Friday, 11 October 2013

മഹാഭാരതം ഭാഗം 36

പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 8 (തുടർച്ച)...
തൃഗര്ത്തന്മാരെ തോല്പ്പിച്ച്
കൃഷ്ണനോടൊപ്പം മടങ്ങുന്നതിനിടയില്
അര്ജ്ജുനന് പല ദുര്നിമിത്തങ്ങ
ള്ക്കും അടിപ്പെട്ടു. അദ്ദേഹം കൃഷ്ണനോട്
പറഞ്ഞു. "കൃഷ്ണാ! ആര്ക്കും ഭേദിയ്ക്കാനാവാ
ത്ത പത്മവ്യൂഹമാണ് ദ്രോണര് ചമച്ചിരുന്നതെന്
ന് ഞാനറിഞ്ഞു. വ്യൂഹത്തില് പെട്ടുപോയാല്
മടങ്ങി വരവ് അസാദ്ധ്യം. എന്റെ മനസ്സ്
അകാരണമായി പിടയ്ക്കുന്നു കൃഷ്ണാ!
എന്റെ ജ്യേഷ്ഠനെന്തെങ്കിലും ആപത്ത്
സംഭവിച്ചു കാണുമോ എന്തോ? കൃഷ്ണന്
പറഞ്ഞു. അത് അസംഭവ്യമാണ്. അങ്ങനെ ഒരു
ചിന്ത വേണ്ടേ. മനസ്സിനെ നിയന്ത്രിക്കൂ
അര്ജ്ജുനാ!"
എന്നും തന്റെ വരവിനുവേണ്ടി കാത്തു
നില്ക്കാറുള്ള അഭിമന്യുവിനെ കാണാത്തതില്
അര്ജ്ജുനന് അസ്വസ്തനായി പാണ്ഡവശിബിരത്തി
ലാകെ കനത്തമൂകത.
വിളക്കുപോലം കൊളുത്താതെ ഏവരും ദൃഷ്ടി കുമ്പ
ക്കുന്നു. ജ്യേഷ്ഠനെ തിരക്കി അര്ജ്ജുനന് അടുത്ത
ശിബിരത്തിലേയ്ക്കു നീങ്ങി. അര്ജ്ജുനന് കടന്നു
ചെന്നപ്പോള്
ആരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തില്ല.
പാണ്ഡവസോദരരെല്ലാം കനത്ത മൂകതയില്
ദൃഷ്ടി കുമ്പിട്ടിരിയ്ക്കുന്നു. "എന്താണ്? എന്ത്
സംഭവിച്ചു ജ്യേഷ്ഠാ! പറയൂ!!" അര്ജ്ജുനന്
ഉത്കണ്ഠാകുലനായി. യുധിഷ്ഠിരന്
പൊട്ടിക്കരഞ്ഞു. "അര്ജ്ജുനാ! നീ എന്നെ അങ്ങു
കൊന്നു കളയൂ! നിന്റെ ഓമന
പുത്രനെ വ്യൂഹത്തിലേയ്ക്കയച്ചത് ഞാനാണ്.
ഞാന് പറഞ്ഞിട്ടാണ് അവന് പോയത്.
എന്റെ പുത്രാ! ഈ
വല്യച്ഛനെങ്ങനെ സഹിയ്ക്കും? യുധിഷ്ഠിരന്
ബോധരഹിതനായി. തന്റെ പ്രിയപ്പെട്ട പുത്രന്
എന്തോ ചതി പറ്റിയെന്ന് അര്ജ്ജുനന്
മനസ്സിലാക്കി. അദ്ദേഹം ഭീമനെ സമീപിച്ചു.
"ഇതെങ്ങനെ സംഭവിച്ചു. എനിയ്ക്കതറിയണം.."
ഭിമന് പറഞ്ഞു" ആറു യോദ്ധാക്കള് ഒരുമിച്ച്
ചതിയില്പ്പെടുത്തി നമ്മുടെ പൊന്നോമന
പുത്രനെ മൃഗീയമായി കൊലപ്പെടുത്തി അനിയാ.."
ഭീമന് തളര്ന്നിരുന്നു. അര്ജ്ജുനന്
ബോധരഹിതനായി.
കൃഷ്ണനും സ്വയം നിയന്ത്രിക്കാന്
‍ കഴിഞ്ഞില്ല. അദ്ദേഹം ഭീമനു
സമീപം നിലത്തിരുന്നുകൊണ്ട്
മെല്ലെ മെല്ലെ ഭീമന്റെ വിരലുകളമര്ത്തി.
ബോധം വിണ്ടെടുത്ത അര്ജ്ജുനന്
ജ്യേഷ്ഠനെ സമീപിച്ചു" എന്താ ഉണ്ടായതെന്ന്
തെളിച്ചു പറയൂ ജ്യോഷ്ഠാ..........." യുധിഷ്ഠിരന്
വീണ്ടെടുത്ത ധൈര്യത്തില് ആ
സംഭവം വിവരിച്ചു. "നിങ്ങള് പോര്ക്കളത്തില്
‍ നിന്ന് അകന്ന ശേഷം, ദ്രോണര് ഘോരമായ
പത്മവ്യൂഹത്തില്‍ കൗരവ
സൈന്യത്തെ അണി നിരത്തി.
അതിന്റെ ചതി മനസ്സിലാക്കിയ
നമ്മുടെ സൈന്യവും സുസജ്ജമായിരുന്നു. വ്യൂഹ
കവാടത്തില് നിന്നിരുന്ന ദ്രോണര്,
നിരപരാധികളായ എണ്ണമറ്റ
നമ്മുടെ സൈന്യത്തെ നിര്ദ്ദാക്ഷീണ്
യം കൊന്നൊടുക്കാന് തുടങ്ങി. എതര്ക്കാനുള്ള
ഞങ്ങളുടെ തന്ത്രങ്ങളൊന്നും വിലപ്പോയില്ല.
വ്യൂഹം ഭേദിയ്ക്കാതെ രക്ഷയില്ലെന്ന
ഘട്ടമെത്തി. ഞാന് കുരമാനോട് ചോദിച്ചു.
ഞാന്, ഞാനാണ് അവനെ കൊന്നത്.."
തുടരാനാവാതെ യുധിഷ്ഠിരന്
വിങ്ങി വിങ്ങിക്കരഞ്ഞു. ഭീമന് തുടര്ന്നു. '
കുമാരന് ഞങ്ങളോടു പറഞ്ഞു. " എന്റെ അച്ഛന്
എന്നെ പകുതി വിദ്യയെ പഠിപ്പിച്ചിട്ടുള്ളൂ.
വ്യൂഹം ഭേദിച്ച് അകത്ത് കടന്നാല്
അവിടെ ചതി പതിയിരുന്നാല് എനിയ്ക്ക്
രക്ഷപ്പെടാനുള്ള വിദ്യ അറിയില്ല." ഞങ്ങള്
കുമാരന് ബലം കൊടുത്തു." നീ വ്യൂഹം കടന്നാല്
ഭേദിച്ച് പ്രവേശനദ്വാരം മുണ്ടാക്കിയാല് ആ
നിമിഷം ഞങ്ങള്
നിന്റെ പിന്നാലെ എത്തിക്കോളാം.
ഞങ്ങളെല്ലാം തന്നെ അവന്റെ തൊട്ടു
പിന്നാലെ നീങ്ങി. അഭിമന്യൂ ഉണ്ടാക്കിയ
പ്രവേശന കവാടത്തിലേയ്ക്ക് ഞങ്ങള് നീങ്ങുന്ത്
കണ്ട ജയദ്രഥന് കവാടം അടച്ചു.
ഞങ്ങളുടെ പോരാട്ടത്തെ അയാള് തന്ത്രപൂര്വ്വം
കവച്ചു വെച്ചു. ഞങ്ങള്ക്കാര്ക
്കും അയാളെ എതിര്ത്തു തോല്പ്പിയ്ക്ക
ാനായില്ല.."
ദുഃഖം അടക്കി എഴുന്നേറ്റു വന്ന നകുലന്
പറഞ്ഞു." ജ്യേഷ്ഠാ, ദുഷ്ടന്മാരായ ആറുപേര് -
ദ്രോണര്, കൃപര്, രാധേയന്, അശ്വര്ത്ഥാമാവ്‌,
ദുശ്ശാസനപുത്രന്‍, ശല്യര് - ഒരുമിച്ച്
നമ്മുടെ കുഞ്ഞിനോട് പൊരുതി.
എല്ലാ യുദ്ധനിമയങ്ങളും അവര് കാറ്റില്
പറത്തി. ആയുധം നഷ്ടപ്പെട്ടിട്ട
ും ധീരമായി പൊരുതുന്നിതിനിടയില്
നമ്മുടെ കുമാരന് പറഞ്ഞു. " നിങ്ങള്
ഓരോരുത്തരായി വരൂ! ഞാന് നിങ്ങളോട്
യുദ്ധം ചെയ്യാം.." സഹദേവന്
അര്ജ്ജുനനെ അണച്ചു കൊണ്ട് പുലമ്പി.
"പോര്ക്കളത്തില് നിഷ്ഠൂരമായി അവര്
നമ്മുടെ കുഞ്ഞിനെ വധിച്ചു കളഞ്ഞു. ഞങ്ങള്ക്ക്
ഒന്നും ചെയ്യാന് കഴിഞ്ഞില്ല. അങ്ങു തരുന്ന
ഏത് ശിക്ഷയു ഞങ്ങള് ഏറ്റു വാങ്ങാം...."
സ്വയം നിയന്ത്രിക്കാന്‍ പണിപ്പെടുന്ന
അര്ജ്ജുനനെ കൃഷ്ണന് കണ്ടു.
അദ്ദേഹം സാവധാനം അര്ജ്ജുനന്റെ കൈത്തലം ക
തന്റെ വിരല് സ്പര്ശത്താല്
അദ്ദേഹം അര്ജ്ജുനനിലേയ്‌ക്ക് ഒരു പുതുജീവന്
നല്കാന് ശ്രമിച്ചു. " അര്ജ്ജുനാ!
അങ്ങയെപ്പോലെ അഭിമന്യൂ
ഞങ്ങള്ക്കും ഏറെ പ്രിയപ്പെട്ടവനാണ്.
പിതാവായ
അങ്ങയുടെ ദുഃഖത്തിന്റെ ആഴം ഏറിയിരിക്കുമെന്
നും എനിയ്ക്കറിയാം. ഒന്നു ചിന്തിക്കൂ!
അങ്ങയുടെ പുത്രന് വീരസ്വര്ഗ്ഗം പൂകി.
വീരോചിതമായ മരണമാണ് നമ്മുടെ പുത്രന് ഏറ്റു
വാങ്ങിയത്. ആറു യോദ്ധാക്കളോട് ഒറ്റയ്ക്ക്
പൊരുതി നിന്ന അങ്ങയുടെ പുത്രന്റെ യശസ്സ്
ലോകമുള്ള
കാലം ജനം അഭിമാനത്തോടെ സ്മരിയ്ക്കും.
അങ്ങ് ദുഃഖം വെടിഞ്ഞ് പുത്രനെക്കുറിച്ച്
അഭിമാനത്തോടെ സ്മരിയ്ക്കുക.
താങ്കളുടെ സഹോദരങ്ങള് -
അവരും താങ്കളപ്പോലെ ഇക്കാര്യത്തില്
നിരപരാധികളും ഏറെ വേദനിക്കുന്നവരുമാണ്.
അവര് നിഷ്ക്രിയരായിരുന്നില്ല.
നിസ്സാഹയരായിപ്പോയി. അങ്ങ് അവര്ക്ക്
മാപ്പു നല്കു! " അര്ജ്ജുനന്
കുറ്റബോധം തോന്നി.
അദ്ദേഹം സഹോദരങ്ങളെ അശ്ലേഷിച്ചു.
യുധിഷ്ഠിരന്റെ പാദങ്ങള് വണങ്ങി.
പൊട്ടിക്കരഞ്ഞു കൊണ്്ട അദ്ദേഹം പുലമ്പി. "
എന്റെ കുഞ്ഞേ! ഞാന് നിസ്സഹായനായിപ്പ
ോയി. നിന്റെ പുത്രന്റെ രക്,യ്ക്ക്
ഒന്നും ചെയ്യാന് ഞങ്ങള്ക്കായില്ല.
ക്ഷമിക്കുക!"
അര്ജ്ജുനന്റെ ദുഃഖം കടുത്ത കോപത്തിന്
വഴിമാറി. ഇതിനെല്ലാം കാരണക്കാരനായ
ജനയദ്ഥരന്റെ നേര്ക്കായി അദ്ദേഹത്തിന്റെ ക
അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതിജ്ഞ ചെയ്തു. "
എന്റെ പുത്രന്റെ മരണഹേതുവായ
ജയദ്രഥനെ നാളെ സൂര്യസ്തമനത്തിനു മുമ്പ് ഞാന്
വധിച്ചിരിക്കും.
ഞാനിതാ അഗ്നി സാക്ഷിയായി സത്യം ചെയ്യുന്
എനിയ്ക്കതിനു കഴിയാതെ വന്നാല് ഞാന്
അഗ്നിയില്ച്ചാട
ി സ്വയം ദേഹം ദഹിപ്പിയ്ക്കുമെന്ന് പ്രതിജ്ഞ
ചെയ്യുന്നു. സ്വരക്ഷയ്ക്കു വേണ്ടി ജയദ്രഥന്
ഭഗവാന് ശങ്കരനെ സമീപിച്ചാല്പ്പ
ോലും അര്ജ്ജുനന് പ്രതിജ്ഞയില്
നിന്നും പിന്മാറില്ല.
അഗ്നിയുടെ പേരിലും എന്റെ ഗാണ്ഡീവത്തിന്റെ
പേരിലും എന്റെ വാക്കുകള്
സത്യമായി ഭവിക്കട്ടെ....!!! "
അര്ജ്ജുനന് ഗാണ്ഡീവം കുലച്ചു.
അതിന്റെ ശബ്ദം ദിഗന്തം കുലുങ്ങി.
പിന്നാലെ കൃഷ്ണന് പാഞ്ചജന്യം മുഴക്കി.
പ്രതികാര ചിന്ത പാണ്ഡവ മനസ്സിന് പുതിയ
ഉണര്വ്വ് നല്കി.
പ്രതീക്ഷിച്ചത്ര
ദുഃഖം പാണ്ഡവരെ തളര്ത്തിയില്ലെന്നു
മനസ്സിലാക്കിയ കൗരവപക്ഷം അമ്പരന്നു.
പിന്നാലെ ചാരന്മാര് നല്കിയ അര്ജ്ജുന
പ്രതിജ്ഞയുടെ ഉത്ഘോഷവും. കൗരവര്
ആകെ അസ്വസ്ഥരായി. സ്വന്തം ജീവന് ഏത്
വിധേനയും രക്ഷിക്കണമെന്ന ചിന്ത
മാത്രമായി ജയദ്രഥന്.
അദ്ദേഹം സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാന്
ആഗ്രഹിച്ചു. ദുര്യോധന്
ജയദ്രഥനെ സമാധാനിപ്പിച്ചു. " അങ്ങ്
അര്ജ്ജുനന്റെ പ്രതിജ്ഞ വേണ്ട
വിധം ശ്രദ്ധിച്ചിട്ടില്ലെന്ന് വ്യക്തം. ഭഗവാന്
ശങ്കരന്റെ സമീപത്താണെങ്കില
്പ്പോലും നാളെ അര്ജ്ജുനന്
താങ്കളെ വധിയ്ക്കുമെന്നാണ്
ശപഥം ചെയ്തിരിക്കുന്നത്. സ്വദേശത്തേയ്ക്ക്
മടങ്ങിപ്പോകുന്നത് ആപത്താണ്. ഞങ്ങള്
താങ്കള്ക്ക് വേണ്ട എല്ലാ സുരക്ഷയും ഉറപ്പ്
തരാം. നമുക്കുടന്
ആചാര്യനുമായി കൂടി ആലോചിയ്ക്കാം..."
അവര് ദ്രോണസമീപം ചെന്ന്
പ്രശ്നം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു. "
ജയദ്രഥാ!
താങ്കളും അര്ജ്ജുനനും എന്റെ ശിഷ്യന്മാരാണെങ്
കിലും അര്ജ്ജുനന് ഒരു
പടി മേലെയായി തന്റെ കഴിവു
സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പോരെങ്കില് അനേകം ദിവ്യായുധങ്ങളും
വശമുണ്ട്. എന്നാല് ഞാന്
താങ്കളെ രക്ഷിയ്ക്കുമെന്ന വാക്കു തരുന്നു.
അങ്ങു നാളെ എങ്ങനെയാണ്
ജയദ്രഥനെ രക്ഷിയ്ക്കുക. " ദുര്യോധനന്
ജിജ്ഞാസ വര്ദ്ധിച്ചു ദ്രോണര് പറഞ്ഞു. ഞാന്
നാളെ നമ്മുടെ സേനയെ ത്രിമാന വ്യൂഹത്തില്
ക്രമീകരിയ്ക്കും.
ആദ്യമായി ശകടവ്യൂഹം അതിനപ്പുറം പത്മവ്യൂ
സൂചിവ്യൂഹം. സൂചിയുടെ അഗ്രത്തില് ഞാന്
ജയദ്രഥനെ നിറുത്തും.
ചുറ്റും വ്യൂഹം കാത്തുകൊണ്ടും മഹാരഥന്മാരുണ്ടാ
കും. ഞാന് പ്രവേശന കാവാടത്തില്
ശക്തമായി നിലകൊള്ളും എന്നെ കടന്ന്
വ്യൂഹത്തില് കയറാന് ഞാന്
പാണ്ഡവരെ അനുവദിയ്ക്കില്ല.
അഥവാ അര്ജ്ജുനന് വ്യൂഹം ഭേദിച്ചാല്
തന്നെ അയാള് രണ്ട് വ്യൂഹവും കടന്ന്
താങ്കളുടെ സമീപമെത്തുമ്പോള
് പകലവസാനിച്ചിരിയ്ക്കും. പ്രതിജ്ഞ
അനുസരിച്ച് വാക്ക് പാലിയ്ക്കാന്
കഴിയാതെ വരുന്ന അര്ജ്ജുനന്
സ്വയം ജീവനൊടുക്കും. ധൈര്യമായിരിക്കൂ!".
ദ്രോണരുടെ വാക്കുകള് മിഥ്യ ആവില്ലെന്ന്
ജയദ്രഥന് ഉറച്ചു വിശ്വസിച്ചു.
ഏറെ ആശ്വസിച്ചു.
കൃഷ്ണന് എല്ലാം അറിഞ്ഞു.
അദ്ദേഹം അര്ജ്ജുനനരികിലെത്തി. "കൗന്തേയാ!
താങ്കളുടെ ശപഥത്തെപ്പറ്റി കൗരവര്
അറിഞ്ഞിരിക്കുന്നു. ആചാര്യന്
ജയദ്രഥനെ രക്ഷിയ്ക്കുമെന്ന് ഉറപ്പ്
കൊടുത്തിരിക്കുന്നു. ശപഥം ചെയ്യുന്നതിന് മുമ്പ്
താങ്കള് എന്നോടെങ്കിലും ഒന്നാലോചിയ്ക്ക
ാമായിരുന്നു. ഭയപ്പെടേണ്ട, ഏതൊരു
പിതാവിനും തോന്നും വികാരം മാത്രമേ താങ്കളി
കാണുന്നുള്ളൂ. താങ്കളുടെ ശപഥം ഞാന്
നിറവേറ്റിത്തരുന്നുണ്ട്. അങ്ങു നഷ്ടപ്പെടുന്നത്
‌ ഈ കൃഷ്ണന് ഇല്ലാതാകുന്നതിന് തുല്യമാണ്.
മനസ്സ് ചഞ്ചലപ്പെടുത്തരുതെന്ന്
ഞാനങ്ങേയ്ക്ക് മുന്നറിയീപ്പു നല്കുന്നു. ആട്ടെ,
താങ്കള് സുഭദ്രയെ കാണാന് പോകുന്നില്ലേ? "
ഇല്ല, കൃഷ്ണാ! എനിയ്ക്കുവേണ്ടി അങ്ങ്
പോയി അവളെ സമാധാനിപ്പിയ്ക്കുക.
എന്റെ ശരീരം പോലും എന്റെ നിയന്ത്രണത്തിന
്പുറമാണ്. "പാര്ത്ഥന്റെ തോളില് സ്നേഹപൂര്വ്വം
തട്ടിക്കൊണ്ട് കൃഷ്ണന് എഴുന്നേറ്റു.
കൃഷ്ണന് സുഭദ്രയുടെ മുന്നിലെത്തി. "ജ്യേഷ്ഠാ!
അങ്ങും വില്ലാളി വീരനായ
പിതാവും ഉണ്ടായിട്ടും എന്റെ കുഞ്ഞ്
ക്രൂരമായി കൊല്ലപ്പെട്ടില്ലേ? നിങ്ങള്
വിചാരിച്ചിിരുന്നെങ്കില്
എന്റെ കുഞ്ഞിനെ മരണത്തില് നിന്നു
രക്ഷപ്പെടുത്താമായിരുന്നില്ലേ? എന്ത്
കൊണ്ടതു ചെയ്തില്ല? ശ്രേഷ്ഠരെന്ന്
അഭിമാനിയ്ക്കുന്ന പാണ്ഡവര് എന്തിനീ ക്രൂരത
കാട്ടി. ചോദ്യശരങ്ങള്ക്കൊടുവില് സുഭദ്ര
പൊട്ടിക്കരഞ്ഞു.
കൃഷ്ണന് മെല്ലെ അവളുടെ ശിരസ്സെടുത്ത് മടിയില്
വച്ച് മുഖം മന്ദമായി തലോടി. ആ തലോടലില്
ആശ്വാസത്തോടൊപ്പ
ം ആത്മസംയമനവും കൃഷ്ണന് സഹോദരിയ്ക്കു
നല്കി. സ്വരം താഴ്ത്തി, കൃഷ്ണന് ചോദിച്ചു. "
സുഭദ്രേ! പാണ്ഡവര്
നിന്റെ കുഞ്ഞിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന്
‌ നീ വൃഥാ ചിന്തിയ്ക്കുന്നു. ജീവച്ഛവമായ
യുധിഷ്ഠിരനെ ആശ്വസിപ്പിച്ചിട്ടാണ് ഞാന്
വരുന്നത്. നിന്റെ പുത്രന് ശ്രേഷ്ഠമായ മരണമാണ്
ലഭിച്ചിരിക്കുന്നത്. അത്തരമൊരു മരണത്തിനു
വേണ്ടി യോദ്ധാക്കള് പോലും മത്സരിയ്ക്കും.
നിന്റെ പുത്രന് ഭാഗ്യവാനാണ്. ആറു
മഹാദഥന്മാരോട് മരണം വരെ പോരാടിയ
അഭിമന്യൂ വീരസ്വര്ഗ്ഗം പ്രാപിച്ചിരിക്കുന്നു.
കീര്ത്തിയോടെ ഒരു
മരണം പുണ്യം ചെയ്തവര്ക്കേ ലഭിയ്ക്കൂ!
നിന്റെ പുത്രന് ഒരു പുണ്യാത്മാവായിരുന്നു.
അയാളുടെ കീര്ത്തിയും നാമവും എന്നും ലോകത്തി
പ്രചോദനമാകും. നീ അവനെക്കുറിച്ചോര്ത്ത
അഭിമാനിയ്ക്കൂ! പോര്ക്കളത്തില്‍ മരണപ്പെട്ട
മറ്റു യോദ്ധാക്കളെക്കുറിച്ച് നീ ഒരു
നിമിഷം ചിന്തിയ്ക്കുക.
അവരുടെ കുടുംബത്തിന്റെ ദുഃഖം നി ഒന്നാലോചിക്
കൃഷ്ണന് സുഭദ്രയുടെ കണ്ണീര് തുടച്ചു.
"സുഭദ്രേ! നീ ഗര്ഭവതിയായ പുത്രവധുവിനെക്ക
ുറിച്ചാലോചിയ്ക്കൂ! ഉത്തരയുടെ മനസ്സിന്
നീ ധൈര്യം നല്കുക" അവരൊരുമി്ചച്
ഉത്തരയുടെ മുറിയിലേയ്ക്ക്‌ ചെന്നു.
ഏറെനേരം ആശ്വസ വാക്കുകള് പറഞ്ഞു.
കൃഷ്ണന് അവരോടൊപ്പം ചെലവഴിച്ചു.
കൃഷ്ണസാന്ത്വനം
അവരുടെ ദുഃഖത്തെ ഏറെ ലഘൂകരിച്ചു.
മടങ്ങിയെത്തിയ കൃഷ്ണനെ പൂജിയ്ക്കാനുള്ള
പൂജാസംഭാരങ്ങളുമായി അര്ജ്ജുനന് കാത്തു
നിന്നിരുന്നു. നിത്യേന കൃഷ്ണനെ പൂജിയ്ക്കുന്നത
് അര്ജ്ജുനന്റെ നിഷ്ഠയാണ്.
അദ്ദേഹം ഭഗവാന്റെ കാല്കഴുകി അര്ഘ്യപാദ്യങ്
ള് അര്പ്പിച്ചു പൂജിച്ചു.
അര്ജ്ജുനന്റെ പ്രശ്നങ്ങള് ആ
നിമിഷം ഭഗവാനേറ്റെടുത്തു. കൃഷ്ണന് പറഞ്ഞു.
"അങ്ങു സുഖമായി ഉറങ്ങിക്കോളൂ.
നാളത്തെ അങ്ങയുടെ ജയം എനിയ്ക്കും അവകാശ
്."
അര്ജ്ജുനനെ യാത്രയാക്കിയശേഷം കൃഷ്ണന്
ഉറങ്ങാന് കിടന്നെങ്കിലും അദ്ദേഹത്തിനുറങ്ങാന്
കഴിഞ്ഞില്ല. അടുത്ത
ദിവസത്തെ അര്ജ്ജുനശപഥമായിരുന്നു
അദ്ദേഹത്തിന്റെ മനസ്സു നിറയെ.
കുരുക്ഷേത്രയുദ്ധത്തിലെ ധാര്മ്മികത
നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് ക്രൂരമായ
അധര്മ്മം നടമാടിയിരിക്കുന്നു.
ഏറ്റവും മൃഗീയമായ രീതിയിലാണ്. അഭിമന്യൂ
വധിയ്ക്കപ്പെട്ടത്. കൃഷ്ണന് തന്റെ സാരഥിയായ
ദാരുകനെ സ്മരിച്ചു. സ്മരണ മാത്രയില്
ദാരുകനെത്തി. കൃഷ്ണന് പറഞ്ഞു. "താങ്കള്
എന്റെ രഥം സജ്ജമാക്കി നിറുത്തണം കുതിരകളെ
കെട്ടണം. എന്റെ ഗരുഡധ്വജം രഥത്തില്
ഉറപ്പിയ്ക്കണം" ദാരുകന് ഭയന്നു. "പ്രഭോ!
അങ്ങ്..." കൃഷ്ണന്: "ശരിയാണ്! ഞാന്
ആയുധം എടുക്കില്ലെന്ന്‌ പ്രതിജ്ഞ
ചെയ്തിരുന്നു. എന്നാല് കുരുക്ഷേത്രത്തില് ഇന്ന്
ആദ്യമായി അധര്മ്മം നടമാടി. അതിനു ചുക്കാന്
പിടിച്ചത് കുലധര്മ്മം മറന്ന് ക്ഷത്രിയ
ധര്മ്മം നിയോഗം പോലെ ഏറ്റെടുത്ത
ദ്രോണരെന്ന സേനാനായകന്.
നാളെ അര്ജ്ജുനശപഥം നിറവേറ്റുന്നതിന
് ഏതെങ്കിലും വിധത്തില് തടസ്സം നേരിട്ടാല്
ഞാന് 'ഋഷഭ' സ്വരത്തിലുള്ള
എന്റെ ശംഖനാദം പുറപ്പെടുവിയ്ക്കും.
ശംഖനാദം കേട്ടാലുടന് അങ്ങ് യുദ്ധരംഗത്തെത്ത
ണം. ദക്ഷിണായനകാലമായതുകൊണ്ട്
സൂര്യാസ്തമയം നേരത്തെയാണ്.
അതാണെന്റെ ഭയപ്പാട്. അസ്തമയത്തിനു മുമ്പ്
അര്ജ്ജുനശപഥം പാലയിക്കപ്പെടുമോ എന്ന്
ഞാന് സംശയിക്കുന്നു.
അങ്ങനെ എന്തെങ്കിലും സംഭവിയ്ക്കാനിട
വന്നാല് അദ്ദേഹത്തിനു
വേണ്ടി ഞാനാദൗത്യം ഏറ്റെടുത്ത് നടപ്പില്
വരുത്തും. അര്ജ്ജുനനെ നഷ്ടപ്പെടാന്
എനിയ്ക്കാവില്ല. അത്രമാത്രം അയാള്
എന്റെ അംശമാണ്."
ദാരുകന് പറഞ്ഞു." ഭഗവാനെ! അങ്ങു
നിര്ദ്ദേശിച്ചപോലെ എല്ലാം ഞാന്
വേണ്ടവിധം ചെയ്യുന്നുണ്ട്. തൊഴുത് ദാരുകന്
വിടവാങ്ങി.
മയക്കത്തില് അര്ജ്ജുനന് അത്ഭുതകരമായ ഒരു
സ്വപ്നം കണ്ടു. താനും കൃഷ്ണനും കൂടി ഒരു യാത്ര
പുറപ്പെട്ടിരിക്കുന്നു. കൃഷ്ണന് തന്റെ കയ്യില്
ബലമായി അമര്ത്തി പിടിച്ചിരിക്കുന്നു.
തങ്ങളുടെ ശരീരത്തിന്
അല്പം പോലും ഭാരം അനുഭവപ്പെടുന്നില്ല.
ആകാശത്തിലൂടെ ഒരു പഞ്ഞിക്കെട്ടുപോ
ലെ സഞ്ചിരിച്ചു കൊണ്ടിരുന്നു. മേരു
പര്വ്വം കടന്ന് ആ യാത്ര മഞ്ഞു മലകളാല്
ചുറ്റപ്പെട്ട കൈലാസത്തിലെത്തിച്ചേര്ന്നു. ആ
വിചിത്രമായ കാഴ്ച
അര്ജ്ജുനനെ അത്ഭുതസ്തബ്ദനാക്കി. താന് അന്നു
സായാഹ്നത്തില് കൃഷ്ണപാദത്തിലര്പ്പിച്ച
പുഷ്പങ്ങളും അര്ഘ്യപാദ്യങ്ങ
ളും അതാ ശിവപാദത്തില്..! പരമശിവന്
ഇരുവരേയും നോക്കി മന്ദഹസിച്ചു. കൃഷ്ണന്
പറഞ്ഞു. " ഞാന്
പാര്ത്ഥനെ അങ്ങയുടെ സവിധത്തില്
എത്തിച്ചിരിക്കുന്നു. വേണ്ട നിര്ദ്ദേശങ്ങള്
‍ നല്കി ഇയാളെ അനുഗ്രഹിക്കണം.
അങ്ങേയ്ക്കേ അതിനു കഴിയൂ." ശിവന്
കൃഷ്ണനെ നോക്കി പുഞ്ചിരിച്ചു. "താങ്കള് ഈ
പാര്ത്ഥനേയും കൂട്ടി വന്നതില് ഞാന്
ഏറെ അനുഗ്രഹീതനായിരിക്കുന്നു. ഈ
സവ്യസാചിയ്ക്ക്‌ ഞാനെന്താണ് നല്കേണ്ടത്?"
അര്ജ്ജുനന് പറഞ്ഞു"
നാളത്തെ എന്റെ ശപഥം പൂര്ണ്ണതയിലെത്
താനുള്ള ഉപായം കല്പ്പിച്ചരുളണ
ം അങ്ങയുടെ പൂര്ണ്ണ
അനുഗ്രഹത്തോടെ മാത്രമേ എനിയ്ക്കെന്റെ പ്ര
പാലിയ്ക്കാനാവൂ..."
"പാര്ത്ഥാ! ഞാന് നിന്നെ എന്റെ മഹത്തായ
പാശുപതാസ്ത്രം നല്കി അനുഗ്രഹിക്കുന്നുണ്ട്.
അതില് അഭിമന്ത്രിക്കേണ്ട
മന്ത്രവും അങ്ങേയ്ക്ക് ഹൃദിസ്ഥമാക്കിത്
തരുന്നുണ്ട്. എന്റെ പാര്ശ്വദന്മാരോ
ടൊപ്പം ചെന്നാലും..."
ശിവപാര്ശ്വദന്മാര് അര്ജ്ജുനനെക്കൂട്ടി. അവര്
ആയുധപ്പുരയിലെത്തി. കത്തിജ്വലിച്ചിരുന്ന
സര്പ്പരൂപത്തിലുള്ള ഒരു തീഗോളത്തെ അവര്
രുദ്രസൂക്തം ചൊല്ലിയുണര്ത്തി. അത്
ഭഗവാന്റെ പാശുപതാസ്ത്രമായിരുന്നു. അവര് ആ
വില്ലും അമ്പുമെടുത്ത്
വീണ്ടും ശിവസന്നിധിയിലെത്തി. ശിവന്
അഭിമന്ത്രണം ചെയ്ത് വില്ലു കുലച്ചു.
കൃഷ്ണന് പറഞ്ഞു. " അര്ജ്ജുനന്
എന്റെ അംശമാണ്. അങ്ങ് പൂര്ണ്ണമനസ്സോട
െ ഈ ഇന്ദ്രപുത്രനെ അനുഗ്രഹിച്ചാലും!"
ജടാധരനായ ശിവന് പറഞ്ഞു. "
അല്ലയോ ശ്രീഹരീ, ആര്ക്കും ഒരു നേരിയ
അമര്ഷത്തിനു
പോലും ഇടനല്കാതെ അര്ഹിയ്ക്കുന്ന രീതിയില്
കാര്യം നടത്താനുള്ള അങ്ങയുടെ അസാമാന്യ
കഴിവ് ശ്ലാഘനീയം തന്നെ ലോകൈകനാഥനനായ
അവിടുന്ന് ഈ ശിവപ്രണാമം സ്വീകരിച്ചാലും.
"തിരിഞ്ഞു സവ്യസാചിയോടായി ശിവന്
പറഞ്ഞു. "വിജയീഭവ!" വര്ദ്ധിച്ച
സന്തോഷത്തോടെ അര്ജ്ജുനന് ഞെട്ടിയുണര്ന്നു.
ഒരു പുതിയ ഉണര്വ്വ്
തന്റെ സിരകളിലൂടെ ഒഴുകുന്നതായി പാര്ത്ഥനനുഭവ
പെട്ടു.
ഈശ്വരദത്തമായതെന
്തും കാലത്തെ അതിജീവിച്ച് ജനമനസ്സുകളില്
ദൃഢവും, പ്രേരകശക്തിയുമാകുമെന്നുള്ളത്
മഹാഭാരതത്തിലൂടെ ഭഗവാന് വ്യക്തമാക്കിത്ത
ന്നിരിയ്ക്കുന്നു. കര്ണ്ണനോട് ഒരിയ്ക്ക്ല്
കൃഷ്ണന് പറഞ്ഞു. "രാധേയാ! അങ്ങു
പറയും പോലെ കൃതജ്ഞതയുടെ കടം ഒരിക്കലും വീ
അങ്ങയ്ക്ക് യശസ്സും കീര്ത്തിയും ഉണ്ടാകാന്
ഞാന് ആശംസിയ്ക്കുന്നു. !
ഇന്ദ്രന് കര്ണ്ണനെ അനുഗ്രഹിച്ചു "ദാനത്തില്
പര്ജ്ജന്യം പോലെ എന്നുള്ളത് ഇനിമേല്
ദാനത്തില് കര്ണ്ണനെപ്പോലെ
എന്നറിയപ്പെടും. ദാതാക്കളില്
ശ്രേഷ്ഠനായി അങ്ങ് പ്രകീര്ത്തിക്കപ്പെടും."
ഈ അനുഗ്രഹം എന്നും കര്ണ്ണനെന്ന
കഥാപാത്രത്തിന് ശ്രേഷ്ഠത്വം നല്കുന്നു.
ഭീഷ്മരോടും ഭഗവാന് പറഞ്ഞു"
അങ്ങയുടെ ത്യാഗം കല്പ്പാന്ത
കാലത്തോളം സ്മിരക്കപ്പെടും. ലോകത്തില്
ജീവിച്ചിരുന്ന ജ്ഞാനികളില്
ഏറ്റവും പുകള്പെറ്റവനായി അങ്ങറിയപ്പെടും. "
ആ വാക്കുകള്
സത്യമായി ഇന്നും നിലനില്ക്കുന്നു. ഭീഷ്മര്
ഇന്നും ജനമനസ്സുകളില്
പക്വതയും ശ്രേഷ്ഠതയുമുള്ള
ത്യാഗിവര്യനായി നിലനില്ക്കുന്നു.
സുഭദ്രയോട് ഭഗവാന് പറഞ്ഞു. " നിന്റെ പുത്രന്
ഒരു യുവകേസരിയായിരുന്നു. പോര്ക്കളത്തില്
‍ ഏറെ മഹാരഥന്മാരോട് ഏറ്റുമുട്ടി വീരമൃത്യു
വരിച്ച നിന്റെ പുത്രന് എന്നും യുവ
മനസ്സുകളില്
ധൈര്യത്തിന്റെ പ്രേരകശക്തിയായിരിക്കും.
മഹാഭാരതത്തിലെ വീരനായ ഈ അര്ജ്ജുനപുത്രന
് ഇന്നും കര്മ്മോത്സുകനായ യുവജനങ്ങള്ക്ക്
‌ പ്രേരക ശക്തിയാണ്.
ഭഗവാന് ശങ്കരന് പറഞ്ഞു, അങ്ങുദ്ദേശിയ്ക്കുന്ന
കാര്യങ്ങള് ആര്ക്കും പരിഭവമില്ലാത്ത
രീതിയിയല് നടത്താനുള്ള അങ്ങയുടെ കഴിവ്
ശ്ലാഘനീയമാണ്.
സ്ഥിതികാരകനായ
ശ്രീഹരിയുടെ നീതി എന്നും സത്യവും നിത്യവുമാ
പ്രപഞ്ചം നിറഞ്ഞു നില്ക്കുന്ന
പ്രപഞ്ചാതീതനും കാലതീതനുമായ ആ
നിറസാന്നിദ്ധ്യത്തിനു മുന്നില് ഭക്ത
സഹസ്രങ്ങളുടെ കോടി പ്രണാമം.

No comments:

Post a Comment