പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ദ്രോണരും ധൃഷ്ട്രദൃമനനുമായി ശക്തമായ
പോരാട്ടം നടന്നിരുന്ന യുദ്ധ രംഗത്തേക്ക്
രാധേയന് മടങ്ങിയെത്തി. അവർ പാണ്ഡവ
സൈന്യത്തെ ക്രുരമാം വിധം പീഡിപ്പിച്ചു
തുടങ്ങി.
രാധേയാ അസ്ത്രങ്ങളെ തുടുക്കുവനാവാതെ
പാണ്ഡവ സൈന്യത്തില് നിന്ന്
മുറവിളി ഉയര്ന്നു. സാത്യകി ധൃഷ്ടദൃമ്നന്റെ
രക്ഷക്കെത്തി.
പോരാട്ടം രാധേയനും സാത്യകിയും തമ്മിലായി.
ഇടയില് രാധേയന് ദുര്യോധനനോട് പറഞ്ഞു"
അര്ജ്ജുനനോട് എതിര്ക്കാന് താങ്കള്
നമ്മുടെ ഒരുവിഭാഗം സൈന്യത്തെ അയക്കുക.
ഇവിടെ ഞങ്ങള്
വേണ്ടവിധം പ്രതിരോധം സൃഷ്ടിക്കാം.
യുദ്ധരംഗം മുറുകിയപ്പോള് അര്ജ്ജുനന്
ഗാണ്ഡീവതില് നിന്നു മന്ത്രധ്വനി ഉതിര്ത്തി.
സൈനികർ ഉത്സാഹഭരിതരായി.
അര്ജുനന്റെ നോട്ടം രാധേയനിലെത്തി.. "
നൊക്കൂ! കൃഷ്ണാ! രാധേയന് ഇന്നു
അത്യന്തം ഉർജ്വസ്വലനാണ്
അദ്ദേഹത്തെ നേരിടാന്
നമ്മുടെ സൈന്യത്തിലാര്ക്കും കരുത്തു പോരാ.
അദ്ദേഹം സംഹാര
രുദ്രനെപ്പോലെ തിമര്താടുകയാണ്. സൈന്യ
രക്ഷക്ക് നമുക്കുടന് എന്തങ്കിലും ചെയ്തേ പറ്റു
കൃഷ്ണാ! അങ്ങെന്നെ ഉടന്
രാധേയന്റെ മുന്നിലെത്തിക്കു. എനിക്ക്
അയാളോട് യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു.
"പക്ഷെ; കൃഷ്ണന്
അദ്ദേഹത്തെ നിരുല്സാഹപ്പെടുത്തി. അസ്ത്ര
വിദ്യയില് അര്ജ്ജുനന് അയാളോട്
സമനാണെങ്കിലും ; രാധേയന്റെ കൈവശമുള്ള "
ശക്തിയെ " പറ്റി കൃഷ്ണന് വ്യക്തമായ ധാരണ
ഉണ്ടായിരുന്നു. ഒരു പക്ഷെ;
അര്ജ്ജുനനെ എങ്ങിനേയും കൊല്ലാനുള്ള
വ്യഗ്രതയില് രാധേയന് അത് അര്ജ്ജുനനുമേല്
പ്രയോഗിക്കാന് ഇടയുണ്ട്. അങ്ങിനെ വന്നാല്
തനിക്ക് പോലും അര്ജ്ജുനനെ രക്ഷിക്കാനാവില്
ല. ഈ ഒരു സാഹസത്തില് നിന്ന്
അര്ജ്ജുനനെ തടഞ്ഞേ പറ്റു കൃഷ്ണന്
ഗൂഡസ്മിതത്തോടെ പറഞ്ഞു " അര്ജ്ജുനനാ!
താങ്കളുടെ അനാവശ്യ ചിന്ത കളയുക.
അങ്ങയെപ്പോലെ തന്നേ രാധേയനെ നേരിടാന്
കഴിവുള്ളവനാണ് ഘടോല്ക്കചനും. ഞാന്
നമ്മുടെ സൈന്യ രക്ഷക്ക്
ഘടോല്ക്കചനെ നിർദേശിക്കാം.
വൈമനനസ്യത്തോടെ ആണെങ്കിലും അര്ജ്ജുനന്
കൃഷ്ണ നിര്ദ്ദേശം അംഗീകരിച്ചു. കൃഷ്ണന്
ഘടോല്ക്കചനെ വിളിപ്പിച്ചു. "
ഘടോല്ക്കചാ !
അര്ജ്ജുനനെ പോലെ രാധേയനെ നേരിടാന്
കഴിവുള്ള ഒരേ ഒരു വ്യക്തി താങ്കളാണ്. ഞാന്
ഈ ദൌത്യം താങ്കളെ ഏല്പിക്കുന്നു.
എല്ലാ മായാജാലങ്ങളും വശമുള്ള താങ്കള്
തീര്്ച്ചയായും നമ്മുടെ സൈന്യത്തെ രക്ഷിക്കുമെ
എനിക്കുറപ്പുണ്ട്. ചെല്ലൂ !
എന്റെ അനുഗ്രഹം എന്നുമുണ്ടാകും! " കൃഷ്ണന്
തന്നെ നിദ്ദേശിച്ചതില്‍ ഘടോല്കചന്
അത്യധികം ഉല്സാഹവാനായി.
തന്റെ ബാഹുബലവും അസ്ത്ര
അഭ്യസപാടവവും പ്രഭു തിരിച്ചറിഞ്ഞിരി
ക്കുന്നു; തന്നെ അംഗീകരിച്ചിരിക്കുന്നു. ആ ഭീമ
പുത്രന് കൃഷ്ണനെ പ്രണമിച്ചു; വര്ദ്ധിച്ച
വീര്യത്തോടെ സാത്യകിയും രാധേയനും തമ്മില്
പോര് നടക്കുന്ന
സ്ഥലം ലക്ഷ്യമാക്കി തിരിച്ചു.
കീര്ത്തിയോടെ ഒരു മരണം ദീർഘ ദര്ശിയായ
ഭഗവാന് ഘടോല്ക്കച്ചനുവേണ്ടി കരുതിയിരുന്നു.
ഘടോല്കചന്റെ അലര്ച്ചയുടെ മുഴക്കം അന്തരീ
അയാള് കൗരവ സൈന്യത്തിനുമേല്
മായാപ്രയോഗം നടത്തി.
ഏറെ സൈനികരെ കൊന്നൊടുക്കി. രാധേയന്;
ഘടോല്കചന്റെ മായാപ്രയോഗങ്ങളെ
തന്റെ അസ്ത്ര അഭ്യാസപാടവം കൊണ്ട്
തടുക്കുമ്പോള് ; ആ ഭീമ പുത്രന് ആകാശത്തുനിന്നു
താഴെ ഇറങ്ങിവന്നു ദ്വന്ദ്വ യുദ്ധം ചെയ്യും.
അടുത്തക്ഷണം വീണ്ടും ആകാശത്തേക്ക്
ഉയരുകയായി. രാധേയന് പ്രതിരോധിക്കാന്
വ്യയവ്യാ അസ്ത്രവും ;
എന്ദ്രാ അസ്ത്രവും മാറിമാറി പ്രയോഗിച്ചു
ജടാസുരന്റെ പുത്രന് ഈ സമയം ദുര്യോധനു
മുന്നിലെത്തി വണങ്ങി. "ഞങ്ങള് അങ്ങക്കു
വേണ്ടി യുദ്ധം ചെയ്യാന് ആഗ്രഹിക്കുന്നു.
ഞങ്ങള്ക്ക് പാണ്ഡവരോട് കടുത്ത
വൈരാഗ്യമുണ്ട്. " രാധേയനെ സഹായിക്കാന്
പഴുത് നോക്കിയിരുന്ന ദുര്യോധനന് ഈ
അഭ്യര്ത്ഥന ആശ്വാസം പകര്ന്നു.
അദ്ദേഹം അസുരസൈന്യത്തിനു ആശംസകള്
നല്കി യുദ്ധ മുന്നണിയിലേക്ക് അയച്ചു.
ഘടോല്ക്കചനും ജടാസുര പുത്രനും തമ്മില്
ശക്തമായ പോരാട്ടം നടന്നു.
ഏറെ താമസിയാതെ ജടാസുര പുത്രന്
ക്രൂരമായി വധിക്കപ്പെട്ടു. ഘടോല്കചന് ആ തല
അറുത്തെടുത്തു അന്തരീക്ഷത്തിലൂടെ പറന്നിറങ്ങി.
രാജാവിന്റെ രഥത്തില് ആ തലയോട്ടി വെച്ചു
വണങ്ങി ഉണര്ത്തിച്ചു "
രാജാവിനെ മുഖം കാണിക്കാന് വരുമ്പോള്
"തിരുമുല്കാഴ്ച " കൊണ്ടുവരണമെന്നാണു
പ്രമാണം അടിയന്റെ ഈ എളിയ
ഉപഹാരം സ്വീകരിച്ചാലും പ്രഭോ ! അങ്ങ്
കുറച്ചുകൂടി ക്ഷമിച്ചാല്
ഇനിയും കാണിക്കയായി അടിയന് വരാം "
അലായുധന് എന്ന ഒരു രാക്ഷസന്
തന്റെ സൈന്യവുമായി വന്നു
രാജാവിനെ മുഖം കാണിച്ചു. " രാജാവേ ! ഞാന്
അലായുധന് ! ബകനും ; ഹിഡുംബനും ;
കിര്മ്മീരനും ഞങ്ങളുടെ കുലത്തില്
പ്പെട്ടവരായിരുന്നു.
അവരെയെല്ലാം നിഷ്കരുണം വധിച്ച ഭീമസേനന്
എന്റെ ആജന്മശത്രു ആണ്. ശത്രുവിനോട്
പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നു
ചിന്തിച്ചിരിക്കുമ്പോഴാണ് കുരുക്ഷേത്ര
യുദ്ധത്തെപ്പറ്റി കേട്ടത്.
അങ്ങയോടൊപ്പം ചേര്ന്നു പാണ്ഡവ
സൈന്യത്തെ നശിപ്പിക്കാന് എനിക്കൊരു
അവസരമുണ്ടാക്കി തന്നാലും" ദുര്യോധനന്
സന്തോഷമായി.
അദ്ദേഹം അലായുധനെയും സൈന്യത്തെയും സന്ത
അവരെ ഘടോല്കചനെ നേരിടാന് അയച്ചു.
അലമുറയിട്ടുകൊണ്ട്
രാക്ഷസസൈന്യം പാണ്ഡവ
സൈന്യത്തെ പീഡിപ്പിക്കാന് തുടങ്ങി.
ഘടോല്ക്കചന്റെ രക്ഷക്ക് ഭീമനെത്തി.
അച്ഛനും മകനും കൂടി രാക്ഷസ
സൈന്യത്തെയും കൌരവ
സൈന്യത്തെയും നശിപ്പിക്കാന് തുടങ്ങി.
അലായുധന് തന്റെ അപാരമായ ശക്തിയാല്
പാണ്ഡവ സൈന്യത്തിന് കനത്ത നാശം വിതച്ചു.
കൃഷ്ണ നിര്ദ്ദേശത്താല് അര്ജ്ജുനന്
അലായുധനെ നേരിടാന് ഒരുങ്ങി. ഈ
സമയമെല്ലാം രാധേയനുമായി യുദ്ധം ചെയ്തുകൊ
്ന ഘടോല്കചന് തന്റെ നിരായുധനായ
പിതാവിന്റെ സഹായത്തിനു പാഞ്ഞെത്തി ആ
രണ്ടു രാക്ഷസന്മാർ തമ്മിലുള്ള
പോരാട്ടത്തിനൊടുവില് ; ഘടോല്കചന്
അലായുധനെ വധിച്ചു. ഭീമ പുത്രന്
അലായുധന്റെ തലയറുത്ത് ദുര്യോധന രഥത്തില്
സമര്പ്പിച്ചു.
രാജാവിനെ നോക്കി പുച്ഛരസതില് ചിരിച്ചു.
ദുര്യോധനന് ഭീതനായി.
ഘടോല്കചന്റെ യുദ്ധകാഹളം വീണ്ടും അന്തരീക്
മുഴങ്ങി. രാധേയന്റെ കരുത്തേറിയ അസ്ത്ര
പ്രയോഗത്തിന്
പോലും ഘടോല്കചനെ ക്ഷീണിപ്പിക്കാന
് കഴിഞ്ഞില്ല.
കൌരവസൈന്യം ഭീതിയോടെ മുറവിളിച്ചു ; "
ആരെങ്കിലും ഈ രാക്ഷസനെ കൊല്ലൂ!
ഞങ്ങളെ ഭയാനകമായ മൃതുവില് നിന്നു രക്ഷിക്കു!
സൈനികർ രാധേയനെ നോക്കി തേങ്ങികൊണ്ട്
അപേക്ഷിച്ചു "അങ്ങക്ക്
മാത്രമേ ഘടോല്കചന്റെ മൃത്യു ഉറപ്പാക്കാന്
ആകു! ഞങളെ രക്ഷിച്ചാലും പ്രഭോ !!
നമ്മുടെ സൈന്യം ഏറെ ശോഷിച്ചു
കഴിഞ്ഞിരിക്കുന്നു! " തന്റെ കയ്യിലുള്ള, താന്
അര്ജ്ജുനവധം ഉറപ്പാക്കാനായി കരുതിയിരിക്കു
ന " ശക്തി " ഇപ്പോള് കൌരവ രക്ഷക്ക്
ഉപയോഗിക്കേണ്ടി വന്നിരിക്കുന്നു.
വിധി തനിക്ക് പ്രതികൂലമാണ്. ഭീഷ്മരുടെയും ;
വിദുരരുടെയും വാക്കുകള് രാധേയന് ഓർത്തു;
"അര്ജ്ജുനനും പാണ്ഡവരും അവന്ധ്യരാണ്.
ഭഗവാന്റെ സംരക്ഷണത്തിലുള്ള
അവരെ ആര്ക്കും ഒന്നും ചെയ്യാന് കഴിയില്ല.
നിന്റെ ആഗ്രഹം വെറും വ്യാമോഹമാണ്. "
"താന് വധിക്കപ്പെട്ടെ തീരൂ!
നിയതിയുടെ നിർണ്ണയം അലംഘനീയമാണ്!
ദുര്യോധനാ!! അങ്ങക്കുവേണ്ടി ;
സൈന്യത്തിന്റെ രക്ഷക്ക്
വേണ്ടി രാധേയനെന്ന ഞാന് എന്റെ ജീവന്
പണയം നെല്കുന്നു " ഒരു ദീർഘ
നിശ്വാസത്തോടെ രാധേയന്
ശക്തി കയ്യിലെടുത്തു. ഒരു നിമിഷം !
കരുത്തനും അജയ്യനുമായ ആ യോദ്ധാവ്
നിറഞ്ഞ കണ്ണുകള് ഏറെ പണിപ്പെട്ട്
നിയന്ത്രിച്ചു." എന്റെ പ്രിയപ്പെട്ട ചങ്ങാതി !
ഇനി അങ്ങക്കുവേണ്ടി ഈ രാധേയന്
ഒന്നും ചെയ്യാന് ആവില്ല !! കൗരവ
സൈന്യത്തിന്റെ നാശം ഞാനിതാ കണ്മുന്നില്
കാണുന്നു. മനുഷ്യന്
ആഗ്രഹിക്കാനും പ്രവര്ത്തിക്കാ
നുമേ അവകാശമുള്ളൂ. വിധി നടപ്പാക്കുന്നത്
ദൈവേച്ഛയാണ്.
ശൂന്യതയുടെ ശക്തി (മനുഷ്യശക്തിക്ക് അതീതമായ
കരുത്ത്) സചേതനമായ പ്രപഞ്ചത്തിന്റ
െ ഗതിതന്നെ നിമിഷങ്ങള്ക്കുള്ളില്
മാറ്റി മറിക്കുന്നു. മനുഷ്യന് അഹങ്കരിക്കുന്നു
..എല്ലാം തന്റെ കഴിവെന്ന്. ഭഗവല്
ശക്തി തന്റെ ഇച്ഛ നടപ്പാക്കുന്നതില്
എപ്പോഴും വിജയിക്കുന്നു.
" എന്റെ പ്രിയപ്പെട്ട ദുര്യോധനാ !
ഞാനും അങ്ങുമെല്ലാം ഈ പ്രപഞ്ചത്തില് നിന്ന്
ഏതാനും ദിവസങ്ങള്ക്കുള്ളില് അപ്രത്യഷരാകും.
ധര്മ്മിഷ്ടരായ പാണ്ഡവർ
രാജ്യം ഭരിക്കണമെന്ന് കൃഷ്ണന്
ആഗ്രഹിക്കുന്നു. അത് അദ്ദേഹം നടപ്പിലാക്കുക
തന്നെ ചെയ്യും. ഈ അന്ത്യ
കര്മ്മത്തോടെ അങ്ങക്കു വേണ്ടിയുള്ള
എന്റെ പോരാട്ടം ഞാന് അക്ഷരാർത്ഥത്തില
് അവസാനിപ്പിക്കുന്നു. എല്ലാ മാനുഷിക
ബന്ധത്തില് നിന്നും മുക്തി നേടാന് ഞാന്
ആഗ്രഹിക്കുന്നു "
ശക്തി അദ്ദേഹം ഏറെ വൈമനസ്യത്തോടെ എങ്
ഒരു വിദ്യുത്പാതം പോലെ, അത്
ഭൂമിയിലും ആകാശത്തും കോളിളക്കം സൃഷ്ടിച്ചുക
പാഞ്ഞു നടന്നു.
ഘടോല്കചന്റെ മായാശക്തിക്കുമേല് അത്
തുളഞ്ഞു കയറി. ശക്തി തന്റെ വിരിഞ്ഞമാറില്
പ്രവേശിച്ചു എന്നറിഞ്ഞ നിമിഷം,
പാണ്ഡവരെ രക്ഷിക്കാനുള്ള അവസാന ശ്രമം എ
ന്നനിലയില് ഘടോല്കചന്
തന്റെ ശരീരം പർവതാകാരമാക്കി. ആകാശത്തു
നിന്നു ഭുമിയില് പതിച്ച ആ ഭീമ പുത്ര
ശരീരം ദുര്യോധനന്റെ ഒര്
അക്ഷൌഹിണി സൈന്യത്തെ ഞെരിച്ചു
കൊന്നു.
മരണം മാടി വിളിച്ചപ്പോഴും പാണ്ഡവർക്കു
വേണ്ടി പോരാടിയ ആ കരുത്തനായ ഭീമ പുത്രന്
മരണപെട്ടു. ദുര്യോധനന്
രാധേയനെ അഭിനന്ദിച്ചപ്പോഴും, ആ
അഭിനന്ദനം ഏറ്റുവാങ്ങാന്
വേണ്ടവിധം അദ്ദേഹത്തിന്റെ മനസ്സ്
പാകപ്പെട്ടിരുന്നില്ല പുത്രന്റെ മരണ വാര്ത്ത
അറിഞ്ഞ ഭീമസേനന് ഞെട്ടി വിറച്ചു. കഠിന
ദുഖത്താല് ഭീമന് പൊട്ടികരഞ്ഞു.
യുധിഷ്ടിരന്റെ ദുഃഖം കണ്ടുനില്ക്കാന്
തന്നെ ഏവര്ക്കും ബുദ്ധിമുട്ടായി.
ദുഃഖഭാരം കൊണ്ട് ആ ധര്മ്മിഷ്ടന്
ബോധരഹിതനായി " എന്റെ കുഞ്ഞു പോയി !
ഭീമനെ ഞാന് എന്തു പറഞ്ഞു ആശ്വസിപ്പിക്കും"
ഘടോല്കചന്റെ മരണത്തില് അര്ജ്ജുനന്
ദുഖിതനായി കാണപ്പെട്ടു. എന്നാല്
കൃഷ്ണന്റെ ഭാവ
മാറ്റം അദ്ദേഹത്തെ ഏറെ ചിന്താകുലനാക്കി
ഘടോല്കചന് മരണപ്പെട്ടെടന്ന് അറിഞ്ഞ
നിമിഷം, അതേവരെ താന്
പുറമേ പ്രകടിപ്പിക്കാതെ സൂക്ഷിച്ചിരുന്ന "
ഉള്ഭയം " കടുത്ത
സന്തോഷമായി കൃഷ്ണന്റെ മുഖത്ത് പ്രകടമായി.
അദ്ദേഹം തേര്ത്തട്ടില്
നിന്നും ചാടിയിറങ്ങി വിടര്്ന്ന
മന്ദഹാസത്തോടെ അര്ജ്ജുനനെ ഗാഡം ആശ്ലേഷി
" പാര്ത്ഥാ ! നമ്മള് കുരുക്ഷേത്ര
യുദ്ധം ജയിച്ചിരിക്കുന്നു.
ഘടോല്കചന്റെ മരണത്തെക്കാള്,
ശക്തിയുടെ തിരോധാനം ആണ്
എന്നെ ആശ്വസിപ്പിക്കുന്നത്, നോക്കൂ !
പാര്ത്ഥാ! ഏതാനും ദിവസങ്ങള്ക്കകം
യുദ്ധം അവസാനിക്കും. അങ്ങയുടെ ജ്യേഷ്ഠന്
ലോകനാഥനാകും ! അര്ജ്ജുനന് ആ
സന്തോഷത്തില് പങ്കുകൊള്ളാന് ആയില്ല.
എങ്കിലും കൃഷ്ണോക്തിയിലെ സത്യാവസ്ഥയെക്
റിച്ച് സംശയം പ്രകടിപ്പിച്ചു. " കൃഷ്ണാ !
ഞങ്ങളുടെ ദുഃഖത്തില്
ഞങ്ങളോടൊപ്പം എന്നും നില്ക്കാറുള്ള
അങ്ങിലെ ഭാവമാറ്റം എന്നെ നിരാശനാക്കുന്നു.
പറയു ! ഘടോല്കചന് എന്ന ഭീമ പുത്രന്
അങ്ങക്ക് അപ്രിയന് ആയിരുന്നോ?
പാണ്ഡവർക്കു വേണ്ടി ജീവനൊടുക്കിയ അവന്
നമ്മുടെയെല്ലാം പോന്നോമനയല്ലേ ?" "
തന്റെ ഹൃദയം തുറന്നു കാണിക്കാന്
കഴിഞ്ഞിരുന്നെങ്കില് " കൃഷ്ണന്
സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു, "
അതേ അര്ജ്ജുനാ ! ഭീമ പുത്രന് വീര
സ്വർഗ്ഗം പൂകി ! നിങ്ങളെ പോലെ അവന്
എനിക്കും ഏറെ പ്രിയനായിരുന്നു. എന്നാല്
അര്ജ്ജുനാ ! താങ്കളെ നഷപ്പെടാന് ഈ കൃഷ്ണന്
ആഗ്രഹിക്കുന്നില്ല. ഞാന് അനുഭവിച്ചിരുന്ന
തീവ്ര വേദന അങ്ങ്
ഒരുനിമിഷം അറിഞ്ഞിരുന്നെങ്കില്
അങ്ങയുടെ ഈ
കൃഷ്ണനെ സംശയദൃഷ്ട്യാ വീക്ഷിക്കില്ലായ
ിരുന്നു "കൃഷ്ണന്റെ മുഖം വാടിയപ്പോള്
പാര്ത്ഥനു അതിലേറെ ദുഖമായി.
"അങ്ങേന്തും ഞങ്ങളുടെ നന്മക്കു
വേണ്ടിയേ ചെയ്യു എന്നറിയാം.
ഘടോല്കചന്റെ മരണത്തിലൂടെ പാണ്ഡവർക്കു
എന്തു നേട്ടമാണ് ഉണ്ടായതു
പറഞ്ഞാലും സ്വാമിന് ! അര്ജ്ജുനന് കരങ്ങള്
കൂപ്പി. " ശക്തി !
അതാണെന്റെ ഉറക്കം കെടുത്തിയത്. രാധേയന്
താങ്കളുടെ അച്ഛന് നല്കിയ ശക്തിയുടെ വില
എനിക്കറിയാം. അതിന്റെ ബലത്തിലാണ്
രാധേയന് താങ്കളെ വധിക്കുമെന്ന്
വീരവാദം മുഴക്കി നടന്നത് ഇന്നത് നഷ്ടമായി.
അത് രാധേയനില് നിന്നു നഷ്ടപ്പെടുന്ന ഈ
നിമിഷം വരെ താങ്കളെ രക്ഷിക്കാന് ഞാന്
കൌശലപൂർവ്വം ശ്രദ്ധ ചെലുത്തിയിരുന്നു.
ഘടോല്കചനെ മുന്നിരയിലേക്ക്
പറഞ്ഞുവിട്ടതും ആ ഒരു വിശ്വാസത്തില്
ആണെന്ന് കരുതിയാലും"
" പ്രഭോ !
അങ്ങയുടെ തന്ത്രം അറിയാതെ പോയ ഈ
പാര്ത്ഥന്റെ പരുഷവാക്കുകള് പൊറുക്കണം.
എങ്ങിനെയാണ് പ്രഭോ! ഞാന് അങ്ങയോടു
നന്ദി പ്രകടിപ്പിക്കുക?" " എന്റെ ഇഷ്ട
ജനങ്ങളെ ഞാന് എങ്ങിനെയും രക്ഷപ്പെടുത്തും !
അതില് നിന്നു എന്നെ പിന്തിരിപ്പിക്കാന്
ആര്ക്കും ആവില്ല. കാരണം, ഞാന്
ഭക്തവത്സലനായ ഭഗവാന് ആണ്, "
അത്ഭുതസ്തബ്ദനായി നിന്ന
പാര്ത്ഥന്റെ കരം കവര്ന്നു കൃഷ്ണന് യുധിഷ്ടിര
സവിധത്തിലേക്കു നടന്നു. നടക്കുന്നതിനിടയില്
കൃഷ്ണന് പറഞ്ഞു " അര്ജ്ജുനാ ! ഞാന് പാണ്ഡവ
ദൂതുമായി ഹസ്തിനപുരിയിലേക്കു പോയ
ദിവസം നീയൊന്നൊർക്കു !
സന്ധിയെപറ്റി സംസാരിക്കുന്നതിനിടയില്
പെട്ടെന്ന് ക്രുദ്ധനായ ദുര്യോധനന്
വെളിപ്പെടുത്തുക
ഉണ്ടായി "ആരും എന്നോടൊപ്പം നിന്നില്ലെങ്
ും എനിക്ക് രാധേയനുണ്ടാകും. ഞങ്ങള്
പാണ്ഡവരുമായി യുദ്ധം ചെയ്യും.
വിജയം ഞങ്ങള്ക്ക് തന്നെ എന്ന ഉറപ്പ്
എനിക്കുണ്ട്. " ദുര്യധനനു രാധേയനോടുള്ള
സ്നേഹം കൊണ്ടാണ് ആ വെല്ലുവിളി എന്ന്
പലരും ധരിച്ചു.
അവരെല്ലാം അയാളെ പുച്ഛിച്ചു. പക്ഷെ, ഞാന്
അതറിഞ്ഞിരുന്നു. അതിരറ്റ സ്നേഹത്തിനുള്ളില്
എപ്പോഴും ഒരു "മൂന്നാംകണ്ണു "
ഉണ്ടായിരിക്കും. മറ്റാർക്കും അത് കാണാന്
കഴിയില്ല. ദുര്യോധനന്
രാധേയന്റെ അപാരമായ
കഴിവിനെപ്പറ്റി പൂർണ്ണ
ബോധം ഉണ്ടായിരുന്നു. സിംഹ സമാനമായ
എടുപ്പോടുകൂടിയ രാധേയന്റെ നടപ്പ്, വിരിഞ്ഞ
മാറിടം, മധ്യാഹ്ന സൂര്യനെ വെല്ലുന്ന
മുഖതേജസ്സ്, നിഗൂഡമായ
ശാസ്ത്രാ അർത്ഥങ്ങളിലുള്ള അപാര ജ്ഞാനം,
ഉദാരമായ ദാനശീലത, ഉത്കൃഷ്ടമായ സദ്
ഗുണങ്ങളുടെ വിളനിലം, എടുത്തുപറയേണ്ട ആത്മ
സംയമനം, ഭാർഗ്ഗവരാമനോടു കിടപിടിക്കുന്ന
അസ്ത്ര അഭ്യാസി, സ്നേഹിക്കുന്നവര്ക്ക്
വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ് - ഈ
യുഗത്തില് ജീവിച്ചിരിക്കുന്ന പുണ്യ
പുരുഷന്മാരില് അദ്വിതിയനാണ് രാധേയന് !
എനിക്കു മാത്രമേ അതറിയൂ,
ഏറെക്കുറെ ദുര്യോധനനും. അതാണയാള്
രാധേയനെ വിടാതെ പിടികൂടി നടന്നത്. സഭയില്
അന്ന് ഉപവിഷ്ടരായിരുന്നവരില് ശ്രേഷ്ടനായ
ഭീഷ്മർ പോലും പറഞ്ഞു
"ദുര്യോധനാ നീ പുകഴ്ത്തുന്ന
ഗുണങ്ങളെ ഹനിക്കുന്ന രീതിയില്
ശാപം ഇടിതീ പോലെ അയാളില് പതിച്ചിട്ടുണ്ട്.
പോരങ്കില് കവചകുന്ഡലങ്ങളും " ദുര്്ബല
നിമിഷത്തില് അയാള്
നഷ്ടപ്പെടുത്തി അയാളിപ്പോള് മഹാരഥനല്ല,
അര്ദ്ധരഥനാണ്. അങ്ങനെയുള്ള
ഒരാളെ മുന്നിര്ത്തിയാണോ നീ യുദ്ധത്തിനൊരുങ്
ങുന്നത്? നീ നിന്റെ മരണം ക്ഷണിച്ചു
വരുത്തും തീര്ച്ച ! " എന്നാല് അര്ജ്ജുനാ ! ഞാന്
അപ്പോഴൊന്നും പ്രതികരിച്ചില്ല.
കാരണം ഇന്ദ്രന് നല്കിയ
ശക്തിയുടെ ശ്രേഷ്ഠതയും കഴിവും എനിക്ക്
മാത്രമേ അറിയൂ ! ശക്തിയുള്ള രാധേയന്
താങ്കളേക്കാള് ഏറെ ഏറെ മേലെയായിരുന്നു.
ഇന്നു ജീവിച്ചിരിക്കുന്ന
ആര്്ക്കും തന്നെ അയാളെ കീഴ്പ്പെടുത്തുവാന്
ആകില്ല. നീ പോലും രാധേയനോട്
സമനായിരുന്നില്ല. എന്റെ ചങ്ങാതി ! ഇപ്പോള്
എന്റെ സന്തോഷത്തിന്റെ കാരണം നിനക്ക്
ഉള്ക്കൊള്ളാന് കഴിയുണ്ടല്ലോ? കൃഷ്ണന്
നിഗൂഡമായി ചിരിച്ചു. എന്നാല്
ശക്തി നഷ്ടപ്പെട്ട ഈ നിമിഷത്തില്
പോലും രാധേയനെ കൊല്ലാനുള്ള കഴിവ്
താങ്കള്ക്ക് മാത്രമേ ഉള്ളൂ. അത്രക്ക്
ശ്രേഷ്ഠനാണ് കര്ണ്ണന്! ! പാര്ത്ഥന്
നിറകണ്ണുകളോടെ കൃഷ്ണ പാദം കുമ്പിട്ടു."
അങ്ങയുടെ വലിപ്പം എത്രയെന്നു അറിയുന്നില്ല
കൃഷ്ണാ ! " " ആരില് നിന്നും എന്തില്
നിന്നും ഞാന് നിങ്ങളെ രക്ഷിക്കും.
അതെന്റെ ജന്മ ദൗത്യമാണ് " കൃഷ്ണന്
പുഞ്ചിരിച്ചു. ഇവരുടെ സംഭാഷണ ശകലങ്ങള്
കേള്ക്കാനിടയായ
സാത്യകിയും സംശയം ഉന്നയിച്ചു " കൃഷ്ണാ !
എന്നിട്ട് ഇത്രയും ദിവസം രാധേയന്
എന്തുകൊണ്ടത് അര്ജ്ജുനന്റെ മേല്
പ്രയോഗിച്ചില്ല? അയാള്ക്കത് ദിവസങ്ങള്ക്കു
മുന്നേ ആകാമായിരുന്നില്ലെ ? "
"സാത്യകി! എന്തിനും ഒരു സമയമുണ്ട്. ആ
സമയം വരെ കാത്തിരിക്കാന് ഏതു
കഴിവുള്ളവനും നിര്്ബന്ധിതനാകും. അതാണ്
കാലത്തിന്റെ ശക്തി! ചിലപ്പോള് ആ
ശക്തിയെയും അയാള്ക്ക് ജയിക്കാനാകും.
അതിനുവേണ്ടതു ദൈവേച്ഛ ആണ്.
ഇവിടെ രാധേയന് ശക്തി പ്രയോഗിക്കുന്നതില്
ഈ രണ്ടു ഘടകങ്ങളും പ്രതികൂലമായിരുന്നു!
"സാത്യകി! അവര്ക്ക് ശക്തിയുടെ കഴിവില്
അപാര വിശ്വാസമുണ്ടായിരുന്നു. അത് അര്ജ്ജുനനു
മേല് പ്രയോഗിക്കുന്നത
ിനെപ്പറ്റി എന്നും കൗരവ ശിബിരത്തില്
ദ്രോണർ, കൃപര്, അശ്വത്ഥാമാവ്, ദുര്യോധനന്
ഇവർ തമ്മില് ചർച്ച നടന്നിരുന്നതായി ഞാന്
അറിഞ്ഞിരുന്നു. അടുത്ത ദിവസം രാധേയന്
അര്ജ്ജുനനെ യുദ്ധ രംഗത്ത് വെല്ലുവിളിക്കുക
യും ചെയ്തിരുന്നു എന്നാല്, ഞാന്
എന്റെ യോഗശക്തിയുടെ ബലത്തില്,
രാധേയന്റെ മനസ്സില് ഒരു മായ സൃഷ്ടിച്ച്
പലപ്പോഴും അയാളുടെ ഉദ്യമത്തിന്
മങ്ങലേല്പ്പിച്ചിരുന്നു. ഞാന്
അര്ജ്ജുനനെ തന്ത്രപൂർവ്വം ഒഴിവാക്കി തേർ
തെളിക്കാന് ശ്രദ്ധിച്ചിരുന്നു
കാലത്തേയും അതിജീവിച്ചു" ഈശ്വേരെച്ഛ"
നടപ്പായിരിക്കുന്നു.
നമ്മളെല്ലാം ആശ്വസിക്കുകയാണ് വേണ്ടത്...
കൃഷ്ണ വാക്കുകള് അനുസരിക്കുകയാല്
ഘടോല്കചന്റെ ജന്മം സഫലമായി !
ഏറെ ശക്തനായ ഈ ഭീമ പുത്രന്
കാലം ചെന്നാലും സ്മരിക്കപ്പെടും! കൃഷ്ണ
വാക്കുകള് ഒരിക്കലും വ്യര്ത്ഥമാവില..."
ഒന്നും മിണ്ടാനാവാതെ അവരെല്ലാം കൃഷ്ണനു
മുന്നില് കുമ്പിട്ടു നിന്ന് പ്രാർത്ഥിച്ചു " കൃഷ്ണ !
കൃഷ്ണ!! മഹാഭാഗോ.. ഭക്താനാം അഭയം കരാ ! "
ഘടോല്കചന് നഷ്ടപെട്ട ദുഃഖം യുധിഷ്ടിരന്
താങ്ങാനായില്ല. അദ്ദേഹം വിലപിച്ചു
"എന്റെ കുഞ്ഞ് ! എത്ര കരുത്തനായിരുന്നു
അവന്! കാമ്യക വനത്തില് വെച്ച് അവന്
ഞങ്ങളുടെ രാജ്ഞിയെ ചുമലേറ്റി എത്ര എത്ര
വഴികള് താണ്ടി ?" വല്യച്ഛന് " എന്ന
അവന്റെ വിളി ഇപ്പോഴും കാതുകളില് മുഴങ്ങുന്നു.
എന്റെ കുഞ്ഞ് മരിച്ചതായി എനിക്ക്
വിശ്വസിക്കാന് ആവുന്നില്ല. ഞാനിപ്പോള്
തന്നെ രാധേയനെ കൊല്ലുന്നുണ്ട്! " പ്രജ്ഞ
നശിച്ച ഉന്മാദിയെ പോലെ യുധിഷ്ടിരന്
രഥത്തില് കയറി പുറപ്പെട്ടു.
യുധിഷ്ടിരന്റെ അസാധാരണമായ പ്രവർത്തിയില്
പന്തികേടു തോന്നിയ
കൃഷ്ണനും അര്ജ്ജുനനും അദ്ദേഹത്തിന്റെ
പിന്നാലെ പുറപെട്ടു. വഴിക്ക് യുധിഷ്ടിരന് വ്യാസ
മഹർഷിയുമായി കണ്ടുമുട്ടി.
അദ്ദേഹം ഉപദേശിച്ചു "യുധിഷ്ടിരാ !
ഘടോല്കചന് പോയി, നീ ദുഃഖം മൂലം ആപത്തു
ക്ഷണിച്ചു വരുത്തരുത്.. തിരിച്ചു പൊകൂ !
കൃഷ്ണന് നിങ്ങളെ രക്ഷിച്ചു എന്ന്
കരുതി സമാധാനിക്കുക" യുധിഷ്ടിരന്
വ്യാസോക്തികള് അനുസരിച്ചു.
ഘടോല്കചന്റെ മരണത്തോടെ ഒരു ശക്തനായ
പ്രതിയോഗി നഷ്ടപ്പെട്ട ആഹ്ലാദത്താല്
കൗരവാദികല് ഉത്സാഹഭരിതരായി.
യുദ്ധം വീണ്ടും മുറുകി. ഇരുട്ടിനു
കട്ടി കൂടുന്തോറും സൈനികരില്
ക്ഷീണവും തളര്ച്ചയും കൂടികൂടി വന്നു.
പലരുടെയും കണ്ണുകള് തൂങ്ങി അടയുന്നത്
അര്ജ്ജുനന്റെ ശ്രദ്ധയില്പ്പെട്ടു. അദ്ദേഹത്തിന്
അവരില് അതിരറ്റ അനുകമ്പ തോന്നി. ഈ
സൈനികരെല്ലാം സൂര്യോദയം മുതല്
വിശ്രമമില്ലാതെ യുദ്ധം ചെയ്യുകയാണ്.
ഇവരോടുള്ള ക്രൂരത ഇനിയും തുടരുന്നത്
ശരിയല്ല. അവര്ക്ക് വിശ്രമം കൂടിയേ തീരു!
അര്ജ്ജുനന് യുദ്ധ രംഗത്തുനിന്ന്
ഉറക്കെ ഉത്ഘോഷിച്ചു " ഇരു
പക്ഷത്തെയും സൈനികർ
ദയനീയമാം വിധം തളര്ച്ചയിലേക്ക്
വീഴുന്നതായി ഞാന് കാണുന്നു.
ഇനിയും യുദ്ധം ചെയ്യാന് പറയുന്നത് അവരോടു
നാം കാണിക്കുന്ന അതിക്രമമാണ്.
നിങ്ങള്ക്കും എന്റെ അഭിപ്രായത്തോട്
യോജിക്കാനാകുമെങ്കില് നമുക്ക്
തല്ക്കാലം യുദ്ധം നിറുത്തി വയ്ക്കാം.
നമ്മുടെ പ്രിയപ്പെട്ട
സൈനികരുടെ അംഗങ്ങള്ക്കു ഒരയവുവരട്ടെ"
ദുര്യോധന പക്ഷവും ആ
നിര്ദ്ദേശം അംഗീകരിക്കുകയാണ് ഉണ്ടായത്.
സൈനികർ
അര്ജ്ജുനന്റെ സഹാനുഭൂതിയെ വാനോളം പുകഴ്ത്തി
മനുഷ്യോചിതമാല്ലാത്ത കുരു
സൈന്യാധിപന്റെ പ്രവർത്തിയില്
അവര്ക്കെല്ലാം ദ്രോണരോട് അമർഷമുണ്ടായി.
" യുദ്ധം ചെയ്യുക " എന്നത്
സൈനികരുടെ കര്ത്തവ്യമാണെങ
്കിലും ശരീരാ വയവങ്ങള്ക്ക്
പോലും വിശ്രമം നല്കാത്തവിധമുള്ള
കര്മ്മത്തെ ഒരു
നീതി ശാസ്ത്രവും അനുകൂലിക്കില്ല.
ഭീഷ്മരുടെ നേതൃത്വം എത്രയോ മഹനീയമായിരുന്
! അവർ നന്ദിയോടെ ആ
മഹാരഥനെ വീണ്ടും വീണ്ടും അനുസ്മരിച്ചു.
പ്രഭാത സൂര്യന് പൊട്ടിവിടര്ന്നു.
കുരുക്ഷേത്രം പതിനയഞ്ചാം ദിവസത്തിനുവേണ്ട
ി സജ്ജമായി. എല്ലാവരും തങ്ങളുടെ പ്രഭാത
നിഷ്ഠ കള്ക്കുശേഷം യുദ്ധ രംഗത്തേക്ക്
നീങ്ങി തുടങ്ങി. പ്രഭാതത്തിന്
ഏറെ മുന്പുതന്നെ ദുര്യോധനന്
ദ്രോണരെ സമീപിച്ചു തന്റെ ആവലാതികള്
നിരത്തി തുടങ്ങി. കേട്ടു തഴമ്പിച്ചതായിരു
ന്നെങ്കിലും, അന്നത് ദ്രൊണർക്കു
ഏറെ അസഹനീയമായി അനുഭവപ്പെട്ടു.
"ആചാര്യാ!എല്ലാവിധ
ദിവ്യാ അസ്ത്രങ്ങളും കൈവശമുള്ള ഒരു മഹാനായ
മഹാരഥന് ആണ്.
അവയെല്ലാം വേണ്ടവിധം പ്രയോഗിക്കുന്നത
ിനുള്ള വൈദഗ്ധ്യം അങ്ങക്കുണ്ട്. എന്നിട്ട്
അങ്ങതോന്നും പാണ്ഡവർക്കു
നേരെ എന്തുകൊണ്ട് പ്രയോഗിച്ചില്ല?
യുധിഷ്ടിരനെ തടവുകാരന് അക്കാമെന്ന
വാഗ്ദാനവും അങ്ങ് സൗകര്യപൂർവം മറന്നു.
എന്തുകൊണ്ടാണ്
ഇങ്ങനെയെല്ലാം സംഭവിച്ചത്?
ഒന്നെനിക്കറിയാം, അങ്ങയുടെ കൂറ്
പാണ്ഡവരോടാണ്. അര്ജ്ജുനന് അങ്ങക്ക്
അശ്വത്ഥാമാവിനെക്കാള് മേലെയാണ്"
ദുര്യോധനന് തന്റെ വാക്കുകളാല്
ആവും വിധം പ്രകോപിപ്പിച്ചിട്ടും ദ്രോണരില്
നിന്നു പ്രതീക്ഷിച്ചപോല
െ പ്രതികരണം ഉണ്ടായില്ല.
അദ്ദേഹം തന്റെ അവസ്ഥയെപ്പറ്റി സ്വയം ആത്
കഥനം നടത്തി. ബ്രാഹ്മണ കുലത്തില് പിറന്ന
തനെന്തുകൊണ്ട് ഈവിധം ആയി? ഗുരുകുല
സൌഹൃദ വാഗ്ദാനം മാനിച്ച്, ദ്രുപദ
കൊട്ടാരത്തില് എത്തിയ തനിക്ക് ദ്രുപദനില്
നിന്നും ഏല്ക്കേണ്ടി വന്ന അപമാനം !
ഭാര്യയും പുത്രനും എന്നും തന്റെ ബലഹീനതയായ
ു. തന്നെക്കാള് താന് അവരെയാണ് സ്നേഹിച്ചത്.
തന്റെ ദാരിദ്രാവസ്ഥയെ തന്റെ മകനിലുടെ ചൂഷണ
ശ്രമിച്ച പ്രമാണിമാരെ ദ്രോണർ എന്ന ഞാന്
വെറുത്തു. പുത്രനെ നല്ലരീതിയില് വളര്ത്താന്
വേണ്ടിയാണ് താന് ദ്രുപദനെ തേടി പോയത്,
കിട്ടിയത് നിന്ദയും അവഹേളനവും! അതൊരു
പകയായി എന്നില് ജ്വലിച്ചു, ക്ഷത്രിയ
വൃത്തിക്ക് തന്നെ പ്രേരിപ്പിച്ചത് ആ പക
ആയിരുന്നു.
പോരങ്കില് ദാനം ചോദിച്ചു ചെന്നപ്പോള് "
ഭാർഗ്ഗവരാമന് " സമ്മാനിച്ചതും അസ്ത്ര
വിദ്യയിലുള്ള തന്റെ അപാര പാണ്ഡിത്യം! "
ദ്രോണർ ! മറ്റൊന്നും നിനക്ക് തരാന്
എന്റെ പക്കലില്ല. ഞാന് നിന്നീലേക്ക്
പകര്ന്ന ഈ
പാണ്ഡിത്യം നിന്നെ ശ്രേഷ്ഠനാക്കും.
നീ ഹസ്തിനപുരിയിലേക്ക് പൊയ്ക്കൊള്ളു..
ഒരിക്കലും നിരാശനാകേണ്ടി വരില്ല !
മംഗളം ഭവന്തു ! !
ഗുരുവിന്റെ അനുഗ്രഹം ഫലിക്കുക തന്നെ ചെയ്തു.
ഭീഷ്മർ
തന്റെ പേരകുട്ടികളുടെ ഗുരുവായി തന്നെ അവരോ
ശിഷ്യ സമ്പത്തും, മെച്ചപെട്ട ജീവിത
രീതിയും തന്നില് ഉറങ്ങി കിടന്ന
ഗർവ്വിനെ തട്ടി ഉണര്്ത്തി.
ധര്മ്മബോധം പാടെ നശിച്ച താന് ഒരുതരത്തില്
ദ്രുപദനെക്കാള്
അഹങ്കാരി ആയി തീരുകയാണുണ്ടായത്. ഒരു പക
വീട്ടലിന് വേണ്ടി താന് മിടുക്കരില് മിടുക്കനായ
അര്ജ്ജുനനെ എപ്പോഴും പുകഴ്ത്തി കൊണ്ടിരുന്നു.
അര്ജ്ജുനന്റെ പ്രീതിക്കുവേണ്ടി താന്
ഏകലവ്യനോട് കാട്ടിയ കൊടുംക്രൂരത ദ്രോണർ
ഒരുനിമിഷം ദുഖത്തോടെ ഓർത്തു. അസ്ത്ര
അഭ്യാസം പഠി ക്കാന് ആഗ്രഹിച്ചു
തന്റെ സമീപം എത്തിയ നിഷാദ രാജകുമാരന്!
താഴ്ന്ന ജാതിക്കാരനായ
അവനെ പഠി പ്പിക്കുന്നതിനുള്ള
വൈമനസ്യം തുറന്നു പറഞ്ഞപ്പോഴും, അവന്
ചിരിച്ചുകൊണ്ട് താഴ്മയായി ഉണര്്ത്തി "
മഹാത്മാവേ ! അങ്ങെന്നെ ഹൃദയം തുറന്ന്
ഒന്നനുഗ്രഹിക്കു!
ബാക്കി എന്റെ കഴിവിലൂടെ ഞാന്
അഭ്യസിച്ചോളാം" ആ എളിമ
തന്നെ വല്ലാതെ ഉലച്ചു, താനവനെ ഹൃദയത്തില്
തട്ടിയ സ്നേഹത്തോടെ ആശിർവദിച്ചു.
തന്റെ ശിഷ്യരെ പോലും അന്നേവരെ താന്
അത്ര ആത്മാര്ത്ഥമായി അനുഗ്രഹിച്ചിരുന
്നില്ല, ഉച്ച നീചത്വങ്ങളെ വെല്ലുന്ന
എന്തോ ഒന്ന് ഈ ബാലനിലുള്ളത് താന്
തിരിച്ചറിഞ്ഞു. ദ്രോണപ്രതിമക്കു മുന്നില്
നിരന്തര അഭ്യസനം നടത്തി മികച്ച
വില്ലാളിയായി ഏകലവ്യന്. എന്നാല് ദ്രോണർ
ഒരിക്കല് പോലും ആ ശിഷ്യനെക്കുറിച്ച്
പിന്നീട് ഓര്ത്തില്ല.
ഒരിക്കല്
നായാട്ടിനായി കുമാരന്മാരെയും കൂട്ടി താന്
വനത്തിലേക്ക് പുറപ്പെട്ടു. ഒരു
വഴികാട്ടി എന്നോണം ഒരു
നായയേയും കൂടെ കൂട്ടിയിരുന്നു. വനത്തില്
പുള്ളിപുലിയുടെ തോല് ധരിച്ചു നടന്നിരുന്ന
അപരിചിതനായ നിഷാദ
രാജകുമാരനെ നോക്കി നായ ഉറക്കെ കുരച്ചു
ചാടി. ദേഹരക്ഷയോടൊപ്പം തന്റെ ആയുധ
പാടവവും പരീക്ഷിക്കാനെന്ന വിധം എഴു
അമ്പുകള് തലങ്ങും വിലങ്ങും അയച്ച് ആ കുമാരന്
നായയെ നിശബ്ദനാക്കി. നായ
വേദനയോടെ തിരിച്ച് ഹസ്തിന
കുമാരന്മാരുടെ സമീപം എത്തി. നായയുടെ വായില്
തറച്ചിരുന്ന അസ്ട്രങ്ങളുടെ പ്രയോഗ
വൈദഗ്ദ്ധ്യം അര്ജ്ജുനനെ ഒരു
നിമിഷം അസൂയാലുവാക്കി. അര്ജ്ജുനന്
ആചാര്യനോട് പരിഭവസ്വരത്തില്‍ പറഞ്ഞു "
ഗുരോ ! ഈ
അഭ്യാസം വളരെ കൌതുകമായിരിക്കുന്നു.
അങ്ങെനിക്കു ഇതു വശമാക്കി തന്നാലും. "
" നിലക്കൂ! കുമാരാ! നമുക്കിത് ചെയ്തത്
ആരാണെന്നു കണ്ടുപിടിക്കാം.
എന്റെ ഓർമ്മയില് ഞാനീ ഒരുവിദ്യ
ആരെയും അഭ്യസിപ്പിച്ചിട്ടില്ല."
ഏറെ തിരച്ചിലിന് ശേഷം രാജഭടന്മാർ
നിഷാദകുമാരനെ ദ്രോണ സമക്ഷം എത്തിച്ചു.
ദ്രോണർ ഏറെ ഉത്സുകതയോടെ അനേഷിച്ചു."
നീ ആരാണ്? ഈ അസ്ത്ര പ്രയോഗ വിദ്യ
നീ ആരില് നിന്നു അഭ്യസിച്ചു?
വിനയാന്വിതനായി ആ കുമാരന്
ഏറെ അഭിമാനത്തോടെ അറിയിച്ചു. "പ്രഭോ!
ഞാന് നിഷാദ രാജാവായ ഹിരണ്യധനുസ്സിന്
റെ പുത്രന് ഏകലവ്യന്. എന്റെ ഗുരു
മഹാത്മാവായ ദ്രോണരാണ്. കാടിന്റെ നടുവില്
ഞാന് അദ്ദേഹത്തിന്റെ പ്രതിമ
ഉണ്ടാക്കി പ്രതിഷ്ടിച്ചിട്ടുണ്ട്.
നിത്യവും അഭ്യാസം തുടങ്ങുന്നതിനു
മുന്പായി ഞാന്ആ പാദങ്ങളില് അർച്ചന
നടത്തും. വന്നാലും പ്രഭോ!
ഞാന്റെ പ്രിയപ്പെട്ട ഗുരുവിനെ കാണിച്ചുതരാം!
എന്റെ പിന്നാലെ വന്നോളു " വഴി തെളിച്ചു
കുമാരന് മുന്നേ നടന്നു.
അവർ അവനു പിന്നാലെ കാട്ടിനുള്ളിലേക്ക്
നടന്നു. കുമാരന് പറഞ്ഞത്
തീര്ത്തും സത്യമായിരുന്നു." തന്റെ കളിമണ്
പ്രതിമയുടെ പാദത്തില് അര്പ്പിച്ചിരുന്ന
വാടാത്ത പുഷ്പങ്ങള്
അവനിലെ ഗുരുഭക്തി വിളിച്ചറിയിച്ചിരുന്നു.
അറിയാതെ നിറഞ്ഞു പോയ കണ്ണുകള്
തുടക്കുന്നതിനിടയില്, അര്ജ്ജുനന്റെ വാക്കുകള്
തന്റെ ധര്മ്മചിന്തക്ക് മങ്ങലേല്പ്പിച്ചു.
"ആചാര്യാ ! അങ്ങ് എന്നെക്കാള് ഈ
ശിഷ്യനെ സ്നേഹിക്കുന്നു. ഇയാള്ക്ക്
ഏറെ വിദ്യകള് പകര്ന്നു നല്കിയിരിക്കുന്നു.
ഇനി ഞാനെങ്ങനെ "പുകള്പെറ്റ അഭ്യാസി"
എന്ന് ലോകസമക്ഷം വെളിപ്പെടുത്തും." പ്രിയ
ശിഷ്യന്റെ പരിഭവം എന്റെ മനസ്സിനെ ഇളക്കി
ദ്രോണർ മറ്റൊരാളായി,
അന്നേവരെ തനിക്കുപോലും പരിചയമില്ലാത്ത
തീര്ത്തും മറ്റൊരാള്!
നീതിബോധവും ദയയും തനിക്കന്യമായി!
തൊഴുത് നിന്ന ഏകലവ്യനോട് താന് അറിയിച്ചു.
"ഈ പ്രതിമയിലെ നിന്റെ ഗുരുവായ ദ്രോണർ
ഞാനാണ്. നീ എന്നെത്തേടി വന്നതും ഞാന്
നിന്നെ അനുഗ്രഹിച്ചതും ഓര്്ക്കുന്നു."
നിറകണ്ണുകളോടെ ആ ശിഷ്യന്
എന്റെ പാദത്തില് വീണു. യാന്ത്രികമായി ഞാന്
അനുഗ്രഹിച്ചെങ്കിലും ചിന്ത മറ്റൊന്നായിരുന്
നു. " ഹേ ! നിഷാദകുമാരാ!
നീ എന്നെ ഗുരുവായി പൂർണ
മനസ്സോടെ അംഗീകരിച്ചതിനാല്, നിന്നില്
നിന്ന് ഞാനും അര്ഹമായ "ഗുരു ദക്ഷിണ "
അവകാശപെടുന്നു. ദ്രോണർ ഒന്നു നിശ്വസിച്ചു.
"തീര്ച്ചയായും ഗുരോ! അങ്ങാവശ്യപ്പെടുന്നത്
എന്തും എന്റെ ജീവന്പൊലും ഞാന് അങ്ങേക്ക്
നല്കും. പറഞ്ഞാലും ഗുരോ! ഞാന് എന്താണ്
അങ്ങേക്ക് ദക്ഷിണ ആയി നല്കേണ്ടത്" ആ
ശിഷ്യന്റെ സന്തോഷത്തിന് അതിരുകളില്ലായിര
ുന്നു. "നിന്റെ പെരുവിരല് ദക്ഷിണ
ആയി സ്വീകരിക്കാന് ഞാന് ആഗ്രഹിക്കുന്നു.
മറ്റൊന്നും നിന്നില് നിന്നു ഞാന്
കാംഷിക്കുന്നില്ല" തന്റെ മനസ്സ് ആ
നിമിഷം ശിലാനിര്മ്മിതമായി.
തെല്ലും പരിഭ്രമമോ മടിയോ കൂടാതെ ആ
ശിഷ്യന് തുറന്ന മനസ്സോടെ തന്റെ " പെരുവിരല്
" മുറിച്ചു തന്റെ മുന്നില് വെച്ചു വണങ്ങി നിന്നു.
മുറിവില് നിന്ന് അപ്പോഴും രക്തം വാർന്നു വീണു
കൊണ്ടിരുന്നു. താന് ഏറ്റുവാങ്ങിയ
ആദ്യത്തെ ക്രൂരത. ഇനിയുമുണ്ട് ദ്രോണരെന്ന
ഈ
സൈന്യാധിപന്റെ പക്ഷം ക്രൂരതയുടെ പരമ്പര.
പ്രിയനായ അര്ജ്ജുനനോട് അവകാശപെട്ട
ദക്ഷിണ.. പാഞ്ചാല രാജാവിനെ പിടിച്ചു
കെട്ടി തന്റെ മുന്നിലെത്തിക്കാന് ! അര്ജ്ജുനന്
വാക്ക് പാലിച്ചു. പാദത്തില് കുമ്പിട്ട ദൃപദനോട്
തനിക്കു ഒരലിവും തോന്നിയില്ല.
കാല്പൊക്കി ചവിട്ടാന് തുനിഞ്ഞപ്പോള്
അര്ജുനന് തടഞ്ഞു " ആചാര്യാ! ഈ
പ്രവര്ത്തി അങ്ങേക്ക് ചേര്ന്നതല്ല. ഒരു
ഗുരുവിന് തന്റെ സഹപാഠിയോട് എത്രമേല് ക്രൂരത
കാണിക്കാന് അവകാശമില്ല. കാല്ക്കല്
പതിച്ചവന് മാപ്പ് കൊടുക്കേണ്ടത്
ഗുരുധർമ്മമാണ്. " അര്ജ്ജുനന്റെ യുക്തി ചിന്ത
തന്നെ തെറ്റില് നിന്ന് പിന്തിരിപ്പിച്ച
െങ്കിലും, അതോടെ അര്ജ്ജുനന് പാഞ്ചാലനു
പ്രിയപ്പെട്ടവനായി. പാണ്ഡു
പുത്രന്മാരും ധാത്രരാഷ്ട്രന്മാരും തമ്മിലുള്ള
വൈരം കണ്ടിട്ടും താന് ഒരിക്കല്
പോലും അതിനെതിരായി പ്രതികരിച്ചില്ല.
അവരെ തിരുത്താന് ശ്രമിച്ചില്ല. ഹസ്തിനപുര
രാജസദസ്സില് അപമാനിതയായ പാണ്ഡവ
പത്നി നീതിക്കു വേണ്ടി കേണപേക്ഷിച്ചപ്പ
ോഴും താന് നിശബ്ദനായി തല കുമ്പിട്ടിരുന്നു.
ഒടുവിലിതാ ദുര്യോധനനുവേണ്ടി താന് അരുമയായ
അഭിമന്യുവിനെ കൊലപെടുത്തി.
നിരപരാധികളായ
ഏറെ സൈനികരെ നിര്ദ്ദയം കൊന്നൊടുക്
Wednesday, 23 October 2013
മഹാഭാരതം ഭാഗം 43
Subscribe to:
Post Comments (Atom)
No comments:
Post a Comment