Saturday, 7 September 2013

മഹാഭാരതം ഭാഗം -5

പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. മഹാഭാരതം ------പാര്ട്ട് 1 തിരുത്തലുകളില്ലാത്ത ബാല്യം --- വംശ നാശത്തിന്റെ നാമ്പ് കാലം കടന്നു. യുവരാജാവായ യുധിഷ്ഠിരന്റെ പ്രജാക്ഷേമ തല്പരത ഏവരും പ്രകീര്ത്തിച്ചു. തനിയ്ക്ക് യുവ രാജാവാകാനുള്ള അവസരം നഷ്ടമാകുന്ന ഭയം ദുര്യോധനനെ ദുഷ്ട ചിത്തനാക്കി. തന്റെ പിതാവിന്റെ ദൌര്ബല്യം മുതലെടുക്കാന് കഴിഞ്ഞ അദ്ദേഹം ഏതു വിധേനയും , പാണ്ഡു പുത്രന്മാരെ, ഹസ്തിനപുരത്തില് നിന്ന് അകലെയുള്ള വാരണാവതത്തിലേയ്ക്ക് അയയ്ക്കുവാന് ധൃതരാഷ്ട്രരെ നിര്ബ്ബന്ധിച്ചു. കണ്ണീരൊഴുക്കി കാര്യം നേടുന്നത്തിനുള്ള ദുര്യോധനന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. ധൃതരാഷ്ട്രര് യുധിഷ്ഠിരനോടു വാരണാവത ത്തിലെ തൃപുരാന്തക ക്ഷേത്രത്തേക്കു റിച്ചും അവിടുത്തെ ഉത്സവാദികളില് പങ്കെടുത്തു ഒരു വര്ഷം അവിടെ തങ്ങുന്നതിന്റെ സല്പുണ്യ ഫലങ്ങളെക്കുറിച്ചും വിസ്തരിച്ചു.തങ്ങള് വാരണാവത ത്തില് പോകുന്നതിനെ പറ്റി വലിയച്ചന് പറഞ്ഞ വിവരം യുധിഷ്ഠിരന്, ഭീഷ്മരേയും വിദുരരേയും അറിയിച്ചു. യാത്ര തടയാന് തക്ക കാരണം അവര്ക്കാര്ക്കും കണ്ടു പിടിയ്ക്കാന് കഴിഞ്ഞില്ല. വാരണാവത ത്തില് പാണ്ടവര്ക്കും കുന്തിയ്ക്കും തങ്ങുന്നതിനായി ക സദൃശ്യമായ ഒരു ഗൃഹം പണിയുന്നതിനു ധൃതരാഷ്ട്രര്, 'പുരോചനന് ' എന്ന തന്റെ സേവക മുഖ്യനെ ഏര്പ്പാടാക്കി. എളുപ്പത്തില് കത്തു പിടിക്കുന്ന വസ്തുക്കളായ അരക്ക് , മെഴുക് ഇവ കൂട്ടി യോജിപ്പിച്ച് അറിയാത്ത വിധത്തില് ഗൃഹം മോടിപിടിപ്പിക്കാന് നിഷ്കര്ഷിച്ചു. കുടാതെ ഗൃഹത്തിന്റെ പല ഭാഗങ്ങളിലും നെയ്യ് , എണ്ണ എന്നിവ അറിയാത്ത രീതിയില് സംഭരിച്ചു വെയ്ക്കുന്നതിന് ഏര്പ്പാടാക്കി. കാപട്യമറിയാത്ത പാണ്ഡുവാദികള് വാരണാവത ത്തിലേയ്ക്ക് യാത്ര തിരിച്ചു. യാത്ര അയക്കാനെന്ന നാട്യത്തില്, അവരെ പിന്തുടര്ന്ന വിദുരര് , മറ്റുള്ളവര്ക്ക് പിടികിട്ടാത്ത മ്ലേഛ ഭാഷയില് യുധിഷ്ഠിരന് അഗ്നി ഭയത്തെപ്പറ്റി മുന്നറിയിപ്പു നല്കി. 'നിങ്ങളുടെ അഭ്യുദയത്തെക്കാള്, അധ:പതനമാണ് ശത്രുക്കളുടെ ലക്ഷ്യം. കരുതലോടെ ഇരിയ്ക്കുക. രക്ഷയ്ക്കുള്ള ഏര്പ്പാടുകളുമായി ഞാന് ആളെ അയയ്ക്കാം ' പാണ്ഡവര് വാരണാ വതത്തിലെ ഗൃഹത്തിലെത്തിയ അന്നു തന്നെ വിദുരര് നിയോഗിച്ച ഖനികന് അവിടെ എത്തി .കൊട്ടരാങ്കണത്തില് നിന്നും ഗംഗാ തീരം വരെ എത്തുന്ന ഒരു കിടങ്ങ് കുഴിയ്ക്കുന്നതിന് അയാള് ശ്രമം തുടങ്ങി. ആരു മറിയാതെ രാത്രി വളരെ വൈകിയായിരുന്നു പണി നടത്തിയിരുന്നത്. കിടങ്ങിന്റെ മുഖം ഇടുങ്ങിയിരുന്നതിനാല് പെട്ടെന്ന് ആരുടെ ശ്രദ്ധയിലും പെട്ടില്ല. പാണ്ഡവര് വാരണാവതത്തിലെത്തിയിട്ടു ഒരാണ്ടോടടുക്കുന്നു. ദുര്യോധനന് അവര്ക്കായി ഒരുക്കിയ മരണക്കെണിയ്ക്കുള്ള ദിവസവും അടുത്തു വന്നു. നിര്ദ്ദേശിയ്ക്കപ്പെട്ട ദിവസത്തിന് മുന്പു തന്നെ ഖനികന് തന്റെ ജോലി പുര്ത്തിയാക്കി. കിടങ്ങ് ഗംഗാ തീരം വരെ സുഗമമായി. കിടങ്ങിന്റെ പണി പുര്ത്തിയായ അന്ന് മുതല്, ഗംഗാ തീരത്ത് വിദുരര് നിയോഗിച്ച, കടത്തു തോണിയും കടത്തുകാരനും പാണ്ടവരുടെ വരവും പ് പുരോചനന് അരക്കില്ലത്തിന് തീ കൊളുത്താന് ലകഷ്യമിട്ടിരുന്ന ദിവസത്തിന് തലേ ദിവസം തന്നെ കുന്തി, തന്റെ സഹായിയായി നിന്നിരുന്ന നിഷാദ സ്ത്രീയ്ക്കും അവരുടെ അഞ്ചു മക്കള്ക്കും മൃഷ്ടാന്നഭോജനം നല്കി. കൂട്ടത്തില് നീണ്ട ഉറക്കം കിട്ടുന്നതിനായി മദ്യവും വിളമ്പി. നിഷാദ സ്ത്രീ യോട് അടുപ്പം പുലര്ത്തിയിരുന്ന പുരോചനനും കൂട്ടത്തില് നല്ല വണ്ണം മദ്യപിച്ചു ബോധരഹിതനായി. ഭീമന് രാത്രിയുടെ അന്ത്യയാമത്തില് ‍ തന്റെ സഹോദരന്മാരെയും അമ്മയെയും കിടങ്ങി പിന്നീട് എല്ലാ മുറിയ്ക്കും തീ കൊളുത്തി, കിടങ്ങിലുടെ നുഴ്ന്നിറങ്ങി. കിടങ്ങിന്റെ കവാടം അടച്ചു. ഉള്ള് വിശാല മായിരുന്നതിനാല് അവര് കിടങ്ങിലുടെ നടന്ന് ഗംഗാ തീരത്തെത്തി . തങ്ങള്ക്കായി കാത്തുകിടന്ന തോണിയില്ക്കയറി.ഗംഗാ നദിയുടെ മറുകര എത്തി, തോണിക്കാരന്റെ കണ്ണുകള് ഏറെ ദുരം അവരെ പിന്തുടര്ന്നു സുരക്ഷ ഉറപ്പാക്കിയ ശേഷം മടങ്ങി. ധര്മ്മ ദേവന്, പിരിയുമ്പോള് തനിയ്ക്ക് നല്കിയ വാക്കിന്റെ സത്യസ്ഥിതി കുന്തിയ്ക്ക് തികച്ചും ബോദ്ധ്യപ്പെട്ടു. അച്ഛനെക്കാള് ശ്രേഷ്ഠനായ ചെറിയച്ചന് തന്നെ വിദുരര്. എന്തു നല്കിയാണ് ഈ കടം വീട്ടുക ? നടക്കുന്നതിനിടയ ില് കുന്തിയുടെ കണ്ണ് നിറഞ്ഞു. തന്റെ സഹോദരങ്ങള്ക്ക് അമ്മയ്ക്കും ഇനി നടക്കാനാവില്ലെന്ന് ബോദ്ധ്യപ്പെട്ട ഭീമന് അവരെ എല്ലാ പേരെയും തന്റെ തോളിലും, ഒക്കത്തും, കൈകളിലുമായി വഹിച്ചു. മാരുത പുത്രന്റെ ശക്തിയും, കരുത്തും അപാരം ! അവര് ഏറെ ദുരം പിന്തള്ളി ഹിഡിംബ വനത്തിലെത്തി. ദാഹം മൂലം ക്ഷീണിതരായ തന്റെ അമ്മയേയും സഹോദരങ്ങളേയും ഭീമന് വൃക്ഷച്ചായയിലിരുത്തി . ഭീമന്, തണ്ണീര് സംഭരിയ്ക്കാന് തടാകം തേടി അലഞ്ഞു. അല്പം അകലെ ശുദ്ധ ജലാകം കണ്ടെത്തിയ ഭീമന് അതിലിറങ്ങി ക്കുളിച്ചു.ക്ഷീണം തീരത്തു. മതിയാവോളം ജലം പാനം ചെയ്തു. ഒരു വലിയ കുമ്പിള് നിറയെ വെള്ളവുമായി അമ്മയുടെയും സഹോദരങ്ങ അടുത്തെത്തി. ദാഹം തീര്ന്ന് തളര്ന്നുറങ്ങിയ അവര്ക്ക് കാവലായി ആ മാരുത പുത്രനിരുന്നു. സ്വന്തം സുഖം ത്യജിയ്ക്കുന്നത് പുണ്യമായി ഭീമന് കണ്ടു. ഹിഡിംബ വനത്തില്, ഹിഡിംബനെന്ന രാക്ഷസനും, അവന്റെ സഹോദരി ഹിഡിംബിയും സ്വൈര്യ വിഹാരം നടത്തയിരുന്നു. ആ വനം തങ്ങളുടെ അധീനതയിലാണന്നായിരുന്നു അവരുടെ പക്ഷം. മനുഷ്യ ഗന്ധം മണത്തറിഞ്ഞ ഹിഡുംബന് ഉറവിടം തിരഞ്ഞറിയാനായി ഹിഡിംബിയെ നിയ തന്റെ അമ്മയ്ക്കും സഹോദരങ്ങള്ക്കു ം രക്ഷകനായി അവര്ക്കരികെ ഇരുന്നിരുന്ന ഭീമന്റെ ശരീര വടിവും ആകാര സൗഷ്ഠവവും ഹിഡുംബിയെ അനുരക്തയാക്കി. അവള്ക്ക് ഭീമനെ വിട്ടകലാന് കഴിയാതെയായി. ഏറെ നേരമായിട്ടും, സഹോദരിയെ കാണാതെ തിരക്കിയിറങ്ങിയ ഹിഡുംബന് തന്റെ സഹോദരി ഭീമനുമായി സൗഹൃദം പുലര്ത്തുന് കണ്ടു കോപിഷ്ഠനായി. തുടര്ന്ന് ഭീമനും അവനും തമ്മില് ഉഗ്രമായ മല്പിടുത്തം നടന്നു . ഹിഡുംബന്റെ ബലഹീനതകള് മുതലെടുക്കാന് കാമുകിയായ ഹിഡുംബി ഭീമനെ തുണച്ചു. സ്വന്തം സഹോദരനെക്കാള് ഭീമനെ സ്നേഹിച്ച ആ യുവതിയില് കുന്തിയ്ക്ക് സ്നേഹവും ആദരവും തോന്നി. "ശാലി വാഹന " മെന്ന തടാകക്കരയില് ഹിഡുംബി പാണ്ഡവര്ക്കായി ഒരു കുടില് നിര്മ്മിച്ചു. കരുത്തിന്റെ പര്യായമായ അവള് പാണ്ഡവരെ ചുമലേറ്റി ആ കുടിലില് എത്തിച്ചു. ഭീമനോടുള്ള അവളുടെ പ്രേമമാണ് പിന്നിലെ ഘടകമെന്ന് പാണ്ഡവര് തിരിച്ചറിഞ്ഞു. ഈ സമയം 'വ്യാസ മഹര്ഷി ' അവിടെ എത്തുകയും കുന്തി അദ്ദേഹത്തോട് കാര്യം ബോധിപ്പിക്കുകയും ഉണ്ടായി. സന്തുഷ്ടനായ അദ്ദേഹം കുന്തിയെ സമാധാനിപ്പിച്ചു . ഇവളില് നിന്റെ പുത്രന് അവനെക്കാള് കരുത്തനായ ഒരു പുത്രന് ജനിയ്ക്കും. ഇത് നിയോഗമാണ്. ഘടോല്കചന് ' എന്ന നാമത്തില് പില്ക്കാലത്ത് അറിയപ്പെടുന്ന ആ ഭീമപുത്രന് നിങ്ങള്ക്ക് ഏറെ ഉപകരിക്കും . ഭയം അവനെ പേടിച്ചോളിയ്ക്കും. ഭീമന്റെ ഈ പ്രേയസി 'കമല മാലിനി ' എന്ന പേരിലറിയപ്പെടും. വ്യാസന് അവരെ അനുഗ്രഹിച്ചു.വേണ്ട നിര്ദ്ദേശങ്ങള് ‍ നല്കി യാത്രയായി. പുത്രന്റെ ജനനശേഷം അധികനാള് കഴിയും മുമ്പ്, പാണ്ഡവര് ഹിഡുംബിയോട് യാത്ര പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് ഭീമന് തന്റെ ഭാര്യയേയും പുത്രനെയും ഒഴിവാക്കിയത്. അവര് ഗംഗാ നദി കടന്ന് 'ഏക ചക്ര ' എന്ന സ്ഥലത്തെത്തി. അവിടെ ഒരു ബ്രാഹ്മണ ഭവനത്തിലവര ഭയം തേടി. ഒരിയ്ക്കല്, തങ്ങള് തങ്ങിയിരുന്ന ബ്രാഹ്മണ ഭവനത്തില് നിന്നുയര്ന്ന രോദനം കുന്തിയുടെ മനസ്സിനെ അസ്വസ്ഥമാക്കി 'ഏക ചക്ര ' യുടെ പ്രാന്ത പ്രദേശത്ത് ബകന് എന്ന രാക്ഷസന് വസിച്ചിരുന്നു. അയാള് , ഇടയ്ക്കിടെ ഗ്രാമത്തിലിറങ്ങി കാണുന്ന ഭകഷ്യ വസ്തുക്കളും മനുഷ്യരേയും എടുത്തു മറയുന്നത് പതിവാക്കിയിരുന്നു. അടുത്ത ദിവസം ഈ മനുഷ്യരുടെ തലയോട്ടികള്, ഗ്രാമ പ്രാന്തത്തില് കണ്ട് മനസ്സ് മടുത്ത ഗ്രാമ വാസികള് ബകനുമായി ഒരു ധാരണയിലെത്തി . അവനെ എതിര്ത്തു കീഴ്പ്പെടുത്താനുള്ള ശക്തി അവര്ക്കുണ്ടായിരുന്നില്ല എല്ലാ ആഴ്ച്ചയിലും ഒരു കാള വണ്ടി നിറയെ ഭകഷ്യ വസ്തുക്കളും ഒരു ബാലനേയും ഭോജനത്തിനായി എത്തിച്ചുകൊള്ളാ മെന്ന് ബകനെ അറിയിച്ചു. അദ്ധ്വാനിയ്ക്കാ തെ കിട്ടുന്ന ആഹാരം ബകനും സ്വീകാര്യമായി. അടുത്ത ദിവസം ബകന്റെ ഭക്ഷണത്തിനൊപ്പം കാളവണ്ടിയില് പോകേണ്ടത് തങ്ങളുടെ പുത്രന്റെ ഊഴ മാണന്നറിഞ്ഞ ആ ബ്രാഹ്മണ ദമ്പതികള്ക്ക് ദു:ഖം അടക്കാന് കഴിഞ്ഞില്ല. കുന്തി അവരെ സമാധാനീപ്പിച്ചു. നിങ്ങളുടെ പുത്രന് പകരം ഞാന് എന്റെ പുത്രന് ഭീമനെ അയയ്ക്കാം. അവന് ബകനില് നിന്ന് ഈ ഗ്രാമത്തെ രക്ഷിയ്ക്കും. തേങ്ങലിനിടയില് കുന്തിയുടെ സ്നേഹ പുര്ണ്ണമായ നിര്ബ്ബന്ധത്തി ന് അവര് വഴങ്ങി. ഭിക്ഷ തെണ്ടി കിട്ടിയ ഭക്ഷണത്തിന്റെ വിഹിതമൊന്നും ഭീമന് വിശപ്പടക്കാന് മതി വന്നില്ല. അദ്ദേഹം ഒരു കുംഭാരന് വിടുവേല ചെയ്ത് തനിയ്ക്കുള്ള ആഹാരം കണ്ടെത്താന് ശ്രമം തുടര്ന്നിരുന്നു. ഭീമന് കുന്തിയുടെ നിര്ദ്ദേശം ആഹ്ലാദം പകര്ന്നു. ഒരു വണ്ടി നിറയെ ഭക്ഷണവുമായി നിശ്ചയിച്ച ദിവസം ഭീമന് ബകന്റെ ആ വാസസ്ഥലത്തെത്തി. തന്റെ ആഗമനം അറിയിയ്ക്കാന് ആളെ അയച്ച ശേഷം ഭീമന് ഭക്ഷണം മുഴുവന് അകത്താക്കി. സംതൃപതി യോടെ കോട്ടവായിട്ടു. കവാടത്തിലാര്ത്തിയോടെ എത്തിയ ബകന് ഭീമനുമായി തര്ക്കത്തിലേര്പ്പെട്ടു. തുടര്ന്ന് രണ്ടു പേരും തമ്മില് ഘോരമായ മല്പിടുത്തം നടത്തി. അന്ത്യത്തില് ഭീമന് ബകനെ വധിച്ചു. മാരുത പുത്രന്റെ ബാഹുബലവും ശൌര്യവും അപാരം തന് ഭീമന് മടങ്ങിയെത്തും വരെ യുധിഷ്ഠിരന് പ്രാര്ത്ഥനയോടെ കാത്തിരുന്നു(തുടരും...)

No comments:

Post a Comment