Wednesday, 18 September 2013

മഹാഭാരതം ഭാഗം 17


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 4(തുടർച്ച)...
കീചകവധവും,പരാജയം രുചിച്ച യുദ്ധവും...
വിരാട രാജ്ഞിയുടെ സഹോദരനായ കീചകന്,
രാജ്യത്തിന്റെ സര്വ്വ സൈന്യാധിപനായിരുന്നു.
ശത്രു രാജ്യങ്ങള് കീഴ്പെടുത്തി,
അധീനതയിലാക്കുന്നതിനുള്ള
സൈന്യാധിപന്റെ കഴിവ് ഒന്ന്
വേറെ തന്നെ ആയിരുന്നു.
ഏറെ നാളുകള്ക്കുശേഷം അദ്ദേഹം രാജകൊട്ടാര
ഉദ്യാനത്തില് പൂവിറുത്ത് നിന്ന
സൈരന്ധ്രി അദ്ദേഹത്തിന്റെ ശ്രദ്ധയില് പെട്ടു.
ഭൂമിയെ സ്പര്ശിയ്ക്കുന്ന
അവളുടെ കാര്കൂന്തലും ശരീര വടിവും കീചകനില്
കൗതുകമുണര്ത്തി. കൗതുകം കാമമാകാന്
അധികനേരം വേണ്ടി വന്നില്ല.
അവളെ തനിയ്ക്കധീനയാക്കണമെന്ന
മോഹം ബലപ്പെട്ടതോടെ അയാള് അത്
രാജ്ഞിയെ അറിയിച്ചു.
കീചകനെ പിണക്കുന്നതില്
രാജാവുള്പ്പെടെ ഏവര്ക്കും ഭയമായിരുന്നു.
അദ്ദേഹം അത്രയ്ക്ക് ശക്തനും,
സൈന്യത്തിന്റെ നായകനുമായിരുന്നതിനാല്,
അധര്മ്മത്തിനു നേരെ കണ്ണടയ്ക്കാന് അവര്
തയ്യാറായി.
അടുത്ത ദിവസം രാജ്ഞിയ്ക്ക് കലശലായ
വയറുവേദന. വേദന സംഹാരിയായ മരുന്ന്
കീചകന്റെ കൈവശമുണ്ടെന്നും, അതു
വാങ്ങി വരാന്
രാജ്ഞി സൈരന്ധ്രിയെ നിര്ദ്ദേശിച്ചു. ഒഴിഞ്ഞു
മാറാന് സൈരന്ധ്രി പലവുരു ശ്രമിച്ചെങ്കിലും,
ഒടുവില് രാജ്ഞിയുടെ ആജ്ഞയ്ക്ക്
വഴങ്ങേണ്ടി വന്നു. ഭീമന്റെ കണ്ണ് ഏതു
തിരക്കിനിടയിലും സൈരന്ധ്രിയുടെ ചലനങ്ങളില്
പതിഞ്ഞിരുന്നു. ഈ
പോക്കിലും ഏതോ അപാകത ബലപ്പെട്ട ഭീമന്,
ആരുടേയും ശ്രദ്ധയ്ക്കിടം നല്കാതെ തന്റെ പ്രേ
മരുന്ന് വാങ്ങാന് മുറിയിലെത്തിയ
ദ്രൗപദിയുടെ കൈകളില് കീചകന് കടന്നു
പിടിച്ചു. കുതറി മാറി ഓടിയ സൈരന്ധ്രി,
കങ്കന്റെ മുന്നിലെത്തി.
പിന്നാലെ പാഞ്ഞെത്തിയ കീചകന്
രാജാവിന്റെ മുന്നില് വെച്ച്
സൈരന്ധ്രിയെ അടിച്ചിട്ടൂ, കാല് കൊണ്ട്
ചവിട്ടി. ആ സമയം അവിടെ എത്തിയ ഭീമന്
അടുത്ത് കണ്ട മരത്തില് നിന്നും ബലമേറിയ ഒരു
കമ്പ് പിഴുതെടുക്കാന് ശ്രമിച്ചു തുടങ്ങി.
ശ്രദ്ധയില് പെട്ട കങ്കന് വിലക്കി "എടോ !
അത് പച്ചക്കമ്പാണ്. അടുപ്പില് വെച്ചാല്
കത്തിപിടിയ്ക്കാന് വൈകും. ഉണങ്ങുമ്പോള്
മുറിയ്ക്കുന്നതാണുചിതം"
കാര്യം ഗ്രഹിയ്ക്കാന് കഴിഞ്ഞ ഭീമന്
സ്വയം നിയന്ത്രിച്ചു.
രാജ്ഞിയുടെ സമ്മര്ദ്ദം വീണ്ടും തുടര്ന്നു.
സൈരന്ധ്രി, ഒരു
രാത്രി മറ്റാരുടെയും ശ്രദ്ധയില്പ്പെടാതെ വിവര
"നര്ത്തന ശാലയിലേയ്ക്ക്" അടുത്ത
ദിവസം രാത്രിയില് കീചകനെ ക്ഷണിച്ചു
വരുത്താന് അവര് തമ്മില് ധാരണയായി.
സൈരന്ധ്രി എന്നും തന്റെ രക്ഷകനായ
ഭീമന്റെ കരം സ്നേഹത്തോടെ കവര്ന്നു
മുഖത്തോടു ചേര്ത്തൂ. തീരുമാന
പ്രകാരം സൈരന്ധ്രി അടുത്ത
ദിവസം രാജ്ഞിയെ വിവരം ധരിപ്പിച്ചു,
ഭവതി പറയും പോലെ ഞാന് രാത്രിയില്
നര്ത്തന ശാലയില് വെച്ച്
ഭവതിയുടെ സഹോദരന്റെ ആഗ്രഹം സാധിച്ചു
നല്കാം. വരുന്ന കൊടും ഭവിഷ്യത്തിന്
രാജ്ഞി എന്നെ കുറ്റപ്പെടുത്തരുത് !"
അടുത്ത ദിവസം, ഭീമന് നര്ത്തന ശാലയില്
ആദ്യം കയറി പറ്റി. പിന്നാലെ എത്തിയ
സൈരന്ധ്രി ഒരു തൂണിന്റെ മറവില് ഒളിഞ്ഞു
നിന്നു. ഭീമന് കട്ടിലില് മൂടി പുതച്ചു കിടന്നു.
കൈകള് രണ്ടും വെളിയിലെയ്ക്കിട്ടിരുന്നു.
ശൃംഗാരലോലനായി മുറിയിലെത്തിയ കീചകന് ആ
കൈകളില് കടന്നു പിടിച്ചു. ഭീമന്റെ കൈകള്
ബലവും, ദൃഡവുമായിരുന്നു.
അദ്ദേഹം കീചകനെ വലിച്ചു കട്ടിലില് കിടത്തി.
ശബ്ദം വെളിയില്
വരാത്തവിധം കണ്ഠത്തിലമര്ത്തി.
ശ്വാസം മുട്ടിച്ചു കൊന്നു. ആ
സമയം ഭീമന്റെ ബീഭത്സ രൂപം കണ്ട
സൈരന്ധ്രി ഭയന്നു വിറച്ചു.
മരണം ഉറപ്പാക്കിയ ശേഷം, ശാന്തനായ ഭീമന്
ദ്രൗപദിയെ മുറിയില് തനിച്ചാക്കി,
പുറം തിരിഞ്ഞു നടന്ന് ഇരുളില് മറഞ്ഞു. അടുത്ത
ദിവസം നര്ത്തന ശാലയിലെത്തിയ
പരിചാരികരോട്, സൈരന്ധ്രി അലമുറയിട്ട്
ഉന്മാദ ഭാവത്തില് അറിയിച്ചു. ഞാന് എത്ര
വിലക്കിയിട്ടും ഇയാള് തന്റെ ഇംഗിതത്തിനു
വേണ്ടി എന്നെ ഉപയോഗിയ്ക്കാന് ശ്രമിച്ചു.
ആകാശത്തിലൂടെ സഞ്ചരിച്ചിരുന്ന
എന്റെ ഗന്ധര്വ്വന്മാരായ ഭര്ത്താക്കന്മാര്
പാഞ്ഞെത്തി ഇയാളെ നിഗ്രഹിച്ചു. കഷ്ടം !
ഇയാള് മരണം സ്വയം ക്ഷണിച്ചു വരുത്തി.
എനിയ്ക്ക് ഏറെ ദുഃഖമുണ്ട്.
കീചകന്റെ മരണവാര്ത്ത അറിഞ്ഞ്,
അദ്ദേഹത്തിന്റെ നൂറ്റി അഞ്ചു അര്ദ്ധ
സഹോദരന്മാര് പാഞ്ഞെത്തി.
അവരുടെ കഠിനമായ ദുഃഖം, സൈരന്ധ്രിയോടുള്ള
വൈരാഗ്യമായി മാറാന് അധിക
നേരം വേണ്ടി വന്നില്ല. ശ്മശാന ഭൂമിയില്,
തങ്ങളുടെ സഹോദരനോടൊപ്പം മരണകാരിണി (
സ്ത്രീ മൂലമാണ് നമ്മുടെ സഹോദരന് നമ്മെ വിട്ടു
പോയത് ) യായ,
സൈരന്ധ്രിയേയും ജീവിനോടെ ദഹിപ്പിയ്ക്കാന്
അവര് പദ്ധതി ഇട്ടു. അവര് അവളെ പിടിച്ചു
കെട്ടി. ശ്മശാന ഭൂമിയില് നിന്ന്
സൈരന്ധ്രി വാവിട്ടു നിലവിളിച്ചു.
"പ്രിയപ്പെട്ട ജയാ, ജയേഷാ, വിജയാ,
ജയത്സേനാ, ജയബാല നിങ്ങള് എവിടെയാണ്. ?
ഓടി വന്നു എന്നെ രക്ഷിയ്ക്കൂ. ഞാന്
നിങ്ങള്ക്ക് വേണ്ടി എന്തെല്ലാം സഹിയ്ക്കുന്നു.
ഓടി വരൂ ! "
സമയം മദ്ധ്യാഹ്നം ആയിരുന്നതിനാല് അവര്
ഇതികര്ത്തവ്യതാമൂഡരായി. കങ്കന്
എല്ലാം ഈശ്വരനില് അര്പ്പിച്ചു
പ്രാര്ത്ഥിച്ചു.
"ഞങ്ങളുടെ രാജ്ഞിയെ രക്ഷിയ്ക്കാന് അങ്ങ്
മാത്രമേയുള്ളൂ, അവള്
അവിടുത്തെയ്ക്കും പ്രിയപ്പെട്ടവളല്ലേ.."
സൈരന്ധ്രിയുടെ രോദനം കേട്ട ഭീമന്
സ്വയം നിയന്ത്രിയ്ക്കാന് കഴിഞ്ഞില്ല.
അദ്ദേഹം പടര്ന്നു പന്തലിച്ചു നിന്ന ഒരു വന്
വൃക്ഷം വേരോടെ പിഴുതെടുത്തൂ. ശ്മശാന
ഭൂമിയിലെത്തി, ആരെന്നു അറിയാനിടം നല്കാതെ,
ക്ഷണനേരം കൊണ്ട് കീചകന്റെ ' നൂറ്റി അഞ്ചു '
അര്ദ്ധ
സഹോദരന്മാരെയും കാലപുരിയിലെത്തിച്ചു.
ആക്രമണം പൊടുന്നനെ ആയിരുന്നതിനാലും ശ്മശ
ഭൂമി ആയതുകൊണ്ടും അവര്ക്ക് ചെറുത്തു നില്പ്പ്
അസാദ്ധ്യമായിരുന്നു.
സൈരന്ധ്രിയുടെ കെട്ടറുത്ത് ഭീമന്
അവളെ മോചിപ്പിച്ചു. ആരുടേയും ശ്രദ്ധയ്ക്ക്
ഇട നല്കാതെ വായു വേഗത്തില് പാഞ്ഞു പോയി.
കീചകന്റെ ശേഷക്രിയകള്ക്ക് ശേഷം,
കൊട്ടാരത്തിലെത്തിയ രാജാവ്,
രാജ്ഞിയെ വിളിച്ചറിയിച്ചു.
"ഭവതിയുടെ സൈരന്ധ്രി അപാര
സുന്ദരി ആയതിനാല് പലരും വഴി തെറ്റുന്നു.
അവരെല്ലാം ഇന്നിനി വരാതെ വണ്ണം യമപുരി
പോകുകയും ചെയ്യുന്നു.
ആശ്രയം നല്കുന്നവര്ക്ക് ആപത്ത് വരുത്തുന്ന
ഇവള് മനുഷ്യ സ്ത്രീയല്ല.
ഇവളെ കഴിയുന്നതും വേഗം പറഞ്ഞു വിടുക."
രാജ്ഞിയുടെ ആജ്ഞ കേട്ട മാത്രയില്
സൈരന്ധ്രി ദുഃഖിതയായി മൊഴിഞ്ഞു, "ഞാന്
ആദ്യമേ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.
അവിടുന്ന് തന്നെ ബലം പ്രയോഗിച്ചു
എന്നെ സഹോദരന്റെ അടുക്കലേയ്ക്ക് പറഞ്ഞു
വിടുകയല്ലേ ഉണ്ടായത്. ഒരു തരത്തില്
സഹോദരന്മാരുടെ മരണത്തില്
ഭവതിയും ഉത്തരവാദിയാണ്." രാജ്ഞി ആ
സത്യാവസ്ഥ ഞെട്ടലോടെ ഓര്ത്തു.
"ഉടന് പറഞ്ഞുവിടാനാണ് രാജാവ്
നിര്ദ്ദേശിച്ചിരിയ്ക്കുന്നത്."
"രാജ്ഞി എനിയ്ക്ക് ഒരു പതിനഞ്ചു
ദിവസത്തെ സാവകാശം കുടി നല്കണം.
അതിനകം എന്റെ ഭര്ത്താക്കന്മാരെത്തും.
ബലം പ്രയോഗിച്ചു പറഞ്ഞു വിട്ടാല്
രാജ്യം ഗന്ധര്വ്വ കോപത്തിനിരയാകും."
രാജ്ഞി വീണ്ടും ഞെട്ടി. അവര് പറഞ്ഞു
"നിനയ്ക്ക് ഇഷ്ടമുള്ള
അത്രയും ദിവസം ഇവിടെ രഹസ്യമായി തങ്ങാം.
നിന്റെ ഗന്ധര്വ്വന്മാരെ കൊണ്ട് ഞങ്ങള്ക്ക്
നാശം വരുത്താതെ ശ്രദ്ധിയ്ക്കണം"
തന്റെ അസാധാരണ ബുദ്ധിയില്
ദ്രൗപദി സ്വയം അഭിമാനിച്ചു.
പാണ്ഡവരുടെ അജ്ഞാത വാസകാലയളവ്
അവസാനിയ്ക്കും മുന്പായി അവരെ ഏതുവിധേനയു
പല
രാജ്യങ്ങളിലേയ്ക്കും ചാരന്മാരെ നിയോഗിച്ചി
അജ്ഞാത വാസക്കാലത്ത് പിടിക്കപ്പെട്ടാല്,
പാണ്ഡവര് വീണ്ടും ഒരു പന്ത്രണ്ട്
വര്ഷം കൂടി കാനനവാസം അനുഷ്ടിക്കണമെന്ന
അനുബന്ധം കൂടി കൗരവര്
കരാറിലെഴുതി ചേര്ത്തിരുന്നു.
അങ്ങനെ എന്നുമെന്നും ധര്മ്മിഷ്ഠരായ
അവരെ കാട്ടില് തന്നെ നിറുത്തി,
നാടടക്കി ഭരിയ്ക്കണമെന്നായിരുന്നു
ദുര്യോധനന്റെ വ്യാമോഹം.
നിയോഗിയ്ക്കപ്പെട്ട ചാരന്മാര് പല
സ്ഥലങ്ങളില് നിന്നായി ഹസ്തിനപുരത്തില്
മടങ്ങി എത്തി. ആര്ക്കും പാണ്ഡവരെക്കുറിച്ച്
ഒരു വിവരവും ലഭിച്ചില്ല.
തീരെ വ്യക്തമല്ലാത്ത ഒരു സൂചന മാത്രം ഒരാള്
രാജാവിനെ ഉണര്ത്തിച്ചു. "പ്രഭോ ! ഞങ്ങള്
വിരാട രാജ്യത്ത് ചെന്നപ്പോള് ഒരു വാര്ത്ത
കേള്ക്കാനിടയായി.
അവിടുത്തെ സൈന്യാധിപനായ കീചകന് ഒരു
ഗന്ധര്വ്വനോടെറ്റുമുട്ടി മരണപ്പെട്ടു. കീചകന്
ആ ഗന്ധര്വ്വന്റെ ഭാര്യയായ
സ്ത്രീയെ മാനഭംഗപ്പെടുത്താന്
ശ്രമിച്ചെന്നും ഒരു വിവരം കിട്ടിയിട്ടുണ്ട്.
അല്ലാതെ പാണ്ഡവരെക്കുറിച്ച് ഒരു
വാര്ത്തയുമില്ല."
സദസ്സില് ഒരാള് വന്നു ദുര്യോധനനോട്
അടക്കി സംസാരിയ്ക്കുന്നത് ഭീഷ്മരും,
ദ്രോണരും കണ്ടു. അയാള് മടങ്ങിയപ്പോള്
ദ്രോണര് ദുര്യോധനനോട് പറഞ്ഞു. "രാജാവേ !
ഈ വൈരാഗ്യം ഇനിയും തുടരുന്നത് അങ്ങയ്ക്ക്
ഭൂഷണമല്ല. പാണ്ഡവര് തിരിച്ചെത്തുമ്പോള്
അവരുടെ രാജ്യം മടക്കി നല്കുക
വഴി അങ്ങയുടെ കീര്ത്തി വര്ദ്ധിയ്ക്കും."
കേട്ടിരുന്ന ഭീഷ്മര് പറഞ്ഞു. "ദ്രോണര് !
നിങ്ങള് ആരോടാണ്
നീതിയും ധര്മ്മവും ഉപദേശിയ്ക്കുന്നത് ?
അതെന്നേ ഈ രാജ്യം വിട്ടുപോയി.
ധനമോഹികളായ ദുരാത്മാക്കളുടെ ഇടയില്
ജീവിയ്ക്കാന് വിധിയ്ക്കപ്പെട്ടവരാണ് നമ്മള്.
ദുര്യോധനാ ! ഞാന് വീണ്ടും ആവര്ത്തിയ്ക്കുന്നു.
നീയും ചെറുപ്പമല്ല, ഏകദേശം മദ്ധ്യായുസ്സ്
കഴിഞ്ഞിരിയ്ക്കുന്നു. പാണ്ഡവര്
തിരിച്ചെത്തുമ്പോള്
അവരുടെ രാജ്യം വിട്ടുകൊടുത്ത് ശേഷിച്ച
കാലം സ്വസ്ഥവും, സമാധാനവുമായി ജീവിയ്ക്ക്.
അര്ഹിയക്കാത്ത മുതല് അനുഭവിയ്ക്കുന്നത്
നിന്ദ്യവും പാപവുമാണ്. നിന്നോടൊന്നു
കൂടി പറയാനാഗ്രഹിയ്ക്കുന്നു. യുധിഷ്ഠരന്
എവിടെയുണ്ട്ന്നു ഞാന് പറയാം.
അദ്ദേഹം ഇരിയ്ക്കുന്ന രാജ്യത്ത്, അസൂയ,
സ്പര്ദ്ധ, കുശുമ്പ് ഇവ കാണില്ല.
പ്രകൃതി പോലും കനിഞ്ഞു
അനുഗ്രഹം ചൊരിയും. രാജ്യം ധന
സമ്പന്നമായിരിയ്ക്കും. നീ പോയി തിരഞ്ഞു
പിടിയ്ക്ക്.." കേട്ടിരുന്ന കൃപര് ദുര്യോധനന്
മുന്നറിയിപ്പ് നല്കി,
"രാജ്യം മടക്കി കൊടുക്കാന്
തയ്യാറല്ലെങ്കില്, കള്ള ചൂതിലുടെ നേടിയ മുതല്
പോകാതിരിയ്ക്കാന് യുദ്ധം ചെയ്യാന്
ഒരൂങ്ങുക."
കൃപരുടെ വാക്കുകേട്ട് ദുര്യോധനന്
ചിന്താധിഷ്ടനായി. അദ്ദേഹം ക്ഷണത്തില്,
വിരാടത്തില് നിന്നെത്തിയ ചാരന്മാര്ക്ക്
ആളയച്ചു. നടന്ന സംഭവം അവര്
വീണ്ടും ആവര്ത്തിച്ചപ്പോള്,
കാര്യങ്ങളെ പറ്റി ഒരു ധാരണ കുബുദ്ധിയില്
അഗ്രേസരനായ അദ്ദേഹത്തിന്
ബോദ്ധ്യപ്പെട്ടു. കീചകനെ കീഴ്പ്പെടുത്താന്
തക്ക ശാരീരികബലം ലോകത്തില് മൂന്നു
പേര്ക്കേ ഉള്ളൂ _ ബലരാമന്, ഭീമന്, ശല്യര്. ആ
ഗന്ധര്വ്വന് ഒരു പക്ഷേ ഭീമന്
തന്നെ ആയിരിയ്ക്കും. അവന്റെ പത്നി, സര്പ്പ
സുന്ദരിയായ ആരും മോഹിയ്ക്കുന്ന
ദ്രൗപദി തന്നെ. ശരി അതു തന്നെ ശരി _ ചത്തത്
കീചകനെങ്കില് ഭീമന് തന്നെ ആയിരിയ്ക്കും ആ
കൃത്യം നടത്തിയത്. ദുര്യോധനന്,
രാധേയനുമായി കൂടി ആലോചിച്ചു. പിതാമഹന്
പറഞ്ഞ ലക്ഷണങ്ങള് എല്ലാം ഒത്തിണങ്ങിയ
രാജ്യം മത്സ്യ രാജ്യം തന്നെ. അപ്പോള്
യുധിഷ്ഠരന് അവിടെ തന്നെ കാണും കൂട്ടത്തില്
മറ്റു പാണ്ഡവാദികളും.
മത്സ്യരാജ്യത്തിന്റെ ഗോസമ്പത്ത്
പ്രശംസനീയമാണ്. തത്രങ്ങള് മെനയുമ്പോള്
ഇവര്ക്കിടയില്
എന്നും ദുശ്ശാശസനനുണ്ടായിരുന്നു.
അവിചാരിതമായി,
യുവരാജാവിനെ കാണാനെത്തിയ
ത്രിഗര്ത്തന്മാരില് ഒരുവനായ
സുശര്മ്മാവും അവരോടൊന്നിച്ചു.
അദ്ദേഹം പറഞ്ഞു "കീചകന് എന്റെ രാജ്യം പല
വട്ടം ആക്രമിച്ചു കീഴ്പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള് അദ്ദേഹം പോയ നിലയ്ക്ക്
രാജ്യം സൈനിക ശക്തിയില് ദുര്ബലമാകാന്
സാദ്ധ്യതയുണ്ട്." അവര് കൂടി ആലോചിച്ചു ഒരു
ധാരണയിലെത്തി.
സുശര്മ്മാവും അദ്ദേഹത്തിന്റെ സൈന്യവും തെക്
മത്സ്യ രാജ്യം ആക്രമിയ്ക്കുക,
കുരുശ്രേഷ്ഠന്മാരായ ഭീഷ്മര്, ദ്രോണര്, കൃപര്,
എന്റെ മിത്രം രാധേയന്, അശ്വര്ത്ഥാമാവ് ഇവര്
നയിയ്ക്കുന്ന കൌരവ
സൈന്യം എന്നോടൊപ്പം വടക്കുനിന്നാക്രമി
പദ്ധതികള് ആസൂത്രണം ചെയ്യുമ്പോള് അവര്
ഒരിയ്ക്കലും മറ്റുള്ളവരോട്
കൂടി ആലോചിയ്ക്കാറില്ല.
നടപ്പാക്കാനായി മാത്രം സഹായം തേടും. അവര്
തീരുമാനിച്ചു, ആദ്യ സൈന്യ
നീക്കം അമാവാസി കഴിഞ്ഞു എട്ടാം നാള്.
അവര് പരസ്പരം ആസന്നമായ വിജയ
ലഹരി നുണഞ്ഞു.
നിശ്ചയിച്ചതുപോലെ,
ത്രിഗര്ത്തന്മാരും സൈന്യവും വിരാട
രാജ്യത്തെ തെക്ക് നിന്നാക്രമിച്ചു.
രാജാവിന്റെ ഗോസമ്പത്ത് ആയിരുന്നു
ആക്രമികളുടെ ലക്ഷ്യം. വിരാട
രാജാവിനൊപ്പം, യുധിഷ്ഠിരനും, ഭീമനും, നകുല
സഹദേവന്മാരും സൈന്യത്തില്
ത്രിഗര്ത്തന്മാരെ നേരിടാന് തയ്യാറെടുത്തു.
യുധിഷ്ഠിരന് കഴുകന്റെ ആകൃതിയില്
വ്യൂഹം ചമച്ച് നായകസ്ഥാനം ഏറ്റെടുത്തു.
നകുല സഹദേവന്മാര് ചിറകുകളിലും, ഭീമന്
വ്യുഹത്തിന്റെ പിന്നറ്റത്തും നിലയുറപ്പിച്ചു.
വിരാടരാജാവിന്റെ ചെറുത്തു നില്പ്,
ത്രിഗര്ത്തന്മാര്
പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു.
അവരുടെ അനേകം സൈന്യകര് പോരാട്ടത്തില്
മരിച്ചു.
അടുത്ത ദിവസം കൗരവസൈന്യം വടക്കുനിന്നു
വിരാടത്തെ ആക്രമിച്ചു. വാര്ത്ത
വിരാടത്തിലറിയിയ്ക്കാന് ചാരന്മാര് എത്തി.
ആ സമയം യുവരാജാവായ ഉത്തരന്
കൊട്ടാരത്തിലെ സ്ത്രീകളുടെ ഇടയിലിരുന്ന്
ആത്മ പ്രശംസ നടത്തുകയായിരുന്നു.
ഉത്തരന്റെ സ്ഥിരം സ്വഭാവമായിരുന്നു ഇത്.
ഉത്തരന്റെ പൊങ്ങച്ചം കേള്ക്കുന്നത്
അവര്ക്കും കൗതുകമായിരുന്നു.
ഇടയ്ക്കെല്ലാം പൊക്കിപ്പറയുമ്പോള്
രാജകുമാരന് സമ്മാനങ്ങള് നല്കും.
രാജ്യം ആക്രമണ ഭീഷണിയിലാണെന്നറിഞ്ഞ
രാജകുമാരന് സ്വതസിദ്ധമായ ശൈലിയില്
പ്രതികരിച്ചു. "ഒരു നല്ല
തേരാളിയെ കിട്ടിയിരുന്നെങ്കില്,
ഞാനൊറ്റയ്ക്ക് ചെന്ന് കൗരവ
സൈന്യത്തെ എതിര്ത്ത് ജയിച്ചേനേ !"
കേട്ടിരുന്ന സൈരന്ധ്രി പറഞ്ഞു
"അങ്ങയുടെ സഹോദരിയുടെ ഗുരുവായ ബ്രുഹന്നള
വളരെ സമര്ത്ഥനാണ്. തേര് തെളിയ്ക്കുന്നതില്
'മാതലി' യേക്കാള്
സാമര്ത്ഥ്യം അദ്ദേഹത്തിനുണ്ട്. അങ്ങ്
സഹോദരിയോടു പറഞ്ഞു
അദ്ദേഹത്തിന്റെ സഹായം തേടു. ഏതു
വിധേനയും രാജ്യം രക്ഷിയ്ക്കേണ്ടതു
യുവരാജാവായ അങ്ങയുടെ കടമയാണ് !
ഇല്ലെങ്കില് നാളെ ജനം അങ്ങയെ 'നിര്ഗുണന്' ,
'ഭീരു' എന്നെല്ലാം വിളിച്ച് അപഹസിയ്ക്കും."
സൈരന്ധ്രിയുടെ വാക്കുകള് സത്യമാണന്നു
ഉത്തരനും ബോദ്ധ്യപ്പെട്ടു. ഇതിനിടയില്
സഹോദരി മുഖാന്തരം ബ്രുഹന്നളയുടെ സമ്മതവും
ശത്രുക്കളുടെ വിലകൂടിയ ആഭരണങ്ങളും പട്ടു
വസ്ത്രങ്ങളും തനിയ്ക്ക് സമ്മാനമായി കൊണ്ട്
വരണമെന്ന്
രാജകുമാരി തന്റെ ഗുരുവിനോടുപേക്ഷിച്ചു.
രാജകുമാരി, തിളങ്ങുന്ന വില കൂടിയ ഒരു പടച്ചട്ട
ബ്രുഹന്നളയ്ക്ക് സമ്മാനിച്ചു. അത്
തിരിച്ചും മറിച്ചുമിട്ടു പല വിധ ഗോഷ്ടികള്
കാട്ടി നിന്നു. ഇതു കണ്ടു രാജകുമാരന്
ദേഷ്യം വന്നു. അല്പം കോപത്തോടെ,
ശാസിച്ചു കൊണ്ട് ഉത്തരന്
തന്നെ ബ്രുഹന്നളയെ പടച്ചട്ട അണിയിച്ചു.
അതായിരുന്നു ബ്രുഹന്നളയായ
അര്ജ്ജുനന്റെ ആവശ്യവും. യുദ്ധരംഗത്ത്
പോകുമ്പോള് ഒരിയ്ക്കല്
പോലും അദ്ദേഹം സ്വയം പടച്ചട്ട
അണിഞ്ഞിരുന്നില്ല.
ആവേശത്തോടെ യുദ്ധത്തിനിറങ്ങിയ ഉത്തരന്,
ദൂരെയായി കൗരവസൈന്യത്തിന്റെ ഇടിമുഴക്കം
ശബ്ദം കേട്ടപ്പോള് ഭയന്ന് വിറയ്ക്കാന്
തുടങ്ങി.
രഥം മുമ്പോട്ട്പോകും തോറും ഉത്തരന്റെ ഭയം
അദ്ദേഹം തേരില്നിന്നിറങ്ങി ഓടി. "നില്ക്കൂ !
കുമാരാ ! അങ്ങൊരു ക്ഷത്രിയ
രാജകുമാരനല്ലേ ? ക്ഷത്രിയന് പട നയിയ്ക്കാന്
വേണ്ടി ജനിച്ചവാനാണ്.
ഞാനങ്ങയെ സഹായിയ്ക്കാം. വരൂ ! നമുക്ക്
അങ്ങയുടെ രാജ്യത്തെ രക്ഷിയ്ക്കേണ്ടേ ? "
ബ്രുഹന്നള, രാജകുമാരന്റെ പിന്നാലെ ഓടി.
ഒറ്റയ്ക്ക് ഒരു തേര് ദൂരെ നിന്ന് വരുന്നതും, ആ
തേരില് നിന്നൊരാള് ഇറങ്ങി ഓടുന്നതും,
പിന്നാലെ സ്ത്രീ വേഷധാരിയായ ഒരാള്,
അയാളെ പിടിയ്ക്കാനോടുന്നതും കൗരവ
സൈന്യം കൗതുകത്തോടെ നിരീക്ഷിച്ചു.
ദ്രോണര്ക്ക് അത്ര ദൂരത്തിലായിട്ടു പോലും,
വേഷ പ്രച്ചന്നനായ തന്റെ അരുമ
ശിഷ്യനെ തിരിച്ചറിയാന് കഴിഞ്ഞു.
അദ്ദേഹം അത് ഭീഷ്മരോട് സൂചിപ്പിച്ചു.
രാധേയന് ദ്രോണരുടെ ഭാഷ്യം വ്യക്തമല്ലാത്ത
രീതിയില് ശ്രദ്ധിയ്ക്കാനിടയായി.
അദ്ദേഹം പറഞ്ഞു, വിരാട രാജാവും കൂട്ടരും, ഈ
ചെറുപ്പക്കാരനെ മാത്രം കൊട്ടാരത്തിലാക്കിയ
സുശര്മ്മാവിനെ നേരിടാന് പോയിക്കാണും.
അവന് തേരാളിയായിക്കിട്ടിയതോ ഒരു
നപുംസകത്തെ. ഈ സംഭവവും,
അര്ജ്ജുനനും തമ്മിലുള്ള ബന്ധം എനിയ്ക്ക് എത്ര
ചിന്തിച്ചിട്ടും വ്യക്തമാകുന്നില്ല.
ദുര്യോധനന് മിത്രത്തിന്റെ തോളില് തട്ടി.
"നമുക്ക് നോക്കാം."
പിന്നാലെ ഓടിയ ബ്രുഹന്നള, ഉത്തരനെ കടന്നു
പിടിച്ചു. 'കുലത്തിനു ക്ഷീണം വരുത്തുന്ന
പ്രവര്ത്തി അങ്ങ് ചെയ്യാന്
ഞാനനുവദിയ്ക്കില്ല. നമുക്ക്
അങ്ങയുടെ രാജ്യവും,
പ്രജകളെയും രക്ഷിച്ചേ പറ്റൂ. ഞാന്
സഹായിയ്ക്കാം. പേടിയുണ്ടെങ്കില് അങ്ങ്
സാരഥിയായി തേര് തെളിയിച്ചാല് മതി. ഞാന്
യുദ്ധം ചെയ്യാം. ഞാന് കൗരവരെ നേരിട്ട്
അങ്ങയ്ക്ക് കീര്ത്തി നേടിത്തരുന്നുണ്ട്.'
രാജകുമാരന് ധൈര്യം വീണു കിട്ടി. "ഈ
ബ്രുഹന്നള നിസ്സാരക്കാരിയല്ല. ഇവള്ക്ക്
യുദ്ധം ചെയ്യാനും വശമുണ്ട്."
അദ്ദേഹം രഥത്തിലേയ്ക്ക് മടങ്ങി. അവന്,
പാണ്ഡവര് ആയുധം സൂക്ഷിച്ചിരുന്ന ശമീ വൃക്ഷ
ചുവട്ടിലേയ്ക്ക് രഥം തെളിച്ചു.
കൗരവ സൈന്യത്തില് ദുര്നിമിത്തങ്ങള് കണ്ടു
തുടങ്ങി. ഇത് ശ്രദ്ധയില് പെട്ട ദ്രോണാചാര്യന്,
ആംഗ്യഭാഷയില്
മറ്റാരുടെയും ശ്രദ്ധയ്ക്കിടം നല്കാതെ ഭീഷ്മരോ
പറഞ്ഞു. "ആ ചെറുപ്പക്കാരന്
പിന്നാലെ ഓടിയത് അര്ജ്ജുനന് തന്നെയെന്നു
എനിയ്ക്കുറപ്പാണ്.' അകാലത്തില് പാണ്ഡവര്
അറിയപ്പെടാതിരിയ്ക്കാന്
അദ്ദേഹം അത്രമാത്രം ശ്രദ്ധിച്ചു. ഭീഷ്മര്
പറഞ്ഞു. "അങ്ങ് പേടിയ്ക്കേണ്ട ! കൗരവസഭ
ഈയിടെ കൂടിയ ദിവസം തന്നെ അജ്ഞാത വാസ
കാലാവധി കഴിഞ്ഞിരുന്നു. ദുര്യോധനനെ ഒരു
പാഠം പഠിപ്പിയ്ക്കാന് വേണ്ടിയാണ് ഞാന്
മൗനം പാലിച്ചത്. ഈ യുദ്ധത്തിലുള്ള
തോല്വിയോടെയെങ്കിലും അയാളുടെ മനസ്സുമാറു
ഞാനാശിയ്ക്കുന്നു." ദ്രോണര് ദൃഡചിത്തമായ
മനസ്സോടെ പ്രഖ്യാപിച്ചു. "ദുര്യോധനാ ! ആ
ബാലന്റെ പിന്നാലെ ഓടിയത് വേഷ
പ്രച്ചന്നനായ അര്ജുനന് തന്നെയാണ്."
" ഗുരുനാഥാ ! എനിയ്ക്ക് സന്തോഷമായി.
വീണ്ടും ഒരു പന്ത്രണ്ടു
വര്ഷം കൂടി ഭാഗ്യശാലിയായ എനിയ്ക്ക് വീണു
കിട്ടിയിരിയ്ക്കുന്നു."
ശമീ വൃക്ഷ ചുവട്ടിലെത്തിയ അര്ജ്ജുനന് മരത്തില്
നിന്ന് ഭാണ്ഡമിറക്കാന് ഉത്തരനോട്
നിര്ദ്ദേശിച്ചു. രാജകുമാരന് മുകളിലേയ്ക്ക്
നോക്കിയിട്ട് പറഞ്ഞു "അവിടെ,
മരത്തിന്റെ കൊമ്പില് ഒരു
ശവം തൂങ്ങി കിടക്കുന്നത് മാത്രമേ ഞാന്
കാണുന്നുളളു. ഒരു ക്ഷത്രിയനായ എന്നോട്
ശവം തൊടാന് നിര്ബന്ധിക്കരുത്. ഞാനതു
ചെയ്യില്ല." "പേടിയ്ക്കേണ്ട കുമാരാ !
അങ്ങയെക്കൊണ്ട് ഹീനമായ ഒരു
പ്രവര്ത്തിയും ഞാന് ചെയ്യിയ്ക്കില്ല. അത്
കാഴ്ചയില് ശവമെന്നു തോന്നിയ്ക്കുന്ന
ആയുധം നിറച്ച ഭാണ്ഡമാണ്." ഉത്തരന്
മരത്തില് കയറി, ഭാണ്ഡമിറക്കി.
ഗാണ്ഡീവവും മറ്റായുധങ്ങളും കണ്ടു സ്തബ്ധനായ
കുമാരനോട് ബ്രുഹന്നള പറഞ്ഞു. "ഞങ്ങള്
അങ്ങയുടെ കൊട്ടാരത്തില് തങ്ങിയ
പാണ്ഡവരാണ്. ഞാന് അര്ജ്ജുനന്.
എന്റെ വില്ലാണ് ഗാണ്ഡീവം. ഇത്
വിശ്വപ്രസിദ്ധമാണ്." അര്ജ്ജുനന് എന്ന് കേട്ട
മാത്രയില് ഉത്തരന് ആ പാദങ്ങളില് തൊട്ടു
വന്ദിച്ചു. അര്ജ്ജുനന് രഥത്തില് നിന്ന്
വിരാടന്മാരുടെ മത്സ്യധ്വജം എടുത്തുമാറ്റി.
തന്റെ കപിധ്വജം ഉറപ്പിച്ചു. രഥം കൗരവ
സൈന്യത്തെ ലകഷ്യമാക്കി പാഞ്ഞു.
ദേവദത്തത്തിന്റെ ധ്വനിയും,
ഗാണ്ഡീവത്തിന്റെ ഞാണോലിയും കേട്ട
ദ്രോണര് പറഞ്ഞു. "ദേ ! വരുന്നു !
വില്ലാളിവീരനായ അര്ജ്ജുനന് !! നമുക്ക്
ഗോക്കളെ തിരിച്ചു നല്കി മടങ്ങാം."
ദുര്യോധനന് കോപം നിയന്ത്രിയ്ക്കാന്
കഴിഞ്ഞില്ല. "ആചാര്യ ! നമ്മള് യുദ്ധ
സന്നദ്ധരായി വന്നതിന്റെ ഗുഡോദ്ദേശം പാണ്ഡ
പുറത്ത് ചാടിയ്ക്കുക എന്നതാണ്. ഗോധന
മോഷണം വെറുമൊരു പുകമറ. അങ്ങ് ദയവു
ചെയ്ത്
സൈനികരുടെ വീര്യം കെടുത്താതിരിയ്ക്ക്! "
തന്റെ മിത്രത്തിന്റെ കോപം ശമിപ്പിച്ച്,
വീര്യം കൊടുക്കുന്ന രീതിയില് രാധേയന്
പറഞ്ഞു' അര്ജ്ജുനന് എന്ന്
കേട്ടപ്പോഴെ ആചാര്യന്റെ മുട്ടുവിറച്ചു
തുടങ്ങി. അങ്ങ് ധൈര്യമായിരിയ്ക്ക്!
ആരെല്ലാം പിന്മാറിയാലും ഈ രാധേയന്
ഒറ്റയ്ക്ക്
അര്ജ്ജുനനെ നേരിടും എന്റെ ആയിരമായിരം ശരങ്
ഞാന് അര്ജ്ജുനദേഹം കീറിമുറിച്ചു അദ്ദേഹത്തിന്
ശവമഞ്ചം പണിയും.
കേട്ടുനിന്ന കൃപര്ക്ക് ആ
പൊങ്ങച്ചം സഹിയ്ക്കാനായില്ല. "രാധേയാ !
നിങ്ങള്ക്ക് യുദ്ധം, കൊല
എന്നെല്ലാം കേള്ക്കുന്നത് ഹരമായിരിയ്ക്കും.
എന്നാല് നീതി ശാസ്ത്ര പ്രകാരം മറ്റു
മാര്ഗ്ഗമെല്ലാം അടഞ്ഞെങ്കില്
മാത്രമേ ഒരുവന് യുദ്ധത്തിന് തയ്യാറെടുക്കാവൂ,
അത് തികച്ചും ധര്മ്മിഷ്ടവും നേര്ക്കുനേര്
പോരാട്ടവുമായിരിയ്ക്കണം. പിന്നെ രാധേയാ !
നിങ്ങള് വീമ്പു പറയുന്നതില് ഏറെ സമര്ത്ഥനാണ്.
ദ്വൈത വനത്തില് വെച്ച് താങ്കള്
രാജാവിനെ രക്ഷിച്ചോ ? ഇല്ല ! ഗന്ധര്വ്വ
ശരത്തില് നിന്ന് സ്വയം രക്ഷ നേടി,
അതല്ലേ ഉണ്ടായത്. ഈ മണ്ടന് രാജാവിന്
അതൊന്നും എത്ര
പറഞ്ഞാലും ബോദ്ധ്യപ്പെടുകയുമില്ല. അന്ന്
ദുര്യോധനനെ രക്ഷിയ്ക്കാന്, താങ്കള്
പുച്ഛീയ്ക്കുന്ന അര്ജ്ജുനനെ ഉണ്ടായിരുന്നുള്ളൂ.
ആ നന്ദി പോലും താങ്കള്ക്ക്
അവരോടില്ലാതെ പോയല്ലോ ? കഷ്ടം !
അര്ജ്ജുനന് ആരോടും ഒറ്റയ്ക്ക് യുദ്ധം ചെയ്യും.
ഖാണ്ഡവ ദഹന സമയത്ത്
ഇന്ദ്രനെ തോല്പിച്ചതും, നിവാത
കവചന്മാരെ യുദ്ധത്തില് ജയിച്ചതും ഈ
സവ്യസാചി ഒറ്റയ്ക്ക് തന്നെ.
അങ്ങയുടെ സുഹൃത്തിനെപ്പോലെ അദ്ദേഹം വീമ്പ
ഇതെല്ലാം എന്റെ കഴിവെന്നു
അഹങ്കരിയ്ക്കാറുമില്ല _ അതാണ്
അര്ജ്ജുനന്റെ മഹത്വം."
തന്നെ പരിഹസിച്ച കൃപാചാര്യന് ഒന്ന്
ക്ഷീണിപ്പിയ്ക്കണമെന്നു രാധേയനും നിനച്ചു.
"ദുര്യോധനാ ! ബ്രാഹമണരോട് രണ്ടു
കാര്യത്തിലെ അഭിപ്രായം ചോദിയ്ക്കാവൂ _
ഭിക്ഷ നല്കുന്ന കാര്യത്തിലും, സദ്യ നല്കുന്ന
കാര്യത്തിലും. ഈ രണ്ടു
കാര്യത്തിലും അവരുടെ അഭിപ്രായം മുഖ്യവും,
ശ്രേഷ്ഠവുമാണ്. കണ്ടില്ലേ ! അര്ജ്ജുനന് എന്ന്
കേട്ടപ്പോഴെ കൃപാചാര്യന് മോഹാത്സ്യമായി.
അദ്ദേഹം യുദ്ധ രംഗത്ത് നിന്ന്
പിന്മാറിക്കോട്ടെ.."
ഈ സംസാരം കേട്ട് നിന്ന അശ്വര്ത്ഥാമാവിന്
തന്റെ അമ്മാവനെ രാധേയന് പരിഹസിച്ചത്
സഹിച്ചില്ല. രാജാവേ ! മഹത്തുക്കള് ചെയ്യാന്
പോകുന്ന
കാര്യങ്ങളെ പറ്റി സ്വയം പ്രശംസിയ്ക്കാറില്ല.
അങ്ങയുടെ രാധേയനില് ആ
മഹത്വം ലവലേശമില്ല.
ഏറെ ധാര്ഷ്ട്യം ഉണ്ടുതാനും. ഞാനൊന്ന്
ചോദിക്കട്ടെ, സൂര്യന് ചെയ്യുന്ന
കര്മ്മത്തിന്റെ ഫലം എത്രയോ ജനങ്ങള്
പുണ്യമായി സ്വീകരിയ്ക്കുന്നു.
സ്വയം പ്രകാശിയ്ക്കുകയും,
ലോകം പ്രകാശിപ്പിയ്ക്കുകയും ചെയ്യുന്നത്
തന്റെ മാത്രം കഴിവായി അദ്ദേഹം കണക്കാക്കു
ക്ഷമയുടെ പര്യായമായ ഭൂമിദേവി, ഒരിയ്ക്കല്
പോലും താനാണ് ഈ
ലോകരെയെല്ലാം താങ്ങി നിറുത്തുന്നതെന്നു
വീമ്പു പറയാറുണ്ടോ ? സ്വയം ജ്വലിച്ചു,
നമ്മളെ എല്ലാം കര്മ്മനിരതരാക്കുന്ന
അഗ്നി എപ്പോഴെങ്കിലും തന്റെ ശക്തിയെ പറ്റ
അവര്ക്കെല്ലാം മഹത്വമുണ്ട്.
അങ്ങയുടെ മിത്രമായ രാധേയനെന്ന
സൂതപുത്രനതില്ല. ബ്രാഹമണര് സാത്വികരാണ്.
അവര് വീമ്പു പറയാറില്ല." ഒന്ന് നിറുത്തിയ
ശേഷം, അശ്വര്ത്ഥാമാവ് തിരിഞ്ഞു
ദുര്യോധനനോടായി പറഞ്ഞു'
ഇനി അങ്ങയുടെ കാര്യം _
അങ്ങിതുവരെ എന്തെങ്കിലും നേരായ
മാര്ഗ്ഗത്തില് നേടിയിട്ടുണ്ടോ ?
ദാനമായി നല്കിയ ഖാണ്ഡവപ്രസ്ഥം,
സ്വന്തം കര്മ്മ കുശലതയും,
ത്യാഗവ്യം കൊണ്ട് പാണ്ഡവര്
ഇന്ദ്രപ്രസ്ഥമാക്കിയപ്പോള്
അങ്ങയുടെ കണ്ണു മഞ്ഞളിച്ചു.
അങ്ങിലെ കുബുദ്ധി ചൂത് കളിയുടെ രൂപത്തില്
പാണ്ഡവര്ക്കെതിരായി തിരിഞ്ഞു. ക്ഷത്രിയന്
ചേര്ന്ന പ്രവര്ത്തിയാണോ അങ്ങ് ചെയ്തത്.
വൈശ്യനായിരുന്നെങ്കില് അയാള്
തന്റെ കുലത്തൊഴിലാണ് ചെയതതെന്നു
അഭിമാനിയ്ക്കാം. കച്ചവടത്തില്
പരസ്പരം കുതുകാല് വെട്ടി പ്രമാണിയാകുന്നത്
വൈശ്യന് ഭൂഷണമാണ്. പാണ്ഡവരെ കള്ള
ചൂതിലുടെ നാടുകടത്തുക വഴി അങ്ങ്
വൈശ്യരേക്കാള് എത്രയോ താണുപോയി,
കഷ്ടം ! രാജാവേ !
പക്ഷി മൃഗാദികള്ക്കുപോലും സ്വന്തമെന്ന
തിരിച്ചറിവുണ്ട്. അവര് പരസ്പരം കടിച്ചു
കീറില്ല. താങ്കളില് ആ
കരുണപോലും കാണുന്നില്ല.
സ്വന്തം കുലത്തെ നശിപ്പിയ്ക്കാന് അങ്ങെത്ര
ക്രൂരമായി കരു നീക്കുന്നു.? യുധിഷ്ഠരന് ചന്ദന
മരമാണ്. ധര്മ്മത്തിന്റെ ചന്ദനമരം.
രണ്ടായാലും ഞാനീ യുദ്ധത്തില്
അര്ജ്ജുനനെതിരായി യുദ്ധം ചെയ്യില്ല." ഇത്ര
കഠിനമായി പ്രതികരിച്ചതില്
അശ്വര്ത്ഥാമാവിനും ജാള്യത തോന്നി.
സൈന്യത്തിനിടയിലുണ്ടായ
അസ്വരസം ഭീഷമരുടെ ശ്രദ്ധയില്പെട്ടു.
അദ്ദേഹം ദുര്യോധനനെ വിളിച്ചു, "രാജാവേ !
താങ്കള് സേനാധിപന്മാര്ക്കിടയിലെ പരസ്പര
വിമര്ശനം ഒഴിവാക്കാന് ശ്രമിയ്ക്കുക. ഈ
സ്പര്ദ്ധ അങ്ങയുടെ പരാജയം ക്ഷണിച്ചു
വരുത്തും." ഭീഷ്മര്,
അശ്വര്ത്ഥാമാവിനോടായി പറഞ്ഞു.
"രാധേയന്റെ വാക്കുകള് കേട്ട് അങ്ങ്
കോപിഷ്ഠനാകരുത്. സൈന്യത്തിന്
വീര്യം പകരാനാണ്
അദ്ദേഹം അങ്ങനെ സംസാരിച്ചത്.
അങ്ങയുടെ അച്ഛന്റെയും അമ്മാവന്റെയും വാക്
ശത്രു പക്ഷത്തുള്ള
അര്ജ്ജുനനെ ഏറെ സ്തുതിയ്ക്കുന്ന
രീതിയിലായിരുന്നില്ലേ? അത് മുന്നണിയില്
നില്ക്കുന്ന ഏതു
പടയാളിയുടെയും വീര്യം ചോര്ത്തിക്കളയും."
ദുര്യോധനന് ദ്രോണരോടും,
കൃപരോടും മാപ്പപേക്ഷിച്ചു.
അദ്ദേഹം രാധേയനേയും അതിനായി പ്രേരിപ്പിച്
ദ്രോണര് പറഞ്ഞു ഭീഷ്മരുടെ വാക്കുകള്
കേട്ടപ്പോള് തന്നെ,
എന്റെ കോപം അസ്ഥാനത്താണന്നു
മനസ്സിലായി യുദ്ധത്തില് ദുര്യോധനനും,
അര്ജുനനും തമ്മിലോരേറ്റ്മുട്ടലുണ്ടാകാതെ ശ്രദ്ധ
കാലാവധിയ്ക്ക് ശേഷം യുദ്ധ
സന്നദ്ധനായി വരുന്ന അര്ജജുന
വീര്യം ഏറെ ശക്തമായിരിയ്ക്കും.
അയാളെ തടുക്കുക ദുഷ്ക്കരമായിരിയ്ക്കും.."
"ആചാര്യന് എന്തസംബന്ധമാണ്
ജല്പിയ്ക്കുന്നത് ?
പാണ്ഡവരുടെ കാലാവധി തീര്ന്നിട്ടില്ല.
അതിനിനിയും ദിവസങ്ങള് ബാക്കിയുണ്ട്."
ദുര്യോധനന് സ്തോഭം അടക്കാന് പണിപ്പെട്ടു.
"അങ്ങയുടെ പിതാമഹന് തന്നെ ഇതിന്
വ്യക്തമായ മറുപടി നല്കും.." ദ്രോണര്
പിന്വാങ്ങി.
ദുര്യോധനനെ അനുകമ്പയോടും സഹതാപത്തോടു
ഭീഷ്മര് പറഞ്ഞു "കുഞ്ഞെ !
സൂര്യന്റെ ഭ്രമണപഥം എന്നും കൃത്യമായ
ദിശയിലല്ല. ഭ്രമണപഥത്തിന്
ഇടയ്ക്കിടെ വ്യതിയാനങ്ങള് ഭവിയ്ക്കാറുണ്ട്.
അതനുസരിച്ച്, ജ്യോതിചക്ര
ഗണനപ്രകാരം അധിമാസങ്ങള് ഉണ്ടാകാറുണ്ട്.
ഓരോ അഞ്ചു വര്ഷത്ത്തിനിടയിലും ഈ രണ്ടു
അധിമാസങ്ങള് വീതം ഉണ്ടാകുന്നുണ്ട്.
അങ്ങനെ കണക്കുകൂട്ടിയാല് പാണ്ഡവര്
ഏകദേശം നാലുമാസം കൂടുതല് ഒളിവില്
കഴിഞ്ഞിട്ടുണ്ട്. നിനക്ക് ഒന്നിലും കൃത്യത
ഇല്ലെങ്കിലും യുധിഷ്ഠിരന്
എല്ലാക്കാര്യത്തിലും എന്നെപ്പോലെ ശ്രദ്ധയു
അയാള് സത്യവാക്കിന്ന് ഭംഗം വരുത്തില്ല.
ഇനിയെങ്കിലും നീ പാണ്ഡവര്ക്ക്
അവര്ക്കര്ഹതപ്പെട്ട
രാജ്യം മടക്കി നല്കി സഹവര്ത്തിത്വത്തില്
കഴിയാന് ശ്രമിയ്ക്കു. ഈ
വൃദ്ധന്റെ അപേക്ഷയാണ് കുഞ്ഞെ !!
ഭീഷമരുടെ കണ്ണില് നനവൂറി.
"പിതാമഹാ ! പാണ്ഡവരുമായി ഒരു
മൈത്രി ഞാനാഗ്രഹിയ്ക്കുന്നില്ല. ഞാന്
യുദ്ധത്തിന് തയ്യാറാകാന് ഒരുക്കമാണ്."
ഭീഷ്മരുടെ വാക്കുകള് ദുര്യോധനനെ കൂടുതല്
ചൊടിപ്പിയ്ക്കുകയാണ് ഉണ്ടായത്.
ദുര്യോധനന്റെ സംരക്ഷണത്തിനു വേണ്ട
തയ്യാറെടുപ്പുകള് നടത്തിക്കൊണ്ടു ഭീഷ്മര്
അദ്ദേഹത്തോട് ഹസ്തിനപുരിയിലേയ്ക്ക്
മടങ്ങിപ്പോകാന് നിര്ദ്ദേശിച്ചു. ശേഷിച്ച
സൈന്യത്തെ അവര് ചന്ദ്രക്കലാകൃതിയിലുള്ള
വജ്ര വ്യുഹത്തില് അണിനിരത്തി.
അര്ജ്ജുന രഥം അടുത്തെത്തി രഥത്തില് നിന്ന്
രണ്ടസ്ത്രങ്ങള് പാഞ്ഞു വന്നു ഭീഷ്മ
പാദത്തിനരികില് തറച്ചു നിന്നു. തുടര്ന്നു ഈ
രണ്ടു വീതം ബാണങ്ങള് ദ്രോണരുടേയും,
കൃപരുടെയും കാല്ക്കല് പതിച്ചു. വീണ്ടും ഈ
രണ്ടു വീതം ശരങ്ങള് ഈ
മൂവരുടെയും ചെവിയ്ക്കരികിലൂടെ മൂളിക്കൊണ്ട്
പാഞ്ഞു.
അര്ജ്ജുനന്റെ തികച്ചും അഭിനന്ദനാര്ഹമായ ഈ
അഭിവാദ്യങ്ങളേറ്റ് അവരുടെ മനസ്സൂ കുളിര്ത്തു.
രണ്ടാമതയച്ച അസ്ത്രങ്ങള് കൊണ്ട് അര്ജ്ജുനന്
അവരോട്
യുദ്ധാനുമതി ചോദിയ്ക്കുകയാണുണ്ടായത്. ഒന്ന്
അര്പ്പണവും മറ്റൊന്ന് അനുമതിയും.
അര്ജ്ജുനനല്ലാതെ മറ്റൊരു
വില്ലാളിയ്ക്കും അവകാശപ്പെടാനാവാത്ത കുല
മഹിമ _ ആക്ഷാത്ര തേജസ്സ് ! എന്റെ പുത്രാ !
നിന്റെ മുന്നില് ഈ
വൃദ്ധരോടൊപ്പം ഭാരതര്ഷം മുഴുവന്
നമിയ്ക്കുന്നു. !!
എതിരാളികളെ അഭിമാനത്തോടെ കടാക്ഷിച്ചു
കൊണ്ട് അര്ജ്ജുന രഥം നാഗകേതന
( ദുര്യോധനധ്വജം ) ത്തിനു പിന്നാലെ പാഞ്ഞു.
അര്ജ്ജുനന് ചിന്തിച്ചു.
"പിതാമഹന്റെ നിര്ബ്ബന്ധം മൂലമായിരിയ്ക്കും ദു
പിന്വാങ്ങുന്നത്. അല്ലാതെ അയാള് പേടിച്ചു
മടങ്ങില്ല. പേര് തന്നെ രോധനം ചെയ്യാന്
പറ്റാത്തവന് എന്നര്ത്ഥമുളള
ദുര്യോധനനെന്നല്ലേ ?
അയാള്ക്കൊരിയ്ക്കലും ഒരു ഭീരു ആകാന്
പറ്റില്ല. !"
വിരാടന്റെ ഗോധനത്തിന്റെ പങ്കുമായി ഹസ്തിന
തിരിച്ച ദുര്യോധനനെ പിന്തുടര്ന്ന് അര്ജ്ജുനന്
ശക്തമായ ഏറ്റുമുട്ടല് നടത്തി.
ഗോധനം വീണ്ടെടുത്തൂ.
രാജാവിനെ കാര്യമായി മുറിപ്പെടുത്തി.
ഇതിനിടയില് സൈന്യത്തിലൊരു
ഭാഗം രാജാവിന്റെ രക്ഷയ്ക്കായി പാഞ്ഞെത്തി.
അര്ജ്ജുന രഥം വീണ്ടും പാഞ്ഞു വരുന്നത്
കണ്ടപ്പോള് അശ്വര്ത്ഥാമാവ്
രാധേയനെ നോക്കി പറഞ്ഞു. "ദേ വരുന്നു !
പോരിനായി സിംഹത്തെപ്പോലെ ഗര്ജ്ജിച്ചു
കൊണ്ട് വില്ലാളി വീരനായ ധനജ്ജയന്. ചെല്ലൂ !
രാധേയാ ! യുദ്ധം ചെയ്തു
തോല്വി ഏറ്റുവാങ്ങി ഹസ്തിനപുരത്തിലേയ്ക്ക്
മടങ്ങി, ശകുനിയുമായി കൂടിയാലോചിച്ച് അടുത്ത
ഗൂഡ തന്ത്രം മെനയുക." രാധേയന് ക്രുദ്ധനായി.
"എനിയ്ക്ക് അര്ജ്ജുനനെ പേടിയില്ല.
ഞാനിതാ തയ്യാറെടുത്ത് കഴിഞ്ഞു."
അര്ജ്ജുനന് ഈ സമയം രാധേയനു നേര്ക്കുനേര്
വന്നു. "രാധേയാ ! അങ്ങ് എന്നെ കൊല്ലുമെന്ന്
പലരോടും പറഞ്ഞതായി ഞാനറിഞ്ഞു.
അതോ ദുര്യോധനനെ തൃപ്തിപ്പെടുത്താന്
വീമ്പിളക്കിയതോ? ഞാനും കൗരവ സദസ്സില്
വെച്ച്
ഞങ്ങളുടെ രാജ്ഞിയെ അപമാനിച്ചപ്പോള്
ശപഥം ചെയ്തിട്ടുണ്ട്, യുദ്ധത്തില്
അങ്ങയെ വധിയ്ക്കുമെന്നു." അവര്
പരസ്പരം യുദ്ധം ചെയ്തു. കര്ണ്ണ ശരങ്ങള്
തീഷ്ണവും വേഗമേറിയതുമായിരുന്നു. അവയാല്
അര്ജ്ജുനന്റെ അശ്വങ്ങള് മുറിപ്പെട്ടു.
ഉത്തരനും ചെറിയ തോതില് മുറിപ്പെട്ടു.
അര്ജ്ജുനന്റെ മാന്ത്രിക സ്വാധീനം കൊണ്ട്
ഉത്തരന് പെട്ടെന്ന് ഉത്തേജിതനായി.
അദ്ദേഹം അര്ജ്ജുനന് നിര്ദ്ദേശിച്ച
വഴികളിലൂടെ എല്ലാം രഥം പായിച്ചു. അര്ജ്ജുന
ശരങ്ങളേറ്റ് കര്ണ്ണ ശരീരത്തില്
ഏറെ മുറിവുകളുണ്ടായി. കര്ണ്ണന്
പരാജയം സമ്മതിയ്ക്കേണ്ടി വന്നു. രാധേയന്
രണ ഭൂമിയില് നിന്ന് പിന്വാങ്ങി.
കൗരവസൈന്യത്തെ അര്ജ്ജുനാസ്ത്രങ്ങള്
ചിന്നഭിന്നമാക്കി. അര്ജ്ജുനന്
"സമ്മോഹനാസ്ത്രം" എയ്ത് കൗരവ
സൈന്യത്തെ ആകെ മോഹാലസ്യത്തിലാഴ്ത്തി.
അര്ജ്ജുനന് തന്റെ ശിഷ്യയുടെ അപേക്ഷ ഓര്ത്തു.
"ഉത്തരാ ! താങ്കള് രഥത്തില് നിന്നിറങ്ങി ആ
രാജാക്കന്മാരുടെയും,
ഗുരുക്കനമാരുടെയും അംഗവസ്ത്രങ്ങളും ആഭരണങ്
കൊണ്ട് പോരു ! പേടിയ്ക്കേണ്ട !
അവര്ക്കാര്ക്കും ബോധമില്ല.
ഭീഷ്മരുടെ അരികില് മാത്രം പോകരുത്.
അദ്ദേഹത്തിന് ഇതിന്റെ പ്രത്യസ്ത്രം വശമുണ്ട്.
സൂക്ഷിയ്ക്കുക. തിരിച്ചു ചെല്ലുമ്പോള്
അങ്ങയുടെ സഹോദരിയെ ഇവ നല്കി എനിയ്ക്ക്
സന്തോഷിപ്പിയ്ക്കണം. ഉത്തരന്, അര്ജ്ജുനന്
നിര്ദ്ദേശിച്ച പോലെ എല്ലാം ചെയ്തു.
വിലകൂടിയ ദുരോധനന്റെ നീല
പട്ടുവസ്ത്രം ഉത്തരന്
കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കി.
മയക്കത്തില് നിന്നുണര്ന്ന
കൗരവസൈന്യം യുദ്ധ സന്നദ്ധരായെങ്കിലും,
അംഗ വസ്ത്രങ്ങള് നഷ്ടപ്പെട്ടതിനാല്
തോല്വി സമ്മതിച്ചു പിന്വാങ്ങേണ്ടി വന്നു.
അര്ജ്ജുനന്
ഉത്തരനോടൊപ്പം കൊട്ടാരത്തിലേയ്ക്ക്
മടങ്ങി. വഴിയ്ക്ക് ദൂതന്മാര് വശം, ഉത്തരന്
കൗരവ സൈന്യത്തെ തോല്പിച്ചെന്ന വാര്ത്ത
വിരാടത്തിലറിയക്കാന് അര്ജ്ജുനന്
രാജകുമാരനോട് നിര്ദ്ദേശിച്ചു. ഉത്തരന്
മനസ്സില്ലാമനസ്സോടെ അര്ജ്ജുന
നിര്ദ്ദേശം നടപ്പാക്കി.(തുടര

No comments:

Post a Comment