപ്രകാരം, സമന്മാര്
തമ്മിലെ യുദ്ധം ചെയ്യാവൂ. പോരാട്ടം ഒന്നുകില്
രണ്ടു രഥങ്ങള് തമ്മിലോ അല്ലെങ്കില് രണ്ടു
പോരാളികള് തമ്മിലോ, രണ്ടു ഗദായുദ്ധക്കാര്
തമ്മിലോ ആകാം. രാത്രി ഒരാള്
യുദ്ധം നിറുത്തുന്ന പക്ഷം അയാളെ പിന്തുടര്ന്ന്
ശല്യം ചെയ്യരുത്. വാക്കുകള് കൊണ്ടുള്ള
പയറ്റിന് തിരിച്ചും വാക്കുകള് കൊണ്ടു
തന്നെ വേണം പയറ്റ്. യുദ്ധ ഭൂമിയില് നിന്ന്
ഓടിപോകുന്നവനെ പിന്തുടര്ന്ന്
യുദ്ധം ചെയ്യരുത്. സാരഥികള്, മൃഗങ്ങള്,
യുദ്ധകാഹളം മുഴക്കുന്നവര്, പെരുമ്പറ
അടിയ്ക്കുന്നവര്‍, ഇലത്താളക്കാര്
ഇവരെ ആക്രമിയ്ക്കരുത്.
ധീരോദാത്തവും ലിഖിതവുമായ ഈ നിയമങ്ങള്
ഇരുവരും പരസ്പരം അംഗീകരിച്ചു.
യുദ്ധാരംഭത്തിന്‍റെ തലേ ദിവസം വ്യാസ
മഹര്ഷി പുത്രനായ ധൃതരാഷ്ട്രരെ കാണാനെത്തി.
അദ്ദേഹം ആകെ വിവശനായിരുന്നെങ
്കിലും പലതും മുന്കുട്ടി അറിഞ്ഞിരുന്നതിനാല്
ഒട്ടും തന്നെ ചഞ്ചല മനസ്ക്കനായിരുന്നില്ല.
പുത്രനോട് അദ്ദേഹം പറഞ്ഞു. "പുത്രാ !
നിന്റെ അത്യാര്ത്തി എവിടെ ചെന്നെത്തിയെന്നു
നോക്കൂ ! ഈ വിധമെല്ലാം ഭവിയ്ക്കുമെന്നു
എത്ര മുന്നറിയിപ്പ് നല്കിയിട്ടും നീ ബധിരത
നടിച്ചു. സത് വചസ്സുകാളൊന്നും നിന്റെയും,
പുത്രന്റെയും മുന്നില് വിലപ്പോയില്ല.
യുദ്ധഫലം എന്താകുമെന്നു എനിയ്ക്ക്
മുന്കുട്ടി അറിയാം, നീ യുദ്ധം നേരിട്ട് കാണാന്
ആഗ്രഹിയ്ക്കുന്നെങ്കില് ഞാന് നിനക്ക്
ദിവ്യചക്ഷുസ്സു നല്കാം." ധൃതരാഷ്ട്രര്
പൊട്ടിക്കരഞ്ഞു. പിതാവേ ! എല്ലാം ഭഗവാന്
എനിയ്ക്ക് കാണിച്ചു തന്നു. അതില്
കൂടുതലായി ഒരത്ഭുതവും ഭവിയ്ക്കില്ല. ഈ
അന്ധത്വം ഒരനുഗ്രഹമായി ഞാന് കരുതുന്നു.
ആകെ തളര്ന്ന പുത്രനെ ആശ്വസിപ്പിച്ചു
കൊണ്ട് വ്യാസമഹര്ഷി പറഞ്ഞു,
"ദു:ഖിയ്ക്കാതിരിയ്ക്കൂ പുത്രാ !
നിയതിയുടെ വിളയാട്ടം തടുക്കാന്
ആരാലുമാവില്ല. ഞാന് നിന്റെ സഞ്ജയന് ദിവ്യ
ചക്ഷുസ്സു പ്രദാനം ചെയ്യാം.
അതോടെ അയാളുടെ നേത്രങ്ങള്ക്ക് യുദ്ധ
രംഗത്തെ സംഭവങ്ങള് ഒന്നൊന്നായി കാണാന്
കഴിയും. ഓരോരുത്തരുടെയും മനോവ്യാപാരങ്ങള്
പോലും, സഞ്ജയന് പൂര്ണ്ണമായും നിരീക്ഷിച്ചു
മനസ്സിലാക്കാന് കഴിയും. അയാള്ക്ക്
വിശപ്പും ദാഹവും ഉണ്ടാകില്ല. പകല് മുഴുവന്
സഞ്ജയന് യുദ്ധ രംഗങ്ങള് വീക്ഷിയ്ക്കും.
രാത്രി അതിന്റെ ഒരു യഥാതഥ വിവരണം അയാള്
നിനയ്ക്ക് നല്കും. നിന്റെ മക്കള് എന്തുകൊണ്ട്
എങ്ങനെ മരണപ്പെട്ടു എന്ന്
നീ അറിഞ്ഞിരിയ്ക്കണം. അവരുടെ പാപം ഏതു
വിധം ഹനിയ്ക്കപ്പെട്ടു
എന്നും നീ മനസ്സിലാക്കണം." വ്യാസമഹര്ഷി,
സഞ്ജയന് ദിവ്യചക്ഷസ്സു നല്കി,
പുത്രനെ ആശ്വസിപ്പിച്ചു കൊട്ടാരം വിട്ടു.
ഇനിയുള്ള യുദ്ധ
വിവരണം സഞ്ജയന്റെ ഉപഖ്യാനത്തിലൂടെയാണ്
ചിത്രീകരിയ്ക്കുന്നത്. അദ്ദേഹം രാജാവിനോട്
നല്കുന്ന യുദ്ധ വര്ണ്ണനയിലൂടെയാണ് ഭഗവദ്
ഗീത ആമുഖമായി ചിത്രീകരിയ്ക്കപ
്പെട്ടിരിയ്ക്കുന്നത്. ദുര്യോധനന്
സര്വ്വസൈന്യാധിപനായ
ഭീഷ്മരുടെ സംരക്ഷണത്തിനു വേണ്ട
ഏര്പ്പാടുകളില്‍ വ്യാവൃതനായി. പാണ്ഡവ
പക്ഷത്തുള്ള 'ശിഖണ്ഡി'
അംബയുടെ പുനര്ജ്ജന്മമാണ്.
തന്റെ സ്ത്രീത്വത്തെ നിഷ്ക്കരുണം തള്ളിപ്പറഞ്
ഭീഷ്മര് തന്റെ കയ്യാല്
തന്നെ വധിയ്ക്കപ്പെടണമെന്നു അംബ, ഭഗവാന്
ശങ്കരനില് നിന്ന് വരലബ്ദി സ്വീകരിച്ചിരുന്നു.
ശിഖണ്ഡിയുടെ ഈ ജന്മ
രഹസ്യം ദുര്യോധനനെപ്പോല
െ പാണ്ഡവാദികള്ക്കും അറിയാം. അതിനാല്
ശിഖണ്ഡി, ഭീഷ്മരുടെ നേര്ക്കുനേര് വരാത്ത
വിധം അദ്ദേഹം പിതാമഹന് വേണ്ട
സംരക്ഷണം ഏര്പ്പെടുത്തി. ദുശ്ശാസനന് ആ
കര്മ്മം ജാഗ്രതയോടെ ചെയ്യാമെന്ന് ജ്യേഷ്ഠനു
ഉറപ്പു നല്കി.
അര്ജ്ജുന രഥം സംരക്ഷിച്ചിരുന്നത്
യുധാമന്യുവും, ഉത്തമൗജസ്സുമായിരുന്നു.
കൗരവാദികളുടെ 'പതിനൊന്നക്ഷൌഹണി'
യുദ്ധത്തിനായി അണിനിരന്നു.
ഭീഷ്മരുടെ കൊടി അടയാളം അഞ്ചു സുവര്ണ്ണ
നക്ഷത്രങ്ങളും ഒരു താലവൃന്ദവുമായിരുന്നു.
വെള്ളി രഥത്തില് ശുഭ്രാംഗ വസ്ത്രങ്ങള് ധരിച്ച
ഭീഷ്മര് അശ്വാരൂഡനെപ്പോലെ തിളങ്ങി.
കാണികള്ക്ക് അദ്ദേഹത്തിന്റെ പ്രായം ഒരു
കുറവായി തോന്നിയില്ല. അത്ര
മാത്രം ഊര്ജസ്വലതയും കര്മ്മശേഷിയും അദ്ദേഹ
പ്രകടമായിരുന്നു. സേനകളെ അഭിസംബോധന
ചെയ്തുകൊണ്ട് ഭീഷ്മര് പറഞ്ഞു "പ്രിയപ്പെട്ട
സൈനികരെ ! പടക്കളത്തില്
വീറോടെ പൊരുതി മരണം വരിക്കേണ്ടി വന്നാല്
പ്പോലും നിങ്ങള്ക്ക് വീര സ്വര്ഗം ലഭിക്കും.
രോഗ ശയ്യയില് കിടന്നുള്ള മരണത്തേക്കാള് ഒരു
ക്ഷത്രിയന് എന്ത്
കൊണ്ടും ഉചിതം യുദ്ധത്തിലൂടെയുള്ള പോരാട്ട
മരണമാണ്. നിങ്ങള് നിങ്ങളുടെ പ്രിയപ്പെട്ട
രാജാവിനു വേണ്ടി ആത്മാര്ത്ഥമായി
യുദ്ധം ചെയ്യാന് മനസ്സിനെ ദൃഡപ്പെടുത്തുക.
വരും വരായ്കളൊ ബന്ധു ജനങ്ങളെ കുറിച്ചുള്ള
ചിന്തയോ നിങ്ങളുടെ കര്മത്തിനു
തടസ്സമാകരുത്." ഭൂരിശ്രവസ്സും ശല്യരുമാണ്
ഭീഷ്മരഥത്തിനു
അകമ്പടി ആയി നിലയുറപ്പിച്ചത്. സ്വര്ണ്ണ
വര്ണ്ണാങ്കിതമായ 'നാഗകേതന'
ധ്വജം ഉറപ്പിച്ച രഥത്തില് ദുര്യോധനന്
സൈന്യ മദ്ധ്യത്തില് നിലയുറപ്പിച്ചു.
അര്ജ്ജുനന്, പാണ്ഡവസൈന്യത്തെ വജ്ര
വ്യൂഹത്തില് അണി നിരത്തി. സേനാ നായകന്
ധൃഷ്ടദ്യുമ്നന് സഹായി ആയി ഭീമന് മറ്റൊരു
രഥത്തില് കാണപ്പെട്ടു. വ്യൂഹ മദ്ധ്യത്തില്
നിലയുറപ്പിച്ച യുധിഷ്ഠിരനെ കാത്തുകൊണ്ട്
അര്ജ്ജുനന് സമീപം തന്നെയുണ്ട്.
അര്ജ്ജുനന്റെ ശ്വേതാശ്വങ്ങളുടെ കടിഞ്ഞാണ്
ലോകൈക നാഥനായ കൃഷ്ണന്റെ കയ്യില്
മാത്രം. ഭഗവാന് സുസ്മേര വദനനായിരുന്നു.
അര്ജ്ജുനന്റെ കപിധ്വജത്തില് ഹനുമല്
സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു. കൃഷ്ണന്
അര്ജ്ജുന രഥം തെളിച്ച് സൈന്യത്തിന്റെ മുന്
നിരയിലെത്തി. " അര്ജ്ജുനാ ! കൗരവ
സൈന്യാധിപനായ ഭീഷ്മരെ നോക്കൂ !
പ്രായത്തെ വെല്ലുന്ന ഊര്ജ്ജ
സ്വലതയും പക്വമായ നീക്കങ്ങളും.
അദ്ദേഹത്തെയാകും താങ്കള്ക്ക്
ആദ്യം വധിയ്ക്കേണ്ടി വരിക.
താങ്കളുടെ മനസ്സിനെ ഒരു മഹായുദ്ധത്തിനു
വേണ്ടി സജ്ജമാക്കുക."
ഈ സമയം, അങ്ങ് കൊട്ടാരത്തിലിരുന്നു
ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന
സഞ്ജയനോട് ധൃതരാഷ്ട്രര് ചോദിച്ചു.
" ധര്മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതായുയുത് സവ:
മാമക: പാണ്ഡവശ്ചെവ
കിമികുര്വ്വാത സഞ്ജയ ? ( ഭഗവദ് ഗീതാരംഭം )
ധര്മ്മ ക്ഷേത്രമാകുന്ന കുരുക്ഷേത്രത്തില് യുദ്ധ
സന്നദ്ധരായി അണി നിരന്ന യുയുത്
സുവും ( ധൃതരാഷ്ട്രര്ക്ക് ഒരു ശുദ്ര
സ്ത്രീയിലുണ്ടായ പുത്രന് ) എന്റെ പുത്രന്മാരും,
പാണ്ഡവരും എന്ത് ചെയ്തു എന്ന് താങ്കള്
എന്നോട് പറയുക.
യുദ്ധത്തിനായി കൗരവസേനാനികള് ഭീഷ്മ
സാരഥ്യത്തില് അണി നിരന്നപ്പോള്, മറുഭാഗത്ത്
ഭീമനാല് സംരക്ഷിതനായ ധൃഷ്ടദ്യാമ്നന്
സൈന്യത്തിന്റെ സാരഥ്യം ഏറ്റെടുത്തു
കഴിഞ്ഞു. ക്ഷണനേരത്തെ നിശബ്ദത
യുദ്ധാന്തരീക്ഷത്തെ ചൂഴ്ന്നു നിന്നു -
ആരംഭത്തിന് മുന്പുള്ള തുച്ഛമായ ഇടവേള
ഏവരും ആ കാഴ്ച അത്ഭുതത്തോടെ നോക്കി.
യുധിഷ്ഠിരന് പടച്ചട്ട അഴിച്ചു വെച്ച്
നഗ്നപാദനായി തേര് തട്ടില് നിന്നും ഇറങ്ങി.
അജ്ജലീബദ്ധമായ കൈകളോടെ അദ്ദേഹം കൗരവ
സൈന്യത്തിനു നേരെ നടന്നു. ജ്യേഷ്ഠനു എന്താണ്
സംഭവിച്ചതെന്നു മനസ്സിലാക്കാന്
കഴിയാതെ മറ്റു
പാണ്ഡവരും അദ്ദേഹത്തെ അതെ പോലെ അനുഗമി
തന്റെ സഹോദരന്മാരെപ്പ
ോലും നിര്ബന്ധത്തിനു ഇട
നല്കാതെ തനിയ്ക്കനുകൂലികളാക്കാനുള്ള
അസാമാന്യ ശക്തി യുധിഷ്ഠിരനുണ്ടായിരുന്നു.
കായിക ശക്തിയേയും ആയുധ
വൈഭവത്തേയും കവച്ചു വെയ്ക്കുന്ന
ഇച്ഛാശക്തി, അര്ജ്ജുനന്
കൃഷ്ണനെ ചോദ്യരൂപേണ നോക്കി. കൃഷ്ണന്
പറഞ്ഞു. "നിങ്ങളുടെ ജ്യേഷ്ഠന്
ഗുരുക്കന്മാരെ വന്ദിയ്ക്കാനാണ് പോകുന്നത്.
ഗുരുവിന്റെ അനുഗ്രഹം എല്ലാ ശക്തിയേക്കാളും
നിങ്ങള് മടിയ്ക്കാതെ ജ്യേഷ്ഠനെ പിന്തുടര്ന്നോ
ളൂ."
പൂജനീയരായ ഭീഷ്മര്, ദ്രോണര്, കൃപര്
അവരുടെ മുന്നിലേയ്ക്കാണ് യുധിഷ്ഠിരന്
കൂപ്പുകൈയ്യുമായി പോയത്.
അദ്ദേഹം ഭീഷ്മപാദങ്ങളില്‍ നമസ്ക്കരിച്ചു.
അണപൊട്ടി ഒഴുകിയ കണ്ണീര്കണങ്ങള്
ഭീഷ്മപാദം നനച്ചു. മനസ്സ് നിറഞ്ഞ
സ്നേഹത്തോടെ ഭീഷ്മര്
തന്റെ പുത്രനെ പിടിചെഴുന്നേല്പിച്ചു. "
പിതാമഹാ ! ഈ
യുദ്ധം ഞാനൊരിയ്ക്കലും ആഗ്രഹിച്ചതല്ല.
എന്നില് അടിച്ചേല്പിയ്ക്കപ്പെട്ടതാണ്. അങ്ങ്
ഞങ്ങളുടെ വിജയത്തിനു
വേണ്ടി അനുഗ്രഹിയ്ക്കണം. " ഭീഷ്മര് ഇടറിയ
ശബ്ദത്തില് പ്രതികരിച്ചു, " കുഞ്ഞെ !
നീ എനിയ്ക്ക് ഏറെ പ്രിയനാണ്. പക്ഷേ, ഞാന്
രാജാവിന്റെ അര്ത്ഥത്തിന്റെ പങ്കു പറ്റുന്ന
വെറുമൊരു സേവകനാണ്. സേവകന്
അനുസരിയ്ക്കുകയല്ലാതെ,
ചോദ്യം ചെയ്യാനവകാശമില്ല.
ഒന്നും മോഹിയ്ക്കാത്ത ഞാന്
എങ്ങനെയോ കൗരവ ധനത്തിന് അടിമയായി.
എന്റെ പൂര്ണ്ണമായ മനസ്സ്
എന്നും നിങ്ങളോടൊപ്പമുണ്ട്. വിജയീ ഭവ !
ഭഗവാന്റെ സംരക്ഷണയിലുള്ള
നിങ്ങളെ അദ്ദേഹം നിശ്ചയമായും കാത്തുകൊള്ളും.
മറ്റു പാണ്ഡവരേയും ഭീഷ്മര് അനുഗ്രഹിച്ചു.
ദ്രോണരും,
കൃപരും ഭീഷ്മരുടെ അതേ അവസ്ഥയിലായതിനാല
് അവര്ക്കും നിറഞ്ഞ മനസ്സോടെ അരുമ
ശിഷ്യരെ അനുഗ്രഹിയ്ക്കാനെ കഴിഞ്ഞുള്ളൂ.
അവരും വിജയാശംസകള് നേര്ന്നു.
തൊഴുകയ്യോടെ തന്റെ മുന്നിലെത്തിയ പുത്രരേ,
നിസ്സഹായനായ ആ മാതുലന് ശല്യര്
ഹൃദയം തുറന്നു വിജയാശംസകള് നേര്ന്നു.
ഒരു പക്ഷത്തും ചേരാതെ ഒറ്റപ്പെട്ടു നിന്നിരുന്ന
കര്ണ്ണനെ തേടി കൃഷ്ണനെത്തി. " കര്ണ്ണാ !
നിന്റെ സഹോദരങ്ങളോടൊത്ത് ഭീഷ്മര്
വീഴുവോളം അങ്ങേയ്ക്ക് യുദ്ധം ചെയ്തുകൂടെ?
നിന്നെ തള്ളിക്കളയാന്
എന്റെ മനസ്സനുവദിയ്ക്കുന്നില്ല. നീതിയ്ക്കും,
ധര്മ്മാധര്മ്മങ്ങള്ക്കുമപ്പുറമുള്ള ഏതോ ഒരു
ബന്ധം നിന്നോടെനിയ്ക്കുണ്ട് " കര്ണ്ണന്
നിര്വ്വീകാരമായി ചിരിച്ചു. " ഭഗവാനെ !
അങ്ങുതന്നെ പറയുന്നില്ലേ,
അശോച്യന്മാരെക്കുറിച്ച് ശോചിയ്ക്കരുതെന്
നു. പിന്നെ എന്തിന് ഈ ശപിയ്ക്കപ്പെട്ട
കര്ണ്ണന്
പിന്നാലെ വാഗ്ദാനവുമായി മാടി വിളിയ്ക്കുന്നു."
" കര്ണ്ണാ ! നീ എനിയ്ക്ക്
പാണ്ഡവരെപ്പോലെ പ്രിയനാണ്. " " ഇല്ല
കൃഷ്ണാ !! അവസാന നിമിഷത്തില് നന്ദികേടു
കാട്ടാന് അങ്ങെനെ പ്രേരിപ്പിയ്ക്കരുത്.
മരിയ്ക്കേണ്ടവര്‍ മരണത്തിന് കീഴ്പ്പെട്ടെ തീരു !
ചീത്ത ഭൂമിയില് വളര്ന്നു വേരുറച്ച ഈ നല്ല
വൃക്ഷത്തിന് നിലനില്പിനാധാരമായ
ഭൂമിയോടാണ് കൂറ്. ഭക്തിയാല് സജലങ്ങളായ
എന്റെ കണ്ണില് തിളങ്ങുന്നത്
അങ്ങയുടെ രൂപം മാത്രമാണ്. " കര്ണ്ണന്
തൊഴുകയ്യോടെ, കൃഷ്ണനോട്
വിടവാങ്ങി പിന്തിരിഞ്ഞു നടന്നു.
ഗുരുക്കന്മാരുടെ സമീപത്തു നിന്നും പിന്വാങ്ങിയ
യുധിഷ്ഠിരന് ഇരു സൈന്യങ്ങളുടെയും മദ്ധ്യത്തില്
നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. " കൗരവ
പക്ഷത്തുള്ള ആര്ക്കെങ്കിലും ഈ
പാണ്ഡവരോടോത്തുചേരാന് ആഗ്രഹമുണ്ടെങ്കി
ല് അവര്ക്ക് സ്വാഗതം ! സു സ്വാഗതം !! "
ധൃതരാഷ്ട്ര പുത്രനായ 'യുയുത്സു' മുന്നോട്ട് വന്നു.
ഞാന് അങ്ങയോടൊപ്പം ചേരാന്
ആഗ്രഹിയ്ക്കുന്നു അങ്ങെന്നെ സ്വീകരിയ്ക്കുമെ
ങ്കില്..
യുധിഷ്ഠിരന് യുയുത്സുവിനെ അണച്ചു കൊണ്ട്
സൗമ്യവും ദൃഡവുമായ സ്വരത്തില്
ഉത്ഘോഷിച്ചു.
"വല്യച്ചന്റെ കര്മ്മം ചെയ്യാന്
പുത്രസ്ഥാനത്ത് നീ ഉണ്ടാകണമെന്നത് ദൈവ
നിശ്ചയമാണ്. കുലം താഴ്ന്നതെങ്കിലു
ം നിന്റെ പ്രവര്ത്തി കൗരവാദികളെ കവച്ചു
വെയ്ക്കുന്നു." യുധിഷ്ഠിരന്റെ പ്രസ്താവന
കൗരവപക്ഷത്ത് അസാധാരണമായ
ഭീതി ഉളവാക്കി. യുദ്ധത്തിന്റെ പരിണിത
ഫലമാണ് ധര്മ്മിഷ്ടനായ യുധിഷ്ഠിരന്
അസന്നിഗ്ധമായി പ്രസ്താവിച്ചത്.
യുധിഷ്ഠിരന് പടച്ചട്ട അണിഞ്ഞ ശേഷം മറ്റ്
പാണ്ഡവാദികളും, സൈനിക
യോദ്ധാക്കളും അവരവരുടെ പടച്ചട്ട
അണിഞ്ഞു. അവര് അത്യന്തം ഊര്ജ്ജസ്വലരായി
. യുദ്ധകാഹളങ്ങള് പരസ്പരം മുഴക്കി.
ഇരു സൈന്യങ്ങളെയും വീക്ഷിച്ചുകൊണ്ടിരുന്ന
സജ്ജയന്, ധൃതരാഷ്ട്രരോട് പറഞ്ഞു.
" ദൃഷ്ടാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപ സംഗമ്യ
രാജാ വചനമ ബ്രവീതു " ( ഭഗവദ് ഗീത )
പാണ്ഡവര്
സൈന്യത്തെ വിദഗ്ധമായി ക്രമീകരിച്ചിരിയ
്ക്കുന്നത് കണ്ട ദുര്യോധനന് മഹാരഥനായ
ദ്രോണരെ സമീപിച്ചു.
പാണ്ഡവരുടെ സൈന്യത്തിന്റെ സാരഥ്യം വഹിയ്
അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്നനാണ്.
ഭീമാര്ജ്ജുനന്മാരെപ്പോലെ ബലവാന്മാരായ
ഏറെ മഹാരഥന്മാര് അവര്ക്കുണ്ട്. നോക്കൂ !
അതാ ഒരു മണിമയ രഥത്തില് കൃഷ്ണ ബന്ധുവും,
മഹായോദ്ധാവുമായ സാത്യകി.
അദ്ദേഹം അര്ജ്ജുന ശിഷ്യനാണ്,
ഗുരുവിനെപ്പോലെ സമര്ത്ഥ്യനും.
വൃദ്ധയോദ്ധാക്കളായ ദ്രുപദന്, വിരാടന്
മുതലായവര് സാത്യകിയുടെ രഥത്തിന് മുന്പില്
തന്നെയുണ്ട്. അതാ, അവിടെ യോദ്ധാക്കളായ
ധൃഷ്ടകേതു, ചേകിതാനന് ബലവാനായ കാശിരാജാവ്
എന്നിവര് യുദ്ധ സന്നദ്ധരായി നില്ക്കുന്നു.
തൊട്ടു പുറകിലായി പുരുജിത്ത്, കുന്തിഭോജന്,
ശൈബ്യന് മുതലായവരും നിലയുറപ്പിച്ചിട്ടുണ്ട്.
ദ്രുപദപുത്രന്മാ
രും ദ്രൗപദീ പുത്രന്മാരും അഭിമന്യാവും മുന്നിരയ
യുദ്ധോത്സുകരായുണ്ട്. ആചാര്യാ,
ഇനി നമ്മുടെ ഭാഗത്തുള്ള
മഹാരഥന്മാരെ നോക്കിയാലും മഹാരഥനായ
ഭീഷ്മര്, ആചാര്യനായ അങ്ങ്, കൃപര്,
അശ്വര്ത്ഥാമാവ്, എനിയ്ക്ക്
ഏറെ പ്രിയപ്പെട്ടവനായ
എന്റെ മിത്രം കര്ണ്ണന്.
പിന്നിരയിലായി ഭുരിശ്രവസ്സ്, ശല്യര്,
ദുശ്ശാശസനനുള്പ്പെടെയുള്ള
എന്റെ സഹോദരങ്ങള്, എനിയ്ക്കുവേണ്ടി ജീവന്
കളയാന് തയ്യാറുള്ള
അനേകം മഹാരഥന്മാരെയും അങ്ങ്
നോക്കി കാണുക. "രാജാവേ !
ശ്രദ്ധയോടെ ഇരുപുറവും വീക്ഷണം നടത്തിയ
അങ്ങയുടെ പുത്രന് ഇപ്രകാരം വ്രണിത
മനസ്സോടെ ഉരുവിടുന്നത് ഞാന് കാണുന്നു.
" അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാ ഭിരക്ഷിതം
പര്യാപ്തം ത്വിദമേ തേഷാം
ബലം ഭീമാഭിരക്ഷിതം " (ഭഗവദ് ഗീത )
ആചാര്യാ, ഭീഷ്മരാല് നയിയ്ക്കപ്പെടുന്ന
നമ്മുടെ സൈന്യം ഏറെ വലുതെങ്കിലും അപര്യാപ്
തോന്നുന്നു. മറിച്ച് ഭീമനാല് നയിയ്ക്കപ്പെടുന
്ന പാണ്ഡവസൈന്യം ഏറെ പര്യാപ്തമാണന്നു
ം എനിയ്ക്ക് ബോദ്ധ്യപ്പെടുന്നു.
ഭീഷ്മര്ക്ക് വേണ്ട സംരക്ഷണം നല്കാന് രാജാവ്
തന്റെ സൈന്യത്തോട് അഭ്യര്ത്ഥിച്ചു.
ദുര്യോധനന്റെ മനസ്സിന് കരുത്തു
പകരും വിധം ഭീഷ്മര് ഗര്ജ്ജിച്ചു കൊണ്ട്
ശംഖൂതി. മറ്റുള്ളവരും അതാവര്ത്തിച്ചു.
ശ്വേതാശ്വങ്ങളെ പൂട്ടിയ രഥത്തിലിരുന്നു
കൃഷ്ണന് "പാഞ്ചജന്യവും" അര്ജ്ജുനന്
"ദേവദത്ത" മെന്ന തന്റെ ശംഖും ഊതി.
ഭീമന്റെ പൗണ്ഡ്രത്തിന്റ
െ ധ്വനിയും അന്തരീക്ഷത്തില്‍ മുഴങ്ങി.
യുധിഷ്ഠിരന് അനന്തവിജയമെന്ന
തന്റെ ശംഖൊലിയാല്
ഏവരെയും യുദ്ധോത്സാഹരാക്കി. നകുലന്
സുഘോഷവും, സഹദേവന്
മണി പുഷ്പകവും മുഴക്കി. ഇരു വിഭാഗത്തിന്റെയ
ും ശംഖൊലിയാല് ആകാശവും,
ഭൂമിയും പ്രതിധ്വനിയാല് മുഖരിതമായി.(തുടരും)
Wednesday, 25 September 2013
മഹാഭാരതംഭാഗം 25
Subscribe to:
Post Comments (Atom)
No comments:
Post a Comment