Monday, 9 September 2013
മഹാഭാരതം ഭാഗം 7
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം ------പാര്ട്ട് 2(തുടർച്ച)
ശ്രീകൃഷ്ണ സഹോദരി സുഭദ്രയുടെ വിവാഹം...
ഖാണ്ഡവ വനം അഗ്നിയാൽ നശിക്കപ്പെടുന്നു..
വലിയച്ഛന് ദയാ ദാക്ഷിണ്യത്തോടെ വെച്ചു
നീട്ടിയ ഖാണ്ഡവ പ്രസ്ഥം യുധിഷ്ഠിരന്
എതിര്ത്തൊന്നും ഉരിയാടാതെ സ്വീകരിച്ചു.
തികച്ചും അന്യായമാണ്,
രാജ്യം ഇന്നത്തെ നിലയില് സമ്പന്നമാക്കിയ
പാണ്ഡുവിന്റെ മക്കളോട് ധൃതരാഷ്ട്രര്
കാണിച്ചതെന്ന് സദസ്സില് ഉപവിഷ്ടരായിരുന്ന
എല്ലാവര്ക്കും മനസ്സിലായി. തന്റെ അച്ഛന്
പെങ്ങളുടെ മക്കളായ പാണ്ഡവര്ക്ക് വന്ന ഈ
നഷ്ടത്തില് ശ്രീകൃഷ്ണന് ഏറെ വേദനിച്ചു. കൃഷണ
നിര്ദ്ദേശത്താല് ഇന്ദ്രന്ദേവശില്പിയായ
വിശ്വകര്മ്മാവിനെ, ഖാണ്ഡവ പ്രസ്ഥത്തില്
മനോഹരമായ ഒരു രമ്യ
ഹര്മ്യം നിര്മ്മിയ്ക്കുവാന് ഏര്പ്പാടാക്കി.
കൃഷ്ണ ശക്തിയ്ക്ക് അതീതമായി ഒന്നുമില്ലെന്ന്
ധൃതരാഷ്ട്രര് അറിയാതെ പോയി. പില്ക്കാലത്ത്
ഖാണ്ഡവ
പ്രസ്ഥം ഇന്ദ്രപ്രസ്ഥമായി അറിയപ്പെട്ടു.
ഒരിയ്ക്കല്, സഞ്ചാരത്തിനിടെ നാരദന്
ഇന്ദ്രപ്രസ്ഥത്തിലെത്തി. ദ്രൌപതിയുമായുള്ള
ദാമ്പത്യത്തില്, സഹോദരന്മാര് തമ്മില്
ഭാവിയില് ഉണ്ടാകാനിടയുള്ള
കലഹം ഒഴിവാക്കാന് അദ്ദേഹം ഒരു വ്യവസ്ഥ
നിര്ദ്ദേശിച്ചു. ഊഴമനുസരിച്ച്
ദ്രൗപദി ഓരോരുത്തരോടുമോപ്പം ഓരോ വര്ഷ
ആരെങ്കിലും ഒരാള് ഈ വ്യവസ്ഥയ്ക്ക്
അറിയാതെപോലും ഭംഗം വരുത്തരുത്.
വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന ആള് ഒരു
വര്ഷം തീര്ത്ഥാടനം നടത്തണം. നാരദ
നിര്ദ്ദേശം പാണ്ഡവര്ക്ക് സ്വീകാര്യമായി.
ഒരിയ്ക്കല്, തന്റെ ഗോക്കളെ ഒരു ചോരന്
മോഷ്ടിച്ചതായി ഒരു ബ്രാഹ്മണന്
കണ്ണീരോടെ അര്ജ്ജുനോടു അപേക്ഷിച്ചു.
ചോരനോടെതിര്ത്ത്
തന്റെ ഗോക്കളെ മോചിപ്പിച്ചു തരാന്
ബ്രാഹ്മണന് അര്ജ്ജുനനെ പ്രേരിപ്പിച്ചു.
തന്റെ ആയുധങ്ങള്
യുധിഷ്ഠിരനോടൊപ്പം പാഞ്ചാലി ഇരിയ്ക്കുന്
മുറിയിലാണന്നറിഞ്ഞ
അദ്ദേഹം ബ്രാഹ്മണനോട്
അല്പം ക്ഷമിയ്ക്കാന് അപേക്ഷിച്ചു.
ഉടനെന്തങ്കിലും ചെയ്തില്ലെങ്കില് താന്
ശപിയ്ക്കുമെന്നായി ബ്രാഹ്മണന്.
മനസ്സില്ലാ മനസ്സോടെ അര്ജ്ജുനന് മുറിയില്
കയറി ആയുധമെടുത്തു. കര്ത്തവ്യ
നിര്വ്വഹണത്തിന് ശേഷം, അര്ജ്ജുനന്
തീര്ഥാടനത്തിന് പുറപ്പെടാനൊരുങ്ങി. ധര്മ്മ
മാര്ഗ്ഗത്തില്, കര്ത്തവ്യ
നിര്വ്വഹണം പവിത്രമായിക്കണ്ട യുധിഷ്ഠിരന്
അനുജനെ തടഞ്ഞങ്കിലും ,
അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു.
അര്ദ്ധരാത്രിയോടെ അര്ജ്ജുനന്
ഗംഗാ തീരത്തെത്തി.
സ്നാനത്തിനായി നദിയിലിറങ്ങിയ അര്ജ്ജുനനില്
അവിടെ ക്രീഡച്ചിരുന്ന നാഗ രാജ കന്യക
ഉലുപി അനുരക്തയായി. തന്റെ ബ്രഹ്മച
നിഷ്ഠയെ പറ്റി അര്ജ്ജുനന്
അവളെ ബോദ്ധ്യപ്പെടുത്തി. ഈ വ്യവസ്ഥ
ദ്രൗപതിയ്ക്ക് മാത്രമേ ബാധകമാകൂ
എന്നായി ഉലുപി. പിന്നീട് ഉലുപിയില് അര്ജ്ജുനന്
ഇരവാന് എന്നൊരു പുത്രന് ജനിച്ചു.
യാത്രയ്ക്കിടയില്, അര്ജ്ജുനന് പാണ്ട്യ
രാജ്യത്തോടു ചേര്ന്ന മണലൂരിലെത്തി,
രാജാവായ
ചിത്രസേനന്റെ ആതിഥ്യം സ്വീകരിച്ചു.
രാജാവ്,
തന്റെ പുത്രിയായ ചിത്രാംഗദയെ അര്ജ്ജുനന്
വധുവായി നല്കി. അവളോടൊപ്പം കുറച്ചു
നാളുകള് കഴിഞ്ഞ
ശേഷം അദ്ദേഹം ഹസ്തിനപുരത്തിലെത്തി. കൃഷ്ണ
സഹോദരനായ ഗദനുമായി സൗഹൃദം പുലര്ത്തി.
ഗദനില് നിന്ന്
സുഭദ്രയുടെ സൗന്ദര്യത്തെ പറ്റി കേട്ടറിഞ്ഞ
അര്ജ്ജുനന് അവളെ നേരില്ക്കാണായ് തിരക്കിട്ടു.
യതി വേഷത്തില് കൊട്ടാരത്തിലെത്തിയ
അദ്ദേഹത്തെ, സുഭദ്രയും മനസ്സാ വരിച്ചു.
കൃഷണന്റെ പൂര്ണ്ണ
സമ്മതത്തോടും ആശംസയോടും കൂടി അര്ജ്ജുനന്
സുഭദ്രയെ ഗാന്ധര്വ്വ
വിധി പ്രകാരം വിവാഹം ചെയ്ത്
ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് കൂട്ടി.
(ദ്വാപരയുഗത്തില്, പുരുഷന്മാര്ക്ക്
ഒന്നിലധികം സ്ത്രീ ബന്ധങ്ങള്
നിഷിദ്ധമായിരുന്നില്ല. ഈ
ബന്ധങ്ങളെ പരസ്പരം അംഗീകരിയ്ക്കാനും,
ഉള്ക്കൊള്ളാനും അവര് തയ്യാറായിരുന്നു.)
ഒരിക്കല് ശ്രീകൃഷ്ണന്
അര്ജ്ജുനനുമായി യമുനാതീരത്തെത്തി.
യമുനയുടെ കുളിര് കാറ്റേറ്റപ്പോള്, കൃഷ്ണനില്
തന്റെ പ്രണയിനിയായ രാധയുടെയും,
ഗോപികമാരുടെയും ഗതകാലസ്മരണയുണ്ടായി.
സ്മരണകളില് നിന്ന്
കൃഷ്ണനെ വിമുക്തനാക്കാന്,
അര്ജ്ജുനന് കൃഷ്ണനു മായി യമുനാതീരത്തു
കൂടി ഏറെ ദൂരം നടന്നു. യാത്രയ്ക്കൊടുവില്
അവര് ഖാണ്ഡവവനമെന്ന ഘോര
വനത്തിലെത്തി. ഒരു വൃക്ഷ കൊമ്പില്
അവരിരുവരും ഇരുന്നു. സ്വര്ണ്ണ നിറമുള്ള
തേജസ്വിയായ ഒരു ബ്രാഹ്മണന് അപ്പോള്
അവിടെ എത്തി. അദ്ദേഹം മുഖവുര
കൂടാതെ കാര്യത്തിലേയ്ക്ക് കടന്നു. ഞാന്
അഗ്നിയാണ്. ക്ഷുത്തൃപീഡിതനായ ഞാന്
ഏറെ നാളായി ഈ വനം ദഹിപ്പിച്ചു
എന്റെ വിശപ്പടക്കാന് ശ്രമിയ്ക്കുന്നു.
അപ്പോഴെല്ലാം ഇന്ദ്രന് തന്റെ സുഹൃത്തായ
തക്ഷകന്റെ ആവാസ കേന്ദ്രമായ ഈ
വനം ദഹിപ്പിയ്ക്കുന്ന ഉദ്യമത്തില് നിന്ന്
എന്നെ തടയുന്നു. എന്റെ ആഗ്രഹം നിങ്ങള്
നിറവേറ്റിത്തരണം. അര്ജ്ജുനന് പ്രതികരിച്ചു.
അസ്ത്രങ്ങള് തൊടുക്കാനുള്ള ധനുസ്സ്
എന്റെ പക്കലില്ല. മാത്രമല്ല, വേഗത കൂടിയ
തേരും ലഭ്യമാക്കിയാല്
അങ്ങയുടെ ആഗ്രഹം ഞാന് നിറവേറ്റാം. അഗ്നി,
വരുണന്റെ സഹായത്താല് ഗാണ്ഡീവം എന്ന
ശ്രേഷ്ഠമായ ധനുസ്സും, എണ്ണിയാല് ഒടുങ്ങാത്ത
അമ്പുകള് നിറച്ച തൂണിരവും പാര്ത്ഥന് നല്കി.
കൂടാതെ നാലു കുതിരകളെ പൂട്ടിയ വേഗത ഏറിയ
തേരും. നാരായണ ദത്തമായ സുദര്ശനവും ,
കൌമേദകം എന്ന ഗദയും അഗ്നി ശ്രീകൃഷ്ണനു
നല്കി. നോക്കി നില്ക്കെ അഗ്നി താണ്ഡവമാടി.
ഇന്ദ്രന് വാര്ത്ത അറിഞ്ഞു.
അദ്ദേഹം പേമാരി പെയ്യിച്ചു
അഗ്നിയെ കെടുത്താന് ശ്രമം നടത്തി. അര്ജ്ജുനന്
അസ്ത്രത്താല് മേഘങ്ങളെ തടഞ്ഞുനിര്ത്തി. ഈ
സമയം തക്ഷക പുത്രനായ അശ്വസേനന്
തന്റെ അമ്മയുടെ സാഹസ
പ്രവര്ത്തി മൂലം രക്ഷപ്പെട്ടു . ഇന്ദ്രന്
പുഷ്ക്കല, ആവര്ത്തക
എന്നീ മേഘജാലങ്ങളെ ആഹ്വാനം ചെയ്തു.
അര്ജ്ജുന ശരപേടകം തകര്ക്കാന്, മേഘങ്ങള്
വര്ഷിച്ച പേമാരിക്കായില്ല.
തോല്വി സമ്മതിയ്ക്കാന് തയ്യാറല്ലാത്ത
ഇന്ദ്രന് വായ വ്യാസ്ത്രം പ്രയോഗിച്ച്
അതി ഭയങ്കരമായ കാറ്റു സൃഷ്ടിച്ചു,
തീ അണയ്ക്കാനുള്ള ശ്രമം തുടര്ന്നു. അര്ജ്ജുനന്
പ്രത്യസ്ത്രത്താല്
ഇന്ദ്രനെ പാരാജയപ്പെടുത്തി. ഇന്ദ്രന്
വജ്രായുധം ചുഴറ്റിയപ്പോള് ആകാശത്ത് നിന്ന്
അശരീരി ഉണ്ടായി. ഇന്ദ്രാ! അങ്ങയുടെ സുഹൃത്ത്
തക്ഷകന് ഖാണ്ഡവ വനത്തിലില്ല. തക്ഷക
പുത്രനും രക്ഷപ്പെട്ടിരിക്കുന്നു.
നരനാരായണന്മാരായ
അര്ജ്ജുനനോടും കൃഷ്ണനോടും യുദ്ധത്തില്
ജയിയ്ക്കാന് താങ്കള്ക്കാവില്ല. അവര്
അജയ്യരാണ്. ഇന്ദ്രന് തോല്വി സമ്മതിച്ചു
അവരുടെ മുന്നിലെത്തി. ദിവ്യങ്ങളായ
അസ്ത്രശസ്ത്രങ്ങള് വേണ്ട അവസരത്തില്
പുത്രന് നല്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്തു.
പുത്രനെ അനുഗ്രഹിച്ചു.
കൃഷ്ണനെ വണങ്ങി തിരിച്ചു പോയി.
അഗ്നിയും സംതൃപ്തിയോടെ വിടവാങ്ങി.
ഖാണ്ഡവ വനത്തില് പടര്ന്ന അഗ്നിയില് നിന്ന്
അര്ജ്ജുനന് രക്ഷപ്പെടുത്തിയ മയന് എന്ന അസുര
ശില്പി അവരുടെ മൈത്രി സ്വീകരിച്ചു.(തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment