പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
സ്വന്തം സ്വാലന് വധിക്കപ്പെട്ടതില്
ദുര്യോധനന് അത്യധികം ദുഖിതനായി.
ജീവിതത്തില്
ആദ്യമായി ഭീഷ്മരുടെ വാക്കുകളിലെ സത്യസന്ധത
അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അര്ജ്ജുനനു
സമനായി കണക്കാക്കാന് പറ്റിയ
ആരും തന്നെ എനിക്കില്ല. മുത്തച്ഛന്
പറഞ്ഞിരുന്നത്
പോലെ "എല്ലാം എന്റെ വിഹ്വലമായ
തോന്നല് മാത്രമായിരുന്നു" ദുര്യോധനന്
ശോകം അടക്കി ആചാര്യന്റെ കൂടാരത്തിലേക്ക്
നടന്നു. ഇതികർത്തവ്യഥാമൂഡനായിരുന്ന
ദ്രോണരെ വണങ്ങിക്കൊണ്ട് ദുര്യോധനന്
ചോദിച്ചു "ആചാര്യാ!
നമ്മുടെ എഴക്ഷൌഹിണി സൈന്യം ദയനീയമായ
വിധത്തില് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
അര്ജ്ജുനനും, സാത്യകിയും, ഭീമനും മത്സരിച്ചു
കൌരവസൈന്യത്തെ തകർത്തു.
ഇതെങ്ങനെ സംഭവിച്ചു?
എന്റെ സൈന്യത്തിന്റെ നാശം എനിക്കു
താങ്ങാനാവുന്നില്ല. ഒരു സാമ്രാജ്യ നേട്ടത്തിനു
വേണ്ടി ഞാന് എണ്ണമറ്റ കൊലക്കു ഹേതു
ആയി. ഈ പാപഫലം എത്ര
അശ്വമേധം നടത്തിയലാണ് എനിക്കു
കഴുകി കളയാനാവുക? നോക്കൂ ആചാര്യാ!
അങ്ങയുടെ വാക്ക് വിശ്വസിച്ച് ഞാന്
ജയദ്രഥനെ പിടിച്ചുനിർത്തി. എന്നിട്ട്
അദ്ദേഹം എത്ര ആസൂത്രമായി വധിക്കപ്പെട്ടു?
എന്റെ സ്വാലന്റെയും ഭുരിശ്രവസ്സിന്
റെയും മരണത്തിനു
പകരം വീട്ടാതെ എനിക്കിനി ഉറങ്ങാന്
കഴിയില്ല. ഞാന് ഉടന്തന്നെ യുദ്ധഭൂമിയിലേക്ക്
പോകുകയാണ്. "ദുര്യോധനന്റെ വാക്കുകള്
പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തി.
ദ്രോണർക്കും ഏറെ സഹതാപം തോന്നി.
"ദുര്യോധനാ ! അര്ജ്ജുനന് അജയ്യനാണെന്ന്
വസ്തുതക്ക് നേരെ കണ്ണടക്കാന് ആവില്ല.
വന്നത് വന്നു. ഞാന് ഇതാ അങ്ങേക്ക് വാക്കു
തരുന്നു, യുദ്ധഭൂമിയില് അങ്ങയുടെ ശത്രുക്കള്
മരണപ്പെടുന്നവരെയോ, ഈ ഞാന്
തന്നെ വധിക്കപ്പെടുന്നതുവരെയോ ഈ
ദ്രോണർ പടച്ചട്ട ഊരില്ല!
അങ്ങക്കുവേണ്ടി ഞാന്
മരിക്കുവോളം പോരാടും. ഇന്നു
സുഖമായി ഉറങ്ങാന് ഞാന്
അവരെ അനുവദിക്കില്ല. "
ദ്രോണർക്കു പിന്നാലെ ദുര്യോധനനും,
രാധേയനും യുദ്ധ ഭൂമിയിലെക്കു തിരിച്ചു.
മാര്ഗ്ഗമദ്ധ്യേ ദുര്യോധനന് രാധേയനോട്
പറഞ്ഞു "എന്റെ പ്രിയ സുഹൃത്തെ! ഇന്നു
യുദ്ധഭൂമിയില് സംഭവിച്ച നാടകീയത
എന്നെ അത്ഭുതപ്പെടുത്തുന്നു. ആചാര്യന്
ശക്തമായ പ്രതിരോധം സൃഷ്ടിച്ചിട്ടും അര്ജുനന്
എങ്ങനെ വ്യൂഹം ഭേദിച്ച് മുന്നേറി? എനിക്ക്
സംശയമുണ്ട് - നമ്മുടെ മുന്പില് പ്രകടമാക്കുന്ന
നീരസമൊന്നും അചാര്യനു യാഥാർത്ഥ്യത്തില
് അര്ജ്ജുനനോട് കാണില്ല.
അദ്ദേഹം മൌനാനുവാദം നല്കിയിട്ടില്ലേ എന്ന്
ഞാന് ശങ്കിക്കുന്നു. ശരിയാണ്, അതുതന്നെയാണ്
വസ്തുത! ആചാര്യന്റെ അര്ജ്ജുന
പ്രേമം പണ്ടേ പ്രസിദ്ധമാണ്. ഇപ്പോള്
ഒന്നുകൂടി ബലപ്പെട്ടിരിക്കുന്നു. ഈ ഒരു
ചതി എന്നോടു കാട്ടിയതില് കടുത്ത അമര്ഷമുണ്ട്.
എതറിഞ്ഞിരുന്നെങ്കിലല് ഞാന്
ജയദ്രഥനെ ഇവിടെ പിടിച്ചു നിര്ത്തില്ലായി
രുന്നു. എന്റെ സ്വാര്ത്ഥതക്കു മുന്പില്
ഹോമിക്കപ്പെട്ടത
് എന്റെ സഹോദരിയുടെ ദാമ്പത്യമാണ്.
വൈധവ്യം അവള്ക്കു നല്കിയ ഈ
ജ്യേഷ്ഠനെ അവള് വെറുക്കില്ലേ രാധേയാ!
ആചാര്യന്റെ വാക്ക് ഞാന് വിശ്വസിച്ചുപോയി
... ദുര്യോധനന് സ്വയം വിങ്ങി. രാധേയന്
ദുര്യോധനനെ സമാധാനിപ്പിച്ചു, "അങ്ങ്
ആചാര്യന്റെ പ്രായത്തെക്കുറിച്ച്
ഒന്നാലോചിക്ക് ! വൃദ്ധനായ അദ്ദേഹം എത്ര
കരുത്തോടെ അങ്ങക്ക്
വേണ്ടി യുദ്ധം ചെയ്യുന്നു.
ശേതാശ്വങ്ങളുടെ കടിഞ്ഞാന്
കൃഷ്ണന്റെ കയ്യിലുള്ളപ്പോള
് അതിനെ മറികടക്കാനുള്ള വിദ്യ
നമ്മുടെ ആചാര്യന്റെ പക്കലില്ല.
ഇനി അങ്ങയുടെ സഹോദരിയുടെ വൈധവ്യം,
ഞാന് ചോദിക്കട്ടെ,
നമ്മുടെ എത്രയോ സൈനികർ വധിക്കപ്പെട്ടു,
അവരുടെയും ഭാര്യമാർ വിധവകളല്ലേ - -
അവരില് ഒരാള് മാത്രമായി അങ്ങ്
സ്വന്തം സഹോദരിയെ കാണാന് ശ്രമിക്കുക!
എല്ലാം വിധിയുടെ കളിയാണ്. അതിനുമേല്
മനുഷ്യ പ്രയത്നം ഒന്നുമല്ല. നമുക്ക്
നമ്മുടെ കര്മ്മം ശരിയായി ചെയ്യാം.
ദുഖിക്കാതിരിക്കൂ സുഹൃത്തേ! അങ്ങ് തളരരുത്!
രാധേയന് തിരിഞ്ഞുനിന്നു ദുര്യോധനനെ പുല്കി.
ആ
ഒരാശ്ലേഷം ദുര്യോധനനും ആഗ്രഹിച്ചിരുന്നു.
സൌഹൃദത്തിന്റെ കാന്തശക്തി !
അവർ യുദ്ധഭൂമിയില് എത്തി.
നക്ഷത്രങ്ങളുടെ നേരിയ വെളിച്ചത്തില്
ഇരുകൂട്ടരും ലക്ഷ്യ
ബോധമില്ലാതെ അസ്ത്രങ്ങള് തൊടുത്തു. ഭീമ
പുത്രനായ ഘടോല്കചനും അദ്ദേഹത്തിന്റെ
കീഴിലുള്ള രാക്ഷസ സൈന്യവും ആ ഇരുട്ടില്
ശക്തമായി പോരാടി. അവരുടെ കരുത്തു
പകലത്തെക്കാള് വർദ്ധിച്ചിരുന്നു.
ഘടോല്കചന്റെ മായാപ്രയോഗങ്ങളെ
അശ്വത്ഥാമാവ് ശക്തമായി നേരിട്ടു.
ഭുരിശ്രവസ്സിന്റെ പിതാവായ സോമദത്തന്
സാത്യകിയോട് യുദ്ധം ചെയ്തെങ്കിലും,
പരാജയപ്പെട്ടു പിന്തിരിയെണ്ടിവന്നു.
അശ്വത്ഥാമാവിന്റെ കോപം അക്ഷരാര്ഥത്തില
് പാണ്ഡവ പക്ഷത്തെ നടുക്കി. ആ അസ്ത്ര
പ്രയോഗ വൈദഗ്ധ്യം കവച്ചു വയ്ക്കാന്
പലരും ഭയപ്പെട്ടു. അശ്വത്ഥാമാവ്, പാഞ്ചാല
പുത്രരോടും ഘടോല്കചനോടും വീണ്ടും വീണ്ടും
പാഞ്ചാല പുത്രരില് പലരും അശ്വത്ഥാമാവിനാല
് കൊല്ലപ്പെട്ടു. ശക്തിയേറിയ ഒരു
അസ്ത്രം ആചാര്യ പുത്രന്
ഘടോല്കചന്റെ മേലെ പ്രയോഗിച്ചു.
കരുത്തു വര്ദ്ധിച്ചിരുന്ന വേളയായിട്ടു
പോലും ഘടോല്കചന് ബോധരഹിതനായി.
അദ്ദേഹത്തിന്റെ രാക്ഷസപ്പടയില് ഏറിയ
പങ്കും ദ്രോണപുത്രനാല് ഭസ്മീകരിക്കപ്പെട്ടു.
ദ്രോണർ യുധിഷ്ടിരനുമായി ശക്തമായി പോരാടി.
ത്വ്ഷ്ടാവ്, വരുണന്, യമന്, സവിതാവ് ഇവർ
അധിഷ്ഠാനം ചെയ്തിരുന്ന അസ്ത്രങ്ങള്
ആചാര്യന് യുധിഷ്ടിരനുമേല്‍ പ്രയോഗിച്ചു,
യുധിഷ്ടിരന് പ്രത്യാസ്ത്രം മുഖേന
അവയെല്ലാം വഴിക്കു തന്നെ നിർവീര്യമാക്കി,
ദ്രോണർ ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോള
്, അതേ ബ്രഹ്മാസ്ത്രം അഭിമന്ത്രണം ചെയ്ത്
യുധിഷ്ടിരന് അതിനെ തടുത്തു ഭസ്മമാക്കി.
യുധിഷ്ടിരന്റെ കഴിവ് തെളിയിക്കുന്ന ഈ
പോരാട്ടം കണ്ടു
ഏവരും അദ്ദേഹത്തെ പുകഴ്ത്തി. ഭീമന്
ബാഹ്ലീകനുമായി ഏറ്റുമുട്ടി. പോരാട്ടത്തിനൊടു
വില് ആ കുരുവംശ വയോധികന് ഭീമനാല്
വധിക്കപ്പെട്ടു.
ഭീഷ്മരുടെ ചെറിയച്ചനും,
ശാന്തനുവിന്റെ സഹോദരനുമായ ബാഹ്ലീകന്
കുരുവംശത്തിലെ ആദരണീയനായ ശ്രേഷ്ഠ
വ്യക്തിത്വമായിരുന്നു, പ്രായംകൊണ്ടും,
അറിവുകൊണ്ടും. യുധിഷ്ടിരനില് നിന്ന്
പിന്തിരിഞ്ഞ
ദ്രോണരെ ഭീമനും അര്ജ്ജുനനും കൂടി നേരിടാന്
തുടങ്ങി. ഈ സഹോദരന്മാരുടെ പോരാട്ട
വീര്യത്തില്
കൌരവസൈന്യം ചിന്നഭിന്നമാക്കപ്പെട്ടു.
എതാനും നിമിഷങ്ങള്ക്കുള്ളില്
തന്റെ സൈന്യം ഒടുങ്ങി തീരുമെന്ന് ദുര്യോധനന്
ഭയന്നു. അദ്ദേഹം രാധേയനോട് പറഞ്ഞു "
അര്ജ്ജുനനെ നേരിടേണ്ടത് അത്യാവശ്യമായിരി
ക്കുന്നു. ഈ ആപല്ഘട്ടം തരണം ചെയ്യാന്
അങ്ങക്ക് മാത്രമേ ആകൂ! "രാധേയന്
ദുര്യോധനനെ സമാധാനിപ്പിച്ചു, "
ഭയപ്പെടാതിരിക്കു സുഹൃത്തേ !
അര്ജ്ജുനനെ നേരിടാന്
ഞാനിതാ പുറപ്പെടുകയായി. ഞാന്
അര്ജ്ജുനനെ വധിച്ചു. അങ്ങേക്ക്
സാമ്രാജ്യം നേടി തരുന്നുണ്ട്. എന്റെ കയ്യില്
ഇന്ദ്രദത്തമായ "ശക്തി"യുണ്ട്. അത് ഞാന്
അര്ജ്ജുനനുമേല്‍ പ്രയോഗിക്കും.
അങ്ങനെ അച്ഛനാല് മകന് വധിക്കപ്പെടും. "
ഈ സംഭാഷണം ശ്രദ്ധിച്ച കൃപർ
രാധേയനെ പുഞ്ചിച്ചു
"അര്ജ്ജുനനെ കൊല്ലും പോലും !! വീണ്വാക്ക്
പറയുന്നതില് "രാജപട്ടം" നല്കുമെങ്കില്,
രാജാവിനു പറ്റിയ സ്തുതിപാഠകനെ തന്നെയാണ്
കിട്ടിയിരിക്കുന്നത്. വിരാട രാജ്യാതിര്ത്തിയില്
വെച്ച് ഏതാനും മാസം മുന്പ് നടന്ന യുദ്ധത്തില്
പോലും അര്ജ്ജുനനെ നേരിട്ട അങ്ങ് പരിക്കേറ്റു
പിന്മാറുകയല്ലേ ചെയ്തത് ?ഇപ്പോള് അര്ജ്ജുനന്
"പുരുഷോത്തമനായ കൃഷ്ണനാല് "
സംരക്ഷിതനാണ്. അങ്ങെന്നല്ല,
ഇനി ആര്ക്കും അര്ജ്ജുനനുമേല്
ആധിപത്യം ചെലുത്താന് ആവില്ല രാധേയാ!
താങ്കള് ശരത്കാല മേഘം പോലെയാണ് - -
ഒരുതുള്ളി ജലം പോലും വര്ഷിക്കാതെ ഗര്ജ്ജിച്ചു
കൊണ്ട് ഓടിനടക്കും. അര്ജ്ജുനന് അസ്ത്ര
വിദ്യയില് സമര്ത്ഥമാണ്, എന്നാല് രാജാവേ!
അങ്ങയുടെ സുഹൃത്ത് ആകാശ കോട്ട കെട്ടുന്നതില്
ഏറെ വൈഭവശാലിയും. " രാധേയന് കൃപരോട്
ശക്തമായ നീരസവും കോപവും തോന്നി.
"താങ്കള് എന്നെ ഏറെ നിന്ദി ക്കുകയും,
പുച്ഛിക്കുകയും ചെയ്യുന്നു. ഞാന് ഗര്ജ്ജിക്കുന്ന
െങ്കില് അതെന്റെ കഴിവിലുള്ള അമിത
വിശ്വാസം കൊണ്ടാണ്. കൃഷ്ണ
സംരക്ഷണത്തിലുള്ള അര്ജ്ജുനന്
അവന്ധ്യനാണെങ്കിലും, " ശക്തി "
യുടെ മഹത്വം കുറച്ചു കാണരുത്. അത് ഫലിക്കുക
തന്നെ ചെയ്യും. വരിക്കാന് ഏറെ വിഷമമുള്ള
വധുവാണു "വിജയമെന്ന സ്ത്രീ", എനിക്കതു
നന്നായറിയാം. ഞാന് വിധിയില് വിശ്വസിക്കുന്നു
. എന്റെ കഴിവിനൊത്ത വിധം ഞാന്
എന്റെ സുഹൃത്തിനു വേണ്ടി പോരാടും.
ബാക്കി വിധിയുടെ വിളയാട്ടത്തിനു വിടാം.
എനിക്കറിയാം - - യുധിഷ്ടിരന് ധര്മ്മത്തിന്റ
െ പ്രതിപുരുഷനാണെന്ന് പക്ഷെ,
എനിക്കെന്റെ സുഹൃത്തിന്റെ സന്തോഷമാണ്
പരമപ്രധാനം. " രാധേയന് വാളൂരി,
കൃപരെ വധിക്കുവാന് അടുത്തു. അശ്വഥാമാവ്
രാധേയനെ തടഞ്ഞു " എന്റെ അമ്മാവന്
പറഞ്ഞത് തീര്ത്തും സത്യമാണ്.
ക്ഷത്രിയന്റെ പ്രവര്ത്തിയും,
ബ്രാഹ്മണന്റെ വാക്കും സത്യമായിരിക്കണം.
സുത പുത്രന് ആയ താങ്കള്ക്ക്
ഇതൊന്നും അറിയില്ല. എന്നാല് രാജാവിന്
ഇയാളെക്കാള്
മേലെ ആരുടെ വാക്കും വിശ്വാസമല്ല - - ഈ
മൈത്രീ ബന്ധം എന്നില്
അത്ഭുതം സൃഷ്ടിക്കുകയാണ് "
ദുര്യോധനന് ഓടി വന്ന്
അശ്വത്ഥാമാവിനെ തടഞ്ഞു. "ഈ ആസന്ന
നിമിഷത്തില് നിങ്ങള് തമ്മില് കലഹിക്കരുത്.
ആചാര്യ പുത്രാ! ഞാന് രാധേയനു
വേണ്ടി താങ്കളോട് മാപ്പ് ചോദിക്കുന്നു. ഈ
ആപല്ഘട്ടത്തില്‍ നിങ്ങളാരും എന്നെ വിട്ടു
പോകരുത്." ഗദ്ഗദകണ്ഠനായ രാജാവിനോട്
അശ്വത്ഥാമാവിനു ഏറെ അനുകമ്പ തോന്നി.
വര്ദ്ധിച്ച ശൌര്യത്തോടെ രാധേയന് പാണ്ഡവ
സൈന്യത്തെ നേരിടാന് തുടങ്ങി. അദ്ദേഹത്തിന്റെ
തുറിച്ചുനോട്ടം പാണ്ഡവ
സൈന്യത്തെ ഭയചികിതരാക്കി.
രാധേയന്റെ അസ്ത്ര പ്രയോഗ
വൈവിദ്ധ്യത്തില്‍ ഏറെ പാണ്ഡവ
സൈന്യം നശിപ്പിക്കപ്പെട്ടു. അര്ജ്ജുനന്
സൈന്യത്തിന്റെ രക്ഷക്ക് മുന്നിരയിലേക്ക്
കടന്ന് രാധേയനെ നേരിടാന് തുടങ്ങി. ഇടക്ക്
അര്ജ്ജുന അസ്ത്രത്താല്
രാധേയന്റെ രഥവും കുതിരകളും നഷ്ടപ്പെട്ടു.
ദുര്യോധനന് സുഹൃത്തിന്റെ രക്ഷക്കെത്തി അവർ
രണ്ടുപേരും കൂടി പാണ്ഡവ
സൈന്യത്തെ നേരിടുന്നത്
കൃപരുടെ ശ്രദ്ധയില്പ്പെട്ടു. ആ യുദ്ധം കഠിനമായ
ഒരാപത്തു വരുത്തി തീര്ക്കുമെന്നു കൃപര്ക്ക്
ബോധ്യമായിരുന്നു.
അദ്ദേഹം അശ്വത്ഥാമാവിനെ സമീപിച്ചു "
നമ്മുടെ രാജാവിനെ രക്ഷിക്കണം !അര്ജ്ജുനാസ്ത്
രങ്ങള് ഏറ്റു അദ്ദേഹം മരിക്കാനിടവരരുത്
നീ ചെന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുക "
അശ്വത്ഥാമാവ് മുന്നോട്ടു കടന്നു " രാജാവേ !
ഞങ്ങളെ പോലെയുള്ളവർ ഇവിടെ ഉള്ളപ്പോള്
അങ്ങെന്തിനു യുദ്ധം ചെയ്യണം? അങ്ങ്
പിന്തിരിഞ്ഞാലും, ഞാന് അങ്ങേക്ക്
വേണ്ടി മരണം വരെ പോരാടും" ദുര്യോധനന് ആ
വാക്കുകള് വിശ്വാസത്തില് എടുത്തില്ല,
"നിങ്ങേളെല്ലാം പാണ്ഡവർക്കുവേണ്
ടി പ്രിയമായി സംസാരിക്കുന്നു അവരോടാണ്
നിങ്ങളുടെ കൂറും" ദുര്യോധനന്റെ പരിഭവം,
അശ്വത്ഥാമാവില്, രാജാവിനോട്
ഏറെ അലിവും കരുണയും ജനിപ്പിച്ചു"
അങ്ങിപ്പോഴും ഏറെ ശിശു
സഹജമായി ചിന്തിക്കുന്നു പാണ്ഡവർ
ധര്മ്മിഷ്ടരാണെന്നു ഞങ്ങള് പറഞ്ഞത്
സത്യമാണ്. എന്നാല് ഇതു യുദ്ധ രംഗമാണ്, അങ്ങ്
ഞങ്ങളുടെ രാജാവും! അങ്ങക്ക് ഒരു
പോറല്പോലും ഏല്ക്കാതെ ഞാന്
അങ്ങയെ സംരക്ഷിക്കും. ഈ മുന്ശുണ്ഠിയും,
കുശുമ്പും എന്തെന്തു നാശങ്ങള് വരുത്തിവെച്ചു?
ദയവായി അങ്ങ് പിന്തിരിയുക ഞാന് മുന്നിരയില്
തന്നെ ഉണ്ടാകും അങ്ങയുടെ രാധേയനോളം വരില്
ഞങ്ങളും അങ്ങയോട് ഏറെ കൂറു പുലർത്തുന്നവർ
ആണ് "
ദുര്യോധനനെ പിന്നിലാക്കി അശ്വത്ഥാമാവ്
മുന്നോട്ടു കുതിച്ചു. യുധിഷ്ടിരന്
വീണ്ടും ദ്രോണരുമായി ഏറ്റുമുട്ടി. ഇടക്കൊരു
ഘട്ടത്തില്
ദ്രോണരുടെ തേരും കുതിരകളും യുധിഷ്ടിരന്
നശിപ്പിച്ചു,
ആചാര്യനെ ബോധരഹിതനാക്കി യുധിഷ്ടിരന്റെ
ഉത്സാഹം ശ്രദ്ധിച്ച കൃഷ്ണന് രഥം തെളിച്ചു
അദ്ദേഹത്തിന്
സമീപം എത്തി "എന്റെ യുധിഷ്ടിരാ ! ദ്രോണർ
ഏറെ വക്ര ബുദ്ധിയും, തന്ത്ര ശാലിയുമായ
സൈന്യാധിപനാണ് താങ്കളെ പിടികൂടാന്
വേണ്ടിയാണ് അയാള്
താങ്കളെ പ്രോത്സാഹിപ്പിക്കുന്ന
വിധം യുദ്ധം ചെയ്യുന്നത് ഒഴിഞ്ഞുമാറി,
മറ്റൊരു വശത്തേക്ക് പോകുക ആപത്തു
ക്ഷണിച്ചു
വരുത്താതെ കരുതലോടെ പ്രവര്ത്തിക്കൂ ! ദാ,
നോക്ക് അവിടെ ദുര്യോധനന്
യുദ്ധം ചെയ്യുന്നുട്, താങ്കള് ചെന്ന്
അദ്ദേഹത്തോട് ഏറ്റുമുട്ടുക " കൃഷ്ണ
വാക്കിലെ സത്യസ്ഥിതി മനസ്സിലാക്കിയ
യുധിഷ്ടിരന് സ്വയം പിന്തിരിഞ്ഞു മറ്റൊരു
യുദ്ധ രംഗത്തേക്ക് നീങ്ങി.
സാത്യകി സൊമദതനുമായി (ഭുരിശ്രവസ്സിന്
റെ പിതാവ് ) ശക്തമായി പോര്
നടത്തി പോരിനോടുവില് സാത്യകി എറിഞ്ഞ
കുന്തം ഏറ്റു. അദ്ദേഹം ഹതനായി.
അശ്വത്ഥാമാവ് ധൃഷ്ട്രദൃമ്നനോട് ഏറ്റു മുട്ടി.
ഒരുഘട്ടത്തില് ധൃഷ്ടദൃമ്നന്റെ
രഥവും കുതിരകളും നഷപ്പെട്ടു. പാണ്ഡവ
സൈന്യം അദ്ദേഹത്തിന്
സഹായവുമായി പാഞ്ഞെത്തി. അശ്വത്ഥാമാവിന്
റെ അസ്ത്ര വീര്യം ഏറ്റു പാണ്ഡവ പക്ഷത്തുള്ള
പല യോദ്ധാക്കളും മരിച്ചു വീണു. ഇരുട്ടിനു
കട്ടി കൂടി വന്നു. പരസ്പരം കാണാന് വയ്യാത്ത
അവസ്ഥയിലായി ആചാര്യന്
ദുര്യോധനനുമായി ആലോചിച്ചു "തീപന്തങ്ങള് "
എര്പ്പാടാക്കി. പാണ്ഡവ
സൈന്യവും അപ്രകാരം തീപന്തങ്ങള്
ജ്വലിപ്പിച്ചു. തീജ്വാലയുടെ വെളിച്ചത്തില്
വീണ്ടും പോര് തുടങ്ങി. സഹദേവന്
രാധേയനുമായി ഏറ്റുമുട്ടി.
സഹദേവന്റെ പോരാട്ടം ശക്തമായിരുന്നെങ
്കിലും, ഏറെ താമസിയാതെ അദ്ദേഹത്തിന്
കുതിരകള് നഷ്പ്പെട്ടു. രാധേയന്
സഹദേവന്റെ വില്ലും മുറിച്ചു.
തളരാതെ സഹദേവന് രാധേയന്റെ നേർക്ക്
വാളോങ്ങി. അതും അടുത്ത ക്ഷണത്തില്
നിർവീര്യം ആക്കപ്പെട്ടു. രാധേയന്റെ മുഖത്ത്
ഒരു പുച്ഛരസം ഉടലെടുത്തു. സഹദേവന് ഗദ
ചുഴറ്റി രാധേയനു നേരെ എറിഞ്ഞു.
രാധേയന്റെ അസ്ത്രങ്ങള്ക്കു മുന്നില് അതിനു
ലക്ഷ്യം കാണാതെ വിടപറയെണ്ടിവന്നു
വീണ്ടും സഹദേവന് രഥ ചക്രം രാധേയനു മേല്
പ്രയോഗിച്ചു.
അതും ദയനീയമാം വിധം നിഷ്പ്രഭമായി സഹദേവ
ഇപ്പോള് തീർത്തും നിസ്സാഹായനായ ഒരു
യോദ്ധാവായി സഹദേവന്
രാധേയന്റെ ദയാദാക്ഷിണ്യത്തിനു
പാത്രമായി രാധേയന് ഏതു
നിമിഷം വെണമെങ്കിലും സഹദേവനെ കൊല്ലാമെ
അവസ്ഥയിലായി. പക്ഷേ, അദ്ദേഹം അതിനു
തുനിഞ്ഞില്ല, തന്റെ പെറ്റ അമ്മക്കു നല്കിയ
വാക്കു പാലിക്കപെടണം! നിസ്സഹായനായ ഈ
സഹോദരന് പ്രാണഭിക്ഷ നല്കിയെ പറ്റു.
ക്രൂരമായ മന്ദഹാസത്തോടെ രാധേയന്,
സഹദേവനൊടു പറഞ്ഞു " കുഞ്ഞേ ! സമന്മാർ
തമ്മിലെ പൊരുതാവു. നിന്റെ ഈ സാഹസത്തിനു
നിന്നെ വധിക്കാന് എനിക്കിപ്പോള് കഴിയും.
പക്ഷേ.. " രാധേയന് തന്റെ ആസ്ത്ര
അഗ്രം കൊണ്ട് സഹദെവനെ തൊട്ടു,
ഭീമനോടെന്നപോലെ അദ്ദേഹതെയും അപമാനിച്
" ഞാന് നിനക്ക് പ്രാണഭിക്ഷ നില്കുന്നു.
പൊയ്ക്കൊള്ളു, നിന്റെ പ്രിയപ്പെട്ട
ജ്യേഷ്ഠന്റെ അടുത്തേക്ക് ! " ദാനമായി കിട്ടിയ
ജീവനും കൊണ്ട് സഹദേവന് പിന്തിരിഞ്ഞപ്പോ
ള്, രാധേയന്റെ കണ്ണില് നനവൂറി. "
തന്റെ കുഞ്ഞനിയന് ! അവനറിയില്ല, ഞാന്
അവനാരണെന്ന്. അറിഞ്ഞവർ
മൌനം പാലിച്ചപ്പോള്,
എനിക്കെന്റെ സാഹോദര്യം വീണ്ടെടുക്കാനവാ
തവിധം നഷ്ടപ്പെട്ടു. എല്ലാം ഈ
കർണ്ണന്റെ മാത്രം ദുർവിധി ! "
Wednesday, 23 October 2013
മഹാഭാരതം ഭാഗം 42
Subscribe to:
Post Comments (Atom)
No comments:
Post a Comment