പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 9 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് II ( ജയദ്രഥവധം -
ദ്രോണവധം )
പതിന്നാലാം ദിവസത്തെ യുദ്ധത്തിന്
സാക്ഷിയാകാന്
വീണ്ടും കുരുക്ഷേത്രം ഭൂമി ഉണരുന്നു,
അതിരാവിലെ പ്രഭാത പൂജകള്ക്കുശേഷം
തയ്യാറെടുപ്പോടെയിരുന്ന
യുധിഷ്ഠിരന്റെ സവിധത്തിലേയ്ക്ക്, കൃഷ്ണന് മറ്റു
പാണ്ഡവരോടൊപ്പം എത്തി, യുധിഷ്ഠിരന്
കൃഷ്ണനോട് കുശലാന്വേഷണം നടത്തി, "
അങ്ങക്ക് രാത്രി സുഖമായിരുന്നില്ലേ ? "
പുഞ്ചിരി ച്ചുകൊണ്ടു കൃഷ്ണന് പറഞ്ഞു "
താങ്കളുടെ പ്രസന്നമായ മുഖം കാണുന്നത്
എനിയ്ക്കെപ്പോഴും സന്തോഷം തന്നെ ",
കൃഷ്ണ വാക്കിലെ പൊരുള്
സത്യമായി ഭവിക്കട്ടെ എന്നു യുധിഷ്ഠിരന്
ആശിച്ചു. ഭീമന് നകലസഹദേവന്മാര്, സാത്യകി,
വിരാടന്, ദ്രുപദന് തുടങ്ങിയ മഹാരഥന്മാരെല്ല
ാം എത്തി കൃഷ്ണനെയും യുധിഷ്ഠിരനെയും വന്ദിച്
യുധിഷ്ഠിരന് തൊഴുതുകൊണ്ട്
കൃഷ്ണനോടായി പറഞ്ഞു." അര്ജ്ജുന
ശപഥം നിറവേറാന് അങ്ങു വേണ്ടുന്നതു
ചെയ്യണം. ഈ നദി നീന്തിക്കേറാന്
അങ്ങയുടെ നൗക അല്ലാതെ ആരെയാണ്
ഞാനാശ്രയിക്കുക !'' കൃഷ്ണന് ചിരിച്ചു. ''
യുധിഷ്ഠിരാ ! അങ്ങക്ക് അങ്ങയുടെ സഹോദരനില്
വിശ്വാസമില്ലേ ? അയാള് ശ്രേഷ്ഠനായ
വില്ലാളിയാണ് . എല്ലാ ദിവ്യാസ്ത്രങ്ങള
ും അയാള്ക്ക് വശമുണ്ട്. ഒരു വേള
ആവശ്യമെങ്കില് ഞാന് അയാളെ സഹായിക്കും.
അങ്ങു ധൈര്യമായിരിക്കൂ !
" അര്ജ്ജുനന് അങ്ങോട്ടു കടന്നുവന്നു.
അദ്ദേഹം ജേഷ്ഠനെ വണങ്ങി. ജേഷ്ഠന്
സഹോദരന് ഭാവുകങ്ങള് നേര്ന്നു. '' അര്ജ്ജുനാ !
നിന്റെ മുഖം വളരെ പ്രസന്നമയിരിക്കുന്നു.
നീ ശപഥം നിറവേറ്റുമെന്നു ഞാന് ഉറച്ചു
വിശ്വസിക്കുന്നു.'' നിമിത്തങ്ങള്
അനുകൂലമായി കണ്ടതില് അര്ജ്ജുനന്
ഏറെ ഉത്സാഹവനായി . ഉറക്കത്തില് താന് കണ്ട
ശുഭകരമായ
സ്വപ്നത്തെ പറ്റി അദ്ദേഹം യുധിഷ്ഠിരനോടും കൃ
പാണ്ഡവ ശിബിരത്തില് നിന്നും യുദ്ധ
കാഹളങ്ങള് മുഴങ്ങി. യുധിഷ്ഠിര ശിബിരം വിട്ട
ശ്രീ കൃഷ്ണന് തന്റ്റെ അശ്വങ്ങളെ സ്നേഹ
പൂര്വ്വം തൊട്ടു തലോടി . ആ ശ്വേതാശ്വങ്ങള്
ക്ക് ഭഗവാന് പടച്ചട്ട അണിയിച്ചു.
ആവശ്യമായ
ആയുധങ്ങളെല്ലാം അദ്ദേഹം രഥത്തില്
സജ്ജമാക്കി. കപിധ്വജം രഥത്തില് ഉറപ്പിച്ച
ശേഷം കൃഷ്ണന് തേര് തെളിച്ചു അര്ജ്ജുന
പാര്ശ്വത്തില് എത്തി.
അദ്ദേഹം അര്ജ്ജുനനെ പോര്ക്കളത്തിലേയ്ക്കു
ക്ഷണിച്ചു. അര്ജ്ജുനന് ഇന്ദ്ര ദത്തമായ തന്റ്
സ്വര്ണ്ണാഭമായ പടച്ചട്ട അണിഞ്ഞു.
ആയിരം അസ്ത്രങ്ങള് ഒന്നിച്ചു
വന്നാല്പ്പോലും തടുക്കാനുള്ള അപ്രാപ്യമായ
ഒരു കഴിവ് ആ പടച്ചട്ടയ്ക്ക് ഉണ്ടായിരുന്നു.
വില കൂടിയ രത്നക്കല്ലുകള് പതിച്ച
തന്റെ കിരീടം ശിരസ്സില് ധരിച്ചു. അതും പിതൃ
ദത്തമായിരുന്നു. അവര് പോര്ക്കളത്തിലേക്ക്
നീങ്ങി. പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റു
കപിധ്വജം വെട്ടി തിളങ്ങി. സാത്യകിയോട്
അര്ജ്ജുനന് പ്രത്യേകം നിഷ്കര്ഷിച്ചു. " ഞാന്
യുദ്ധ രംഗത്തേക്ക് കടക്കുമ്പോള് താങ്കള്
വേണം ദ്രോണരുടെ ആക്രമണത്തില്
നിന്നും യുധിഷ്ഠിരനുവേണ്ട സംരക്ഷണം നല്കാന്.
അദ്ദേഹം യാതൊരു
കാരണവശാലും തടവിലാകരുത്. ആചാര്യന്
കുശാഗ്ര ബുദ്ധിയാണ്. കിട്ടുന്ന
അവസരം മുതെലെടുക്കാന് സമര്ത്ഥനാണ്.
പ്രവര്ത്തിയുടെ ന്യയാന്യായങ്ങളെ കുറിച്ചുള്ള
ചിന്ത അദ്ദേഹത്തില്
നിന്നും ഈയിടെ അകന്നുപോയിരിക്കുന്നു. "
സാത്യകി പറഞ്ഞു. " അങ്ങേല്പിച്ചപോ
ലെ ജ്യേഷ്ഠനെ ഞാന് വേണ്ട വിധം കാത്തു
കൊള്ളാം . ധൈര്യമായി പോകു ! ''
സാത്യകിയുടെ ഉറപ്പില് അര്ജ്ജുനന്
സന്തുഷ്ടനായി."
ത്രിമാനവ്യുഹം കാത്തുകൊണ്ട് തന്റെ തവിട്ടു
നിറത്തിലുള്ള കുതിരകളെ പൂട്ടിയ രഥത്തില്
ദ്രോണര് പല സ്ഥലത്തേയ്ക്കും
ഒരേ സമയം ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നു.
അദ്ദേഹം ജയദ്രഥന്റെ അടുത്തു ചെന്നു.
''ഭയപ്പെടേണ്ട. സൂചിമുഖവ്യുഹത്തില്
അങ്ങയെ സംരക്ഷിച്ചുകൊണ്ട് അശ്വര്ത്ഥമാവ്,
കര്ണ്ണന്, വൃഷസേനന്, കൃപര്, ശല്യര്
എന്നീ മഹാരഥന്മാരുണ്ടാകും. അവരെ മറികടന്ന്
ഒരിക്കലും അര്ജ്ജുനന് അസ്തമയ ത്തിനു മുന്പ്
താങ്കളുടെ അടുത്തെത്തില്ല. വ്യുഹത്തിനു പുറത്തു
ഞാന് കാവലുണ്ടാകും. നാളത്തെ പ്രഭാതം താങ്കള്
കാണുമെന്നു ഞാന് ഉറപ്പു തരുന്നു. '' ദ്രോണര്
നീങ്ങി.
പത്മവ്യുഹത്തെ കാത്തുകൊണ്ട് ദ്രോണരും ശകട
വ്യുഹത്തിന്റെ പ്രവേശന ദ്വാരത്തില്
ദുര്യോധന സഹോദരനായ ദുര്മ്മര്ഷണനു
ം നിന്നിരുന്നു. ദുര്മ്മര്ഷണന്
അര്ജ്ജുനനെ നേരിടാന് കഴിയുമെന്നു
തന്നെ ഉറപ്പിച്ചു. "കൗരവ വ്യുഹത്തിനു
നേരെ എത്തിയ അര്ജ്ജുനന് 'ദേവദത്തം' എന്ന
തന്റെ വിശിഷ്ടമായ ശംഖ് ഊതി. തുടര്ന്നു
കൃഷ്ണന്റെ 'പാഞ്ചജന്യ' ധ്വനിയും.
കൗരവസൈന്യം ഒട്ടാകെ ഒന്നു വിറച്ചു.
അവരുടെ ധൈര്യം ഒരുനിമിഷം ചോര്ന്നു
പോയി. " കൃഷ്ണാ ! ദുര്മ്മര്ഷണന്റെ ശകട
വ്യൂഹത്തിനു നേരേ എന്റെ തേര് തെളിയ്ക്കൂ!
ഞാന് അയാളെ തോല്പ്പിച്ചു വ്യൂഹത്തില്
പ്രവേശിക്കാം. " അര്ജ്ജുനന് പറഞ്ഞു. കൃഷ്ണന്
തേര് തെളിച്ചു.
ദുര്മ്മര്ഷണനും അര്ജ്ജുനമായി ഭീകരമായ
യുദ്ധം തന്നെ നടന്നു. ദുര്മ്മര്ഷണന്
റെ സൈന്യത്തിലെ അനേകായിരം യോദ്ധാക്കളെ
തന്റെ ശരവേഗത്താല് മൃതരാക്കി. ആ
ശസ്ത്രപ്രയോഗ വൈദഗ്ദ്ധ്യം കവച്ചു
വയ്ക്കാന് ആരാലും അസാദ്ധ്യമായിരുന്നു.
അര്ജ്ജുനന്
അസ്ത്രം എടുക്കുന്നതും തൊടുക്കുന്നതും മിന്നല്
വേഗതയിലായിരുന്നതിനാല് എതിരാളികള്ക്ക്
അതിന്റെ ഗതി നിശ്ചയിക്കാന്
പോലും അസാദ്ധ്യമായി ഭവിച്ചു.
പലരും ജീവനും കൊണ്ടു പലായനം ചെയ്തു.
ഏറെ പിടിച്ചു നിന്ന ദുര്മ്മര്ഷണനു
ം പിന്നാക്കം തിരിഞ്ഞോടി. കണ്ടുനിന്ന
ദുശ്ശാസനന് തന്റെ ഗജസൈന്യവുമായ്
പോരിനെത്തി. അര്ജ്ജുനന് വെല്ലു വിളിച്ചു, "
ദുശ്ശാസനാ! നീ മൂലം ഞങ്ങള് എറെ സഹിച്ചു.
ഇനി അതിനു നിന്നെ അനുവദിക്കില്ല. വരൂ !
എന്റെ ഗാണ്ടീവവുമായി ഒന്നേറ്റു മുട്ടി നോക്കൂ!
ഇതു നിസ്സഹയായ ദ്രൗപതിയോടു കാണിച്ച
പരാക്രമം പോലെ ആകില്ല..! " ദുശ്ശാസനന്
അര്ജ്ജുനനെ നേരിട്ടു. ഗാണ്ടീവാസ്ത്രങ്ങള്
ശരമാരി പെയ്തു. ദുശ്ശാസനന്റെ ഗജങ്ങള് അസ്ത്ര
പ്രയോഗമേറ്റ് പോര്ക്കളത്തില്‍ വീണു.
ഏറെ പയറ്റിയ
ശേഷം ദുശ്ശാസനനും പിന്തിരിഞ്ഞു. അര്ജ്ജുന
രഥം 'ശകടവ്യുഹം' കടന്ന് പത്മ വ്യൂഹ
കവാടത്തിലെത്തി. അദ്ദേഹം രഥം കാത്തു നിന്ന
ദ്രോണരെ കണ്ടു. തന്റെ പുത്രഘാതകനാണന്ന
റിവുണ്ടായിട്ടും അര്ജ്ജുനന് ദ്രോണരെ തൊഴുതു.
ഗുരുവിന്റെ തെറ്റുകള് പൊറുക്കാന് ആ പ്രിയ
ശിഷ്യന് ഒരു ക്ഷണം മനസ്സു പാകപ്പെടുത്തി.
അദ്ദേഹം പറഞ്ഞു '' ഗുരുനാഥാ! അങ്ങു കൂടി കൂട്ടു
നിന്ന്
ഇന്നലെ എന്റെ പുത്രനെ ദാരുണമായി വധിച്ചു.
ജയദ്രഥനെ കൊല്ലുമെന്ന് പുത്ര ദു:ഖാര്ത്തനായ
ഞാന് പ്രതിന്ജ ചെയ്തിട്ടുണ്ട് !
അങ്ങെന്റെ പ്രതിന്ജ നിറവേറ്റാന്
അനുവദിക്കണം."
അര്ജ്ജുനന്റെ മനോഗതം വായിച്ചറിഞ്ഞ
ദ്രോണര് പ്രതികരിച്ചു. "
എന്റെ അശ്വര്ത്ഥമാവിനേക്കാള് താങ്കള്
ഇപ്പോഴും എനിയ്ക്ക് പ്രിയങ്കരനാണ്.
വിധി നമ്മളെ രണ്ടു ചേരിയില് എത്തിച്ചു. ഞാന്
ഇന്നു കൗരവ പക്ഷത്തിന്റെ സേനാധിപനാണ്.
എന്നെ തോല്പ്പിക്കാതെ അങ്ങയ്ക്ക്
വ്യൂഹത്തിലേക്ക് പ്രവേശിക്കുക
അസാദ്ധ്യമാണ്."
തുടര്ന്ന് ദ്രോണരും അര്ജ്ജുനനും തമ്മില്
ശക്തമായ യുദ്ധ പ്രകടനം തന്നെ ഉണ്ടായി.
അര്ജ്ജുനന് ഗുരുനാഥന്റെ വില്ലൊടിച്ചു,
സാരധിയെ കൊന്നു. ദ്രോണര്
കുസാകാതെ മറ്റൊരു തേരിലേറിവന്നു.
യുദ്ധം വീണ്ടും തുടര്ന്നു.
സമയം അതിക്രമിക്കുന്നതറിഞ്ഞ കൃഷ്ണന്
നിര്ദ്ദേശിച്ചു. "പാര്ത്ഥാ!
എന്തെങ്കിലും ഉപായം കണ്ടെത്തിയേ പറ്റു !
സമയം ഇപ്പോള് തന്നെ വൈകി. ''
അങ്ങയുടെ യുക്തി പോലെ രഥം നീക്കുക.. "
കൃഷ്ണന് ഞൊടിയിടയില് രഥം തിരിച്ചു .
രഥം ദ്രോണരെ പ്രദിക്ഷണം വെച്ച് പത്മ
വ്യുഹത്തിനുള്ളിലേക്ക് കടന്നു.
ദ്രോണരുടെ പ്രതിരോധം ദുര്ബലമായി.
"അര്ജ്ജുനാ! താങ്കള് എന്നെ തോല്പ്പിച്ചു
എന്ന് അഭിമാനിക്കുന്നതിനേക്കാള്
തന്ത്രപരമായി എന്നെ പറ്റിച്ചു എന്നു
കരുതുന്നതാകും ഭൂഷണം. ഇത്
അങ്ങയെ പ്പോലെ ഒരു യോദ്ധാവിന് ചേര്ന്ന
രീതിയല്ല." ദ്രോണരുടെ പരിഹാസ
ധ്വനി അര്ജ്ജുനന് ചിരിച്ചു തള്ളി. അര്ജ്ജുന
രഥം യുദ്ധാരംഭം മുതല് പരിരക്ഷിച്ചിരുന്നത്
ഉത്തമൗജസ്സും, യുധാമന്യുവുംമായിരുന്നു.
രഥത്തിന്റെ മുന് നിരയിലെക്കുള്ള
പ്രയാണം തടുത്തുകൊണ്ടു കൃതവര്മ്മാവും,
കാംബോജ രാജാവായ
സുദക്ഷിണനും ശ്രുതായുസ്സും അര്ജ്ജുനനെ വെല്ലു
വിളിച്ചു. ദ്രോണര് അര്ജ്ജുന രഥ
ത്തിനെ പിന്തുടര്ന്നിരുന്നു. അര്ജ്ജുനന്
ബ്രഹ്മാസ്ത്രം അയച്ചു
ആചാര്യന്റെ തേരും കൊടിമരവും മുറിച്ചു.
ഏറെക്കുറെ അസ്ത്രങ്ങളെ തടുക്കാനും അദ്ദേഹത്
കഴിഞ്ഞു. കൃതവര്മ്മാവിന്
റെ സൈന്യത്തെ അര്ജ്ജുനന് നശിപ്പിച്ചു.
തന്റെ പുത്ര ഹന്താക്കളില് ഒരാള്
കൃതവര്മ്മാവാണെന്ന വ്യക്തമായ ധാരണ
അര്ജ്ജുനനുണ്ടായിരുന്നു. തന്മൂലം,
അദ്ദേഹത്തിന്റെ നേരേയുള്ള അര്ജ്ജുന
കോപം ശക്തവും തീക്ഷണവുമായിരുന്നു. കൃഷ്ണന്
നിര്ദ്ദേശിച്ചു. '' കൃതവര്മ്മാവിനോട് യാതൊരു
മൃദു സമീപനവും വേണ്ട. അയാള് എന്റെ ബന്ധു
ആണന്നത് തല്ക്കാലം മറക്കുക. താങ്കള്
ഉചിതമായ രീതിയില് യുദ്ധം ചെയ്യുക." നിമിഷ
ങ്ങള്ക്കകം അര്ജ്ജുനാസ്ത്രം കൃതവര്മ്മാവിനെ
ക്രൂരമായി പരിക്കേല്പ്പിച്ചു.
ബോധരഹിതനായി തേര് തട്ടില് വീണ
അയാളെ ആരോ യുദ്ധ രംഗത്ത് നിന്ന്
പിന്വലിച്ചു. കാംഭോജ
രാജാവിനെയും സൈന്യത്തേയും നശിപ്പിക്കാന്
അര്ജ്ജുനന് കുറച്ചു
നേരത്തെ ശ്രമമേ വേണ്ടി വന്നുള്ളൂ. തുടര്ന്ന്
എത്തിയ ശ്രുതായുധന് ശക്തമായ
പ്രതിരോധം സൃഷ്ടിച്ചു. വരുണ ദത്തമായ,
ശ്രേഷ്ടമായ ഗദയാല് ശ്രുതായുധന്
അജയ്യനായിരുന്നു.
അര്ജ്ജുനന്റെ പ്രതിരോധം ദുര്ബലമായിരുന്നു.
യുദ്ധം മുറുകി വന്നപ്പോള് ശ്രുതായുധന്
ഓര്മ്മയില്ലാതെ 'ഗദ' നിരായുധനായ
കൃഷ്ണന്റെ നേരേ പ്രയോഗിച്ചു.
കൃഷ്ണന്റെ മാറിടത്തില് തട്ടിയ ഗദ
അതെ വേഗത്തില് തിരിച്ചു വന്ന്
ശ്രുതായുധന്റെ മസ്തകം തകര്ത്തു
Tuesday, 15 October 2013
മഹാഭാരതം ഭാഗം 37
Subscribe to:
Post Comments (Atom)
No comments:
Post a Comment