Friday, 6 September 2013

മഹാഭാരതം ഭാഗം 2

ഭാഗം 2
പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. കുരുകുലധാധിപന് - ആത്മ തേജസ്വിയായ ഭീഷ്മര് വര്ഷങ്ങള് കടന്നു. മനസ്സ് അസ്വസ്ഥമാകുന്ന പല രാത്രികളിലും രാജാവ് നദിക്കരയില് വന്നിരിയ്ക്കും. ഗംഗയുടെ ഓളങ്ങള്, തന്റെ പ്രിയതമയുടെ കുളിര്ക്കരങ്ങള െന്നോളം തന്നെ തഴുകുകയും ആശ്വസിപ്പിയ്ക്ക ുകയും ചെയ്യുന്നതായി രാജാവിന് അനുഭവപ്പെടാറുണ്ട് . അതിനടുത്ത ദിവസങ്ങളില് രാജാവ് ഭരണകാര്യങ്ങളില് കുടുതല് ഊര്ജ്ജസ്വലനായി കാണപ്പെട്ടു - ഗംഗ പോയെങ്കിലും, സാമീപ്യം തന്നില് നിന്നകലാത്തതു പോലെ ഒരിക്കല് നായാട്ടിനു ശേഷം ക്ഷീണിതനായ രാജാവ് ഗംഗാ തീരത്തെത്തി. ആ കുളിര് കാറ്റില് ഒന്ന് മയങ്ങിയ അദ്ദേഹം ഒരു ശബ്ദം കേട്ട് കണ് തുറന്നു . അങ്ങ് ഉറങ്ങുകയാണോ ? വല്ലാതെ ക്ഷീണിതനായിരിയ്ക്കുന്നല്ലോ ? മുന്നില് നില്ക്കുന്ന തന്റെ പ്രിയതമയെ കണ്ട് അദ്ദേഹം ആശ്ചര്യപ്പെട്ടു . അവളുടെ സൌന്ദര്യം പതിന് മടങ്ങ് വര്ദ്ധിച്ചിരിക്കുന്നു . ഇപ്പോള് താന് ഇവള്ക്ക് തീര്ത്തും അയോഗ്യനാണ് . ഗംഗ ഒരു ചെറു ചിരിയോടെ തുടര്ന്നു ' അങ്ങ് ചിന്തിച്ചകാര്യം എനിയ്ക്ക് ഗ്രഹിക്കാന് കഴിഞ്ഞു . രാജന് ! അങ്ങ് ചഞ്ചലപ്പെടരുത്, ഞാന് സ്വര്ഗ്ഗ വാസിയായ ഗംഗയാണ്. ഞങ്ങള്ക്ക് വൃദ്ധാവസ്ഥകളില്ല - ഞാന് എന്നും വിണ്ഗംഗ തന്നെ! എന്റെ വാര്ദ്ധക്യത്തില് നീ ഇനിയെങ്കിലും ഒരു തുണയായി കൂടെ ഉണ്ടാകുമോ? രാജാവ് തന്റെ ക്ഷീണിച്ച കണ്ണുകളുയര്ത്ത ി അലിവോടെ ഗംഗയെ നോക്കി.. 'രാജന്! ഇപ്പോള് അങ്ങേയ്ക്കാവശ്യ ം രാജ്യഭാരം ഏറ്റെടുക്കാന് പ്രാപ്തനായ ഒരു പുത്രനെയാണ്. ഞാന് അങ്ങേയ്ക്ക് തന്ന വാക്ക് പാലിച്ചിരിയ്ക്കുന്നു. തന്റെ പുത്രനെ കാണാനുള്ള അടങ്ങാത്ത ജിജ്ഞാസയോടെ അദ്ദേഹം ഗംഗയുടെ പിന്നിലേയ് കണ്ണുകളയച്ചു. തന്റെ പ്രിയതമയുടെ പിന്നിലായി, ഒരു ശരപഞ്ജരത്തിനുള്ളില് ഗംഗാ നദി നിശ്ചലമായി നില്ക്കുന്നത് അദ്ദേഹം കണ്ടു. നോക്കി നില്ക്കെ, ആ ശരപഞ്ജരത്തില് നിന്ന് ഉജ്ജ്വല തേജസ്വിയായ ഒരു കുമാരന് ഉറക്കെ പൊട്ടിച്ചിരിച്ചു . 'അമ്മെ! എനിയ്ക്കത് സാധിച്ചു. ഞാന് ഗംഗാ നദിയെ തടുത്തു നിറുത്തി. ഞാന് സമര്ത്ഥനല്ലെ അമ്മേ!!. അമ്മയുടെ മുന്നില് അന്യനായ ഒരു പുരുഷനെ കണ്ടു ആ യുവാവ് ഒന്ന് സംശയിച്ചു. ഗംഗ പുത്രനെ അണച്ചു കൊണ്ടു രാജാവിനോട് പറഞ്ഞു ഇവന് ദേവവ്രതന്! ഞാന് കൊണ്ടു പോയ അങ്ങയുടെ പുത്രന്. ഇനിയുള്ള കാലം അങ്ങയ്ക്ക് താങ്ങും തണലുമായി ഇവന് കൂടെ ഉണ്ടാകും.. തന്റെ പുത്രന്റെ അലൌകിക ശക്തിയിലും, സൌന്ദര്യത്തിലും ഭ്രമിച്ചു പോയ രാജാവില് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല . 'മകനെ ! ദേവവ്രതാ! ഇദ്ദേഹമാണ് നിന്റെ അച്ഛന് ഇനി നീ അച്ഛനോടൊപ്പം ഹസ്തിനപുരത്തിലാ ണ് കഴിയേണ്ടത് - പിതാവിന് നീ താങ്ങും തണലുമാകണം" ദേവവ്രതന് ശന്തനുവിന്റെ പാദത്തില് കുമ്പിട്ടു . അദ്ദേഹം വിറയ്ക്കുന്ന കരങ്ങളോടെ പുത്രനെ കെട്ടി പുണര്ന്ന് മുര്ദ്ധാവില് ചുംബിച്ചു. കണ്ണുകള് നിറഞ്ഞൊഴുകി. 'പ്രിയതമാ! ഞാന് അങ്ങയുടെ പുത്രന് വേണ്ടതായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചിട്ടുണ്ട്.- ഇവന് വേദാംഗങ്ങള് അഭ്യസിച്ചത് വസിഷ്ഠനില് നിന്നാണ്. ദേവ ഗുരുവായ ബ്രഹസ്പതിയില് നിന്നാണ് രാഷ്ട്ര മീമാംസ അഭ്യസിച്ചത്. ധനുര്വേദാചര്യന് ഭാര്ഗ്ഗവ രാമനാണ്. നമ്മുടെ ഈ മകന് അങ്ങേയ്ക്ക് ശേഷവും കുരുകുലം നയിയ്ക്കാന് പ്രാപ്തിയുള്ളവനാണ്. തന്നെക്കാള് ദീര്ഘ വീക്ഷണമുള്ള ഗംഗയോട് പ്രതികരിക്കാന് പോലും അദ്ദേഹം അശക്തനായി. ഗംഗ പുത്രനെ തലോടി ' മകനെ ! നീ ഒരിക്കലും അച്ഛനെ ദുഖിപ്പിയ്ക്കരുത്. മനസ്സിന് ഏതു സംഘര്ഷം ഉണ്ടാകുമ്പോഴും നീ ഇവിടെ വന്നിരുന് എന്നെ ഒന്ന് സ്മരിച്ചാല് മാത്രം മതി � ഈ അമ്മ നിനയ്ക്കരികിലെത്തും. ഗംഗ പ്രിയതമന്റെ കാലില് തൊട്ടുതൊഴുതു. ഒരു നിമിഷം! ഗംഗയുടെ കണ്ണില് നിന്നടര്ന്ന കണ്ണീര് തുള്ളികള് അദ്ദേഹത്തിന്റെ പാദം നനച്ചു. ഗംഗയെ ഒന്ന് പിടിച്ചെഴുന്നെല ്പ്പിയ്ക്കാന് പോലും അദ്ദേഹം അശക്തനായിരുന്നു. രാജാവ് ആ നിമിഷം ശിഥിലികൃതമായി. പരസ്പരം ഒന്നും ഉരിയാടാതെ, ഏറെ മനസ്സിലാക്കി അവര് പിരിഞ്ഞു. രാജാവ് പുത്രനുമായ് കൊട്ടാരത്തിലേയ്ക്ക് മടങ്ങി.. ദിവസങ്ങള്, നിമിഷങ്ങളെന്നോണം കടന്നു പോകുന്നതായി രാജാവിന് തോന്നി. നീണ്ട പതിനാറു വര്ഷങ്ങളായി തന്റെ പുത്രന് നല്കാന് കഴിയാതിരുന്ന സ്നേഹം മുഴുവന് അദ്ദേഹം ദേവവ്രതന് വാരിക്കോരി നല്കി. അച്ഛന്റെ, നിഴല് പോലെ, ആജ്ഞാനുവര്ത്തി യായി ദേവ വ്രതന് കൂടെ തന്നെ നിന്നു. ഗംഗാ ദത്തന് അത്ര മാത്രം സത് ഗുണങ്ങളുടെ വിളനിലമായിരുന്നു. നിയതി രാജാവിനു വേണ്ടി വീണ്ടും കരുക്കള് നീക്കി --- വാര്ദ്ധക്യ കാലത്ത് ഒരിക്കല് പോലും മനസ്സില് കരുതാതിരുന്ന ഒരു ചിന്തയിലേയ്ക്ക് കാമന് അദ്ദേഹത്തെ കൂട്ടി - ക്രൂരമായ ഒരു വിളയാട്ടം കണ്ടു രസിയ്ക്കാനുള്ള മോഹമായിരിയ്ക്കും. നായാട്ടിനിടയില് ‍ ക്ഷീണിതനായി അലഞ്ഞ അദ്ദേഹത്തെ കസ്തൂരിയുടെ കുളിര്മ്മയേറിയ സൗരഭ്യം മത്തനാക്കി. മദന ചിത്തനായ രാജാവ് ഗന്ധത്തിന്റെ ഉറവിടം തേടി ഒരു മുക്കുവ കുടിലിലെത്തി -- സത്യവതി അതായിരുന്നു അവളുടെ നാമം. തന്നോടൊപ്പം അവളെ കൂട്ടാന് ചെറുപ്പമായ അദ്ദേഹത്തിന്റെ മനസ്സ് കൊതിച്ചു. അച്ഛന്റെ വാക്കിന് മറുവാക്കില്ലാതിരുന്ന സത്യവതി തന്റെ പിതാവിലൂടെ ആ സത്യം വെളിപ്പെടുത്തി. രാജാവിന് പുത്രിയെ നല്കാന് അദ്ദേഹം തയ്യാറായിരുന്നു. പക്ഷെ ചില വ്യവസ്ഥകള്ക്ക് വിധേയനായി മാത്രം � ഒരു പക്ഷെ , ശന്തനുവിന്റെ ജീവിതം തന്നെ വ്യവസ്ഥാതിഷ്ഠത മായിരിന്നിരിയ്ക്കണം. ആദ്യം ഗംഗാ , ഇപ്പോള് ഇതാ സത്യവതി.. ഇവളില് ജനിക്കുന്ന പുത്രന് ഹസ്തിനപുരത്തിന് ‍റെ കിരീടാവകാശി ആകുമെന്ന് രാജാവ് ഉറപ്പു നല്കണം "സത്യവതിയുടെ പിതാവ് തന്റെ തീരുമാനം അറിയിച്ചു. തന്റെ പ്രിയ പുത്രന് ദേവ വ്രതന്റെ മുഖം രാജാവു ആ നിമിഷം ഓര്ത്തു . അവനെ പിന്നിലായ്ക്കുന്ന ഒരു വ്യവസ്ഥയ്ക്കും അദ്ദേഹം തയ്യാറായില്ല. ഒന്നും ഉരിയാടാതെ രാജാവ് കൊട്ടാരത്തിലേയ് ക്ക് മടങ്ങി - മനസ്സ് അപ്പോഴും മുക്കുവക്കുടിലിന്റെ പരിസരത്ത് മണ്ടി നടന്നു. അദ്ദേഹം ക്രമേണ മൌനിയായി . അച്ഛന്റെ ദുഃഖ വിഷയത്തെക്കുറിച്ച് ഗംഗാ ദത്തന് പല വുരു ചോദിച്ചു. അദ്ദേഹം പലപ്പോഴും ഒഴിഞ്ഞു മാറി. തന്റെ അച്ഛന്റെ ഏകാന്തത ദേവ വ്രതന് സഹിയ്ക്കാന് കഴിഞ്ഞില്ല. തേരാളിയില്നിന്ന് വിവരം ചോദിച്ചറിഞ്ഞ ഗംഗാ ദത്തന് സത്യവതിയുടെ കുടിലെത്തി. സത്യവതിയുടെ പിതാവ് തന്റെ വ്യവസ്ഥകള് ആ യുവാവിന്റെ മുന്നില് നിരത്തി. യൗവ്വന കാലത്ത് പോലും ഭാര്യാ സുഖം അനുഭവിക്കാത്ത പിതാവിന്റെ കാമാതുരമായ മനസ്സിന് മുക്തി നല്കേണ്ടത് പുത്ര ധര്മ്മ മാണെന്ന് ദേവ വ്രതന്റെ യുക്തി അദ്ദേഹത്തെ ഉപദേശിച്ചു. സത്യവതിയുടെ പിതാവിന്റെ വ്യവസ്ഥ തനിയ്ക്ക് സ്വീകാര്യമാണന്ന് ദേവ വ്രതന് അറിയിച്ചു. വീണ്ടും അടുത്ത കടമ്പയായി , യുവ രാജാവേ ! അങ്ങു കിരീടത്തിനു വേണ്ടി അവകാശം ഉന്നയിയ്ക്കുകയില്ലന്ന് എനിയ്ക്കുറപ്പാണ്. താങ്കള് അത്ര കണ്ട് ദൃഢചിത്തനും നീതിജ്ഞനുമാണ്, എന്നാല് അയാള് നിറുത്തി " എന്താണ് ? പറയു. എന്തും തുറന്നു പറയാം ! എന്റെ പിതാവിന്റെ മനസ്സുഖത്തിനപ്പ ുറം എനിയ്ക്കീ ലോകത്തില് വലുതായി ഒന്നുമില്ല !! മടിച്ചു മടിച്ചു അയാള് പറഞ്ഞു ' അങ്ങു വാക്ക് പാലിയ്ക്കും ! ഭാവിയില് അങ്ങേയ്ക്കുണ്ടാകുന്ന കുട്ടികളുടെ മുന്നില് എന്റെ മകളുടെ കുട്ടികള് രണ്ടാം തരമാകില്ലേ! വേണ്ട കുമാര ! ഈ വിവാഹം അങ്ങയുടെ കുലത്തിന് ചേര്ന്നതല്ല. ഇതു മൂലം ഏറെ പ്പേര് ദുഖിയ്ക്കാനിട വരും. ദേവ വ്രതന് ഞെട്ടിയില്ല. അദ്ദേഹം സത്യവതിയുടെ പിതാവിന്റെ വാക്കുകള് നിസ്സാരമായി തള്ളി. 'ഓഹോ ! ഇതാണോ തടസ്സം ! ഈ ദേവ വ്രതന് സകല ദൈവങ്ങളെയും എന്റെ പെറ്റമ്മയേയും സാക്ഷി ' നിറുത്തി ഇതാ സത്യം ചെയുന്നു , ഈ ദേവ വ്രതന് എന്നും ബ്രഹ്മചാരിയായിരിയ്ക്കും.. ഇതു സത്യം ! ആകാശത്തില് വെള്ളിടി വെട്ടി. ദേവകള് ദേവ വ്രതന് മേല് പുഷ്പ വൃഷ്ടി ചൊരിഞ്ഞു. നീ ഭീഷ്മരായി ലോകമുള്ള കാലം അറിയപ്പെടും ! ദേവകള്ക്ക് പോലും അസാദ്ധ്യമായ കാര്യമാണ് നീ ഈ പ്രതിജ്ഞയിലൂടെ നേടിയെടുത്തത് !!. തന്റെ ചെറിയമ്മയെ തേരിലേറ്റി അദ്ദേഹം കൊട് ക്ക് തിരിച്ചു. കൊട്ടാരത്തിലെത്തിയ ഗംഗാ ദത്തന് അച്ഛന്റെ പാദം വണങ്ങിക്കൊണ്ട് അറിയിച്ചു. ' അച്ഛാ ! അച്ഛന്റെ മനോ വിഷമത്തിനുള്ള പരിഹാരം ഈ ദേവ വ്രതന് കണ്ടത്തി. ചെറിയമ്മയെ ഞാന് കുട്ടിക്കൊണ്ട് വന്നിട്ടുണ്ട്. എന്റെ അച്ഛന്റെ സന്തോഷത്തിനപ്പുറം ഈ പുത്രനൊന്നുമില്ല. രാജാവിന് സന്തോഷിയ്ക്കാന് കഴിഞ്ഞില്ല. ' മകനെ ! എന്റെ സന്തോഷത്തിനു വേണ്ടി നീ ചിന്തയില്ലാതെ, ചിലതെല്ലാം ബലികഴിച്ചു . പറയു - ഞാന് ബ്രഹ്മചാരി ആയിരിയ്ക്കുമെന്ന് ചെറിയമ്മയുടെ അച്ഛന് മുന്നില് പ്രതിജ്ഞ ചെയ്തു. ഭീഷ്മ പ്രതിജ്ഞ എന്നും പാലിയ്ക്കപ്പെടും. എന്റെ അച്ഛന് ദുഖിയ്ക്കരൂത്. ചെറിയമ്മയെ അകത്തേയ്ക്ക് കൂട്ടൂ. ' മകനെ ! ഞാന് എന്റെ ഈ ജന്മത്തില് നേടിയെടുത്ത എല്ലാ തപ : ശക്തിയോടും കൂടി നിനയക്കൊരു വരം തരുന്നു.' 'സ്വച്ഛന്ദ മൃത്യു ഭവ !! നീ ആഗ്രഹിയ്ക്കാതെ മരണത്തിനു പോലും നിന്നെ കീഴ്പ്പെടുത്താനാവില്ല . പുത്രാ ! മരണം നിന്റെ വിളിയ്ക്കു വേണ്ടി കാതോര്ത്തിരിയ്ക്കും . ഇനി ഈ ശന്തനുവിന് ഒരു പുണ്യവും ബാക്കിയില്ല, എല്ലാം എന്റെ പുത്രന് അര്പ്പിച്ചിരിക്കുന്നു . രാജാവിന്റെ കണ്ഠം മിടറി , അദ്ദേഹം തന്റെ പുത്രന് മുന്പില് തൊഴു കൈയ്യുമായി നിന്നു. കൊട്ടാരം നിമിഷ നേരത്തേയ്ക്ക് ദുഃഖക്കടലായി. ബ്രഹ്മചര്യമാണോ , സ്വച്ഛന്ദ മൃത്യു വാണോ വലുതെന്ന് ആര്ക്കും അളക്കാന് കഴിയില്ല. അതായിരുന്നു ആ അച്ഛനും മകനും. കാലം വീണ്ടും കടന്നു. വിധിയുടെ വിളയാട്ടു പമ്പരമായി ജീവിയ്ക്കാന് വിധിയ്ക്കപ്പെട്ട ശന്തനു മഹാരാജാവ് നാടു നീങ്ങി . ഏറെ ഇന്ദ്രിയ നിഗ്രഹണം ഉണ്ടായിട്ടും, കാലത്തിന്റെ ചരടു വലിയില് കുടുങ്ങിപ്പോയ അദ്ദേഹം, നമ്മുടെ ഇടയിലുള്ള ഏതോ നിസ്സഹായനായി ഇപ്പോഴും ജീവിക്കുന് രാജാവു മരിയ്ക്കുമ്പോള്, സത്യവതിയുടെ പുത്രന്മാരായ ചിത്രംഗ്ദനും , വിചിത്രവീര്യനും കുമാരന്മാരയിരുന്നു. ഭീഷ്മര് കിരീടം ധരിയ്ക്കാത്ത രാജാവായി ഹസ്തിനപുരത്തെ നയിച്ചു. ഒരു ജേഷ്ഠസഹോദരനോടെന്ന ബഹുമാനമാണ് സത്യവതി, താന് പുത്രനായി കരുതേണ്ട ഭീഷ്മര്ക്ക് നല്കിയത്. എന്തിനും ഏതിനും ഭീഷ്മര് തന്നോടു അഭിപ്രായം ചോദിയ്ക്കുമെങ്ക ിലും അവര്ക്കറിയാമായിരുന്നു എല്ലാം അഭിപ്രായങ്ങള്ക്കും നിര്ദ്ദേശങ്ങള് ‍ക്കുമപ്പുറമായിരുന്നു തന്റെ ജേഷ്ഠ തുല്യനായ പുത്രനെന്ന്. അച്ഛന്റെ മരണ ശേഷം ഏതാനും വര്ഷങ്ങള്ക്കുള്ളില് ചിത്രാംഗദന് ഒരു ഗന്ധര്വ്വനോടുള്ള ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു.(തുടരും.

1 comment: