പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം)
കുരുക്ഷേത്ര
യുദ്ധത്തിന്റെ അഞ്ചും,ആറും ദിവസങ്ങൾ....
യുദ്ധത്തിന്റെ അഞ്ചാം ദിവസത്തിന്
തുടക്കം കുറിച്ചുകൊണ്ട് ഭാനുമാന്
കിഴക്കെ ചക്രവാളത്തില് ഉയര്ന്നു പൊങ്ങി.
ഭീഷ്മര് തന്റെ സൈന്യത്തെ മകര വ്യുഹത്ത്തില്
അണിനിരത്തി. അര്ജ്ജുനന്, ധൃഷ്ടദ്യുമനന്,
യുധിഷ്ഠിരൻ എന്നിവര് ചേര്ന്ന് പാണ്ഡവ
സൈന്യത്തെ ക്രൌഞ്ച വ്യുഹത്തില്
ക്രമീകരിച്ചു.
പക്ഷിയുടെ കൊക്കിന്റെ സ്ഥാനത്ത് ഭീമന്
നിന്നു. കണ്ണുകളുടെ സ്ഥാനം ധൃഷ്ടദ്യുമനും,
ശിഖണ്ഡിയും പങ്കിട്ടു. തലയ്ക്കല്
സാത്യകിയും, കഴുത്തില്
അര്ജ്ജുനനും സുസ്ജ്ജമായി നിലകൊണ്ടു.
പക്ഷിയുടെ ഇടത്തെ ചിറക് ദ്രുപദനും, വിരാടനും,
വലത്തെ ചിറക് കേകയ
സഹോദരന്മാരും പങ്കിട്ടു.
പക്ഷിയുടെ മുതുകിന്റെ സ്ഥാനത്ത് അഭിമന്യുവും,
ദ്രൌപദി പുത്രന്മാരും കീഴടക്കി.
വാലിന്റെ സ്ഥാനത്ത് യുധിഷ്ഠിരനും, നകുല
സഹദേവന്മാരും യുദ്ധോത്സുകരായി
നിലയുറപ്പിച്ചു.
യുദ്ധാരംഭമായി, താള
വാദ്യങ്ങളും ശംഖൊലിയും മുഴങ്ങി.
ഭീഷ്മരുടെ ശക്തമായ മകര വ്യുഹത്തിലേയ്ക്ക്
ഭീമന് തള്ളിക്കയറി.
അദ്ദേഹം ആദ്യം ഭീഷ്മരോടെറ്റുമുട്ടി.
ഭീമനെ തഴഞ്ഞു, ഭീഷ്മര്
പാണ്ഡവപക്ഷത്തെ സൈനികരെ കൊന്നൊടുക്ക
തുടങ്ങി. അര്ജ്ജുനന് ഭീഷ്മരോടെതിർത്തൂ.
ശക്തമായ പോരാട്ടം തുടങ്ങി. ഈ
സമയം കൗരവ രാജാവ് തലേ ദിവസം തനിയ്ക്ക്
സംഭവിച്ച സഹോദര നഷ്ടത്തില്
നിന്നും മുക്തനായിരുന്നില്ല.
അദ്ദേഹം ദ്രോണനെ സമീപിച്ചു
ഇങ്ങനെ പറഞ്ഞു. " ആചാര്യാ !
പാണ്ഡവരെ ജയിയ്ക്കാന് വേണ്ട
കഴിവും ശക്തിയും അങ്ങേയ്ക്കുണ്ടെന്നു
പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ദേവന്മാര്
പോലും അങ്ങയുടെ ശാസ്ത്ര
ശക്തിയെ ഭയപ്പെടുന്നു. അങ്ങുണര്ന്നു
പൊരുതിയാല് നമുക്ക്
പാണ്ഡവരെ തോല്പിയ്ക്കാന് കഴിയുമെന്നു
ഞാന് വിശ്വസിയ്ക്കുന്നു.'
രാജാവിന്റെ തന്കാര്യം കാണാനുള്ള കപട
പ്രശംസ ദ്രോണരെ ക്രുദ്ധനാക്കി.
അദ്ദേഹം പറഞ്ഞു. പാണ്ഡവര് അവധ്യരാണ്.
എത്രയോ പ്രാവശ്യം ഞാനുള്പ്പടെയുള്ളവര്
അങ്ങയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും വീണ്ടും അതാവരർത്തിയ്ക്കാന്
എനിയ്ക്ക് വൈമനസ്യമുണ്ട്. ഞാന്
എന്നാലാവും വിധം അങ്ങേയ്ക്ക്
വേണ്ടി യുദ്ധം ചെയ്യുന്നുണ്ട്." ദ്രോണര്
ദുര്യോധനന്റെ പ്രതികരണം ശ്രദ്ധിയ്ക്കാതെ
യുദ്ധ രംഗത്തെയ്ക്ക് തിരിഞ്ഞു.
രാജാവിന്റെ തൃപ്തിയ്ക്ക്
വേണ്ടി അദ്ദേഹം പാണ്ഡവ പക്ഷത്തിന്
നേരെ ശക്തമായ ആക്രമണം നടത്തി.
സാത്യകി ആചാര്യനെ കരുത്തോടെ നേരിട്ടു.
ഭീമന്, സാത്യകിയുടെ സമീപമെത്തി.
ഭീഷ്മ്രുമം ശല്യരും ദ്രോണര്ക്ക്
സഹായമായെത്തിയപ്പോള് മറുപക്ഷത്ത്
അഭിമന്യുവും,
ദ്രൌപദീ പുത്രന്മാരും കൂടി സാത്യകീ സഖ്യത്തി
ഭീഷ്മരെ കണ്ടതോടെ ശിഖണ്ഡി അങ്ങോട്ട്
പാഞ്ഞെത്തി. അവര് തമ്മിലൊരു
പോരാട്ടമുണ്ടായാല്, നപുംസകമായ
ശിഖണ്ഡിയോട്
യുദ്ധം ചെയ്യാതെ തന്നെ ഭീഷ്മര്
പരാജയം സമ്മതിയ്ക്കുമെന്നു, രാജാവ്
വ്യക്തമാക്കിയിരുന്നത് ദ്രോണര് ഓര്ത്തു.
ദ്രോണര് മുന്നിരയിലേയ്ക്ക് നീങ്ങിയപ്പോള്,
ഭീഷ്മര്, ശിഖണ്ഡിയില് നിന്ന് തന്ത്രപുര്വ്വം
ഒഴിവായി.
പിതാമഹന്റെ പിന്മാറ്റം പാണ്ഡവരെ ചൊടിപ്പ
അവര് ഒന്നിച്ചു ചേര്ന്ന്
അദ്ദേഹത്തെ പീഡിപ്പിച്ചു. ധാർത്ത
രാഷ്ട്രന്മാരെ, ഭീമനില് നിന്ന് കഴിയുന്നത്ര
അകറ്റി നിറുത്താന് ഭീഷ്മര് കഠിനമായി ശ്രമിച്ചു
കൊണ്ടിരുന്നു.
മദ്ധ്യാഹ്നത്തോടടുത്തപ്പോള്
സൂര്യതാപം ശക്തമായി. പാണ്ഡവ സൈന്യത്തിന്
ഭീഷ്മര് വരുത്തിവെച്ച നഷ്ടം അര്ജ്ജുനന്
താങ്ങാന് കഴിഞ്ഞില്ല. മരിച്ചു വീണ
സൈനികരുടെ ശരീരത്തില് നിന്നൊഴുകിയെത്തിയ
രക്തം, അനേകം അരുവികള് ചേര്ന്ന
പുഴയായി കാണപ്പെട്ടു. കൃഷ്ണാർജ്ജുനൻമാര്
ശംഖൂതിക്കൊണ്ട് ഭീഷ്മര്ക്ക് നേരെ നീങ്ങി.
യുദ്ധം ശക്തമായി. ഇരുപക്ഷത്തുള്ള
യോദ്ധാക്കളും ഒന്നിച്ചു ചേര്ന്ന് നേര്ക്കുനേര്
പോരാടി. വിരാടന് ഭീഷ്മരെ അസ്ത്രങ്ങള്
കൊണ്ട് മുറിവേല്പിച്ചു. ഭീഷ്മര് വിരാടന്
നേരെ തിരിഞ്ഞപ്പോള് അശ്വർത്ഥാമാവ്
അര്ജ്ജുനനെ നേരിട്ടു. തന്റെ പുത്രനും അരുമ
ശിഷ്യനും തമ്മിലുള്ള
പോരാട്ടം അല്പസമയം ദ്രോണര്
അഭിമാനത്തോടെ നോക്കി നിന്നു.
ആചാര്യപുത്രനെ ക്രൂരമായി മുറിവേല്പിയ്ക്
കാന്, അര്ജ്ജുനനിലെ ആചാര്യ
സ്നേഹം അനുവദിച്ചില്ല.
അദ്ദേഹം സ്വയം പിൻമാറി. ഭീമന്,
ദുര്യോധനനെ ശക്തമായി നേരിട്ടു.
മാര്വ്വിടത്തില് ഭീമാസ്ത്രം തുളച്ചു
കയറിയിട്ടും പിന്മാറാതെ ദുര്യോധനന്
പോരാടി. യുദ്ധ രംഗത്തിന്റെ മറ്റൊരു വശത്ത്
അഭിമന്യു , കൗരവ
സൈന്യത്തെ അക്ഷരാര്ത്ഥത്തില് അരിഞ്ഞു
വീഴ്ത്തിക്കൊണ്ടേയിരുന്നു. ഭയാനകമായ ഈ
നാശം കണ്ടു ദുര്യോധന പുത്രനായ ലക്ഷ്മണന്,
അഭിമന്യുവിനോട് പൊരുതി എന്നാല്
അന്നെന്തുകൊണ്ടും അഭിമന്യുവിന്റെ
ദിവസമായിരുന്നതിനാല്, മാര്വ്വിടത്തിലേറ്റ
മുറിവോടെ ലക്ഷ്മണന് പിന്തിരിഞ്ഞു.
അര്ജ്ജുന ശിഷ്യനായ സാത്യകി,
ഗുരുവിനെ കവച്ചു വെയ്ക്കുന്ന മെയ്യ്
വഴക്കമുള്ള ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ
അസ്ത്രപ്രയോഗം ആരും നോക്കി നിന്നുപോകു
യുദ്ധരംഗമല്ലായിരുന്നെങ്കില് ആ
യോദ്ധാവിന്മേല്‍ അഭിനന്ദനങ്ങളുടെ
പൂച്ചെണ്ടുകള് തന്നെ വന്നു വീണേനെ !
സാത്യകി തന്റെ പഴയ ശത്രു ആയ കൗരവ
പക്ഷത്തുള്ള ഭുരിശ്രവസ്സുമായി ഏറ്റുമുട്ടി.
ശക്തരായ അവര് തമ്മിലുള്ള ഏറ്റുമുട്ടല്
ഏറെ നേരം തുടര്ന്നു. തന്റെ സ്നേഹിതന്
ക്ഷീണമുണ്ടെന്നു മനസ്സിലാക്കിയ ഭീമന്,
തന്ത്രപൂര്വ്വം
അദ്ദേഹത്തെ അവിടെ നിന്നുമാറ്റി. അര്ജ്ജുനനും,
ഭീഷ്മരും തമ്മില് ജയാപരാജയങ്ങള്ക്കിട
നല്കാത്ത വിധം ശക്തമായി പോരാടി.
സൂര്യന് അസ്തമിച്ചു, ഏറെ ക്ഷീണിതരായിരുന്ന
തന്റെ സൈന്യത്തെ പിന്വലിയ്ക്കാന് ഭീഷ്മര്
തീരുമാനിച്ചു. സൂര്യാഘാതമേറ്റ്
ഏവരും അത്രമേല് അവശരായിരുന്നു. തനിയ്ക്ക്,
മുത്തച്ഛനോടും,
ആചാര്യനോടും യുദ്ധം ചെയ്യാനിടവരിത്തിയ
ദുര്യോധനനെ അര്ജ്ജുനന് ഏറെ വെറുത്തു.
യുദ്ധരംഗമാണന്നും, താന് ശത്രുക്കളോടാണ്
പോരുതുന്നതെന്നുമുള്ള
ബോധം ചിലപ്പോഴെല്ലാം അര്ജ്ജുനന്
മറന്നിരുന്നു. സ്നേഹ ബന്ധങ്ങള്
അദ്ദേഹത്തിനെ പലപ്പോഴും ബലഹീനനാക്കിയി
ന്നു.
യുദ്ധം ആറാം ദിവസത്തിലേയ്ക്ക് കടന്നു.
പാണ്ഡവര് തലേ ദിവസത്തില്
നിന്നും വിഭിന്നമായി തങ്ങളുടെ സൈന്യത്തെ മക
ക്രമീകരിച്ചു. ഭീഷ്മര് കൗരവ
സൈന്യത്തെ ക്രൗഞ്ചവ്യുഹത്തിലണിനിരത്തി.
യുദ്ധകാഹളം മുഴങ്ങി. ആദ്യ പോരാട്ടം ഭീമനും,
ദ്രോണരും തമ്മിലായിരുന്നു.
തന്റെ സാരഥിയെ കൊന്ന ഭീമന് നേരെ,
ദ്രോണര് ശക്തമായി പോരാടി. പാണ്ഡവ
സൈന്യത്തിന്റെ നാശം മാത്രമായിരുന്നു കൗരവ
സൈന്യാധിപന്റെയും ലക്ഷ്യം.
പാണ്ഡവരെ നേരിട്ടാക്രമിയ്ക്കാന് അവര്
വൈമുഖ്യം കാട്ടി. തന്റെ പ്രിയ പുത്രന് തന്നാല്
വധിയ്ക്കപ്പെടരുതെന്നു ഭീഷ്മരും കൃഷണ
സംരക്ഷണയിലുള്ള പാണ്ഡവര് അവധ്യരാണെന്ന
ധാരണ ദ്രോണരിലും ശക്തമായിരുന്നു.
തങ്ങളുടെ സൈന്യ നാശത്തിന്
ബദലായി ഭീമനും സാത്യകിയും, അഭിമന്യുവും,
അര്ജ്ജുനനും ഉള്പ്പെടുന്ന സംഘം കൗരവ
സേനയോടും ശക്തമായി പ്രതികരിച്ചു. ക്രൗഞ്ച
വ്യുഹത്തിലേയ്ക്ക് തള്ളിക്കയറിയ
ഭീമന്റെ മുന്നേറ്റം കണ്ടു ധാർത്ത രാഷ്ട്രര്
മുറവിളി കൂട്ടി. " ഭീമന് ഭയങ്കരനായിരിയ്ക്കുന്നു.
നാം ഏതു നിമിഷവും അദ്ദേഹത്താല്
വധിയ്ക്കപ്പെടാം. " അവര് പൊരുതുന്നതിനേക്
കാള് വേഗത്തില് ആത്മ രക്ഷയ്ക്കുള്ള
ശ്രമം തുടര്ന്നു. രഥം ഉപേക്ഷിച്ച്,
ഗദയും കയ്യിലേന്തി ഭീമന് കൊടുങ്കാറ്റിന്
റെ വേഗതയില് കൗരവ നിരയിലേയ്ക്ക് കടന്നു.
ആ വായുപുത്രന് വരുത്തിവെച്ച
നാശം എത്രയെന്നു പ്രവചനാതീതമാണ്.
ധൃഷ്ടദ്യുമ്നന് ഭീമസഹായത്തിനായി
പാഞ്ഞെത്തി. ഭീമരഥത്തില്, വിശോകനെന്ന
സാരഥിയെ മാത്രം കണ്ട
അദ്ദേഹം അക്ഷരാര്ത്ഥത്തില് ഞെട്ടിതരിച്ചു. '"
തന്റെ ചങ്ങാതിയ്ക്കെന്തോ ഭയങ്കരമായ
ആപത്ത് പിണഞ്ഞിരീയ്ക്കുന്നു. ഭീമന്
മരണപ്പെടുന്ന കാര്യം തന്റെ ചിന്തയ്ക്കമപ്പു
റമാണ് " ഭീമന്, സാത്യകി ധൃഷ്ടദ്യുമ്നന് ഇവര്
മൂവരുടെയും കൂട്ടുകെട്ടിന് ഒരു ദൈവിക
പരിവേഷം തന്നെ ഉണ്ടായിരുന്നു -- മൂന്നു
സുഹൃത്തുക്കളല്ല, മൂന്നാത്മാക്കള്
തന്നെ ആയിരുന്നവര്. ധൃഷ്ടദ്യുമ്നന്
വിശോകനോട് തിരക്കി. " ഭീമനെവിടെ ?
അദ്ദേഹം രഥം ഉപേക്ഷിച്ചു എവിടെപ്പോയി ?
വിശോകന് ഭീമന് രഥമുപേക്ഷിച്ചു,
ഗദയുമേന്തി ശത്രുവ്യുഹത്തിലേയ്ക്ക് കടന്നത്
ദുഃഖത്തോടെ അറിയിച്ചു. ഭീമന്റെ സാഹസത്തില്
അന്നാദ്യമായി ധൃഷ്ടദ്യുമ്നന് കുറ്റം കണ്ടെത്തി.
" യുദ്ധമാണ്, എതിരാളികളുടെ നടുവിലേയ്ക്ക്
ഒറ്റയ്ക്ക് കടക്കുന്നത് തീര്ത്തും അപകടമാണ്.
എന്തെങ്കിലും സംഭവിയ്ക്കും മുന്പ്
ഭീമനെ രക്ഷിയ്ക്കണം " ധൃഷ്ടദ്യുമ്നന് കൗരവ
വ്യുഹത്തിലേയ്ക്ക് രഥം നീക്കി. ഭീമന് കടന്നു
പോയ വഴികളിലെല്ലാം കണ്ട ശവകൂമ്പാരങ്ങള്
ധൃഷ്ടദ്യുമ്നന്റെ മനസ്സിലെ ഭീതിയ്ക്ക്
ആക്കം കൂട്ടി. കുറച്ചകലെയായി, ധൃഷ്ടദ്യുമ്നന്
ആ കാഴ്ചകണ്ടു. കൗരവ
സൈന്യത്തെ കൊന്നൊടുക്കി കൊണ്ട്
സംഹാരതാണ്ഡവമാടുന്ന ഭീമനെന്ന അജയ്യന്.
ആരുടെ സഹായവും അദ്ദേഹത്തിനാവശ്യമില്ല.
എപ്പോഴും പറയാറുള്ള പോലെ "
എന്റെ കരുത്തില് എനിയ്ക്ക് പൂര്ണ്ണ
വിശ്വാസമുണ്ട്. കൃഷണോക്തികള് എന്നിലെ 'സ്വ
' ഉണര്ത്തിയിരിയ്ക്കുന്നു. "
അകലെ നിന്നും പാഞ്ഞെത്തുന്ന
സുഹൃത്തിനെ ഭീമന് കണ്ടു. സ്നേഹ
പ്രകടനം പോലും, പൈശാചികമായ
അട്ടഹാസത്തിലായ ഭീമന്,
ധൃഷ്ടദ്യുമ്നനെ അണച്ചു പുല്കി. ചോരപുഴയില്
നീന്തിതുടിയ്ക്കുന്ന ഭീമന്, ധൃഷ്ടദ്യുമ്നന്
റെ മനസ്സില് പോലും ഭീതിയുണര്ത്തി. " ഭീമന്
കൊടുങ്കാറ്റാണ് -- നാശം വിതയ്ക്കുന്ന,
അലമുറയിടുന്ന കൊടുങ്കാറ്റ്. "
ഭീമനും ധൃഷ്ടദ്യുമ്നനും ഒത്തു ചേര്ന്നത്
ദുര്യോധാനില് അത്യന്തം ഭീതിയുള്ളവാക്കി.
അദ്ദേഹം പറഞ്ഞു " ദ്രുപദ പുത്രന്, ഭീമനോട്
ചേര്ന്നിരിയ്ക്കുന്നു. നാം ഉടന്
എന്തെങ്കിലും നീക്കം നടത്തിയില്ലെങ്കില്
അവര് നമ്മുടെ സൈന്യത്തെ മുഴുവന്
നശിപ്പിയ്ക്കും. " തന്റെ സഹോദരന്മാരില്
ചിലരെ രാജാവ്
അവരെ നേരിടാനായി പറഞ്ഞയച്ചു.
മറ്റൊരു വശത്ത്,
ദ്രോണനും ദ്രുപദനും തമ്മിലേറ്റ് മുട്ടി. ഒരു
കാലത്ത് ആത്മ മിത്രങ്ങളായിരുന്ന അവര്
പില്ക്കാലത്ത് ബദ്ധശത്രുക്കാളായി. രണ്ടു
പേരും വൈരത്തോടെ പോരാടി.
ദ്രോണരോടെറ്റു മുട്ടുന്നതില് ദ്രുപദന് വേണ്ടത്ര
മെയ്യ് കരുത്തില്ലെന്നു മനസ്സിലാക്കിയ
ധൃഷ്ടദ്യുമ്നന്, 'സംമോഹനാസ്ത്രം'
പ്രയോഗിച്ചു. അസ്ത്രപ്രഭാവത്താല്
ദുര്യോധന സഹോദരന്മാര് മയക്കത്തിലേയ്ക്ക്
വീണു. ദൂരെ നിന്നീക്കാഴ്ച് കണ്ട ദ്രോണര്,
ദ്രുപദനെ വിട്ടു അങ്ങോട്ട് പാഞ്ഞു.
പ്രത്യസത്രം പ്രയോഗിച്ചു
അദ്ദേഹം അവരെയെല്ലാം ഉണര്ത്തി.
അഭിമന്യു, താന് ചമച്ച 'സൂചിമുഖ' മെന്ന പുതിയ
വ്യുഹവുമായി, ഭീമന്റെയും, സേനാധിപന്റെയും
സഹായത്തിനെത്തി. ധൃഷ്ടദ്യുമ്നന്
ദ്രോണരോടെറ്റു മുട്ടി. ശക്തനായ ദ്രോണര്,
ധൃഷ്ടദ്യുമ്നന്റെ രഥം നശിപ്പിച്ചു.
കുതിരകളെക്കൊന്നു. ധൃഷ്ടദ്യുമ്നന്
അഭിമന്യുവിന്റെ രഥത്തിലേയ്ക്ക്
ചാടിക്കയറി അസ്ത്രപ്രയോഗം നടത്തി. ഭീമന്
തന്റെ സാരഥിയോടൊത്ത് ചേര്ന്നു.
അദ്ദേഹം ദുര്യോധന സഹോദരന്മാരുമായി
ശക്തമായി ഏറ്റുമുട്ടി.
അഭിമന്യുവും, വികര്ണ്ണനും തമ്മിലുള്ള
ദ്വന്ദയുദ്ധം കാണികളുടെ മനം കുളിര്പ്പിച്ചു.
തികഞ്ഞ മെയ്യ് വഴക്കത്തോടെ ആയിരുന്നു
രണ്ടു പേരുടെയും പ്രകടനം. ഭീമന്
ദുര്യോധനനുമായി ഏറ്റുമുട്ടി.
ദുര്യോധനനും ശക്തനായ യോദ്ധാവായിരുന്നു.
ദുര്യോധനനെ കൊല്ലുക എന്നതായിരുന്നു
തീര്ത്തും വൈരാഗിയായ ഭീമന്റെ ലക്ഷ്യം.
ഏറെ പൊരുതിയെങ്കിലും, ഭീമന്റെ ശക്തമായ
നേരിടലിനെ അതി ജീവിയ്ക്കാനാവാത
െ ദുര്യോധനന് ബോധരഹിതനായി. ജയഭ്രഥന്
രാജാവിനെ തേരിലേറ്റി യുദ്ധ രംഗത്ത്
നിന്നും കൊണ്ടുപോയി.
കൃപരും ജയഭ്രഥനും ചേര്ന്ന് ഭീമനോടെറ്റു
മുട്ടിയെങ്കിലും
വായുപുത്രന്റെ ശക്തിയെ തടുക്കാനവര്ക്ക
ായില്ല.
ആറാം ദിവസത്തെ യുദ്ധം, ഭീമന്റെ ഉഗ്രമായ
പ്രകടനത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട്
പര്യവസാനിച്ചു. പാണ്ഡവ ശിബിരത്തില് നിന്ന്,
ഭീമന്റെയും, സാത്യകിയുടെയും ധൃഷ്ടദ്യുമ്നന്
റെയും ആഹ്ലാദ പ്രകടനങ്ങള്
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.
എന്നത്തെയും പോലെ നിരാശനായ ദുര്യോധനന്
മുത്തച്ഛനരികിലെത്തി. മുത്തച്ഛന്
കേള്ക്കുന്നില്ലേ ആ ആര്പ്പു വിളികള്. ഭീമന്
എന്റെ നെഞ്ചില് ആഞ്ഞു ചവിട്ടുകയാണ്.
നമ്മുടെ വ്യുഹം ഭേദിച്ച്,
ഭീമനെങ്ങനെ സൈന്യമദ്ധ്യത്തിലെത്തി ?
എവിടെയോ,
ആരോ അശ്രദ്ധമായി പെരുമാറിയിട്ടുണ്ട്.
ഇല്ലെങ്കില് ഈ ചതി പറ്റില്ല.
നമ്മുടെ സൈന്യത്തിന്റെ നല്ലൊരു ഭാഗം ഭീമന്
നശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു. മുത്തച്ഛന്
പാണ്ഡവരോടുള്ള മൃദുസമീപനം മാറ്റി,
നാളെ തന്നെ അവരെ കൊല്ലണം. എങ്കില്
മാത്രമേ എനിയ്ക്ക് സ്വസ്ഥമായി ഉറങ്ങാനാകു. "
ഭീഷ്മര് നിര്ദ്ദോഷമായി ചിരിച്ചു. " കുഞ്ഞേ !
നീ ഇങ്ങനെ പറയുന്നത് ശരിയല്ല. ഞാന് ഈ
പ്രായത്തിലും നിനക്ക് വേണ്ടി ജീവൻമരണ
പോരാട്ടമാണ് നടത്തുന്നത്.
ആര്ക്കും അതില്ക്കവിഞ്ഞ്
ഒരത്ഭുതവും നടത്താനാവില്ല. പിന്നെ,
പാണ്ഡവരെ കൊല്ലാന് എന്നോടാവശ്യപ്പെ
ടാന് നിനക്ക് ഞാനധികാരം തന്നിട്ടില്ല.
എന്റെ കുട്ടികളെ ഞാന് വധിയ്ക്കില്ലെന്നു
ആദ്യമേ ബോദ്ധ്യപ്പെടുത്തിയതാണ്.
ഇനിയും ആവർത്തിയ്ക്കുന്നു,
ഞാനതൊരിയ്ക്കലും, ആര്ക്കുവേണ്ടിയ
ും ചെയ്യില്ല. " അറിയാതെ പ്രകടമായ
കോപം അടക്കി, അനുനയ സ്വരത്തില് ഭീഷ്മര്
പറഞ്ഞു, " നീ പോയി കിടക്കൂ !
അസ്ത്രങ്ങളേറ്റ് നീ ഏറെ പീഡിതനാണന്നെനിക
്കറിയാം. നിനക്ക് വിശ്രമം ആവശ്യമാണ്.
ഇതാ ഒരു കഷായം. ഇതു കുടിച്ചു
നീന്റെ വേദനയെ ലഘുകരിച്ചു, ഉറങ്ങാന്
ശ്രമിയ്ക്കുക. " ഭീഷ്മര് കഷായം നല്കി,
ദുര്യോധനനെ നിദ്രയ്ക്ക് പറഞ്ഞയ്ച്ചു.(തുടര
Monday, 30 September 2013
മഹാഭാരതം ഭാഗം 30
Subscribe to:
Post Comments (Atom)
No comments:
Post a Comment