പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 8 (തുടർച്ച)...
യുദ്ധത്തിന്റെ പന്ത്രണ്ടാം ദിവസം കൗരവസൈന്
ഗരുഡവ്യഹത്തില് ക്രമീകരിച്ചു.
പാണ്ഡവസൈന്യം ചന്ദ്രക്കലാകൃതിയില്
അണിനിരന്നു. കരാറനുസരിച്ച് സംശപ്തകന്മാര്
രാവിലെ തന്നെ അര്ജ്ജുനനെ പോരിനു വിളിച്ചു.
അര്ജ്ജുനന് ആകെ വിഷമസ്ഥിതിയിലായി. ഒരു
വശത്ത ജ്യേഷ്ഠന്റെ രക്ഷ മറുവശത്ത്
പോര്വിളി. സംശപ്തകന്മാരുടെ പോര്വിളികേട്ട്
യുധിഷ്ടിരന് ഭയന്നു. "കുഞ്ഞെ! ഇപ്പോള്
എന്താ ഒരു പ്രതിവിധി.
പോര്വിളി സ്വീകരിക്കേണ്ടത്
ക്ഷത്രിയധര്മ്മമാണ്. നീ എന്റെ രക്ഷയ്ക്ക്
വേണ്ടത് ചെയ്തിട്ട് പൊയ്ക്കൊള്ളൂ."
അര്ജ്ജുനന് പറഞ്ഞു. "ജ്യേഷ്ഠാ!
ദ്രുപദസഹോദരനനായ 'സത്യജിത്ത്'
ഇവിടെയുണ്ട്. അദ്ദേഹം സ്വന്തം ജീവന്
പണയപ്പെടുത്തിയും അങ്ങയെ രക്ഷിയ്ക്കും. ഒരു
പക്ഷെ, അദ്ദേഹം ദ്രോണരാല്
വധിയ്ക്കപ്പെട്ടാല്, അങ്ങ് യുദ്ധഭൂമിയില് നിന്ന്
പലായനം ചെയ്യണം. ഞാന്
നിര്ദ്ദേശിച്ചപോലെ ചെയ്യുമെന്ന്
അങ്ങെനിയ്ക്ക് വാക്കുതരണം."
"ശരി കുഞ്ഞെ! നീ പറഞ്ഞ പോലെ ഞാന്
സ്വരക്ഷയെക്കരുതി പാലായനം ചെയ്യാം.
പിടിയ്ക്കപ്പെടാന് ഞാന്
ആഗ്രഹിയ്ക്കുന്നില്ല." യുധിഷ്ഠിരന് ഉറപ്പ്
നല്കി.
ശ്വേതാശ്വങ്ങളെ പൂട്ടിയ
അര്ജ്ജുനരഥം ത്രിഗര്ത്തന്മാരുടെ വെല്ലുവിളി നേ
യുദ്ധഭൂമിയുടെ തെക്കുഭാഗത്തേയ്ക്ക് നീങ്ങുന്നത്
ദുര്യോധനന് കണ്ടു. ആചാര്യന് ഇന്ന്
തനിയ്ക്കുവേണ്ടി ആ "കണിവെള്ളരി"
കൊണ്ടുവരുമെന്നു തന്നെ ദുര്യോധന്
വ്യാമോഹിച്ചു. ഭീകരമായ ത്രിഗര്ത്ത
സൈന്യത്തെ തന്റേതായ ശക്തമായ രീതിയില്
നേരിടുമ്പോള് അര്ജ്ജുനന് കൃഷ്ണനോടു പറഞ്ഞു.
"കൃഷ്ണാ! എന്റെ കയ്യാല് ഈ ത്രിഗര്ത്ത
സൈന്യം മുഴുവന്
സ്വര്ഗ്ഗത്തിലെത്തും അവരുടെ മുഖത്തെ ചിരി എ
കൗതുകമുണര്ത്തുന്നു."
ത്രിഗര്ത്തന്മാരും മോശക്കാരായിരുന്നില്ല.
അവര് ശക്തമായി അര്ജ്ജുനനെ നാലുഭാഗത്തു
നിന്നും നേരിട്ടു. ത്രഗര്ത്തസൈന്യത്തിന്റെ ഒരു
ഭാഗം കൃഷ്ണന് ദുര്യോധനനു നല്കിയ
നാരായാണസേന ആയിരുന്നു.
ഗാണ്ഡീവം വിശ്രമമില്ലാതെ ശരവര്ഷങ്ങള്
പൊഴിച്ചു. നിമിഷങ്ങള്ക്കുള്ളില്
ത്രിഗര്ത്തസൈന്യം ഛിന്നഭിന്നമാക്കപ്പെട്ടു.
ഒന്നു മടിച്ചു
നിന്നശേഷം ത്രിഗര്ത്തസൈന്യം വീണ്ടും അര്ജ്ജു
നേരെ പോര്വിളിയുമായി പാഞ്ഞടുത്തു.
പൊരുതുന്നതിടയില് അര്ജ്ജുനന് ഒരു
ശരവര്ഷത്തില്പ്പെട്ടു. അദ്ദേഹത്തിന്
ഒന്നും കാണാന് വയ്യാതായി. കോപിഷ്ഠനായ
അര്ജ്ജുനന് 'ദേവദത്തം' ഉറക്കെ ഊതി.
ത്വഷ്ഠാവിനെ അഭിമന്ത്രിച്ച്
ഒരസ്ത്രം ത്രിഗര്ത്തന്മാര്ക്കെതിരെ പ്രയോഗി
ആ മന്ത്രത്തിന്റൈ അമാനുഷികശക്തിയാല്
ശത്രുക്കള് ആയിരക്കണക്കിന്
അര്ജ്ജുനന്മാരെയും കൃഷ്ണനെയും ഒരേ സമയം ക
"ആരാണ് യഥാര്ത്ഥ അര്ജ്ജുനന്! ആരാണ്
യഥാര്ത്ഥ കൃഷ്ണന്!". എതിരാളികള്
ആകെ വിഭ്രാന്തിയിലായി. അവര് തമ്മില്
തമ്മില് അസ്ത്രങ്ങളയക്കാന് തുടങ്ങി.
നിമിഷങ്ങള്ക്കകം ത്രഗര്ത്തസൈന്യം വീണ്ടും വ
ശേഷിച്ച ത്രിഗര്ത്ത
സൈന്യം അര്ജ്ജുനനെ ശരം കൊണ്ടു മൂടി. ആ
ഇരുട്ടില് കൃഷ്ണശരീരം വിയര്ത്തു.
അദ്ദേഹം കൃച്ഛ ശ്വാസം വിട്ടു. "അര്ജ്ജുനാ!
എനിയ്ക്ക് അങ്ങയെപ്പോലും കാണാന്
കഴിയുന്നില്ല. അങ്ങെവിടെയാണ്." കൃഷ്ണന്
ഉത്കണ്ഠപ്പെട്ടു. അര്ജ്ജുനന്
വ്യായവ്യാസ്ത്രം അഭിമന്തിച്ചു. ആ
കൊടുങ്കാറ്റില് ശരകൂടം അപ്രത്യക്ഷമായി.
കൊടുങ്കാറ്റ് ശത്രുസൈന്യത്തെ രണഭൂമിയില്
നിന്ന ഏറെ അഖലേയ്ക്ക് വിലച്ചു മാറ്റപ്പെട്ടു.
അര്ജ്ജുനന് യുധിഷ്ഠിരനരുകിലേയ്ക്ക്
മടങ്ങിപ്പോകാന് തിരക്കു കൂട്ടി.
ജ്യോഷ്ഠന്റെ കാര്യത്തില്
അദ്ദേഹം ആശങ്കാകുലനായിരുന്നു.
പ്രധാന യുദ്ധരംഗത്ത് ദ്രോണര്
ഏറെ ദൂരം മുമ്പോട്ടു തള്ളിക്കയറി. "താന്
രാജാവിനു നല്കിയ വാക്കുപാലിയ്ക്കണം "
ദ്രോണരുടെ മനസ്സില് ആ ഒരു
ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ. യുധിഷ്ഠിര
സമീപം ധൃഷ്ടദ്യൂമ്നനുണ്ടായിരുന്നു.
യുധിഷ്ഠിരന്റെ വെപ്രാളം കണ്ട ധൃഷ്ടദ്യുമ്നന്
പറഞ്ഞു. "അങ്ങ് പേടിയ്ക്കാതിരിക്കൂ. ഈ
നീചശ്രമത്തിന് ദ്രോണര്ക്ക് പറ്റിയ
ശിക്ഷതന്നെ ഞങ്ങള് നല്കുന്നതാണ്."
തന്റെ നേരെ വരുന്ന ധൃഷ്ടദ്യുമ്നനെക്കണ്ട
ദ്രോണര് ഒന്നു പകച്ചു.
"തന്റെ കൊലയാളിയാണ് ധൃഷ്ടദ്യുമ്നനന്.
തന്റെ വധം ലക്ഷ്യമാക്കി ജനിച്ച
ദ്രുപദപുത്രന്! ഇയാളാല് ഞാന് വധിയ്ക്കപ്പെടും.
നിയതി അതു നടപ്പാക്കുക തന്നെ ചെയ്യും" ഈ
വിശ്വാസം ദ്രോണരില് ദൃഢമായിരുന്നതിനാല്
ധൃഷ്ടദ്യുമ്നനുമായി നേരിട്ടൊരു പോരാട്ടത്തിനു
മുതിരാതെ അദ്ദേഹം മറ്റൊരു വഴിയെ നീങ്ങി.
ധൃഷ്ടദ്യുമ്നന്റെ ശ്രദ്ധ ദ്രോണരില് നിന്ന
തിരിയ്ക്കാനായി, ദുര്യോധനന്
തന്റെ സഹോദരന്
ദുര്മ്മുഖനെ ധൃഷ്ടദ്യുമ്നനുമായി നേരിടാന്
അയച്ചു. അവര് തമ്മില് ശ്രദ്ധേയമായ ഒരു
ദ്വന്ദ്വയുദ്ധം ഉണ്ടായി. ഈ സമയം ദ്രോണര്
തന്ത്രപൂര്വ്വം യുധിഷ്ഠിരനരികിലേയ്ക്കു
നീങ്ങി. അദ്ദേഹത്തിന്റെ രക്ഷയ്ക്ക്
സത്യജിത്ത് ഉണ്ടായിരുന്നു. ദ്രുപദന്റെ മറ്റൊരു
സഹോദരനായ
വൃകനും യുധിഷ്ഠിരനെ സംരക്ഷിയ്ക്കാനെത്തി.
ഏറെ കരുത്തനായ ദ്രോണര്,
അവരിരുവരേയും കവച്ചു വച്ചു. വൃകനേയും,
സത്യജിത്തിനേയും ദ്രോണര് കൊന്നു.
സത്യജിത്ത് മരിച്ചു വീണപ്പോള്,
പാണ്ഡവപക്ഷത്തുനിന്ന് മുറവിളി ഉയര്ന്നു. ഏത്
സമയവും യുധിഷ്ഠിരന് തടവിലാവുമെന്ന് അവര്
ഭയപ്പെട്ടു. കേകയ സഹോദരന്മാരും,
ദ്രുപദന്റെ മറ്റു
സഹോദരന്മാരും യുധിഷ്ഠിരരക്ഷയ്ക്ക്
പാഞ്ഞെത്തി. വിരാട സഹോദരനായ ശതാനീകന്
ദ്രോണരോട്
എറെ പൊരുതിയെങ്കിലും അവസാനം മൃത്യുവിന്
കീഴ്പ്പെടേണ്ടി വന്നു. ദ്രോണര് ഏത്
നിമിഷവും തന്നെ പിടികൂടുമെന്ന
ഘട്ടമെത്തിയപ്പോള്
സ്വരക്ഷയെ കരുതി യുധിഷ്ഠിരന്
ഏറ്റവും വേഗതയേറിയ കുതിരപ്പുറത്തു
കയറി യുദ്ധരംഗത്ത് നിന്ന പലായനം ചെയ്തു.
ആ സമയം യുധിഷ്ഠിരന്
അര്ജ്ജുനോപദേശം കരുത്ത് നല്കിയിരുന്നു.
അമര്ഷവും നിരാശയും ദ്രോണരെ മറ്റൊരാളാക്
അദ്ദേഹം കൊടുംകോപത്താല് ഭീഷ്മരേക്കാള്
ശക്തനായി. യാതൊരു
ദാക്ഷീണ്യവുമില്ലാതെ അദ്ദേഹം സൈനികരെ ക
തുടങ്ങി.
എതിരിടുന്നവരെല്ലാം മൃത്യലോകം പൂകാന്
അധിക സമയമെടുത്തില്ല. "ദ്രോണരെ കൊല്ലൂ!
അദ്ദേഹം കേവലം നിര്ദയനായ ഒരു
കൊലയാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
പാണ്ഡവപക്ഷത്ത് നിന്ന് ദാരുണമായ
മുറവിളി ഉയര്ന്നു.
പാണ്ഡവസൈന്യത്തിന്റെ മുറവിളി കേട്ട
ദുര്യോധനന് രാധേയനോട് പറഞ്ഞു. "
നമ്മുടെ ആചാര്യന്റെ അസ്ത്രങ്ങളേറ്റ്
പാണ്ഡവസൈന്യം പിടയുകയാണ്.
അദ്ദേഹത്തെ തടുക്കാന്
അവര്ക്കാര്ക്കും കഴിയുന്നില്ല. ഇക്കണക്കിന്
ജയം നമുക്ക് തന്നെയെന്ന് ഉറപ്പിയ്ക്കാം.."
ദുര്യോധന്റെ വിജയാഹ്ലാദത്തിനോട്
യോജിയ്ക്കാന് രാധേയനായില്ല.
"എന്റെ ചങ്ങാതി! പാണ്ഡവര്
നിസ്സാരരാണെന്ന കരുതുന്നത് മൂഢത്വമാണ്.
നിങ്ങള് അവരോട് ചെയ്തതെല്ലാം അവര്
മറക്കുമെന്ന് കരുതുന്നുണ്ടോ?
ഗുരുവിന്റെ താല്ക്കാലികജയം കണ്ട് അങ്ങ്
സന്തോഷിയ്ക്കുന്നത് വിഡ്ഢിത്തമാണെന്നാണ്
എന്റെ അഭിപ്രായം. രാധേയന്റെ വാക്കുകള്
നിരാശാജനകമായിരുന്നെങ്കിലും ആദീര്ഘദര്ശിയ
സുഹൃത്തിനെ മുഷിപ്പിയ്ക്കാന് ദുര്യോധനന്
തയ്യാറായില്ല. ദുര്യോധനനന്
തന്റെ സഹോദരന്മാരുമായി ദ്രോണരെ സഹായി
തയ്യാറെടുത്തു. നകുലനും,
സഹദേവനും കൗരവപക്ഷത്തിന് തക്കതായ
തിരിച്ചടി നല്കി. അഭിമന്യു
ദ്രോണരെ ശക്തമായി നേരിട്ടു. ഭഗദത്തന്
തന്റെ സുപ്രതീകം എന്ന പ്രസിദ്ധമായ
ആനപ്പുറത്ത്
കയറി പാണ്ഡവസൈന്യത്തെ ലക്ഷ്യമാക്കി നീങ്
ഭീമന് അദ്ദേഹത്തോട് ഏതിരിടാന് തയ്യാറായി.
ചില സമയങ്ങളില് ഭീമന്
സുപ്രതീകത്തിന്റെ പിടിയിലൊതുങ്ങുമെന്ന
ഭയം സൈന്യത്തിലുണ്ടായി. ഈ
സമയം പണ്ഡവപക്ഷത്തുള്ള ദശാര്ണ്ണരാജാവ്
തന്റെ ആനയുമായി സുപ്രതീകത്തെ നേരിടാന്
തുടങ്ങി. എന്നാല്
ഭഗദത്തനോടും ആനയോടും എതിരിടാനാവാതെ
ഭഗദത്തന്റെ പ്രേരണയാല്
സുപ്രതീകം സാത്യകിയുടെ രഥത്തിനു
നേരെ പാഞ്ഞു. ബുദ്ധിമാനായ സാത്യകി ഉടന്
തന്നെ മറ്റൊരു രഥത്തിലേയ്ക്കെടുത്തു
ചാടി രക്ഷപ്പെട്ടു. ആനയുെട
തുമ്പിക്കയ്യില്പ്പെട്ട ഭീമന്
അത്യത്ഭുതമാം വിധം രക്ഷപ്പെട്ടു. ഭീമന്
ആനയുടെ അകിട്ടില് കടന്ന്
അതിനെ പീഢിപ്പിയ്ക്കാന് തുടങ്ങി.
ആനയെ നിയന്ത്രിക്കാനുള്ള
പാണ്ഡവരുടെ ശ്രമങ്ങള്
പരാജയപ്പെട്ടുകൊണ്ടിരുന്നു. ദൂരെ നിന്ന്
തങ്ങളുടെ സൈന്യത്തിന്റെ മുറവിളി കേട്ട
അര്ജ്ജുനന് വ്യായവ്യാസ്ത്രം അയച്ചു.
ത്രിഗര്ത്തസൈന്യത്തെ വിരട്ടിയോടിച്ചു.
അദ്ദേഹം പറഞ്ഞു. " കൃഷ്ണാ!
പ്രാഗ്ജ്യോതിഷത്തിലെ ഭഗദത്തന്
തന്റെ ആനയുമായി എത്തിയീട്ടുണ്ട്.
അദ്ദേഹം നമ്മുടെ സൈന്യത്തെ കഠിനമായി പീഢി
ഈ ആനയെ വകവരുത്താന്
അങ്ങേയ്ക്കും എനിയ്ക്കും മാത്രമേ കഴിയൂ.
എന്റെ അച്ഛന്റെ ചങ്ങാതിയാണ്
പ്രാഗ്ജ്യോതിഷരാജാവ്. എന്തു
മമതയുണ്ടെങ്കിലും ഞാന്
നമ്മുടെ ജയത്തിനുവേണ്ടി അവരെ നശിപ്പിയ്ക്കും."
പിന്തിരിഞ്ഞോടിയ ത്രിഗര്ത്തന്മാര്
വീണ്ടും അര്ജ്ജുനനെ പോരിനു വിളിച്ചു.
കൃഷ്നിര്ദ്ദേശത്താല് അര്ജ്ജുനന് പ്രയോഗിച്ച
'വജ്രായുധം'
ത്രിഗര്ത്തന്മാരെ നിലം പരിശാക്കി. അര്ജ്ജുന
ലക്ഷ്യം മനസ്സിലാക്കിയ സുശര്മ്മാവ്
വീണ്ടും അദ്ദേഹത്തെ പോരിനു വിളിച്ചു.
അര്ജ്ജുനന് മുമ്പെങ്ങും ചെയ്യാത്ത രീതിയില്
ശക്തമായി യുദ്ധം ചെയ്തു.
ത്രഗര്ത്തസഹോദരമ്മാരില് ഒരാളെ കൊന്നു.
സുശര്മ്മാവ് രഥത്തില് ബോധമറ്റു വീണു. അര്ജ്ജു
നന് യുദ്ധവീര്യത്തില് കൃഷ്ണന്
അദ്ദേഹത്തെ വാനോളം പ്രശംസിച്ചു.
പുതുവീര്യത്താല് അവര് പ്രധാന സൈനിക നിര
ലക്ഷ്യമാക്കി രഥം നീക്കി.
ശ്വേതാശ്വങ്ങളുടെ വരവില് പാണ്ഡവര്
അത്യുത്സാഹത്താല് മതിമറന്നു.
കൗരവസൈന്യത്തില് അകാരണമായ ഒരു
മന്ദീഭാവം കണ്ടുതുടങ്ങി.
ഭഗദത്തനെ ലക്ഷ്യമാക്കി അര്ജ്ജുനരഥം നീങ്ങി.
ഭഗദത്തന് തന്റെ ആനയെക്കൊണ്ട
അര്ജ്ജുനനെ പീഢിപ്പിക്കാന് തുടങ്ങി.
പ്രായത്തില്
വയോവൃദ്ധനായിരുന്നെങ്കിലും ഭഗദത്തന്റെ ശര
ആ ശരങ്ങളെ അര്ജ്ജുനശരങ്ങള്
ലക്ഷ്യത്തില്ത്തന്നെ നിര്വ്വീര്യമാക്കിക്കൊ
യുദ്ധം നീണ്ടുപോകുന്നതില് അക്ഷോഭ്യനായ
ഭഗദത്തന്
തന്റെ ആനയെ അര്ജ്ജുനരഥം ലക്ഷ്യമാക്കി തെള
എന്നാല് കൃഷ്ണന്റെ കൗശലത്തിനുമുന്നില്
ഭഗദത്തന്റെ ശ്രമം വിഫലമായി ആ കാഴ്ച കണ്ടു
നിന്ന
പലരും കൃഷ്ണനും അര്ജ്ജുനനും ആനയുടെ ചവിട്ടേറ്
ചതഞ്ഞരഞ്ഞതായി ഊഹിച്ചു.
ലക്ഷ്യം പിഴച്ചതില് ക്രുദ്ധനായ ഭഗദത്തന്
വീണ്ടും അര്ജ്ജുനനു നേരെ ശരങ്ങള് പൊഴിച്ചു.
ചില അവസരങ്ങളില്
കൃഷ്ണനെ ലക്ഷ്യം വച്ചും ഭഗദത്തനയച്ച
അസ്ത്രങ്ങളും മാര്ഗ്ഗമദ്ധ്യേ അര്ജ്ജുനന്
വിഫലമാക്കി. അര്ജ്ജുനന് ഭഗദത്തന്റെ വില്ല്
രണ്ടായി മുറിച്ചു. ഭഗദത്തന്
തന്റെ അധീനതയിലുള്ള നിരവധി കുന്തങ്ങള്
ഓരോന്നായി പ്രയോഗിക്കാന് തുടങ്ങി.
പതിന്നാലു കുന്തങ്ങള് ഭഗദത്തന് ഒന്നിനു
പുറകെ ഒന്നായി പ്രയോഗിച്ചെങ്കിലും ഒന്നും
ലക്ഷ്യം കണ്ടെത്തിയില്ല.
എല്ലാം തന്നെ അര്ജ്ജുനശരങ്ങള്
നിര്വ്വീര്യമാക്കി. അര്ജ്ജുനന്
ഇതിനിടെ സൂപ്രതീകത്തിന്റെ പടച്ചട്ട
മുറിയ്ക്കാനുള്ള ശ്രമം തുടര്ന്നു. ഭഗദത്തന്
തന്റെ അധീനതയിലുണ്ടായിരുന്ന
ശക്തി ചുഴറ്റി കൃഷ്ണനു നേരെ എറിഞ്ഞു.
അര്ജ്ജുനന് അത് മുറിച്ചു. ഭഗദത്തന് എറിഞ്ഞ
മറ്റൊരു ശക്തി അര്ജ്ജുനന്റെ കിരീടത്തില്
തട്ടിയ
നിമിഷം തന്നെ സവ്യസാചി അതിനെ നിര്വ്വീര്യ
ഭഗദത്തന്റെ ശ്രദ്ധമുഴുവന് കൃഷ്ണനു
നേരെ തിരിഞ്ഞു. അദ്ദേഹം അസ്ത്രങ്ങളയച്ച്
കൃഷ്ണനെ പീഢിപ്പിയ്ക്കാന് തുടങ്ങി.
തന്റെ അസ്ത്രങ്ങളൊന്നും ലക്ഷ്യം കാണാതെ
ഭഗദത്തന് അത്യന്തം കോപാകുലനായി.
അദ്ദേഹം തന്റെ അങ്കുശമെടുത്ത്
അര്ജ്ജുനനുനേരെ ചുഴറ്റി എറിഞ്ഞു.
തന്റെ ആനയെ നയിക്കാന് ഉപയോഗിച്ചിരുന്ന
ആ ആങ്കുശത്തില്
മഹാവിഷ്ണുവിനെ അഭിമന്ത്രം ചെയ്തിരുന്നു.
തന്മൂലം അത്
മറ്റെന്തിനേക്കാളും ഘോരമായിരുന്നു.
ആങ്കുശം അര്ജ്ജുനനു നേരെ പാഞ്ഞ് ചെല്ലുന്നത്
കണ്ട് ഏവരും പരിഭ്രാന്തരായി. അര്ജ്ജുനന്
അടുത്ത നിമിഷം വധിയ്ക്കപ്പെടുമെന്നു
തന്നെ ഏവരും കണക്കുകൂട്ടി.
പൊടുന്നനെ കൃഷ്ണന് രഥത്തില് എഴുന്നേറ്റു
നിന്നു ആ
ആങ്കുശം ഭഗവാന്റെ കൗസ്തുഭമണിഞ്ഞ
മാര്വ്വിടം ഏറ്റുവാങ്ങി. വീര്പ്പടക്കി നിന്ന
ആ നിമിഷത്തിന്റെ ആനന്ദത്തില് ഭീമന്
യുധിഷ്ടിരനെ, ആലിംഗനം ചെയ്തു.
വൈഷ്ണാവാസ്ത്രമായ ആ
ആങ്കുശം ഭഗവാന്റെ മാര്വ്വിടം ഏറ്റുവാങ്ങിയപ്
അത്
പുഷ്പമാലയായി അദ്ദേഹത്തിന്റെ വക്ഷസ്സില്
തിളങ്ങി. ഏവരും അത്ഭുതകരമായ ആ
കാഴ്ചകണ്ട് അശ്രുക്കള് പൊഴിച്ചു. അര്ജ്ജുനന്
ഒരു നിമിഷം അമ്പരന്നു. അദ്ദേഹം ചോദിച്ചു.
"കൃഷ്ണാ അങ്ങെന്തിനിതു ചെയ്തു.
എന്റെയും ആങ്കുശത്തിന്റേയും നടുവില്
അങ്ങെന്തിന് തടസ്സം സൃഷ്ടിച്ചു? യുദ്ധത്തില്
പങ്കെടുക്കില്ല എന്ന അങ്ങയുടെ വാക്കിന്
ഇതൊരപവാദമാകില്ലേ?ഈ
പാര്ത്ഥനുവേണ്ടി അങ്ങെന്തിനീ സാഹസം ചെയ്തു.
പറയൂ കൃഷ്ണാ......!" കൃഷ്ണന് മന്ദഹസിച്ചു. "
അര്ജ്ജുനാ! ആ ആങ്കുശത്തില്
അഭിമന്ത്രിച്ചിരുന്ന
വൈഷ്ണവമന്ത്രം എനിയ്ക്കവകാശപ്പെട്ടതും
അത് ഞാന് മടക്കി എടുത്തു. അത്രമാത്രം! ഒരു
ദുര്ബ്ബലനിമിഷത്തില് ഞാനിത്
നരകന്റെ അമ്മയായ പൃഥ്വിയ്ക്ക് കൊടുത്തു.
തന്റെ പുത്രന് എല്ലാ യുദ്ധങ്ങളില്
നിന്നും രക്ഷനേടാനായി അവര് എന്നില്
നിന്നും വരപ്രസാദമായി ഇത്
സ്വീകരിച്ചിരുന്നു. ലോകനന്മയെക്കരുതി ഞാന്
നരകനെക്കൊന്നപ്പോള് ഇത്
ഭഗദത്തന്റെ കൈവശം എത്തിച്ചേര്ന്നു. ഈ
മന്ത്രം അഭിമന്ത്രം ചെയ്ത
ആയുധം ആരുടെ നേര്ക്ക്
പ്രയോഗിച്ചാലും അയാള് വധിയ്ക്കപ്പെടും.
എന്റെ പാര്ത്ഥാ!
എനിയ്ക്കങ്ങയെ നഷ്ടപ്പെടാനാവില്ല.
അതിനാല് ഞാന് തന്നെ അതേറ്റുവാങ്ങി.
അതൊരിക്കലും ധര്മ്മലംഘനമാവില്ല. ഒരു
കാര്യം കൂടി നീ മനസ്സിലാക്കുക.
ഇതോടെ ഭഗദത്തന്റെ ശക്തി ക്ഷയിച്ചിരിക്കുന്
ഇനി ഏത് നിമിഷവും അയാള് വധിയ്ക്കപ്പെടാം.
അയാളുടെ ആനയും ഈ നിമിഷം മുതല് സാധാരാണ
ഒരു ഗജമായി തീര്ന്നിരിക്കുന്നു. " ഭഗവല്
ചൈതന്യത്തിന്റെ അനന്തസിദ്ധികളോര്ത്ത
അര്ജ്ജുനന്റെ കണ്ണുകള് നിറഞ്ഞു.
അടുത്ത നിമിഷം അര്ജ്ജുനന് മൂര്ച്ചയേറിയ
ആയുധം സുപ്രതീകത്തിന്റെ നേരെ പ്രയോഗിച്ചു.
പ്രൗഢതയാർന്ന ആ ആന
തല്ക്ഷണം യുദ്ധഭൂമിയില് ചരിഞ്ഞു വീണു.
'ചന്ദ്രക്കലാകൃതിയിലുള്ള മൂര്ച്ചയേറിയ
ഒരസ്ത്രം അര്ജ്ജുനന് ഭഗദത്തന്
നേരെ പ്രയോഗിച്ചു. ആ വയോവൃദ്ധനായ
രാജാവ് തന്റെ ആനപ്പുറത്ത് നിന്നും തെറിച്ചു
വീണു. അദ്ദേഹം മരണത്തിനു കീഴടങ്ങി.
യുദ്ധത്തിന്റെ പന്ത്രണ്ടാമത്തെ ദിവസം ശ്രേഷ്ഠ
ഭഗദത്തന്റെ മരണത്തിനു സാക്ഷിയായി.
ഭഗദത്തന് വീണയുടന് അര്ജ്ജുനന് രഥത്തില്
നിന്നിറങ്ങി, വീണുകിടന്ന
ഭഗദത്തനെ പ്രദക്ഷിണം ചെയ്ത് തൊഴുതു നിന്നു.
ഭഗദത്തന് ഇന്ദ്രന്റെ ചങ്ങാതിയും ശ്രേഷ്ഠ
പൗരാണികരില് ഒരാളുമായിരുന്നു.
അര്ജ്ജുനന്റെ ഈ പ്രവൃത്തി എതിരാളികള്
പോലും പ്രശംസിച്ചു.
അര്ജ്ജുനന് വീണ്ടും യുദ്ധഭൂമിയിലേയ്ക്ക് മടങ്ങി.
അദ്ദേഹം ഗാന്ധാരപുത്രന്മാരായ രണ്ടു
പേരെ ഏറ്റുമുട്ടലില് കൊലപ്പെടുത്തി.
മാതുലന്മാരുടെ വിയോഗം ദുര്യോധനനില്
ദുഃഖമുളവാക്കി. ശകുനി വര്ദ്ധിച്ച
കോപത്തോടെ അര്ജ്ജുനനെ വെല്ലു വിളിച്ചു.
അര്ജ്ജുനനും പോര്വിളി നടത്തി. "നീചനായ
ശകുനീ! ഇത് പകിടകളിയല്ല. ഈ പോരാട്ടത്തില്
നിനക്ക് എന്നെ തോല്പ്പിക്കാനാവില്ല. വരു!
നമുക്ക് ശക്തി പരീക്ഷിയ്ക്കാം. "
ഗാണ്ഡീവത്തിന്റെ മാസ്മരികപ്രഭാവത്തില്
ശകുനി സ്വയം തോല്വി സമ്മതിച്ച്
യൂദ്ധഭൂമിയില് നിന്നും പിന്വാങ്ങി.
അര്ജ്ജുനനെ കണ്ടതോടെ യുധിഷ്ഠിരന്
മുന്നിരയിലേയ്ക്ക് കടന്നുവന്ന്
ധൃഷ്ടദ്യുമ്നനുമായി ദ്രോണരെ എതിരിടാന്
തുടങ്ങി. അശ്വത്ഥാമാവ്
പിതാവിന്റെ സഹായത്തിനെത്തി. ധീരനും,
യുദ്ധകോവിദനുമായ
പാണ്ഡവസഹായി 'മാഹിഷ്മതി' യിലെ നീലനെന്ന
രാജകുമാരന് അശ്വത്ഥാമാവിനെ പോരിന്
വിളിച്ചു. എന്നാല്
അശ്വത്ഥാമാവിന്റെ പോരാട്ടവീര്യത്തിനു
മുന്നില് പതറിയ നീലന്
അധികം താമസിയാതെ വധിയ്ക്കപ്പെട്ടു.
മറ്റൊരു ഭാഗത്ത്
അര്ജ്ജുനനും രാധേയനുമായി ഏറ്റുമുട്ടി. ഒരാള്
അയച്ച ആഗ്നേയാസ്ത്രം മറ്റൊരാള്
വരുണാസ്ത്രം കൊണ്ട് തടുത്തു. സമന്മാര്
തമ്മിലുള്ള ആ പോരാട്ടം കാണികളില്
കൗതുകമുണര്ത്തി. യുദ്ധഭൂമിയെന്നുമുള്ള
സ്മരണയില്ലാതെ അവര് വിദഗ്ദ്ധമായ ആ
പോരാട്ടം മത്സരക്കളരിയെപ്പോലെ കയ്യടിച്
കൗരവപ്കഷത്തെ 'ശത്രുജയന്' എന്ന ധീരനായ
യോദ്ധാവ് അര്ജ്ജുനശരങ്ങളേറ്റ് മരിച്ചു വീണു.
പന്ത്രണ്ടാം ദിവസത്തെ യുദ്ധം തികച്ചും പാണ്ഡ
നിരാശനായ ദുര്യോധനന് വാക്കാല് പുരട്ടിയ
അമ്പുകള് സൈന്യാധിപനുനേരെ പ്രയോഗിച്ചു.
"ആചാര്യാ! പറഞ്ഞതുപോലെ സംശപ്തകന്മാര്
അര്ജ്ജുനനെ പോരിനു വിളിച്ച് യുദ്ധഭൂമിയില്
നിന്നകറ്റി.
എന്നിട്ടും കയ്യെത്താ ദൂരത്തുവെച്ച് അങ്ങ്
യുധിഷ്ഠിരനെ രക്ഷപ്പെടാനനുവദിച്ചു.
അങ്ങയ്ക്ക് പണ്ടേ അവരോടൊരു ചായ്വുണ്ട്.
എന്റെ കൂടെ നില്ക്കുന്നുന്ടെങ്കിലും അങ്ങയുടെ പൂ
മനസ്സു അവരോടൊപ്പമാണ്.
എന്റെ സൈന്യത്തിന് അര്ജ്ജുനന് വരുത്തി വെച്ച
നാശം എത്രയെന്ന് അങ്ങേയ്ക്കറിയുമോ?
അങ്ങയുടെ വാക്ക് വിശ്വസിച്ച ഞാന്
വിഡ്ഢിയായി." ദ്രോണര്
ആകെ വിവശതയിലായി. താന് നടത്തിയ കടുത്ത
പോരാട്ടങ്ങളും, ശ്രമവും ദുര്യോധനനില് ഒരു
മതിപ്പും ഉളവാക്കിയീട്ടില്ല. ലക്ഷ്യം നേടാന്
കഴിഞ്ഞതില് തന്നെ മാത്രം പഴി ചാരുന്നു.
ശ്രമം പാഴായതില് താനനുഭവിയ്ക്കുന്ന കടുത്ത
വേദന ലഘൂകരിയ്ക്കാന് ഈ നന്ദിയില്ലാത്ത
രാജാവില് നിന്ന് ഒരു
വാക്കുപോലും പ്രതീക്ഷിയ്ക്കേണ്ട.
ഏറെ വേദനയോടെ ദ്രോണര്
പ്രതികരിച്ചു."ഞാന്
എന്നാലാവും വിധം ശ്രമിച്ചു. യുധിഷ്ഠിരന്
യുദ്ധരംഗത്തു നിന്നും പലായനം ചെയ്യുമെന്ന്
ഞാന് സ്വപ്നേപി കരുതിയില്ല.
മനുഷ്യശ്രമത്തിന് വിപരീതമായ എന്തോ ഒന്ന്
നടക്കുന്നുണ്ട്. വീണ്ടും ഞാന്
ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും അര്ജ്ജുനന്
മുന്നിരയിലെത്തപ്പെട്ടു.
പാണ്ഡവപക്ഷത്തെ ഒരു
മഹായോദ്ധാവിനെ നാളെ ഞാന്
ക്രൂരമായി കൊലപ്പെടുത്തി, അങ്ങയോടുള്ള
പ്രതിജ്ഞ പാലിക്കുന്നുണ്ട്. ഞാന്
സൈന്യത്തെ പത്മവ്യഹത്തില് അണിനിരത്തും.
ആ ത്രിമാന
വ്യൂഹം അര്ജ്ജുനല്ലാതെ ആര്ക്കും ഭേദിക്കാനാവ
അങ്ങ് അര്ജ്ജുനനെ പ്രധാന യുദ്ധരംഗത്തു
നിന്നും അകറ്റാനുള്ള ശ്രമം നടത്തുക."
ആചാര്യന്റെ പുതിയ പ്രസ്താവന
കൗരവശിബിരത്തില് ആവേശം പകര്ന്നു. അവര്
പതിമൂന്നാം ദിവസ്തതെ സൂര്യോദയത്തിന്
വേണ്ടി അക്ഷമരായി കാത്തിരുന്നു.(തുടരും)—
Tuesday, 8 October 2013
മഹാഭാരതം ഭാഗം 35
Subscribe to:
Post Comments (Atom)
No comments:
Post a Comment