Saturday, 26 October 2013

മഹാഭാരതം ഭാഗം 45


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആചാര്യന് കൊല്ലപ്പെട്ട
സത്യം ദുര്യൊധനില് ഏറെ ദുഃഖം ഉളവാക്കി.
ഏറെ നേരെത്തേക്ക് മിണ്ടാന്
പോലും കഴിയാതെ സ്തബ്ദനായി നിലകൊണ്ടു.
അദ്ദേഹം ഓർത്തു "ആചാര്യന്
തനിക്കുവേണ്ടി ഉര്ദ്ധന്
നിലക്കും വരെ യുദ്ധം ചെയ്യുമെന്നു പ്രതിജ്ഞ
ചെയ്തിരുന്നു. "മഹാരഥനായ
അദ്ദേഹം തന്റെ വാക്ക് പാലിച്ചിരിക്കുന്നു.
എന്നാല് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്
തനിക്കായില്ല. ഏറെ മാനസിക വേദന താന്
മൂലം അദ്ദേഹം ഏറ്റു വാങ്ങി. ഈ പാപം ഏതു
പുണ്യ നദിയില് സ്നാനം ചെയ്താണ് ഞാന്
എന്നില്നിന്നു ഒഴിവാക്കുക?" ദുഃഖ ഭാരത്താല്
അദ്ദേഹം തല കുമ്പിട്ടിരുന്നു." ജയം എന്ന
മോഹം തന്നെ ദുര്യോധനില് നിന്നു അകന്നു.
ഈ സമയം ദ്രോണ പുത്രന് അശ്വഥാമാവ്
അങ്ങോട്ട് കടന്നുവന്നു. കൗരവ
സൈന്യാധിപരുടെ ദുഃഖ ഹേതു
അറിയാതെ അദ്ദേഹം കുഴങ്ങി.
"എന്താണിങ്ങനെ? നിങ്ങളില് നിന്നു ഒരു
വാക്കുപോലും പുറപ്പെടുന്നില്ല?
രാധേയനെ കണ്ടാല് യുദ്ധത്തില്
തോല്വി സംഭവിച്ച മട്ടുണ്ട്.
അങ്ങനെ ഒരിക്കലും ഉണ്ടാകാന് ഇടയില്ല.
എന്റെ അച്ഛന്റെ കഴിവില് എനിക്ക്
വിശ്വാസമുണ്ട്.
അദ്ദേഹം രാജാവിനുവേണ്ടി ജീവന്
കളഞ്ഞും പോരാടും. എന്താണ് സംഭവിച്ചത്?
നമ്മുടെ പ്രിയപ്പെട്ടവർ
ആരെങ്കിലും മരിച്ചോ ? രാജാവേ !
അങ്ങും അത്യന്തം ദുഖിതനാണല്ലൊ?"ദ
ുര്യോധനന് അശ്വഥാമാവിന്റെ
കൈ പിടിച്ചുകൊണ്ടു
കൃപരെ ദയനീയമായി നോക്കി. "താങ്കള്
ആചാര്യ പുത്ര നോട് വിവരം പറയു! എനിക്കതു
പറയാനുള്ള ശക്തിയില!. കൃപർ
അശ്വഥാമാവിനോടു ദ്രോണർ മരിച്ചവിവരവും,
ധൃഷ്ടദൃമ്നന് അദ്ദേഹത്തോട് കാണിച്ച
അപമാനവും വിവരിച്ചു. കൂട്ടത്തില്
യുധിഷ്ടിരന്റെ പൊളിയും വെളിപെടുത്തി.
അച്ഛന്റെ മരണവാർത്ത ശ്രവിച്ച
അശ്വഥാമാവിനു ദുഃഖം അടക്കാനായില്ല.
ദുഃഖം പാണ്ഡവരോടുള്ള
കോപമായി കത്തിക്കാളി. അദ്ദേഹം പറഞ്ഞു
"യുദ്ധത്തിന്റെ ഗതി പ്രവചനാതീതമാണ്. നേരായ
മാര്ഗ്ഗത്തിലൂടെയാണ് എന്റെ അച്ഛന്
വധിക്കപ്പെട്ടിരുന്നതെങ്കില് അതില്
ദുഖിക്കേണ്ട കാര്യമില്ല. എന്നാല്
എന്റെ അച്ഛന്റെ മരണം നേരായ
മാർഗ്ഗത്തിലല്ല. പോരാട്ടത്തില്
എന്റെ അച്ഛനെ കീഴ്പ്പെടുത്താന
് അവര്ക്കാവില്ല. യുധിഷ്ടിരന്
തന്മയത്വമായി ഒരു കളവു പറഞ്ഞു.
ധർമ്മിഷ്ടരില് ശ്രേഷ്ടനായ അദ്ധേഹത്തിന്റെ
വാക്ക് സത്യമെന്ന് അച്ഛന് വിശ്വസിച്ചു.
ധൃഷ്ടദൃമ്നന്
എന്റെ അച്ഛനെ ക്രൂരമായി അപമാനിച്ചിരിക്ക
ുന്നു. ഞാനിതിനു പകരം വീട്ടുന്നുണ്ട്.
എന്റെ കയ്യില് " നാരായണാ അസ്ത്രം " എന്ന
മഹത്തായ അസ്ത്രമുണ്ട്. ഞാനത്
പാണ്ഡവരുടെ മേല് പ്രയോഗിക്കും.
ദുര്യോധനാ ! അങ്ങ് ലോകനാഥനാകാന്
തയ്യാരെടുത്തോളു ! ഞാന് ഉടന്
തന്നെ ചതിയരായ പാണ്ഡവരെ വധിച്ചു
അങ്ങയുടെ സിംഹാസനം നിലനിർത്തും !
അശ്വഥാമാവിന്റെ വാക്കുകള് സത്യമെന്ന്
വിശ്വസിക്കാം" കൌരവസൈന്യം ദുഃഖം മറന്നു
ഹർഷാരവം മുഴക്കി. അവര്ക്കൊരു പുതുജീവന്
കൈവന്ന പോലയായി. അവർ ആചാര്യ
പുത്രന്റെ കീഴില് അണിനിരന്നു യുദ്ധ
രംഗത്തേക്ക് പുറപ്പെട്ടു. കൗരവ സൈന്യത്തില്
നിന്നുയര്ന്ന ഗര്ജ്ജന സ്വരം യുധിഷ്ടിരന്
ശ്രദ്ധിച്ചു. ആചാര്യ പുത്രന് ദുഃഖം വെടിഞ്ഞു
തങ്ങളോടു പ്രതികാരം ചെയ്യാന്
ഇറങ്ങി പുറപ്പെട്ടിരിക്കുന്നു !
ജ്യേഷ്ഠന്റെ മനോഗതം ശ്രദ്ധിച്ച അര്ജ്ജുനന്
പറഞ്ഞു "ശരിയാണ് ! അശ്വഥാമാവിന്റെ
ശബ്ദം ആണ് മുന്നില് കേലക്കുന്നത്. അങ്ങു
ഏതുവിധത്തിലും വിജയം വരിക്കാനായി ഷന്തവ്യ
ഒരു പൊളി പറഞ്ഞിരിക്കുന്നു.
അങ്ങയുടെ വാക്കുകള് വിശ്വസിച്ചാണ് ഗുരു
ആയുധം തഴെ വെച്ചത്. ധൃഷ്ടദൃമ്നന്റെ
പ്രവർത്തി ഒട്ടും ന്യായീകരിക്കാനാവില്ല.
അദ്ദേഹം ഗുരുവിനെ വളരെ നിന്ദ്യമായി അപമാന
ുന്നു. ജയത്തിനു വേണ്ടി നമ്മള് രക്തദാഹികളായി !
പാവം ! എന്റെ ആചാര്യന് !
അദ്ദേഹം നമ്മളെയെല്ലാം എത്രമാത്രം സ്നേഹി
ു? നേർക്കുനേർ യുദ്ധം ചെയ്യുമ്പോള് പോലും ആ
വാത്സല്യം ഞാന് അനുഭവിച്ചറിഞ്ഞിരുന്നു.
എന്റെ ജ്യെഷ്ടാ ! അങ്ങിന്നു പറഞ്ഞ കളവു
നിസ്സാരമെന്ന് കരുതുന്നു ഉണ്ടോ ?ഈ അധമ
പ്രവര്്ത്തി മൂലം അങ്ങയുടെ യശസ്സിനു
തന്നെ കളങ്കം വന്നില്ലേ ?
ആചാര്യനെ വധിക്കരുതെന്ന് ഞാന്
എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ?
ആരും എന്റെ വാക്കുകള്ക്ക് വില നല്കിയില്ല.
ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം "
ദേഷ്യത്തില് തുടങ്ങിയ
അര്ജ്ജുനന്റെ സംസാരം ദുഖതപ്തമായ
ഇടര്ച്ചയോടെ നിർത്തി. അദ്ദേഹം തല
കുമ്പിട്ടിരുന്നു.

No comments:

Post a Comment