പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 3(തുടർച്ച)
സൌഗന്തിക പുഷ്പവും,ഹനുമാനും...
മരവുരി വേഷത്തില്
ദ്രൌപദിയുടെ ദയനീയാവസ്ഥ
കാണുംതോറും ഭീമന് തന്റെ ജ്യേഷ്ഠനോടുള്ള
കോപം തിളച്ചു വന്നു. 'ജ്യേഷ്ഠാ! പാഞ്ചാല
രാജകുമാരിയായ ഈ ദ്രൌപദി നമ്മോടൊത്ത്
ചേര്ന്നതില് പിന്നീട്
ചുരുക്കം നാളുകളൊഴിച്ചാല്
ദ്രൌപദി സുഖമെന്തന്നു അറിഞ്ഞിട്ടുണ്ടോ ?
സ്ത്രീയ്ക്ക് സുഖവും സന്തോഷവും നല്കാന്
കഴിയാത്ത പുരുഷന് സംരക്ഷകന് എന്ന
പദം അനുയോജ്യമല്ല. അങ്ങോന്നു മൂളിയാല്
മതി, ഈ ഭീമന് എല്ലാം വീണ്ടെടുക്കാം.
എന്റെ കരുത്തില് എനിയ്ക്ക്
അത്രമാത്രം വിശ്വാസമുണ്ട്.' യുധിഷ്ഠരന്
ചിരിച്ചു. എന്റെ കുഞ്ഞേ ! നിന്റെ കരുത്തില്
എനിയ്ക്ക് പൂര്ണ്ണ വിശ്വാസമാണ്. കരുത്ത്
വേണ്ടുന്ന സമയത്ത് പ്രയോഗിക്കണം.
ഇപ്പോള് കാലം നമുക്കനുകൂലമല്ല.
പിന്നെ ദ്രൌപദി !
പുരുഷനൊപ്പം സുഖവും ദുഃഖവും തുല്യമായി പങ്കി
അവന് ഒരു
സ്ത്രീയെ തന്റെ പങ്കാളിയായി തിരഞ്ഞെടുക്കുന
നീ ആലോചിയ്ക്കൂ ഏതെങ്കിലും ഘട്ടത്തില്
നമ്മള് ദ്രൌപദിയെ ഒഴിവാക്കിയിട്ടുണ്ടോ ?
അവളുടെ മാനം അവള്
സ്വയം സംരക്ഷിയ്ക്കേണ്ടി വന്ന
ഘട്ടം ഉണ്ടായി.
അപ്പോഴും നമ്മുടെ സത്യവും ധര്മ്മവും ഈശ്വര
രൂപത്തില് അവള്ക്ക് തുണയായി.
നീ വിചാരിയ്ക്കും പോലെ ദ്രൌപദി ദുഃഖിതയല്
പാഞ്ചാല രാജാവ് പട്ടും വളയുമായി വന്നു
ക്ഷണിച്ചാല് പോലും ഇവര് നമ്മളെ വിട്ടു
പോകില്ല. ദാമ്പത്യ ബന്ധം സുഖ
സൌകര്യങ്ങള്ക്കപ്പുറം പരസ്പര
വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ്.
നമുക്ക് ക്ഷമയോടെ കാത്തിരിയ്ക്കാം.
സംഭാഷണ മദ്ധ്യേ അവിടെ എത്തിയ ബൃഹദശ്വ
മഹര്ഷി യുധിഷ്ഠരന്റെ അവസ്ഥയറിഞ്ഞു
ഏറെ ദുഃഖിതനായി. ചൂതുകളിയില്
യുധിഷ്ഠരനുണ്ടായ പരാജയം, പണ്ട് നിഷാദ
രാജാവായ
നളന്റെ അവസ്ഥയുമായി മഹര്ഷി തുലനം ചെയ്തു.
ദ്യൂതകല 'അഭ്യസിച്ച നളന്,
ചൂതുകളിയിലൂടെ തന്നെ തന്റെ രാജ്യം തിരിച്ചു
പിടിച്ച കഥയും മഹര്ഷി അറിയിച്ചു.
ദ്യൂതകലയായ അക്ഷ ഹൃദയം ബൃഹദശ്വന്
യുധിഷ്ഠരനെ അഭ്യസിപ്പിച്ചു.
നാരദ നിര്ദ്ദേശത്താല് ഒരു തീര്ത്ഥാടനത്തിനു
പുറപ്പെടുന്നതിനെ പറ്റി യുധിഷ്ഠരന് ഗുരുവായ
ധൌമ്യനുമായി ആലോചിച്ചു. ഇതിനിടയില്
അവിടെ എത്തിയ ലോമേശ മഹര്ഷി, അര്ജ്ജുനന്
ഇന്ദ്രസഭയില് സൌഖ്യമായിരിയ്ക്കുന്ന
വിവരം ധരിപ്പിച്ചു.
അവരോടൊപ്പം തീര്ത്ഥാടനത്തിന് പുറപ്പെടാന്
അദ്ദേഹവും തയ്യാറായി. അവര്
ആദ്യം പോയത് ഗോമാദീ തീരത്തുള്ള
നൈമിഷാരണ്യത്തിലേയ്ക്കാണ് ഭാഗവത
സപ്താഹ യജ്ഞം കൊണ്ട് പില്ക്കാലത്ത്
നൈമിഷാരണ്യം പ്രസിദ്ധമായി. അവിടെ നിന്ന്
അവര് പ്രയാഗയിലെത്തി.
ഇവിടെ ഗംഗയും യമുനയും സംഗമിയ്ക്കുന്നു.
സരസ്വതി നദീ ഇവിടെ നിന്ന് ഉത്ഭവിയ്ക്കുന്നു.
ത്രിവേണി സംഗമമായ പ്രയാഗ
പുണ്യപ്രദേശമായി അറിയപ്പെടുന്നു. പിന്നീട്,
ഭാരത വര്ഷത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള
നദികളും അഗസ്ത്യ തീര്ത്ഥവും കടന്നു അവര്
പ്രഭാസത്തിലെത്തി. യാത്രയിലുടനീളം ലോമേശ
മഹര്ഷിയുടെ പുണ്യ തീര്ത്ഥ
വിവരണം യുധിഷ്ഠരന്
ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.
പ്രഭാസത്തിലെത്തിയ
പാണ്ഡവരെയും മഹര്ഷിമാരെയും ബലരാമനും കൃഷ
പാണ്ഡവരുടെ അവസ്ഥ കണ്ട
ബലരാമന്റെ കണ്ണില് നനവൂറീ.
ഇത്രയേറെ അന്യായം പാണ്ഡവരോട് കാട്ടിയ
കൌരവര്ക്കെതിരെ യുദ്ധം ചെയ്യാന്
ബലരാമന് ഒരുമ്പെട്ടു. സമയം ശരിയല്ലെന്നു
വസ്തുതകള് നിരത്തി വിവരിച്ച്,
സാത്യകിയും കൃഷണനും ബലരാമനെ ബോധപൂര്വ്വ
നിന്ന് പിന്തിരിപ്പിച്ചു. തങ്ങളുടെ ദുര്ദ്ദശ
കാലത്തിനു വിട്ടുകൊണ്ട് പാണ്ഡവര് ഉത്തര
ദിക്കിലേയ്ക്ക് യാത്ര തുടര്ന്നു. മന്ധര
പര്വ്വതത്തിലേയ്ക്കുള്ള കയറ്റം കയറാന്
ദ്രൗപദീ നന്നേ ബുദ്ധിമുട്ടുന്നതായി യുധിഷ്ഠരന്
ബോദ്ധ്യപ്പെട്ടു. ഭീമന്
ദ്രൌപദിയെ തന്റെ തോളിലേറ്റി. പുത്രനായ
ഘടോല്ക്കചനെ ഭീമന് സ്മരിച്ചു വരുത്തി.
ശേഷിച്ച പാണ്ഡവരെ ആ ഭീമ പുത്രന്
തന്റെ തോളിലും, ഒക്കത്തുമായി ഏന്തി. അവര്
പര്വ്വതത്തിനു മുകളിലെത്തി. അവര് പര്വ്വത
പ്രാന്തത്തിലുള്ള 'ബദര്യാശ്രമത്തില് തങ്ങി.
അനേക തരം പുഷ്പങ്ങള് കൊണ്ട്
സൌന്ദര്യപൂര്ണ്ണ മായിരുന്നു ആ ആശ്രമ
പരിസരം. ഈ
സൌന്ദര്യം ആസ്വദിയ്ക്കുന്നതിനിടയില്
'മാദക ഗന്ധമുള്ള ഒരു
പുഷപം ദ്രൌപദിയുടെ അടുത്തേയ്ക്ക് പറന്നു
വീണു. അത്തരം കുറച്ചു പുഷ്പങ്ങള്
കൂടി വേണമെന്ന
തന്റെ ആഗ്രഹം ദ്രൌപദി ഭീമനെ അറിയിച്ചു.
തന്റെ ആഗ്രഹം സാധിയ്ക്കുന്നതില്
മറ്റാരെക്കാളും ഭീമന് ജാഗരൂകനാണെന്ന്
ദ്രൌപദിയ്ക്കറിയാം.
ദ്രൗപദീയുടെ മനം കവര്ന്ന 'സൌഗന്ധിക'
പുഷ്പങ്ങള് തേടി ഘ്രാണ ശക്തിയില്
അദ്വിതീയനായ ആ വായു പുത്രന്
ഏറെ അലഞ്ഞു.
അദ്ദേഹത്തിന്റെ ശംഖധ്വനി കേട്ട് ഗുഹാന്തര്
ഭാഗത്ത് മയങ്ങിയിരുന്ന ഹനുമാന്
മാര്ഗ്ഗമദ്ധ്യത്തില് വിഘ്നമായി ശയിച്ചു.
തടസ്സങ്ങളെ പിഴുതെറിഞ്ഞും,
തട്ടിമാറ്റിയും നേര്വഴി മാത്രം സഞ്ചരിച്ചു
ശീലമുള്ള ഭീമന്
ഹനുമാന്റെ തടസ്സം അസഹിഷ്ണതയായി.
ഹനുമാന് ഭീമനോട് സൌമ്യ ഭാഷയില്
പ്രതികരിച്ചു. ഗുഹയ്ക്കപ്പുറമുള്ള സ്ഥലങ്ങള്
മനുഷ്യവാസികള്ക്ക് അപ്രാപ്യമാണെന്നും,
ജീവനില് ഭയമുണ്ടെങ്കില് തിരിച്ചു
പോകുന്നതാണ് ഉചിതമെന്നും അറിയിച്ചു.' താന്
വായുപുത്രനാണന്നും, ഹനുമാനായ
എന്റെ ജ്യേഷ്ഠനെപ്പോലെ എനിയ്ക്കും ദുര്ഘടങ്
തരണം ചെയ്ത് ലകഷ്യ പ്രാപ്തി നേടാന്
കഴിവുണ്ട്ന്നും ഭീമന് കുരങ്ങനോട് അറിയിച്ചു.
ദയവായി എന്റെ വാല് മാറ്റി വെച്ച് അങ്ങ്
മാര്ഗ്ഗം സൃഷ്ടി ച്ചോള്ളൂ എന്നായി ഹനുമാന്.
തന്റെ ശ്രമം വിജയിയ്ക്കാതെ വന്നപ്പോള്
ഭീമന് തോല്വി സമ്മതിച്ചു. ഹനുമാന്
തന്റെ സഹോദരനെ ആശ്ലേഷിച്ചു.
യുദ്ധത്തിനുവേണ്ട സഹായസഹകരണങ്ങള് ഭീമന്
ഹനുമാനോട് അപേക്ഷിച്ചു. ' സഹോദരാ !
കുരുക്ഷേത്ര യുദ്ധത്തില് ഞാന്
അര്ജ്ജുനന്റെ ധ്വജത്തില് ഉണ്ടാകും.
എന്റെ കരുത്ത് ഞാന്
നിന്റെ സഹോദരനിലേയ്ക്ക് ആവാഹിയ്ക്കും.
മനോജവം മാരുത തുല്യവേഗത്തില് 'രഥം യുദ്ധ
ഭൂമിയില് ശ്രീകൃഷ്ണ സാന്നിദ്ധ്യത്തില്
പൊടിപാറിയ്ക്കും. ഭാരത വര്ഷം ഉഴുതുമറിച്ചു,
ധര്മ്മത്തിന്റെ പുതു വിത്തുകള് ഭഗവാന്
പാകുന്നതിന്
നിങ്ങള്ക്കൊപ്പം ഞാനും സാക്ഷിയാകും.
നിങ്ങള് ലോകം ഭരിയ്ക്കും!' തുടര്ന്ന്
കുബേരന്റെ ഉദ്യാനത്തില് നിന്ന് സൌഗന്ധിക
പുഷ്പങ്ങള് നേടുന്നതിനുള്ള വഴിയും നിര്ദ്ദേശിച്ചു
കൊടുത്തു.
ദിവസങ്ങളായി ഭീമനെ പറ്റി വിവരം ഇല്ലാതെ വ
യുധിഷ്ഠരന് ഏറെ അസ്വസ്തനായി. 'എന്റെ'
ഊര്ജ്ജ സ്രോതസ്സായ
എന്റെ കുട്ടി എവിടെപ്പോയി !' ദ്രൗപദീയില്
നിന്ന് വിവരമറിഞ്ഞപ്പോള്
അദ്ദേഹം ഘടോല്ക്കചനോടും, നകുല
സഹദേവന്മാരോടുമൊപ്പം കുബേര
രാജധാനിയിലെത്തി. അതെ സമയം,
കൈ നിറയെ പുഷ്പങ്ങളുമായി കാവല്ക്കാരാല്
ബന്ധിതനായി ഭീമനും അവരോടൊന്നിച്ചു.
യുധിഷ്ഠരന് ഒരു ചെറു
പുഞ്ചിരിയോടെ ഭീമനെ അണച്ചു പുല്കി.
തിരിച്ചു ബദര്യാശ്രമ ത്തിലേയ്ക്ക് മടങ്ങിയ
അവരോടൊപ്പം, മാതലിയാല് അനുഗതനായ
അര്ജ്ജുനനും അവരോടൊന്നിച്ചു. ഇന്ദ്ര
സദസ്സിലുണ്ടായ സംഭവങ്ങള് അര്ജ്ജുനന്
വിവരിച്ചു. ഇന്ദ്രന് തനിയ്ക്ക് നല്കിയ
സഹായസഹകരണങ്ങള്ക്കുപകാരമായി,
'നിവാതകവചന്മാരെ കൊന്നു, അവര്
കയ്യടക്കി വെച്ചിരുന്ന ഇന്ദ്ര
കൊട്ടാരം അച്ഛന്
നേടിക്കൊടുത്തതും കാലകേയന്മാരെ യുദ്ധത്തില്
വധിച്ചതും അര്ജ്ജുനന് വിവരിച്ചു. സംതൃപ്തനായ
ഇന്ദ്രന് തനിയ്ക്ക് ശ്രേഷ്ഠമായ ഇന്ദ്ര
കിരീടം സമ്മാനിച്ചതും, ഇതു ധരിയ്ക്കയാല്
തനിയ്ക്ക് കിരീടി എന്ന പേര് കൂടി വന്നു
ചേര്ന്നതും ജ്യേഷ്ഠനെ അഭിമാനത്തോടെ അറിയി
അതോടെ ഭീമന്റെ സാഹസം അര്ജ്ജുന പ്രഭയില്
മങ്ങിപ്പോയി. വൈരമില്ലാത്ത ആ
സഹോദരന്മാര് ഏക മനസ്ക്കരായിരുന്നു.(തുടരും)
Saturday, 14 September 2013
മഹാഭാരതം ഭാഗം 13
Subscribe to:
Post Comments (Atom)
No comments:
Post a Comment