പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 9 (തുടർച്ച)...
ഏറെ ക്ഷീണിച്ചിരുന്ന
സാത്യകിയെ കീഴ്പെടുത്താന് ഭുരിശ്രവസ്സിനു
അധികം യുദ്ധം ചെയ്യേണ്ടി വന്നില്ല. അസ്ത്ര
പീഡിതനായി സാത്യകി ബോധമറ്റു
നിലംപതിച്ചു. അദ്ദേഹത്തിന് രഥം,
സാരഥി കുതിരകല് ഇവ നഷ്ടപ്പെട്ടു.
സ്മര്ത്ഥമായി പൊരുതിയെങ്കിലും
ഭുരിശ്രവസ്സിന്റെ ശക്തമായ താഡനമാണു
സാത്യകി യെ ബോധരഹിതനാക്കിയത്.
കൃഷ്നാര്ജ്ജുനന്മ്മാര്
നോക്കിനില്കെ ഭുരിശ്രവസ്സു ബോധാഹീനനായ
സാത്യകിയുടെ മുടി പിടിച്ചു വലിച്ചു നെഞ്ചത്ത്
ആഞ്ഞുചവട്ടി. അടുത്ത നിമിഷം കോപാന്ധനായ
ഭുരിശ്രവസ്സു
സാത്യകിയെ വധിക്കാനായി വാളോങ്ങി. ആ
വാള് സാത്യകിയുടെ ദേഹത്ത് വീഴും മുന്പ്
അര്ജ്ജുനാസ്ത്രം ഭുരിശ്രവസ്സിന്റ
െ വാളോങ്ങിയ കയ്യ് ഛെദിച്ചു.
വേദനയോടെ തിരിഞ്ഞു നോക്കിയ
ഭുരിശ്രവസ്സു അലറിവിളിച്ചു. "അര്ജ്ജുനാ!
ഏറ്റവും നിന്ദ്യമായ പ്രവര്ത്തിയാണ്
താങ്കളിപ്പോള് ചെയ്തതു. ഇങ്ങനെ ചെയ്യാന്
ഒരു കുരുകുല സന്തതിക്കെ കഴിയു! താങ്കള്ക്ക്
ഇതിനു പ്രേരണ നല്കിയത് കൃഷ്ണനായിരിക്കും.
സ്വന്തം കുലത്തെ രക്ഷിക്കേണ്ടത്
അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണല്ലൊ?"
അര്ജ്ജുനന് പ്രതികരിച്ചു. " താങ്കള്
ശപഥം നിറവേറ്റുവോളം ഞാന് താങ്കള്ക്കെതിര
െ അനങ്ങിയില്ല. പക്ഷേ ബോധരഹിതനായ
എന്റെ ശിഷ്യനെ ആരും കൊല ചെയ്യുന്നത്
ഞാന് കണ്ടുനില്ക്കുമെന്നു കരുതിയെങ്കില്
താങ്കള്ക്ക് തെറ്റി. എനിക്കുവേണ്ടി ജീവന്
പണയം വെച്ച സാത്യകിയെ എന്തു വില
നല്കിയും ഞാന് രക്ഷിക്കും." "ഒന്നുകൂടി ഞാന്
അങ്ങയോടു ചോദിക്കട്ടെ, അങ്ങ്
നീതി ധര്മ്മങ്ങളെ പറ്റി ഏറെ ബോധാമുള്ളവനല്ല
? ഇന്നലെ എന്റെ പുത്രന് അഭിമന്യു നിങ്ങളാല്
ക്രൂരമായി വധിക്കപെട്ടപ്പോള്
താങ്കളിലെ നീതിബോധം മരവിച്ചു പോയോ?
താങ്കള് കൂടി കുട്ടുനിന്നതല്ലാതെ ആ
ബാലന്റെ രക്ഷക്കുവേണ്ടി ഒരു ചെറു വിരല്
പോലും അനക്കിയില്ല!
നീതി ശാസ്ത്രത്തെ ആവശ്യാനുസരണം വളച്ചൊട
താങ്കള്ക്കാരും അധികാരം തന്നിട്ടില്ല!"
എതിര്ത്തൊന്നും ഉരിയാടാതെ തല
കുമ്പിട്ടുനിന്ന ഭുരിശ്രവസ്സില് അര്ജുനന്
അനുകമ്പ തോന്നി. "പ്രഭോ ! ഈ
വിധം പ്രവര്ത്തിക്കേണ്ടി വന്നത്
എന്റെ ഗതികേടായി ഞാന് കാണുന്നു. ഇതില്
അര്ജ്ജുനന് അഭിമാനിക്കില്ല.
ഇതിനെല്ലാം കാരണക്കാരനായ
ദുര്യോധനനെ ഞാന്
വീണ്ടും വീണ്ടും വെറുക്കുന്നു."
അര്ജ്ജുനന്റെ വാക്കുകള് അംഗീകരിക്കും മട്ടില്
ഭുരിശ്രവസ്സു കയ്യുയര്ത്തി. ജീവനിലുള്ള
ആഗ്രഹം ആ നിമിഷം ആ മഹാനില് അസ്തമിച്ചു.
മൃത്യു ഏറ്റുവാങ്ങാനായി അദ്ദേഹം 'കുശപ്പുല്ല്'
വിരിച്ചു അതില് ധ്യാനനിമഗ്നനായി ഇരുന്നു. ഈ
സമയം ബോധം വീണ്ടെടുത്ത
സാത്യകി വാളോങ്ങി ഭുരിശ്രവസ്സിനോടടുത്തു.
തടുക്കാനിടം നല്കാതെ അദ്ദേഹം ഭുരിശ്രവസ്സിന്
െ തല അരിഞ്ഞുവീഴ്ത്തി. ഇഹലോക ചിന്തവിട്ട
ഭുരിശ്രവസ്സിനെ കൊല്ലുക
വഴി സാത്യകിയുടെ നിഷ്കളങ്ക
ജീവിതം കളങ്കപ്പെട്ടു. എന്നാല് ഇതൊരു
നിര്ഭാഗ്യ സംഭവമായി സാത്യകിക്കു
തോന്നിയില്ല.
വിമര്ശനങ്ങളെ സാത്യകി ഭയന്നില്ല.
അതിന്റേതായ ന്യായീകരണങ്ങള്
അദ്ദേഹത്തിനും ഉണ്ടായിരുന്നു.
തന്നെ അപമാനിക്കുന്നവരെ കൊലപെടുത്തുമെന്
ന ശപഥം സാത്യകി പാലിച്ചിരിക്കുന്നു.
ചുറ്റും അമ്പരപ്പോടെ നോക്കിനിന്നവരോട്
ആ വീരന് പറഞ്ഞു,
"മറ്റുള്ളവരെ ധര്മ്മം പഠിപ്പിക്കുക
എളുപ്പമാണ്. എന്നാല്
സ്വന്തം സ്ഥിതി വരുമ്പോള്, അന്യായത്തിനു
അതിന്റേതായ ന്യായീകരണം കണ്ടെത്തും.
ഇന്നലെ അഭിമന്യു വധിക്കപ്പെട്ടത്
എങ്ങനെയാണ്?" നിങ്ങള് ഓരോരുത്തരായി വരൂ!
ഞാന് നിങ്ങളെയെല്ലാം ഒറ്റയ്ക്ക് നേരിടാം! ആ
ബാലന്റെ രോദനം കേട്ട്
ആരുടേയും മനസ്സ്ലിഞ്ഞില്ല.
മത്സരിക്കുകയല്ലായിരുന്നോ ആറു
മഹാരഥന്മ്മാര്!! ആ കുഞ്ഞ് വീണപ്പോള് ആ
അന്യായതിനെതിരെ കൗരവ പക്ഷത്തുള്ള
ആരും ഒരു ചെറുവിരല് പോലും അനക്കിയില്ല.
മറിച്ച് ആ ക്രൂര നേട്ടത്തില് ആര്ത്തട്ടഹസിച്
ചു."
യുദ്ധഗതി കാണാന് ആകാശത്ത് കൂടിയിരുന്ന
ദേവന്മ്മാര് പറഞ്ഞു,"സാത്യകിയില് ഒരു
കുറ്റവുമില്ല.
ഇങ്ങനെയെല്ലാം സംഭവിക്കണമെന്നതു മുന്
വിധിയാണ്. ഭുരിശ്രവസ്സ് സാത്യകിയാല്
വധിക്കപ്പെടണമെന്നുള്ളത് വിധിയാല്
പ്രേരിതമാണ്. " അര്ജ്ജുനന് ഉള്ളിന്റ്റ് ഉള്ളില് ആ
കൊല അംഗീകരിക്കാനായില്ല,
എങ്കിലും ദേവകളുടെ നിര്ണ്ണയം അദ്ദേഹവും അ
"കൃഷ്ണാ! അസ്തമയം അടുത്തിരിക്കുന്നു. നമുക്ക്
ലക്ഷ്യം നേടിയേ തീരൂ! ജയദ്രഥന് ഇന്നു
തന്നെ വധിക്കപ്പെടണം!" കൗരവ
യോദ്ധാക്കളുടെ ഇടയില് ജയദ്രഥന്
സുരക്ഷിതനായി നില്ക്കുന്ന സ്ഥലത്തേക്ക്
കൃഷ്ണന് തേര് തെളിച്ചു. ദുര്യോധനന്, രാധേയന്,
കൃപര്, അശ്വന്ഥ മാവ്, വൃഷസേനന് മുതലായ
മഹാരഥരെല്ലാം ജയദ്രഥനു ചുറ്റുമുണ്ട്.
ജയദ്രഥനും അര്ജ്ജുനനുമായി ഒരു ദ്വന്ദ്വ
യുദ്ധം നടക്കാത്ത വിധം അവര്
അയാളെ സംരക്ഷിച്ചു കൊണ്ടിരുന്നു.
സാത്യകി അര്ജ്ജുന രക്ഷക്ക് എത്തുന്നത്
ഒഴിവാക്കാന് രാധേയന്
സാത്യകിയുമായി യുദ്ധത്തിനോരുമ്പെട്ടു.
" കൃഷ്ണാ! ഒരുപക്ഷെ സാത്യകിയുടെ കൈകൊണ്ടു
രാധേയന്റെ മരണം ഉറപ്പാകും.
അപ്പോള്പിന്നെ എന്റെ മനസ്സിന്റെ കെട്ടടങ്ങ
പക ഞാന് ആരോടുതീര്ക്കും!" കൃഷ്ണന് പറഞ്ഞു,
"പകയെപറ്റി ചിന്തിക്കേണ്ട സമയമല്ല,
ശപഥം പാലിക്കാനുള്ള തന്ത്രം ആലോചിച്ചു
പ്രവര്ത്തിക്കുക,"
രഥം ഇല്ലാതെ യുദ്ധം ചെയ്യേണ്ട
ഗതികേടിലായി സാത്യകി. കൃഷ്ണന് 'ഋഷഭ ധ്വനി'
പുറപ്പെടുവിച്ചു. ദാരുകന് തേരുമായി മിന്നല്
വേഗത്തിലെത്തി. സാത്യകി ആ തേരില്
കയറി രാധേയനുമായി യുദ്ധത്തിനു തയ്യാറായി.
സാത്യകിയുടെ യുദ്ധ കുശലതയില് മനം കുളിര്ന്ന
അശ്വത്ഥമാവും കൃപരും ഏകസ്വരത്തില്
പ്രസ്താവിച്ചു. "സാത്യകി കൃഷ്ണാര്ജ്ജുനന
്മ്മാരെ പോലെ സമര്ത്ഥനാണ്.. നല്ല മെയ്യ്
വഴക്കം. കൗതുകകരമായ അഭ്യാസ പ്രകടനം."
സാത്യകി വളരെ വേഗം രാധേയന്റെ തേരും കുതിര
കണ്ടുനിന്ന ദുര്യോധനനിലെ മിത്ര
സ്നേഹം വളര്ന്നു.
അദ്ദേഹം തന്റെ തേരും സഹായത്തിനായി ദുശ്ശാസ
ഉള്പടെയുള്ള തന്റെ സഹോദരങ്ങളെയും അയച്ചു.
സാത്യകിയുടെ യുദ്ധ കുശലതക്കുമുന്നില്
എല്ലാവരും അധികം വൈകാതെ കീഴ്ടക്കപ്പെട്ടു.
ദുശ്ശാസനനും, സഹോദരങ്ങള്ക്കും ഭീമ
ശപഥം പാലിക്കപ്പെടാനാ
യി സാത്യകി പ്രണഭിക്ഷ നല്കി.
സ്വന്തം സഹോദരങ്ങളെ കൂടി മിത്രത്തിനുവേണ്
ടി ബലികൊടുക്കാന് ദുര്യോധനന്
എപ്പോഴും ഒരുക്കമായിരുന്നു.
ദുര്യോധനന്റെ 'രാധേയമൈത്രി'
ആരുടേയും ഹൃദയം കുളിര്പ്പിക്കുന്ന
ശ്ലാക്ഘനീയ ബന്ധമായിരുന്നു.
ചിലപ്പോയെങ്കിലും ഏവരും ശങ്കിക്കും."
ദുര്യോധനനോളം രാധേയന്
അദ്ധേഹത്തെ സ്നേഹിച്ചിരുന്നോ എന്ന്!" ഒരു
പക്ഷെ, രാധേയനില്
സ്വാത്വികാംശം കൂടുതലായിരുന്നതിനാല്
സ്നേഹം പലപ്പോഴും പ്രകടനത്തേക്കാള
് വലുതായിരുന്നിരിക്കാം!
അര്ജ്ജുനന് രാധേയനെ വെല്ലുവിളിച്ചു, "രാധേയാ!
താങ്കള് ഞാന് ഇല്ലാതിരുന്ന
സമയം എന്റെ പുത്രനെ കൊല്ലാന്
ചതിപണി ചെയ്തില്ലേ? ഞാനിപ്പോള്
അങ്ങയുടെ മുന്പ്പില് വെച്ച് അങ്ങയുടെ പുത്രന്
വൃഷസേനനെ കൊന്നു പകരം വീട്ടുന്നു.
"അര്ജ്ജുനാസ്ത്രങ്ങള് രാധേയ
പുത്രനെ ക്രൂരമായി മുറിപ്പെടുത്തി.
സൂര്യന് ഏതാണ്ട് അസ്തമിച്ച മട്ടായി. കൗരവ
പക്ഷത്ത് ആശ്വാസനിശ്വാസങ്ങള് ഉതിര്ന്നു
തുടങ്ങി. അര്ജ്ജുനന് അതിനു
മൂന്പോരിക്കലും ചെയ്യാത്ത രീതിയില്
യുദ്ധം ചെയ്തു. അദ്ദേഹം കനത്ത രീതിയില്
കൗരവ മഹാരാധന്മ്മാരെ പീഡിപ്പിചുകൊണ്ട
ിരുന്നു. അര്ജ്ജുനന് ജയദ്രഥന്റെ അടുത്തു
പാഞ്ഞെത്തി, അസ്ത്ര പ്രയോഗം തുടങ്ങി.
എന്നാല് കൗരവ മഹാരധന്മ്മാര്
അതിനെ ശക്തമായി പ്രതിരോധിച്ചു
കൊണ്ടിരുന്നു. അര്ജ്ജുന ശപഥം പാലിക്കപെടാന്
ഇനി ഏതാനും നിമിഷങ്ങള് മാത്രം ബാക്കി!
അതുവരെ ജയദ്രഥനെ രക്ഷിക്കാന് കഴിഞ്ഞാല്,
അര്ജ്ജുനന് തീയില് ചാടി മരിക്കും. പിന്നീട്
യുദ്ധം ഉണ്ടാവില്ല. ദുര്യോധനന്
തന്നെ എന്നുമെന്നും ലോകാധിപതി!
ചിന്തയുടെ ചൂട്
അവരിലെ കര്മ്മകുശലതയെ കുറച്ചൊന്നുമല്ല
ഉന്മാദരാക്കിയത്.
സൂര്യാസ്തമയത്തിനു മുന്പ് ഈ
പ്രതിരോധങ്ങളെയെല്ലാം തരണം ചെയ്തു
ജയദ്രഥനെ വധിക്കാനാവില്ലന്നു
കൃഷ്ണനും ബോദ്ധ്യമായി.
അദ്ദേഹം അര്ജ്ജുനനോട് പറഞ്ഞു. "അര്ജ്ജുനാ!
ഞാന് എന്റെ 'യോഗശക്തി'
പ്രയോഗിക്കുകയാണ്. ഞാന്
പറയുന്നതുപോലെ ചോദ്യങ്ങളില്ലാത
െ നീ എന്നെ അനുസരിക്കുക. നിന്റെ ശപഥം ഈ
കൃഷ്ണന് നിറവേറ്റി തന്നിരിക്കും. ഞാന്
'പ്രക്ഷേപിക്കൂ!' എന്ന് കല്പിക്കുമ്പോള്
നീ 'പാശുപതാസ്ത്രം' തൊടുക്കുക.
എന്റെ നിര്ദേശം മാത്രം അനുസരിക്കുക."
ഭഗവാന്റെ 'സുദര്ശന' ചക്രത്താല്
സൂര്യബിംബം മൂടപെട്ടു. ഇരുട്ടു പരന്നു.
ഹര്ഷോന്മത്തരായ കൗരവാദികളില്
നിശ്വാസം ഉണര്ന്നു. എല്ലാവരും മറഞ്ഞ
സൂര്യബിംബം നോക്കിനില്പ്പായി.
സന്തോഷതിമിര്പ്പില് സംരക്ഷണത്തില് നിന്ന
ജയദ്രഥന് തലപൊന്തിച്ചു. സംശയ
നിവര്ത്തിക്കായി സുര്യനെ വീണ്ടും വീണ്ടും തല
ഉയര്ത്തി നോക്കി. കൃഷ്ണന് അതു കണ്ടു.
അദ്ദേഹം നിര്ദേശിച്ചു, "അതാ! ജയദ്രഥന്!
അര്ജ്ജുനാ പ്രക്ഷേപിച്ചാലും!" അര്ജ്ജുനന്
കൃഷ്ണ നിര്ദേശം പാലിച്ചു. നിമിഷത്തിനുള്ളില്
പാശുപതാസ്ത്രം ജയദ്രഥന്റെ ശിരസ്സ് ഉടലില്
നിന്നും വേര്പെടുത്തി. കൃഷ്ണന്റെ അടുത്ത
നിര്ദ്ദേശം "ആ ശിരസ്സ്
താഴെ വീഴ്ത്താതെ അസ്ത്രത്തില്
തന്നെ നിര്ത്തി നീ ഞാന് നിര്ദേശിക്കുന്ന
മാര്ഗ്ഗത്തിലൂടെ ചലിപ്പിച്ച്
അദ്ദേഹത്തിന്റെ അച്ഛന്റെ മടിയില്
വിക്ഷേപിക്കുക" സ്യമന്ത പഞ്ചകതിനടുത്തു
സന്ധ്യവന്ദനാദികളില് മുഴുകിയിരുന്ന
ജയദ്രഥന്റെ അച്ഛന്റെ മടിയില്
പുത്രന്റെ ശിരസ്സ് വീഴ്തപ്പെട്ടു. പ്രാര്ത്ഥനക്കു
ശേഷം എഴുന്നേറ്റ
അദ്ദേഹത്തിന്റെ മടിയില്നിന്നും പുത്രന്റെ ശിര
ഉരുണ്ടു നിലത്തു വീണു.. ആ നിമിഷം ആ
പിതാവിന്റെ ശിരസ്സ്
ആയിരം കഷ്ണങ്ങളായി ചിന്നിച്ചിതറി. ഘോര
തപസ്സിലൂടെ ദുഷ്ടപുത്ര
സംരക്ഷണം ഉറപ്പാക്കിയ പിതാവിനു
കിട്ടേണ്ടതായ ഉചിത ശിക്ഷ
തന്നെ കാലം നടപ്പാക്കി. ഭഗവാന്
തന്റെ ചക്രായുധം പിന്വലിച്ചു. അസ്തമയ
സൂര്യന് ശക്തമായ പ്രഭ ഭൂമിയില് വാരിവിതറി,
എനിക്കിനിയും സമയം ബാക്കി എന്ന്
വിളിച്ചറിയിക്കും മട്ടില്. ജയദ്രഥന് മരണപെട്ട
വസ്തുത കൗരവര് ഒരു
ഞെട്ടലോടെ മനസ്സിലാക്കി.
ഏറെ സംരക്ഷണം നല്കിയെങ്കിലും ജീവന്
പിടിച്ചുനിര്ത്താന് അവര്ക്കായില്ല. അതിനുള്ള
തന്ത്രം ഭഗവാന്റെ കൈകളില് മാത്രം!
മായാമോഹിതരായ കൗരവര്ക്ക് അത്
മനസ്സിലാക്കാനായില്ല. ദുഃഖം മുഴുവന്
ദുര്യോധനനില് ദ്രോണരോടുള്ള
പകയായി ജ്വലിച്ചു.
അര്ജ്ജുനന്
പാശുപതാസ്ത്രം മടക്കാനായി അഭിമന്ത്രണം ചെ
സുഖശീതളവും സ്വഞ്ചവുമായ ഒരു കുളിര്കാറ്റു
അന്തരീക്ഷത്തില്‍ നിറഞ്ഞു. തലേ രാത്രിയില്
താന് രുദ്രസൂക്തം ചൊല്ലിയുണര്ത്തിയ ആ
ശങ്കര ദത്തമായ
അസ്ത്രം ഇതാ അര്ജ്ജുനന്റെ തുണീരത്തില്
മടങ്ങിയെത്തിയിരിക്കുന്നു, കടന്നുവന്ന
വഴികളില് എല്ലാം മന്ദാനിലന്
വീശിച്ചുകൊണ്ട്, കൃഷ്ണന് താന് ചെയ്ത
പ്രവര്ത്തിയുടെ ഫലത്തെക്കാള്
നേട്ടമായി കണ്ടതു അര്ജ്ജുനനെ രക്ഷിക്കാന്
കഴിഞ്ഞതിലുള്ള ചാരിതാര്ത്ഥ്യമാണ്.
അദ്ദേഹം രഥത്തില് നിന്നു
ചാടിയിറങ്ങി പാര്ത്ഥനെ ആലിംഗനം ചെയ്തു.
ഭീമന്റെ അട്ടഹാസം ദിഗന്തങ്ങള് കുലുക്കി.
ജയദ്രഥ വധം നടപ്പായി എന്നു യുധിഷ്ഠിരന്
തീര്ച്ചയാക്കി. പാഞ്ചജന്യതിന്റെയും,
ദേവദത്തത്തിന്റെ
യും ശംഖൊലി ആകാശം മുഖരിതമാക്കി.
അര്ജ്ജുനന് പൊട്ടിക്കരഞ്ഞുകൊണ്ട്
കൃഷ്ണപാദങ്ങള് പ്രണമിച്ചു. " എന്റെ പ്രഭോ!
അങ്ങെന്റെ ശപഥം സാര്ത്ഥകമാക്കി.
അങ്ങയുടെ മാര്ഗനിര്ദേശം
യുധിഷ്ഠിരനെ ലോകൈകനാധനാക്കുമെന്നു
ഉറപ്പായി. പ്രഭോ! ഇതെന്റെ വിജയമല്ല,
എല്ലാം അങ്ങയുടെ കൃപ മാത്രം!"
അവര് യുധിഷ്ഠിര സവിധത്തില് എത്തി.
അര്ജ്ജുനനെയും കൃഷ്ണനെയും കണ്ടപ്പോള്
യുധിഷ്ഠിരന് രഥത്തില് നിന്നു
ചാടിയിറങ്ങി അവരെ ആലിംഗനം ചെയ്തു.
അടുത്തക്ഷണം യുധിഷ്ഠിരന്റെ കണ്ണുകള്
നിറഞ്ഞ് ഒഴുകയായി,
തൊഴുകൈയ്യോടെ അദ്ദേഹം കൃഷ്ണനോട്
പറഞ്ഞു, "മഹാപ്രഭോ! അങ്ങയുടെ കൃപയാല്
അര്ജ്ജുനന് ജയദ്രഥനെ വധിച്ചിരിക്കുന്നു. ഈ
ദാസന്റെ പ്രണാമം സ്വീകരിച്ചാലും പ്രഭോ!"
നമസ്കരിക്കാന് കുനിഞ്ഞ
യുധിഷ്ഠിരന്റെ കൈപിടിച്ചുകൊണ്ട് ഭഗവാന്
പറഞ്ഞു, "ഇന്നലെ അങ്ങയുടെ മനസ്സില്
ജ്വലിച്ച കോപമാണ്
ഇന്നീ വധം സാധിതമാക്കിയത്. ഒരു
സ്വാത്വികന്റെ നിസ്സഹായതയില്
നിന്നുടലെടുത്ത താപത്തിന്
എന്തിനേയും ഇല്ലാതാക്കാന് കരുത്തുണ്ട്.
അതുകൊണ്ട് മാത്രമാണ് ജയദ്രഥന്
കൊല്ലപ്പെട്ടത്."
സ്വാത്വികരെ കായികബലം കൊണ്ട് നേരിടാന്
ശ്രമിക്കുന്ന ഇന്നത്തെ കാലഘട്ടത്തില് പോലും,
ഭഗവാന്റെ വാക്കുകള് സത്യമായി ഭവിക്കുന്നു..
മനുഷ്യന് ശ്രമിക്കാനെ അവകാശമുള്ളൂ,
ഫലം ദൈവനിശ്ചയം! —
Saturday, 19 October 2013
മഹാഭാരതം ഭാഗം 41
Subscribe to:
Post Comments (Atom)
No comments:
Post a Comment