പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 9 (തുടർച്ച)...
സാത്യകി കുതിരകളെ തേരില് നിന്ന്
അഴിച്ചുവിട്ടു, അതിനു തീറ്റയും ജലവും നല്കി.
സ്വയം സ്നാനം ചെയ്തു,
വീര്യം കിട്ടാനായി കാട്ടു തേന് പാനം ചെയ്തു.
പുതുപുഷ്പങ്ങള് കൊണ്ടുള്ള ഹാരം ധരിച്ചു. ദാരുക
സഹോദരനായിരുന്നു സാത്യകിയുടെ സാരഥി.
അയാള് കുതിരകളെ രഥത്തില് പൂട്ടി. ആവശ്യമായ
ആയുധങ്ങള് രഥത്തില് നിറച്ചു.
സാത്യകി യുധിഷ്ഠിര സമീപം ചെന്ന് അദ്ദേഹ
ത്തിന്റെ പാദ പാംസുക്കള് സ്വന്തം ശിരസ്സില്
ചൂടി, അനുഗ്രഹം തേടി. യുധിഷ്ഠിരന്
അദ്ധേഹത്തെ ആശ്ലേഷിച്ചു.
കൗരവ സൈന്യത്തിന് നേരേ നീങ്ങിയ
സാത്യകി യെ അനുഗമിച്ച ഭീമനോട്
അദ്ദേഹം പറഞ്ഞു, "ഭീമാ!
ജേഷ്ടനെ പ്രത്യേകം ശ്രദ്ധിക്കണം, ദ്രോണര്
ഏറെ തന്ത്ര ശാലിയാണ്." ആ സുഹുത്തുക്കള്
പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു. ധീരനായ
സാത്യകി അതിവേഗം വ്യൂഹത്തിലേക്ക് കടന്നു.
ദ്രോണര് സാത്യകിയെ തടുത്തുക്കൊണ്ട്
മുന്നിലെത്തി.
തുല്യശക്തരായ അവര് തമ്മിലുള്ള
പോരാട്ടം ഒരേസമയം ഭയാനകവും ഗംഭിരവുമയിരു
ു. സമയം ഏറെ കടന്നുപോയിട്ടും
രണ്ടുപേരും തമ്മില് ശക്തമായ രീതിയില് പോരു
ചെയ്തു കൊണ്ടേയിരുന്നു. ഇടയ്ക്ക് ദ്രോണര്
പറഞ്ഞു, "സാത്യകി ! താങ്കളുടെ ഗുരുവായ
അര്ജ്ജുനന് ഒരു ഭീരുവാണ്. അയാള് എന്നോടു
യുദ്ധം ചെയ്യാതെ ചരിച്ചു കൊണ്ടു
എന്നെ പ്രദിക്ഷണം ചെയ്തു മുന്നോട്ടു പോയി.
ആ ഭീരുത്വം താങ്കള് കാണിക്കില്ലന്നു എനിക്കു
ഉറപ്പുണ്ട്."
സാത്യകിയുടെ പ്രതികരണം മറിച്ചായിരുന്നു.
''ഗുരോ! അങ്ങ്
എന്റെ ഗുരുവിന്റെ ആചാര്യനാണ്. ആചാര്യ
പാദം പ്രണമിക്കുന്നതു ഉചിതമായ ശിഷ്യ
ധര്മ്മമാണ് അദ്ദേഹം അങ്ങിനെ ചെയ്തത്
ഭീരുത്വമായി ഞാന് കാണുന്നില്ല."
സംസാരത്തിനിടയില്, നിമിഷ നേരം കൊണ്ട്
സാത്യകിയുടെ രഥം ദ്രോണരെ പ്രദിഷിണം ചെയ്
വളരെ വേഗം മുന്നോട്ടു നീങ്ങി. ദ്രോണര്
പിന്നാലെ പാഞ്ഞെത്തി. എന്നാല്
സാത്യകിയുടെ വേഗത്തെ കൈവെക്കനായില്ല.
സാത്യകി പോരിനായി വന്ന ബാഹ്ലീക
സൈന്യത്തെ ഒഴിവാക്കി രാധേയ
സൈന്യവുമായി ഏറ്റുമുട്ടി. ക്രുതവര്മ്മാവു
ം സാത്യകിക്ക് വെല്ലുവിളിയുമായെത്തി.
സഹോദരന്മാരും, പരസ്പരം ശത്രു
പക്ഷക്കാരും ആയിരുന്ന അവര് തമ്മിലുള്ള
പോരാട്ടം ശക്തമായിരുന്നു, ക്രുതവര്മ്മാവി
ന്റെ അസ്ത്രങ്ങള്
സാത്യകിയെ ഏറെ പീഡിപ്പിച്ചു.
ഒട്ടും കൂസാതെ ആ യുവകേസരി ക്രുതവര്മ്മാവി
ന്റെ കൊടി മുറിച്ചു, തെരാളിയെ കൊന്നു. ഒന്നു
പതറിയ കൃതവര്മ്മാവ് വീണ്ടും പോരിനു
തയ്യാറെടുക്കുന്നതിനിടയില്
സാത്യകി ഗുരുവിനെ തേടി മുന്നോട്ടു പാഞ്ഞു.
സാത്യകിയോടു പരാജിതനാകേണ്ടി വന്ന
ക്രുതവര്മ്മാവ് വര്ധിച്ച
ശൌര്യത്തോടെ പോര്ക്കളത്തിന്റെ മറ്റൊരു
ഭാഗത്ത് നിന്ന ഭീമനോട് എതിര്ത്തു. ഭീമ
സഹായത്തിനു എത്തിയ ധൃഷ്ടദൃമ്നനെയും
ക്രുതവര്മ്മാവ് തന്റെ അസ്ത്രങ്ങള് കൊണ്ടു
പരുക്കെല്പ്പിച്ചു .
ധൃഷ്ടദൃമ്നന്റെ സാരഥിയെ കൊന്നു.
അദ്ദേഹത്തിന്റെ ശൌര്യത്തെ നേരിടാനാകാതെ
പിന്തിരിഞ്ഞു. ക്രുതവര്മ്മാവ് സാത്യകി പോയ
വഴി തേടി പോര്ക്കളത്തില്
രഥവുമായി അലഞ്ഞു. കടന്നുപോയ
വഴികളിലെല്ലാം നാശം വിതറിയ
സാത്യകിയെ വെല്ലു വിളിച്ചുകൊണ്ട്
ജലന്ധനും അദ്ധേഹത്തിന്റെ ഗജ
സൈന്യവും എത്തി. കൃഷ്ണ സഹോദരന്
ഒട്ടും കുസിയില്ല. പോരാട്ടത്തിനൊടുവില്
ഗജങ്ങള് വളരെവേഗം യുദ്ധ ഭൂമിയില് മരിച്ചു
വീണു. ഘോരമായ മൂന്ന് ശരങ്ങള്
തുടരെ തുടരെ അയച്ച്
സാത്യകി ജലന്ധന്റെ കൈകളും ശിരസ്സും വേര്പെ
ദ്രോണര് വീണ്ടും സാത്യകി യ്ക്കു
നേരെ പാഞ്ഞെത്തി. യുദ്ധം സങ്കുലമായി.
സാത്യകി അസ്ത്രത്താല്
ദ്രോണരുടെ കൊടി മുറിച്ചു,
അശ്വങ്ങളെ പരുക്കേല്പ്പിച്ചു. പരുക്കേറ്റ
അശ്വങ്ങള് ദ്രോണരേയും വലിച്ചു കൊണ്ട്
യുദ്ധ ഭൂമിയുടെ മറ്റൊരു വശത്തേക്ക്
പലായനം ചെയ്തു. ഈ ഘട്ടത്തില് ക്രുതവര്മ്മാവ്
മടങ്ങിയെത്തി സാത്യകിയുമായി യുദ്ധം ചെയ്തു.
പോരാട്ടം ശക്തമായി. ക്രുതവര്മ്മാവ്
സാത്യകിയുടെ സാരഥിയെ പരുക്കേല്പ്പിച്ചു.
അയാള് ബോധരഹിതനായപ്പോള്,
സാത്യകി കടിഞ്ഞാണ് കയ്യിലേന്തി ഒറ്റ
കൈകൊണ്ടു യുദ്ധം ചെയ്തു.
സാത്യകിയുടെ അസ്ത്രങ്ങള് ക്രുതവര്മ്മാവി
ന്റെ പടച്ചട്ട തുളച്ചുകയറി. ക്രുതവര്മ്മാവ്
ബോധരഹിതനായി വീണു.
സാത്യകി ഞൊടിയിടയില് കൗരവ
വ്യുഹത്തിനുള്ളിലേക്ക് പാഞ്ഞു.
അദ്ദേഹത്തിന്റെ ഉജ്വല കാന്തി മദ്ധ്യാഹ്ന
സൂര്യനെ കവച്ചു വയ്ക്കും വിധം ഭാസ്വരവും,
കാന്തി ദീപ്തവുമായിരുന്നു. മറ്റൊരു
കൃഷ്ണനെ പോലെ സാത്യകി തിളങ്ങി. ശക്തമായ
സൈന്യവുമായി പ്രതിരോധം സൃഷ്ടിച്ച
ദുര്യോധനനെ സാത്യകി തന്റെ അസ്ത്ര
വൈധഗ്ദ്യത്താല് പരാജയപ്പെടുത്തി
വീണ്ടും മുന്നോട്ടു കുതിച്ചു.
പ്രതിരോധം സൃഷ്ടിച്ച് എത്തിയ
കലിംഗനമാരെയും നിഷാദന്മ്മാരെയ
ും കാംബോജന്മ്മാരെയും മാഗധന്മ്മാരെയും
സാത്യകി തന്റെ വര്ധിച്ച വീര്യത്താല്
കാലപുരിക്കയച്ചു. ഈ സമയം അര്ജ്ജുനന്
ജയദ്രഥന്റെ അംഗ രക്ഷകരുമായി യുദ്ധം ചെയ്തു
കൊണ്ടിരുന്നു. മഞ്ഞു പോലുള്ള കുതിരപ്പുറത്തു
ശത്രു നിരയിലൂടെ അതിവേഗം പാഞ്ഞു
കൊണ്ടിരുന്ന സാത്യകി അര്ജജുനന്
തന്നെ എന്ന ബോധം പലരിലും ഉളവാക്കി.
യവനന്മ്മാര് സൃഷ്ടിച്ച
പ്രതിരോധവും സാത്യകി തകര്ത്തു മുന്നോട്ടു
കുതിച്ചു.
വീണ്ടും ദുര്യോധനനും സൈന്യവും സാത്യകി യെ
സ്വയം പ്രതിരോധിക്കുന്നതിനിടയില്
സാത്യകി തന്റെ സാരഥിയോടു പറഞ്ഞു. "ഞാന്
കൃഷ്ണ സഹോദരനും, അര്ജ്ജുന ശിഷ്യനുമാണ്.
എന്നോടു എതിരിടുന്ന ഈ ദുര്യോധനന്
പാപിയാണ്. ഇയാളെയും സംഘത്തെയും ഞാന്
ശക്തികൊണ്ടു തോല്പ്പിക്കും."
സാത്യകിയുടെ വീര്യത്തെ തടുക്കാന്
ദുര്യോധനന്റെ സൈനികര്ക്ക് ആയില്ല. അവര്
ഓരോരുത്തരായി മരിച്ചുവീണു. ഉഗ്രമായ ഒരു
അസ്ത്രം കൊണ്ടു
സാത്യകി ദുര്യോധനന്റെ കുതിരകളെ മുറിവേല്പ്
ു. സാരഥി യെ വീഴ്ത്തി. കുതിരകള് വേദന
സഹിക്കാനാകാതെ രാജാവിനെയും വലിച്ചുകൊണ്
പോര്ക്കളത്തില്‍ പാഞ്ഞു നടന്നു. വീരനായ
സാത്യകി തന്റെ ലക്ഷ്യത്തിലേക്കുള്ള
പ്രയാണം തുടര്ന്നു.
സാത്യകിയുടെ പ്രയാണം ഏതു
വിധേനയും തടയണമെന്നു
ദുര്യോധനനും അദ്ധേഹത്തിന്റെ സഹോദരനായ
ദുശ്ശാസനനും നിശ്ചയിച്ചുറച്ചു. അര്ജ്ജുനന്
നശിപ്പിച്ചതിലും ഏറെ കൗരവ
സൈന്യത്തെ സാത്യകി കൊന്നൊടിക്കിയിര
ിക്കുന്നു. കല്ല് കൊണ്ടുള്ള അഭ്യാസത്തില്
കരുത്തരായ ഒരു സംഘം സൈനികരെ ദുര്യോധനന്
സാത്യകിയെ പ്രതിരോധിക്കാന്‍ അയച്ചു.
അവര് കല്ലുകള് സാത്യകിയുടെ മേല്
പേമാരി കണക്കെ വര്ഷിച്ചു. കരുത്തനും,
തേജസ്സിയുമായ സാത്യകി ആ
കല്ലുകളെല്ലാം തന്നെ തന്റെ ആസ്ത്ര
പ്രയോഗ മികവില് ചിന്നഭിന്നമ്മാക്കി. ആ
പോരാളികള് എല്ലാം സാത്യകി യുടെ വര്ധിച്ച
വീര്യ ബലത്തില് കൊല്ലപ്പെട്ടു. ഈ
ഭയങ്കരമായ ബഹളം ശ്രദ്ധിച്ചു കൊണ്ടിരുന്ന
ദ്രോണര് സാരഥി യോടു പറഞ്ഞു,
"സാത്യകി ഇന്നു അര്ജ്ജുനനെക്കാള്
ശക്തനായി കാണപ്പെടുന്നു.
നമ്മുടെ സൈന്യത്തെ രക്ഷിക്കാന് താങ്കള്
എന്നെ എത്രയും വേഗം സാത്യകിയുടെ സമീപം എ
സാരഥി ദ്രൊണരൊടു ഉണര്ത്തിച്ചു. 'ആചാര്യാ!
താങ്കളുടെ ആഗ്രഹം അനുചിതം തന്നെ. പക്ഷെ,
ഈ മരിച്ചുവീണ
യോദ്ധാക്കളുടെ ശരീരത്തിലൂടെ തേരോടിക്കുക
അത്ര എളുപ്പമല്ല. മാത്രവുമല്ല,
സാത്യകി വളരെ ദൂരത്തെത്തിയിരിക്കുന്നു.
നമ്മുടെ ശോഷിച്ചു വരുന്ന സേനയ്ക്കു കരുത്തു
പകരാന് അങ്ങിവിടെ തന്നെ വ്യുഹം കാത്തു
നില്ക്കുന്നതാണ് ഉചിതം എന്നാണ്
എന്റെ എളിയ അഭിപ്രായം.'
ദ്രോണര്ക്കും അതു ശരിതന്നെയെന്ന് തോന്നി.
രാജാവിന്റെ അല്പമാത്രമായ
സേനയുമായി ദുശ്ശാസനന്
ദ്രോണരുടെ മുന്പിലേക്കു വന്നു. ദ്രോണര്
ചോദിച്ചു, 'എന്തുപറ്റി യുവരാജാവേ!
ജയദ്രഥനെ സംരക്ഷിക്കേണ്ട ഈ സന്ദര്ഭത്തില്
താങ്കള് അവിടം വീട്ടു പോന്നത്
ഒട്ടും ശരിയായില്ല. ഹസ്തിനപുര
സദസ്സിലിരുന്നു വീമ്പിളക്കിയിരുന്ന
അങ്ങയ്ക്കിപ്പോള് സാത്യകി യെ നേരിടാന്
ഭയമാണോ? നിങ്ങള് ആയിരം അസ്ത്രങ്ങള്
അയച്ചാല് പോലും ആ
വീരനെ ഒന്നും ചെയ്യാനാവില്ല. അങ്ങനെയുള്ള
ആളെയാണോ കല്ലെറിഞ്ഞു വകവരുത്താന്
നോക്കിയത്? നിങ്ങളുടെ അഹന്തയും,
ഗര്വ്വും എവിടെ പോയി?
അങ്ങും രാജാവും എപ്പോഴും യുദ്ധം ചെയ്യാന്
മറ്റുള്ളവരെ ആശ്രയിക്കുന്നത് എന്തിന്?
നിങ്ങള്ക്ക് യുദ്ധം ചെയ്തു കൂടെ? യുദ്ധ
രംഗത്തുനിന്ന് പിന്മാറി നടക്കുന്ന അങ്ങ് ഒരു
ഭീരു ആകുന്നത് നാണക്കേടല്ലേ?
പോയി യുദ്ധം ചെയ്യുക. ഒന്നുകൂടി ഓര്ക്കുക,
ദുശ്ശാസനാ! ഇതു ചൂതാടിയ
ഹസ്തിനപുരം കൊട്ടാരമല്ല! ധീരന്മാര്
ഏറ്റുമുട്ടുന്ന പടക്കളമാണ്.
സാത്യകി യെ നേരിടാന് കഴിയാത്ത നിങ്ങള്
എങ്ങനെ ഭീമാഅര്ജ്ജുനന്മാരെ നേരിടും?
ശ്രേഷ്ഠയായ പാണ്ഡവ
പത്നിയെ രാജസഭയിലേക്ക് വലിച്ചിഴച്ചു
കൊണ്ടു വന്നപ്പോള് കാട്ടിയ
ശൌര്യം ഇപ്പോളെവിടെ പോയൊളിച്ചു?
ദുര്യോധനനെ കൊണ്ട് ദുഷ്പ്രവര്ത്തികള്
ചെയ്യിച്ചതില് അങ്ങും പിണിയാള് ആണ്. അന്ന്
നിങ്ങള് പാണ്ഡവര്ക്കുനേരെ പ്രയോഗിച്ച
'പകിട ' ശരരൂപത്തില്
നിങ്ങളുടെ നേരെ പാഞ്ഞടുക്കുന്നു.
ഓടി ഒളിക്കാന് ഇനി പഴുതുകളില്ല.
അധികം താമസിയാതെ നിങ്ങള് പാണ്ഡവരാല്
വധിക്കപെടും. ഇത് വിധിയുടെ തീരുമാനമാണ്.
മരണ വക്രത്തില്നിന്നും രക്ഷപെടാന്
വേണ്ടിയെങ്കിലും നിങ്ങള് ഇനിയെങ്കിലും ഒരു
പാണ്ഡവ മൈത്രിക്കു തയ്യാറാകൂ! മറിച്ചാണ്
തീരുമാനം എങ്കില്
മടങ്ങിപ്പോയി യുദ്ധം ചെയ്യൂ!
ലോകം അങ്ങയെ ഭീരുവെന്നു മുദ്ര
കുത്താതിരിക്കട്ടെ. സൈനികര്ക്ക്
വീര്യം നല്കേണ്ട സമയത്ത് അങ്ങ്
തീര്ച്ചയായും പോര്ക്കളത്തില്‍ ഉണ്ടാകണം.
അതാണ് വീരോജിതമായ രാജധര്മ്മം.
ലജ്ജിതനായ ദുശ്ശാസനന് മടങ്ങിപ്പോയി.
സാത്യകിയോടു പൊരുതാന് തുടങ്ങി.
വളരെ വേഗം വീല്ലും സാരഥിയും നഷ്ടപ്പെട്ട
ദുശ്ശാസനന് സാത്യകിയുടെ ദയക്ക് പാത്രമായി.
ഭീമ ശപഥം ഓര്ത്ത സാത്യകി ദുശ്ശാസനനു
'പ്രാണഭിക്ഷ' നല്കി. ദ്രോണര്
വീണ്ടും പാണ്ഡവര്ക്കു
നേരെ ആക്രമണം നടത്തി.
ഒരു ഘട്ടത്തില് ശക്തനായ ധൃഷ്ടദൃമ്നന്
തന്റെ സഹോദരങ്ങള് വധിക്കപെട്ട കോപത്തില്
ദ്രോണരെ ബോധാരഹിതനാക്കി.
വാളോങ്ങി ദ്രോണരുടെ രഥത്തിലേക്ക്
ചാടിക്കയറി. പെട്ടന്നു ബോധം വീണ്ടെടുത്ത
ദ്രോണര് ധൃഷ്ടദൃമ്നനോട് ശക്തമായി ഏറ്റുമുട്ടി.
ഇത്തവണ ധൃഷ്ടദൃമ്ണന്
പരാജയം ഏറ്റുവാങ്ങി പിന്തിരിഞ്ഞു.
മടങ്ങിവന്ന ദ്രോണര് കേകയ സഹോദരനായ
ബ്രുഹത്ഷ്ത്രനെ യുദ്ധത്തില് വധിച്ചു. ശിശുപാല
പുത്രനായ ദൃഷ്ടകേതുവും ദ്രോണര്രോട്
ഏറ്റുമുട്ടി മൃത്യുവരിച്ചു. പ്രതികാര ദാഹിയായ
ദ്രോണര് ജരാസന്ധ പുത്രനേയും ധൃഷ്ടദൃമ്ന
പുത്രനായ ക്ഷത്രധര്മനെയും യുദ്ധത്തില്
വധിച്ചു.
ഈ യുദ്ധ ബഹളത്തിനിടയിലും
യുധിഷ്ഠിരന്റെ ശ്രദ്ധ 'ഗാണ്ഡിവ ധ്വനി'
കേള്ക്കുന്നുണ്ടോ എന്നായിരുന്നു. അര്ജ്ജുന
രക്ഷക്ക് അയച്ച
സാത്യകിയുടെ വിവരവും ഇല്ല.
സ്വതവേ ദുര്ബ്ബല ചിത്തനായ
അദ്ദേഹം ആകെ വിവശനായി. താന് പറഞ്ഞത്
കൊണ്ട് മാത്രമാണ് സാത്യകി ദ്രോണ
വ്യൂഹത്തിലേക്ക് പോയത്. ഞാന്
മൂലം അദ്ദേഹത്തിന് വല്ല
ആപത്തും സംഭവിച്ചുവോ? യുധിഷ്ഠിരന്
ഭീമന്റെ സമീപം എത്തി. "ഭീമാ !
അര്ജ്ജുനന്റെ വിവരം തിരക്കാനയച്ച
സാത്യകിയുടെ വാര്ത്ത അറിയാതെ ഞാന്
ഉത്കണ്ടാകുലനാണ്. അങ്ങക്ക് മാത്രമേ ഈ
വിഷമ സന്ധിയില് നിന്ന്
എന്നെ രക്ഷിക്കാനാകൂ."
ഭീമന് ചിരിച്ചു. "എന്റെ ജേഷ്ഠ!
അര്ജ്ജുനനെ പറ്റി അങ്ങെന്തിനു
ഉത്കണ്ടാകുലനാകുന്നു? നാളെ രാജാവാകേണ്ട
അങ്ങക്ക് ഈ തളര്ച്ച ഒട്ടും ഭൂഷ്ണമല്ല! "
യുധിഷ്ഠിരന്റെ മുഖത്തെ വിഷമാവസ്ഥ
വായിച്ചറിഞ്ഞ ഭീമന് പറഞ്ഞു,
"അങ്ങയുടെ ആഗ്രഹം പോലെ ഞാന് കൗരവ
വ്യുഹതിലേക്ക് പോകാം. സാത്യകിയെയോ,
കൃഷ്ണാ അര്ജ്ജുനന്മ്മാരെയോ കണ്ടെത്തിയാല്
ഞാന് 'സിംഹ ഗര്ജ്ജനം'
മുഴക്കി അങ്ങയുടെ ഹൃദയം തണുപ്പിക്കാം.
അനാവശ്യമായ ചിന്ത മനസ്സില് നിന്നു
തൂത്തെറിയൂജേഷ്ഠ !
ഈ ഭീമനുള്ളപ്പോള് അങ്ങ് ദു:ഖിക്കാനിടവരി
ല്ല." ഭീമന് ധൃഷ്ടദൃമ്നനു സമീപം ചെന്നു. "ഞാന്
ജേഷ്ടന്റെ ആഞ്ജ
പ്രകാരം അര്ജ്ജുനനെ തിരക്കി പോകുകയാണ്.
അങ്ങ് അദ്ദേഹത്തിന് വേണ്ട
സംരക്ഷണം നല്കണം.
ദ്രോണര് ഏതു നിമിഷവും ചാടി വീഴും."
ധൃഷ്ടദൃമ്നന് സമാധാനിപ്പിച്ചു, "പൊയ്ക്കോളു
ഭീമാ! യുധിഷ്ഠിരനെ ഞാന് കാത്തുകൊള്ളം.
എന്നെ കൊല്ലാതെ ദ്രൊണര്ക്കു
യുധിഷ്ഠിരനെ പിടിക്കാനാവില്ല. എന്നാല്
ദ്രൊണര്ക്കു എന്നെ കൊല്ലാന് സാദ്ധ്യമല്ല..
ഞാന്
തന്നെ ദ്രോണവധം ലക്ഷ്യമാക്കി ജനിച്ചവനാ
ഭീമന് സൈന്യ നിരയിലേക്ക് നീങ്ങുന്നത് കണ്ട
ദ്രോണര് പദ്മവ്യൂഹത്തിനു കാവടത്തില്
നില്പ്പായി.
ദുശ്ശാസനനും സഹോദരന്മാരും ചേര്ന്ന ഒരു
സംഘം ഭീമനെ തടുത്തു. അവരെ കണ്ടപ്പോള്
ഭീമന് അത്യുല്സാഹമായി. ദുശ്ശാസനന്
ശക്തിയേറിയ ഒരു കുന്തം ഭീമനു നേരേ എറിഞ്ഞു.
ഭീമന് ആ കുന്തം മുറിച്ചു ശത്രു നിരയിലേക്ക്
പാഞ്ഞുകയറി. എഴു ധാര്ത്തരാഷ്ട്ര
ന്മാരെ കൊന്നു കൊല വിളിച്ചു.
Thursday, 17 October 2013
മഹാഭാരതം ഭാഗം 39
Subscribe to:
Post Comments (Atom)
No comments:
Post a Comment