Friday, 25 October 2013

മഹാഭാരതം ഭാഗം 44


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
പലപ്പോഴും ശക്തമായ പ്രതിരോധം സൃഷ്ടിച്ച്
പാണ്ഡവർക്കു ഭീഷണി ഉയർത്തി.
ഇതൊന്നും ദുര്യോധനനില് മതിപ്പ്
ഉളവാക്കുന്നില്ല. അയാള്
മറ്റുള്ളവരുടെ നാശം ഏതുവിധേനയും കൊതിക്കുന്
സംശയാലുവാണ്. പൊടുന്നനെ ദ്രോണരുടെ കടുത്ത
മനോവ്യഥ ദുര്യോധനോടുള്ള കോപരൂപത്തില്
പ്രകടമായി. "രാജാവേ! അങ്ങക്കുവേണ്ടി ഞാന്
അധാര്മ്മികമായി പലതും പ്രവര്ത്തിച്ചിട്ടുണ്ട്.

പ്രായത്തിലും എന്റെ കഴിവും തന്ത്രവും അങ്ങക്
വേണ്ടി മാത്രം വിനിയോഗിക്കുന്നു.
അതിനെയെല്ലാം വിലകുറച്ച് കണ്ട്, ചെറിയ
പിഴകളില് ശാസിക്കുന്നത് ശരിയല്ല, ഞാന്
ഇപ്പോഴും പറയുന്നു, അര്ജ്ജുനന് എനിക്ക്
അശ്വഥാമാവിനെക്കാള് പ്രിയനാണ്! കൃഷ്ണ
സംരക്ഷണത്തിലുള്ള അര്ജ്ജുനനെ വധിക്കാന്
എനിക്കെന്നല്ല, ആരാലും ആവില്ല. അങ്ങെത്ര
കുറ്റപ്പെടുത്തിയാലും എനിക്കത് ചെയ്യാന്
ആവില്ല. അങ്ങും അങ്ങയുടെ പിതാവും നല്കുന്ന
ജീവനാംശത്തോട് ഞാന് ഇപ്പോഴും ഏറെ കൂറു
പുലര്ത്തുന്നു. അതിനാല് ഞാന് മരിക്കുന്നതുവരെ
അങ്ങയുടെ നിലനില്പ്പിനുവേ
ണ്ടി യുദ്ധം ചെയ്യും. ഏറ്റെടുത്ത
ദൌത്യത്തെപ്പറ്റി എനിക്ക് പൂർണ്ണ
ബോധമുണ്ട്.
അതെന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു
സ്വയം നീരസപ്പെടുത്തുന്നതില് യാതൊരു
അർത്ഥവുമില്ല "
ദ്രോണരുടെ കോപം ദുര്യോധനനില് മറ്റൊരു
ചിന്തക്ക് ഇടം നല്കി. "ശരി, ആചാര്യന്
നിലപാടില് മാറ്റം വരുത്തണ്ട. നമുക്ക്
സേനയെ രണ്ടായി പകുക്കാം. ഒരു
പക്ഷത്തിന്റെ സാരഥ്യം ഞാനും രാധേയനും കൂടി
.
ഞങ്ങളോടൊപ്പം ദുശ്ശാസനനും ശകുനിയും ഉണ്ടാ
ഞങ്ങള് പാണ്ഡവരോട് യുദ്ധം ചെയ്തു
ജയിക്കുന്നത് കണ്ടോളു. അങ്ങക്കിഷ്ടമുണ്
ടെങ്കില് മറു സൈന്യവുമായി യുദ്ധ രംഗത്തേക്ക്
വരാം. മറിച്ചാണ് തീരുമാനമെങ്കില്‍ അങ്ങ്
വിശ്രമിച്ചോള്ളു. ഒരു പക്ഷെ,
ആചാര്യനെ സ്വാന്ത്വനിപ്പിക്കാന് പ്രിയ
ശിഷ്യന് വരാതിരിക്കില്ല"
ദുര്യോധനന്റെ ഭർത്സനം കേട്ടിട്ടും ദ്രോണർ
പ്രതികരിച്ചില്ല.
അദ്ദേഹം ഏറെ സംയമനത്തോടെ സേനയെ രണ്ടാ
പാണ്ഡവരോട് പടവെട്ടാന് ഒരുങ്ങിയിറങ്ങിയ
ദുര്യോധന നേതൃത്വത്തിന് ആശംസയും നല്കി.
കൌരവസേന രണ്ടു
പക്ഷമായി തിരിഞ്ഞിരിക്കുന്നതു
കൃഷ്ണന്റെ ശ്രദ്ധയില് പെട്ടു. "അര്ജ്ജുനാ! നമുക്ക്
അങ്ങയുടെ ശത്രുക്കളുമായി പൊരുതാം. അവർ
അങ്ങയെ നേരിടാന് വേണ്ടി മാത്രമാണ് ഈ ഒരു
നീക്കം നടത്തിയിരിക്കുന്നതെന്ന് തീര്ച്ച.
"ഭീമനും അര്ജുനനോടൊപ്പം കൂടി. അവർ
ദുര്യോധന സഖ്യത്തെ നേരിടാന് നീങ്ങി.
യുദ്ധം ഭീകരമായി.
അന്തരീക്ഷം പൊടിപടലങ്ങളാല് ആവൃതമായി.
അസ്ത്രാസ്ത്രങ്ങള് പരസ്പരം ഏറ്റുമുട്ടി.
യുദ്ധം നീണ്ടു, ഒടുവില് ദുര്യോധന
സഖ്യം അര്ജ്ജുനാ അസ്ത്രങ്ങള്
തടുക്കാനാവാതെ ചിന്നിച്ചിതറി.
ഏറെ സൈനികർ മരണമടഞ്ഞു.
ദുര്യോധനനും സംഘവും തോറ്റു പിന്വാങ്ങി.
കൃതഘ്നനായ രാജാവിനു
വേണ്ടി അന്ത്യം വരെ യുദ്ധം ചെയ്യാനുറച്ചു
ദ്രോണർ തന്റെ സൈന്യവുമായി യുദ്ധ
രംഗത്തിന്റെ വടക്ക് ഭാഗത്തേക്ക് നീങ്ങി.
അവിടെ അദ്ദേഹം പാഞ്ചാല
സൈന്യവുമായി ഏറ്റുമുട്ടി. ചണ്ട പ്രകൃതിയായ

ബ്രാമണന്റെ അസ്ത്രങ്ങളെ തടുക്കാനാവാതെ പാ
തുടങ്ങി. ദ്രുപദന്റെ മൂന്നു പുത്രന്മാരെ ദ്രോണർ
യുദ്ധത്തില് വധിച്ചു.
കോപത്തോടെ പാഞ്ഞടുത്ത
വിരാടനും ദ്രുപദനും ദ്രോണന്റെ കോപാസ്ത്രങ്ങ
ക്ക് വിധേയരായി.
കോപാവേശം ബാധിച്ച
ദ്രോണരുടെ മുഖത്തേക്ക് നോക്കുവാന്
പോലും സൈനികര്ക്ക് ഭയമായി. തന്റെ പിതാവ്
വധിക്കപ്പെട്ടതില് ധൃഷ്ടദ്യുമ്നന് ദുഖിതനായി.
അദ്ദേഹംപ്രതിജ്ഞ ചെയ്തു
"കോപാക്രാന്തനായി അധര്മ്മം വാരിവിതറുന്ന
ഈ ബ്രാഹ്മണനെ ഞാനിന്ന് വധിച്ചിരിക്കും!
അതിനുവേണ്ടി ഞാന് ഇന്നേവരെ നേടി എടുത്ത
തപശക്തി മുഴുവന് ഞാന് ആവാഹിക്കും. "
ധൃഷ്ടദ്യുമ്നന് ദ്രോണരെ നേരിടാന് ഒരുങ്ങി. ഈ
സമയം തോറ്റു പിന്തിരിഞ്ഞ
രാധേയനും കൂട്ടരും ദ്രോണരൊടു ചേര്ന്നു. ആ
കൂട്ടായ്മക്കു മുന്നില് ധൃഷ്ടദ്യുമ്നനു
പരാജയം സമ്മതിച്ച് പിന്വാങ്ങേണ്ടി വന്നു.
ഭീമന് തന്റെ സുഹൃത്തിനെ സഹായിക്കാന് എത്തി.
അദ്ദേഹം പലരേയും പരാജയപെടുത്തി ദ്രോണരുട
ശ്രമിച്ചു കൊണ്ടിരുന്നു. മഹായുദ്ധത്തിന്
റെ പതിനഞ്ചാം ദിവസം ഏറ്റവും ശ്രദ്ധേയമായി കുറിക്കപ്പെട്ടു
. സ്വതവേ വിരക്തി ബാധിച്ചിരുന്നെക്കിലും,
ദ്രോണരില് നിന്നു ധര്മ്മബോധം പാടെ നശിച്ച
മട്ടായി, അദ്ദേഹം തന്റെ അസ്ത്ര പ്രയോഗ
വൈദഗ്ദധ്യം മുഴുവന് പാണ്ഡവ സൈന്യത്തിനു
നേരെ നിഷ്ടുരമായി പ്രയോഗിച്ചു.
ഏറെ സൈനികർ ദ്രോണ അസ്ത്രങ്ങള് ഏറ്റു
മരണപ്പെട്ടു, ദ്രോണരുടെ ശസ്ത്ര പ്രയോഗ
വൈദഗ്ദധ്യം സൃഷ്ടിച്ച മായിക പ്രഭാവത്തിന്റെ
പുകമറ
സൈനികരുടെ കാഴ്ചശക്തി പോലും മറച്ചു,
ഒറ്റപെട്ട ദ്വന്ദ്വ യുദ്ധങ്ങള് പല
സ്ഥലത്തും നടന്നു. നകുലനും ദുര്യോധനനുമായുണ
്ടായ ദ്വന്ദ്വ യുദ്ധത്തില് ദുര്യോധനന്
പരാജിതനായി, രാധേയനെ നേരിട്ട ഭീമന്
ശക്തമായി പൊരുതിയെങ്കിലും
രാധേയാ അസ്ത്രങ്ങളുടെ ചൂടേറ്റു
ബോധരഹിതനായി. അദ്ധേഹത്തെ നകുലന് യുദ്ധ
രംഗത്ത് നിന്നു പിന്വലിച്ചു,
ദ്രോണരും അര്ജ്ജുനനും തമ്മിലുള്ള ഏറ്റുമുട്ടല്
ശക്തമായിരുന്നു. ദിവ്യാസ്ത്രങ്ങളുടെ പരസ്പര
പ്രയോഗം കാണികളില് കൌതുകം വര്ഷിച്ചു.
ശിഷ്യന്റെ കഴിവിനെ ദ്രോണർ
മനസ്സാ അഭിനന്ദിച്ചു.
അധികം വൈകാതെ ക്ഷമയറ്റ ദ്രോണർ
ബ്രഹ്മാസ്ത്രം കയ്യിലെടുത്തു.
അതിനെ അര്ജ്ജുനന് തന്റെ പ്രത്യ
അസ്ത്രം കൊണ്ടു
തടുത്തെങ്കിലും അസ്ത്രം കടന്നു പോയ
വഴി കളിലെല്ലാം അത് ഭീകരമായ
നാശം വരുത്തി. ദ്രോണർക്കു
സ്വയം മടുപ്പുതോന്നി.
അദ്ദേഹം അര്ജ്ജുനനെ ഉപേക്ഷിച്ചു പാഞ്ചാല
സൈന്യത്തെ തേടിപ്പോയി.
സാത്യകിയും ദുര്യോധനനും തമ്മില് നടന്ന
ദ്വന്ദ്വ യുദ്ധം ശക്തമായിരുന്നെകിലും, ആ
ഒരവസ്ഥ രണ്ടുപേരിലും ഗതകാല സ്മരണ
ഉണര്ത്തി,
ഇരുവരും ഗുരുകുലത്തിലെ ഇണപിരിയാത്ത
ചങ്ങാതിമാരായിരുന്നു, ആ
സുഹൃത്ബന്ധം ഏറെ ദൃഡമായിരുന്നു, കുരുക്ഷേത്ര
യുദ്ധ ആരംഭത്തിനു ഏറെ അടുത്തുവരെ ആ
ബന്ധം തുടര്്ന്നിരുന്നു.
ഇരുവരും പരസ്പരം മന്ദഹസിച്ചെങ്കി
ലും അവരില്നിന്നു സൌഹൃദം വഴി മാറിയിരുന്നു,
ശത്രുവിന്റെ മേല്
ഏതുവിധം പ്രത്യാക്രമണം നടത്തണമെന്ന
ചിന്തക്കായിരുന്നു മുന്തൂക്കം,
സാത്യകി അറിയാതെ പുലമ്പി "എന്റെ ചങ്ങാതി !
നീ ഒരു ദുരാഗ്രഹിയും, സ്വജന സ്നേഹമില്ലാത്തവ
നും ആയിരുന്നില്ലെങ്കി നമ്മള് തമ്മിലുള്ള
ബന്ധം ഇന്നും ദ്രുഡമായിരുന്നെനെ!
എന്തുചെയ്യാം,
നിന്നലെ ഏറെ ഗുണങ്ങളെ ഹനിക്കുന്ന രീതിയില്
നീ ഒരു ദുര്മ്മോഹിയാകാന് ഇടവന്നല്ലോ?
നീ ഒരു അത്യാർത്തി അല്ലെന്നു എനിക്കറിയാം.
പക്ഷെ, കാലം നിന്നെ ആവിധമാക്കി തീർത്തു.
വിട്ടു വീഴ്ചയില്ലാത്ത നിന്റെ ഈയൊരു
മനോഭാവമല്ലെ ഇന്നീ യുദ്ധം തന്നെ ക്ഷണിച്ചു
വരുത്തിയത്.? ഓര്മ്മകളിലൂടെ നീന്തി കൊണ്ട്
പരസ്പരം ചെയ്ത യുദ്ധത്തിനൊടുവില്
സാത്യകി ദുര്യോധനനെ പരാജയപെടുത്തി.
അദ്ദേഹം യുദ്ധ രംഗത്തിന്റെ മറ്റൊരു
ദിശയിലേക്കു നീങ്ങി.
യുദ്ധം വീണ്ടും സങ്കുലമായി. ദ്രോണർ അന്ന്
തീര്ത്തും പ്രതികാര
ദാഹിയായി മാറി കഴിഞ്ഞിരുന്നു.
അദ്ദേഹം അയച്ച ബ്രഹ്മാസ്ത്രം ഏറ്റു
പാണ്ഡവ പക്ഷത്തെ ഇരുപതിനായിരം സൈനികർ
നിന്നനില്പ്പില് പിടഞ്ഞു വീണു മരിച്ചു.
ഏതോ ദുര്ഭൂതം ആവേശിച്ച മട്ടില്,
തികച്ചും അധാര്മ്മികമായ രീതിയില്
യുദ്ധം ചെയ്തിരുന്ന
ദ്രോണരെ ന്യായീകരിക്കാന്‍ കൃഷ്ണന്
ആയില്ല, അദ്ദേഹം യുധിഷ്ടിരനോട് പറഞ്ഞു
"യുധിഷ്ടിരാ ! ദ്രോണർ ഈ കൊടും ക്രൂരത
തുടർന്നാള്
താങ്കളുടെ സൈന്യം ഇന്നോടെ നാമാവശേഷമാകു
സൈന്യത്തിന്റെ രക്ഷ അങ്ങയുടെ ധാര്മ്മികമായ
ഉത്തരവാദിത്വമാണ്.
ദ്രോണരുടെ കൊടും ക്രൂരതക്ക് പകരമായി,
നമുക്കും അദ്ദേഹത്തോടു അദ്ദേഹത്തോട്
നിർദാക്ഷിണ്യം പെരുമാറെണ്ടിയിരിക്കുന്നു.
നേരായ
മാർഗത്തിലൂടെ ഇദ്ധേഹത്തെ കീഴ്പ്പെടുത്തുക
ഏറെ ദുഷ്കരമാണ്. ധൃഷ്ടദ്യുമ്നന്റ
െ ശപഥം സ്വാര്ത്ഥകമാകണമെങ്കില് ദ്രോണർ
ആയുധം താഴെ വെയ്ക്കണം.
അതിനെതെങ്കിലും ഉപായം നമ്മള്
കണ്ടെത്തേണ്ടിയിരിക്കുന്നു.
തന്റെ പുത്രനെ ഇയാള്
അത്യധികം സ്നേഹിക്കുന്നുണ്ട്. പുത്രന്
മരിച്ചെന്നു കേട്ടാല് ദ്രോണർ
തീര്്ച്ചയായും ആയുധം താഴെ വയ്ക്കും.
അതോടെ യുദ്ധചിന്ത ഈ മഹാനില്
നിന്നും അസ്തമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിരപരാധികളായ സൈനികരുടെ രക്ഷക്കു
വേണ്ടി അങ്ങൊരു "പൊളി " പറഞ്ഞാല്,
അതൊരിക്കലും ധര്മ്മ ഭ്രംശമാകില്ല.
അങ്ങയുടെ സല്കീര്ത്തിക്ക്
ഒരിക്കലും ഭംഗം വരില്ല യുധിഷ്ടിരാ!
യുധിഷ്ടിരന് കൃഷ്ണ
നിര്ദ്ദേശം പാലിക്കാമെന്നെറ്റു. അര്ജ്ജുനന് ആ
നിര്ദ്ദേശം അംഗീകരിക്കാനായില്ലെങ്കിലും,
പ്രതികരിച്ചില്ല. ഭീമന് ഉടന്
തന്നെ തന്റെ സൈന്യത്തിന്റെ ഹൃദയഭാഗത്ത്
ചെന്ന് "അശ്വഥാമാവ്" എന്നു പേരുള്ള
ആനയെ ഗദകൊണ്ട് അടിച്ചു കൊന്നു.
അദ്ദേഹം ദ്രോണരുടെ മുന്പില് ചെന്നു
ഉറക്കെ വിളിച്ചറിയിച്ചു " അശ്വഥാമാ ഹതാ".
ദ്രോണർ ഉടന് ബോധമറ്റു നിലം പതിച്ചു.
ഏറെ താമസിയാതെ അദ്ദേഹം ബോധം വീണ്ടെടുത്
അദ്ദേഹത്തിന്റെ ചിന്ത മറ്റൊരു വഴിക്കു
നീങ്ങി " തന്റെ പുത്രന് ശങ്കര വരപ്രസാദതാല്
ജനിച്ചവനാണ്.
അവനെ ആര്്ക്കും കൊല്ലാനാവില്ല "
ഭീമന്റെ വാക്കുകള് ദ്രോണർ തള്ളി ക്കളഞ്ഞു.
അദ്ദേഹം വീണ്ടും ധൃഷ്ടദൃമ്നനുമായി ഏറ്റുമുട്ടി.
സടകുടഞ്ഞ
വീര്യത്തോടെ അദ്ദേഹം വീണ്ടും ബ്രഹ്മാസ്ത്രം
കേകയന്മാരുടെയും മേല് പ്രയോഗിച്ചു.
ആകാശത്തു നിന്നു യുദ്ധഗതി വീക്ഷിച്ചിരുന്ന
ഋഷിമാരും, ദേവകളും പൈശാചികമായ ഈ യുദ്ധ
മുറ കണ്ട് അമ്പരന്നു ദ്രോണരുടെ മേല്
സമ്മര്ദ്ദതന്ത്രം പ്രയോഗിക്കാന് അവർ
നിര്ബന്ധിതരായി.
ഋഷികള് ദ്രോണരുടെ സമീപം എത്തിച്ചേര്ന്നു.
അക്കൂട്ടത്തില് പിതാവായ
ഭരദ്വാജനും ഉണ്ടായിരുന്നു. അവർ പറഞ്ഞു "
ദ്രോണാ ! ധര്മ്മഭ്രംശത്തോടെയുള്ള ഈ
യുദ്ധം നീ ഇനി തുടരുരുത്. അങ്ങ് മരിക്കേണ്ട
സമയം അടുത്തിരിക്കുന്നു. ഞങ്ങളുടെ വാക്കുകള്
മാനിച്ചെങ്കിലും അങ്ങ്
ആയുധം താഴെ വയ്ക്കുക. അങ്ങ് ശ്രേഷ്ടമായ
ബ്രാഹ്മണകുലത്തില് പിറന്നവനാണ്, ഇത്ര
കഠിനമായ ക്ഷത്രിയ വൃത്തി തുടരുന്നത്
ഉചിതമല്ല. ഒരു ക്ഷത്രിയന്
പോലും അങ്ങയെ പോലെ ക്രൂരമായ നരവേട്ട
നടത്തിയിട്ടില്ല. നിരപരാധികളുടെ മേല് ബ്രാഹ്മ
അസ്ത്രം പ്രയോഗിച്ചത് ഒട്ടും ശരിയായില്ല.
ഇനി യുദ്ധം തുടരരുത്. ആയുധം താഴെ വെച്ച്
മനസ്സിനെ ഏകാഗ്രമാക്കി നിറുത്തുക.
മരണത്തെ നേരിടാന് മനസ്സ് സജ്ജമാക്കുക "
പൊടുന്നനെ ഒരു
നിരുത്സാഹം ദ്രോണരെ പിടികൂടി.അദ്ദേഹ
ം യുധിഷ്ടിരനോട് ചോദിച്ചു "കുഞ്ഞേ ! നീ പറയു
എന്റെ പുത്രന് മരണപ്പെട്ടുവോ ?
നിന്റെ വാക്കുകളെ ഞാന് മാനിക്കും...
യുധിഷ്ടിരന് കൃഷ്ണോക്തികല് ഓർമ്മിച്ചു. ഭീമന്
യുധിഷ്ടിരനെ സമീപിച്ചു " ജ്യേഷ്ഠ !ഞാന്
അശ്വഥാമാവെന്ന ആനയെ കൊന്നു. ആ
സത്യം അങ്ങ് ആചാര്യനോട് പറഞ്ഞാലും.
നമ്മുടെ പ്രഭുവിന്റെ വാക്കുകള് മാനിക്കുക "
ദ്രോണർ വീണ്ടും ചോദിച്ചു " യുധിഷ്ടിരാ!
നീ സത്യം അറിയിക്കുക ! " യുധിഷ്ടിരന് പറഞ്ഞു
" സത്യമാണ് ആചാര്യാ ! അശ്വഥാമാ ഹത !!
ഏറെ ശബ്ദം താഴ്ത്തി അദ്ദേഹം ഉരുവിട്ടു
"കുന്ജ്ജരാ " യുധിഷ്ടിരന്റെ ധര്മ്മനിഷ്ഠ
മൂലം അദ്ദേഹത്തിന്റെ രഥം ഭൂമിയില് നിന്നു നാലു
വിരല് ഉയര്ന്നു നിന്നിരുന്നു. എന്നാല്
സൈന്യരക്ഷാർത്ഥം അദേഹം പറഞ്ഞ ഈ
നിർദോഷമായ
പൊളി യുധിഷ്ടിരനെ നിമിഷത്തിനുള്ളില്
മറ്റുള്ളവര്ക്ക് സമനാക്കി. രഥചക്രം ഭൂമിയില്
സ്പര്ശിച്ചു.
ദ്രോണർ മോഹാല്സ്യപ്പെട്ടു. ക്രമത്തില്
ബോധം വീണ്ടെടുത്ത അദ്ദേഹതില്നിന്നു
യുദ്ധം ചെയ്യാനുള്ള വാഞ്ച
നിശ്ശേഷം വിട്ടിരുന്നു. ഈ
സമയമെല്ലാം ധൃഷ്ട്രദൃമ്നന് ദ്രോണരുടെ മുന്പില്
തന്നെ നിന്നിരുന്നു.
അദ്ദേഹം ദ്രോണരുടെ നേരെ അസ്ത്രങ്ങള്
അയച്ചു. ദ്രോണർ നിരുല്സാഹത്തോടെ
പ്രതിരോധിച്ചു. മഹാ മന്ത്രങ്ങള്
അഭിമന്ത്രണം ചെയ്യാനുള്ള
ശക്തി അദ്ദേഹത്തില് നിന്ന് നഷ്ടമായി തുടങ്ങി.
ഓര്മ്മക്കുറവ്
അദ്ധേഹത്തെ വീണ്ടും ക്രുദ്ധനാക്കി.
തന്റെ ഗുരുവായ അഗ്നിരശന് സമ്മാനിച്ച
വില്ലെടുത്ത് അദ്ദേഹം ധൃഷ്ടദൃമ്നനെ ശരങ്ങള്
കൊണ്ട് മൂടി. നഷ്ടപ്പെട്ട
വീര്യം വീണ്ടും അദ്ദേഹത്തിന് തിരിച്ചു കിട്ടാന്
തുടങ്ങി.
അദ്ദേഹം ധൃഷ്ടദ്യുമ്നുമായ്
ദ്വന്ദ്വയുദ്ധം നടത്തി.
പ്രതിയോഗിയുടെ വില്ലും രഥവും അദ്ദേഹം മുറിച്
ധൃഷ്ടദൃമ്നന്
വാളോങ്ങി ദ്രോണരുടെ നേരെ എത്തി. ദ്രോണർ
അദ്ദേഹത്തിന്റെ വാള് മുറിച്ചു. തന്നെ ആ വാള്
കൊണ്ട് ധൃഷ്ടദൃമ്നന് കൊലപ്പെടുത്തുമെന്നു
ദ്രോണർ മനസ്സില് കണ്ടിരുന്നു.
തന്റെ വളരെ അടുത്ത് നിന്നിരുന്ന ധൃഷ്ടദൃമ്നന്റെ
മേല് ഏറെ നീളം കുറഞ്ഞ "വൈതസ് മിത്രങ്ങള്"
എന്ന അസ്ത്രങ്ങള് ദ്രോണർ പ്രയോഗിച്ചു
തുടങ്ങി. ഈ
അസ്ത്രങ്ങളുടെ അഭിമന്ത്രണം അറിയാവുന്നവർ
ചുരുക്കമായിരുന്നു. ദ്രോണരെ കൂടാതെ ഈ
അസ്ത്രങ്ങള് പ്രയോഗിക്കാനുള്ള കഴിവ്
രാധേയന്, കൃപർ, കൃഷ്ണന്, സാത്യകി, അഭിമന്യു
എന്നിവര്ക്ക് മാത്രമായിരുന്നു, കണ്ടുനിന്ന
സാത്യകി പ്രത്യയസ്ത്രങ്ങള് അയച്ച്
ദ്രോണരെ പ്രതിരോധിച്ചു,
കൃഷ്ണാ അര്ജ്ജുനന്മാർ
സാത്യകിയെ അഭിനന്ദിച്ചു. അര്ജ്ജുനന് പറഞ്ഞു
"കൃഷ്ണാ! നമ്മുടെ പ്രിയനായ സാത്യകി എത്ര
കൌശലതോടെയാണ്
തന്റെ മിത്രത്തെ രക്ഷിക്കുന്നത്" കണ്ടുനിന്ന
കൌരവവീരന്മാർ
സാത്യകിയെ ചുറ്റിനും നിന്നാക്രമിച്ചു.
ഋഷിമാരുടെ വാക്കുകള് കേട്ടിട്ടും, തന്റെ പുത്രന്
മരിച്ചെന്ന വാര്ത്ത
അറിഞ്ഞിട്ടും ദ്രോണരിലെ യുദ്ധവീര്യം കെട്ടട
,
വീണ്ടും അദ്ദേഹം സംഹാരരുദ്രനായി മാറുകയാണ്
ഉണ്ടായത്, അദ്ദേഹത്തിന്
എങ്ങിനെയും ധൃഷ്ടദൃമ്നനെ കൊല്ലണമെന്ന
ചിന്ത മാത്രമായി, അദ്ദേഹം നിരായുധനായ
പാണ്ഡവ സൈന്യാധിപനു നേരെ ബ്രഹ്മ
അസ്ത്രം പ്രയോഗിക്കാന് ഒരുങ്ങി, ഭീമന്
തന്റെ രഥവുമായി ധൈര്യപൂർവ്വം ധൃഷ്ടദൃമ്നനെ ര
കയറ്റി, അവർ ഇരുവരും ദ്രോണർക്കുമേല്
ശക്തമായ പ്രതിരോധം സൃഷ്ടിച്ചു,
ഭീമനെ തള്ളിമാറ്റി കൊണ്ട്
സാത്യകി ധൃഷ്ടദൃമ്നനോട് ചേര്ന്നു, ക്രുദ്ധനായ
ഭീമന് മുന്പോട്ട് കടന്നു ചെന്ന്
ദ്രോണരുടെ രഥത്തില് ചാരി നിന്നു,
ഭീമനെ ഒരളവുവരെ ദ്രോണർ ഭയപ്പെട്ടിരുന്നു,
ഭീമന്റെ വാക്കുകല് ക്രോധം നിറഞ്ഞതും,
സഭ്യതക്ക് ചേര്്ന്ന വിധം ആയിരുന്നിലെങ്കി
ലും വാക്കുകളിലെ ആന്തരാർത്ഥം ഹൃദയം ദ്രവിപ്
തികച്ചും സത്യവുമായിരുന്നു. ദ്രോണർ
പലപ്പോഴും ഭീമന്റെ വാക്ക് ശരങ്ങള്ക്ക്
മുന്നില് നിഷ്പ്രഭനായിട്ടുണ്ട്.. ദ്രോണരഥത്തില്
ചാരിനിന്ന് ഭീമന് ആക്രോശിച്ചു
"ബ്രാഹ്മണനായ താങ്കള്
ക്ഷ്തൃയവൃതി ഏറ്റെടുത്തപ്പോള്, ശുദ്രനെക്കാള്
താഴ്ന്ന വിധമായി. ദുര്യോധന പ്രീതിക്കു
വേണ്ടി താങ്കള് ധര്മ്മത്തെ ബലികഴിക്കുകയാണ്.
ബ്രാഹ്മണനായ താങ്കള് തീര്ത്തും ഒരു
കശാപ്പുകാരനായി മാറി കഴിഞ്ഞിരിക്കുന്നു.
അങ്ങേക്ക് ധനത്തോട് അത്യാർത്തിയാണ്. ഈ
ധനം അങ്ങേക്ക് എന്തിനാണ്? അങ്ങയുടെ ഏക
പുത്രന് പോലും മരണപ്പെട്ടിരിക്കുന്ന !
മറ്റുള്ളവര്ക്ക് ധർമ്മം ഉപദേശിക്കുന്ന അങ്ങ്
സ്വന്തം പ്രവർത്തിയുടെ ധാർമ്മികതയെ പറ്റി ചി
സ്വയം ലജ്ജിക്കേണ്ടി വരും. ഇനിയെങ്കിലും ഈ
യുദ്ധ കൊതി നിർത്തു! അസ്ത്രങ്ങള്
അഭിമന്ത്രണം ചെയ്യുന്ന നാവുകൊണ്ട്
ഇനിയെങ്കിലും വേദൊക്തികള് ഉരുവിടാന്
ശീലിക്കുക." ഭീമന്റെ ചുട്ടു പൊള്ളുന്ന വാക്കുകള്
ദ്രോണരെ ഏറെ ചിന്തിപ്പിച്ചു. അദ്ദേഹത്തില്
നിന്നു യുദ്ധചിന്ത വിട്ടകന്നു.
അദ്ദേഹം വില്ലും ശരങ്ങളും തേർ തട്ടില്
വലിച്ചെറിഞ്ഞു. ദുര്യോധനനെയും,
രാധേയനെയും പേരുചൊല്ലി വിളിച്ചു "
ദുര്യോധനാ ! രാധേയാ ! ഇനി മുതല് നിങ്ങള്
വളരെ ശ്രദ്ധിച്ചു യുദ്ധം ചെയ്തോളു! ഞാന് യുദ്ധ
രംഗത്തു നിന്നു വിടവാങ്ങാന് തീരുമാനിച്ചു
ഏറ്റെടുത്ത കര്മ്മം മുഴുവനായി പാലിക്കാന്
ഞാന് അശക്തനായി രാജാവേ! എന്നാലും ഈ
ദ്രോണർ അങ്ങു തന്ന അന്നത്തോട്
ഏറെ കൂറും വിശ്വസ്തതയും പുലര്ത്തിയിട്ടുണ്ട്! "
ആ സാധു ബ്രാഹ്മണന്റെ തൊണ്ടയിടറി,
കണ്ണുകള് നിറഞ്ഞു. താന് അതുവരെ അനുഭവിച്ച
മാനസിക വ്യഥ അദ്ദേഹത്തിന്റെ വാക്കുകളില്
പ്രകടമായിരുന്നു. യുദ്ധ രംഗമായിട്ടും ആ
വാക്കുകള് ശ്രവിച്ച ഏവരും പൊട്ടിക്കരഞ്ഞു.
"പ്രിയപ്പെട്ട ഗുരോ!
അങ്ങയുടെ സത്യസന്ധതയില് ഞങ്ങള് തൃപ്തരാണ്.
ഈ വിധം ഗുരവിന്റെ താപാഗ്നി ഞങ്ങളുടെ മേല്
വീഴ്തരുതെ ഗുരോ! അങ്ങയോളം മഹാനായ ഒരു
ഗുരു ഈ ഹസ്തിനപുരത്തിലില്ല ! " ദ്രോണർ
അതൊന്നും ശ്രദ്ധിച്ചില്ല.
എല്ലാ കര്മ്മബന്ധങ്ങളില് നിന്നും മുക്തനാകാന്
അദ്ദേഹം ആഗ്രഹിച്ചു. ജീവന്
വെടിയാനായി ദ്രോണർ യോഗാസനത്തില്
ഇരുന്നു. ഇഹ ലോക ചിന്ത ആ മഹാനില് നിന്നു
അന്യമായി. ഈ സമയം ധൃഷ്ടദൃമ്നന് കയ്യില്
വാളുമായി മുന്നോട്ടു വന്നു. ധൃഷ്ടദൃമ്നന്റെ
ഉദ്യമം മനസ്സിലാക്കിയ അര്ജ്ജുനന്
ആചാര്യനോട് അനുകമ്പ തോന്നി.
അദ്ദേഹം അലമുറയിട്ടു വിളിച്ചു " അരുത് !
അദ്ദേഹത്തെ കൊല്ലരുത് ! ! വേണമെങ്കില്
ബന്ദി ആക്കികൊള്ളൂ! ഗുരുഹത്യ പാപമാണ് ! "
അര്ജ്ജുനന്റെ വാക്കുകള് ആരും മാനിച്ചില്ല.
ധൃഷ്ടദൃമ്നന് വാള് കൊണ്ട് ആചാര്യന്റെ തല
അറുത്തു. പൊടുന്നനെ ദ്രോണ ശരീരത്തില്
നിന്നുയർന്ന ഉജ്ജ്വല
കാന്തി ക്ഷണനേരം കൊണ്ട് ആകാശത്തില്
വിലയം പ്രാപിച്ചു. ദ്രോണർ
ഋഷിമാരോടൊപ്പം എത്തിച്ചേർന്നു.
യുധിഷ്ടിരന്, കൃഷ്ണന്, കൃപർ, യുദ്ധ
രംഗം നിരീക്ഷിച്ചു കൊണ്ടിരുന്ന സഞ്ജയന്
ഇവർ നാല്വരും ആ അത്യത്ഭുത ദൃശ്യത്തിനു
സാക്ഷ്യം വഹിച്ചു, ഒരു കയ്യില്
വാളും മറുകയ്യില്
ദ്രോണരുടെ ശിരസ്സുമായി ധൃഷ്ടദൃമ്നന് രഥത്തില്
നിന്നു ചാടി.
മഹാനായ
ദ്രോണരെ ഏറെ അപമാനിക്കും വിധം ധൃഷ്ടദൃമ്നന്
ദ്രോണ ശിരസ്സ് നിലത്തെറിഞ്ഞു. ധൃഷ്ടദൃമ്നന്റെ
ശപഥം നിറവേറ്റപ്പെട്ടു. ഭീമന്
ആക്രോശതോടെ സുഹൃത്തിനെ വാരി പുണർന്നു.
അവരിരുവരും ആനന്ദ നൃത്തം ചവിട്ടി. ഭീമന്
പറഞ്ഞു " എന്റെ ചങ്ങാതി ! ഭാഗ്യം കൊണ്ട്
അങ്ങയുടെ ശപഥം നിറവേറി ! സൂതപുത്രനായ
രാധേയന് മരിക്കുമ്പോള് ഇനിയും ഞാന്
അങ്ങയെ ആലിംഗനം ചെയ്യുന്നുണ്ട്,
പിന്നെ ദുര്യോധനന് കൊല്ലപ്പെടുമ്പോഴും.
ക്രൂരതയുടെ താണ്ഡവമാണ് നടമാടിയതെങ്കിലു
ം അവരുടെ മൈത്രി ബന്ധം സുദൃഡ മായിരുന്നു.

No comments:

Post a Comment