പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 9 (തുടർച്ച)...
കാംബോജ രാജാവിന്റെയും ശ്രുതായുധന്റെയു
ം സുഹൃത്തുക്കളായ
ശ്രുതയുസ്സും അച്യുതായുസ്സും അര്ജ്ജുനനെ വെല്ലു
വിളിച്ചു.
പോര്വിളി പോലെ ആക്രമണവും തുടക്കത്തില്
ശക്തമായിരുന്നു. ശ്രുതായുസ്സു
കൃഷ്ണനെ ബോധരഹിതനക്കി. അച്യുതായുസ്സ്
അര്ജ്ജുനനു നേരേ കുന്തം പ്രയോഗിച്ചു.
അല്പനേരം തളര്ന്നെങ്കിലും അര്ജ്ജുനന്
രഥത്തില് പിടിച്ചെഴുന്നേറ്റ് ശത്രു ക്കളുടെ മേല്
''ഐന്ദ്രാസ്ത്രം'' പ്രയോഗിച്ചു .
സഹോദരന്മാര് ഇരുവരും കൊല്ലപ്പെട്ടു. ഈ
നാലുപേരുടെ മരണത്തോടെ സൈനികര്
ഭയാക്രാന്തരായി ഓടാന് തുടങ്ങി. ഇത്
അര്ജ്ജുനമുന്നേറ്റം എളുപ്പമാക്കി.
അര്ജ്ജുന മുന്നേറ്റം കണ്ടു പരിഭ്രന്തനായ
ദുര്യോധനന് ദ്രോണരെ സമീപിച്ചു. "
ആചാര്യാ! അങ്ങയുടെ ശക്തമായ
വ്യൂഹം അര്ജ്ജുനന് ഭേദിച്ചിരിക്കുന്നു.
അയാളുടെ മുന്നേറ്റം തടയുവാന് അങ്ങ്
വേണ്ടുന്നത് ചെയ്തെ പറ്റു! ഇല്ലെങ്കില്
തീര്ച്ചയായും ജയദ്രഥന് വധിക്കയപ്പെടും.
ആയുസ്സ് രക്ഷിക്കുമെന്ന് ഉറപ്പു നല്കിയിട്ടു
അതിനു കഴിയതെവന്നാല്..! ഓര്ക്കാന്പോലു
ം ഞാന് അശക്തനകുന്നു! ''
ദുര്യോധനന്റെ ഏറെ കോപവും വികാരപരവുമയ
സംസാരം ദ്രോണര്ക്കു സഹിച്ചില്ല.
നന്ദി എന്ന വാക്ക് ദുര്യോധനന് അജ്ഞാതമാണ്.
എത്ര കഷ്ടപ്പെട്ടാലും ഒരു ചെറിയ പിഴവു
പറ്റിയാല് കുറ്റ പെടുത്തല് മാത്രം! മടുത്തു !!
ഏറ്റെടുത്ത
ഭാരം ചുമക്കാതെ രക്ഷയില്ല.'മനോഗ
തതിനൊടുവില് ദ്രോണര് പറഞ്ഞു.
'അര്ജ്ജുനനെതിരെ പ്രതിരോധം സൃഷ്ടിക്കാന്
ഞാന് ആവുന്നതും ശ്രമിച്ചു. പുത്ര ദുഃഖത്താല്
പ്രതികാര തീവ്രനായ അര്ജ്ജുനന് ഇന്ന്
ഏറെ വീര്യത്തിലായിരുന്നു.
അയാളുടെ അസ്ത്രവേഗം എനിയ്ക്കില്ല .
മറ്റൊരു വാഗ്ദാനം കൂടി എനിക്കു
പാലിയ്ക്കേണ്ടടതുണ്ട്.
യുധിഷ്ഠിരനെ തടവുകാരനായി പിടിക്കുക.
എനിക്കിവിടെ നിന്നു മാറാന്
തല്ക്കാലം രക്ഷയില്ല. അങ്ങ് ഒരു
യോദ്ധാവല്ലേ? മറ്റുള്ളവരുടെ കാരുണ്യത്തിനു
വേണ്ടി കാക്കാതെ സ്വയം അങ്ങയാല്
ഉചിതമെന്നു തോന്നുന്നത് ചെയ്യുക.
ജയദ്രഥനെ രക്ഷിക്കേണ്ടതു
അങ്ങയുടെയും ഉത്തരവാദിതത്വ മാണ്. ''
ദ്രോണരുടെ പ്രതികരണം തന്നോടുള്ള
പരിഹാസമായാണ് ദുര്യോധനനു തോന്നിയത്.
അതു പ്രകടമാക്കാതെ ഏറെ അനുകമ്പ പിടിച്ചു
പറ്റാനുള്ള തന്റെ സ്വത സിദ്ധമായ
കഴിവോടെ ദുര്യോധനന്
വിനയാന്വിതനായി പറഞ്ഞു. "ആചാര്യാ!
അങ്ങയെപ്പോലെ യുദ്ധ വിശാരദനായ
ഒരാളെ ജയിക്കാമെങ്കില്
തിര്ച്ചയായും അര്ജ്ജുനന് എന്നെ വകവരുത്തും.
ഇന്നു തന്നെ എത്രയോ വീരന്മാര് അര്ജ്ജുനനാല്
വധിക്കപ്പെട്ടു. മഹാരഥനായ കൃതവര്മ്മാവിനെ
അര്ജ്ജുനാസ്ത്രം ഘോരമായി പരുക്കേല്പ്പിച
്ചു . അതി ശക്തനായ
അര്ജ്ജുനനെ ഞാനെങ്ങനെ നേരിടും? അങ്ങു
ഞങ്ങളെ രക്ഷിക്കണം. "
ദ്രോണര്ക്കു ദുര്യോധനനോട് ഏറെ അനുകമ്പ
തോന്നി. അദ്ദേഹം പറഞ്ഞു. " അങ്ങു
പേടിക്കേണ്ട. ദേവന്മാരുടെ അസ്ത്രത്തെപ്പോല
ും തടഞ്ഞു നിറുത്താന് കെല്പ്പുള്ള ഒരു പടച്ചട്ട
ഞാന് അങ്ങയ്ക്കു നല്കാം. ഈ പടച്ചട്ട
ബ്രഹ്മദത്തമാണ്. ഈ പടച്ചട്ട ധരിച്ച് അങ്ങു
പോര്ക്കളത്തിലേക്ക് പോകുക.
അര്ജ്ജുനനെ നേരിടാനുള്ള കരുത്തു അങ്ങയ്ക്കു
ഉണ്ടാകും."
ദുര്യോധനന് പടച്ചട്ട അണിഞ്ഞു. വര്ധിച്ച
വീര്യത്തോടെ വ്യുഹത്തിലെക്ക് കടന്നു
അര്ജ്ജുനനെ പോര്വിളിച്ചു. രാജാവിനെ കണ്ടു
പടയാളികളും ഒത്തുകൂടി.
ഇതിനിടയില് ധൃഷ്ടദ്യുമ്നന്റെ നേതൃത്വത്തില്
പാണ്ഡവ സൈന്യം ദ്രോണരുമയി ഏറ്റുമുട്ടി.
പക്ഷെ ദ്രോണാസ്ത്രങ്ങളുടെ വീര്യം തടുക്കാന്
പാണ്ഡവ സൈന്യത്തിനായില്ല. മറ്റൊരിടത്ത്
ദുശ്ശാസനനും സാത്യകിയും തമ്മില്
ഉഗ്രമായി പൊരുതി. യുധിഷ്ഠിരന്
ശല്യരെ നേരിട്ടു. ബാഹ്ലികന്
ശിഖണ്ടിയുമായി ഏറ്റുമുട്ടി.
ഘടോല്ക്കചനും അലംബുഷനുമയി ശക്തമായ
ഏറ്റുമുട്ടലുണ്ടായി. ദുശ്ശാസനന് അസ്ത്രങ്ങളാല്
സാത്യകിയെ ബോധരഹിതനാക്കിയെ
ങ്കിലും അദ്ദേഹം താമസിയാതെ മോഹലസ്യത്തി
നിന്നുണര്ന്നു
ദുശ്ശാസനനെ ശക്തമായി മുറിപ്പെടുത്തി. യുദ്ധ
രംഗത്തു നിന്നു പിന്വാങ്ങി.
ധൃഷ്ടദൃമ്നനും ദ്രോണരും തമ്മിലുണ്ടായ
ഏറ്റുമുട്ടലില് ദ്രോണര്
ധൃഷ്ടദൃമ്നന്റെ കുതിരകളെയും സാരഥിയേയും കൊന്
വില്ലു മുറിച്ചു. ധൃഷ്ടദൃമ്നനന് വധിക്കപെടുമെന്ന
ഘട്ടമെത്തിയപ്പോള് സാത്യകി തന്ത്ര
പൂര്വം രംഗത്തെത്തി, ദ്രോണരെ നേരിട്ടു.
ദ്രോണാസ്ത്രങ്ങള് തീവ്രവും തീഷ്ണവുമായിരുന്
നു. പലപ്പോഴും സാത്യകിക്കുപോലും പിടിച്ചു
നില്ക്കനായില്ല.
സാത്യകി ഇങ്ങനെ ചിന്തിച്ചു. ജന്മം കൊണ്ടു
ദ്രോണര് ബ്രാഹ്മണനാണ്. കര്മ്മം കൊണ്ട്
ക്ഷാത്ര വൃത്തിയും. ക്ഷത്രിയന്റെ ധര്മ്മ
ബോധം ഒരിക്കലും കോപിഷ്ടനായ
ബ്രാഹ്മണനുണ്ടാകില്ല. നീതിയ്ക്കപ്പുറം
ലക്ഷ്യം മാത്രമായിരിക്കും അദ്ധേഹത്തിനു
പ്രധാനം. യുധിഷ്ഠിരനെ ഏതു
വിധേനയും രക്ഷിച്ചേ പറ്റു."
സാത്യകി അര്ജ്ജുനനു നല്കിയ വാക്കു
പാലിക്കാന് യുധിഷ്ഠിര സമീപം പാഞ്ഞെത്തി.
സാത്യകിയുടെ ശക്തമായ പ്രത്യാക്രമണം കണ്ടു
ദ്രോണര് അത്യധികം അദ്ഭുതപെട്ടു. "
അസ്ത്രാഭ്യാസിയായ ഈ യുവാവ്
അര്ജ്ജുനനെപ്പോലെ ശ്രേഷ്ഠന് തന്നെ.
ഇത്രയും വീര്യം ഞാന് ഭീഷ്മരിലും,
എന്റെ ഗുരുവായ ഭാര്ഗ്ഗവ
രാമനിലും മാത്രമേ ഞാന് കണ്ടിട്ടുള്ളു."
തിര്ച്ചയായും ഈ യുവാവ് അവര്ക്ക് സമന്
തന്നെ." യുദ്ധ രംഗമായിട്ടുപ്പോലും ദ്രോണര്
സാത്യകിയുടെ കഴിവിലെ മഹത്വം തിരിച്ചറിഞ്
ബഹുമാനിച്ചു.
ദ്രോണര് ആഗ്നേയാ അസ്ത്രം അയക്കുമ്പോള്
സാത്യകി വാരുണാസ്ത്രം കൊണ്ടു
പ്രതിരോധിക്കും.
ഏറെ കൗതുകകരമായ ഈ ഏറ്റുമുട്ടല് സ്വര്ഗ്ഗ
വാസികളില് പോലും പ്രിയം ജനിപ്പിച്ചു.
സൂര്യന് പശ്ചിമാംബരത്തിലേയ്ക്ക്
നീങ്ങി കൊണ്ടിരുന്നിട്ടുപോലും, അര്ജ്ജുനന്
പ്രഭാത്തേക്കാള്‍ ഉശിരോടെ യുദ്ധം ചെയ്തു
കൊണ്ടിരുന്നു.
ക്ഷിണം അദ്ദേഹത്തിന്റെ കര്മ്മത്തെ ഒട്ടും തന്ന
കടന്നു പോന്ന വഴികളിലെല്ലാം അര്ജ്ജുനന്
കൗരവ നാശം വാരിവിതറി. സൈന്യനിരകളിലൂടെ
കുതിച്ചു പാഞ്ഞ കൃഷ്ണ സാരഥ്യം അര്ജ്ജുനന്
ഏറെ ഗുണം നല്കി. എന്നാല് തന്റെ കുതിരകള്
ക്ഷീണിക്കുന്നതായ് കൃഷ്ണന് തിരിച്ചറിഞ്ഞു.
അതിരാവിലെ രഥത്തില് കെട്ടിയിട്ട ഈ
കുതിരകള് രഥം വലിക്കുന്നതില്
അശക്തരായി തുടങ്ങിയിരുന്നു.
വിശപ്പും ദാഹവും കൊണ്ടു അവ വലയുന്നതായ്
കൃഷ്ണന് മനസ്സില്ലാക്കി. പോരങ്കില്
അനേകം അസ്ത്രങ്ങള് ആ
അശ്വങ്ങളെ മുറിപ്പെടുത്തിയിരുന്നു.
കുതിരകളുടെ വേഗത കുറഞ്ഞതു താങ്കള്ക്കു
ഗുണകരമായ ലക്ഷണമായി കൗരവ
സൈന്യം വിലയിരുത്തി. സൂര്യാസ്തമയത്തിനു
ഇനി ശേഷിയിക്കുന്നത് ഏതാനും മണിക്കൂറുകള്
മാത്രം! അവരേവരും ആചാര്യന്റെ അപാരമായ
കഴിവില് ഊറ്റം കൊണ്ടു. ജയദ്രഥന് മരണത്തില്
നിന്നു രക്ഷപ്പെടുമെന്നു തന്നെ അവരുറപ്പിച്ചു.
അവന്തിയിലെ വിന്ദാനുവിന്ദന്മാര്
അര്ജ്ജുനനെ പോര് വിളിച്ചു. അസ്ത്ര
അഭ്യസികളായ അവര്
കൃഷ്ണനെയും കുതിരകളെയും ഏറെ പീഡിപ്പിച്ചു.
യുദ്ധം മുറുകുന്നതിനിടയില് സമയ
ബോധം ഉണ്ടായ അര്ജ്ജുനന് ശക്തിയേറിയ
അസ്ത്രം കൊണ്ടു വിന്ദന്റെ ശിരസ്സു
ഖണ്ഡിച്ചു. വര്ധിച്ച
കോപത്തോടെ പഞ്ഞെത്തിയ
അനുവിന്ദനും അര്ജ്ജുന ശരമേറ്റ്
പോര്ക്കളത്തില്‍ വീണു. കൗരവ
സൈന്യം കോപിഷ്ഠരായി അര്ജ്ജുനനു
നേരെ എത്തി.
യുദ്ധം ചെയ്യുന്നതിനിടയില് പോലും അര്ജ്ജുനനു
ഒരേ സമയം ലകഷ്യബോധവും തനിക്കു
വേണ്ടി രഥം വലിക്കുന്ന സാധു മൃഗങ്ങളോട്
അനുകമ്പയും തോന്നി. അദ്ദേഹം കൃഷ്ണനോടു
പറഞ്ഞു. '' കൃഷ്ണാ!
ജയദ്രഥന്റെ സമീപമേത്താനുള്ള ദൂരം താണ്ടാന്
ഈ സാധു മൃഗങ്ങള്ക്ക് കഴിയും എന്ന്
തോന്നുന്നില്ല, ഇവയുടെ കരുത്തു എപ്പോള്
തന്നെ ഏറെ നഷ്ടപ്പെട്ടിരിക്കുന്നു.
അങ്ങയുടെ ഉചിതം അനുസരിച്ച് ഞാന്
പ്രവര്ത്തിക്കാം. '' കൃഷ്ണന് പറഞ്ഞു "
പാര്ത്ഥാ! ഞാന് കുതിരകളെ രഥത്തില് നിന്നു
അഴിച്ചു വിടാം. അവയ്ക്ക് കുറച്ചു
വിശ്രമം കൂടിയേ തീരു! ഈ സമയം താങ്കള്
നിലത്തു നിന്നു യുദ്ധംചെയ്യുക.'' അര്ജ്ജുനന്
നിലത്തു നിന്ന് യുദ്ധം തുടര്ന്നു.
ഗാണ്ടീവം കയ്യിലേന്തി അസ്ത്രം കുലയ്ക്കുന്ന
അര്ജ്ജുനന്റെ സ്വത സിദ്ധമായ
കാന്തി ഏവരിലും കൗതുകം ജനിപ്പിച്ചു.
അഭിമന്യുവിനോടെന
്നപ്പോലെ അര്ജ്ജുനനെ നേരിടാന് ശ്രമിച്ച
കൗരവ സൈന്യം ആ ഭികരതയ്ക്കുമുന്നില്
നിഷ്പ്രഭരായി. കൃഷ്ണന് അര്ജ്ജുനനു
സമീപം വന്നു. '' അര്ജ്ജുനാ! കുതിരകള്ക്കു
വെള്ളം നല്കാന് നിവര്ത്തിയില്ല. ഇവിടെ നിന്നു
അവയെ അകലെ കൊണ്ടുപോകുന്നതു
ം ഭൂഷണമല്ല! '' അര്ജ്ജുനന് നിമിഷാര്ദ്ധത്തില്
വരുണനെ അഭിമന്ത്രിച്ച് ഒരു
അസ്ത്രം ഭൂമിയിലേക്കു അയച്ചു. സച്ഛ
ജലം നിറഞ്ഞ സരസ്സ് യുദ്ധഭൂമിയില് ഉണ്ടായി.
അര്ജ്ജുനാസ്ത്രങ്ങളായിരുന്നു ആ
സരസ്സിന്റെ അതിരുകള്. കൃഷ്ണന് വര്ദ്ധിച്ച
സന്തോഷത്തോടെ കുതിരകളെ കൊണ്ടുവന്നു.
അവയുടെ ദേഹത്തു തറച്ചിരുന്ന അസ്ത്രങ്ങള്
അനുകമ്പയോടെ അടര്ത്തിയെടുത്ത് മുറുവുകളില്
തലോടി. കുതിരകള്ക്കു ജലം നല്കി.
അവയെ കരുണയോടെ തഴുകി താലോലിച്ചു.
കൗരവര്ക്ക് ഇതെല്ലാം അത്യത്ഭുതമായാണ്
തോന്നിയത്. കുതിരകളെ പരിചരിച്ചിരുന്ന
കൃഷ്ണനെ തന്നെ അവര്
കണ്ണിമയ്ക്കാതെ നോക്കിനിന്നു.
ഏവര്ക്കും യുദ്ധം ചെയ്യണമെന്ന തോന്നല്
പോലും നഷ്ടമായി. കൃഷ്ണ പ്രഭയുടെ മായയില്
സകലരും സകലതും മറന്നു. മറ്റൊരു
വൃന്ദാവനം പോലെ കുരുക്ഷേത്രം കാണപ്പെട്ടു.
കൃഷ്ണന് കുതിരകളെ ആവശ്യത്തിന്
വെള്ളം കുടിപ്പിച്ച്, ക്ഷീണം തീര്ത്ത് രഥത്തില്
പൂട്ടി. കൃഷ്ണന്റെ ഈ പ്രവര്ത്തി,
സമയത്തെ കുറിച്ച് തങ്ങള് ഒട്ടും ആശങ്ക
പെടുന്നില്ലന്നബോധം ശത്രുക്കളില്
ജനിപ്പിച്ചു.
പുതു ജീവന് വെച്ച കുതിരകള്
ജയദ്രഥനെ ലക്ഷ്യമാക്കി നീങ്ങി. അവര്
സൂചിവ്യുഹത്തിന്റെ പ്രവേശന കവാടത്തില്
എത്തി. വ്യുഹത്തിലേക്കുള്ള
അവരുടെ പ്രവേശനം തടുത്തു കൊണ്ടു
ധൃതരാഷ്ട്രപുത്രരെത്തി. അര്ജ്ജുന വീര്യത്തോട്
കിടനില്ക്കനാവാതെ അവര്ക്ക്
പിന്തിരിഞ്ഞോടെണ്ടി വന്നു. കൃഷ്ണാര്ജ്ജുനന
്മാര് ജയദ്രഥനെ കണ്ടു. ഏതു നിമിഷവും ജയദ്രഥന്
വധിക്കപ്പെടുമെന്ന ഘട്ടമെത്തി.
ദ്രോണരും ക്രുതവര്മ്മാവു
ം പോര്വിളി ആയി എത്തിയെങ്കിലും അര്ജ്ജുന
ശരങ്ങല്ക്കു മുന്നില് നിഷ്പ്രഭരായി.
ദുര്യോധനന് അര്ജ്ജുനനുമായി ഏറ്റുമുട്ടി.
ആചാര്യ ദത്തമായ പടച്ചട്ട അണിഞ്ഞ
ദുര്യോധനന് ഏറെ കരുത്തനായി കാണപ്പെട്ടു.
ഗാണ്ടീവാസ്ത്രങ്ങളെ തടുത്തു നിര്ത്താന് ആ
പടച്ചട്ടയ്ക്കു കഴിഞ്ഞു. ദുര്യോധനാസ്ത്രങ്ങള്
അര്ജ്ജുനനെയും കൃഷ്ണനെയും പരുക്കേല്പ്പിച്ചു.
കൃഷ്ണന് പറഞ്ഞു. " ദുര്യോധനനില്
പുതിയതായി ഏതോ ശക്തി കടന്നു
കൂടിയിരിക്കുന്നു. അയാളുടെ അഭ്യാസ
പ്രകടനത്തില് മുന്പെങ്ങുമില്ലാത്ത കരുത്തു ഞാന്
കാണുന്നു. അതു കണ്ടെത്താന് ശ്രമിക്കൂ പാര്ത്ഥാ!
" അര്ജ്ജുനന് അടുത്ത നിമിഷം ദുര്യോധനന്
അണിഞ്ഞിരുന്ന
പടച്ചട്ടയുടെ മഹത്വം തിരിച്ചറിഞ്ഞു.
അദ്ദേഹം ആ പടച്ചട്ട കീറി മുറിക്കാന് കഴിവുള്ള
'മാനവാസ്ത്രം' അഭി മന്ത്രണം ചെയ്ത്
ദുര്യോധനനു നേരേ പ്രയോഗിച്ചു.
ലക്ഷ്യം കണ്ടെത്തും മുമ്പ് അശ്വര്ത്ഥമാവ് ആ
അസ്ത്രം തന്റെ പ്രയോഗ വൈദഗ്ധ്യം കൊണ്ടു
മുറിച്ചു കളഞ്ഞു. ആവര്ത്തനം ദൂഷ്യ
ഫലം ഉളവാക്കുന്ന ആ
മന്ത്രം വീണ്ടും അഭിമന്ത്രിക്കാന് അര്ജ്ജുനന്
ശ്രമിച്ചില്ല. അര്ജ്ജുനന് കൃഷ്ണനോടു പറഞ്ഞു.
" ഏറെ വിശിഷ്ടമായ ഈ പടച്ചട്ട ഒരു
സ്ത്രീ ധരിക്കും പോലെയാണു ദുര്യോധനന്
അണിഞ്ഞിരിക്കുന്നത്. ആചാര്യന് നല്കി,
ശ്രേഷ്ഠമെന്ന വിശേഷണത്തോടെ ഞാനതണിഞ്ഞു
അത്രമാത്രം! കുങ്കുമത്തിന്റെ
ഗന്ധമറിയാതെ അതു ചുമക്കുന്ന
ഗദ്ദഭം പോലെ..!" അര്ജ്ജുനന് ചിരിച്ചു കൊണ്ടു
ദുര്യോധനന്റെ പടച്ചട്ട അണിയാത്ത ശരിര
ഭാഗങ്ങളിലേക്ക് തുടരെ തുടരെ അസ്ത്രങ്ങള്
അയച്ചു. കൈവെള്ള
പോലും അര്ജ്ജുനാ അസ്ത്രങ്ങളാല് മൂടപെട്ട
ദുര്യോധനന് കഠിന വേദനയോടെ യുദ്ധ
ഭൂമി വിട്ടോടി. അര്ജ്ജുനന് സൂചിമുഖവ്യൂഹത്ത
ിലേയ്ക്കു കടന്നു.
സൂര്യാസ്തമയത്തിനു ഇനി ഏതാനും നാഴികകള്
മാത്രം! ജയദ്രഥന് ഇപ്പോഴും ലകഷ്യ
സ്ഥാനത്തുനിന്നു അല്പം അകലെയാണ്.
അങ്ങോട്ടുള്ള മാര്ഗം കൗരവ മഹാരഥന്മാരാല്
ചുറ്റപ്പെട്ടിരിക്കുന്നു. അവര് ഒരു കോട്ട
ജയദ്രധനു ചുറ്റും സൃഷ്ടിച്ചിരിക്കുന്നു. കൃഷ്ണന്
ആകെ ദുര്ഘടാവസ്ഥയിലായി.
അദ്ദേഹം അര്ജ്ജുനനോടു പറഞ്ഞു. ''അര്ജ്ജുനാ!
താങ്കള് ഗാണ്ടീവത്തിന്റെ
ഞാണൊലി ആവുന്നതും ദൂരത്തില് കേള്പ്പിക്കുക!
ഞാന് പാഞ്ചജന്യ ധ്വനി ഉറക്കെ വര്ഷിക്കാം.
ഈ രണ്ടു ശബ്ദവും ഒന്നിച്ചു കേള്ക്കുമ്പോള്
കൗരവരില് ഒരു ഭയം പ്രകടമാകും. പാണ്ഡവരില്
അത്യുത്സാഹവും. ഈ രണ്ടു
ശബ്ദവും ആകാശം കീറിമുറിച്ചു.
കൃഷ്ണന്റെ മുഖം പൊടിപടലം കൊണ്ടു മൂടി.
അര്ജ്ജുനന് വളരെ അടുത്തെത്തിയെന്ന
ബോധം കൗരവരില് ഉണ്ടായി. അവര്
ഭുരിശ്രവസ്സ്, ശലന്, രാധേയന്, കൃപര്,
അശ്വത്ഥമാവ് ഇവര് ഒത്തുചേര്ന്ന് അര്ജ്ജുന
മുന്നേറ്റം തടുത്തു. ഈ മഹാരഥന്മാരോട് ചേര്ന്നു
കര്ണ പുത്രനായ
വൃഷസേനനും അര്ജ്ജുനനെ പ്രതിരോധിച്ചു.
അര്ജ്ജുനന്റെ ഗാണ്ടീവം വിശ്രമമില്ലാതെ ശരങ്ങ
പൊഴിച്ചു. ശത്രുക്കളെ പീഡിപ്പിച്ചു.
യുദ്ധം നീളുന്നതിനിടയില് സൂര്യന്
അപ്രത്യഷ്യമായ് തുടങ്ങി.
യുദ്ധ ഭൂമിയില് മറ്റൊരിടത്ത് പാണ്ഡവ
സൈന്യം ദ്രോണരോടു യുദ്ധം ചെയ്തു
കൊണ്ടിരുന്നു. യുധിഷ്ഠിരനോട് ശക്തമായ
ഏറ്റുമുട്ടല് നടത്തിയ ദ്രോണര്ക്ക്
പലപ്പോഴും പരാജയം നേരിടേണ്ടി വന്നു.
യുധിഷ്ഠിരന്റെ കരുത്തു ദ്രോണരെ കവച്ചു
വെച്ചു. ഇന്ദ്രന്റെ വജ്രായുധം പോലെ ഒരു
'ശക്തി' യുധിഷ്ഠിരന് ദ്രോണര്ക്കു മേല്
പ്രയോഗിച്ചു. അതിന്റെ കണ്ണഞ്ച്പ്പിക്കുന്ന
പ്രകാശത്തിലും, വേഗതയിലും ദ്രോണര്
വധിക്കപ്പെട്ടതായി ഏവരും കണക്കുകൂട്ടി.
എന്നാല് ദ്രോണര് 'ബ്രഹ്മാസ്ത്രം' കൊണ്ടു
'ശക്തിയെ' തടുത്തു. ദ്രോണര്
യുധിഷ്ഠിരനെ ലക്ഷ്യമാക്കി പ്രയോഗിച്ച ഗദ
മറ്റൊരു ഗദയാല് യുധിഷ്ഠിരന് തടുത്തു. രണ്ടു
ഗദയും തമ്മില് ഏറ്റുമുട്ടി യുദ്ധരംഗത്തു
തീപ്പൊരി വര്ഷിച്ചു. ശക്തി ആര്ജിച്ച
ദ്രോണര് അസ്ത്ര വര്ഷം തന്നെ നടത്തി.
യുധിഷ്ഠിരന്റെ കൊടി മുറിച്ചു,
കുതിരകളെ കൊന്നു, രഥം നശിപ്പിക്കുന്നതിനു
മുന്പായി യുധിഷ്ഠിരന് അതില്നിന്നു
ചാടിയിറങ്ങി നിരായുധനായി നിന്ന
അദ്ദേഹത്തിന് നേരെ ദ്രോണര്
'സമ്മൊഹനാ അസ്ത്രം' പ്രയോഗിച്ചു.
യുധിഷ്ഠിരനും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന
്ന സൈന്യവും ബോധരഹിതരായി.
അവസരം തന്ത്ര പുര്വ്വം മുതലെടുക്കാനായി
ദ്രോണര് ഞൊടിയിടയില് രഥത്തില്
നിന്നും ചാടി.
അദ്ദേഹം യുധിഷ്ഠിരന്റെ സമീപത്തേയ്ക്കു
നീങ്ങി. ബുദ്ധിമാനും തന്ത്ര ശാലിയുമായ
സാത്യകി നിമിഷ വേഗത്തില് പാഞ്ഞെത്തി,
യുധിഷ്ഠിരനെ തന്റെ രഥത്തില്
കയറ്റി അകലേയ്ക്കു പാഞ്ഞു.
മൂന്നാമത്തെ പ്രാവശ്യവും യുധിഷ്ഠിരനെ പിടിക്ക
ദ്രോണരുടെ തന്ത്രം പാളി. ആദ്യത്തെ തവണ
അര്ജ്ജുനന് പാഞ്ഞെത്തി ജേഷ്ടനെ രക്ഷിച്ചു,
രണ്ടാമത് യുധിഷ്ഠിരന് സ്വരക്ഷ മുന്നിര്ത്തി,
പിടികൊടുക്കാതെ യുദ്ധ രംഗത്തു
നിന്നും പലായനം ചെയ്തു.
ദുര്യോധനനെ സന്തോഷിപ്പിക്കാ
നും വാക്കുപാലിക്കാനും കഴിയാത്ത
'ഇച്ഛാഭംഗം'
ദ്രോണരെ ഏറെ അസ്വസ്ഥനാക്കി.
വീണ്ടും സങ്കുലമായി തീര്ന്ന യുദ്ധത്തില് കേകയ
രാജാവായ ബ്രുഹത്ക്ഷത്രന്‍ ക്ഷേമധൂര്ത്തിയ
െ കൊന്നു. ത്രിഗര്ത്തന്മാരില് ഒരാളായ
വിരാധന്വാന്, പാണ്ഡവസൈന്യത്തിനു
ഏറെ നാശം വരുത്തി. അദ്ദേഹം ചേദി രാജാവായ
ധൃഷ്ടകേതുവുമായി ഏറ്റുമുട്ടി. വാശിയേറിയ
ദ്വന്ദ്വ യുദ്ധത്തിനൊടുവില് വിരാധന്വന്
കൊല്ലപ്പെട്ടു. നകുലസഹദേവ്ന്മാരും,
സാത്യകിയും, ദ്രോണരോടും,
ശലനോടും ഏറ്റുമുട്ടി. ഒടുവില് ശലന് സഹദേവ
പുത്രനാല് വധിയ്ക്കപ്പെട്ടു.
അലംബുഷനും ഘടോല്ക്കചനും തമ്മിലുണ്ടായ
മായാപ്രയോഗങ്ങള്
കാണികളുടെ കൗതുകവും ശ്രദ്ധയും പിടിച്ചുപറ്റി.
ഏറെ കരുത്തനായ അലംബുഷന് പാണ്ഡവ
സൈന്യത്തെ ശക്തമായ രീതിയില് പീഡിപ്പിച്ചു
എന്നാല് ഭീമ പുത്രന് തന്റെ അജയ്യ
ശക്തി ഉള്ക്കൊണ്ട്
അലംബുഷനെ പൊക്കിയെടുത്തു മേല്പ്പോട്ടെറി
ഞ്ഞു. ആ 'ബകന്റെ' സുഹൃത്ത് നിമിഷങ്ങള്ക്കു
ള്ളില് ഏതാനും കഷണങ്ങളായി നിലം പതിച്ചു.
ഭീമന് സന്തോഷത്താല് മതിമറന്നു.
പുത്രനെ വാരിയെടുത് ആശ്ലേഷിച്ചു. കൗരവ
സഖ്യത്തിനു ഇതൊരു തിരിച്ചടിയായി. ഈ
ആഘോഷത്തിനിടയിലാണ്
കൃഷ്ണന്റെ പാഞ്ചജന്യ ധ്വനി കേട്ടത്.
ബഹളത്തിനിടയില്
ഗാണ്ടീവതിന്റെ ഞാണൊലി അവരുടെ കാതുകളില്
എത്തിയില്ല. അര്ജ്ജുന സഹായത്തിന് ഒരാള്
കൂടി വേണമെന്ന മുന്നറിയിപ്പാണ് കൃഷ്ണന്
നല്കിയതെന്നു യുധിഷ്ഠിരന് തെറ്റിദ്ധരിച്ചു.
'തന്റെ സഹോദരന് എന്തോ ആപത്തു
പിണഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്
സഹായം എത്തിക്കാനാണ് കൃഷ്ണന്
അഭ്യര്ത്ഥിക്കുന്നത്.' യുധിഷ്ഠിരന് ആകെ ധര്മ
സങ്കടത്തിലായി.
അദ്ദേഹം സാത്യകി യെ സമീപിച്ചു, "സാത്യകി!
നമ്മുടെ അര്ജ്ജുനന് ഏതോ ആപത്തില്
പെട്ടിരിക്കുന്നതെന്നാണ് കൃഷ്ണന് പാഞ്ചജന്യ
ധ്വനിയിലൂടെ അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന് സഹായം എത്തിക്കേണ്ടത്
ഇപ്പോള് ആവശ്യമായി വന്നിരിക്കുന്നു.
അതിനു താങ്കളോളം യോഗ്യനായി ഞാന്
ആരെയും കാണുന്നില്ല. അങ്ങ് അര്ജ്ജുനന്
ഏറെ പ്രിയനാണ്. യുദ്ധത്തില്
കൃഷ്ണതുല്യനായി ഞാന് കാണുന്നത്
അങ്ങയെ മാത്രമാണ്. എന്റെ അപേക്ഷ മാനിച്ചു
അങ്ങ് അര്ജ്ജുന രക്ഷക്ക് പുറപ്പെടണം."
സാത്യകി ആകെ ചിന്താക്കുഴ്പ്പതിലായി,
"അര്ജ്ജുനന് വിശ്വാസപൂര്വം തന്നെ എല്പ്പിച്ച
'യുധിഷ്ഠിരന് ' അദ്ദേഹത്തെ വിട്ടുപോകുക
അസാദ്ധ്യം തന്നെ. താന് പോയിക്കഴിഞ്ഞു
ദ്രോണര് എന്തെങ്കിലും സാഹസം കാട്ടിയാല്
യുധിഷ്ഠിരന് പിടിക്കപ്പടും. ഈ സാധു
അതിനെപറ്റി ചിന്തിക്കുന്നേയില്ല. ആചാര്യന്
ആകെ ഭയക്കുന്നത് തന്റെ യുദ്ധ കുശലതയാണ്.
എന്നാല്
എന്റെ ഗുരുവിനെ തുണയ്ക്കണ്ടതും എനിക്ക്
ഒഴിവാക്കാനാവില്ല." വിഷണ്ണ്ന്നായ
സാത്യകി അറിയിച്ചു, "അങ്ങ് ദുഖി:ക്കേണ്ട
ഒരാവശ്യവും ഇപ്പോള് ഇല്ല.
ഞാനിവിടം വിട്ടുപോകുന്നത് അങ്ങേക്ക് ആപത്തു
വരുത്തും. എന്തെങ്കിലും സംഭവിച്ചാല് എനിക്കു
ഗുരുവിനെ അഭിമുഖികരിക്കാന
് പോലും ബുദ്ധിമുട്ടാകും.."
സാത്യകി യുടെ സംശയം അസ്ഥാനത് ആണന്നു
യുധിഷ്ഠിരന് സമര്ച്ചു. "സാത്യകി! ഇപ്പോള്
നമുക്കെല്ലാം വിലപ്പെട്ടത്
അര്ജ്ജുനന്റെ ശപഥവും,
അദ്ദേഹത്തിന്റെ ജീവനുമാണ്. അങ്ങു
പൊയ്ക്കൊള്ളു, ധൃഷ്ടദൃമ്നനും ,
ഭീമനും എന്റെ രക്ഷക്ക് ഉണ്ടാകും,
എല്ലാറ്റിനും ഉപരിയായി നമ്മുടെ പ്രഭുവും ! "
സാത്യകി ഏറെ വിനയാന്വിതനായി, "ഞാന്
അങ്ങയുടെ വാക്കുകള് മാനിക്കാം.
എന്റെ കുതിരകളുടെ ക്ഷീണം തീര്ത്തു ഞാനുടന്
പോകാം. അങ്ങു സ്വരക്ഷ നോക്കുമെന്ന്
എനിക്കു വാക്ക് തരണം.
അല്പം മുന്പുതന്നെ നിമിഷങ്ങളുടെ ഇടവേളയിലാ
ഞാന് അങ്ങയുടെ വിലപെട്ട ജീവന് രക്ഷിച്ചത്."
യുധിഷ്ഠിരന് ഉറപ്പു നല്കി. —
Wednesday, 16 October 2013
മഹാഭാരതം ഭാഗം 38
Subscribe to:
Post Comments (Atom)
No comments:
Post a Comment