Wednesday, 30 October 2013

മഹാഭാരതം ഭാഗം 47


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആറ് - സ്വയം അദ്ധ്യയനം ചെയ്യുക. ഇവയില്
ഏതെങ്കിലും അങ്ങയുടെ ഗുരു അനുഷ്ഠിച്ചിട്ടു
ണ്ടോ? അദ്ദേഹം അദ്ധ്യാപനം ചെയ്തു.
പക്ഷെ വേദങ്ങളല്ല. അദ്ധ്യയനം ചെയ്തു -
എന്നാല് അവയിലൊന്നു പോലും വിശുദ്ധ
ഗ്രന്ഥങ്ങളായിരുന്നില്ല. അദ്ദേഹം ഒരു
യാഗം ചെയ്തു, ഒരു യജ്ഞത്തില്
ഭാഗവാക്കകുകയും ചെയ്തു. മഹത്തായ
കുരുക്ഷേത്രമെന്ന യാഗത്തില്, സാരധ്യമെന്ന
യജ്ഞത്തില് അങ്ങയുടെ ഗുരു ഭാഗഭാക്കായി.
നിരപരാധികളായ സൈനികര്്ക്ക്
മേലേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു
ചുട്ടുകരിച്ചതില് ധര്മ്മമുണ്ടന്നു അങ്ങ്
കരുതുന്നുവോ? ആ അധാര്മ്മിയായ, ക്രൂരനായ
ദ്രോണരെ ഞാന് കൊന്നു !
എന്റെ ജനനം തന്നെ" ദ്രോണ വധം " എന്ന
ലക്ഷ്യം നിറവേറ്റാനാണ്. ഞാന്
എന്റെ ശപഥം നിറവേറ്റിയതില് കൃതാര്ത്ഥനാണ്.
അങ്ങയുടെ പുത്രന്റെ ദാരുണമായ അന്ത്യത്തിന്
കരുക്കള് നീക്കിയത്, താങ്കള് പൂവിട്ടു പൂജിക്കുന്ന
ആചാര്യന് തന്നെയാണ്.
എല്ലാവര്ക്കും അതറിയാം, താങ്കരോഴിച്ച്.
ധൃഷ്ടദൃമ്നന് അര്ജ്ജുനോട് ചേർന്ന് നിന്ന്
അടക്കിയ ശബ്ദത്തില് ചോദിച്ചു "ഞാനൊന്ന്
ചോദിക്കട്ടെ, അങ്ങ് ജയദ്രഥനെ കൊന്നത്
ന്യായമായ രീതിയിലായിരുന്നോ?
അങ്ങയുടെ പുത്ര ശോകം അങ്ങയെ കൊണ്ടതു
ചെയ്യിച്ചു. ഞങ്ങളാരും അതില്
അങ്ങയെ കുറ്റപ്പെടുത്തിയില്ല. മറിച്ച്
ശപഥം നിറവേറ്റാന് കഴിഞ്ഞതില്
താങ്കളെ അഭിനന്ദിക്കുകയാണ് ചെയ്യ്തത്.
എന്നാല് ഞാന് ചെയ്ത ഈ അനുചിത
പ്രവര്ത്തിക്ക് അങ്ങെന്നെ കുറ്റപ്പെടുത്തുന്നു?
താങ്കളുടെ പ്രശംസയില്ലെങ്ക
ിലും എന്റെ പ്രവർത്തിയില് എനിക്കു
ഒട്ടും ഖേദമില്ല". സ്വയം നിയന്ത്രിക്കാന്
‍ ശ്രമിച്ചെങ്കിലും ധൃഷ്ടദൃമ്നനു അതായില്ല.
അദ്ദേഹം തുടർന്നു " ഒരു ക്ഷത്രിയന്
ഗുരുവിനെ കൊല്ലുന്നത് പാപമെന്നു താങ്കള്
അനുശാസിക്കുന്നു. എന്നാല് താങ്കള്
ഗുരുതുല്യനായ
ഭീഷ്മരെ നിരായുധനായി നിന്നപ്പോള്
വധിച്ചില്ലെ ?
അതിന്റെ പിന്നിലെ ന്യായാന്യായങ്ങള
് ഗ്രഹിക്കാന് വേണ്ടും ഞങ്ങളുടെ മനസ്സ്
വളര്ന്നിരുന്നു. ഞങ്ങള് താങ്കളെ കുറ്റ
പെടുത്തിയില്ല.
അങ്ങയുടെ പിതാവിന്റെ മിത്രമായ ഭഗദ
ത്തനെ താങ്കള് വധിച്ചപ്പോള് ഞങ്ങള്
അഭിനന്ദനം കൊണ്ട് മൂടുകയല്ലേ ചെയ്തത് ?
എന്നാല് ഈ അധര്്മ്മിയായ ബ്രാമ്ണനെ ഞാന്
വധിച്ചപ്പോള് താങ്കള്ക്ക് സഹിക്കാന്
ആയില്ല ! എന്റെ പ്രിയ
സോദരി ദ്രൗപതിയെയും അങ്ങയുടെ ജെഷ്ടന്മാരായ
യുധിഷ്ടിരനെയും ഭീമനെയും ഓര്ത് ഞാന്
താങ്കളെ വധിക്കാതെ വിടുന്നു. ധൃഷ്ടദൃമ്നന്
പറഞ്ഞത് തികച്ചും ന്യായോക്തികളാണന
്നറി ഞ്ഞിട്ടും സാത്യകി അര്ജ്ജുനന്റെ പക്ഷം പിടിച്ചു.
" ധൃഷ്ടദൃമ്നാ ! താങ്കള് ചെയ്ത
അധാര്മ്മികവും നിന്ദ്യവുമായ
പ്രവര്ത്തിയെ എന്റെ ഗുരു
ചോദ്യം ചെയ്തപ്പോള്
അങ്ങയുടെ രക്തം തിളച്ചു. മഹാനായ ആ
ഗുരുവിന്റെ ശിരസ്സ് താങ്കള് എത്ര
നിന്ദ്യമായി ഭൂമിയിലെറിഞ്ഞു
അദ്ദേഹത്തെ അവഹേളിച്ചു? ഇതു ശരിയാണെന്നു
എത്ര ന്യായീകരണം നിരത്തി സമര്ത്ഥിച്ചാലു
ം എനിക്ക് എനിക്ക് അംഗീകരിക്കാനാവില്ല.
ഗുരുവിനെ കൊല്ലരുതെന്ന് എന്റെ ഗുരു എത്ര
അലമുറയിട്ടു വിളിച്ചറിയിച്ചു.
ആരും അദ്ദേഹത്തിന്റെ വാക്കുകള്
ചെവിക്കൊണ്ടില്ല. പോട്ടെ, ചെയ്ത
പ്രവര്ത്തിയെ ചോദ്യം ചെയ്തപ്പോള്
കുറ്റബോധം പോലും താങ്കളില് ഉണ്ടായില്ല.
കഷ്ടം ! ധൃഷ്ടദൃമ്നന് പൊട്ടിച്ചിരിച്ചു. "
ബലേ ഭേഷ് ! എന്നെ കുറപ്പെടുത്താന്
‍ വേണ്ടും എന്തു യോഗ്യതയാണ് താങ്കള്ക്ക്
ഉള്ളത്? ഇഹ ലോകവാസം വെടിയാനുറച്ചു യോഗ
നിഷ്ഠയിലിരുന്ന ഭുരിശ്രവസ്സിനെ താങ്കള് എത്ര
ക്രൂരമായി കൊലപ്പെടുത്തി ?
രണ്ടുകാലിലും മുടന്തുള്ളവന്, ഒറ്റ കാലില്
മുടന്തുള്ളവനെ" മുടന്താ" എന്നുവിളിച്ചു
അപഹസിക്കും പോലെ താങ്കളുടെ വാക്കുകള്
ലജ്ജാകരം തന്നെ. അര്ജ്ജുനനോടുള്ള
ബന്ധുത്വം ഒന്നും എനിക്ക് താങ്കളോട് ഇല്ല.
ഞാനിപ്പോള് തന്നെ താങ്കളെ വധിക്കുന്നു
വാളോങ്ങി സാത്യകിയുടെ നേരെ എത്തിയ
ധൃഷ്ടദൃമ്നനെ, ഭീമന് രഥത്തില്
നിന്നും ചാടിയിറങ്ങി അഞ്ചടി പിന്നാക്കം വലിച്ചു.
സഹദേവന്
കൈകൂപ്പി ഇരുവരോടും മാപ്പപേക്ഷിച്ചു.
നിമിഷ പ്രേരണയില് ക്രുദ്ധരായ
ഇരുവരും തങ്ങളുടെ ജാള്യത മറച്ചുകൊണ്ട്
പരസ്പരം പിന്തിരിഞ്ഞു നടന്നു. അശ്വഥാമാവ്
നാരായണാ അസ്ത്രം അഭിമന്ത്രിച്ചു കഴിഞ്ഞു.
അതില് നിന്നു പുറപ്പെടുന്ന അഗ്നി ജ്വാലകള്
ക്ഷണനേരത്തിനുള്ളില് തങ്ങളെ ഭസ്മമാക്കുമെന്ന്
യുധിഷ്ടിരന് അറിഞ്ഞു.
അദ്ദേഹം ധൃഷ്ടദൃമ്നനോടും സാത്യകിയ

2 comments: