പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 9 (തുടർച്ച)...
ഇപ്പോള് മുപ്പത്തി ഒന്ന് ദുര്യോധന
സഹോദരങ്ങള് ഭീമനാല് വധിക്കപ്പെട്ടു
കഴിഞ്ഞു. വീണ്ടും മൂന്ന് പേരെ കൂടി ഭീമന്
വധിച്ചു. ഇപ്പോള് ആകെ മുപ്പത്തി നാലുപേര്.
ഈ അവസരം തനിക്കുണ്ടാക്കി തന്ന
യുധിഷ്ഠിരനോട് ഭീമനു അളവറ്റ ആദരവു
തോന്നി. തടുക്കാനെത്തിയ ശേഷിച്ച
ധാര്ത്തരാഷ്ട്രര് ജീവനും കൊണ്ടോടി. ഭീമന്
മുന്നോട്ടു കടന്നു. ദ്രോണര് അസ്ത്രങ്ങള്
അയച്ചു ഭീമനെ പീഡിപ്പിച്ചു.
അദ്ദേഹം പറഞ്ഞു, "അര്ജ്ജുനനും,
സാത്യകിയും എന്നോട്
യുദ്ധം ചെയ്യാതെ എന്നെ കബളിപ്പിച്ചു
പ്രദിക്ഷിണം വെച്ചു മുന്നോട്ടു പോയി.
താങ്കളെ ഞാന് വ്യുഹത്തിലേക്ക്
കടത്തിവിടില്ല. അല്ലയങ്കില് യുദ്ധത്തില്
എന്നെ തോല്പിച്ചു മുന്നേറി കൊള്ളൂ. "ഭീമന്
പുച്ഛസ്വരത്തില്‍ ദ്രോണരൊടു പറഞ്ഞു,
''ഭൂമിയില് ഇന്നു ജീവിച്ചിരിക്കുന്ന
വില്ലാളികളില് ശ്രേഷ്ടനാണ് എന്റെ അനിയന്
അര്ജ്ജുനന്! അങ്ങു പറയുന്നു, അര്ജ്ജുനന്
അങ്ങയെ ഭയപ്പെട്ടു പിന്മാറി പോയെന്നു,
ഒരിക്കലുമല്ല! അയാളുടെ മനസ്സില്
തന്റെ പുത്രന്റെ കൊലക്കു കൂട്ടു നിന്നതു
ആചാര്യനാണെന്നറിഞ്ഞിട്ടു പോലും,
അങ്ങയോടുള്ള ആദരവിന് കുറവുവന്നിട്ടില്ല.
അര്ജ്ജുനന് ഇന്നും അങ്ങ് ആദരണീയനായ
ഗുരുവാണ്. എന്നാല് അങ്ങ് ചെയ്തതോ? ആ
സത്ഗുണ സമ്പന്നനായ ശിഷ്യന്റെ അരുമ
പുത്രന്റെ കൊലക്ക് വേണ്ട ഒത്താശകള് ചെയ്തു
കൊടുത്തു. എന്നാല് ഞാന് അര്ജ്ജുനനല്ല.
ഭീമനാണ് ! എന്റെ മനസ്സില് അങ്ങിപ്പോള്
ഗുരുവല്ല. വഞ്ചകനായ ശത്രുപക്ഷ
സേനാനായകന് മാത്രമാണ്. ഒരിക്കല് അങ്ങക്ക്
ഞാന് എന്റെ മനസ്സില്
ഗുരുസ്ഥാനം കല്പിച്ചിരുന്നു. എന്നാല് എപ്പോള്
അങ്ങ്
എന്റെ ജേഷ്ഠനെ പിടിച്ചുകെട്ടി 'ദുര്യോധന
സവിധം' എത്തിക്കാമെന്നു വാക്കു നല്കിയോ,
അന്നുമുതല് അങ്ങെനിക്കു ഗുരുവല്ല!
ദുര്യോധനനുവേണ്ടി എന്തു ചതിയും ചെയ്യാന്
ഒരുങ്ങി നില്ക്കുന്ന സൈന്യാധിപന് മാത്രം!
അങ്ങ് ഞങ്ങളുടെ ശുഭകാംഷിയെയല്ല, ശത്രു
മാത്രമാണ്. "ഭീമന് രഥത്തില്
നിന്നും ചാടിയിറങ്ങി ഗദയുമോങ്ങി,
ദ്രോണരുടെ നേരെ അടുത്തു. ദ്രോണര് പ്രാണ
രക്ഷാര്ത്ഥം രഥത്തില് നിന്നും ചാടി. ഭീമന്
ദ്രോണരുടെ രഥത്തെയും സാരഥിയേയും തിരിച്ചറി
ത്ത വിധം പൊടിയാക്കി. കുതിരകളെ കൊന്നു.
ഭീമന് തന്റെ ജൈത്ര യാത്ര തുടര്ന്നു. ഭീമനു
കടന്നു പോകാനുള്ള വഴി സാത്യകിയാല്
സുഗമമാക്കപെട്ടിരുന്നു. അല്പം കൂടി മുന്നോട്ടു
ചെന്നപ്പോള് യുദ്ധം ചെയ്തു കൊണ്ടിരുന്ന
സാത്യകിയേയും ഏറെ അകലെയല്ലാതെ അര്ജ്ജുന
കണ്ടു.
യുധിഷ്ഠിരനെ ആശ്വസിപ്പിക്കും വിധം ഭീമന്
'വര്ഷ ഗര്ജ്ജനം' മുഴക്കി. ഭീമന്
സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഭീമ
ശബ്ദം കേട്ട കൃഷ്നാര്ജ്ജുനന്മ്മാരിലും അതിരറ്റ
ആനന്ദം പ്രകടമായി. കൃഷ്ണാര്ജ്ജുനന്മ്മാര്
പ്രതികാഹളം മുഴക്കി, ഭീമനെ ഉണര്ത്തി.
യുധിഷ്ഠിരന് ഈ മൂന്നു ശബ്ദങ്ങളും കേട്ടു.
"എന്റെ ഭീമനോളം എനിക്കുവേണ്ടി ജീവന്
കളയുന്നവരായി മറ്റാരുമില്ല. കൃഷ്നാര്ജ്ജുനന
്മാര്ക്കും ഒന്നും സംഭവിച്ചിട്ടില്ല."
കൗരവസേനയില് ആകെ ഭീതി പടര്ന്നു.
ഇതാ ഇവിടെ ഈ പാണ്ഡവ ത്രയങ്ങള് ഒന്നിച്ചു
ചേര്ന്നു കൊണ്ടിരിക്കുന്നു. രാധേയന്
ഭീമനെ തടുത്തു കൊണ്ട് യുദ്ധം ചെയ്തു.
രാധേയന്റെ മൂര്ച്ചയേറിയ അസ്ത്രങ്ങള് ഭീമന്
തുട കൊണ്ടു തടുത്തു. തിരിച്ച് അസ്ത്രങ്ങള്
എയ്തു രാധേയനെ മുറിപ്പെടുത്തി.
ഭീമന്റെ ഗദാ യുദ്ധവും ഗുസ്തിയും എടുത്തു
പറയത്തക്ക വിധം കേള്വി ആയിരുന്നെങ്കിലു
ം അദ്ദേഹത്തിന്റെ അസ്ത്ര
പരിഞ്ഞ്യാനത്തെ പറ്റി പലര്ക്കും ശങ്കയുണ്ടാ
്നു. താന് നല്ലൊരു അസ്ത്ര
അഭ്യാസി കൂടിയാണന്നു ഭീമന് തെളിയിച്ചു.
അദ്ദേഹം രാധേയന്റെ വില്ലു മുറിച്ചു. എന്നാല്
രാധേയന് ആ സമയമെല്ലാം തന്റെ പൂര്ണ്ണത
ഇല്ലാത്ത കരുത്തനായ
സഹോദരനെ സ്നേഹത്തോടെ കടാക്ഷിച്ചു
കൊണ്ടിരുന്നു. "എന്റെ കുഞ്ഞേ നിന്റെ മൂത്ത
സഹോദരനോടാണ് നീ മര്യാദ ഇല്ലാത്ത
രീതിയില് പയറ്റുന്നത്. നിന്നോട് എനിക്കു
അതിരറ്റ വാത്സല്യവും, നിന്റെ ശ്ലാഘനീയമായ
സഹോദര സ്നേഹത്തില് ഏറെ മമതയുമുണ്ട്.
മനസ്സില് പ്രകടമാകുന്ന
വികാരം പ്രദര്ശിപ്പിക്കാന് പറ്റിയ വേദിയല്ല
യുദ്ധ രംഗം. ഇവിടെ നമ്മള്
തികച്ചും ശത്രുക്കള്."
രാധേയന്റെ വികാരങ്ങളെ പറ്റി അജ്ഞാതനായിരു
ഭീമന്, അസ്ത്രങ്ങള് അയച്ച്
അദ്ദേഹത്തിന്റെ രഥം പൊടിപെടുത്തി.
ദുര്യോധനന് രാധേയന് വേണ്ടി മറ്റൊരു
രഥവുമായി ദുശ്ശളനെ അയച്ചു. ഭീമന്
വരുത്തി കൊണ്ടിരുന്ന നാശം ദുര്യോധനന്
താങ്ങാന് കഴിഞ്ഞില്ല.
അദേഹം ദ്രോണരുടെ അടുത്തെത്തി. "ആചാര്യാ!
ഇതെങ്ങനെ സംഭവിച്ചു? വ്യൂഹത്തിലേക്ക്
ആര്ക്കും കടക്കനാവില്ലന്നു അങ്ങു
വീമ്പിളക്കിയില്ലേ? ഇപ്പോള്
അങ്ങയുടെ മുന്നിലൂടെ മൂന്നുപേര് കടന്നു
പോയിട്ടും അങ്ങക്കെന്തങ്കിലും ചെയ്യാന്
കഴിഞ്ഞോ? അങ്ങ് ജയദ്രഥനെ രക്ഷിക്കുമെന്ന്
ഉറപ്പു പറഞ്ഞില്ലേ! ജയദ്രഥനെ കൊല്ലാന്
അര്ജ്ജുനന് അയാളുടെ സമീപം എത്തിക്കഴിഞ്ഞു.
ഉടനടി എന്തങ്കിലും ചെയ്തെ പറ്റു! " കുറ്റ
പെടുത്തലുകള് കേട്ട ദ്രോണര് കോപാകുലനായി.
"രാജാവേ! അങ്ങക്ക്
വേണ്ടി ഞാനെന്റെ കഴിവിന്റെ പരമാവധി യുദ്ധം
മൂന്ന് പേര് കടന്നു പോയെങ്കില് അത്
ക്ഷമിക്കാവുന്ന ഒരു പിഴവു മാത്രമാണ്.
ശക്തമായ പാണ്ഡവ സൈനത്തെ ഞാനൊരു
കോട്ട പോലെ തടുത്തു നിറുത്തുകയാണ്. "
ദുര്യോധനന് ഒരു പരുങ്ങലോടെ ആവര്ത്തിച്ചു.
"ആചാര്യാ! നമുക്ക് ജയദ്രധന്റെ രക്ഷക്ക്
ഉടനടി എന്തങ്കിലും ചെയ്തെ പറ്റു. അങ്ങ്
അലംഭാവം നടിക്കരുത്."
ദ്രോണരുടെ കോപം ശമിപ്പിക്കാന്
ദുര്യോധനനായില്ല. "സ്യാലനെ രക്ഷിക്കേണ്ട
ചുമതല രാജാവായ അങ്ങേയ്ക്കുമുണ്ട്.
പോരങ്കില് രാധേയനും, ആശ്വധാമാവും,
കൃപരും മറ്റും അവിടെയില്ലേ? രാധേയന്
വിചാരിച്ചാല് എന്തും നേടാന്
കഴിയുമെന്നും അങ്ങു വീമ്പിളക്കിയിട്ടില്ലേ?
ഇപ്പോഴെന്താ അയാളുടെ കഴിവില്
മതിപ്പില്ലാതായോ?
ഇങ്ങനെയെല്ലാം വന്നു ഭവിക്കുമെന്നു
ഞാനുള്പ്പടെയുള്ളവര് എത്ര മുന്നറിയിപ്പ്
നല്കി. എന്തങ്കിലും ചെവിക്കൊണ്ടോ?
ശ്രേഷ്ഠയായ പാഞ്ചാലിയുടെ കണ്ണിരിന്റെ വില
അങ്ങുള്പ്പടെ ഉള്ളവര്
ഏറെ താമസിയാതെ തിരിച്ചറിയും. ഈ ധര്മ്മ
യുദ്ധത്തില് ശകുനിയുടെ പകിടക്ക്
ഒന്നും ചെയ്യാന് കഴിയില്ല. പോകു!
പോയി സ്യാലനെ രക്ഷിക്കു! ഞാന്
ഇവിടെ നിന്ന്
വ്യുഹം ശക്തമായി കാത്തുസംരക്ഷിക്കാം."
അവസരം കിട്ടും പോഴെല്ലാം തന്റെ നിസ്സഹായ
അചാര്യനോട്, ദുര്യൊധനനു വെറുപ്പ്
തോന്നിയെങ്കിലും അതു പ്രകടിപ്പിക്കാത
െ അദ്ദേഹം പിന്തിരിഞ്ഞു. നന്ദിയില്ലാത്ത
രാജാവിന്റെ കീഴില് യുദ്ധം ചെയ്യുന്നത്
ദ്രൊണര്ക്കും അസഹ്യമായി തോന്നി തുടങ്ങി.
തുടക്കത്തിലേ ഐക്യബോധം ഏറെക്കുറെ അസ്ത
മട്ടായി. എന്നിട്ടും പിന്തിരിയാനാവാത്ത
ഘടകം അവരെ കൂട്ടിവിളക്കി കൊണ്ടിരുന്നു.
മടങ്ങിവന്ന ദുര്യോധനന് അര്ജ്ജുന
രഥം കാത്തിരുന്ന യുധാമന്യുവിനെയും,
ഉത്തമോജസ്സിനെയും ഏറെ പീഡിപ്പിച്ചു.
പക്ഷെ തുല്യശക്തരായ അവരെ അദ്ദേഹത്തിന്
തോല്പിക്കാനായില്ല. അര്ജ്ജുന
സവിധതിലെക്കുള്ള ഭീമന്റെ പ്രയാണം തടഞ്ഞു
രാധേയന് വീണ്ടും പോരിനു വിളിച്ചു.
ഈ സമയമെല്ലാം രാധേയെന്റെ മുഖത്ത്,
ഭീമനെ അപമാനിക്കും വിധം പുച്ഛം നിറഞ്ഞിരു
രാധേയന് ഭീമന്റെ പടച്ചട്ട മുറിച്ചു. ഭീമന്
ക്രുദ്ധനായി രാധേയന്റെ വില്ല് മുറിച്ചു,
രഥം തകര്ത്തു, അദ്ദേഹം മറ്റൊരു രഥത്തില്
കയറിവന്നു വെല്ലുവിളിച്ചു. രാധേയനാല് ഭീമന്
വധിക്കപ്പെടുമെന്ന് തന്നെ കൗരവാദികല്
തീര്ച്ചയാക്കി. തുടരെ തുടരെ അസ്ത്രങ്ങള്
അയച്ചു രാധേയന് ഭീമനെ ഏറെ മുറിപ്പെടുത്തി.
ഭീമനും നല്ല രീതിയില് എതിര്ത്തു നിന്നു.
ദുര്യോധനന് തന്റെ സഹോദരനായ
ദുര്ജ്ജയനെ രാധേയന്റെ രക്ഷക്ക് അയച്ചു.
എന്നാല് നിമിഷങ്ങള്ക്കുള്ളില് ഭീമ ഹസ്തങ്ങളാല്
കൊല്ലപ്പെട്ടു.
ഇതോടെ മുപ്പതിയാറു പേര് - ഭീമന് അലമുറയിട്ടു.
രാധേയന്റെ മനസ്സ് ഏറെ വ്രുണപ്പെട്ടു.
രാധേയന് ഭീമനെന്ന സഹോദരനോട് തോന്നിയ
സ്നേഹം നഷ്ടമായി. അദ്ദേഹം സംഹാര
രുദ്രനായി. എന്നാല്
ഭീമനും അതി ശക്തനായിരുന്നു.
അദ്ദേഹം വീണ്ടും രാധേയന്റെ രഥം തകര്ത്തു.
വീണ്ടും ദുര്യോധനന്
രഥവുമായി ദുര്മ്മുഖനെ പറഞ്ഞയച്ചു. ഭീമ
ശരങ്ങളാല് ദുര്മ്മുഖന്
ഏറെ വൈകാതെ മരണപ്പെട്ടു. ഇതു കണ്ട
രാധേയന്റെ കണ്ണുകളില് ഇരുട്ടു കയറി. തല
ചുറ്റുന്നതായി അനുഭവപ്പെട്ട അദ്ദേഹം യുദ്ധ
രംഗത്ത് നിന്നു പിന്വാങ്ങി. രാധേയന്
പിന്വാങ്ങിയപ്പോള് ദുര്യോധനന്റെ അഞ്ചു
സഹോദരന്മ്മാര് ഭീമനു നേരേ പാഞ്ഞുചെന്നു.
ഭീമന്റെ ക്രോധത്തിന് മുന്പില് ആ
ധാര്ത്തരാഷ്ട്രര്
അധികം വൈകാതെ മൃത്യുലോകം പൂകി. ഈ
ക്രൂരതയ്ക്ക് നേരെ തിരിച്ചടിക്കാനുള്ള
കരുത്തുമായി രാധേയന് വീണ്ടും വന്നു.
ഭീമനും രാധേയനും തമ്മില് ശക്തമായി പൊരുതി.
വീണ്ടും ഭീമാസ്ത്രങ്ങളേറ്റു
രാധേയെന്റെ രഥം നഷ്ടപ്പെട്ടു .
രാജാവിന്റെ രാധേയ സ്നേഹം മുന്ച്ചിന്തകളി
ല്ലാതെ തന്റെ ഏതാനും സഹോദരന്മാരെ കൂടി രാ
രാധേയന് ഭീമന്റെ പടച്ചട്ട മുറിച്ചു.
കോപിഷ്ടനായ ഭീമന് മുന്നിലെത്തിയ
ധാര്ത്തരാഷ്ട്രന്മാരെ എല്ലാം വധിച്ചു.
ഇതോടെ നാല്പത്തി ഒന്പതു പേര് ഭീമ
ഹസ്തങ്ങളാല് മരണം വരിച്ചു. ഒരു നിമിഷം ഈ
ഘോരമായ കാഴ്ച കണ്ട് രാധേയെന്റെ പ്രജ്ഞ
കൈവിട്ടെങ്കിലും അദ്ദേഹം, നിമിഷാര്ധത്തില
് അതു വീണ്ടെടുത് ഭീമനുമായി പൊരുതി.
ഭീമന്റെ ശക്തമായ യുദ്ധ പ്രകടനം കണ്ട
കൃഷ്ണന്, അര്ജ്ജുനന്, സാത്യകി ഇവരുടെ മനസ്സു
നിറഞ്ഞു. വീണ്ടും ഭീമന്
ജയിക്കാനവസരം രാധേയന് സൃഷ്ടിച്ചു.
അപ്പോഴും മുന് വിധിയില്ലാതെ രാധേയന്
സഹായവുമായി ഭീമനു മുന്നിലേക്കയച്ചു.
മനസാക്ഷി നഷ്ടപെട്ട ആ മാരുത പുത്രന്
തന്റെ ശക്തി പ്രകടനത്താല് ആ
എഴുപേരെയും വധിച്ചു. അവരില് ഒരാള്
'വികര്ണ്ണന്' ആയിരുന്നു. ഭീമന്റെ മനസ്സു
മന്ത്രിച്ചു. "നീ ഒരാള് മാത്രമേ ഞങ്ങള്ക്ക്
വേണ്ടി വാദിക്കാന് തയ്യാറായി മുന്നോട്ടു
വന്നുള്ളൂ. നിന്റെ നന്മയ്ക്കും,
സ്നേഹത്തിനും മുന്പില് ഈ ഭീമന് നമിക്കുന്നു.
എന്തുചെയ്യാം,
എനിക്കെന്റെ ശപഥം പാലിച്ചല്ലേ പറ്റു.
നിന്നെ ഒഴിവാക്കാന് എനിക്കു
കഴിയാതെ പോയി! ക്ഷമിക്കു സഹോദരാ!"
ഇപ്പോള് ഏതാണ്ട്
പകുതിയിലേറെ ധാര്ത്തരാഷ്ട്രര് ഭീമനാല്
വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാധേയന്
വീണ്ടും ഭീമനോട് പൊരുതി.
അദ്ദേഹം ഭീമന്റെ വില്ലും കുതിരകളുടെ കടിഞ്ഞാ
സാരഥിയെ പരുക്കേല്പ്പിച്ചു. ഭീമൻ എറിഞ്ഞ
ചാട്ടുളി രാധേയന് മുറിച്ചു. ഭീമന് തന്റെ വാളെടുത്
രാധേയന്റെ നേരെ എറിഞ്ഞു.
അതും മുറിക്കപ്പെട്ടു. ഭീമനിപ്പോള് രഥം ഇല്ല,
വില്ലില്ല, മറ്റായുധങ്ങള് ഒന്നുമില്ല.
തികച്ചും ഭീമന് രാധേയന്റെ കരുണൈക്കു
പാത്രമായി. എങ്കിലും ഭീമന് തന്റെ കരുത്തു
ഉപയോഗിച്ച് ചത്തു കിടന്ന
ആനകളുടെ കൊമ്പുരി രാധേയന്
നേരേ തുടരെ തുടരെ എറിഞ്ഞു.
ഒന്നും രാധേയാസ്ത്രത്തിനു മുന്നില്
ഫലവത്തായില്ല. ധീരത കൈവിടാതെ ഭീമന്
മുറിഞ്ഞുകിടന്ന രഥത്തിന്റെ കഷ്ണങ്ങള്
കൊണ്ടു പ്രതിരോധം സൃഷ്ടിച്ചു. രാധേയന്
എപ്പോള് വേണമെങ്കിലും ഭീമനെ കൊല്ലമെന്ന
അവസ്ഥയിലെത്തി. സ്വാത്വികനായ രാധേയന്
തന്റെ മാതാവിന് നല്കിയ 'വാക്ക്' ഒരു
നിമിഷം ഓര്ത്തു. ആ വാക്ക് പാലിക്കപെടുക
തന്നെ വേണം! ഇവന് എന്റെ ദയക്ക് അര്ഹനായ
പാണ്ഡവന് തന്നെ ! ഇവനോട് ഈ ജേഷ്ഠന് ഒരു
വിരോധവും ഇല്ല ! എന്നാല്,
ഇത്രയും ക്രൂരമായ സംഹാരം നടത്തിയ
ഇവനെ നിന്ദിക്കാതെ വിടുന്നത്
എന്റെ സുഹൃത്തിനോട് ഞാന് ചെയ്യുന്ന
അവഹേളനമായിരിക്കും. അതൊരിക്കലും ഈ
രാധേയന് ചെയ്യില്ല.
അദ്ദേഹം ഭീമന്റെ വളരെ അടുത്തുചെന്നു
അസ്ത്രആഗ്രം കൊണ്ടു ഭീമനെ തൊട്ടു.
"നീ അശിക്ഷിതനായ അഭ്യാസിയാണ്. നിനക്ക്
യോജിച്ചത് വിരാട രാജധാനിയിലെ പാചകപ്പുര
തന്നെ. എന്നെപ്പോലുള്ള വീരന്മാരോട്
ജയിക്കാമെന്ന മോഹം വേണ്ട.
നീ എപ്പോഴും യുധിഷ്ഠിരന്റെ വാത്സല്യം നിറ
അരുമ സഹോദരന് തന്നെ! പൊയ്ക്കൊള്ളു,
കുഞ്ഞേ ! ഞാന് നിനക്ക് പ്രാണഭിക്ഷ തരുന്നു !!
"
കൃഷ്ണന് അര്ജ്ജുനനോട് പറഞ്ഞു," നോക്കു !
കൗന്തേയാ !! രാധേയന്
അങ്ങയുടെ സഹോദരനെ ക്രൂരമായി തേജോവധം
നമുക്കു ഉടന് ഭീമന്റെ രക്ഷക്ക് എത്തണം. "
അര്ജ്ജുനന്
പഞ്ഞെത്തി രാധേയനെ പീഡിപ്പിക്കാന്
തുടങ്ങി. എന്നാല് രാധേയന്
തന്റെ മനോവ്യാപാരം മറ്റുള്ളവരില് നിന്നു
മറച്ചുകൊണ്ട് യുദ്ധ രംഗത്ത് നിന്നു പിന്മാറി..
ചെയ്തു പോയ തെറ്റില്
അദ്ദേഹം തീര്ത്തും വേദനിച്ചിരുന്നു.
ദുര്യോധനനു വേണ്ടി താന്
തന്റെ കൂടപിറപ്പിനെ ക്രൂരമായി അവഹേളിച്ചിര
ുന്നു."
ഈ സമയം സാത്യകി മുന്നിരയിലെത്തി, കൗരവ
സൈന്യത്തെ നശിപ്പിച്ച
ശേഷം അര്ജ്ജുനനരികിലേക്കു
പാഞ്ഞുകൊണ്ടിരുന്നു.
ദുശ്ശാസനന്റെ നേത്രുത്വത്തില്‍ ശക്തമായ ഒരു
സം ഘം സാത്യകിയെ തടുത്ത് പോര് വിളിച്ചു.
കൃഷ്ണ ബന്ധുവും പരാക്രമശാലിയുമായ
സാത്യകി യുടെ യുദ്ധം കാണാന്
തന്നേ കാണികളില് കൗതുകം ജനിച്ചു. രഥത്തില്
നൃത്തം ചെയ്യുന്ന വിധത്തില്
അദ്ദേഹം മിന്നല്പിണര് വേഗത്തില്
നാലുദിക്കിലേക്കും അസ്ത്രം തൊടുത്തു വിടുന്ന
കാഴ്ച്ച ഏവരിലും കൗതുകമുണര്ത്തി.
സാത്യകി ബലവാന്! സാത്യകി സമര്ത്ഥനായ
അഭ്യാസി!! ഏവരും ഉച്ചത്തില് ആര്ത്തുവിളിച്ചു
അദ്ധേഹത്തില് വീര്യം ഉണര്ത്തി.
എതിരാളികളെ മുറിച്ചു കടന്ന്
സാത്യകി അര്ജ്ജുന സമീപം എത്തി. കൃഷ്ണനാണ്
സാത്യകിയെ ആദ്യം കണ്ടത്.
അദ്ദേഹം അര്ജ്ജുനനോടു പറഞ്ഞു, "നോക്കൂ !
സാത്യകി ഈ സൈന്യനിര മുഴുവന്
കടത്തി വെട്ടി അങ്ങയുടെ രക്ഷക്ക്
എത്തിയിരിക്കുന്നു"
സാത്യകി യുടെ വരവ് അര്ജ്ജുനനില്
ഭയം ജനിപ്പിച്ചു. "കൃഷ്ണാ!
സാത്യകിയുടെ അഭാവത്തില് എന്റെ ജേഷ്ഠന്
സുരക്ഷിതനല്ല. ദ്രോണര്
അദേഹത്തെ കീഴ്പ്പെടുത്തുമോ എന്ന് ഞാന്
ശങ്കിക്കുന്നു."
കൃഷ്ണന് ചിരിച്ചു, "യുധിഷ്ഠിരന് സ്വതവേ ദുര്ബല
മനസ്കനാണ്. തന്നേക്കാള്
സഹോദരങ്ങളെ സ്നേഹിക്കുന്ന ഒരു സാധു!
അദ്ദേഹം താങ്കളുടെ വിവരം അറിയാന്
വേണ്ടി സാത്യകിയെ പറഞ്ഞയച്ചതായിരി
ക്കും എന്നു ഞാന് സംശയിക്കുന്നു." " കൃഷ്ണാ!
എന്റെ ഇപ്പോഴുത്തെ ആശങ്ക
പരിഹരിക്കാനുള്ള ദൗത്യം ഞാന്
അങ്ങയെ എല്പ്പിക്കുന്നു"
സംസരവേഗത്തില് കൃഷ്നാര്ജുനന്മ്മാര് ജയദ്രഥ
സമീപത്തേക്ക് കുതിച്ചുകൊണ്ടിരുന്നു.
സാത്യകിയെ പ്രതിരോധിച്ചു കൊണ്ടു
ഭുരിശ്രവസ്സു അദ്ദേഹവുമായി ഒരു ദ്വന്ദ
യുദ്ധത്തിനു ഒരുമ്പെട്ടു. സാത്യകിയുടെ നില
വളരെ പരിതാപകരമായിരുന്നു. ഒരു വലിയ ശത്രു
നിരയെ തന്നെ തകര്താണ് അദ്ദേഹം അര്ജ്ജുന
സവിധം എത്തിച്ചേര്ന്നത്. വീണ്ടും ഒരു ദ്വന്ദ്വ
യുദ്ധം നേരിടാന് വേണ്ടുമുള്ള കരുത്ത് ആ
യുവകേസരിക്ക് ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു.
അര്ജ്ജുനന് അതു മനസ്സിലായി.
തന്റെ ശിഷ്യനെ സഹായിക്കാന്
അദ്ദേഹം ആഗ്രഹിച്ചെങ്കിലും, ജയദ്രഥ
വധത്തിനു പ്രതിബന്ധമായി ഭവിക്കാവുന്ന
സൂര്യാസ്തമയതെ അദ്ദേഹത്തിന്
അവഗണിക്കാനായില്ല.
തന്റെ ശപഥം പാലിക്കപ്പെടണം! പുത്ര
വധത്തിനു പകരം വീട്ടണം! സാത്യകിയെക്കാള്
പ്രായമേറുമെങ്കിലും ഭുരിശ്രവസ്സും ശക്തനായ
യോധാവയിരുന്നു."താങ്കളോട് നേരിട്ടൊരു
യുദ്ധം ഞാന് വളരെ കാലമായി ആഗ്രഹിക്കുന്നു.
നമ്മുടെ കുടുംബക്കാര് തമ്മിലുള്ള പഴയ
വൈരത്തിന്റെ കടം എനിക്ക് വീട്ടണം"
ഭുരിശ്രവസ്സ് സാത്യകി യെ പോരിനു
വിളിക്കുന്നത് അര്ജ്ജുനന് ശ്രദ്ധിച്ചു. "കൃഷ്ണാ!
സാത്യകിയും അദ്ദേഹത്തിന്റെ കുതിരകളും ഏറെ
ന്നു. ഈ നിലയില് ഭുരിശ്രവസ്സിനെ പോലെ ഒരു
യോധാവിനോട് പൊരുതാന് അദ്ദേഹത്തിന്
കാഴിയുമോ എന്നു ഞാന് ശങ്കിക്കുന്നു. പാവം!
സാത്യകി! നമ്മോടുള്ള സ്നേഹം കൊണ്ട്
എന്തുമാത്രം ത്യാഗം ചെയ്യുന്നു.
അദ്ദേഹത്തിന് ആപത്തുണ്ടാകാതെ എനിക്ക്
രക്ഷിക്കണം." ഭുരിശ്രവസ്സു
സാത്യകിയുടെ രഥത്തിനു മുന്നിലെത്തി.
"നമ്മുടെ തലമുറക്കാര് തമ്മിലുള്ള വൈരത്തിന്
പകരം വീട്ടാനായി എനിക്ക് താങ്കളോട്
യുദ്ധം ചെയ്യണം. ആ കടം ഇന്നു
വീട്ടിയെ പറ്റു."
" ശരത്ക്കാല
മേഘം പോലെ ഗര്ജ്ജിക്കാതെ ധീരന് എങ്കില്
എന്നോടു യുദ്ധത്തിന് ഒരുങ്ങു. ഈ
സാത്യകിയുടെ ശക്തി തെളിയിച്ചു കാണിക്കാം."
സാത്യകി അസ്ത്രം തൊടുത്തു നില്പ്പായി.
ഭുരിശ്രവസ്സിന്റെയും,
സാത്യകിയുടെയും കുടുംബക്കാര് തമ്മിലുള്ള
വൈരത്തിന് കാരണം, ഏറെക്കുറെ പ്രസിദ്ധമായ
പലരും മറന്നു തുടങ്ങിയ രഹസ്യം ആയിരുന്നു.
ശുരസേനന്റെ സഹോദരനായ "ശിനി"
സ്വസഹോദരന്റെ പുത്രനായ "വസുദേവര്ക്കുവ
േണ്ടി" ദേവകിയെ ബലാല്ക്കാരമായി സ്വയംവര
സദസ്സില്നിന്നും എടുത്തുകൊണ്ടു പുറപ്പെട്ടു..
അവിടെ കൂടിയിരുന്നവരില്, കുരുവംശാധിപനായ
ബാഹ്ലീകപുത്രന് സോമദത്തനു ഈ
പ്രവര്ത്തി നിന്ദ്യവും അപലപനീയവും ആയി ത
അദ്ദേഹം ശിനിയെ യുദ്ധത്തിനു വെല്ലുവിളിച്ചു
ശിനി സോമദത്തനെ തോല്പിച്ചു,
വിജയാഹ്ലാദത്താള
് അദ്ദേഹത്തിന്റെ മുടി കടന്നുപിടിച്ചു വലിച്ചു
താഴ്ത്തിയിട്ടു നെഞ്ചില് ആഞ്ഞു ചവിട്ടി,
സോമദത്തന്റെ പുത്രന്മാരായിരുന്നു
ഭുരിശ്രവസ്സും, ശലനും. ശിനിയുടെ പൌത്രന്
ആയിരുന്നു സാത്യകി.
അതുമൂലം സാത്യകി കൃഷ്ണന്റെ ചെറിയച്ഛന്റെ
ഈ പൂര്വ വൈരാഗ്യമാണ് അവര്
സൂചിപ്പിച്ചത്. —
Friday, 18 October 2013
മഹാഭാരതം ഭാഗം 40
Subscribe to:
Post Comments (Atom)
No comments:
Post a Comment