Monday, 30 September 2013

മഹാഭാരതം ഭാഗം 29


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം-(ii) )
കുരുക്ഷേത്ര യുദ്ധം നാലാം ദിവസം....
ഭീമനും,പുത്രൻ ഘടോല്ക്കചനും....
യുദ്ധത്തിന്റെ നാലാം ദിവസം പുലര്ന്നു.
തന്റെ സകല കഴിവുമുപയോഗിച്ച്
പാണ്ഡവസൈന്യത്തിന്റെ നല്ലൊരു പങ്ക്
നശിപ്പിയ്ക്കാന്‍ ഭീഷ്മര് തയ്യാറെടുത്തു.
ഭീഷ്മരുടെ നീക്കത്തെ ചെറുത്ത് കൊണ്ട് അര്ജ്ജുന
രഥം പാഞ്ഞെത്തി. ശക്തമായ
പോരാട്ടം തന്നെ നടന്നു.
ദ്രോണരും സഖ്യവും ഭീഷ്മരോട്
ചേര്ന്നപ്പോള്,
അച്ഛന്റെ രക്ഷയ്ക്കായി അഭിമന്യു
യുദ്ധരംഗത്തെത്തി. ആ രണ്ടു യോദ്ധാക്കളുടെയു
ം അഭ്യാസം കണ്ണിനാനന്ദം പകരും വിധമായിരു
കുറച്ചു നേരം ആ യുവ കേസരിയോട് ഏറ്റുമുട്ടിയ
ശേഷം ഭീഷ്മര് അര്ജ്ജുനനുനേരെ നീങ്ങി. ഈ
സമയം ഭുരിശ്രവസ്സു അശ്വർത്ഥാമാവ്, ശല്യര്,
ശല്യപുത്രര് എന്നിവര് സംഘം ചേര്ന്ന്
യോദ്ധാവായ അഭിമന്യുവിനോടെതിര്ത്തു.
കേവലം ഒരു കുമാരനെ അനേകം പേര്
സംഘം ചേര്ന്ന് ആക്രമിയ്ക്കുന്ന
തിന്റെ നീതിയുക്തി ചോദ്യം ചെയ്തു കൊണ്ട്
ധൃഷ്ടദ്യുമ്നന് അഭിമന്യുവിന് സഹായമായെത്തി.
ത്രിഗര്ത്തന്മാര് പണ്ടുള്ള
ശപഥം ( സംശപ്തകന്മാര് ) --
അര്ജ്ജുനനെ വധിയ്ക്കുമെന്ന പ്രതിജ്ഞ
പാലിയ്ക്കാനുള്ള വ്യഗ്രതയില്
അര്ജ്ജുനനെ നേരിട്ടു. ത്രിഗര്ത്തന്മാ
രോടോപ്പം കൃപരും,
ശല്യരും സഖ്യം ചേര്ന്നപ്പോള്, അര്ജ്ജുന
രക്ഷയ്ക്ക് ധൃഷ്ടദ്യുമ്നന് പാഞ്ഞെത്തി.
ശല്യപുത്രനെ ധൃഷ്ടദ്യുമ്നന് വധിച്ചു.
അത്യന്തം കുപിതനായ ശല്യര്,
ധൃഷ്ടദ്യുമ്നനെ തനിയ്ക്കറിയാവുന്ന അഭ്യാസ
മുറകളിലൂടെ എല്ലാം കടന്നാക്രമിച്ചു. ദ്വന്ദ്വ
യുദ്ധം മുറുകിയപ്പോള് അഭിമന്യു
സൈന്യാധിപന്റെ സഹായത്തിനെത്തി.
ദുര്യോധന സഹോദരന്മാര് ശല്യരോട് ചേര്ന്നു.
ഭീമന് അകലെ നിന്നാക്കാഴ്ച്ച കണ്ടു. ആ
പോരാട്ടത്തിലെ അപാകത മനസ്സില്ക്കണ്ട
ഭീമന് അവര്ക്കിടയിലേയ്ക്ക് പാഞ്ഞെത്തി. ഈ
സമയം ദുര്യോധനന് മുന്നിരയില്
എത്തപ്പെട്ടിരുന്നു. ഭീമനെ കണ്ടപ്പോള്
ദുര്യോധന സഹോദരന്മാര്ക്കിടയില് വലിയ
ഭയപ്പാടുണ്ടായി. ദുര്യോധനന്
തന്റെ ഗദയും ഓങ്ങി ഭീമനെ ആക്രമിയ്ക്കാനെത
്തി. ഭീമനും തിരിച്ചു
ഗദയും ഓങ്ങി അടുത്തപ്പോള്, രാജാവ് മഗധ
സൈന്യത്തെ ഭീമന് നേരെ അയച്ചു.
ദ്രൌപദി പുത്രന്മാര് ഭീമന് സഹായവുമായെത്തി.
മഗധ രാജാവ് തന്റെ വലിയ
ഗജത്തെ അഭിമന്യുവിനോടെതിര്ക്കാന്
നിയോഗിച്ചു. അച്ഛനെക്കാള് സമര്ത്ഥനായ
മകന് ആ ആനയെ വളരെ വേഗം കൊന്നു. ഭീമന്,
മഗധന്റെ ഗജസൈന്യത്തിന് കനത്ത തോതില്
നഷ്ടം വരുത്തി. ചത്തു വീണ ഗജങ്ങളുടെ നടുവില്
നിന്ന് അട്ടഹസിച്ചു നൃത്തം ചവിട്ടുന്ന
ഭീമനെ ക്കണ്ട പലരും ശ്മാശനത്തില്
നൃത്തം ചെയ്യുന്ന രുദ്ര
ദേവനാണന്നലറി വിളിച്ചു വിഹ്വലരായി.
ദുര്യോധനന് മറ്റൊരു
സൈന്യത്തെ ഭീമനെ നേരിടാനയച്ചു.
ഭീമനെ സഹായിയ്ക്കാന് ധൃഷ്ടദ്യുമനനും,
ദ്രൌപദി പുത്രന്മാരും, ശിഖണ്ഡിയും ഒന്നിച്ചു
പോരാട്ടം ശക്തമായി. ഭീഷ്മര്
മുൻനിരയിലെയ്ക്ക് പാഞ്ഞെത്തി. ഭീമനും,
ഭീഷ്മരും നേര്ക്കുനേര് പോരാടിയെങ്കിലും,
പിതാമഹന്റെ മനസ്സിലെ ആശങ്ക ഭീമന്
വായിച്ചറിഞ്ഞു. സാത്യകി ഈ
സമയം ഭീമനരികിലേക്കെത്തി. ദുര്യോധന
മിത്രമായ 'അലംബുഷന്' എന്ന
രാക്ഷസന്റെ മായാ പ്രയോഗങ്ങളെ സാത്യകി ത
ശൈലിയില് നേരിട്ടു.
അന്നത്തെ ദിവസം ഭീമന്റെ അസാമാന്യമായ
പ്രകടനത്തിന് വേണ്ടി മാറ്റി വെച്ച
പോലെ തോന്നി. ആ വായു പുത്രന്
ധാര്ത്തരാഷ്ട്രര്ക്കിടയിലേയ്ക്ക് പാഞ്ഞു
കയറി. ഒറ്റയടിയ്ക്ക് ഭീമന്
അവരിലൊരാളെ കൊന്നു. '
ഇനി തൊണ്ണുറ്റി ഒന്പതു ' ഭീമന് സംഹാര
മൂര്ത്തിയായി.
ഒന്നിനുപുറകെ ഒന്നായി ധാര്ത്തരാഷ്ട്രര്
എട്ടുപേരെ ഭീമന് കൊന്നൊടുക്കി. രാജാവ്
ഭീമനെ നേരിടാന് പ്രാഗ് ജ്യോതിഷത്തിലെ '
ഭഗദത്തന് ' എന്ന രാജാവിനെ നിയോഗിച്ചു.
അദ്ദേഹം തന്റെ 'സുപ്രതീക' മെന്ന ശ്രേഷ്ഠമായ
ആനപ്പുറത്ത് കയറി ഭീമന് നേരെ എത്തി.
ഭഗദത്തന് ഒരു കുന്തം ഭീമന്
നേരെ ചുഴറ്റി എറിഞ്ഞു. കുന്തം മാര്വ്വിടത്തില
് കൊണ്ട ഭീമന് ബോധരഹിതനായി. ഇതു കണ്ട
ഭീമ പുത്രനായ ഘടോല്ക്കചന് പാഞ്ഞെത്തി.
അദ്ദേഹം തന്റെ മായാ പ്രയോഗത്തിലൂടെ ശത്രുക്
ഭീമപുത്രനോടെതിരിടാന് ഭഗദത്തനായില്ല.
ഭഗദത്തന്റെ നില പരുങ്ങലിലാകുന്നത് ഭീഷ്മര്
കണ്ടു. അദ്ദേഹം ദ്രോണരോടും,
ദുര്യോധനനോടുമായി പറഞ്ഞു. ഘടോല്ക്കചന്
ശക്തനാണ്. തന്റെ അച്ഛനെ മുറിപ്പെടുത്തിയ
ഭഗദത്തനെ അയാള് വെറുതെവിടില്ല. രാക്ഷസ
പ്രകൃതിയായ അയാള് എന്തും ചെയ്യാന്
മടി കാണിക്കില്ല. നമുക്ക് ഉടന്
ഭഗദത്തന്റെ രക്ഷയ്ക്കെത്തണം. വായു
വേഗത്തില് ഭീഷ്മരഥം പാഞ്ഞു. ഈ
സമയം ബോധം വീണ്ടെടുത്ത
ഭീമനും പുത്രനോടോപ്പം ചേര്ന്നിരുന്നു. ഭീഷ്മ
നിര്ദ്ദേശത്താല്, ദ്രോണനും,
ദുര്യോധനനും സംഘം ചേര്ന്ന്
ഭഗദത്തന്റെ രക്ഷയ്ക്കെത്തി. പാണ്ഡവ
സൈന്യത്തിലെ പ്രമുഖരും ഭീമനോടോത്ത്
ചേര്ന്നു. ഇരു
സൈന്യങ്ങളും ശക്തമായി പോരാടി.
ഘടോല്ക്കചന് ഏവരെയും കടത്തിവെട്ടി.
ഭീഷ്മര് പറഞ്ഞു. " ഘടോല്ക്കചന്
അതി ശക്തനാണ്. അസ്തമയം അടുക്കാറായി ഈ
സമയം ആസുര ശക്തിയ്ക്ക് മൂര്ച്ച കൂടും.
രാക്ഷസ പ്രകൃതിയായ അയാളെ തളയ്ക്കാന്
നോക്കിയാല്, നമുക്ക് അനേകം സൈനികര്
നഷ്ടപ്പെടും ഭീഷ്മ നിര്ദ്ദേശത്താല
് സൈന്യം പിന്വലിയ്ക്കപ്പെട്ടു.
പതിവിലും അല്പം മുന്പെയാണ് ഭീഷ്മര്
സേനയെ പിന്വലിച്ചത്. പോരാട്ടവീര്യം ആ
വൃദ്ധനെ ഏറെ തളര്ത്തിയിരുന്നു.
ഘടോല്ക്കചനെ നേരിടുമ്പോഴുണ്ടാകുന്ന
നഷ്ടം ഒഴിവാക്കാനാണ് കൗരവ
പക്ഷം സേനയെ പിന്വലിച്ചതെന്നു
പാണ്ഡവര്ക്ക് മനസ്സിലായി. യുധിഷ്ഠിരൻ,
ഘടോല്ക്കചനെ സ്നേഹപുര്വ്വം ആശ്ലേഷിച്ചു.
നാലാം ദിവസത്തെ യോദ്ധാവായി ഭീമപുത്രന്
അംഗീകരിക്കപ്പെട്ടു.
കൗരവ സൈന്യം ശിബിരത്തിലെയ്ക്ക് മടങ്ങി.
അത്യന്തം ക്ഷീണിതരായിരുന്ന അവര്
ആഹാരശേഷം ബോധം കെട്ടുറങ്ങി. എന്നാല്
ദുര്യോധനന് ഉറങ്ങാന് കഴിഞ്ഞില്ല.
അദ്ദേഹം കൈ രണ്ടും നീട്ടി ദു:ഖിതനായി തലകുമ്
്നു. താന് മൂലം മരണത്തിനു കീഴ്പ്പെടെണ്ടി വന്ന
തന്റെ പ്രിയ സഹോദരങ്ങളെക്കുറിചോർത്ത്
അത്യധികം വിലപിച്ചു.
ഭീതിയോടെ ദുര്യോധനന് ഓര്ത്തു ' ഭീമന് വാക്കു
പാലിച്ചാല്,
ഏറെ താമസിയാതെ ദുശ്ശാശസനനുൾപ്പെടെയുള്ള
തന്റെ സഹോദരരും താനും വധിയ്ക്കപ്പെടും.
ഉള്ക്കിടിലത്തോടെ ആ രംഗം രാജാവ്
മനസ്സില്ക്കണ്ടു. ചിന്തകള്ക്ക്
വിരാമമിട്ടുകൊണ്ട് അദ്ദേഹമെഴുന്നേറ്റു
ഭീഷ്മരുടെ കൂടാരം ലക്ഷ്യമാക്കി നടന്നു.
ദുര്യോധനന് ഭീഷ്മ പാദത്തിനരുകില്
മുട്ടുകുത്തി നിന്നു. ' മുത്തച്ഛ ! എനിയ്ക്ക്
ദുഃഖം താങ്ങാനാവുന്നില്ല. എന്റെ എട്ടു
സഹോദരന്മാരെയാണ് ഭീമന് ഒറ്റയടിയ്ക്ക്
കൊന്നിരിയ്ക്കുന്നത്.
ഞാനിതെങ്ങനെ സഹിയ്ക്കും മുത്തച്ഛ ! അങ്ങും,
ദ്രോണരും, അശ്വർത്ഥാമാവും,
ദ്രരിശ്രവസ്സും വികര്ണ്ണനും അവിടെയുണ്ടായിരു
ന്നില്ലേ ? നിങ്ങളെ കവച്ചുവെച്ചു
ഭീമനെങ്ങനെ ആ കൃത്യം നടത്തി ? നിങ്ങള്
ആത്മാര്ത്ഥമായി വിചാരിച്ചിരുന്നെങ്കില്
ഭീമനെ തടുക്കാമായിരുന്നു. മുത്തച്ഛനവിടെ മൃദു
സമീപനം കാട്ടി � എന്തിന് ?
നിങ്ങളുടെ ശക്തിയെ വെല്ലുന്ന
എന്തോ ഒരമാനുഷികത ( മനുഷ്യ ശക്തിയ്ക്ക്
അതീതമായത് ) പാണ്ഡവരിലുണ്ട്. എനിയ്ക്കത്
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.'
എന്താണ്
പാണ്ഡവരുടെ പിന്നിലെ ശക്തി മുത്തച്ഛ !"
സ്വതവേ കോപിഷ്ഠനായിരുന്നെങ്കിലും,
ദുര്യോധനന്റെ അവസാന
ചോദ്യം തീര്ത്തും നിഷ്ക്കളങ്കമായിരുന്നു. അത്
ഭീഷ്മ ഹൃദയത്തില് തട്ടി. മരണത്തോടടുത്തു
കൊണ്ടിരിയ്ക്കുന്ന തന്റെ കൊച്ചു
മകനെ അനുകമ്പയോടെ നോക്കിക്കൊണ്ട്
ഭീഷ്മര് പറഞ്ഞു എന്റെ കുഞ്ഞെ ! അതു
തന്നെയല്ലേ നീന്റെ ചെവിയില് ഞങ്ങള്
വര്ഷങ്ങളായി ഉരുവിടുന്നത് ?"
അപ്പോഴെല്ലാം നീയുള്പ്പെടെയുള്ളവര്,
ഞങ്ങളെപ്പോലെയുള്ള വൃദ്ധരെ പാണ്ഡവ
പക്ഷവാദികള് എന്നഭര്ത്ഥിച്ചു. ഞങ്ങള്
പറഞ്ഞത് തന്നെയാണ് സത്യമെന്ന്
നിനക്കിപ്പോള് ബോദ്ധ്യമായിക്കൊ
ണ്ടിരിയ്ക്കുന്നു. പാണ്ഡവര് സത്യത്തിന്റെയും,
ധര്മ്മത്തിന്റെയും പ്രതീകമാണ്.
പുരുഷോത്തമനായ കൃഷ്ണന്റെ കൈകളില് അവര്
സുരക്ഷിതരാണ്. എനിയ്ക്കെന്നല്ല,
ആര്ക്കും ഇനി അവരുടെമേല്
ആധിപത്യം ചെലുത്താനാവില്ല. ആ പ്രപഞ്ച
നാഥന് തന്റെ നീതി നടപ്പാക്കിയിരിയ്ക്കും.
നീ ഒന്നാലോചിച്ചു നോക്കൂ കുഞ്ഞേ !
അദ്ദേഹം ദൂതുമായി വന്നു നിന്നെ സ്നേഹ
ബുദ്ധ്യാ എത്രമാത്രം ഉപദേശിച്ചു. അപ്പോള്
നീ ചെയ്തതോ --- ഭഗവാനെ പിടിച്ചു
കെട്ടി കാരാഗൃഹത്തിലടയ്ക്കാന്
പാശവുമേന്തി എത്തുകയല്ലേ ചെയതത് ?
നിന്റെ ധാര്ഷ്ട്യം എവിടെ ചെന്നെത്തി നില്ക്കുന്
ന് നിനക്കിപ്പോഴെങ്കിലും ബോദ്ധ്യപ്പെട്ടോ
? ഇനിയും വൈകിയിട്ടില്ല --- നീ യുദ്ധ
കൊതി നിറുത്തി പാണ്ഡവരുമായി സഖ്യം ചെയ്യു
നിന്നിലുടെ ഒരു നന്മയുടെ തിരി തെളിയുമെന്ന് ഈ
മുത്തച്ഛന് ആശിച്ചു പോകുന്നു.'
ഭീഷമാരുടെ നോട്ടം നേരിടാനാവാതെ, കുറച്ചു
നേരം തല കുമ്പിട്ടിരുന്ന ദുര്യോധനന്,
ഒന്നും ഉരിയാടാതെ നിശബ്ദം പുറത്തുകടന്നു.
ഭീഷ്മര് അതെയിരുപ്പില്
കുറെ നേരം ചിന്താധിഷ്ടനായി നിലകൊണ്ടു.
അദ്ദേഹം ഓര്ത്തു നാളുകള് എണ്ണപ്പെട്ടു
കഴിഞ്ഞ പാവം ! ദുര്യോധനന് ! അയാള്
ഭീരുവോ, അല്പനോ അല്ല. ലോകര്
പുകഴ്ത്തുന്ന നിരവധി ഗുണങ്ങളുടെ ഉടമയാണ്
എന്നാല് ആര്ക്കും ഉള്ക്കൊള്ളാനാവാത്ത
വിധം ധാര്ഷ്ട്യത്തിനു ഉടമയാണ്. വിധി !
അതലംഘനീയം തന്നെ. ഭീഷ്മര് അടുത്ത
നിമിഷം അര്ജ്ജുനന്റെ ശസ്ത്ര പ്രയോഗത്തിന്റെ
മാസ്മരികതെയെ കുറിചോർത്ത്
അഭിമാനം കൊണ്ട് അഭിമാന്യുവിന്റ
െ പ്രായത്തെ വെല്ലുന്ന പ്രകടനത്തില്
ഊറ്റം കൊണ്ടു . ഒടുവില് ചിന്ത ചെന്നെത്തിയത്
കൃഷ്ണനിലാണ് ----- സുദര്ശന
ചക്രവുമെന്തി തന്റെ നേരെ ക്രോധത്തോടെ പാ
ആ ലോകൈക നാഥന്. ആ തൃക്കൈ കൊണ്ട് ആ
നിമിഷം വധിയ്ക്കപ്പെട്ടിരുന്നെങ്കില് താനെത്ര
ഭാഗ്യവാനായേനെ ? അതുണ്ടായില്ല. ഒരു
നിമിഷം ഭീഷ്മര് ധ്യാന നിമഗ്നനായി.'
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായക !
അങ്ങേന്തിന് എന്നെ അവധ്യനാക്കി ? ഈ
ഭക്തന്റെ കോടി കോടി പ്രണാമങ്ങള് അങ്ങേറ്റ്
വാങ്ങിയാലും" ഏതോ ദിവ്യ പ്രഭയില്
ആകൃഷ്ടനായ ഭീഷ്മരുടെ കണ്ണുകള് നിറഞൊഴുകി.
മന്ദമായി, മനസ്സില് തട്ടുന്ന ആ
ശബ്ദം അദ്ദേഹം കേട്ടു , ഭീഷ്മര് !
നീ എന്റെ പ്രിയ ഭക്തനാണ്.
നീന്റെ നിയോഗം നിന്നെക്കാളു
പരിഞാനറിയുന്നു. നിന്നീലുടെ ത്യാഗത്തിന്റെയ
ും ജ്ഞാനത്തിന്റെയും മഹിമയും,
അപാരതയും ലോകത്തിന് കാഴ്ചവെയ്ക്കാന്
‍ ഞാനുദ്ദേശിയ്ക്കുന്നു. കല്പാന്ത
കാലത്തോളം നീന്റെ മഹത്വം നിലനില്ക്കാന്
വേണ്ടത് ഞാന് ചെയ്യും. ഈ
ദുഃഖവും അവഗണനയും കേവലം ക്ഷണികമാണ്'.
കേട്ടില്ലേ അദ്ദേഹം പറയുന്നത്, ഈ ഭീഷ്മര്ക്ക്
ഇപ്പോഴെങ്ങും മരിയ്ക്കാനവകാശമില്ല.
പൗരാണികമായ കുരുവംശത്തില്
സൽഭരണം സുസ്ഥാപിതമാകുന്നത് വരെ നിനയ്ക്ക്
വിശ്രമമില്ലാതെ പ്രയത്നിയ്ക്കേണ്ടി വരുമെന്ന്
'സത്യവതി' മാതാവ് തന്നോട് പറഞ്ഞത് എത്ര
സത്യമാണ്. വനവാസത്തിനനിറങ്ങിയ വ്യാസ
മാമുനിയോടും അമ്മമാരോടുമോപ്പ
ം താനുമിറങ്ങിയതല്ലേ ? എന്തിനവര്
എന്നെ ഇവിടെ തടഞ്ഞു നിറുത്തി.
നിയതിയെ വെല്ലുന്ന
നിയോഗം എന്നെ തടവറയിലാക്കിയിര
ിയ്ക്കുന്നു. യുധിഷ്ഠിരൻ രാജസിംഹാസനത്തില
് ഉപവിഷ്ടനാകുന്നത് വരെ എനിയ്ക്ക്
മരിയ്ക്കാനവകാശമില്ല.
അതിനർത്ഥം ഏറെ മരണങ്ങള്ക്ക് ഈ വൃദ്ധന്
സാക്ഷി ആകേണ്ടി വരുമെന്ന് പറയാതെ പറഞ്ഞു
വെയ്ക്കലല്ലേ ? ഗംഗയെ പറ്റിയുള്ള മധുര
സ്മരണകള് അയവിട്ട
അദ്ദേഹം അമ്മയുടെ മടിത്തട്ടിലെന്ന
വണ്ണം ശാന്തമായുറങ്ങി.

No comments:

Post a Comment