Thursday, 3 October 2013

മഹാഭാരതം ഭാഗം 31


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം)
ഏഴാം ദിവസം പ്രഭാതമായി. ഭീഷ്മര്, ശത്രുവിന്,
ഒരു വിധത്തിലും ഉള്ളിലേയ്ക്ക് കടക്കാനിട
നല്കാത്ത വിധം സേനയെ മണ്ഡല വ്യുഹത്തില്
ക്രമീകരിച്ചു നിര്ത്തി. പാണ്ഡവര്
അവരുടെ സൈന്യത്തെ വജ്ജ്ര
വ്യുഹത്തിലും ചിട്ടപ്പെടുത്തി. യുദ്ധം തുടങ്ങി.
ദ്രോണര് ദ്രുപദനെയും,
വിരാടനെയും ആക്രമിച്ചു. അശ്വർത്ഥാമാവ്
ശിഖണ്ഡിയെ നേരിട്ടു. ദുര്യോധനന്,
ധൃഷ്ടദ്യുമ്നനോടെറ്റു മുട്ടിയപ്പോള്, നകുല
സഹദേവന്മാര് തങ്ങളുടെ മാതുലനായ
ശല്യരെ നേരിട്ടു. കൗരവ
പക്ഷത്തിലെ വിന്ദാനുവിന്ദന്‍മാര്, അര്ജ്ജുന
വീര്യത്തിന് നേരെ പിടിച്ചു നിന്നു. ഭീമന്,
കൃതവര്മ്മാവിനോടെതിര്ത്തു. അഭിമന്യു
ഒറ്റയ്ക്ക്, വികര്ണ്ണന്, ദുശ്ശാസനന്
എന്നിവരോട് പൊരുതി. ഭഗദത്തന്
ഘടോല്ക്കചനെ നേരിട്ടപ്പോള്, ഭുരിശ്രവസ്സു,
ധൃഷ്ടകേതുവുമായി ഏറ്റുമുട്ടി. യുധിഷ്ഠിരൻ,
ശ്രുതായുസ്സിനോടെതിര്ത്തു. ചേകിതാനന്,
കൃപരോട് യുദ്ധം ചെയ്തു. എല്ലാം പരസ്പര
ദന്ദ്വയുദ്ധങ്ങളായിരുന്നു. അര്ജ്ജുനന്
ഏറെ ഉണര്വോടെ യുദ്ധം ചെയ്തു.
അദ്ദേഹം കൃഷ്ണനോടായി പറഞ്ഞു.
ഭീഷ്മരുടെ പ്രവര്ത്തനശേഷിയും,
ചാതുര്യവും ഒന്ന് ശ്രദ്ധിയ്ക്കു കൃഷ്ണാ !
അദ്ദേഹം സൃഷ്ടിച്ച വ്യൂഹം പിളര്ന്നു
ഉള്ളില്ക്കടക്കാന് ദുസ്സാദ്ധ്യമാണ്‌.
ത്രിഗര്ത്തന്മാര് എന്നെ വെല്ലുവിളിയ്ക്ക
ുകയാണ്. നമുക്ക് ഉടനെ അങ്ങോട്ട്
തിരിയ്ക്കെണ്ടിയിരിയ്ക്കുന്നു. കൃഷ്ണന്
രഥം തെളിച്ചു. അര്ജ്ജുനന് ഐന്ദ്രാസ്ത്രത്താല്
ശരവര്ഷം തന്നെ ശത്രുക്കളുടെ മേല് പൊഴിച്ചു.
ശത്രുകവചം ഭേദിയ്ക്കപ്പെടുമെന്ന
ഘട്ടമെത്തിയപ്പോള് കൗരവര്
സൈന്യാധിപനായ ഭീഷ്മരുടെ സഹായം നേടി.
ത്രിഗര്ത്ത സേനാധിപനായ സുശര്മ്മാവ് അര്ജ്ജുന
ശരങ്ങളേറ്റ് ഹതാശനായി പിന്വാങ്ങി. ഭീഷ്മര്
സൈന്യത്തിന്റെ രക്ഷയ്ക്കെത്തി.
അദ്ദേഹം അര്ജ്ജുനനോട് ശക്തമായി പോരാടി.
അര്ജ്ജുനന് വ്യുഹം ഭേദിച്ച രീതി,
ദുര്യോധനനെ തളര്ത്തി. കൂടുതല്
നാശം ഒഴിവാക്കാനായി രാജാവ്, തന്റെ കീഴിലുള്ള
ഏറെ നായകന്മാരെ ഭീഷ്മ സഹായത്തിന്
നിയോഗിച്ചു. പിന്തിരിഞ്ഞു മാറിയ സുശർമ്മാവ്
ആവേശത്തോടെ ഭീഷ്മ രക്ഷയ്ക്കെത്തി. യുദ്ധ
ഭൂമിയില് മറ്റൊരു
സ്ഥലത്തും യുദ്ധം നടക്കുന്നില്ലെന്ന്
തോന്നും വിധം അര്ജ്ജുനന്
ഭീഷ്മരെ ശക്തമായി നേരിട്ടു. അര്ജ്ജുനനെക്കാള്
എന്തുകൊണ്ടും യുദ്ധത്തില് ഒരു പടി മുന്നിലാണ്
വൃദ്ധപിതാമഹന്റെ ശൌര്യമെന്നു
ഏവര്ക്കും തോന്നി. ദുര്യോധനന്
വീണ്ടും സൈനികരേയും കൂട്ടി ഭീഷ്മരെ സഹായിയ്
തി.
ദ്രോണര് വിരാടനെ നേരിട്ടു. വിരാടന്
ദ്രോണരുടെ വില്ലും, കൊടിമരവും മുറിച്ചു.
ക്രുദ്ധനായ ദ്രോണര്
വിരാടന്റെ സാരഥിയെ കൊന്നു. വിരാടന്
പുത്രനായ ശംഖന്റെ രഥത്തിലിരുന്ന്
യുദ്ധം തുടര്ന്നു. ദ്രോണര് ശക്തമായ
ഒരസ്ത്രം ശംഖന് നേരെ അയച്ചു. പടച്ചട്ട
മുറിഞ്ഞു ഹൃദയം പിളര്ന്നു ആ യുവാവ് രക്ത
തളത്തില് മൂര്ച്ഛയറ്റ് പതിച്ചു. ചേതനയറ്റ
ശരീരത്തിനു സാക്ഷിയായി അദ്ദേഹത്തിന്റെ
വില്ല് സമീപത്തു തന്നെ കിടന്നു.
ഒന്നിനൊന്നായി തന്റെ മൂന്നു
മക്കളും മരിച്ചതില് ദുഃഖിതനായ വിരാടന്
ഏറെ ക്രുദ്ധതയോടെ ദ്രോണരെ നേരിട്ടു. പുത്ര
വിയോഗവും, ദ്രോണരുടെ യുദ്ധ
പാടവും അദ്ദേഹത്തെ ഏറെ തളര്ത്തി. വിരാടന്
ക്ഷീണിതനായി യുദ്ധ രംഗത്ത് നിന്ന്
പിന്വാങ്ങി. മരണം ദുഃഖമാണെങ്കിലും യുദ്ധ
രംഗത്തെ പോരാളികള്ക്ക്
അതിനെ പറ്റി വ്യാകുലപ്പെടാനവകാശമില്ല.
യോദ്ധാക്കള് രക്തം കണ്ടറപ്പു
മാറിയവരാകണം. ഒരേ ഒരു ലക്ഷ്യം -
എന്റെ ബന്ധുവോ, ചാര്ച്ചക്കാരനോ ആകട്ടെ,
അയാള് ശത്രു ആണെങ്കില് കൊല്ലുക എന്ന
ലക്ഷ്യം മാത്രം. അശ്വർത്ഥാമാവും,
ശിഖണ്ഡിയും തമ്മില് പോരാടി.
ശിഖണ്ഡി തുടരെ, തുടരെ മൂന്നസ്ത്രങ്ങളയ്ച്ചു
അശ്വർത്ഥാമാവിനെ മുറിപ്പെടുത്തി.
അശ്വർത്ഥാമാവ്
ശിഖണ്ഡിയുടെ സാരഥിയെ കൊന്നു.
ശിഖണ്ഡി തന്റെ വാള്
വട്ടം ചുഴറ്റി ശക്തമായി പോരാടി.
അശ്വർത്ഥാമാവിന്‍റെ അസ്ത്രങ്ങളെയെല്
ലാം തന്റെ വാളു കൊണ്ട്
ശിഖണ്ഡി നിഷ്പ്രഭമാക്കി. ഒടുവില്,
അശ്വർത്ഥാമാവിനെ കൊല്ലുക എന്ന
ലക്ഷ്യത്തോടെ ശിഖണ്ടി തന്റെ വാളു
ചുഴറ്റി ക്രോധത്തോടെ അശ്വർത്ഥാമാവിന്
നേരെ എറിഞ്ഞു കൊണ്ട്
സാത്യകിയുടെ രഥത്തിലേയ്ക്ക് ചാടിക്കയറി.
സാത്യകി, അലംബുഷന്' എന്ന
രാക്ഷസനോടെടറ്റു മുട്ടി.
അലംബുഷ്ന്റെ മായാപ്രയോഗങ്ങള്
‍ സാത്യകിയുടെ മുന്നില് വിലപ്പോയില്ല.
രാക്ഷസന് ആകാശത്ത് മറഞ്ഞു നിന്ന് കൊണ്ട്,
സാത്യകിയ്ക്ക് നേരെ അസ്ത്രങ്ങളയച്ചു.
സാത്യകി, ഐന്ദ്രാസത്രം എയ്ത്
രാക്ഷസാസ്ത്രങ്ങളെ നിര്വീര്യമാക്കി.
സാത്യകിയുടെ അസ്ത്രങ്ങള്
അലംബുക്ഷനെ ഏറെ പീഡിപ്പിച്ചു. രാക്ഷസന്
യുദ്ധരംഗത്ത് നിന്ന് പലായനം ചെയ്തു.
ധൃഷ്ടദ്യുമ്നനും, ദുര്യോധനനും തമ്മിലുള്ള
ഏറ്റുമുട്ടലില്, ധൃഷ്ടദ്യുമ്നന്
രാജാവിന്റെ രഥം നശിപ്പിച്ചു.
ശകുനി സഹായത്തിനെത്തിയെന്കിലും,
ധൃഷ്ടദ്യുമ്നനെ കവച്ചു വെയ്ക്കാന്
ദുര്യോധനനായില്ല. ഒടുവില്
പരാജയം സമ്മതിച്ചു രാജാവ് പിന്വലിഞ്ഞു.
ഭീമന് തനിയ്ക്കെറെ ഇഷ്ടപ്പെട്ട ഗജസൈന്യ
നശീകരണത്തിലാണ് ശ്രദ്ധ ചെലുത്തിയത്.
എണ്ണത്തില് ഏറെപ്പേരുണ്ടെങ്കിലും, കൗരവ
സൈന്യത്തിന് പലപ്പോഴും പാണ്ഡവ
സൈന്യകരുത്തിനു മുന്പില് അടിയറവ്പറയേണ്ടി
വന്നു. ഒരു പരിധി വരെ അവര്, പാണ്ഡവര്ക്ക്
മുന്നില് കീഴ്പ്പെട്ടു
പോകുന്നതായി അനുഭവപ്പെട്ടു.
ശക്തമായി പൊരുതി നിയതിയ്ക്ക് മുന്നില്
തോല്വി സമ്മതിയ്ക്കാന് അവര്
മനസ്സിനെ പാകപ്പെടുത്തി.
ഏറ്റവും ശ്രദ്ധേയമായ
യുദ്ധം ഭഗദത്തനും ഘടോല്ക്കചനും തമ്മിലായിരു
. ഘടോല്ക്കചന് ശക്തമായി അട്ടഹസിച്ചു
കൊണ്ട് പ്രതിയോഗിയെ ആക്രമിച്ചു.
ഭഗദത്തന്റെ ചെറുത്തു നില്പും ശക്തമായിരുന്നു,
അദ്ദേഹം ഘടോല്ക്കചന്റെ
അശ്വങ്ങളെ കൊന്നു. ഭീമപുത്രന് ശക്തിയേറിയ
ഒരു
കുന്തം ഭഗദത്തനുനേരെ എറിഞ്ഞെങ്കിലും അദ്ദേ
അതിനെ പേടിപെടുത്തി.
പ്രതിയോഗി ശക്തനാണന്നു മനസ്സിലാക്കിയ
ഭീമ പുത്രന് തന്ത്രപൂര്വ്വം പിന്വാങ്ങി. നകുല
സഹദേവന്മാര് ശല്യരോടെറ്റു മുട്ടി.
ഏറെ വേദനയോടെയാണെങ്കിലും ശല്യര്
തന്റെ സഹോദരീ പുത്രരേ നേരിട്ടു. ശല്യര്
നകുലന്റെ കൊടി മുറിച്ചു. കുതിരകളെ കൊന്നു.
സഹദേവന്റെ രഥത്തില് ചാടിക്കയറിയ നകുലന്
സഹോദരനോട് ചേര്ന്ന് ശല്യരെ നേരിട്ടു.
നകുലന് ശക്തമായ ഒരു ശുലം, ശല്യര്ക്ക്
നേരെ പ്രയോഗിച്ചു,
അദ്ദേഹത്തെ ബോധരഹിതനാക്കി.
മറ്റൊരിടത്ത് യുധിഷ്ഠിരൻ ശ്രുതായുസ്സിന്
നേരെ ആക്രമണം നടത്തി. ഒരു ഘട്ടത്തില്
ശ്രുതായുസ്സു യുധിഷ്ഠിരന്റെ പടച്ചട്ട
മുറിച്ചെങ്കിലും അദ്ദേഹം അത്
കാര്യമാക്കാതെ ശത്രുവിനെ നേരിട്ടൂ.
അദ്ദേഹം ശ്രുതായുസ്സിന്റെ കൊടിമരം മുറിച്ചു.
സൗമ്യനും ശാന്തനുമായ യുധിഷ്ഠിരന്റെ പോരാട്ട
വീര്യം കണ്ട്
ഏവരും സത്ബ്ദരായി നോക്കി നിന്നു.
ഇത്രയും നാള് ചാരം മൂടിയ്ക്കിടന്ന
അഗ്നി പുകഞ്ഞു പുകഞ്ഞു പുറത്ത്
ചാടിയതാണോ എന്ന് കാണികള് ശങ്കിച്ചു.
ശ്രുതായുസ്സിന്റെ ബാണങ്ങള്
അനുനിമിഷം പ്രത്യസ്ത്രങ്ങള് അയച്ചു
യുധിഷ്ഠിരന് ഖണ്ഡിച്ചു. യുധിഷ്ഠിരന്
ശ്രുതായുസ്സിന്റെ കുതിരകളെക്കൊന്നു. ശത്രു
ഭയപ്പെട്ട് പിന്തിരിഞ്ഞു. പോര്ക്കളത്തില്
‍ അഭിമന്യുവിനോടെറ്റ് മുട്ടിയ കൗരവ
സഹോദരരെ അദ്ദേഹം തന്റെ അസ്ത്രങ്ങള്
കൊണ്ട് നിഷ്പ്രഭരാക്കി. ശപഥം പാലിയ്ക്കാന്
വല്യച്ഛനവസരം നല്കിക്കൊണ്ട് അര്ജ്ജുന
പുത്രന് പിന്തിരിഞ്ഞു. ഒരു മിന്നല്
പിണര്പോലെ അഭിമന്യുവിന്റെ മുന്നിലേയ്ക്ക്
ഭീഷ്മരെത്തി. അവര് തമ്മില് നടന്ന പോരാട്ടം,
അര്ജ്ജുനനും, കൃഷ്ണനും ദൂരെ നിന്ന്
തെല്ലോരഹങ്കാരത്തോടും,
അഭിമാനത്തോടും വീക്ഷിച്ചു. " നോക്കൂ !
കൃഷ്ണാ ! നമ്മുടെ യുവ
കേസരി പിതാമഹനെ മുട്ടുകുത്തിയ്ക്കുകയാണ്.
കൊള്ളാം അവന് ചുണക്കുട്ടന് തന്നെ ! "
അര്ജ്ജുനന്റെ മുന്നേറ്റം സുശർമ്മാവ് തടഞ്ഞു.
അവര് തമ്മില് 'രാജസൂയ' കാലം മുതല്ക്കുള്ള
വൈരത്തെ പറ്റി വാക് ശരങ്ങള് വര്ഷിച്ചു.
അര്ജ്ജുനനെ കൊല്ലുമെന്ന് പ്രതിജ്ഞ എടുത്ത ആ
സംശപ്തകന്മാര് നാലുപുറവും നിന്ന്
അര്ജ്ജുനനെ വളഞ്ഞു. യുദ്ധത്തില് സുശര്മ്മ
പക്ഷത്തുണ്ടായിരുന്ന അനേകം സൈനികര്
അര്ജ്ജുന വീര്യത്തിന് സാക്ഷികളായി.
ശിഖണ്ഡി അര്ജ്ജുനന് സഹായമായെത്തി. ഭീഷ്മര്
മുന്നിരയിലേയ്ക്ക് കടന്നു അര്ജ്ജുനനുമായി
ഏറ്റുമുട്ടി. അവരുടെ നീക്കം ശ്രദ്ധിച്ചിരുന്ന
ദുര്യോധനനും,
ജയദ്രഥനും സൈന്യാധിപനെ സഹായിയ്ക്കാനെത്
തി. ഈ സമയം മറ്റു പാണ്ഡവരും ഭീഷ്മര്ക്ക്
നേരെ എത്തി. ഭീഷ്മര് തന്റെ കൊച്ചു
മക്കളെ വേദനയോടെ നോക്കി.
അദ്ദേഹത്തിന്റെ അസ്ത്രപ്രയോഗ മൂർച്ച
പെട്ടെന്ന് കുറഞ്ഞു. എന്നാല് മുന്നിരയിലേയ്ക്ക്
കടന്ന യുധിഷ്ഠിരൻ, ഏതു
വിധേനയും ഭീഷ്മരെ കൊല്ലാന് തന്ത്രപൂര്വ്വം
ശ്രമങ്ങള് തുടര്ന്നു.
അദ്ദേഹം ശിഖണ്ഡിയെ നോക്കി പറഞ്ഞു.
ശിഖണ്ഡി ! താങ്കള് ഭീഷ്മരെ കൊല്ലുമെന്ന്
പ്രതിജ്ഞ ചെയ്തിട്ടില്ലേ ? ഇതാ ആ
നിമിഷം അടുത്ത് വന്നിരിയ്ക്കുന്നു.
പാണ്ഡവസേന ഇനിയും കനത്ത നഷ്ടങ്ങള്
നേരിടുന്നതിന് മുന്പ് താങ്കള് പ്രതിജ്ഞ
നിറവേറ്റിയാലും. "
യുധിഷ്ഠിരന്റെ ആഹ്വാനം ശിഖണ്ഡിയില്
ആവേശമുണര്ത്തി.
അദ്ദേഹം ഭീഷ്മരുടെ മുന്നിലേയ്ക്ക് നീങ്ങി.
അപകടം മണത്തറിഞ്ഞ ശല്യര്,
ശിഖണ്ടിയെ പോരിനു വിളിച്ചു. യുധിഷ്ഠിരനും,
ഭീഷ്മരുമായുള്ള പോരാട്ടത്തില് രണ്ടു
പേരുടെയും രഥങ്ങള് നഷ്ടപ്പെട്ടു. ഭീമന് ഗദ
കൊണ്ട് ജയദ്രഥനെ ശക്തിയായി താഡിച്ചു
വേദനയോടെ ആ യോദ്ധാവ് പടക്കളത്തില്
നിന്ന് പിന്മാറി.
മറ്റു പാണ്ഡവരും, യുധിഷ്ഠിരനോടോന്
നിച്ചെങ്കിലും, ഭീഷ്മര് സേനയ്ക്ക് വരുത്തിയ
നാശത്തെ തടുക്കാന് അവര്ക്ക് കഴിഞ്ഞില്ല.
നിർദ്ദോഷികളായ സൈനികര്ക്ക്
നേരെ ക്രൂരമായ ആക്രമണമാണ് മുത്തച്ഛന്
നടത്തുന്നത്. എന്തിന് ? ഉണ്ട ചോറിനു
കൂറുകാണിയ്ക്കാന് മാത്രം ! ധര്മ്മാധര്മ്മ
ങ്ങളെക്കുറിച്ചുള്ള ബോധം പോലും ഈ
വൃദ്ധനില് നശിച്ചിരിയ്ക്കുന്നു.
ഇതാണോ ഭീഷ്മരുടെ മഹത്വം ? അല്ലേ അല്ല !
അദ്ദേഹം മറ്റൊരു രക്ത
ദാഹിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.
അല്ലെങ്കില് ദുര്യോധനന്റെ ക്രൂരവാക്കുകള്
അദ്ദേഹത്തിലെ മനുഷ്യത്വത്തെ തളര്ത്തിയിരിയ്
ക്കുന്നു. ശിഖണ്ഡി പലപ്പോഴും ഭീഷ്മ രഥത്തിന്
മുന്നിലെത്താന് പണിപ്പെട്ടിരുന്നു.
അപ്പോഴെല്ലാം ഭീഷ്മര് തന്ത്രപൂര്വ്വം
അവിടെ നിന്ന് പിന്മാറിയിരുന്നു -- അല്ലെങ്കില്
ശിഖണ്ഡിയുടെ നേരെ പോര്വിളിയുമായി
ശത്രുക്കള് പാഞ്ഞെത്തുന്നു. ഭീഷ്മരെ നേരില്
കണ്ടതോടെ ശിഖണ്ഡിയ്ക്ക് താന് പൂര്വ്വ
ജന്മത്തിലെ അംബയാണന്നും,
തന്റെ പ്രേമം നിഷേധിച്ച നിത്യ
ബ്രഹ്മചാരിയായ ഭീഷ്മരെ ലൗകികബന്ധത്തിന്
‍റെ കെട്ടുപാടില് നിന്ന് മുക്തനാക്കണമെന്
നും അംബ ആഗ്രഹിച്ചു. മരണം മാത്രമേ അതിന്
പോം വഴിയുള്ളൂ. മരണത്തെ സ്നേഹിച്ചു
തുടങ്ങിയ ഭീഷ്മര്ക്ക് അംബയുടെ മനോ നില
അറിയാന് കഴിഞ്ഞില്ല. അംബ എന്ന
ശിഖണ്ഡി അന്നത്തെ യുദ്ധം അവസാനിച്ചപ്പോ
‍ സ്വയം പിറുപിറുത്തൂ നാളെ ഞാന്
ഭീഷ്മരെ മാനുഷിക ബന്ധത്തില് നിന്ന്
മുക്തനാക്കാന് ശ്രമിയ്ക്കും."
യുദ്ധം എട്ടാം ദിവസത്തിലേയ്ക്ക് കടന്നു.
കൗരവസൈന്യാധിപന്
‍ സൈന്യത്തെ ഊര്മ്മി ( സമുദ്രം ) രൂപത്തില്
ക്രമീകരിച്ചു. യുധിഷ്ഠിര നിര്ദ്ദേശത്താല
് അര്ജ്ജുനന് സൈന്യത്തെ ശൃംഗാട ( കൊമ്പു )
രൂപത്തില് സജ്ജമാക്കി കാഹളം മുഴങ്ങി,
ശംഖൊലി അന്തരീക്ഷം ഭേദിച്ച് യുദ്ധം തുടങ്ങി.
എട്ടാം ദിവസത്തെ ദന്ദ്വയുദ്ധം പലതുകൊണ്ടും ശ്
െട്ടു. ഭീഷ്മരും, ഭീമനുമായുണ്ടായ പോരാട്ടത്തില്
ഭീമന്, മുത്തച്ഛനെ നല്ല രീതിയില്
പീഡിപ്പിച്ചു. ഭീമന്
ഭീഷ്മരുടെ സാരഥിയെയും കുതിരകളെയും കൊന്നു.
ദന്ദ്വയുദ്ധം വീക്ഷിച്ചിരുന്ന ദുര്യോധനന്
സഹോദരന്മാരോടോപ്പം ഭീഷ്മ
രക്ഷയ്ക്കെത്തി.
അന്നേ ദിവസത്തെ ഭീമന്റെ മുന്നേറ്റത്തെ തടുക്കാ
ായില്ല. ആ രക്ത ദാഹിയായ സിംഹം ഒന്നിന്
പുറകെ ഒന്നായി എട്ടു ദുര്യോധന
സഹോദരന്മാരെ മൃത്യുവിനിരയാക്കി.
എതിര്ക്കാനുള്ള ശക്തി നഷ്ടപ്പെട്ട രാജാവ്,
ഭീഷ്മരുടെ അടുത്ത് പരാതി ബോധിപ്പിച്ചു. "
നോക്കൂ ! മുത്തച്ഛന്റെ ഉദാസീനത
എന്റെ സഹോദരന്മാരെ ഓരോരുത്തരെയായി ഇ
്. ഭീമനെതിരെ ഒന്നും ചെയ്യാന് കഴിയില്ലെന്ന്
പറഞ്ഞു മുത്തച്ഛന് ഇനിയും ഒഴിഞ്ഞു മാറുന്നത്
ശരിയല്ല.
സ്വന്തം സൈന്യത്തെ നാശത്തിലേയ്ക്ക്
തള്ളി വിടുകയാണ് അങ്ങയുടെ സാരഥ്യം.
എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്
അങ്ങിപ്പോള് തന്നെ ഭീമനെ വധിയ്ക്കണം."
രാജാവിന്റെ ക്രൂരുരമായ വാക്കുകള്
മനസ്സിനെ വ്രണപ്പെടുത്തിയിട്ടും ഭീഷ്മര്
ശാന്തതയോടെ പ്രതികരിച്ചു. " കുഞ്ഞേ !
നീ തുടക്കം മുതല് എന്നെ പാണ്ഡവരുടെ പേരില്
ഭര്ത്സിയ്ക്കുകയാണ്.
എന്നിട്ടും മറുത്തൊന്നും ഉരിയാടാതിരിയ്ക്
കുന്നത്, നിന്നെ പ്രതിയുള്ള സ്നേഹം ഒന്ന്
കൊണ്ടുമാത്രമാണ്. ഈ
സാരഥ്യം പോലും നീന്റെ നന്മയ്ക്ക്
വേണ്ടിയാണ് ഞാനേറ്റെടുത്തത്. പാണ്ഡവര്
അവധ്യരാണ്. എത്ര ബോദ്ധ്യപ്പെടുത്താന്
ശ്രമിച്ചിട്ടും നിനക്കതു ഉള്ക്കൊള്ളാനാവ
ുന്നില്ല. നീന്റെ സഹോദരന്മാര്
ഇനിയുമിനിയും ഭീമനാല് വധിയ്ക്കപ്പെടും.
ഒടുവില് നിന്നെയും ഭീമന് വധിയ്ക്കും,
വിധിയുടെ അലംഘനീയതയെ മറി കടക്കാന്
എനിയ്ക്കാവില്ല.
എന്റെ കര്മ്മം നീ കുറ്റപ്പെടുത്തിയില്ലെങ്കില്
പോലും ശരിയായി നിര്വ്വഹിയ്ക്കുന്നുണ്ട്.
കോപമടക്കി മന:സംയമനം പാലിയ്ക്കുക.
അതാണ് ഒരു യോദ്ധാവിനാവശ്യം." ഭീഷ്മര്
ദുര്യോധനനില് നിന്നകന്നു.
ഉച്ചയോടടുത്ത് സംഘം ചേര്ന്ന് പാണ്ഡവര്
ഭീഷ്മരോടെതിര്ത്തെങ്കിലും ഭീഷ്മര്
പാണ്ഡവസൈന്യത്തെ
ദാക്ഷിണ്യമന്യേ നശിപ്പിച്ചു കൊണ്ടിരുന്നു.
ഭീമന് ഗജസൈന്യ നശീകരണത്തില് ശ്രദ്ധ
പതിപ്പിച്ചപ്പോള് നകുലന്
ശത്രുപക്ഷത്തെ കുതിരകളെ വകവരുത്തിക്കൊണ്
ടിരുന്നു.
യുദ്ധാരംഭത്തില്‍ തന്നെ സൈന്യത്തില് ചേര്ന്ന
ഇരവാനെ അര്ജ്ജുനന് കാണുന്നത്
എട്ടാം ദിവസമാണ്. ഇരവാന് അച്ഛനോട്
പറഞ്ഞു. " യുദ്ധത്തില്
അങ്ങയെ സഹായിയ്ക്കാന് എന്റെ അമ്മ
ഉലൂപി എന്നെ അങ്ങയുടെ അടുത്തേയ്ക്കയ്ച
്ചതാണ്. അര്ജ്ജുനന്
പുത്രനെ സ്നേഹപൂര്വ്വം ആശ്ലേഷിച്ചു.
യുദ്ധരംഗമാണ്. ഔപചാരികതയ്ക്ക് സ്ഥാനമില്ല.
ഇരവാന് അച്ഛനെ വിട്ടു ശകുനിയെ പോരിന്
വിളിച്ചു. ആയുധ പ്രയോഗത്തില് അഭിമന്യുവിന്
തുല്യനായിരുന്നു ഇരവാന്.
അദ്ദേഹം ശകുനിയെ ശക്തമായി പീഡിപ്പിച്ചു.
അമ്മാവന്റെ പരവശത മനസ്സിലാക്കിയ
ദുര്യോധനന്, സഹായത്തിനായി അലംബുഷന്
എന്ന രാക്ഷസനെ പറഞ്ഞു വിട്ടു. അലംബുഷന്
ഇരവാനെ പോരിന് വിളിച്ചു.
രണ്ടുപേരും തമ്മിലായി പോരാട്ടം.
ഏവരും ഇരവാന്റെ കരുത്തിനെയും,
ആയുധപ്രയോഗ വൈദഗ്ധ്യത്തെയും
പ്രശംസിച്ചു. പക്ഷേ, അലംബുഷന്
മായാവിയും അസുരനുമായിരുന്നതിനാല്
പോരാട്ടത്തില് ഇരവാന്റെ ചെറുത്തു നില്പ്
ദുര്ബലമായി. അലംബുഷന്
തന്റെ മായാ പ്രയോഗത്തിളുടെ ഇരവാന്റെ ശിര
ശരീരത്തില് നിന്ന് വേര്പ്പെടുത്തി.
മറ്റൊരു വശത്ത് ഭീഷ്മരും, അശ്വർത്ഥാമാവും,
ദ്രോണരും കൂടി പാണ്ഡവ സൈന്യത്തിന് കനത്ത
നാശ നഷ്ടം വരുത്തിക്കൊണ്ടിരുന്നു. ഇരവാന്
മരിച്ചതറിഞ്ഞ ഘടോല്ക്കചന്
അലംബുഷിനെ നേരിട്ടു. തനിയ്ക്ക് ഒത്തു കിട്ടിയ
അവസരത്തിലെല്ലാം
അദ്ദേഹം ദുര്യോധനെ പീഡിപ്പിച്ചു.
ഘടോല്ക്കചന്റെ കോപത്തോടും,
ശക്തിയോടും നേരിടാനാകാതെ കൌരവ
സൈന്യം മുറവിളി കൂട്ടി. ആരവം ഭീഷ്മര് കേട്ടൂ,
അദ്ദേഹം ദ്രോണനോട് പറഞ്ഞു. ഭീമനാല്
ഉഴിഞ്ഞുവെച്ച വധമാണ് ദുര്യോധനന്റെത്.
ഇല്ലെങ്കില് ഇന്നു ഘ്ടോല്ക്കചന്
അദ്ദേഹത്തിനെ വകവരുത്തിയേനെ . " ദ്രോണരും,
ജയദ്രഥനും ദുര്യോധനന്റെ രക്ഷയ്ക്കെത്തി.
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോള്
ഘടോല്ക്കചന്റെ ഉത്സാഹവും,
ശക്തിയും ഇരട്ടിച്ചു.
അദ്ദേഹം ഉറക്കെ ഉറക്കെ അട്ടഹസിച്ചു. ആ
ആരവം കേട്ട യുധിഷ്ഠിരൻ ഭീമനോട് പറഞ്ഞു "
ഭീമാ !
നമ്മുടെ കുമാരന്റെ ശബ്ദം എന്നെ ഭയപ്പെടുത്തുന്
ു. അവരെല്ലാം കൂടി എന്റെ കുഞ്ഞിന്
ചുറ്റും വളഞ്ഞിരിയ്ക്കും.
ഭീഷ്മരെ നേരിടുന്നതിനാല്
‍ അര്ജ്ജുനനെ ഇപ്പോള് പിന്വലിയ്ക്കുന്നത്
അപകടമാണ്. താങ്കള്
പോയി പുത്രനെ സഹായിയ്ക്കു !"
അച്ഛനും മകനും കുടി കൗരവ സൈന്യത്തെ നല്ല
രീതിയില് നശിപ്പിച്ചു. " ദുര്യോധനന്
കോപാഗ്നനായി, ഭീമനെ പോരിന് വിളിച്ചു.
ഭീമനെ നേരിടുന്നതില്, രാജാവ് അശക്തനാണന്നു
തോന്നിയ അശ്വർത്ഥാമാവ്
സഹായവുമായി പാഞ്ഞെത്തി. എന്നാല്
ഉഗ്രരുപിയായ ഭീമന് ഗദയുമേന്തി, ദുര്യോധനന്
നേരെ പാഞ്ഞടുത്തപ്പോള്, പ്രതിരോധിയ്ക്കാ
ന് കഴിയാതെ ഏവരും പിന്നോക്കം പാഞ്ഞു. ആ
അച്ഛന്റെയും മകന്റെയും കരുത്തിനോട്
കിടനില്ക്കാനാവാതെ പലരും ബോധമറ്റ്
നിലംപതിച്ചു. ഏറെ പ്പേര് ശിബിരത്തിലെയ്ക്ക്
പിന്വാങ്ങി. പാണ്ഡവര് ഘടോല്ക്കചന്റെ
പ്രകടനത്തില് സഹര്ഷം ശംഖുധ്വനി മുഴക്കി.
ഭീമനില് നിന്ന് തന്ത്രപൂര്വ്വം രക്ഷപ്പെട്ട
ദുര്യോധനന് വീണ്ടും ഭീഷ്മരുടെ അരികിലെത്തി.
അദ്ദേഹം ഘടോല്ക്കചനും, ഭീമനും കൂടി കൗരവ
സൈന്യത്തിന് വരുത്തിയ
നാശത്തെ പറ്റി വിവരിച്ചു. " മുത്തച്ഛന് ഏതു
വിധേനയും ഇന്നു ഘടോല്ക്കചനെ വധിയ്ക്കണം.
" ഭീഷ്മര്
ദുര്യോധനന്റെ ആവശ്യം ഏറെക്കുറെ അവഗണി
പ്രതികരിച്ചു. " കുഞ്ഞെ ! ഞാന് ശത്രു
പക്ഷത്തെ നേരിടുന്നത് നീ കാണുന്നില്ലേ ?
നീ പറയുമ്പോഴെല്ലാം അങ്ങോട്ടുമിങ്ങോ
ട്ടും ഓടാന്
എന്റെ പ്രായം എന്നെ അനുവദിയ്ക്കുന്നില്ല.
നിനക്ക് ആരോടും ഒരു കരുണയും ഇല്ല --
നിന്റെ കാര്യം നടക്കണം. ഒരു തികഞ്ഞ
സ്വാർത്ഥനായിപ്പോയല്ലോ കുഞ്ഞെ നീ ? ആ
സ്വാര്ത്ഥതയുടെ ഫലമാണ് ഞാനുള്പ്പെടെയുള്ളവര്
ഇപ്പോള് അനുഭവിയ്ക്കുന്നത്. "
മുത്തച്ഛന്റെ പ്രതികരണം കടുത്തപ്പോള്
ദുര്യോധനന് കണ്ണീരോഴുക്കാന്‍ തുടങ്ങി.
ദുര്യോധനന്റെ ആ അടവില്
അയാളെ സ്നേഹിയ്ക്കുന്ന ആരും വീണു പോകും.
കണ്ണീരിന്റെ മാസ്മരീകത ദുര്യോധനിൽ
നിന്നുള്ക്കൊള്ളണ്ട പാഠം ആണ്.
"ആട്ടെ കുഞ്ഞെ ! നീ വിഷമിയ്ക്കാതിരിയ്ക്ക്
ഞാന് ഭഗദത്തനെ അങ്ങോട്ടയയ്ക്കാം.
അയാളും അയാളുടെ സുപ്രതീകവും ശക്തമായ
പ്രതിരോധം സൃഷ്ടിയ്ക്കും. " ഭഗദത്തന്
തന്റെ സുപ്രതീക എന്ന ആനപ്പുറത്ത്
കയറി ഘടോല്ക്കചനെ ലക്ഷ്യമാക്കി നടകൊണ്
ഘടോല്ക്കചനെയും. അഭിമ്ന്യുവിനെയു
ം പിന്തള്ളി ആന ഭീമന്റെ നേരെ പാഞ്ഞു.
എല്ലാവരും ചേര്ന്ന് ആനയെ പീഡിപ്പിച്ചു
തുടങ്ങി. ആന കടന്നുപോയ
വഴികളിലെല്ലാം പാണ്ഡവസൈന്യത്തി
ന്റെ രക്തം ഭയാനകമാം വിധം തളംകെട്ടി. ഈ
സമയം പാണ്ഡവ പക്ഷത്തുള്ള 'ദാശാർണ്ണ'
രാജാവ്
തന്റെ ആനയുമായി ഭഗദത്തന്റെ സുപ്രതീകത്തെ ന
ഭഗദത്തന് അസ്ത്രങ്ങള്യച്ചു
ദശാര്ണ്ണനെ മുറിപ്പെടുത്തി.
അദ്ദേഹം തന്റെ ആനപ്പുറത്ത്
തന്നെ പിന്തിരിഞ്ഞു. കൗരവ
പക്ഷം കരഘോഷം മുഴക്കി. കടന്നുപോയ
വഴികളിലെല്ലാം ശത്രുനാശം വരുത്തിയ
അര്ജ്ജുനക്കരുത്ത്
ഭീമനോടും ഘടോല്ക്കചനോടുചേര്ന്നു കൗരവ
പക്ഷത്തെ നിര്വീര്യമാക്കി.
ഈ സമയം തന്റെ പുത്രന്
ഇരവാന്റെ മരണം ഘടോല്ക്കചനില് നിന്ന്
അര്ജ്ജുനന് അറിഞ്ഞു.
അദ്ദേഹം പുത്രവിയോഗത്തില് ദുഃഖിതനായി.
ഇതിനെല്ലാം കാരണക്കാരനായ
ദുര്യോധനനെ അദ്ദേഹം വെറുത്തു. " നോക്കൂ !
ഒരമ്മയുടെ ഏകാശ്രയമായിരുന്ന പുത്രന്,
എന്നോടുള്ള സ്നേഹം ഒന്നുകൊണ്ടു
മാത്രം അമ്മയെ അനുസരിച്ച മകന് എനിയ്ക്ക്
നഷ്ടപ്പെട്ടിരിയ്ക്കുന്നു. ഒരു സിംഹാസനത്തിന്
വേണ്ടി എത്രയോ പേരുടെ ജീവന്
കുരുതി കൊടുക്കുന്നു ?
ഇതെല്ലാം എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്
മുൻകൂട്ടി കണ്ടിരുന്നു. അന്നദ്ദേഹത്തിന്
‍റെ എളിമയെ ഞാനുള്പ്പെടെയുള്ളവര് എത്ര
പുച്ഛീച്ചു. കൗരവരുടെ മുന്പില് നീതിയ്ക്ക്
വേണ്ടി കൈനീട്ടരുതെന്നു അഭ്യര്ത്ഥിച്ചു ?
ഇപ്പോഴെല്ലാം മനസ്സിലായി കൃഷ്ണാ !
എന്റെ ജ്യേഷ്ഠന്റെ ദീര്ഘ ദര്ശനം എത്ര
വലുതാണന്നു. ആ മഹത്വം തിരിച്ചറിയാന്
വൈകിപ്പോയി. ഇപ്പോള്,
എനിയ്ക്കെന്റെ മനസ്സിനെ നിയന്ത്രിച്ചേ മതി
കൃഷ്ണാ ! തേര് തെളിയ്ക്ക് ! എനിയ്ക്ക്
ഇനിയും ഏറെ പ്പേരെ കൊന്നു
കൊലവിളി നടത്തേണ്ടിയിരിയ്ക്കുന്നു.
ഭീഷ്മര് അര്ജ്ജുനനുമായി ഏറ്റുമുട്ടി. ഭീമന് കൗരവ
സഹോദരന്മാരെ നേരിട്ടു.
ഭീമനെ കാണുമ്പോഴെ ധാർത്തരാഷ്ട്രര്
‍ ജീവനുവേണ്ടി മുറവിളികൂട്ടി തുടങ്ങും. ഭീമന്
അവരെ ഓരോരുത്തരെയായി കൊന്നൊടുക്കി.
എണ്ണമെത്രയെന്ന കണക്കു
തന്നെ ഭീമനില്ലാതായി. ശപഥം പാലിയ്ക്കുക
എന്ന ലക്ഷ്യം മാത്രം.
ദുര്യോധനന്റെ ഹൃദയം തകര്ന്നു.
പോര്ക്കളം ചേതനയറ്റ
ശരീരവും രക്തവും കൊണ്ട്
ഏറെ ബീഭത്സമായി കാണപ്പെട്ടു.
യോദ്ധാക്കളുടെ കയ്യില് നിന്ന് തെറിച്ചു വീണ
ആയുധങ്ങള്
അവിടവിടെ ചിന്നിച്ചിതറി കിടന്നിരുന്നു.
ഒടിഞ്ഞ രഥങ്ങള്, മരിച്ചു വീണ കുതിരകള്
തേരാളികള് മുറിഞ്ഞു വീണ കൊടിക്കുറകള്
എല്ലാം എല്ലാം സ്വാര്ത്ഥമോഹത്
തിന്റെ പ്രതീകമായി നിലകൊണ്ടു.
സൂര്യന് അസ്തമിച്ചു. രണ്ടു കുട്ടര്ക്കും കനത്ത
നാശം വിതച്ച
എട്ടാം ദിവസത്തെ പോരാട്ടം അവസാനിപ്പിച്ചു
യോദ്ധാക്കള് ശിബിരത്തിലേയ്ക്ക് മടങ്ങി.
(തുടരും)

No comments:

Post a Comment