Monday, 7 October 2013

മഹാഭാരതം ഭാഗം 34


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 8 (തുടർച്ച)...
ദ്രോണപര്വ്വം - ( അധര്മത്തിന്റെ ചുവടു
വയ്പ്പ് - അഭിമന്യൂ വധം - കുരുക്ഷേത്ര യുദ്ധം-
(iii) )
നന്മയുടെ ഉറവിടമായ ഗംഗേയന്റെ പതനം കണ്ട
സൂര്യന് അടുത്ത
ദിവസം ഉദിയ്ക്കുമോ എന്നുപോലും ഏവരും ശങ്
മഹത്തുക്കളില് മഹാനായ ഭീഷ്മര് വീഴ്ത്തപ്പെട്ട
ിരിക്കുന്നു. പ്രകൃതി നിയമത്താല് ബന്ധിതനായ
സൂര്യന് അടുത്ത പ്രഭാതത്തില്
കിഴക്കെ ചക്രവാളത്തില് മെല്ലെ ഉദിച്ചുയര്ന്നു
. കുരുക്ഷേത്ര
യുദ്ധത്തിന്റെ പതിനൊന്നാം ദിവസവും സമാഗതമ
കൗരവസഖ്യത്തിന് പുതിയ ഒരു
സാരഥിയെ തിരഞ്ഞെടുക്കേണ്ട ആവശ്യമായി.
കഴിഞ്ഞ ദിവസത്തെ അനിഷ്ടം വരുത്തിവെച്ച
ദുഃഖത്തില് നിന്ന് പൂര്ണ്ണ വിമുക്തി നേടാത്ത
ദുര്യോധനന് രാധേയന്റെ കൂടാരത്തിലെത്തി.
സുഹൃത്തിനെ കാണുമ്പോഴെല്ലാം
ദുര്യോധനന്റെ മനസ്സില് കുളിര്മഴ
പെയ്യാറുണ്ട്. ദുഃഖത്തിനിടയിലും അതിനു
മാറ്റമുണ്ടായില്ല.
അദ്ദേഹം രാധേയനെ തന്റെ നെഞ്ചോടു അണച്ചു
പുണര്ന്നു. അവര് തമ്മില് അടുത്ത
നടപടികളെപ്പറ്റി ചര്ച്ച തുടര്ന്നു. രാധേയന്
പറഞ്ഞു. `അങ്ങയുടെ പിതാമഹന്റെ വീഴ്ച
എന്തുകൊണ്ടും നമുക്ക് ക്ഷീണമാണ്. എന്നാല്,
കാലം ആര്ക്കുവേണ്ടിയും കാത്തുനില്ക്കില്ല,
ഒരു ദുഃഖവും കാലത്തിനതീതമല്ല. നമുക്ക്
യുദ്ധം തുടര്ന്നേ പറ്റൂ. ഒന്നുകില്
ജയം അല്ലെങ്കില് ധീരമായ മരണം"
ദുര്യോധനന് പറഞ്ഞു: "ശരിയാണ് രാധേയാ,
ദുര്യോധന് ഭീരുവല്ല. ഒരു പിന്മാറ്റം എനിയ്ക്കു
ഭൂഷണമല്ല, അത് വരുത്തുന്ന ദുര്യശസ്സ് ഞാന്
വെറുക്കുന്നു."
രാധേയന് സുഹൃത്തിന് ധൈര്യം നല്കി. "അങ്ങ്
ഒരിയ്ക്കലും വികാരത്തിന് അടിമയാകരുത്. ഞാന്
എന്നും അങ്ങയോടൊപ്പം ഉണ്ടാകും. "
യുദ്ധരംഗത്തേയ്ക്കുള്ള പുറപ്പാടിന്
മുന്നോടിയായി രാധേയന്
ദുര്യോധനനെ സ്നേഹത്തോടെ യാത്രയാക്കി.
രാധേയന് പടച്ചട്ടയണിഞ്ഞു.
തന്റെ ശൗര്യമെല്ലാം ചോര്ന്നുപോകുന്
നപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു.
രാധേയന് ഭീഷ്മര് വീണു കിടക്കുന്ന
സ്ഥലം ലക്ഷ്യമാക്കി നടന്നു. കാല്പ്പെരുമാറ്
റം കേട്ടു ഭീഷ്മര് കണ്ണുകള് തുറന്ന്
രാധേയനെ നോക്കി. "ഞാനിന്ന്
യുദ്ധനിരയിലേയ്ക്ക് പോകുകയാണ്. പിതാമഹന്
എന്നെ അനുഗ്രഹിക്കണം."
ഞാന് നിന്നെപ്പറ്റിത്തന്നെ ചിന്തിച്ചു
കിടക്കുയായിരുന്നു. പുത്രാ!
നീ വീണ്ടും എന്നെ കാണാന് വരുമെന്ന് ഞാന്
ഊഹിച്ചു. നിന്റെ തീരുമാനത്തിന്
ഇളക്കമില്ലെങ്കില്
ഞാനിതാ നിന്നെ അനുഗ്രഹിക്കുന്നു.
"യശസ്വീ ഭവ!" എന്തോ തന്നോടപേക്ഷിയ്
ക്കാനുണ്ടുന്ന ഭാവത്തില് നിന്ന
കര്ണ്ണനെ ഭീഷ്മര് സംശയദൃഷ്ട്യാ നോക്കി.
"പിതാമഹാ! ഇന്നലെ നമ്മള് തമ്മിലുണ്ടായ
സംഭാഷണം ഒരിക്കലും ദുര്യോധനന്
അറിയാനിടവരരുത്."
"ഇല്ല കുഞ്ഞേ!,
നിന്റെ മരണത്തിനുശേഷം ഞാനെല്ലാം അയാളെ
അയാള്
അറിഞ്ഞിരിക്കണം നീ ആരായിരുന്നെന്ന്‌.
നിന്റെ മഹത്വം എത്രമാത്രം വലുതായിരുന്നെന്
നും"
രാധേയന് ഭീഷ്മപാദം തൊട്ടു വന്ദിച്ച്, കൈകള്
ശിരസ്സില് ചേര്ത്തു. വികാര വിക്ഷുബ്ദമായ
മുഖം ഭീഷ്മദൃഷ്ടിയില് നിന്ന് മറച്ചുകൊണ്ട്
അദ്ദേഹം ദുര്യോധനസവിധത്തിലെത്തി.
"രാധേയാ!, അങ്ങ് എത്തിയോ?
നമ്മുടെ സേനയ്ക്ക് ഒരു നായകന്
വേണം ഏവര്ക്കും സമ്മതനായ ഒരാള്. അയാള്
എതിര്പക്ഷക്കാരെ നിഷ്പ്രഭമാക്കാന്പോന്ന
കരുത്തുള്ളവനാകണം. നല്ലതന്ത്രജ്ഞനും,
കുശാഗ്രബുദ്ധിയുള്ളവനുമാകണം. തികഞ്ഞ
ഗുണമുള്ള ഏറെപേരുണ്ടെങ്കി
ലും എല്ലാം തികഞ്ഞ ആ
വ്യക്തിയെ കണ്ടെത്തുന്നതില് എനിയ്ക്ക
താങ്കളുടെ സഹായം കൂടിയേ തീരു."
രാധേയന് ചിരിച്ചു. "ഇതില് ചഞ്ചലപ്പെടേണ്ടത
ായി ഒന്നുമില്ല. നമ്മുടെ ആചാര്യന് തന്നെ ആ
എല്ലാം തികഞ്ഞ, കുശാഗ്രബുദ്ധിയായ
സേനാധിപന്. അങ്ങ്
അദ്ദേഹത്തെ സൈന്യാധിപനായി അവരോധിച്ചാ
അവര് ഒന്നു ചേര്ന്ന് ദ്രോണരുടെ സമീപമെത്തി.
ദുര്യോധനന് ആചാര്യ പാദത്തില് കുമ്പിട്ട്
വിനയപൂര്വ്വം അറിയിച്ചു. " ആചാര്യാ!, അങ്ങ്
എന്റെ സൈന്യത്തിന്റെ നായകസ്ഥാനമേറ്റ്
‌ ഞങ്ങളെ വിജയത്തിലേയ്ക്ക് നയിക്കണം."
തനിയ്ക്കു കല്പ്പിച്ചു കിട്ടയ ഈ
സ്ഥാനം ദ്രോണരെ ഏറെ തൃപ്തനാക്കി.
"ദുര്യോധനാ! ഞാന് താങ്കള്ക്കുവേണ
്ടി എന്റെ കഴിവിന്റെ പരമാവധി യുദ്ധം ചെയ്യും.
എനിയ്ക്കറിയാവുന്ന എല്ലാ യുദ്ധതന്ത്രങ്ങളും,
കൈവശമുള്ള ദിവ്യാസ്ത്രങ്ങ
ളും താങ്കളുടെ ജയത്തിനുവേണ്ടി വിനിയോഗിക്കുമ
്ന് വാക്കു നല്കുന്നു. ബാക്കി വിധിയ്ക്കുവിടാം.
"ദ്രോണര്
ഏറെ ആദരവോടെ രാജാവിനെ നോക്കി പുഞ്ചിര
അടുത്ത ശുഭമുഹൂര്ത്തത്തില്
ദ്രോണരുടെ സ്ഥാനാരോഹണം അവര്
അത്യധികം ആവേശത്തോടെ നടത്തി.
വയോവൃദ്ധനായ ആ ബ്രാഹ്മണന്
ഏറെ തൃപ്തനായി കാണപ്പെട്ടു.
"ദുര്യോധനാ! ഈ ധന്യമുഹൂര്ത്തത്തില്
ഞാനങ്ങേയ്ക്ക് ഏറ്റവും ഹിതകരമായ ഒരു
പ്രവര്ത്തി ചെയ്യാന് താല്പ്പര്യപ്പെടുന്നു.
ഞാനെന്താണ് ചെയ്യേണ്ടത്? അങ്ങു
നിര്ദ്ദേശിച്ചാലും!"
"സാധിയ്ക്കുമെങ്കില് അങ്ങ്
യുധിഷ്ഠിരനെ ജീവനോടെ പിടിച്ചു
കെട്ടി എന്റെ മുന്നിലെത്തിക്കുക!" ദുര്യോധനന്
ഏറെ പ്രൗഢിയോടെ ഒന്നുലഞ്ഞു നിന്നു.
ദ്രോണര് അറിയാതെ ഒന്നു ഞെട്ടി,
എങ്കിലും പറഞ്ഞു.
"ദുര്യോധനാ! യുധിഷ്ഠിരനെ വധിയ്ക്കില്ലെന്ന്
അങ്ങ് എനിയ്ക്ക് ഉറപ്പ് തരണം. എങ്കില്
മാത്രമേ ഞാനീ ഹീനപ്രവൃത്തി ചെയ്യൂ.
മാത്രവുമല്ല, അങ്ങ് അര്ജ്ജുനനെ,
ഏതെങ്കിലും പ്രകാരത്തില് യുധിഷ്ഠിരനില്
നിന്നകറ്റണം"
ദുര്യോധനന് :- " അങ്ങുപേടിയ്ക്കേണ്ട
ആചാര്യാ!,
പാണ്ഡവരുടേയും കൃഷ്ണന്റേയും ബലം എനിയ്ക്ക
യുധിഷ്ഠിരനെ ഞാന് കൊല്ലുന്ന
നിമിഷം അര്ജ്ജുനന്
എന്നെ വധിയ്ക്കും സ്വയം മരണത്തിനുള്ള
വഴി ഞാന് തിരഞ്ഞെടുക്കില്ല. എനിയ്ക്ക്
യുധിഷ്ഠിരനെക്കൊണ്ട് ഒരു വട്ടം കൂടി ചൂത്
കളിപ്പിക്കാന് മോഹം. അത്രമാത്രം"
ദ്രോണര് രാജാവിനുറപ്പ് നല്കി.
എല്ലാവരും യുദ്ധഭൂമിയ്ലേയ്ക്ക് നീങ്ങി.
മദ്ധ്യാഹ്നസൂര്യനെ വെല്ലുന്ന
രാധേയന്റെ മുഖകാന്തിയും ഔദ്ധിത്വമാര്ന്ന
നടപ്പും, എടുപ്പും സേനയ്ക്ക്
നവോന്മേഷം പകര്ന്നു.
ഏവരും ഒരേ ശബ്ദത്തില്
സഹര്ഷം വിളിച്ചറിയിച്ചു. ഇതാ രാധേയന്!
നമ്മുടെ പ്രിയ്യപ്പെട്ട രാധേയന്!!, ഇതാ യുദ്ധ
സന്നദ്ധനായി നേതൃനിരയിലേയ്ക്ക്
വന്നിരിക്കുന്നു.
ഭീഷ്മരുടെ പതനത്തിന്റെ തളര്ച്ചയില് നിന്ന്
സേനയെ പ്രബുദ്ധരാക്കാന
് രാധേയന്റെ നേതൃത്വത്തിന് കഴിഞ്ഞു.
ദ്രോണരുടെ ഗൂഢതന്ത്രം അധികം താമസിയാതെ
മുഖേന പാണ്ഡവരറിഞ്ഞു. ക്രൂരവും,
പൈശാചികവുമായ ഈ
നീക്കം നടത്താനൊരുമ്പെടുന്ന
ആചാര്യനെ അര്ജ്ജുനനും വെറുക്കാന് തുടങ്ങി.
എങ്കിലും ഒന്നും പ്രകടമാക്കാതെ അവരേവരും
മുന്കരുതലുകള് എടുത്തു. ദ്രോണരാല്
സജ്ജമാക്കപ്പെട്ട ശകടവ്യൂഹവും,
പണ്ഡവരുടെ ക്രൗഞ്ചവ്യൂഹവും നേര്ക്കുനേര്
അണിനിരന്നു.
യുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആരംഭമായ
രാധേയന്റെ പ്രൗഢവും, തേജോജ്വലവുമായ
വ്യക്തിപ്രഭയില്‍ ആകൃഷ്ടരായ കൗരവസേന,
ഭീഷ്മരുടെ അഭാവം വിസ്മരിച്ചു. അവര് തികഞ്ഞ
ഉത്സാഹതിമിര്പ്പിലായിരുന്നു. സഹദേവന് ഒരു
ദ്വന്ദ്വയുദ്ധത്തില് ശകുനിയെ പരാജയപ്പെടുത്തി.
ധൃഷ്ടദ്യുമ്നന്‍ ദ്രോണരെ ആക്രമിച്ചു.
ധാര്ത്തരാഷ്ടനായ വിംശതിയ്ക്ക് ഭീമനോടേറ്റു
മുട്ടാനാകാതെ പിന്തിരിയേണ്ടിവന്നു.
ശിഖണ്ഡിയോടു ഏറ്റുമുട്ടിയ
ഭുരിശ്രവസ്സും പരാജയത്തിന്റെ കയ്പ്പു
നീരണിഞ്ഞു.
ഘടോല്ക്കചനും ആലംബുഷനുമായുണ്ടായ
മായായുദ്ധം കാണികളില് ഹരം പകര്ന്നു.
അവന്തീസഹോദരന്മാരായ വന്ദാനുവിന്ദന്മാര്,
പാണ്ഡവപക്ഷത്തുള്ള
ചേകിതനാനനുമായി ഏറ്റുമുട്ടി.
രാധേയനോടേറ്റുമുട്ടിയ വിരാടന്
രാധേയന്റെ മെയ്
വഴക്കം താങ്ങാനാവാതെ പിന്തിരിഞ്ഞു.
രാധേയന്റെ അസ്ത്രപ്രയോഗം അത്രമാത്രം നി
രുന്നു. അര്ജ്ജുന പുത്രനായ അഭിമന്യൂ
ശല്യരുമായി യുദ്ധം ചെയ്തു. യുവാവായ
അഭിമന്യുവിനോടു കിടപിടിയ്ക്കാന
് ശല്യര്ക്കായില്ല.
പിന്തിരിയാതെ അദ്ദേഹം രഥത്തില് നിന്ന്
ചാടിയിറങ്ങി ഗദാപാണിയായി അഭിമന്യുവിനെ ന
ഗദായുദ്ധത്തില് ഇരുവരുടേയും മികവ്
ഒന്നിനൊന്ന് മികച്ചതായിരുന്നു. ഭീമന്
അഭിമന്യുവിന് സഹായവുമായെത്തി.
അദ്ദേഹം ഊക്കോടെ ശല്യരുടെ ഗദ
തട്ടിത്തെറിപ്പിച്ചു. ശല്യരുടെ ഗദ
തെറിപ്പിക്കാനുള്ള ശക്തി ഭീമനു
മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശല്യര്
തോല്വി സമ്മതിക്കാതെ ദ്വന്ദ്വയുദ്ധം തുടര്ന്ന്
ഒടുവില് ഭീമന്റെ താഢനമേറ്റ് വീണ
ശല്യരെ കൃതവര്മ്മാവ് യുദ്ധഭൂമിയില് നിന്ന്
അകറ്റിക്കൊണ്ട് പോയി. രാധേയ പുത്രനായ
'വൃഷസേനന്' മുന്നിരയിലെത്തപ്പെട്ടു.
അച്ഛന്റെ തേജസ്സ് പൂര്ണ്ണാകാരം പൂണ്ട
രാധേയപുത്രന് തികഞ്ഞ പോരാളിയായിരുന്നു.
അദ്ദേഹം നകുലപുത്രനായ 'ശതാനീകനോട്
എതിരിട്ടു. ദ്രൗപതി പുത്രന്മാര്
ശതാനീകന്റെ സഹായത്തിനെത്തിയപ്പോള്
അശ്വത്ഥാമാവ് വൃഷസേനന് തുണയായി. ആ
പോരാട്ടം ഏറെ നേരം നീണ്ടു നിന്നു. ഭീമന്,
ധൃഷ്ടദ്യൂമ്നന്, സാത്യകി, അഭിമന്യൂ എന്നിവര്
ചേര്ന്ന് കൗരവസൈന്യത്തിന്‌ ഭീമമായ
നഷ്ടം വരുത്തിക്കൊണ്ടിരുന്നു. അര്ജ്ജുനന്
വരുത്തിവെച്ച നാശവും കൗരവര്ക്ക്
താങ്ങാവുന്നതിനപ്പുറമായിരുന്നു.
ദ്രോണരുടെ കുശാഗ്രബുദ്ധി താന് രാജാവിനു
നല്കിയ വാക്കുപാലിക്കാനുള്ള
തന്ത്രം മെനഞ്ഞുകൊണ്ടിരുന്നു. അര്ജ്ജുനന്,
യൂധിഷ്ഠിരനില് നിന്ന്
ഏറെ അകലെയാണെന്നറിഞ്ഞ് ആ
സൈന്യാധിപന് പാണഡവസൈന്യത്തിന
് നേരെ പാഞ്ഞടുത്തു. ദ്രോണര്
തന്റെ സാരഥിയോട് പറഞ്ഞു. "നോക്കൂ! അങ്ങു
ദൂരെയായി യുധിഷ്ഠിരന് നില്ക്കുന്നത് എനിയ്ക്ക്
കാണാം. താങ്കള്
യുധിഷ്ഠിരനെ ലക്ഷ്യമാക്കി തേര്തെളിച്ചാലും.
പാണ്ഡവര് നമ്മുടെ സൈന്യത്തിനു
വരുത്തിക്കൊണ്ടിരിക്കുന്ന
നാശത്തെപ്പറ്റി ഞാനിപ്പോള് ചിന്തിക്കുന്നില
്ല." ദ്രോണര് ശരവര്ഷം പെയ്തുകൊണ്ട്
പാണ്ഡവസൈന്യത്തെ മറികടന്ന്
യുധിഷ്ഠിരന്റെ അരികിലെത്തി. അവര് തമ്മില്
ശക്തമായ ഏറ്റുമുട്ടലുണ്ടായി. ദ്രോണര്
യുധിഷ്ഠിരന്റെ വില്ല് രണ്ടായി മുറിച്ചു.
ധൃഷ്ടദ്യുമ്നന്‍ യുധിഷ്ഠിരന് സഹായവുമായെത്തി.
അദ്ദേഹം ദ്രോണാസ്ത്രങ്ങളെ ചെറുത്ത് തുടങ്ങി.
എന്നാല് ഉഗ്രരൂപിയായ ദ്രോണര്
യുധിഷ്ഠിരന്റെ സഹായത്തിനെത്തിയ
സാത്യകിയേയും വിരാടനേയും പോലും നിഷ്പ്രഭന
. സൈന്യാധിപനായ ധൃഷ്ടദ്യുമ്നന്‍ സൃഷ്ടിച്ച
പ്രതിരോധം ശക്തമായിരുന്നു. എന്നാല്
തന്റെ ലക്ഷ്യത്തെപ്പറ്
റി ഏറെ ബോധവാനായിരുന്ന ആ
വൃദ്ധബ്രാഹ്മണന്‍ തന്റെ ശൗര്യവും,
കരുത്തും കൊണ്ട് ഏവരേയും അമ്പരപ്പിച്ചു.
ഏറെത്താമസിയാതെ, തന്റെ വാക്കുപാലിക്കാന
് വേണ്ടി അദ്ദേഹം യുധിഷ്ഠിരനെ പിടികൂടുമെന്ന്
ഏവരും ഉറച്ചു. അവര്ക്ക് ആശയറ്റ മട്ടായി.
മുമ്പൊരിക്കലും ഇല്ലാത്ത വേഗത്തില്
കൃഷ്ണരഥം പാഞ്ഞെത്തി. ദ്രോണരാല്
കൊല്ലപ്പെട്ട സൈനികരുടെ രക്തപ്പുഴ
നീന്തി അര്ജ്ജുനന് യുധിഷ്ഠിരനു സമീപം എത്തി.
അദ്ദേഹം ദ്രോണരെ ശക്തമായി ആക്രമിച്ചു.
തങ്ങള്ക്ക് ഏല്ക്കേണ്ടി വന്ന
അപമാനവും ക്ഷീണവും നേരിട്ടറിയാവുന്ന
ആചാര്യന്റെ ഈ ദുര്യോധനപ്രീതിയ
്ക്കുവേണ്ടിയുള്ള
സാഹസം നിന്ദ്യവും പൈശാചികവുമായി അര്ജ്ജുന
തോന്നി. ഗുരുവിനോടുള്ള
അര്ജ്ജുനന്റെ ബഹുമാനത്തിന് മങ്ങലേറ്റു.
കോപാന്ധനായി അര്ജ്ജുന ശരങ്ങളാല്
ദ്രോണരെ ക്രൂരമായി പീഢിപ്പിച്ചു.
അര്ജ്ജുനശരവേഗത്തോട് പിടിച്ചു
നില്ക്കാനാവാതെ ദ്രോണര് പിന്വാങ്ങാന്
നിര്ബന്ധിതനായി.
സൂര്യന് അസ്തമിച്ചു. ദ്രോണര്
അസ്ത്രങ്ങള്കൊണ്ട് അത്ഭുതം സൃഷ്ടിച്ചെങ്കില
ും തന്റെ വാക്കു പാലിക്കാന് കഴിയാത്തതില്
തീര്ത്തും നിരാശനായിരുന്നു.
പതിനൊന്നാം ദിവസം പാണ്ഡവരുടെ നേട്ടത്തിന്
യിരുന്നു. ദുര്യോധനന് ആചാര്യനോട്
തീര്ത്തും അതൃപ്തനായിരുന്നു. അത്
പ്രകടിപ്പിയ്ക്കുന്നതില് അദ്ദേഹം പിശുക്ക്
കാട്ടിയില്ല. "ആചാര്യ! താങ്കള് എനിയ്ക്ക്
വിലപ്പെട്ട സമ്മാനം നേടിത്തരുമെന്ന്
‌ വാഗ്ദാനം ചെയ്തിരുന്നു.
സന്ദര്ഭം കിട്ടിയിട്ടും അങ്ങ് വാഗ്ദാനത്തില്
നിന്ന് പിന്വലിഞ്ഞു." ദ്രോണര് അമ്പരന്നു.
ഇന്ന് പകല് മുഴുവനും രാജാവിനുവേണ്ടി താന്
ചെയ്ത പോരാട്ടം അദ്ദേഹം വിസ്മരിച്ചിരിക
്കുന്നു. നന്ദിയുടെ ഒരു തരിമ്പുപോലും ഈ
മനുഷ്യനില്ല. ദ്രോണര്
സ്തോഭമടക്കി പറഞ്ഞു " ഞാന്
വാഗ്ദാനം ചെയ്ത പോലെ പ്രവര്ത്തിച്ചു.
അര്ജ്ജുനന് തത്സമയം പാഞ്ഞു വന്ന്
എന്റെ ശ്രമം പൊളിച്ചെഴുതി. നാളെ താങ്കള്
അര്ജ്ജുനനെ ഏതെങ്കിലും വിധത്തില്
യുധിഷ്ഠിരനില് നിന്നകറ്റുക. ഞാന്
എന്റെ വാഗ്ദാനം പാലിയ്ക്കുമെന്ന് ഉറപ്പ്
തരുന്നു.
അടുത്ത ദിവസം പോരാട്ട ഭൂമിയില് തങ്ങള്
അര്ജ്ജുനനെ വെല്ലുവിളിയ്ക്കാമെന്ന്
ത്രിഗര്ത്തന്മാര് രാജാവിന് വാക്കു നല്കി.
ഇതവരുടെ ദീര്ഘനാളത്തെ ദൃഢനിശ്ചയമാണ്.
ഒന്നുകില് അര്ജ്ജുനനെ കൊല്ലുക. അല്ലെങ്കില്
അര്ജ്ജുനനാല് വധിക്കപ്പെടുക. സംശപ്തകന്മാരുട
െ വെല്ലുവിളി അര്ജ്ജുനനെ കുഴയ്ക്കുമെന്ന
് തന്നെ അവര് നിശ്ചയിച്ചു.
സന്ദര്ഭം അനുകൂലമാകുമ്പോള് യുധിഷ്ഠിരന്
തടങ്കലിലാകുമെന്നും.(തുടരും)

No comments:

Post a Comment