Thursday, 3 October 2013

മഹാഭാരതം ഭാഗം 32


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ദുര്യോധനന് ആ രാത്രി ഉറക്കം നഷ്ടപ്പെട്ടു.
യുദ്ധത്തിന്റെ എട്ടു ദിവസങ്ങളായുള്ള ഗതിയില്
അദ്ദേഹം തീര്ത്തും ഭയാശങ്കനായിരുന്നു. എത്ര
പേരെ താന് കുരുതിക്കൊടുത്തൂ.? ഇനിയും എത്ര
പേര് ? ദുഃഖം ഒന്ന് പങ്കു വെയ്ക്കാന്
പോലും ആരുമില്ലാത്ത
ഹതഭാഗ്യനായല്ലോ ഞാന് ? പിതാമഹനെ ഒരു
തരത്തിലും പൂര്ണ്ണമായി അനുനയിപ്പിയ്ക്കാന്
തനിയ്ക്കാവുന്നില്ല.
എന്നെങ്കിലും കുറ്റപ്പെടുത്തിയാല്
ഉപദേശത്തിന്റെ കുത്തൊഴുക്ക്.
എന്റെ ആത്മാഭിമാനം അനുനിമിഷം വൃണപ്പെടുക
എന്നെ ആരും മനസ്സിലാക്കുന്നില്ല.
ദുഃഖിതനായി, കൈനീട്ടി തലകുമ്പിട്ടിരുന്ന
ദുര്യോധനന് ഒരു കാല്പെരുമാറ്റം കേട്ട്
തലയുയര്ത്തി. തന്റെ രാധേയന് - യുദ്ധത്തില്
നിന്ന്
പിതാമഹന്റെ പിടിവാശി മൂലം തനിയ്ക്കൊഴിച്ചു
നിര്ത്തേണ്ടി വന്ന എന്റെ ആത്മ സുഹൃത്ത്.
ഹൃദയനൊമ്പരങ്ങള്‍ക്ക് താല്ക്കാലിക വിട
നല്കി കൊണ്ട് ദുര്യോധനന്
സുഹൃത്തിനെ അണച്ചു പുല്കി. തനിയ്ക്കരികില്
പിടിച്ചിരുത്തി. കര്ണ്ണന് പറഞ്ഞു, " പ്രിയ
സുഹൃത്തെ ! എല്ലാ വിവരവും ഞാനറിഞ്ഞിരുന്നു.
യുദ്ധത്തിന്റെ ഗതി അങ്ങ് കരുതിയതില് നിന്ന്
വ്യത്യസ്തമായി ഭവിച്ചതില് ഏറെ ദുഃഖമുണ്ട്.
സഹോദരങ്ങളുടെ വിയോഗം അങ്ങയുടെ മനോധ
കട്ടെ. നിയതിയെ ആര്ക്കും തടുക്കാനാവില്ല.
യുദ്ധരംഗത്തെ കാര്യങ്ങള് എന്നോട്
വിസ്തരിയ്ക്കൂ സുഹൃത്തെ ! കര്ണ്ണന് നിറഞ്ഞ
സ്നേഹത്തോടെ ദുര്യോധനന്റെ തോളില് തട്ടി.
രാധേയന്റെ വാക്കുകള്
ദുര്യോധനന്റെ തപ്തമായ മനസ്സിന് കുളിരേകി.
'ഭീഷ്മര്, ദ്രോണര്,, ശല്യര് തുങ്ങിയവര് നല്ല
രീതിയില് യുദ്ധം ചെയ്യുന്നുണ്ട്. പക്ഷേ,
അവരാരും തന്നെ പാണ്ഡവര് മരിയ്ക്കണമേന്നാ
ഗ്രഹിയ്ക്കുന്നില്ല. പിതാമഹാനുള്പ്പ
െടെയുള്ളവര് പറയുന്നത് പാണ്ഡവര്
അവധ്യരാണന്നാണ്. എനിയ്ക്കത്
ഉള്ക്കൊള്ളാനാവുന്നില്ല. സുഹൃത്തെ ! ഞാന്
ജയിയ്ക്കണമെന്നു അവരാരും ആഗ്രഹിയ്ക്കുന്ന
ില്ലന്നതാണ് ശരി. കുറെ ഏറെ നിരപരാധികളായ
സൈനികരെ നശിപ്പിച്ചാല്
യുദ്ധം എങ്ങനെ ഗതിമാറും ?
എന്റെ വേതനം പറ്റുന്ന തൊഴിലാളികളെപ്പോ
ലെയാണവര് പെരുമാറുന്നത്. കൂറില്ലാത്ത കര്മ്മം.
എന്റെ സുഹൃത്തെ ! അങ്ങോരാള്ക്ക് മാത്രമേ ഈ
ദുര്യോധനനെ സ്നേഹിയ്ക്കാനാവൂ !
അങ്ങേന്റെ ദൗര്ബ്ബല്യമാണ്. യുദ്ധരംഗത്ത്
നിന്ന് താങ്കളെ ഒഴിവാക്കേണ്ടി വന്നപ്പോള്
ഞാനനുഭവിച്ച ഹൃദയ വേദന. കിടക്കുന്നതിന്
മുന്പ് ഒരിയ്ക്കലെങ്കില
ും താങ്കളുടെ സുന്ദരമുഖം ഓര്ക്കാതിരിയ്ക്കാന്
എനിയ്ക്ക് കഴിയുന്നില്ല രാധേയാ !
അപ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുനിറ
താങ്കള് എനിയ്ക്കാരാണ് സുഹൃത്തെ ?
മിത്രത്തേക്കാള്‍ താങ്കള് എനിയ്ക്ക്
പ്രിയങ്കരനായ കൂടപിറപ്പാണ് ! " ദുര്യോധനന്
വികാരാവേശത്തോടെ രാധേയനെ അണച്ചു
പുല്കി. " സുഹൃത്തെ !
താങ്കളിങ്ങനെ വിഷമിയ്ക്കാതിരിയ്ക്കൂ !
ഞാനൊരു പോംവഴി പറയാം. താങ്കള്
പിതാമഹനോട് ആയുധം വെയ്ക്കാന്
ആവശ്യപ്പെടുക. അപ്പോള് അങ്ങയ്ക്ക്
വേണ്ടി ഞാന് യുദ്ധ രംഗത്ത് വരാം.
അങ്ങയുടെ സന്തോഷത്തില്
കവിഞ്ഞൊന്നും ഈ രാധേയനില്ല.
അങ്ങയുടെ തൃപ്തിക്കൊത്ത വിധം ഞാന്
പാണ്ഡവര്ക്ക് നേരെ പടനയിക്കാം.
ദിവസവും രാത്രി നമുക്കൊരുമിച്ചിരുന്നു
യുദ്ധഗതികള് അവലോകനം ചെയ്യുകയും ആവാം.'
രാധേയന്റെ നിര്ദ്ദേശം സ്വീകാര്യമായി തോന്ന
ദുര്യോധനന് സുഹൃത്തിനെ മടക്കി അയച്ച
ശേഷം പിതാമഹന്റെ കുടാരത്തിലെയ്ക്ക് നടന്നു.
ദുര്യോധനന് മുത്തച്ഛന്റെ കൂടാരത്തിലെത്തി
പതിവുപോലെ അദ്ദേഹത്തെ വന്ദിച്ചു. ഭീഷ്മര്
തന്റെ പുത്രനെ പിടിച്ചരുകിലിരുത്തി. എന്താണ്
രാജാവേ ! ഇന്നത്തെ പരാതി നേരിട്ടൂ
ചോദിച്ചില്ലെങ്കിലും ഭീഷ്മരുടെ നോട്ടം അത്
പ്രകടമാക്കിയിരുന്നു. മുത്തച്ഛന് എനിയ്ക്ക്
വേണ്ടി നല്ലവണ്ണം പോരുതുന്നുണ്ടന്നു
എനിയ്ക്കറിയാം. പക്ഷേ പാണ്ഡവരില്
ആരെങ്കിലും കൊല്ലപ്പെടാതെ യുദ്ധം ഗതിമാറി
മുത്തച്ഛന്റെ പാണ്ഡവരോടുള്ള
മൃദുസമീപനം എനിയ്ക്കെത്ര നാശം വരുത്തി.
എന്റെ ഇരുപത്തിനാല് സഹോദരങ്ങള്
കൊല്ലപ്പെട്ടു. അങ്ങയെപ്പോലെ ശക്തനായ
മറ്റൊരു പോരാളി ഇല്ലെന്നു
എനിയ്ക്കുറപ്പാണ്. ഒറ്റ ദിവസം കൊണ്ട്
അങ്ങെനിയ്ക്ക് ജയം തേടി തരുമെന്ന് ഞാന്
വൃഥാ ആശിച്ചു. മുത്തച്ഛന്
പാണ്ഡവരെ നേരിടാന് മടിയാണെങ്കില് അങ്ങ്
വിശ്രമിച്ചോളു. ഞാന്
രാധേയനെ രംഗത്തിറക്കാം. അയാള് എനിയ്ക്ക്
വേണ്ടി എന്തും ചെയ്യും" ദുര്യോധനന്റെ മുള്
വാക്കുകള് ഭീഷ്മരുടെ ഹൃദയം പിളര്ത്തി.
അദ്ദേഹം ദുര്യോധനനെ തീഷ്ണമായി നോക്കി.
എങ്കിലും പ്രതികരണം തികച്ചും സൗമ്യമായിരു
,' എന്റെ കുഞ്ഞെ ! ആര്ക്കും ഉള്ക്കൊള്ളാന്
കഴിയാത്ത സ്വഭാവത്തിന്റെ ഉടമയാണ് നീ.
നിനയ്ക്ക് വേണ്ടി ഒരു യജ്ഞം തന്നെയാണ് ഈ
വാര്ദ്ധ്യക്യത്തിലും പകലന്തിയോളം ഞാന്
നടത്തുന്നത്. ഈ യജ്ഞത്തിന്റെ ബലിമൃഗം ഞാന്
തന്നെയാണ്. നിനക്ക്
നിന്നോടല്ലാതെ ആരോടും സ്നേഹമില്ല. ഒന്ന്
ഞാന് തറപ്പിച്ചു പറയുന്നു. പ്രവഞ്ചനാഥനായ
കൃഷ്ണന്റെ സംരക്ഷണത്തിലുള്ള പാണ്ഡവര്
അവധ്യരാണ്. ഞാനെന്നല്ല, നീന്റെ രാധേയന്
പോലും അവരെ കൊല്ലാന് സാദ്ധ്യമല്ല.
വരും വരായ്കകള്
അറിഞ്ഞിട്ടും സന്ധിയില്ലാതെ യുദ്ധത്തിനിറങ്ങ
ി തിരിച്ച നിന്നെക്കുറിച്ചു
ഏറെ സഹതപിയ്ക്കുന്നു. നീ വിഷമിയ്ക്കാതിരി
യ്ക്കൂ ! ഞാന് നാളെ പാണ്ഡവര്ക്കെതി
രെ ശക്തമായി യുദ്ധം ചെയ്യും �
നീന്റെ മനസ്സിനെ തൃപ്തിപ്പെടുത്തും മട്ടില്,
അല്ലാതെ ഒരത്ഭുതവും നീ എന്നില് നിന്ന്
പ്രതീക്ഷിയ്ക്കേണ്ട. പോയ്ക്കൊള്ളു,
പോയി വിശ്രമിയ്ക്കൂ കുഞ്ഞെ !
തൃപ്തിയില്ലാത്ത മനസ്സോടെ ദുര്യോധനന്
പിന്വാങ്ങി ദുര്യോധനനെ സമാധാനിപ്പിച്ചെ
ങ്കിലും, രാധേയന്റെ മനോനില
തീര്ത്തും വ്യത്യസ്ഥമായിരുന്നു. താന്
കുന്തീപുത്രനാണന്നു, മാതാവ്
തന്നെ അംഗീകരിച്ച നിമിഷം മുതല്
അദ്ദേഹം ആകെ മാറിയിരുന്നു. ആ മാറ്റം പ്രിയ
സുഹൃത്ത് അറിയരുതെന്ന് രാധേയന് ആശിച്ചു.
ഭീഷ്മര് തനിയ്ക്ക് നല്കിയ സുവര്ണ്ണവസരത്തെ,
മനസ്സുപാകപ്പെടുത്താനുള്ള സന്ദർഭമായാണ്
രാധേയന് കണക്കിലെടുത്തത്. പാണ്ഡവര്
അവധ്യരാണന്നു ഭീഷ്മര് പറഞ്ഞ
സത്യം തനിയ്ക്കിന്നു അംഗീകരിയ്ക്കാനാ
വും പക്ഷെ തന്റെ പ്രിയ സുഹൃത്തിന്
അതറിയില്ല. അദ്ദേഹത്തിന്റെ തൃപ്തിയ്ക്ക്
വേണ്ടി എനിയ്ക്ക് സഹോദരങ്ങളോട്
യുദ്ധം ചെയ്തെ പറ്റു. ഉറക്കം കണ്പോളകളില്
തുങ്ങിയിട്ടും, രാധേയനുറങ്ങാനായില്ല
യുദ്ധത്തിന്റെ ഒന്പതാം ദിവസം സമാഗതമായി പി
പറഞ്ഞ പോലെ യുദ്ധം ചെയ്താല് ഒരു പക്ഷെ,
ഇന്നത്തെ കൊണ്ട് ഗതി തനിയ്ക്കുനുകൂലമ
ാകുമെന്ന് ദുര്യോധനന് വ്യാമോഹിച്ചു.
അദ്ദേഹം, സൈന്യാധിപനായ
ഭീഷ്മരുടെ രക്ഷയ്ക്ക് വേണ്ട സജ്ജീകരണങ്ങള്
ഏര്പ്പെടുത്തി. ശിഖണ്ഡിയോട് പിതാമഹന്
യുദ്ധം ചെയ്യില്ല.
ശിഖണ്ഡി ഭീഷ്മരുടെ നേര്ക്കുനേര് വരാത്ത
വിധം സൈന്യത്തെ അണിനിരത്തണമെന്നു
ദുശ്ശാസനനെ നിഷ്ക്കര്ഷിച്ചു.
ഭീഷ്മര് തന്റെ സേനയെ സര്വ്വതോ ഭദ്ര മെന്ന
വ്യുഹത്തില് ക്രമീകരിച്ചു. ഭീഷ്മര്ക്കുവേണ്ട
സുരക്ഷ കവചം തീര്ത്തുകൊണ്ട് ദ്രോണര്, കൃപര്,
അശ്വത്ഥാമാവ്, ജയദ്രഥന്, ധാര്ത്തരാഷ്ട്രര
് എന്നിവര് അണിനിരന്നു. ത്രിഗർത്തന്മാരു
ം അർജ്ജുനനു വെല്ലു വിളിയായി മുന്നിൽ
നിലയുറപ്പിച്ചു.
പാണ്ഡവരുടെ സൈന്യവും ശക്തമായിരുന്നു.
യുധിഷ്ഠിരൻ, ഭീമൻ, നകുലസഹദേവന്മാർ മുന്
നിരയിൽ നിന്നു. അവരുടെ തൊട്ടു
പിന്നിലായി ധൃഷ്ടദ്യുമ്നൻ, സാത്യകി, വിരാടൻ,
ചേകിതാനൻ, അർജ്ജുനൻ എന്നിവർ നിന്നു.
അവരുടെ പിന്നിലായി ഘടോൽക്കചൻ, കേകയ
സഹോദരന്മാർ, ശിഖണ്ഡി, അഭിമന്യു,
എന്നിവരും നിലയുറപ്പിച്ചു. യുദ്ധം തുടങ്ങി. പിൻ
നിരയിൽ നിന്ന് അഭിമന്യു കൗരവ
സൈന്യത്തെ ആക്രമിച്ചു. അദ്ദേഹം കൗരവ
വ്യൂഹം തകർത്ത് ഉള്ളിൽ പ്രവേശിച്ചു.
സ്വർണ്ണാഭമായ കാന്തിയോടു കൂടിയ ആ യുവ
കേസരി തന്റെ യുദ്ധ പാടവം കൊണ്ട് ശത്രു
പക്ഷത്തെ നിർവീര്യമാക്കി.
തുടർച്ചയായി ശരങ്ങൾ വര്ഷിച്ചുകൊണ്ട് നിന്ന
ആ അർജ്ജുന പുത്രൻ, ശരങ്ങൾ കൊണ്ട് തനിക്കു
ചുറ്റും ഒരു പ്രഭാമണ്ഡലം തീർത്തു. ശത്രു ആയിട്ട്
പോലും ദുര്യോധനൻ
അഭിമന്യുവിന്റെ മികവിനെ പുകഴ്ത്തി. "നോക്കൂ
അയാൾ അര്ജ്ജുന പുത്രനാണെന്ന്
വിളിച്ചറിയിക്കുകയാണ്.
പാടവം അപാരം തന്നെ." ഞൊടിയിടയിൽ
ദുര്യോധന ബുദ്ധി ഉണർന്നു പ്രവർത്തിച്ചു.
അദ്ദേഹം അലംബുഷനെ അഭിമന്യുവിനെ നേരിടാന
അലംബുഷൻ അഭിമന്യുവിനെ വെല്ലുവിളിച്ചു.
അയാൾ മായ കൊണ്ട് യുദ്ധ ഭൂമിയാകെ ഇരുൾ
പരത്തി. അഭിമന്യു വർദ്ധിച്ച
കോപത്തോടെ 'സൂര്യാസ്ത്രം' ജപിച്ച് വിട്ട്
യുദ്ധ ഭൂമിയിലെ ഇരുട്ടകറ്റി.
അഭിമന്യുവിന്റെ അസ്ത്രങ്ങൾ
അലംബുഷനെ ഏറെ പീഡിപ്പിച്ചു. അലംബുഷൻ
യുദ്ധ ഭുമി വിട്ടോടി. ഭീഷ്മർ
അഭിമന്യുവിനെ നേരിട്ടു.
യുദ്ധം അതി ശക്തമായി തീർന്നു. കൃപർ,
സാത്യകിയെ നേരിട്ടു.
സാത്യകിയുടെ അസ്ത്രങ്ങളോട് ചെറുത്തു
നില്ക്കാനകാതെ കൃപർ ബോധരഹിതനായി തെര
തട്ടിൽ വീണു. അശ്വർത്ഥാമാവ്
മാതുലന്റെ സഹായത്തിനെത്തി.
സാത്യകി അശ്വർത്ഥാമാവിന്
റെ വില്ലും കൊടിയും മുറിച്ചു. പ്രത്യസ്ത്രമായി
അശ്വർത്ഥാമാവയച്ച ഘോരാസ്ത്രങ്ങൾ
സത്യകിയെ ബോധാരഹിതനാക്കി.
ബോധം വീണ്ടെടുത്ത
സാത്യകി അശ്വർത്ഥാമാവിനെ ശരങ്ങൾ
കൊണ്ടുമൂടി. ദ്രോണർ
പുത്രന്റെ സഹായത്തിനെത്തി.
സാത്യകിയുടെ വീര്യം ശക്തമായി തുടർന്നു.
അർജ്ജുനനൻ ശിഷ്യന് സഹായവുമായെത്തി.
അർജ്ജുനനെ നേരിൽ കണ്ടപ്പോൾ
ദ്രോണരുടെ മനസ്സിൽ പുത്ര നിർവിശ്ശേഷമായ
വാത്സല്യം ഉടലെടുത്തു. നിമിഷങ്ങൾക്കകം അത്
മിന്നി മാഞ്ഞു. - എല്ലാം മറന്നേ തീരു.
അർജ്ജുനൻ തന്റെ യോഗ്യനായ
എതിരാളി മാത്രമായി അംഗീകരിക്കാൻ ദ്രോണർ
മനസ്സ് പാകപ്പെടുത്തി.
ദന്ദ്വയുദ്ധം ശക്തമായപ്പോൾ
ദ്രോണരുടെ സഹായത്തിനായി, ദുര്യോധനൻ
ശുശർമ്മാവിനെ നിയോഗിച്ചു. അർജ്ജുന
സഹായവുമായി ധൃഷ്ടദ്യുമ്നനെത്തുമോ എന്ന്
രാജാവ് ഭയപ്പെട്ടു. അയാൾ
ദ്രോണരുടെ ഘാതകനായി ജന്മമെടുത്തവനാണ്.
ശിഷ്യന്റെ അസ്ത്ര പ്രയോഗം കണ്ട്
ദ്രോണരുടെ മനസ്സ് മനം കുളിർത്തു. ബ്രാഹ്മണ
കുലത്തിൽ പിറന്ന താൻ ക്ഷത്രിയ
വൃത്തി സ്വീകരിക്കേണ്ടി വന്ന
നിമിഷത്തെ ദ്രോണർ മനസ്സില് ശപിച്ചു.
അർജ്ജുനൻ 'വായവ്യാസ്ത്രം' അയച്ചു കൗരവ
സൈന്യത്തിൽ ഭയപ്പാട് സൃഷ്ടിച്ചു.
ഗുരുവും മടിച്ചു നിന്നില്ല. പ്രത്യസ്ത്രമായി
'ശൈലാസ്ത്രം' അയച്ചു കാറ്റിനെ വശത്താക്കി.
ആ ഗുരു ശിഷ്യന്മാർ പരസ്പരം മന്ദഹസിച്ചു.
മറ്റൊരു വശത്ത്
യുധിഷ്ഠിരനും ഭീമനും കൂടി ഭീഷ്മരെ നേരിട്ടു. ഭീമൻ
ഗദകൊണ്ട് ഭീഷ്മരെ പീഡിപ്പിച്ചു.
അപകടം മണത്തറഞ്ഞ ദുര്യോധനൻ മത്ത
ഗജങ്ങളെ ഭീമനെ നേരിടാനയച്ചു. ഭീമൻ ഗജ
സൈന്യത്തെ നശിപ്പിയ്ക്കാൻ പിൻമാറി.
ഭീഷ്മർ
സംഹാരരുദ്രനെ പോലെ ആവേശത്തോടെ ശത്രുനി
തുടങ്ങി. പാണ്ഡവപക്ഷത്തുള്ള
ഏറെ യോദ്ധാക്കൾ ഒത്തൊരുമിച്ചു
പ്രതിരോധം സൃഷ്ടിച്ചുപോലും ഭീഷ്മ
ശക്തിയെ തളയ്ക്കാൻ അവർക്കായില്ല.
ദുര്യോധനനു വേണ്ടി ക്രൂരമായ ഒരു
മഹാ യജ്ഞം തന്നെ ഭീഷ്മർ നടത്തി.
നിരപരാധികളായ പാണ്ഡവ
സൈനികരെ ഒട്ടും കരുണയില്ലാതെ അദ്ദേഹം ക
ത്രിഗർത്തന്മാരെ നേരിടുന്നതിനിടയിൽ
അർജ്ജുനനൻ ഭീഷ്മര്ക്ക് നേരെ വരാതിരിക്കാനുള്ള
തന്ത്രം ദുര്യോധനൻ മെനഞ്ഞു കൊണ്ടിരുന്നു.
യുധിഷ്ഠിരനും ഭീമനും ഭീമർക്കെതിരെ പ്രതിരോധ
നിടയിൽ തങ്ങളാലാവും വിധം ശത്രു
സൈന്യത്തെ നശിപ്പിച്ചു കൊണ്ടിരുന്നു.
സേനയുടെ നഷ്ടത്തിൽ ദു:ഖിതനായ രാജാവ്
ശല്യരെ പ്രതിരോധം സൃഷ്ട്ടിക്കാൻ
ചുമതലയേൽപ്പിച്ചു. അദ്ദേഹത്തിനു നകുല
സഹദേവനമാരെയാണ് നേരിടേണ്ടി വന്നത്.
ശല്യരെ സംബന്ധിച്ച് അത് വേദനയേറിയ
കർമ്മം തന്നെയായിരുന്നു. അറിയാതെ വായിൽ
നിന്ന് വീണു പോയ
ഒരഭിനന്ദനം ഇത്രയേറെ വിനയുണ്ടാക്കുമെന്നു
ആ ധർമ്മിഷ്ടൻ സ്വപ്നേപി ചിന്തിച്ചിരുന്നില്ല.
നിയോഗിക്കപ്പെട്ട
ദൌത്യം ചെയ്തെ മതിയാകൂ. എന്നാൽ നകുല
സഹദേവന്മാർ, ശല്യരെ ഒഴിവാക്കി മറ്റൊരു
യുദ്ധ രംഗത്തേക്ക് പിൻമാറി.
വെയിലിന്റെ ചൂടുകൂടും തോറും, ഭീഷ്മ ശക്തിക്ക്
കരുത്തു കൂടി. പ്രായത്തെ അതി ജീവിക്കുന്ന
അസ്ത്ര
പ്രയോഗം ഏവരും കണ്ണിമയ്ക്കാതെ ആ
വൃദ്ധനെ തന്നെ നോക്കി നിന്നു. പാണ്ഡവ
സൈന്യത്തിന്റെ ഭയാനകമായ കുറവ്
കൃഷ്ണന്റെ ശ്രദ്ധയിൽ പെട്ടു.
അദ്ദേഹം അർജ്ജുനനോട് പറഞ്ഞു " ഭീഷ്മർ
നിങ്ങൾ അഞ്ചുപേർ ഒഴികെയുള്ള പാണ്ഡവ
സൈന്യം മുഴുവൻ ഭസ്മീകരിക്കാനുള്ള
തീവ്രയത്നത്തിലാണ്.
ഉടനെ എന്തെങ്കിലും ചെയ്തെ പറ്റു.
ഭീഷ്മരുടെ മരണത്തോടെ മാത്രമേ യുദ്ധ
ഗതി മാറു. മടിയ്ക്കാതെ ഉണർന്നു പ്രവർത്തിക്കൂ
കൗന്തേയാ ! "
യുദ്ധാരംഭാത്തിലുണ്ടായ
വിഷാദവും ആലസ്യവും വീണ്ടും അർജ്ജുനനെ പിടി
"കൃഷ്ണാ! സ്വജന ഹത്യ പാപമാണ്. പാപ
കർമത്തിലൂടെ നേടിയെടുക്കുന്ന
വിജയം എനിയ്ക്ക് നരകമാണ്
പ്രദാനം ചെയ്യുക. എന്റെ പ്രിയപ്പെട്ട
പിതാമഹനെ ഞാൻ എങ്ങനെയാണ് കൊല്ലുക?
എങ്കിലും രഥം മുന്നോട്ടു നയിക്കൂ കൃഷ്ണാ !
മന്ദിച്ച മനസാണെങ്കിലും ഞാൻ ദുഃഖത്തോട്
കൂടി എന്റെ ചുമതല നിർവഹിക്കാം ! "
തന്റെ എതിരെ വന്ന
അർജ്ജുനനെ അഭിനന്ദിക്കും പോലെ ഭീഷ്മർ
ആരവം മുഴക്കി. അർജ്ജുനൻ
ആർക്കോ വേണ്ടി ഇടതടവില്ലാതെ അസ്ത്രപ്രയ
പക്ഷെ, അതൊന്നും ശത്രു
പക്ഷത്തെ ചെറുതായി പോലും പോറലേൽപ്പിച്ച
്ല. ഏറെ താമസിയാതെ പാണ്ഡവ സേന ഭീഷ്മരാൽ
ഭസ്മീകരിക്കുമെന്നു തോന്നിയ കൃഷ്ണൻ
കോപകുലനായി.
അദ്ദേഹം കുതിരകളുടെ കടിഞ്ഞാണ്
വലിച്ചെറിഞ്ഞു. തേർതട്ടിൽ
നിന്നും ചാടിയിറങ്ങിയ കൃഷ്ണന്റെ കയ്യിൽ
ചക്രായുധം കാണപ്പെട്ടു.
ചക്രായുധം ചുഴറ്റിക്കൊണ്ട്
ക്രോധാവേശത്തോടെ അദ്ദേഹം ഭീഷ്മർക്കു
നേരെ ചെന്നു. " ഭീഷ്മർ വധിയ്ക്കപ്പെട്ടു! !.
ഏവരും ഒരേ ശബ്ദത്തിൽ ഉത്ഘോഷിച്ചു. പക്ഷെ,
ഭീഷ്മരുടെ മുഖം തീർത്തും ശാന്തമായിരുന്നു.
കോപിഷ്ടനായി, തന്റെ നേരെ പാഞ്ഞടുത്ത
മാധവന്റെ മുന്നിൽ പ്രശാന്തമായ
മനസ്സോടെ ഭീഷ്മർ പ്രതികരിച്ചു. " വരിക !
ദ്വാരകനാഥാ ! ഈ ഒരു നിമിഷത്തിനായി ഞാൻ
എത്ര നാളായി കാത്തിരിക്കുന്നു.
അങ്ങെന്നെ സംസാര ബന്ധത്തിൽ
നിന്നും മോചിപ്പിച്ചാലും. അങ്ങയാൽ ഒരിക്കൽ
വീണു കിട്ടിയ ഈ ജന്മം വീണ്ടും ഈ വൃദ്ധൻ
അങ്ങേയ്ക്ക് മുന്നില്
കാണിയ്ക്കയായി അർപ്പിക്കുന്നു.
ഭയപ്പാടോടെ ഞെട്ടിയുണർന്ന അർജ്ജുനൻ
രഥത്തിൽ നിന്ന് മറിഞ്ഞു വീണു. ആ വീഴ്ച
ഭഗവാന്റെ കാൽ ചുവട്ടിലായിരുന്നു. അദ്ദേഹം ആ
കാൽ പാദങ്ങളിൽ വീണു കെട്ടിപിടിച്ചു
പൊട്ടി കരഞ്ഞു. കൃഷ്ണൻ
അർജ്ജുനന്റെ പിടി വിടിവിയ്ക്കുന്ന ശ്രമത്തിൽ
ഏറെ ക്രുദ്ധനായി കാണപ്പെട്ടു. ഉഗ്ര വിഷമുള്ള
സർപ്പത്തിന്റെ ചീറ്റൽ പോലെ അത്
ഭയാനകമായിരുന്നു. കൃഷ്ണ പദങ്ങൾ കണ്ണീർ
കൊണ്ട് പാർത്ഥൻ നനച്ചു. " അരുതേ കൃഷ്ണാ !!
അങ്ങതു ചെയ്യരുത്. ലോകം അസത്യവാദിയെന്നു
അങ്ങയെ വിലയിരുത്താൻ ഞാനനുവദിയ്ക്കില്ല.
അങ്ങയുടെ യശസ്സിനു
ഒരിക്കലും കളങ്കം വരരുത്. ഞാൻ
എന്റെ മൗഢ്യം ഉപേക്ഷിക്കുന്നു. കൃഷ്ണാ !
അങ്ങ് ഉപദേശിച്ചതെല്ലാം ഞാൻ
വീണ്ടും ഓർമ്മയിൽ വരുത്തിയിരിക്കുന്നു. വരൂ !
മാധവാ ! വന്നീ പാർത്ഥന്റെ ചെമ്മട്ടി ഏ
ന്തിയാലും.
നമ്മുടെ മൈത്രിയുടെ പേരിലും സത്യത്തിന്റെ പേര
ഇനി ഒരു
മൗഢ്യവും അർജ്ജുനനെ ബാധിയ്ക്കില്ല .
കൃഷ്ണൻ മനസ്സാ സന്തോഷിച്ചെങ്കി
ലും തേരിലേക്ക് മടങ്ങിയ കൃഷ്ണ
മുഖാംബുജം തെളിഞ്ഞിരുന്നില്ല. അർജ്ജുനൻ
ഭീഷ്മർക്കെതിരെ ശക്തമായി പോരാടി. കൗരവ
സൈന്യത്തിന് നല്ല രീതിയിൽ നാശം വരുത്തി.
സൂര്യാസ്തമയത്തോടെ ഒൻപതാം ദിവസ
യുദ്ധം തീർന്നു. കരുത്തനായ ഭീഷ്മരുടെ സംഹാര
താണ്ഡവത്തിനു തടയിടേണ്ട വഴിയെ പറ്റിയാണ്
പാണ്ഡവരേവരും ചിന്തിച്ചത്. അവർ
കൃഷ്ണനുമായി കൂടിയാലോചിയ്ക്കാൻ ഒരുമ്പെട്ടു.
യുധിഷ്ഠിരൻ പറഞ്ഞു. " പ്രഭോ !
യുദ്ധത്തിന്റെ ഗതിയിൽ
ഞാനത്യന്തം വ്യാകുലനാണ്. മുത്തച്ഛൻ
യുദ്ധക്കളത്തിൽ അക്ഷരാർഥത്തിൽ തീ മഴ
പൊഴിയിക്കുകയാണ്. ഒരു പരിധിയിൽ
കൂടുതലൊന്നും ചെയ്യൻ കഴിയാതെ ഞങ്ങൾ
കുഴങ്ങുകയാണ് കൃഷ്ണാ ! ഈ യുദ്ധം പാണ്ഡവ
വിനാശമാകുമോ എന്നുപോലും ഞാൻ
ഭയക്കുകയാണ്. അർത്ഥ ലാഭത്തേക്കാൾ,
അർത്ഥം ത്യജിച്ചുള്ള വനവാസമാണ് കാമ്യം.
ഒന്നും വേണ്ടായിരുന്നു, പക്ഷെ തുടങ്ങിപ്പോയ
യജ്ഞം പൂർത്തീകരിച്ചല്ലേ പറ്റു. ഒന്ന്
നിർത്തിയിട്ടു ഗദ്ഗദ കണ്ഠനായി യുധിഷ്ഠിരൻ
വീണ്ടും പറഞ്ഞു. എന്റെ സഹോദരങ്ങൾ,
ദ്രൗപതി മുതലായവർ എത്ര
മാത്രം ദു:ഖിയ്ക്കുന്നു. അവർ ക്ക് വേണ്ടിയാണ്
ഈ നീക്കം നടത്തിയത്. ക്ഷത്രിയ
ധർമ്മം തന്നെ കൊല്ലും കൊലയുമല്ലേ?
ഭീഷ്മരെ വീഴ്ത്താനുള്ള
ഏതെങ്കിലും തന്ത്രം നിർദ്ദേശിക്കൂ കൃഷ്ണാ !
ശരണാഗതനായ അങ്ങേയ്ക്ക്
മാത്രമേ പാണ്ഡവരെ രക്ഷിക്കാനാകൂ.
കൃഷ്ണൻ
ഏറേ അനുകമ്പയോടെ യുധിഷ്ഠിരനെ നോക്കി. "
യുധിഷ്ഠിരാ ! അങ്ങ് നിരാശയ്ക്ക്
ഇടം കൊടുക്കരുത്. അങ്ങയ്ക്കു
അങ്ങയുടെ സഹോദരന്മാരുണ്ട്. പിന്നെ ഈ ഞാൻ
തന്നെ നിങ്ങളുടെ കൂടെയില്ലേ ? ഭീഷ്മരോടുള്ള
സ്നേഹം മൂലം അദ്ദേഹത്തെ അർജ്ജുനൻ
പോലും പൂർണ മനസ്സോടെ നേരിടുന്നില്ല.
നിങ്ങൾക്ക് വേണ്ടി ഞാൻ അതും ചെയ്യും.
ഭീഷ്മരെ ഏവരുടെയും മുന്നിൽ വെച്ച് ഞാൻ
വധിയ്ക്കും. നിങ്ങളുടെ നന്മയ്ക്കു
വേണ്ടി ഉഴിഞ്ഞു വെച്ചതാണീ കൃഷ്ണ ജന്മം.
നിങ്ങളുടെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്.
മിത്രങ്ങൾ എനിയ്ക്കും മിത്രങ്ങളാണ്.
കാരണം ഞാൻ
സത്യത്തിനും ധർമത്തിനും വേണ്ടി നില
കൊള്ളുന്നു. അർജ്ജുനൻ എനിയ്ക്ക് പ്രിയനാണ്.
അദ്ദേഹത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും.
അത് പോലെ ഈ
സവ്യസാചിയുടെ ഓരോ തുടിപ്പും കൃഷ്ണനവകാശ
്ടതാണ്.അത്രമാത്രം അഭേധ്യമാണ്
ഞങ്ങളുടെ ബന്ധം. കൗരവ
സന്ദേശവുമായി യുദ്ധത്തിനു മുന്നിലെത്തിയ
ഉലൂകൻ വഴി അർജ്ജുനനൻ
പ്രതി സന്ദേശം കൊടുത്തു വിട്ടിരുന്നു. "
യുദ്ധത്തിൽ ഭീഷ്മരെ താൻ
ആദ്യം തന്നെ വധിയ്ക്കും എന്ന്. " ആ
ശപഥം വ്യർത്ഥമായിക്കൂടാ. അർജ്ജുനനു
വേണ്ടി ഞാൻ ആ കൃത്യം ചെയ്യും. അല്ലാത്ത
പക്ഷം, അർജ്ജുനൻ ആ യജ്ഞത്തിന്
വേണ്ടി മനസ്സിനെ ദൃഢമായി സജ്ജമാക്കുക.
നിവാത കവചൻമാരെയും,
കലകേകന്മാരെയും ഒറ്റയ്ക്ക് നേരിട്ട
കിരീടിയ്ക്ക് അസാദ്ധ്യമായി ഒന്നുമില്ല.
ഭീഷ്മനെ വധിയ്ക്കാൻ കഠിന
ശ്രമത്തിന്റെ ആവശ്യം ഒട്ടും തന്നെ ഇല്ല.
സ്വന്ത ബന്ധങ്ങളും കടുത്ത ബഹുമാനവുമാണ്
അദ്ദേഹത്തിനു തടസ്സം.
ഞാനെത്രയോ ഉപദേശിച്ചു.
അപ്പോഴെല്ലാം എന്നോട് പറയും ഇനി ഒരു
മൗഢ്യവും എന്നെ ബാധിക്കില്ല കൃഷ്ണാ! അങ്ങ്
പറയും പോലെ ക്ഷത്രിയ ധർമ്മം നിറവേറ്റാൻ
ഞാൻ പ്രതിജ്ഞാ ബദ്ധനാണ്. എന്നാൽ ഞാൻ
മനസ്സിലാക്കുന്നു. നിങ്ങളിലെ നന്മയാണ്
നിങ്ങളെ പിന് തിരിപ്പിയ്ക്കുന്ന ഘടകം.
നിങ്ങള്ക്ക് ഒരു നല്ല കൊലയാളി ആകാനുള്ള
മനക്കരുത്തില്ല. എനിയ്ക്ക് അത്
വേണ്ടുവോളമുണ്ട്.അത്തരത്തിൽ
ഞാനെന്റെ മനസ്സിനെ പാകപെടുത്തിയിരി
ക്കുന്നു. എനിക്ക് സുഖവും, ദു:ഖവും, നന്മയും,
തിന്മയും, ശരി തെറ്റ് എല്ലാം ഒരു പോലെയാണ്.
ഞാൻ ബന്ധവിമുക്തനാണ്. എനിക്ക്
സിംഹവും മാനും ഒരു പോലെയാണ്.
എന്റെ കർത്തവ്യത്തിൽ മാത്രം ഞാൻ
ശ്രദ്ധിക്കുന്നു. അതിന്റെ ശുഭാശുഭ ഫലങ്ങൾ
എന്നിൽ നിന്ന് എത്രയോ അകലെയാണ്.
അതിനാൽ സ്തുതിയും നിന്ദയും എനിക്ക്
ബാധകമല്ല. ഞാൻ സ്വതന്ത്രനാണ്, മുക്തന്നാണ്.
അങ്ങനുവദിച്ചാൽ
ഭീഷ്മരുടെ മരണം ഞാനുറപ്പാക്കും.
അതിന്റെ പാപം എന്നെ സ്പർശിക്കുക
പോലുമില്ല." കൃഷ്ണൻ നിറുത്തി,
നിശബ്ദനായി നില കൊണ്ടു.
ഗദ്ഗദ കണ്ഠനായ യുധിഷ്ഠിരൻ
തൊഴുകൈയ്യോടെ കൃഷ്ണനു
സമീപം അദ്ദേഹത്തെ സ്പർശിച്ചിരുന്ന
ു."ജഗദീശ്വരാ ! അങ്ങയ്ക്കു
കഴിയാത്തതായി ഒന്നും ഈ പ്രപഞ്ചത്തിലില്
ലെന്നു എനിക്കറിയാം.
സർവ്വതിന്റെയും കാര്യവും, കാരണവും,
കർത്താവും അങ്ങ് തന്നെയാണ്. അങ്ങ്
വിശ്വത്തിന്റെ ആദിയും അന്ത്യവുമാണ്.
പ്രപഞ്ചത്തിൽ വസിക്കുന്ന അങ്ങ് പ്രാപഞ്ചിക
ജീവിതത്തിൽ
നിന്നും തീർത്തും മുക്തനാണെന്നും അറിയുന്നു.
അങ്ങ് സ്വന്തം കൈ കൊണ്ട്
ഞങ്ങളെ രക്ഷിക്കാൻ തീരുമാനിച്ചിരിക
്കുകയാണ്. അങ്ങ് അർജ്ജുന സാരഥി മാത്രമല്ല.
ഞാനുൾപ്പെടെയുള്ള പ്രപഞ്ചത്തിന്റെ
സാരഥിയാണ്. ഇത്രയും ഞങ്ങൾക്കുവേണ്ടി
കരുണയോടെ തീരുമാനമെടുത്ത
അങ്ങയുടെ വാക്കുകൾ അസത്യയമായി തീരാൻ
ഞാൻ അനുവദിയ്ക്കില്ല. ആ ഒരു
കളങ്കം അങ്ങയുടെ മേൽ പതിയ്ക്കുന്നത്
എനിക്ക് മരണ തുല്യമാണ്. യുദ്ധത്തിൽ
ആയുധം എടുക്കില്ല എന്ന അങ്ങയുടെ വാക്ക്
എന്നും സത്യമായിരിക്കണം. ഭീഷ്മ വധത്തിനു
നമുക്ക് മറ്റൊരു വഴി കണ്ടെത്താം. " അൽപ
നിമിഷത്തെ മൗനത്തിനു ശേഷം യുധിഷ്ഠിരൻ
പറഞ്ഞു. കൃഷ്ണാ! എന്റെ മനസ്സിൽ ഒരു
മാർഗ്ഗം തെളിയുന്നു. അന്ന്
യുദ്ധാരംഭദിവസം ഞാൻ
മുത്തച്ഛന്റെ അനുഗ്രഹത്തിന്
വേണ്ടി ചെന്നപ്പോൾ അദ്ദേഹം എന്നോട്
പറഞ്ഞു. " ദുര്യോധനന്റെ അടിത്തൂണ് പറ്റുന്ന
സെവകനായതു കൊണ്ട് മാത്രം, യുദ്ധത്തിൽ
അയാൾക്കുവേണ്ടി എന്റെ കർത്തവ്യം നിർവഹിച്
അദ്ദേഹം മനസ്സുകൊണ്ട് ഞങ്ങളെയാണ്
ഏറെ സ്നേഹിക്കുന്നത്. നമുക്ക്
അദ്ദേഹത്തിൻറെ അടുത്ത് ചെല്ലാം.
തന്നെ കൊല്ലാനുള്ള
പോം വഴി അദ്ദേഹത്തിനോട് തന്നെ നേരിട്ട്
ചോദിക്കാം. തീർച്ചയായും അദ്ദേഹത്തിനത്
സ്വാഗതാർഹമായിരിക്കുമെന്നു എന്റെ എളിയ
ബുദ്ധി ഉപദേശിക്കുന്നു.
കൃഷ്ണാ അങ്ങീ ദാസന്റെ അഭിപ്രായത്തോട്
യോജിക്കുകയാണെങ്കിൽ നമുക്കൊരുമിച്ചു
മുത്തച്ഛന്റെ അടുക്കൽ പോകാം."
അവർ ഏവരും ഇരുളിന്റെ മറവിൽ
ഭീഷ്മരുടെ ശിബിരം ലക്ഷ്യമാക്കി നടന്നു. ആ
സമയം കൂരിരുട്ടാൽ ദുര്യോധന
ശിബിരം നിശബ്ദമായിരുന്നു. ഏവരും ഗാഢ
നിദ്രയിലായിരുന്നു. തന്റെ കാല്ക്കൽപ്രണമിച്ച
പേരക്കുട്ടികളെ ഭീഷ്മർ
സ്നേഹപൂർവ്വം പിടിച്ചരികിലിരുത്തി. "വരൂ !
കൃഷ്ണാ ! അങ്ങയെ കണ്ടു ഈ ഭക്തന അതീവ
സന്തുഷ്ടനായിരിക്കുന്നു." കൃഷ്ണൻ അകത്തു
കടന്നിരുന്നു. പിതാമഹാൻ തന്റെ പേരക്കുട്ടികളുട
െ യുദ്ധ പാടവത്തെ പേരെടുത്തു പറഞ്ഞ്
അഭിനന്ദിച്ചു. അർജ്ജുനന്റെ കഴിവിനെ ക്കുറിച്ച്
അദ്ദേഹം ഏറെ വാചാലനായി.
അദ്ദേഹം ചോദിച്ചു. " കുട്ടികളെ ! നിങ്ങൾ ഈ
കൂരിരുട്ടിൽ
മുത്തച്ഛനെ തേടി എത്തിയതെന്തിനാണ്?
എന്നിൽ നിന്ന് എന്തോ നിങ്ങൾ
ആഗ്രഹിക്കുന്നു പറയൂ. " യുധിഷ്ഠിരൻ
ശിശുസഹാജമായ
നൈർമല്യത്തോടെ തന്റെ പിതാമഹനോട്
അന്വേഷിച്ചു. "മുത്തച്ഛാ !അങ്ങ് 'വിജയീഭവ ! '
എന്ന് എന്നെ ആശംസിച്ചല്ലോ -
അങ്ങയുടെ വാക്കുകള വ്യർത്ഥമാകില്ലെന്നു
എനിയ്ക്കുറപ്പാണ്.
എങ്കിലും ഇന്നത്തെ അങ്ങയുടെ പോരാട്ട
വീര്യം ഞങ്ങളുടെ പ്രീതിക്ഷയ്ക്കു
മങ്ങലേല്പിയ്ക്കുന്നു. ഞങ്ങളെ ഈ വിഷമ
വൃത്തത്തിൽ നിന്ന് കരകേറ്റാൻ അങ്ങയ്ക്കു
മാത്രമേ ആകൂ. " വാർദ്ധ്യക്യത്താൽ ചുളിഞ്ഞ
കൈകൾ കൊണ്ട് അദ്ദേഹം തന്റെ കൊച്ചു
മക്കളുടെ ശിരസ്സിൽ തലോടി. " കുഞ്ഞേ !
നിങ്ങള്ക്ക് എന്ത് ഈ മുത്തച്ഛനോട്
ചോദിക്കാം. ജീവന കളഞ്ഞും ഞാനത്
നിങ്ങൾക്ക് നേടിത്തരും. അത്രമേൽ
എനിയ്ക്കെന്റെ കുട്ടികൾ പ്രിയപ്പെട്ടവരാണ്. "
" പിതാമഹാ അങ്ങ് യുദ്ധ രംഗത്ത് തുടരുന്ന
അത്രയും നാൾ ഞങ്ങൾക്ക് ജയം മരീചികയാണ്.
അങ്ങയുടെ പതനം ഞങ്ങൾക്ക്
എങ്ങനെ ഉറപ്പാക്കാനാകും ? യുദ്ധം ഞങ്ങൾക്ക്
ജയിച്ചേ തീരു. ഒരു ശപഥവും വ്യർത്ഥമായിക്ക
ൂടാ.. "തന്റെ പാദത്തിൽ വീണ
യുധിഷ്ഠിരന്റെ അശ്രുക്കളുടെ നനവ്
ഇരുളുകളിലും ഭീഷ്മരറിഞ്ഞു.
" കുഞ്ഞേ ! എനിയ്ക്ക് ജീവിക്കാനുള്ള
മോഹം എന്നെ നശിച്ചു. സ്വച്ഛന്ദമൃത്യു ആയ
എന്നെ കൊല്ലാൻ ആരാലും സാധ്യമല്ല.
എന്റെ അച്ഛൻ എനിയ്ക്ക് നല്കിയ വര
ബലം അത്ര ദൃഢമാണ്. അതിനു
വേണ്ടി തന്റെ തപശക്തി മുഴുവൻ ആ സാധു
അർപ്പിച്ചിരുന്നു. എന്നാലും നിങ്ങൾക്കത്
സാധിയ്ക്കുമെങ്കിൽ ഞാൻ കൃതാർത്ഥനാണ്. "
തന്നെ തന്നെ നോക്കി നിന്ന
കൊച്ചുമക്കളുടെ മനസ്സ് വായിച്ചറിഞ്ഞ
ഭീഷ്മർ പറഞ്ഞു. " എന്നെ വീഴ്ത്താൻ കഴിവുള്ള
രണ്ടു പേരെ ഈ ഭൂമിയിലുള്ളൂ. ഒന്ന് ഉത്തമ
പുരുഷനായ കൃഷ്ണൻ, മറ്റയാൾ അർജ്ജുനൻ. " ഭീഷ്മർ
അർജ്ജുനനെ പിടിച്ചു മടിയിലിരുത്തി.
"എന്റെ കുഞ്ഞേ ! എനിയ്ക്ക് നേരെ വരുമ്പോൾ
എന്തുകൊണ്ട് നിന്റെ ലക്ഷ്യം പിഴയ്ക്കുന്നു ?
ഞാൻ ശപിയ്ക്കുമെന്ന ഭയമാണോ ?
അതൊരിയ്ക്കലുമില്ല. പറ്റുമെങ്കിൽ
നാളെ തന്നെ നീ എന്നെ സംസാര ബന്ധത്തിൽ
നിന്ന് വിമുക്തനാക്കൂ. എനിയ്ക്ക്
ജീവിതം അത്രമേൽ മടുത്തിര്യ്ക്കുന്നു പുത്രാ !
"താൻ പെട്ടെന്ന് ഒരു ശിശുവായപോലെ അർജ്ജുനനു
അനുഭവപ്പെട്ടു. ശതശ്രുംഗത്തിൽ നിന്നെത്തിയ
കുട്ടികളായ
ഞങ്ങളെ മടിയിലിരുത്തി താലോലിച്ച ' ഈ
കൈകൾ' ശാഠ്യം പിടിയ്ക്കുമ്പോൾ, ഈ
നെഞ്ചിലെ ചൂടിൽ പലപ്പോഴും താൻ
പരിസരം മറന്നു ഉറങ്ങിയിട്ടുണ്ട്. ഒരുൾ പ്രേരണ
പോലെ അർജ്ജുനൻ ഭീഷ്മരുടെ വക്ഷസ്സിൽ തല
ചായ്ച്ചു.
" കുഞ്ഞേ ! ഞാൻ യുദ്ധം ചെയ്തുകൊണ്ടിരിക
്കുമ്പോൾ ആർക്കും എന്നെ വധിയ്ക്കാനകില്ല.
ഞാൻ ആയുധം വെക്കുമ്പോൾ
നിങ്ങൾക്കെന്നെ കൊല്ലാം. നാളെ നിങ്ങൾ
ശിഖണ്ഡിയെ പുരസ്കരിച്ച് ( മുമ്പിൽ നിർത്തി )
എന്നോട് യുദ്ധം ചെയ്യുക. അപ്പോൾ ഞാൻ
ആയുധം വെയ്ക്കും.
ശിഖണ്ഡി സ്ത്രീ ആയി ജന്മമെടുത്ത പുരുഷനാണ്.
അങ്ങനെയുള്ള ഒരാളോട് ഞാൻ
യുദ്ധം ചെയ്യില്ല. സ്ത്രീയുടെ പേരുള്ള
പുരുഷനോടോ, സ്ത്രീ പ്രുകൃതിയുള്ള
പുരുഷനോടോ ഞാൻ
ഒരിയ്ക്കലും യുദ്ധം ചെയ്യില്ല.
ശിഖണ്ഡി ശങ്കര വര പ്രസാദത്താൽ
എന്നെ കൊല്ലാൻ വേണ്ടി ജനിച്ച അംബയാണ്.
അംബയ്ക്ക് ഒരു ജീവിതം നല്കാൻ
എന്റെ പ്രതിജ്ഞ എനിയ്ക്ക് വിലക്കായി.
എന്നാൽ അംബയ്ക്കതുൾ കൊള്ളാനയില്ല.
അവളുടെ മനസ്സിലെ പക
ഇപ്പോഴും ശിഖണ്ഡി രൂപത്തിൽ
എന്നെ വേട്ടയാടുന്നു. കാമം വെറുപ്പിനു
വഴി മാറിയപ്പോൾ അത് മരണത്തിലേക്കുള്ള
പാതയായി. എന്റെ ലൗകിക ബന്ധ മുക്തി അംബ
ആഗ്രഹിക്കുന്നു. അതവൾക്ക് നല്കിയെ പറ്റു -
കൊടുക്കാൻ ഞാൻബാദ്ധ്യസ്ഥനും.
നാളെ തന്നെ നിങ്ങൾ
ശിഖണ്ഡിയെ എന്നെ മുന്നിലെത്തിക്കാനുള്ള
വഴി കണ്ടെത്തുക. ലോക നാഥനയുള്ള
കൃഷ്ണന്റെ സംരക്ഷണയില്ലുള്ള നിങ്ങൾ
ഒരിക്കലും പരാജയപ്പെടില്ല."
മനസ്സിന്റെ ഭാരമിറക്കിയ
സന്തോഷത്തോടെ ഭീഷ്മർ കൊച്ചു
മക്കളെ ആശിർ വദിച്ചു. അഭൗമമായ ഒരു
കാന്തി ആ നിമിഷം ഭീഷ്മരുടെ മുഖത്തു ദർശിച്ച
കൃഷ്ണൻ അദ്ദേഹത്തോട് ചോദിച്ചു. " ഇപ്പോൾ
അങ്ങയ്ക്കു തൃപ്തിയായില്ലേ ? ഈ ലോകത്ത്
അങ്ങയ്ക്കിനി ജനിയ്ക്കണ്ടി വരില്ല.
കുരുവംശത്തിനെ അലങ്കരിച്ച ഏറ്റവും വലിയ
മഹാനായി ലോകം അങ്ങയെ വാഴ്ത്തും. "
ഭീഷമാർ കൃഷ്ണനെ നോക്കി കൈകൂപ്പി. "
എല്ലാം അവിടത്തെ കൃപാ കടാക്ഷം ! ".(തുടരും)

No comments:

Post a Comment