Friday, 4 October 2013

മഹാഭാരതം ഭാഗം 33


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
പാണ്ഡവർ തരിച്ചു ശിബിരത്തിലെത്തി. ഹൃദയ
ബന്ധങ്ങളിൽ നിന്നു മുകതനായ അർജ്ജുനൻ
വീണ്ടും കൃഷ്ണനോട് തിരക്കി കൃഷ്ണാ!
ഞാനങ്ങനെ ചെയ്യുന്നത് ശരിയാണോ? ഒരു
വിജയമായി എനിക്ക്
പിതാമഹന്റെ വധം കാണാന് കഴിയുമോ?
കൃഷ്ണന്റെ മുഖം ഗൌരവപൂര്ണ്ണമായി.
അങ്ങൊരു ക്ഷത്രിയനാണ്. ക്ഷത്രിയന്
സ്വന്തബന്ധങ്ങള്ക്ക് അധീനനാകരുത്.
ശത്രുവിനെ ഏതു വിധേനയും കീഴ്പ്പെടുത്തുക.
ലക്ഷ്യം മാര്ഗ്ഗത്തെ സാധൂകരിക്കും.
ഭീഷ്മരുടെ ഘാതകനായി എന്നേ അര്ജ്ജുനന്
തീരുമാനിയ്ക്കപ്പെട്ടു കഴിഞ്ഞു. ഇനി അതു
നടപ്പാക്കുക മാത്രമേ വേണ്ടൂ �
നാളെ തന്നെ താങ്കള് അതു ചെയ്തിരിയ്ക്കും"
അര്ജ്ജുനന് കൃഷ്ണനെ പ്രണമിച്ചു " പ്രഭോ!
അങ്ങു പറയുന്നതിനപ്പുറം ഈ
പാര്ത്ഥനൊന്നുമില്ല."
പത്താം ദിവസത്തെ യുദ്ധം സമാരംഭിച്ചു.
കൌരവ
സൈന്യത്തെ അസുരവ്യൂഹത്തിലും പാണ്ഡവ
സൈന്യത്തെ യുധിഷ്ഠിര നിര്ദ്ദേശ
പ്രകാരം ദേവവ്യൂഹത്തിലും അണിനിരത്തി.
തലേ രാത്രിയിലെ ഭീഷ്മരുടെ വെളിപ്പെടുത്തലിന്റ
ശിഖണ്ഡിയെ മുന്നിരയില് നിറുത്തി.
തൊട്ടുപിന്നില് വശങ്ങളില് അര്ജ്ജുനനും ഭീമനും.
അതിനു പിന്നില് ധൃഷ്ടദ്യുമ്നനും,
സാത്യകിയും അതിനു പിന്നിലായി യുധിഷ്ഠിരന്,
നകുലസഹദേവന്മാരും,
ദ്രുപദപുത്രന്മാരും അണിനിരന്നു.
ഭീഷ്മരുടെ മുഖത്ത് അസാമാന്യമായ ഒരു തേജസ്സ്
ദ്രോണരും, ദുര്യോധനനും കണ്ടു. ദ്രോണര്
വരാന് പോകുന്ന
ആപത്തിന്റെ തുടക്കമായി അതിനെ വിലയിരുത്തി
ദുര്യോധനന് പിതാമഹന് ഇന്ന് തനിയ്ക്ക്
ജയം വരുത്തുമെന്ന് ഉറച്ചു വിശ്വസിച്ചു.
അദ്ദേഹം ദുശ്ശാസനനുള്പ്പെടെയുള്ള
പ്രമുഖരെ ഭീഷ്മരെ സംരക്ഷിയ്ക്കുന്നതിനു
നിയോഗിച്ചു.
ശിഖണ്ഡി ഭീഷ്മരെ പോരിനു വിളിച്ചു
അദ്ദേഹത്തെ നിന്ദിച്ചു കൊണ്ട് ഭീഷ്മര്
പറഞ്ഞു. അങ്ങിപ്പോള് പുരുഷനായിരിക്കും;
എന്നാല് ജന്മം കൊണ്ട് താങ്കള് ദ്രുപദ
പുത്രിയാണ്. ഞാന് ഒരു സ്ത്രീയോട്
യുദ്ധം ചെയ്യില്ല. അതിനാല്
താങ്കളുടെ പോര്വിളി എനിയ്ക്ക്
സ്വീകാര്യമല്ല." ശിഖണ്ഡി കോപാകുലനായി.
വില്ലാളികളില് വെച്ച് ശ്രേഷ്ഠനാണ് ഭീഷ്മര്.
എന്നാല് അങ്ങു പോലും അറിയാതെ ഒരു
സ്ത്രീയുടെ ജന്മദുഖം അങ്ങയെ പിന്തുടരുന്നുണ്ട്.
കാശിരാജാവിന്റെ പുത്രിയായ അംബ,
അവരുടെ നിസ്സഹായതയെക്കാള് അങ്ങ് വില
കല്പിച്ചത് സ്വന്തം പ്രതിജ്ഞയ്ക്കാണ്.
അങ്ങയുടെ വധത്തിലൂടെ മാത്രമേ എന്റെ ജന്മ
ദൗത്യം നിറവേറു � എനിയ്ക്ക് ആത്മ
സംതൃപ്തി വേണം. അങ്ങയോടൊരു
ദന്ദ്വയുദ്ധം നടത്താന് ഞാന്
വളരെ വര്ഷങ്ങളായി തയ്യാറെടുപ്പ്
നടത്തുകയാണ്. എന്റെ കയ്യാല് ഞാന്
അങ്ങയ്ക്ക് മൃത്യു വാങ്ങിത്തരുന്നുണ്ട് �
അതിലൂടെ വൃണപ്പെട്ട എന്റെ സ്ത്രീത്വത്തിന്
ആത്മ തൃപ്തിയും.
അഞ്ചു മൂർച്ചയേറിയ അസ്ത്രങ്ങളയച്ചു
ശിഖണ്ഡി ഭീഷമരുടെ ദേഹം മുറിപ്പെടുത്തി.
കാമദേവന്റെ അഞ്ചു പൂവമ്പുകള് അംബ
തന്റെ മാറിലേയ്ക്ക് വീഴ്ത്തിയ പോലെയാണ്
ഭീഷ്മര്ക്കനുഭവപ്പെട്ടത്. അര്ജ്ജുനന്
ശിഖണ്ഡിയുടെ അടുത്തുവന്നു. " നോക്കൂ !
താങ്കളുടെ പോര്വിളി ഭീഷ്മര്
നിരാകരിയ്ക്കുന്നതിനാല്
അങ്ങയ്ക്കുവേണ്ടി ഞാനാകൃത്യം ചെയ്തു
അങ്ങയെ സന്തോഷിപ്പിയ്ക്കുന്നുണ്ട്. അങ്ങ്
ഭീഷ്മരെ കഴിയുന്നത്ര വിധത്തില്
പീഡിപ്പിയ്ക്കുക. " അദ്ദേഹത്തിന്റെ ദൃഷ്ടിയില്
നിന്ന് ഒരിയ്ക്കലും ഒഴിഞ്ഞു മാറരുത്. ഇതു
ഒരവസാനത്തിന്റെ ആരംഭമായി കരുതുക.
ശിഖണ്ഡിയെ പുതിയ ദൗത്യം ഏല്പിച്ച്
അര്ജ്ജുനന് തന്റെ കീഴിലുള്ള
യോദ്ധാക്കളോടൊന്നിച്ച്
കൗരവസൈന്യത്തെ ഭീഷ്മരില് നിന്നകറ്റാനുള്ള
ശ്രമത്തിലേര്പ്പെട്ടു. പിതാമഹന് ആപത്ത്
പിണയുന്നതിന്റെ സൂചന മനസ്സിലായ
ദുര്യോധനന് ആ കാഴ്ച കണ്ടു.
ശിഖണ്ഡി അതാ ഭീഷ്മരുടെ മുന്നില്. മറ്റുള്ള
പാണ്ഡവരെല്ലാം ശിഖണ്ഡിയ്ക്ക്
ചുറ്റും ഊഴം കാത്തു നില്ക്കുന്ന
വേട്ടനായ്ക്കളെപ്പോലെ കാണപ്പെട്ടു.
അദ്ദേഹം ദുശ്ശാസനനെ ഭീഷ്മ രക്ഷയ്ക്ക്
നിയോഗിച്ചു.
അഭിമന്യുവും അര്ജ്ജുനനും കൗരവസേനയ്ക്കും കന
നാശം വരുത്തിക്കൊണ്ടിരുന്നു. ദുര്യോധനന്
ഭീഷ്മരുടെ അടുത്ത് പുതിയ നിര്ദ്ദേശവുമായെത്തി.
" നോക്കൂ !
നമ്മുടെ സൈന്യം ക്രൂരമായി ശിക്ഷിയ്ക്കപ്പെടു
ഇന്നു യുദ്ധമവസാനിയ്ക്കും മുന്പ് അങ്ങ്
പാണ്ഡവരെ കൊല്ലണം. " ഭീഷ്മര്
അവജ്ഞയോടെ ദുര്യോധനനെ നോക്കി.
യുദ്ധാരംഭത്തില് തന്നെ ഞാന്
വ്യക്തമാക്കിയതല്ലെ, ഞാന്
പാണ്ഡവരെ വധിയ്ക്കില്ലെന്ന്.
അതെന്റെ കഴിവിനപ്പുറമാണ്.
ദിവസം പതിനായിരം എന്ന തോതില് ഞാന്
പാണ്ഡവസൈന്യത്തെ നശിപ്പിയ്ക്കുന്നുണ്ട്.
എല്ലാവരോടുമുള്ള കടപ്പാട് ഞാനിന്നു
അവസാനിപ്പിയ്ക്കാന്
തീര്ച്ചപ്പെടുത്തിയിരിയ്ക്കുകയാണ്. യുദ്ധ
ഭൂമിയില് ഞാനിന്നു അര്ജ്ജുന ശരങ്ങളെറ്റ് വീഴും.
നീപ്പോയി യുദ്ധം ചെയ്തു ജയം ഉറപ്പാക്കിള്ളു.
" ഭീഷ്മര് യുദ്ധരംഗത്തേയ്ക്ക തിരിഞ്ഞു.
ധൃഷ്ടദ്യുമ്നനും,
അഭിമന്യുവും കൂടി ഭീഷ്മരെ നേരിട്ടു. മറ്റൊരു
വശത്തുനിന്നു യുധിഷ്ഠിരനും നകുല
സഹദേവൻമാരും പിതാമഹനെ ആവും വിധം പീഡിപ്
ഭുരിശ്രവസ്സ് എന്ന വയോവൃദ്ധനായ രാജാവ്
ഭീമന്റെ മുന്നേറ്റത്തെ തന്നാലാവും വിധം തടുത്തു.
മറ്റു
കൗരവൻമാരും പാണ്ഡവരുടെ മുന്നേറ്റത്തെ തടുത്തു
കൊണ്ടിരുന്നു. ദ്രോണര് യുധിഷ്ഠിരനെ നേരിട്ടു.
അര്ജ്ജുനനും ദുശ്ശാസനനും തമ്മില് ശക്തമായ
പോരാട്ടമുണ്ടായി. മറ്റൊരു യുദ്ധ രംഗത്ത്
സാത്യകിയും, അലംബുഷനും തമ്മില് പോരാടി.
അലംബുഷന്റെ മായാപ്രയോഗത്തെ,
സാത്യകി വൈദഗ്ധ്യത്തോടെ തടയിട്ടു.
അലംബുഷന്റെ രക്ഷയ്ക്കെത്തിയ
ഭഗദത്തനോടായി സാത്യകിയുടെ പോരാട്ടം.
ദുര്യോധനന് തന്റെ കീഴിലുള്ള
സൈന്യത്തെ ഭഗദത്തന് സഹായമായെത്തിച്ചു.
വീരനായ
സാത്യകിയെ ഏതുവിധത്തിലും കൊല്ലുക
എന്നതായിരുന്നു ദുര്യോധന നിര്ദ്ദേശം. പക്ഷേ,
സാത്യകിയുടെ പോരാട്ടവീര്യം ഏവരെയും കവച്
ആര്ക്കും ഒന്നും ചെയ്യാനാവാത്ത വിധത്തില്.
തന്റെ അരികില് നിന്ന അശ്വർത്ഥാമാവിനോട്
ദ്രോണര് പറഞ്ഞു. " അവിചാരിതമായി ചില
സംഭവങ്ങള് വന്നു ചേരുമെന്ന് മനസ്സ്
മന്ത്രിയ്ക്കുന്നു പുത്രാ ! നിമിത്തങ്ങള്
കൗരവര്ക്ക് പ്രതികൂലമായാണ് കാണുന്നത്. ഞാന്
അര്ജ്ജുനനെ കുറെ നേരമായി ശ്രദ്ധിയ്ക്കുന്നു.
ശിഖണ്ഡി ഭീഷ്മരുടെ ദൃഷ്ടിയില് നിന്ന്
മാറുന്നതെയില്ല.
ഭയം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു.
ഭീമാര്ജ്ജുനന്മാരും ശിഖണ്ഡിയും ഒത്തുചേര്ന്നാല്
ഭീഷ്മര് ഇന്നു യുദ്ധഭൂമിയില് വീഴ്ത്തപ്പെടും.
യുധിഷ്ഠിരന്റെ മുഖത്ത് മുമ്പെങ്ങുമില്ലാത്ത
വിധം കോപം തിളച്ചു മറിയുന്നത് ഞാന്
കാണുന്നു. നീ ഭീഷ്മരുടെ അരികിലേയ്ക്ക് പോകൂ !
അദ്ദേഹത്തിന്റെ ജീവന് നമുക്ക്
വിലപ്പെട്ടതാണ്. " പൊടുന്നനെ ഭീഷ്മര്
അത്യുല്ഘടമായ ഒരു വിഷമത്തിനടിപ്പെട്ടു.
താൻമൂലം എത്രയോ സൈനികര് മരണപ്പെട്ടു ?
അവരുടെ വിധവകളുടെയും,
മക്കളുടെയും ശാപത്തില് നിന്ന് തനിയ്ക്ക്
മോചനമുണ്ടോ ? ഒരു
പക്ഷെ ക്ഷത്രിയധര്മ്മം എന്ന
ന്യായീകരണം കണ്ടെത്തിയാലും. ആ
വൈധവ്യം, അനാഥത്വം എന്നെ തളര്ത്തുന്നു.
വയ്യാ ! എല്ലാ ബന്ധങ്ങളില്
നിന്നും മുക്തനായെ തീരൂ ! "
ശിഖണ്ഡിയെ ഭീഷ്മരുടെ മുമ്പിലെയ്ക്കെത്തിയ്ക്
ശ്രമം യുധിഷ്ഠിരന് തുടങ്ങി. ഭീഷ്മരഥത്തിനരുകില്
സംരക്ഷണ രൂപേണ എത്തപ്പെട്ടിരിയ്ക്കുന്ന
എല്ലാ കൗരവാദികളെയും എനിയ്ക്കകറ്റെണ്ടിയ
എങ്കില് മാത്രമേ ലക്ഷ്യം സാധിത പ്രായമാകു.
അര്ജ്ജുനന് ആകെ ആശയക്കുഴപ്പത്തിലായി.
തളര്ച്ചയില്ലാത്ത ആ
സവ്യസാചി തന്റെ ലക്ഷ്യത്തിനു
വേണ്ടി കഠിനമായി പോര് ചെയ്തു. നീണ്ട
പോരാട്ടത്തിന് ശേഷം ഭീഷ്മരുടെ രജത
രഥത്തിനരുകില് നിന്ന് കൗരവാദികള് അകന്നു.
സാരഥിയായ കൃഷ്ണന് ആ അവസരത്തില്
ഏറെ ഉത്സുകതയോടെ അര്ജ്ജുനനോട് പറഞ്ഞു. "
പാര്ത്ഥാ ! നോക്കൂ ! മുഹുര്ത്തം സമാഗതമായി.
നമുക്ക് ശിഖണ്ഡിയുമായി ഉടന്
ഭീഷ്മരുടെ മുന്നിലെത്തണം." കൃഷണ രഥം മാരുത
വേഗം പാലിച്ചു. ഈ സമയം മറ്റു
പാണ്ഡവരും ഭീഷ്മ രഥത്തിനു
മുന്നിലെത്തപ്പെട്ടിരുന്നു.
ധൃഷ്ടദ്യുമ്നനും സാത്യകിയും അഭിമന്യുവും കൂടി ക
സൈന്യത്തിന് ശക്തമായ
പ്രതിരോധം സൃഷ്ടിച്ചു. ദ്രോണര് ഈ
സമയം യുദ്ധ രംഗത്തിന്റെ പിന്നണിയില്
എത്തപ്പെട്ടിരുന്നു. ശിഖണ്ഡി ഭീഷ്മരെ നേരിട്ടു.
അര്ജ്ജുനന് തൊട്ടു പിന്നില് നിന്നൂ.
ഭീഷ്മര് പാണ്ഠുവിന്റെ അഞ്ചു
മക്കളെയും ഏറെ അനുകമ്പയോടെ നോക്കി.
ബാല്യം മുതല് അവരനുഭവിയ്ക്കേണ്ടി വന്ന
പീഡനങ്ങള് ഒരു നിമിഷം ആ വൃദ്ധ
മനസ്സിനെ തളര്ത്തി.
കുന്തിയുടെ ദുഃഖം ഭീഷ്മരോർത്തു. ഒടുവില്
പാണ്ഡവ വധുവായി വന്ന
ദ്രൗപദിയുടെ മുഖം മനസ്സില് തെളിഞ്ഞു. കൗരവ
സദസ്സില് വെച്ച് തന്റെ മുന്പില്
നീതിയ്ക്കുവേണ്ടി കേണ സാധ്വി അവള്ക്ക്
മുന്നില് ഒഴിഞ്ഞ
കയ്യുമായി നില്ക്കാനേ തനിയ്ക്ക് കഴിഞ്ഞുള്ളൂ.
നീതി ശാസ്ത്രത്തിന്റെ ചെറിയ വയ്ക്കോല്
തുരുമ്പില് പിടിച്ചു താന്
തന്റെ ഭാഗം ന്യായീകരിച്ചു. അന്നുമുതല്
ഊണിലും ഉറക്കത്തിലും ആ കണ്ണീര്ക്കണങ്ങള്
തന്നെ വേട്ടയാടുകയാണ്.
സ്ത്രീത്വത്തിന്റെ നിസ്സഹായതയ്ക്ക്
നേരെ കണ്ണടയ്ക്കുന്ന ഏതു പുരുഷനും ഈ ഒരു
ശിക്ഷ അര്ഹതപ്പെട്ടതാണ്.
കാരണം സ്ത്രീ അമ്മയാണ്.
യാതനകളിലൂടെ പുരുഷനെ പുരുഷനാക്കി വളര്ത്തുന്
മാതൃത്വം. കണ്ണടച്ചു ഭീഷ്മര് ഒരു
നിമിഷം ചിന്തിച്ചു പുരുഷോത്തമനായ
കൃഷ്ണന്റെ കരവലയത്തിലല്ലായിരുന്നെങ്കില്
ഞാന്
ദുര്യോധനനുവേണ്ടി പാണ്ഡവരെ വധിച്ചേനെ !
ആ ഒരു കൊടും പാപത്തില് നിന്ന് എന്നെ കാത്ത
ലോക നാഥാ ! അങ്ങയ്ക്ക് മുന്പില്
വിനയാന്വിതനായ ഈ ഭീഷ്മര് നമിയ്ക്കുന്നു.
ഓം ! വാസുദേവായ ധീമഹി !!"
അംബയുടെ വാക്കുകള് ഭീഷ്മര് ഓര്ത്തു.
സ്യാലനാല് പരിത്യക്തയായി വീണ്ടും ഹസ്തിന
പുരത്തിലെത്തിയ അംബ അന്ന് എന്നോട്
പറഞ്ഞു. അങ്ങേന്റെ വലതു കൈ പിടിച്ചു
രഥത്തിലേയ്ക്ക് ആനയിച്ച ആ നിമിഷം മുതല്
ഞാന് അങ്ങയ്ക്കവകാശപ്പെട്ടതാണ്.
എന്റെ സ്ത്രീത്വത്തെ മാനിച്ച്
എന്നെ അങ്ങയുടെ വധു ആയി സ്വീകരിച്ചാലും. "
" പറ്റില്ല, കുട്ടി ! ഞാന് നിത്യ
ബ്രഹ്മചാരിയാണ്. എനിയ്ക്കെന്റെ പ്രതിജ്ഞ
പാലിച്ചേ തീരൂ.. !"
കണ്ണീരോടെ ഹസ്തിനപുരം വിട്ടിറങ്ങിയ
അംബയുടെ മനസ്സിന്റെ വിങ്ങല് ഈ
നിമിഷം ഞാന് തിരിച്ചറിയുന്നു.
ഇനി ഒന്നും ബാക്കിയില്ല. ഈ
നിമിഷം ലോകം വിട്ടുപോകാന് ഞാന്
ആഗ്രഹിയ്ക്കുന്നു, ഒരു കുളിര് തെന്നല്
തന്നെ പുൽകുന്നതായി ഭീഷ്മര്ക്കനുഭവപ്പെട്ടു.
അത് തന്റെ അമ്മയുടെ കൈകളാണ്. " പുത്രാ !
ഗംഗാദത്താ !
നീ ആകെ പരീക്ഷിണനായിരിയ്ക്കുന്നു !
ദേഹം വെടിഞ്ഞു നീ എന്നോടൊപ്പം പോരൂ !!
എന്റെ മടിത്തട്ടില് നിന്യ്ക്കെന്നും സ്ഥാനമുണ്ട്.
"
ഭീഷ്മരുടെ മുഖം ഉറ്റു നോക്കിക്കൊണ്ടിരുന്ന
കൃഷ്ണന് നിശ്ചയിച്ചു. " ഗംഗാദത്തന്
മരണം വിധിയ്ക്കാന് സമയമായി.
അദ്ദേഹം പൂര്ണ്ണ മനസ്സോടെ അതിന്
തയ്യാറായി കഴിഞ്ഞു. ''
ശിഖണ്ഡി ഭീഷ്മരുടെ നേരെ അസ്ത്രങ്ങളയ്യ്ക്കൂ.
അദ്ദേഹം മരണമാല്യം സ്വീകരിയ്ക്കാന്
തയ്യാറായി. " കൃഷ്ണ
നിര്ദ്ദേശം പാലിയ്ക്കപ്പെട്ടു.
ശിഖണ്ഡി തുടരെ തുടരെ ഭീഷ്മരുടെ വക്ഷസ്സിലേയ്
അസ്ത്രങ്ങളയച്ചു . വേദന സഹിച്ചു ചുണ്ടുകള്
കടിച്ചു പിടിച്ചു തേർത്തട്ടില് ഭീഷ്മര് എന്ന
മഹയോദ്ധാവ് നിവര്ന്നു നിന്നു. ശിഖണ്ഡിയ്ക്ക്
പിന്നില് നിന്ന് അര്ജ്ജുനന്, ഭീഷ്മര്ക്ക്
നേരെ ഗാണ്ടീവാസ്ത്രങ്ങള് തൊടുത്തു
കൊണ്ടിരുന്നു. യുധിഷ്ഠിരൻ ദുഃഖത്താല് കണ്ണുകള്
മൂടപ്പെട്ടു. തന്റെ ദേഹത്ത് പതിയ്ക്കുന്ന
അസ്ത്രങ്ങളെല്ലാം അര്ജ്ജുനാസ്ത്രളാണന്നു
തിരിച്ചറിവ് ഭീഷ്മ്ര്ക്കുണ്ടായിരുന്നു. ഒരു
യോദ്ധാവിനെ മുറിപ്പെടുത്താന് മറ്റൊരു
യോദ്ധാവിനെ കഴിയൂ. ഭയാനകവും,
ഹൃദയഭേദകവുമായ ആ കാഴ്ച കണ്ട ദുര്യോധനന്
നിശ്ചലനായി നിലകൊണ്ടു. സൂര്യന്
പശ്ചിമാംബുധിയിലെയ്ക്ക്
മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു.
ആയിരം അര്ജ്ജുന ശരങ്ങളെറ്റ ഭീഷ്മര്
സൂര്യദേവനെപ്പോലെ തിളങ്ങി.
ശരീരമാസകലം കീറിമുറിയ്ക്കപ്പെട്ട
അദ്ദേഹത്തിന്റെ മുഖത്ത് ഒരഭൗമ തേജസ്സ്
വിളയാടിക്കൊണ്ടിരുന്നു. കൃഷ്ണന്റെ മുഖത്ത്
നിന്ന് കണ്ണെടുക്കാതെ ആ ഭക്തന് തേർതട്ടില്
നിലംപതിച്ചു. കൗരവൻമാര്
ഉറക്കെ പൊട്ടിക്കരഞ്ഞു.
അസംഖ്യം രോദനങ്ങളാല്
അന്തരീക്ഷം മുഖരിതമായി.
ഭൂമിദേവിപോലും വിലപിച്ചു, " മഹത്തുക്കളില്
മഹാനായ ഭീഷ്മര് വീഴ്ത്തപ്പെട്ടിരിയ്ക്കുന്നു. "
ശരങ്ങളാല് വീഴ്ത്തപ്പെട്ട ഭീഷ്മര് ശരത്തട്ടില്
ശയിച്ചു. ആ മഹത് ശരീരത്തെ താങ്ങാന്
വേണ്ടമുള്ള നന്മ ആ നിമിഷം ഭൂമി ദേവിയ്ക്ക്
പോലും നഷ്ടപ്പെട്ടിരുന്നു. ആകാശത്ത് നിന്ന്
വര്ഷപാതമുണ്ടായി.
ഒരുച്ചൈസ്തവം അന്തരീക്ഷം മുഖരിതമാക്കി.
മഹത്തുക്കളില് മഹാനായ ഗംഗാദത്തന്
വീഴ്ത്തപ്പെട്ടിരിയ്ക്കുന്നു. " ഈ
സമയം അദ്ദേഹത്തിന് മരിയ്ക്കാന് പറ്റിയ
സമയമല്ല. ദക്ഷിണായനം കഴിയുവോളം ഈ
മഹാന് ജീവന് നിലനിര്ത്തും." ഹംസരൂപത്തില്
ഗംഗയുടെ വാഹകര് ഭീഷ്മര്ക്കരികിലെത്തി.
നിങ്ങള് അമ്മയോട് പറയൂ,
ഉത്തരായനകാലാരംഭം വരെ അമ്മയുടെ മകന്
ജീവന് നിലനിര്ത്തണം. ആ നല്ല മുഹൂര്ത്തത്തില്
മാത്രമേ എനിയ്ക്കെന്റെ പൂര്വ്വ
രൂപം പ്രാപിയ്ക്കാനാവൂ." ഹംസങ്ങള്
യാത്രാനുമതി നേടി പറന്നകന്നു.
ഭീഷ്മരുടെ പതനം ഏവരെയും സ്തംഭിപ്പിച്ചു.
തുടക്കം മുതല് തന്നെ താന് ഭയപ്പെട്ടിരുന്ന
വസ്തുത സംഭവിച്ചു എന്നറിഞ്ഞ
നിമിഷം ദുഃഖം താങ്ങാനാവാതെ ദ്രോണര്
രഥത്തില് മറിഞ്ഞു വീണു. അല്പം കഴിഞ്ഞു
ബോധം വീണ്ടെടുത്ത
അദ്ദേഹം സൈന്യത്തെ യുദ്ധ രംഗത്ത് നിന്ന്
പിന്വലിച്ചു.
കുറ്റപ്പെടുത്തലുകളേറെ നടത്തിയിട്ടും,
തന്റെ നിലപാടില് തന്നെ മരണം വരെ ഉറച്ചു
നിന്ന പിതാമഹന് ദുര്യോധന മനസ്സില് കടുത്ത
ആഘാതം തന്നെ സൃഷ്ടിച്ചു.
ഇരുഭാഗത്തെയും യോദ്ധാക്കള് പടച്ചട്ടകള്
അഴിച്ചു വെച്ച് നേരിയ അംഗവസ്ത്രങ്ങള്
മാത്രം ധരിച്ചു നഗ്ന
പാദനായി ഭീഷ്മര്ക്കരികിലെത്തി. ആ
മഹാരഥന്റെ കിടപ്പ് അവരുടെ കണ്ണ് നിറച്ചു.
പാണ്ഡവരും കൗരവരും ഒരേ മട്ടില്
ദുഃഖിതരായി കാണപ്പെട്ടു. ഭീഷ്മര് കടുത്ത
വേദനയ്ക്കിടയിലും എല്ലാവരോടും സംസാരിച്ചു
അദ്ദേഹം പറഞ്ഞു. " എന്റെ തലയ്ക്ക
വേദനയുണ്ട്. എനിയ്ക്ക് ഒരു ഉപധാനം വേണം. "
രാജോജിതമായ നിരവധി തലയണകള്
കൊണ്ടുവന്നു. ഭീഷ്മര്
അസഹ്യതയോടെ പ്രതികരിച്ചു. " ഇവ
ശയ്യാഗൃഹത്തിന് യോജിച്ചതാണ്. ഞാന്
ശരശയനത്തില് കിടക്കുന്ന യോദ്ധാവാണ്.
എനിയ്ക്കിത് ചേരില്ല അര്ജ്ജുനാ !
എന്റെ തലയൊന്നു പൊക്കിവെച്ചു തരൂ !"
അര്ജ്ജുനന് എഴുന്നേറ്റ് പിതാമഹനെ വന്ദിച്ചു,
ഗാണ്ഡിവത്തില് നിന്നുതിര്ന്ന മൂന്നസ്ത്രങ്ങള്
ഭീഷ്മ ശിരസ്സിന്റെ വശത്തായി ഭൂമിയില് തറച്ചു.
അര്ജ്ജുനന് പിതാമഹന്റെ ശിരസ്സെടുത്ത് ആ
ഉപധാനത്തില് വെച്ച്
നമ്രശിരസ്ക്കനായി നിന്നു. ഭീഷ്മര്
വേദനയോടെ പ്രതികരിച്ചു. " ഇപ്പോള്
എന്റെ കിടക്കയ്ക്ക് പറ്റിയ തലയിണയായി.
യുദ്ധ ഭൂമിയില് ശയിയ്ക്കുന്ന യോദ്ധാവിന് ഇതു
തന്നെയാണുചിതം."
തന്റെ ചുറ്റും നിന്ന് കണ്ണീരോഴുക്കുന്ന
കൊച്ചു മക്കളോടായി ഭീഷ്മര് പറഞ്ഞു. "
സൂര്യന് ഉത്തരായനത്തിലേയ്ക്ക്
നീങ്ങും വരെ എന്റെ ജീവന് നിലനില്ക്കും.
എന്റെ ചുറ്റിനും ഒരു കിടങ്ങുണ്ടാക്കി,
തടസ്സം കൂടാതെ സുര്യനെ പൂജിയ്ക്കാനുള്ള
ഏര്പ്പാടു ചെയ്തു തരിക. " ദുര്യോധന
നിര്ദ്ദേശത്താല് അസംഖ്യം വൈദ്യന്മാര്
സാദ്ധ്യമായ
എല്ലാ ഔഷധങ്ങളും ശേഖരിച്ചെത്തിയെങ്കിലും
നിരാകരിച്ചു. " വേണ്ട കുഞ്ഞെ!
എനിയ്ക്കിനി ഒരു വൈദ്യ
ശുശ്രുഷയുടെയും ആവശ്യമില്ല. നീ അവര്ക്ക്
ഉചിതങ്ങളായ സമ്മാനങ്ങള്
നല്കി മടക്കി അയച്ചോളു.
എന്നോടൊപ്പം ഈ
ശരങ്ങളും അഗ്നിയ്ക്കിരയാകണം.
മറ്റൊന്നും തന്നെ എനിയ്ക്ക് വേണ്ട. "
സംസാരിയ്ക്കാന് ഭീഷ്മര് ബുദ്ധി മുട്ടുന്നത്
മനസ്സിലാക്കിയ യോദ്ധാക്കൾ
പലരും അവരുടെ ശിബിരങ്ങളിലെയ്ക്ക് മടങ്ങി.
നേരം വളരെ ഇരുട്ടിയിട്ടും ദുര്യോധനന്
ഭീഷ്മര്ക്കരികില് നിന്ന് മാറാതെ ഇരുന്നു.
ഭീഷ്മര് അസ്ത്രങ്ങള് കൊണ്ടുള്ള അസഹ്യ
വേദനയാല് പുളഞ്ഞു കൊണ്ടിരുന്നു.
സഹിയ്ക്കാനാവാത്ത ദാഹം തോന്നിയ
അദ്ദേഹം പുലമ്പി 'ദാഹിയ്ക്കുന്നു.' ദുര്യോധനന്
വില കൂടിയ പാനീയങ്ങള് വരുത്തി. ഭീഷ്മര്
പറഞ്ഞു.
ഇതൊന്നും എന്റെ ദാഹം ശമിപ്പിയ്ക്കില്ല.
നീ അര്ജ്ജുനനെ വിളിയ്ക്കു ! അയാള്
എന്റെ ദാഹത്തിന് പരിഹാരം ഉണ്ടാക്കും.
അര്ജ്ജുനന് തിരക്കിട്ടെത്തി. "കുഞ്ഞെ !
എനിയ്ക്ക് ദാഹിയ്ക്കുന്നു. അര്ജ്ജുനന്
പിതാമഹനെ വന്ദിച്ചു. തന്റെ ഗാണ്ടീവത്തില്
നിന്ന് 'പർജ്ജന്യാസ്ത്രം' അഭിമന്ത്രിച്ചു.
ഭീഷ്മരുടെ തലയുടെ അടുത്തായി ഭൂമി ഭേദിച്ച്
അസ്ത്രം ഗംഗയുടെ ശിരസ്സില് സ്പര്ശിച്ചു.
സുഗന്ധവും അമൃതതുല്യവുമായ
കുളിര്ജലം ധാരധാരയായി ഗംഗേയന്റെ ചുണ്ടുകള്
നനച്ചു. ദുര്യോധനനെ നോക്കി ഭീഷ്മര്
പറഞ്ഞു. " ഈ ആവാഹനമന്ത്രം കൃഷ്ണനും,
അര്ജ്ജുനനും മാത്രമേ വശമുള്ളൂ.
അതുകൊണ്ടാണയാളെ വിളിച്ചത്. "
ദ്യുര്യോധനനെ ഏറെ അനുകമ്പയോടെ നോക്കി
താഴ്ന്ന സ്വരത്തില് ഭീഷ്മര് ശബ്ദിച്ചു. "
കുഞ്ഞെ ! നീ ഇനിയെങ്കിലും പിടിവാശി കളയൂ.
എന്റെ വീഴ്ചയോടെ,
നിനക്കിനി വിജയം പ്രതീക്ഷിയ്ക്കാനാവില്ല.
ഈ മുത്തച്ഛന്റെ വാക്കുകള് അനുസരിയ്ക്കു.
നിങ്ങള് ഒന്ന് ചേര്ന്ന്
സഹവർത്തിത്വത്തോടെ കഴിയൂ.
യുദ്ധം നീ അവസാനിപ്പിയ്ക്കൂ !"
മൗനി ആയിരുന്നതല്ലാതെ ദുര്യോധനന്
ഒന്നും ശബ്ദിച്ചില്ല. "
തനിയ്ക്കിനി പിൻപോട്ടു പോകാനാവില്ല. ഭീരു
എന്ന് ദുര്യോധനന്
ഒരിയ്ക്കലും അറിയപ്പെടില്ല. ധീരമായ
മരണം ഞാനാഗ്രഹിയ്ക്കുന്നു. അതിന്
യുദ്ധം തുടര്ന്നേ തീരൂ. " ദുര്യോധനന് ഭീഷ്മ
പാദം തൊട്ടു വന്ദിച്ച്
അവിടെ നിന്നും യാത്രയായി.
ഭീഷ്മ പതനത്തെ പറ്റി കേട്ടറിഞ്ഞ രാധേയന്,
ശരീരം അനക്കാനാവാതെ നിശ്ചലനായി ഏറെ നേ
ആകെ തളര്ന്ന മട്ടില് ദുര്യോധനന്
രാധേയന്റെ കൂടാരത്തിലെത്തി. അദ്ദേഹം പ്രിയ
സുഹൃത്തിനെ ഗാഡമായാ ശ്ലേഷിച്ചു
പൊട്ടിക്കരഞ്ഞു.
ആരുടെ മുമ്പിലും പ്രകടമാക്കാനിഷ്ടപ്പെടാതിരുന്
അദ്ദേഹത്തിന്റെ ദുഃഖം പ്രിയ
സഖാവിനെ കണ്ടപ്പോള് അണപൊട്ടി ഒഴുകി.
അദ്ദേഹം രാധേയന്റെ മടിയില് തലവെച്ച്
കിടന്നു.
തന്നെ ഉള്ക്കൊള്ളാനും മനസ്സിലാക്കാനും കഴി
തന്റെ ആത്മ മിത്രം അതായിരുന്നു രാധേയന്.
ഏറെ കഴിഞ്ഞു രാധേയന്
മിത്രത്തെ തന്റെ മെത്തയില് കിടത്തി. ആശ്വാസ
വാക്കുകള് കൊണ്ട് സാന്ത്വനിപ്പിച്ചു.
അദ്ദേഹത്തെ ഉറക്കി.
ഗര്വ്വിനും ധാർഷ്ട്യത്തിനപ്പുറം ദുര്യോധനന്
ഏറെ ഹൃദയ നൈര്മ്മല്യമുള്ളവനാണ്.
കുറ്റപ്പെടുത്തുന്നവരില് നിന്ന് ഓടി അകലാന്
ശ്രമിയ്ക്കുന്ന തിരുത്തലുകള്ക്ക് കീഴ്പ്പെടാന്
വിസ്മ്മതിയ്ക്കുന്ന മനസ്സിന്റെ ഉടമ.
അയാള്ക്ക് ഞാന് മാത്രമേ ആത്മ മിത്രമായുള്ളൂ.
ഏറെ സഹതാപത്തോടെ രാധേയന്
ബോധം കെട്ടറങ്ങുന്ന
തന്റെ മിത്രത്തെ നോക്കിയിരുന്നു.
എന്റെ ജീവനും, ആത്മാവുമാണ് ദുര്യോധനന്.
അയാള്ക്ക് വേണ്ടി ഞാനെന്തും ചെയ്യും. വരാന്
പോകുന്ന ദിനങ്ങളില് ഞാനെന്റെ ജീവന്
തന്നെ എന്റെ സുഹൃത്തിന്
വേണ്ടി ബലി കഴിയ്ക്കും. അതിന്
വേണ്ടി മാത്രം ഞാനെന്റെ സഹോദരങ്ങളുമായേറ്
മുട്ടും.
എത്ര നേരം ആ ഇരുപ്പില് ഇരുന്നെന്നു
രാധേയന് തന്നെ ഓര്മ്മയില്ല.
നേരം ഏറെ ഇരുട്ടിയിരിയ്ക്കുന്നു.
ഇരുളിന്റെ മറവുപറ്റി രാധേയന് നടന്നു.
തനിയ്ക്ക് ഭീഷ്മരെ കാണണം. ഒരു
പക്ഷെ ഭീഷ്മര് തന്നെ വീണ്ടും അപമാനിച്ചാല്
പോലും ഈ അവസ്ഥയില് എനിയ്ക്ക്
അദ്ദേഹത്തെ കണ്ടേ തീരു. മറ്റുള്ളവരുടെ മുന്പില്
വെച്ച് അപമാനിതനാകാന് രാധേയന്
ഇഷ്ടപ്പെട്ടില്ല. അതിനാലാണ്
ആളൊഴിയും വരെ കാത്തിരുന്നത്.
അണപൊട്ടി ഒഴുകുന്ന
കണ്ണീരോടെ അദ്ദേഹം ഭീഷ്പാദത്തിനരുകില്
കുമ്പിട്ടിരുന്നു. പാദങ്ങളില് നനവനുഭവപ്പെട്ട
ഭീഷ്മര് സ്വയം ചോദിച്ചു. " ദേഹത്ത് തറച്ചു
കൊള്ളുന്ന ഈ അമ്പുകളുടെ വേദനയേക്കാള്
ആരുടെ ഹൃദയ നൊമ്പരമാണ്
എന്നെ ചുട്ടുപൊള്ളിയ്ക്കുന്നത്.
തീര്ച്ചയായും അയാള് കഠിന വേദന
അനുഭവിയ്ക്കുന്നുണ്ട്. അദ്ദേഹം ഇടറിയ
സ്വരത്തില് പറഞ്ഞു. " കുഞ്ഞെ ! നീ ആരാണ് ?
ഏതു ദുഃഖമാണ്
നിന്നെ ഇത്രയധികം മഥിയ്ക്കുന്നത്. ?
എന്റെ കണ്മുന്നിലേയ്ക്ക് വരു പുത്രാ ! " ആ
സ്നേഹ സ്വനം കേട്ട കര്ണ്ണന്
പിതാമഹന്റെ ദൃഷ്ടിയ്ക്ക് മുന്നിലെത്തി തല
കുമ്പിട്ടു നിന്നു. " ഞാന് സുതപുത്രനായ രാധേയന്.
അങ്ങയുടെ പതനം എന്നെ കഠിനമായി തളര്ത്തുന്
പ്രഭോ ! മറ്റുള്ളവരുടെ മുന്നില് വെച്ച്
അങ്ങെനെ മുറിപ്പെടുത്തുമോ എന്ന് ഭയന്നാണ്
ആളൊഴിയാന് വേണ്ടി കാത്തത്. "
ഭീഷ്മരുടെ കണ്ണുകള് സജലങ്ങളായി.
അദ്ദേഹം കയ്യെത്തി, രാധേയനെ പിതൃ
തുല്യമായ വാത്സല്യത്തോടെ ആശ്ലേഷിച്ചു. "
കുഞ്ഞെ !
ഞാനൊരിയ്ക്കലും നിന്നെ ഇഷ്ടപ്പെടാതിരുന്നി
ആര്ക്കാണ് നിന്റെ കമനീയ
രൂപം ഇഷ്ടപ്പെടാതിരിയ്ക്കാന് കഴിയുന്നത്.?
നിന്റെ ഔദ്ധിത്യമാര്ന്ന
നടപ്പും പുറവടിവും അഴകാര്ന്ന
മുഖവും ആരെയാണ് ആകർഷിയ്ക്കാത്തത് ?
നിന്നെ ഞാന് കൗരവ സഭയില് വെച്ച്
കുറ്റപ്പെടുത്തിയിട്ടുണ്ട്.
വെറുപ്പോടെ സംസാരിച്ചിട്ടുണ്ട്.
അതെല്ലാം നീന്റെ ചെയ്തികളോടുള്ള
പ്രതിഷേധം കൊണ്ടാണ്. നിന്റെ അന്ധമായ
ദുര്യോധന പ്രേമം നിനക്ക് ആപത്ത്
വരുത്തുമെന്ന് ഞാന് ഭയന്നു.
നീ പാണ്ഡവൻമാരെ ദുര്യോധന പക്ഷം ചേര്ന്ന്
കുറ്റപ്പെടുത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല.
കാരണം അവര് എനിയ്ക്ക് ഏറെ പ്രിയരാണ്,
ധർമ്മിഷ്ടരാണ്. ഒരു സത്യം കൂടി ഞാന് നിന്നോട്
വെളിപ്പെടുത്തുന്നുണ്ട്. " രാധേയാ !
നീയും എന്റെ പേരക്കുട്ടിയാണ്.
നീ പാണ്ഡവരില് മൂത്തവനായ കുന്തീ പുത്രനാണ്.
"
ഉൽക്കണ്ഠയോടെ രാധേയന് തിരക്കി. "
അങ്ങെന്റെ മുത്തച്ഛനാണന്നു
അടുത്തയിടെ ഞാന് കൃഷ്ണന് പറഞ്ഞറിഞ്ഞു.
പിന്നീട് അമ്മ എന്നെ അംഗീകരിച്ചു.
അങ്ങിതെപ്പോള് അറിഞ്ഞു, എന്നോട്
പറഞ്ഞാലും. " ഭീഷ്മര് പറഞ്ഞു എനിയ്ക്ക്
പണ്ടേ ഈ രഹസ്യം അറിയാമായിരുന്നു.
വ്യാസന് എന്നോട് വെളിപ്പെടുത്തുകയുണ്ടായി.
വിദൂരരും എന്നോടൊപ്പം ഈ
രഹസ്യം പങ്കിട്ടിരുന്നു.
പക്ഷെ ഞങ്ങളുടെ വായ് മൂടപ്പെട്ടിരുന്നു.
മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതില്
വിലക്കുണ്ടായിരുന്നു. നിന്റെ ഗർവ്വും,
അഭിമാനവും നിന്റെ അന്ധനാക്കരുതെന്നു ഞങ്ങൾ
ആഗ്രഹിച്ചിരുന്നു.
നിന്റെ ഉത്സാഹത്തെ കെടുത്തും വിധം ഭർത്സിച്ചി
അതുകൊണ്ട് മാത്രമാണ്.
നീന്റെ അസ്ത്രവിദ്യയില്
ഞാനുള്പ്പെടെയുള്ളവര്
ഒരേ സമയം അഭിമാനിതരും ഭയചികിതരുമായിരുന്
" ദാന ശീലത്തില് കര്ണ്ണനെപ്പോലെ എന്ന
കേള്വി മാത്രം പോരെ പുത്രാ നീന്റെ കീര്ത്തി വ
ഇന്ദ്രനു ദാനം നല്കി നീ നേടി എടുത്തത്
ഒരിയ്ക്കലും നശിയ്ക്കാത്ത
സൽക്കീർത്തി അല്ലെ ? സൂര്യപുത്രനായ
നീ തേജസ്വിയാണ്, മഹാത്മാവാണ്. ഈ
മുത്തച്ഛന്റെ കുറ്റപ്പെടുത്തലുകള് ക്ഷമിച്ചു
നീ എനിയ്ക്ക് മാപ്പ് തരിക. ! ഒരപേക്ഷയുണ്ട്.
നീ നിന്റെ സഹോദരൻമാരായ
പാണ്ഡവരുമായി ചേരുക. നീ പോയാല്
യുദ്ധം തീരുമെന്നുറപ്പാണ്. നീയാണ്
ദുര്യോധനന്റെ ബലം, ഹുങ്ക്. തലകുമ്പിട്ട് നിന്ന്
എല്ലാം കേട്ട രാധേയന്
വിനയാന്വിതിതനായി ഉണര്ത്തിച്ചു. മുത്തച്ഛ !
ആത്മാഭിമാനമാണ് ഒരു വ്യക്തിയ്ക്ക്
ആവശ്യം വേണ്ട ശ്രേഷ്ഠ ഗുണം. അതെനിയ്ക്ക്
ദാനം നല്കിയ ദുര്യോധനന് എന്ന
എന്റെ മിത്രം എനിയ്ക്ക് പെറ്റമ്മയെക്കാള്
മേലെയാണ്. ഞാന്
ഒരിയ്ക്കലും എന്റെ ചങ്ങാതിയെ വഞ്ചിയ്ക്കില്
ഈ കര്ണ്ണന് ഒരു കീർത്തിയ്ക്ക്
വേണ്ടിയും അങ്ങനെ ചെയ്യില്ല. അങ്ങ്
എനിയ്ക്ക് വേണ്ടി ഒരു രഹസ്യം ദുര്യോധനനില്
നിന്ന് മറച്ചു പിടിയ്ക്കണം. ഞാന് യുദ്ധ
ഭൂമിയില് മരിച്ചു വീഴുവോളം ദുര്യോധനന് ഈ
രഹസ്യം അറിയരുത്.
എന്റെ മിത്രത്തിന്റെ തളര്ച്ച
ഞാനെങ്ങനെ സഹിയ്ക്കും." കര്ണ്ണന്,
ഭീഷ്മപാദം കുമ്പിട്ട് ഇരുളില് നടന്നു മറഞ്ഞു.
(തുടരും) —

No comments:

Post a Comment