Tuesday, 24 September 2013

മഹാഭാരതം ഭാഗം 24


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 5(തുടർച്ച)...
ഉദ്യോഗപര്വ്വം ( വിദുരോപദേശം ----
ശ്രീകൃഷണ ദൂത് )
വിദുരരുമായുള്ള സംഭാഷണത്തില് നിന്ന്
ഹസ്തിനപുരത്തിലെ ചര്ച്ചകളെ പറ്റിയുള്ള
ഒരേകദേശ രൂപം കൃഷ്ണന് വ്യക്തമായി. അടുത്ത
പടിയായി കൃഷ്ണന്
ദുര്യോധനന്റെ കൊട്ടാരത്തിലേയ്ക്ക് പോയി.
ഇന്ദ്രസമാനമായ ആ കൊട്ടാരത്തില് കൃഷ്ണന്
വേണ്ടി വിശിഷ്ട സിംഹാസനം ഒരുക്കിയിരുന്നു.
ദുര്യോധനനോടൊപ്പം രാധേയനും ദുര്യോധന
സഹോദരന്മാരും,
ശകുനിയും കൃഷ്ണനെ ആദരവോടെ സ്വീകരിച്ചു.
സ്വതസിദ്ധമായ മന്ദസ്മിതത്തോടെ കൃഷ്ണന്
ആസനസ്ഥനായി. ദുര്യോധനന്
അല്പം സങ്കോചത്തോടും നീരസത്തോടും പറഞ്
കൃഷ്ണാ! അങ്ങേയ്ക്ക് വേണ്ടി ഞാന്
വിശിഷ്ടമായ എല്ലാം ഏര്പ്പാടും ചെയ്തിരുന്നു.
അങ്ങതൊന്നും സ്വീകരിയ്ക്കാതെ വിദുര
ഗേഹത്തിലേയ്ക്ക് പോയതില്
എനിയ്ക്കല്പം അമര്ഷമുണ്ട്. കൃഷ്ണന്
നിര്ദോഷമായി പ്രതികരിച്ചു. 'ദുര്യോധനാ!
താങ്കളുടെ ആതിഥ്യം ഞാന് സ്വീകരിയ്ക്കാത്
തതില് ഇത്ര അലോഹ്യം തോന്നേണ്ട
കാര്യമുണ്ടോ? വിദുരര് എനിയ്ക്ക്
ഏറെ പ്രിയനും ധര്മ്മിഷ്ഠടനുമാണ്. ഞാന് ഒരു
സുപ്രധാന ദൗത്യവുമായാണ് വന്നിരിയ്ക്കുന്നത്.
എന്റെ ശ്രമം വിജയിച്ചാല് ഞാന്
താങ്കളുടെ ആതിഥ്യം സ്വീകരിയ്ക്കും.
പാണ്ഡവരെ നിരന്തരം പീഡിപ്പിയ്ക്കുന്ന
നിങ്ങള് എത്ര ശ്രേഷ്ഠനാണെങ്കിലും,
എന്നെ സംബന്ധിച്ച് അധര്മ്മിയാണ്.
ഒരധര്മ്മിയുടെ ഗൃഹത്തില് നിന്നും ഞാന്
അന്നം ഭുജിയ്ക്കില്ല. മറിച്ച് വിദുരര്
എന്നെപ്പോലെ പാണ്ഡവരെ സ്നേഹിയ്ക്കുന്നു.
അവരുടെ നന്മ കാംക്ഷിയ്ക്കുന്നു,
'ദുര്യോധനനെ അവഗണിച്ചു കൃഷ്ണന്
പുറത്തേയ്ക്കിറങ്ങി. കൃഷ്ണന്
പിന്നാലെ ആതിഥ്യ മര്യാദയുമായെത്തിയ
ഭീഷ്മരേയും, കൃപരേയും അദ്ദേഹം സ്നേഹ
വചസ്സോടെ ഒഴിവാക്കി. കൃഷ്ണന് വീണ്ടും വിദുര
ഗൃഹത്തിലെത്തി.
ഭക്ഷണത്തിനു ശേഷം,
രാവേറെ ചെല്ലുവോളം അവര് തമ്മില്
സുപ്രധാനമായ പല ചര്ച്ചകളും നടത്തി.
വിദുരര് ;- കൃഷ്ണാ! ഞങ്ങള്
നിരവധി പ്രാവശ്യം സ്നേഹ
ബുദ്ധ്യാ ഉപദേശിച്ചിട്ടും അയാള് വഴങ്ങുന്നില്ല.
ഒരു പിടിവാശിക്കാരനും, ദുഷ്ട ബുദ്ധിയുമാണയാള്‍.
ഞങ്ങളുടെ ഉപദേശമെല്ലാം ബധിരനെ സംഗീതം പഠ
ന പോലായി. അയാളും, രാധേയനും കൂടി പാണ്ഡവ
കുലത്തെ മുടിപ്പിയ്ക്കുമെന്ന വാശിയിലാണ്.
ഉപദേശകന് ശകുനിയും.
സഹോദരീ പുത്രന്മാരെ കുരുതി കൊടുത്തെ അയാള്
ഹസ്തിനപുരം വിടൂ എന്ന വാശിയിലാണ്.
അങ്ങയുടെ ദൗത്യം വിജയത്തിലെത്തുമെന്നു
എനിയ്ക്ക് തീരെ പ്രതീക്ഷയില്ല. മറിച്ച്
പുരുഷോത്തമനായ അങ്ങയെ അവര്
അപമാനിയ്ക്കുമോ എന്നുപോലും സംശയിയ്ക്കു
. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്
ഞാനതെങ്ങിനെ സഹിയ്ക്കും പ്രഭോ! ' വിദുരര്
ഗദ്ഗദ കണ്ടനായി.
കൃഷണന് :- വിദുരരെ! താങ്കള് എനിയ്ക്ക്
ഏറെ പ്രിയനാണ്. താങ്കള്
എപ്പോഴും ഭക്തിയോടെ എന്നെ സ്മരിയ്ക്കുന്നു
. എനിയ്ക്ക് പ്രിയരായ പാണ്ഡു
\പുത്രരെ ഏറെ സ്നേഹിയ്ക്കുന്നു. വിദുരരെ!
ഒരത്ഭുതവും പ്രവര്ത്തിയ്ക്കാന്
എന്റെ സന്ദര്ശനം ഉതകുമെന്ന
വിശ്വാസം എനിയ്ക്കില്ല.
മരണത്തെ കാമിയ്ക്കുന്ന
ദുര്യോധനനെ തടയാനാര്ക്കുമാവില്ല. ഞാന്
യുദ്ധത്തിന്റെ ഭയാനകത
അവരെ ബോദ്ധ്യപ്പെടുത്തും.
എന്റെ ആവശ്യം സ്വീകരിയ്ക്കുക വഴി മരണ
ഭയത്തില് നിന്ന് മുക്തരാകാമെന്നും ഞാന്
അവരെ പറഞ്ഞു മനസ്സിലാക്കും. ഒരു
പാപിയെയും പൂര്ണ്ണമായും ഞാന്
തള്ളിക്കളയില്ല അവസാന
നിമിഷം വരെ അവരെ നന്മയിലേയ്ക്ക്
മടക്കി വരുത്താനുള്ള ശ്രമം നടത്തും.'
അടുത്ത പ്രഭാതത്തില്
കൃഷ്ണനെ സ്വീകരിയ്ക്കാന്‍ ദുര്യോധനന് ആചാര
ബഹുമതികളോടെ വിദുര ഗൃഹത്തിലെത്തി. കൃഷ്ണന്
സ്വീകരണത്തിന് നന്ദി പ്രദര്ശിപ്പിച്ചു
കൊണ്ട് 'ദാരുകന്' ഒരുക്കിയ തേരില് പ്രിയനായ
വിദുരരോടും, സാത്യകിയോടുമൊപ്
പം ദുര്യോധനനെ അനുഗമിച്ചു.
പ്രൌഡഗംഭീരമായ സ്വീകരണമാണ്
ഹസ്തിനപുരിയില് ശ്രീകൃഷ്ണനുവേണ്
ടി ഒരുക്കിയിരുന്നത്. പൗര ജനങ്ങള്
കണ്ണിമയ്ക്കാതെ കൃഷ്ണനെ തന്നെ നോക്കി നി
- എന്തൊരു തേജസ്സാണാമുഖത്ത്. അവര്
പരസ്പരം മുഖം നോക്കി ഉരുവിട്ടൂ.
വിദുരരുടേയും, സാത്യകിയുടെയും കൈ പിടിച്ച്
കൃഷ്ണന് തേരില് നിന്നിറങ്ങി സഭയിലേയ്ക്ക്
നടന്നു. സഭയില് ഉപവിഷ്ടരായിരുന്ന
മഹാരഥന്മാര് എഴുന്നേറ്റ് അഭിവാദ്യം ചെയ്തു.
കവാടത്തില് കാത്തു നിന്ന
ഋഷിമാരെ അകത്തേയ്ക്കാനയിയ്ക്കാന് കൃഷ്ണന്
ഭീഷ്മരോട് നിര്ദ്ദേശിച്ചു.
എല്ലാവരും താന്താങ്ങള്ക്ക് നിര്ദ്ദേശിക്കപ
്പെട്ട ഇരിപ്പടത്തില് ഉപവിഷ്ഠരായി.
സദസ്സിന്റെ നിറസാന്നിദ്ധ്യമായി കൃഷ്ണന്
തിളങ്ങി. മന്ദസ്മേരവദനനായ
അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാന്
ആര്ക്കും തോന്നിയില്ല. ആ കടാക്ഷത്തില്
സര്വ്വരും ആകൃഷ്ടരായി.
പ്രപഞ്ചനാഥന്റെ പ്രൗഡത ആരെയാണ്
ആകൃഷ്ടരാക്കത്തത്?
സദസ്സിലെ ഒരു നിമിഷത്തെ നിശബ്ദതയ്ക്ക്
ശേഷം കൃഷ്ണന് തന്റെ പ്രൗഡ ഗംഭീരമായ
ശബ്ദത്തില് സദസ്സിനെ അഭിസംബോധന ചെയ്തു.
'അനേകം വീരന്മാരുടെ മൃത്യു ഒഴിവാക്കുക എന്ന
ദൗത്യവുമായാണ് ഞാന് ഹസ്തിനപുരത്തില്
‍ വന്നിരിയ്ക്കുന്നത്.
കൗരവന്മാരും പാണ്ഡവന്മാരും തമ്മില്
സന്ധി ഉണ്ടായിക്കാണാനാണ് ഞാന്
ആഗ്രഹിയ്ക്കുന്നത്. ഭാരത വര്ഷത്തില്
കുരുവംശം പാരമ്പര്യം കൊണ്ട്
ഏറെ സമ്പന്നമാണ്. ഈ
വംശത്തിലെ രാജാക്കന്മാരില്
‍ സ്വതസിദ്ധമായി സത്യം, ദയ, ഔദാര്യം, നീതി,
ദീനാനുകമ്പ എന്നീ ഉല്ക്കൃഷ്ട ഗുണങ്ങളുണ്ട്.
എന്നാല് രാജാവേ! ഈ പാരമ്പര്യത്തില്‍ പിറന്ന
അങ്ങ് മാത്രം അതില് നിന്ന് വ്യതിചലിയ്ക്കുന
്നത് ശരിയല്ല. അങ്ങിപ്പോള് ചെയ്യുന്ന
പ്രവര്ത്തി കുരുകുല സന്തതിയ്ക്ക് ചേര്ന്നതല്ല.
അങ്ങയുടെ പുത്രന്മാര് നീതിയുടെ പാതയില് നിന്ന്
പിന്മാറി പാപ മാര്ഗ്ഗം അവലംബിയ്ക്കുകയാ
ണ്. അവര്ക്ക് 'ദമം' അഥവാ അച്ചടക്കമില്ല.
കൂടപിറപ്പുകളോട് തെറ്റായ നിലപാട്
പിന്തുടരുന്ന അവരില് പാപം കുടിയേറിയിരിയ്ക
്കുന്നു. ഈ നിലപാട്
അവര്ക്കും ലോകത്തിനും ആപത്താണ്.
പ്രഭോ! താങ്കള്ക്ക് എന്തുകൊണ്ട്
പുത്രന്മാരെ ശാസിച്ചു നേര്വഴിയ്ക്ക് നയിച്ച്
കൂടാ. അങ്ങയുടെ മൗനാനുവാദത്തോടെയാണ്
പുത്രന്മാര് ഈ ദുര്മാര്ഗ്ഗം തുടരുന്നതെന്ന്
ഞാനുള്പ്പെടെയുള്ളവര് മനസ്സിലാക്കുന്നു. അങ്ങ്
പുത്രന്മാരുടെ തെറ്റായ
നിലപാടിനെതിരെ കര്ക്കശമായ
മാര്ഗ്ഗം അവലംബിച്ചാല് അവര്
അങ്ങയെ അനുസരിയ്ക്കും. ശാസിയ്ക്കാന്
കഴിവുള്ളവന് മൗനിയായി ഇരിയ്ക്കുന്നത്
തെറ്റാണ്. അങ്ങോരാള് മാത്രം ഉറച്ച
നിലപാടെടുത്താല്‍, ഈ സജ്ജനങ്ങള് മുഴുവന്
അങ്ങയോടൊപ്പമുണ്ടാകും. പാണ്ഡവര്
മറ്റാരുമല്ല, താങ്കളുടെ സഹോദര
പുത്രന്മാരാണ്. അവര്
വല്യച്ഛനെ അകമഴിഞ്ഞു സ്നേഹിയ്ക്കുന്നു.
അവരോട് മൈത്രി ഉണ്ടാകുന്ന വിധം അങ്ങ്
പ്രവര്ത്തിച്ചാല് ലോകര്
അങ്ങയെ ആദരിയ്ക്കും. ഭാരത
വര്ഷത്തിലെ ഏറ്റവും ശക്തനും, ശ്രേഷ്ഠനുമായ
രാജാവായി താങ്കള് അറിയപ്പെടും.
കൃഷ്ണന് തുടര്ന്നു - കുരുവംശമാകുന്ന
മരത്തിന്റെ ബലവത്തായ രണ്ടു കൊമ്പുകളാണ്
പാണ്ഡവരും കൗരവരും. ഈ രണ്ടു
കൊമ്പുകളും മരത്തില് നിന്ന് വെട്ടിമാറ്റിയിട്ട്
അങ്ങേയ്ക്ക് ഒരു ലാഭവും ഉണ്ടാകാനില്ല.
ശ്രേഷ്ഠരായ പാണ്ഡവര് താങ്കള്
ഇത്രയെല്ലാം അനീതി അവരോട്
കാട്ടിയിട്ടും വല്യച്ഛനെ പറഞ്ഞു
ബോദ്ധ്യപ്പെടുത്താനാണ് അപേക്ഷിയ്ക്കുന്നത്.
ഒരു യുദ്ധ കെടുതി അവരാഗ്രഹിയ്ക്കുന്നില്ല.
അവരുടെ ത്യാഗത്തിനു മുന്പില് അങ്ങ്
ഉള്പ്പെടെയുള്ളവര് ശിരസ്സ് നമിയ്ക്കണം.
കൃഷ്ണന് ആവര്ത്തിച്ചു. ഈ സഭയില്
അനുദിനം നീതി, അനീതിയാല്
ശ്വാസം മുട്ടിക്കപ്പെടുന്നു. അസത്യവാക്കുകള്
സത്യത്തിന്റെ മുഖം മുടപ്പെടുമ്പോള്
‍ ഇവിടെയുള്ള ശ്രേഷ്ഠന്മാര് മൗനികളായിരുന്നു.
സ്വന്തം ക്ഷേമം നോക്കുന്നു. പ്രതികരിച്ചാല്
പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയക്കുന്നു.
പാപത്തെ പെരുപ്പിയ്ക്കുന്ന ഈ സ്ഥലം ഒരു
രാജസഭ എന്ന് പറയാന് ലജ്ജിയ്ക്കുന്നു.
ദയവായി എന്റെ വാക്കുകള് ശ്രദ്ധാപുര്വ്വ
ം ശ്രവിച്ച് ഉചിതമായ തീരുമാനമെടുക്കു.
പാണ്ഡവന്മാര്ക്ക് കൂടി അര്ഹതപ്പെട്ട ഈ
രാജ്യം അങ്ങയുടെ പുത്രന്മാര്
മാത്രം അനുഭവിയ്ക്കാതെ അവരുടെ ന്യായമായ
വിഹിതം നല്കാന് തയ്യാറാകൂ. എങ്കില്
പാണ്ഡവര് എന്നും അങ്ങയോടു കുറു പുലര്ത്തും.
മറിച്ച് ഒരു യുദ്ധമാണഗ്രഹിയ്ക്കുന്നതെങ്കില്
‍ അങ്ങയുടെ പുത്രന്മാര് ആ യുദ്ധത്തില്
വധിയ്ക്കപ്പെടും. പുത്രശോകത്താല്
താങ്കളുടെ വാര്ദ്ധക്യം ദുഃഖപൂര്ണ്ണമാകും.
കൃഷ്ണന് തന്റെ സംസാരം അവസാനിപ്പിച്ച്
ഇരിപ്പിടത്തില് ഉപവിഷ്ഠനായി.
കൃഷ്ണന്റെ വാക്കുകള്
തികച്ചും സത്യസന്ധമാണന്നു
ഏവര്ക്കും ബോദ്ധ്യമായി. രാജാവ്
വേദനയോടെ ഉണര്ത്തി, എന്റെ കൃഷ്ണാ! ഒരു
യുദ്ധം ഞാനാഗ്രഹിയ്ക്കുന്നില്ല.
പാണ്ഡവരുടെ രാജ്യം വിട്ടു കൊടുക്കാന്
ഞാനുള്പ്പെടെയുള്ളവര് പല
പ്രാവശ്യം ദുര്യോധനനെ ഉപദേശിച്ചു. ഒരു സാമ
വാക്കും അയാള് സ്വീകരിയ്ക്കുന്നില്ല. ഞാന്
നിഷ്ക്രിയനായ ഒരു രാജാവാണെന്ന
സത്യം അങ്ങയോടു ബോദ്ധ്യപ്പെടുത്താന്
എനിയ്ക്ക് ലജ്ജയുണ്ട്. എന്റെ ഒരു
ഉപദേശങ്ങളും എന്റെ മകന് ചെവിക്കൊള്ളുന്ന
ില്ല. അയാള്ക്ക് കുറെ ഉപദേശകരുണ്ട്.
അവരുടെ ബലത്തില് പലതും നേടിയെടുക്കാമെന്നു
അയാള് വ്യാമോഹിയ്ക്കുന്നു. മാതാവ്
ഗാന്ധാരിയുടെ വാക്കുകള് പോലും അയാള്
തള്ളിക്കളയുന്നു.
അങ്ങയുടെ ഉപദേശം മൂലം അയാള്ക്ക്
സല്ബുദ്ധി തോന്നിയാല് ഞാന് അങ്ങയോടു
എന്നും കൃതജ്ഞതയുള്ളവനായിരിക്കും. കൃഷ്ണന്
ദുര്യോധനന് നേരെ തിരിഞ്ഞു. "ദുര്യോധനാ!
ഞാന് പറയുന്നത് ശ്രദ്ധിച്ചു കേള്ക്കൂ! താങ്കള്
സമ്പന്നമായ ഈ കുരുവംശത്തിലെ സന്തതിയാണ്.
ഉത്തമമായ പല ഗുണങ്ങളുടെയും വിള നിലമാണങ്ങ്
എന്നിട്ടും അങ്ങെന്താണ്
ഇങ്ങനെ പെരുമാറുന്നത്? എന്റെ പ്രിയ
ദുര്യോധനാ! നീചകുലത്തില് പിറന്നവരും,
നീചസ്വഭാവമുള്ളവരും മാത്രമേ ലോഭികളും,
ക്രൂരന്മാരും ആകൂ. അങ്ങയുടെ ഈ പോക്ക്
തെറ്റാണ്. അത്
അങ്ങേയ്ക്കും അങ്ങയുടെ കുലത്തിനും ശാശ്വത
ദുഷ്കീര്ത്തിയുണ്ടാകും. പാപത്തിന്റെ തടവറയില്
നിന്ന് താങ്കളുടെ ആത്മാവിനെ രക്ഷിയ്ക്കൂ.
അങ്ങയുടെ സ്നേഹിതരെയും,
സഹോദരന്മാരെയും നാശത്തില് നിന്ന്
രക്ഷിയ്ക്കാന് അങ്ങ് ഒരാള്
മാത്രം വിചാരിച്ചാല് മതി. സ്ത്രീകളില് വെച്ച്
ഉത്തമയായ താങ്കളുടെ മാതാവ്
ഗാന്ധാരിയുടെ ഹൃദയത്തെ സന്തോഷിപ്പിയ്ക്കൂ.
താങ്കളുടെ അച്ഛന് സന്ധിയ്ക്ക് തയ്യാറാണ്.
ഈ ലോകത്തില് മൂന്നു തരക്കാര് ഉണ്ട്. ഒരു
കൂട്ടര് പ്രകൃത്യാ ധര്മ്മിഷ്ടരായിരിയ്ക്കും.
മറ്റൊരു കൂട്ടര് ലാഭേച്ഛകളായിരിയ്ക്കും.
താങ്കള് ഈ രണ്ടാമത്തെ കൂട്ടത്തില്
പെട്ടവനാണെങ്കില് പാണ്ഡവരോട്
സന്ധി ചെയ്യുന്നത്
താങ്കളുടെ കീര്ത്തിയെ വര്ദ്ധിപ്പിയ്ക്കും.
അവരുടെ ബലത്തില്,
സ്വന്തം സുഹൃത്തിനോടും സഹോദരന്മാരോടു
മൊപ്പം അങ്ങേയ്ക്ക് ലോകൈ വീരനാകാം.
ഇനിയും ഒരു കൂട്ടരുണ്ട്. അവര്
എപ്പോഴും തെറ്റായ കാര്യങ്ങള് ചെയ്തു
കൊണ്ടിരിയ്ക്കും. താങ്കള്
അത്തരക്കരനാണെന്നു ഞാന് വിശ്വസിയ്ക്കുന്
നില്ല. താങ്കള് പാണ്ഡവരോട് എന്തിനിത്ര
വൈരം പുലര്ത്തുന്നു? സന്ധിമൂലമുണ്ടാകുന്ന
ഗുണഫലങ്ങളോടും അങ്ങേയ്ക്കെന്താണ്
വിമുഖത? പാമ്പ് ഉറ ഊരിക്കളയും പോലെ, ഈ
പാപ ചിന്തയെ മസസ്സില് നിന്നകറ്റൂ. അര്ദ്ധ
രാജ്യം പാണ്ഡവര്ക്ക്
നല്കി ലോകനാശം ഒഴിവാക്കാന് ശ്രമിയ്ക്കൂ.
ഒരു സര്വ്വ നാശത്തില് നിന്ന് ലോക
ജനതയെ രക്ഷിയ്ക്കാന് മനസ്സ് സജ്ജമാക്കൂ.
കൃഷ്ണന് നിറുത്തിയപ്പോള്
‍ ഭീഷ്മരും തന്നാലാവും വിധം ദുര്യോധനനെ ഉപദേ
വിദുരര് പറഞ്ഞു. "ദുര്യോധനാ! എനിയ്ക്ക്
താങ്കളെ പറ്റി അശേഷം ദുഃഖമില്ല. എന്നാല്
നൂറ് മക്കള്ക്ക് ജന്മം നല്കിയ അമ്മ അശരണയും,
ആലംബ ഹീനയുമായി അന്ത്യനാളുകള്
തള്ളി നീക്കേണ്ടി വന്നാലുണ്ടാകുന്ന പാപ
ഫലം മരണത്തിലും താങ്കളെ വിട്ടു പിരിയില്ല.
താങ്കളുടെ പിതാവും തെറ്റിനു കൂട്ടുനിന്നിട്ടുണ്ട്.
അദ്ദേഹം അത് തിരുത്തി, സഹോദര
മക്കളെ കൂടെ നിറുത്താന് തയ്യാറാണ്.
താങ്കള്ക്കും എന്തുകൊണ്ടാ പാത പിന്തുടര്ന്ന്
കൂടാ."
ഭീഷമര് വീണ്ടും പറഞ്ഞു. "ദുര്യോധനാ!
നീ അജയ്യരായി കണക്കാക്കുന്ന നിന്റെ ഈ
മഹാരഥന്മാര്ക്കൊന്നും, യുദ്ധത്തില്
കൃഷ്ണാര്ജ്ജുനന്മാര്ക്കെതിരായ
ി ഒരത്ഭുതവും സൃഷ്ടിയ്ക്കാനാവില്ല. അവര്
നരനാരായണന്മാരാണ്. ഭീമന് വായു പുത്രനാണ്.
അയാള് ആഞ്ഞു
വീശി കൗരവരെ മുച്ചൂടും മുടിയ്ക്കും."
എല്ലാം കേട്ടശേഷം ദുര്യോധനന്
കൃഷണനോടായി പറഞ്ഞു. "കൃഷ്ണാ! അങ്ങ്
പറയുന്നു എല്ലാറ്റിനും ഞാനാണ്
കുറ്റക്കാരനെന്ന്? ചൂതു കളിയ്ക്കാന് ഞാന്
പാണ്ഡവരെ വിളിച്ചത് സത്യം തന്നെ.
കളിയറിയാതെ കളിയ്ക്കാന് ഞാന് പറഞ്ഞോ?
തോല്വി സമ്മതിച്ചു ഏതു
നിമിഷവും പിന്തിരിയാനവസരമുണ്ടായിട്ടും,
വീണ്ടും കളി തുടര്ന്നത്
എന്റെ കുറ്റം കൊണ്ടാണോ? എല്ലാവരും ഞാന്
ചെയതത് തെറ്റാണന്നു സമര്ത്ഥിച്ചപ്പോള്
ഞാനെല്ലാം അവര്ക്ക് തിരിച്ചു നല്കിയില്ലേ?
വീണ്ടും കളിയ്ക്കാന് വിളിച്ചപ്പോള് എന്തിന്
വന്നു? ചില വ്യവസ്ഥകള്ക്ക്
വിധേയമായിക്കളിച്ചു, തോറ്റപ്പോള്
വനത്തിലേയ്ക്ക് ഇറങ്ങി തിരിച്ചതിന്
ഞാനെങ്ങനെ കുറ്റക്കാരനാകും?
കര്മ്മനിരതനാകേണ്ട രാജാവ്
സ്വന്തം പ്രജകളെപ്പോലും മറന്നു
കാട്ടിലേയ്ക്കോടിപ്പോയാല് ആരെങ്കിലും ആ
പ്രജകളെ സംരക്ഷിക്കേണ്ടെ?
അത്രമാത്രമേ ഞാന് ചെയ്തുള്ളു. അതിന്
പാണ്ഡവര്ക്ക് എന്നോട് കടപ്പാടുണ്ടാകേണ
്ടതാണ്. ക്ഷത്രിയ വംശത്തില് പിറന്ന ഞാന്
എന്നും എന്റെ കുലത്തിന്റെ അന്തസ്സ്
പാലിച്ചിട്ടുണ്ട്. ഒരു പക്ഷേ യുദ്ധത്തില് ഞാന്
മരിച്ചു വീണാലും ഒരു
ക്ഷത്രിയനായി തന്നെ അവസാനം വരെ പോരാടു
എനിയ്ക്ക് ബഹുമാന്യരെന്നു തോന്നുന്ന
ചുരുക്കം ചില ഗുരുക്കന്മാരുട
െ മുമ്പിലല്ലാതെ ആരുടെ മുമ്പിലും ഞാന്
കുമ്പിടില്ല, തലയുയര്ത്തി തന്നെ നടക്കും.
ഒന്നുകൂടി പറയുന്നു കൃഷ്ണാ,
"ഇന്ദ്രപ്രസ്ഥം എന്ന രാജ്യം പണ്ട്
എന്റെ അച്ഛന് അവര്ക്ക് കൊടുത്തിരുന്നു. ആ
സമയം അദ്ദേഹം അതിനെ പറ്റി എന്നോടാലോ
രുന്നില്ല. ഞാന് ചെറുപ്പമായതു കൊണ്ടാകാം.
എന്നാല് ഭരിയ്ക്കാനറിയാവുന്ന
എന്റെ കയ്യില് ഇന്നത് എത്തിചേര്ന്നിര
ിയ്ക്കുന്നു. ഇനി വിട്ടു കൊടുക്കുന്ന
പ്രശ്നമില്ല. അല്പം പുച്ഛം കലര്ന്ന
സ്വരത്തില് ദുര്യോധനന് തുടര്ന്നു. അങ്ങ്
പാണ്ഡവ ദൂതനല്ലേ ഒന്നുകൂടി കുറിച്ചോളു.
സൂചികുത്താനുള്ള സ്ഥലം പോലും ഞാന്
പാണ്ഡവര്ക്ക് വിട്ടു നല്കില്ല."
കൃഷ്ണന്റെ മുഖത്ത് വികൃതമായ ഒരു
ചിരി വിടര്ന്നു. ആ ചിരിയില്
ഒരേ സമയം ദുര്യോധനനോടുള്ള
ദേഷ്യവും അനുകമ്പയും പ്രകടമായിരുന്നു.
ഭഗവാന്റെ മുഖം വായിയ്ക്കാന് കഴിഞ്ഞ
ഭീഷ്മാദികള് ഭയ വിഹ്വലരായി. അടുത്ത
നിമിഷം എന്തോ ഭയങ്കരമായതു
സംഭവിയ്ക്കുമെന്നു അവര് കണക്കുകൂട്ടി.
തീര്ത്തും ഗൗരവപൂര്ണ്ണമായ
മുഖത്തോടെ കൃഷ്ണന് പ്രതികരിച്ചു.
ദുര്യോധനാ! യുദ്ധഭൂമിയിലെ കിടപ്പും താങ്കള്
ഏറെ ഇഷ്ടപ്പെടുന്നതായി തോന്നുന്നു. താങ്കള്
പറഞ്ഞല്ലോ താങ്കള്
പാണ്ഡവരെ ദ്രോഹിച്ചിട്ടില്ലെന്ന്. എന്നാല്
അക്കമിട്ട് എനിയ്ക്ക് പറയാന്
കഴിയും താങ്കളതേ ചെയ്തിട്ടുള്ളൂ. ഒന്നും നേരായ
മാര്ഗ്ഗത്തില്
നേടുന്നതിനെ പറ്റി താങ്കളും താങ്കളുടെ പിതാവും
്ല എന്നതാണ് ശരി. ബാലനായ ഭീമനെ വൃക
പ്രസ്ഥത്തില് വെച്ച് വിഷം കൊടുത്തു കൊല്ലാന്
നീ ശ്രമിച്ചില്ലേ? എന്തിനു വേണ്ടി -
അവന്റെ കരുത്തിലുള്ള അസൂയ കൊണ്ട്.
നീതി യുക്തമായി രാജ്യം ഭരിച്ച യുധിഷ്ഠിരന്
നിന്നെ സ്വന്തം സഹോദരന്മാരെക്കാ
ളുപരി സ്നേഹിച്ചില്ലേ, പരിഗണിച്ചില്ലേ?
എന്നിട്ടും നീയും നിന്റെ അച്ഛനും കൂടി വാരണാ
വെച്ച് അവരെ ഇല്ലാതാക്കാന് ശ്രമിച്ചില്ലേ?
പോട്ടെ, മടങ്ങി വന്ന അവര്ക്ക്
രാജ്യം തിരിച്ചു നല്കിയില്ല - നീതികേടു
കാട്ടി പുല്ലുപോലും മുളയ്ക്കാത്ത ഖാണ്ഡവ
പ്രസ്ഥം നല്കി. അതിനും നീ കണക്കു പറയുന്നു.
വീണ്ടും നീയും നിന്റെ അമ്മാവനും കൂടി കള്ളചൂത്
കളിപ്പിച്ച്
അവരുടെ സര്വ്വസ്വവും തട്ടി എടുത്തു. അതിന്
നീ പറയുന്ന ന്യായ വാദങ്ങള് ജനങ്ങള്
വിശ്വസിയ്ക്കുമെന്നു കരുതുന്നുണ്ടോ - ഇല്ല!
നിനക്ക് തെറ്റ് പറ്റി ദുര്യോധനാ!!
ഏതെങ്കിലും ഒരു ധര്മ്മിഷ്ഠന് സഹോദര
ഭാര്യയെ അപമാനിയ്ക്കുമോ?
നീയും നിന്റെ സഹോദരനും സുഹൃത്ത്
രാധേയനും അതിന് തയ്യാറായില്ലേ?
പ്രതികരിയ്ക്കാത്ത ഈ
സഭയിലെ എല്ലാ മഹാരഥന്മാരും ശിക്ഷാര്ഹാരാ
. വിവേകം നഷ്ടപ്പെട്ട നിന്നെപ്പോലുള്ള ഒരു
പാപിയെ എന്തുചെയ്യണമെന്നെനിയ്ക്കറിയാം.
കൃഷ്ണന്റെ ശബ്ദം പൊന്തിയപ്പോള്
ദുശ്ശാസനന് അതൊരപകടസൂചനയായി കണ്ടു. ഒരു
പക്ഷെ, കൃഷണ നിര്ദ്ദേശത്താല് ദുര്യോധനന്
തടവിലാകുമെന്ന് പോലും അയാള് ശങ്കിച്ചു.
അനുജന്റെ സൂചനയില് പന്തികേടു തോന്നിയ
ദുര്യോധനനും അനുചരന്മാരും സഭാമാര്യാദകള്
പാലിയ്ക്കാതെ സഭയില് നിന്ന് ധാര്ഷ്ട്യത്തോട
െ ഇറങ്ങിപ്പോയി.
ഭീഷ്മര് തേങ്ങി :- കൃഷ്ണാ! അയാള്ക്ക്
മൃത്യുകാലം അടുത്തിരിയ്ക്കുന്നു. ഇനി ഒരു
നീതിവാക്കും വിലപ്പോകില്ല.
കൃഷ്ണന് :- ഇതിന് നിങ്ങളും ഉത്തരവാദിയാണ്.
ദുഷ്ട ബുദ്ധിയായ മകനെ കുല
നന്മയെ കരുതി ഒഴിവാക്കേണ്ടതായിരുന്നു. ഒരു
ഗ്രാമത്തെ രക്ഷിയ്ക്കാന് കുലം തടസ്സമാകരുത്.
രാജ്യ നന്മയ്ക്ക് ഒരു
ഗ്രാമത്തെ പ്പോലും തള്ളിപ്പറയാം.
ആത്മാവിനു
വേണ്ടി സര്വ്വസ്വവും ഉപേക്ഷിയ്ക്കാമെന്ന
നീതിവാക്യം അങ്ങേയ്ക്കും അറിവുല്ലതെല്ലേ?
കേട്ടിരുന്ന ധൃതരാഷ്ട്രര് ഭയം കൊണ്ട്
വിവര്ണ്ണനായി. അദ്ദേഹം പറഞ്ഞു. "കൃഷ്ണാ!
അവസാന ശ്രമമെന്ന നിലയില് ഞാന്
ഗാന്ധാരിയെ സഭയിലേയ്ക്ക് വിളിപ്പിയ്ക്കാം.
അമ്മയെ എന്റെ മകന്
ഒരേ സമയം ഭയവും ബഹുമാനവുമാണ്. ഒരു
പക്ഷെ അമ്മ പറഞ്ഞാല് അവന്
അനുസരിയ്ക്കും'"
വിദുരര് ഗാന്ധാരിയെ സഭയിലേയ്ക്ക് ക്ഷണിച്ചു.
കോപത്താല് അവരുടെ മുഖം ചുവന്നിരുന്നു.
"ലോഭിയായ എന്റെ മകന് രാജ്യം ഭരിയ്ക്കാന്
അര്ഹതയില്ല. അവനില് ഈ സ്വാര്ത്ഥ ചിന്ത
വളര്ത്തിയതില് അങ്ങും ഉത്തരവാദിയാണ്.
ഇപ്പോള് അവന്
അങ്ങയെപ്പോലും അനുസരിയ്ക്കാത്ത
ഘട്ടമെത്തി. അവനെ യുവരാജാവാക്കരുതെന്നു
വിദുരരുള്പ്പെടെ എത്ര നീതിമാന്മാര്
അങ്ങയെ ഉപദേശിച്ചു. അങ്ങ്
ഒന്നിനും ചെവി കൊടുത്തില്ല."
അമ്മ വിളിയ്ക്കുന്നു എന്നറിയച്ചപ്പോള
് ദുര്യോധനന് സഭയിലേയ്ക്ക് വന്നു.
ഗാന്ധാരി മകനെ വിളിച്ചു. "എന്റെ മകനെ!
നീ ഇങ്ങു വരൂ! എന്നോട് ചേര്ന്നിരിയ്ക്കൂ!!
ദുര്യോധനന് അനുസരണയുള്ള ഒരു
പുത്രനെപ്പോലെ അമ്മയെ സ്പര്ശിച്ചു
തലകുമ്പിട്ടിരുന്നു. ഗാന്ധാരി മകന്റെ മേനിയില്
തലോടിക്കൊണ്ട് മൃദുവായ ശബ്ദത്തില് പറഞ്ഞു.
"എന്റെ കുഞ്ഞേ! ഈ മഹത്തായ
രാജ്യം ഭരിയ്ക്കാന് നീ പ്രാപ്തനല്ല. അതിനു
തക്ക ഇന്ദ്രിയ നിഗ്രഹം നിനക്കില്ല.
സ്വജനങ്ങളെ ശത്രു ആയി കാണുന്ന
ഒരുവനെങ്ങനെ തന്റെ പ്രജകളെ നിസ്വാര്ത്ഥമായ
ി സ്നേഹിയ്ക്കാന് കഴിയും?
നിന്റെ സഹോദരങ്ങളായ
പാണ്ഡവരെ സ്നേഹിയ്ക്കാന് നീ മനസ്സ്
പാകപ്പെടുത്തു. മനസ്സില് നിന്ന് വൈരാഗ്യ
ചിന്ത പിഴുതെറിയൂ. കൃഷ്ണന്
നിന്റെ രക്ഷയ്ക്കും ലോകനന്മയ്ക്കും
വേണ്ടി പറയുന്നത് അനുസരിയ്ക്കൂ. അമ്മ
നിന്റെ ഗുണത്തിനു
വേണ്ടി മാത്രമേ സംസാരിയ്ക്കൂ.
എന്റെ കടിഞ്ഞുല് കനീയായ നിന്നെ മരണത്തിന്
വിട്ടു കൊടുക്കാന് എനിയ്ക്കാവില്ല പുത്രാ!"
ഗാന്ധാരിയുടെ കണ്ണീര് തുള്ളികള്
ദുര്യോധനന്റെ കൈകളില് പതിച്ചു.
സ്വയം പതറിപ്പോകുമെന്നു തോന്നിയ
അദ്ദേഹം ഉടന് തന്നെ സഭാതലം വിട്ടു.
കടന്നു വന്ന ദുര്യോധനനെ സ്വാന്ത്വനിപ്പി
യ്ക്കും മട്ടില്, ഒരു മുന്കരുതലെന്നോ
ണം ദുശ്ശാസനന് പറഞ്ഞു. "ജേഷ്ഠ!
സൂക്ഷിയ്ക്കണം! അച്ഛനുള്പ്പെടെ
യുള്ളവരെല്ലാം കൃഷ്ണന്റെ അനുനയവാക്കുകളില
് മയങ്ങിയിരിയ്ക്കുകയാണ്. കൃഷ്ണന്
നിര്ദ്ദേശിച്ചാല് അവര്
നമ്മളെ ബന്ധനസ്ഥരാക്കാനും മടിയ്ക്കില്ല."
ദുര്യോധന്റെ ശൌര്യവും,
ധാര്ഷ്ട്യവും പാരമ്യത്തിലെത്തി.
അദ്ദേഹം ചാടി എഴുന്നേറ്റു. "ദുശ്ശാസനാ!
എന്തെങ്കിലും സംഭവിയ്ക്കും മുന്പ് നമുക്ക് ഈ
വ്യാഘ്രത്തെ പിടിച്ചു തടവിലിടാം.
അതോടെ വിഷപ്പല്ല് കൊഴിഞ്ഞ പാണ്ഡവര്
യുദ്ധം ഒഴിവാക്കി പിന്തിരിഞ്ഞോടും.
പൊടുന്നനെ അപകട സൂചന കേട്ടറിഞ്ഞ
സാത്യകിയും, കൃതവര്മ്മാവും സൈന്യ
സജ്ജീകരണത്തിന് തയ്യാറെടുത്തു.
തീയ്യെ പടുതുണിയില് പൊതിയാനാണ്
ദുര്യോധനന് തയ്യാറെടുക്കുന്നത്. ക്രൂരമായ ഈ
നീക്കം ഏതു വിധേനയും തടയണം. കൃഷ്ണന്
സാത്യകിയെ സമാധാനിപ്പിച്ചു.
"പേടിയ്ക്കേണ്ട! എന്നെ പിടിച്ചു കെട്ടാന്
ആര്ക്കും എളുപ്പമല്ല."
"എന്താണ് ഞാനീ കേള്ക്കുന്നത്? എന്റെ മകന്
ബുദ്ധി ഭ്രമം പിടിപെട്ടുവോ? പുരുഷോത്തമനായ
ഭഗവാനെ പിടിച്ചു കെട്ടാന് ആര്ക്ക് കഴിയും?
ഭഗവാനെ!
എന്റെ പുത്രന്റെ അവിവേകം പൊറുക്കണം."
ധൃതരാഷ്ട്രര് പൊട്ടിക്കരഞ്ഞു. അന്ധനായ
രാജാവിന്റെ മനസ്സിലെ ഭഗവല് ഭക്തി ആ
നിമിഷം കൃഷ്ണന് തിരിച്ചറിഞ്ഞു.
തയ്യാറെടുപ്പോടെ കടന്നു വന്ന
ദുര്യോധനനെ നോക്കി കൃഷ്ണന് പറഞ്ഞു.
"മൂഡാ ! എന്നെ പിടിച്ചു കെട്ടാമെന്ന
നിന്റെ വ്യാമോഹം ഒരിയ്ക്കലും നടപ്പിലാവില്
നിന്റെ നിയതി നീ തന്നെ കുറിച്ചിരിയ്ക്കുന്നു -
അതങ്ങനെയേ വരൂ! സംസാരിച്ചു
കൊണ്ടിരിയ്ക്കെ കൃഷ്ണന്
ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. നിമിഷ്
നേരം കൊണ്ട് കൃഷണ ശരീരം വളര്ന്നു.
അത്യുഗ്രമായ ഒരു തേജസ്സു സഭയില് നിറഞ്ഞു
കവിഞ്ഞു. കൃഷ്ണന്റെ വായില് നിന്ന്
അഗ്നിയും തിരുനെറ്റിയില് നിന്ന്
ബ്രഹ്മാവും പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തിന്റെ മാറിടത്തില് നിന്ന്
ഏകാദശരുദ്രന്മാരും തോളുകളില് നിന്ന്
ഇന്ദ്രന്, വരുണന്, കുബേരന്, യമന് തുടങ്ങിയ
ദിഗ്പാലകരും പ്രത്യക്ഷപ്പെട്ടു.
പ്രപഞ്ചത്തോളം ഉയര്ന്നു പൊങ്ങിയ
തീജ്വാലകള്ക്കി
ടയിലായി സൂര്യനെ പ്രദക്ഷിണം വെയ്ക്കുന്ന
ഭൂമിയും അതിലെ സകല
ജീവജാലങ്ങളും കാണുമാറായി.
കൃഷ്ണന്റെ സംരക്ഷണയില് ഇടതു
ഭാഗത്തായി പാണ്ഡവരും, വലതു
ഭാഗത്തായി വൃഷ്ണികളും കാണപ്പെട്ടു.
ഇടത്തെ കൈവെള്ളയില് അര്ജ്ജുനനും,
വലത്തെ കൈവെള്ളയില്
ബലരാമനും കാണപ്പെട്ടു. എണ്ണമറ്റ കൈകളുള്ള
ഭഗവാന്റെ കൈകളില് കൗമേദകി എന്ന ഗദ,
പാഞ്ചജന്യമെന്ന ശംഖു. നന്ദന മെന്ന വാള്
എന്നിവയ്ക്ക് പുറമേ വിശ്വരക്ഷാര്ത്
ഥം മറ്റായുധങ്ങളും കാണപ്പെട്ടു. നിരാകാരമായ
മരണം സാകാരം പൂണ്ടതിന്റ് ഭീകരത ഭഗവാന്
ലോകത്തിന് കാണിച്ചു കൊടുത്തു.
ഏറെപ്പേരുടെയും കണ്ണുകള്
അറിയാതെ മൂടിപ്പോയ ആ നിമിഷത്തില്
ഭഗവാന്റെ മായ എന്നോണം ധൃതരാഷ്ട്രര്ക്ക്
കാഴ്ച് ശക്തി കിട്ടി. അദ്ദേഹം ആ കാഴ്ച കണ്ടു,
തന്റെ മക്കള് ആലംബഹീനരായി അതാ ആ
പോര്ക്കളത്തില്‍ മരിച്ചു കിടക്കുന്നു.
എങ്ങും കൃഷ്ണാര്ജ്ജുനന്മാര്. ഭഗവാന്
തന്നെ പുച്ഛത്തോടും ദൈന്യത്തോടും നോക്കു
ധൃതരാഷ്ട്രര് പൊട്ടിക്കരഞ്ഞു. "ഭഗവാനെ!
എല്ലാം എനിയ്ക്കങ്ങു കാട്ടി തന്നു.
ഇനി എന്റെ കാഴ്ച ശക്തി തിരിച്ചെടുത്ത് അങ്ങ്
എന്നെ ധന്യനാക്കൂ!'
ഒരു ദിവ്യ ഗാനം ആകാശത്ത് നിന്ന്
കേള്ക്കുമാറായി. ആ ഗാന ധ്വനി നിന്ന
നിമിഷത്തില് ഭയങ്കരമായ ഭൂചലനമുണ്ടായി.
സമുദ്രം വറ്റി തുടങ്ങി. ജനങ്ങള്
പരിഭ്രാന്തരായി. ലോകത്തോട്
ഏറെ അനുകമ്പയുള്ള ആ ലോകൈക നാഥന്
തന്റെ വിശ്വരൂപം വെടിഞ്ഞു. ആ
സമയം ആകാശത്ത് നിന്ന് പുഷപവൃഷ്ടി ഉണ്ടായി.
അദ്ദേഹം ക്ഷണത്തില് സഭാമന്ദിരം വിട്ടിറങ്ങി.
പിന്നാലെ ഋഷിമാരും സഭയില്
നിന്നിറങ്ങി ധൃതരാഷ്ട്രര്, കൃഷ്ണന്
ഇറങ്ങിപ്പോയ
വഴിയെ നോക്കി ഹൃദയഭേദകമായി വിലപിച്ചു.
"ഭഗവാനെ! അങ്ങേയ്ക്കെന്നില്
കനിവുണ്ടാകണം. എന്റെ പുത്രന് എന്നെക്കാള്
വളര്ന്നിരിയ്ക്കുന്നു. എന്റെ ആജ്ഞ അവന്
അനുസരിയ്ക്കുന്നില്ല. പാണ്ഡവരോട്
എനിയ്ക്ക് ഒരു വിരോധവുമില്ല. കൃഷ്ണാ!"
ധൃതരാഷ്ട്രരോദനം കൃഷ്ണന് കേട്ടു.
അദ്ദേഹം വേദനയോടെ പ്രതികരിച്ചു. "ഒരു
കുലനാശം ഒഴിവാക്കാനും അതുവഴി ലോകനന്മയും
എന്നാലാവും വിധം ശ്രമിച്ചു. ഗര്വ്വിഷ്ടനായ
ദുര്യോധനന് മരണത്തിന്റെ കവാടത്തിലേയ്ക്ക്
അടുത്ത് കൊണ്ടിരിയ്ക്കുന്നു.
ഇനി ഒന്നിനും അയാളെ തളയ്ക്കാനാവില്ല.
രാജാവേ! ഞാനിറങ്ങുന്നു. അങ്ങയോടുണ്ടായിര
ുന്ന നേരിയ
അമര്ഷം പോലും ഞാനീ നിമിഷം മറക്കുന്നു,"
തിരിച്ച് ഉപരിപ്ലാവ്യത്തിലേയ്ക്ക്
മടങ്ങുന്നതിനു മുന്പായി കൃഷ്ണന്
രാധേയനെ സമീപിച്ചു.
അദ്ദേഹത്തെ തന്റെ രഥത്തില് കയറ്റി കൃഷ്ണന്
വിജനമായ ഒരു സ്ഥലത്തെത്തി. കൂടെയുണ്ടായിരുന
്ന സാത്യകിയെ രഥത്തിലിരുത്തി കൃഷ്ണന്
രാധേയന്റെ കൈപിടിച്ചു നടന്നു. "രാധേയാ!
അങ്ങൊരു ശ്രേഷ്ഠനാണ്, ധര്മ്മിഷ്ടനാണ്.
ദാനത്തില് അങ്ങയോളം പുകള്
പെറ്റവനായി ആരുമില്ല. സകലവേദ
വേദാംഗങ്ങളും ഹൃദിസ്ഥമാക്കിയ
താങ്കള്ക്കെങ്ങനെ പാപിയായ ദുര്യോധനനോട്
ചേര്ന്ന് നില്ക്കാന് കഴിയുന്നു? രാധേയന്
പറഞ്ഞു. "കൃഷ്ണാ! അങ്ങ് പറഞ്ഞത് ശരിയാണ്.
സത്തുക്കള് ഒരിയ്ക്കലും പാപികളോട്
ചങ്ങാത്തം കൂടരുത്. എന്നാല് കൃഷ്ണാ!
ദുര്യോധനനോടുള്ള
എന്റെ മൈത്രീ ബന്ധം അന്ധമാണ്.
രാധേയനെന്ന ഈ സൂത പുത്രന് ഇന്നീ നിലയില്
ആകാന് തന്നെ കാരണം ഏവനും ഗര്വ്വിഷ്ടനെന്
നും പാപി എന്നും വിളിയ്ക്കുന്ന
ദുര്യോധനനാണ്. അന്നാ മത്സര തട്ടില്
ദ്രോണാചാര്യനാല്‍ നിന്ദിതനായി ഞാന്
നിന്നപ്പോള് ആരെയും കുസാതെ കടന്നു വന്നു
എന്നെ മാറോടണച്ച് അംഗരാജ്യം എനിയ്ക്ക്
തന്ന എന്റെ ചങ്ങാതിയ്ക്കപ്പ
ുറം എനിയ്ക്കീ ലോകത്തിലൊന്നുമില്ല.
പ്രത്യുപകാരമായി
എന്റെ മൈത്രി മാത്രമാണദ്ദേഹം ആവശ്യപ്പെട്
അതവസാനം വരെ ദുര്യോധനന് നല്കാന് ഞാന്
പ്രതിജ്ഞാബദ്ധധനാണ്. പ്രസവിച്ചതല്ലെങ
്കിലും എനിയ്ക്കുവേണ്ടി ഹൃദയ
രക്തം മുലപ്പാലായൊഴുക്കിയ
എന്റെ വളര്ത്തമ്മ രാധ! ഈ രണ്ടു
പോരോടും മാത്രമേ എനിയ്ക്ക് കടപ്പാടുള്ളു.
കൃഷ്ണന് പറഞ്ഞു. "ശരിയാണ് രാധേയാ!
കൃതജ്ഞതയുടെ കടം ഒരിയ്ക്കലും മടക്കി നല്കാന
അങ്ങയോടു സുപ്രധാനമായ
അങ്ങയുടെ ജീവരഹസ്യം ഞാനറിയിയ്ക്കാം.
അങ്ങ് ഒരു ക്ഷത്രിയനാണ്. അങ്ങയുടെ മാതാവ്
ഉന്നതകുലത്തില് പിറന്ന സ്നേഹ സമ്പന്നയായ
സ്ത്രീയാണ്. ചില ജീവിതസാഹചര്യങ്ങള്
കൊണ്ട് അവര്ക്ക് താങ്കളെ ഉപേക്ഷിയ്ക്കേണ്
ടി വന്നു. ലോകനിന്ദയെ കന്യകയായ ആ അമ്മ
ഭയപ്പെട്ടു. അങ്ങേയ്ക്ക് ശ്രേഷ്ഠരും, ധീരരുമായ
അഞ്ചു സഹോദരന്മാരുണ്ട് അങ്ങയുടെ ഒരു
വാക്കുമതി,
ഞാനീ നിമിഷം പാണ്ഡവരെ അങ്ങയുടെ മുന്നിലെ
്കാം. ഞാന് പറയുന്നതു പോലെ അവര്
അങ്ങേയ്ക്കുവേണ്ടി എന്തും ചെയ്യും.
രാധേയന് അസഹ്യമായ ഒന്ന്
കേള്ക്കേണ്ടി വന്ന
ദുഃഖത്തോടെ അല്പനേരം തരിച്ചിരുന്നു.
"കൃഷ്ണാ! എല്ലാം എനിയ്ക്ക് മനസ്സിലായി.
എന്റെ ബാല്യ കൗമാര സ്വപ്നങ്ങളില്
പലപ്പോഴും ഈ സ്ത്രീ എന്റെ അരികില്
വന്നിരുന്നു. എന്റെ ശിരസ്സ് മടിയിലെടുത്തു
വെച്ച് നിര്വ്വികാരയായി തലോടിയിരുന്നു.
ചിലപ്പോള്
പൊട്ടിക്കരയും പക്ഷെ ഒരിയ്ക്കലും അവരെനി
മുഖം തന്നിരുന്നില്ല. ഉറക്കത്തില്,
ചിലപ്പോഴെല്ലാം ഞാന്
ഏറെ കൊഞ്ചലോടെ ചോദിയ്ക്കും, നിങ്ങള്
ആരാണ്? അനാഥനായ എന്നെ എന്തിനാണ് ഇത്ര
കരുണയോടെ തലോടുന്നത്? അടുത്ത നിമിഷം ഒരു
തേങ്ങലോടെ അവര് പിന്തിരിയും.
എന്റെ യൗവന സംഘര്ഷത്തില് എപ്പോഴോ ആ
മുഖം എനിയ്ക്ക് അന്യമായി. രാധേയന് തുടര്ന്നു,
അങ്ങേയ്ക്കെല്ലാമറിയാം. കൃഷ്ണാ!
ദയവായി എന്റെ പിതാവരെന്നു പറയൂ."
ഏറെ അനുകമ്പയോടെ കൃഷ്ണന്
രാധേയനെ നോക്കി. നീ എന്നും വണങ്ങുന്ന
സുര്യനാണ് നിന്റെ പിതാവ്.
കോരിത്തരിപ്പോടെ രാധേയന് പറഞ്ഞു.
"കൃഷ്ണാ! ഒരിയ്ക്കല് സൂര്യദേവന്
എന്റെ അരികില് വന്നിരുന്നു. കവച
കുണ്ഡലങ്ങള് നഷ്ടപ്പെടുത്തരുതെന്ന്
മുന്നറിയിപ്പ് നല്കി. പല
കാര്യങ്ങളും ഹൃദയം തുറന്നു സംസാരിച്ചു.
എന്നിട്ടുപോലും അദ്ദേഹം ഈ
സത്യം വെളിപ്പെടുത്തിയില്ല.
എല്ലാം അങ്ങയുടെ ഊഴത്തിനുവേണ്ടി കാത്തുവെച്
്നു. ഇപ്പോള്, അങ്ങിതെല്ലാം ഉണര്ത്തിച്ച്
എന്റെ മനസ്സ് വായിയ്ക്കുന്നത് എന്തിനു
വേണ്ടി? എനിയ്ക്കതറിയണം കൃഷ്ണാ! കൃഷ്ണന്
രാധേയനെ ഏറെ അലിവോടെ നോക്കി.
"രാധേയാ! നീ ജന്മം കൊണ്ട് ക്ഷത്രിയനാണ്.
പാണ്ഡവ സഹോദരനായ നീ വൃഷ്ണികുലത്തില്
‍ പിറന്നവനാണ് യുദ്ധത്തില് നിന്റെ ജീവന്
അപായപ്പെടരുതെന്നു ഞാനാഗ്രഹിയ്ക്കുന്നു.
"ഇല്ല, കൃഷ്ണാ! നന്ദി കേടു ഈ രാധേയന്
കാട്ടില്ല. എന്റെ മിത്രത്തിനേക്കാള് വലുതല്ല
എനിയ്ക്കെന്റെ ജീവന്. അവസാന നിമിഷത്തില്
നന്ദികേടിലൂടെ നേടി എടുക്കുന്ന
പേരും പെരുമയെക്കാള് ഞാന് വിലമതിയ്ക്കുന്നത്
എന്റെ പ്രിയ സുഹൃത്തിനോടുള്ള കടപ്പാടിനാണ്"
കര്ണ്ണന് തുടര്ന്നു. "എന്റെ ദിവ്യചക്ഷുസ്സൂ
കൊണ്ട് ഭാവിയില് എന്ത് സംഭവിയ്ക്കുമെന്നു
എനിയ്ക്ക് മുന്കുട്ടി അറിയാം.
ഭീരുവിനെപ്പോലെ ഒരു മടക്കയാത്ര
എനിയ്ക്കാവശ്യമില്ല കൃഷ്ണാ! പാവം!
എന്റെ ദുര്യോധനനെ ഞാന് വഞ്ചിയ്ക്കില്ല.
അങ്ങെന്നെ അതിന് നിര്ബ്ബദ്ധിയ്ക്കരുത്. ഈ
പാപിയായ രാധേയനോട് കാട്ടിയ
അനുകമ്പയക്ക് നന്ദി." രാധേയന്
പൊട്ടിക്കരഞ്ഞു.
"അരുത്! രാധേയാ!! നിന്റെ മിത്ര
സ്നേഹം എന്നും പ്രകീര്ത്തിയ്ക്കപ്പെടും.
നിനയ്ക്ക് നല്ലത് വരുവാന് ഞാനാശിയ്ക്കുന്നു,"
കൃഷ്ണന് രാധേയനെ ആലിംഗനം ചെയ്തു.
കൈ പിടിച്ചു ഹസ്തദാനം നല്കി. കണ്ണീര്
തുടച്ചു കൊണ്ട് രാധേയന്
കൃഷ്ണനൊപ്പം രഥത്തിനരികിലേയ്ക്ക് നടന്നു.
കൃഷ്ണന് തിരിച്ചു ഉപപ്ലാവ്യത്തിലെത്തി.
പാണ്ഡവാദികള്
അദ്ദേഹത്തിന്റെ വരവിനുവേണ്ടി അവിടെ അക്ഷമ
്നു. ഉപചാരങ്ങള്ക്കുശേഷം ധൃതരാഷ്ട്ര സഭയില്
നടമാടിയ സംഭവങ്ങളെ പറ്റി ഒരു
ചിത്രം അദ്ദേഹം പാണ്ഡവര്ക്ക്
മുന്നിലവതരിപ്പിച്ചു. കൃഷ്ണന് പറഞ്ഞു. "ഇല്ല!
യുധിഷ്ഠരാ! ഒരു
സാമത്തിനും അയാളിലെ ധാര്ഷ്ട്യത്തെ തളയ്ക്കാ
കഴിയില്ല. എല്ലാവരും പിന്വാങ്ങിയപ്പോള്
അവന്റെ അമ്മയായ
ഗാന്ധാരി തന്നെ അവനെ വീണ്ടും വീണ്ടും ഉപദേശ
എല്ലാം എന്റെ പ്രേരണ മൂലമെന്നു
അഹങ്കാരിയായ അയാള് തെറ്റിദ്ധരിച്ചു.
എന്നെ പിടിച്ചു കെട്ടാനുള്ള നീക്കം ഞാന്
മുന്കൂട്ടി അറിഞ്ഞു. എന്റെ വിശ്വതേജസ്സിലൂട
െ ലോകനാശം ഞാനവര്ക്ക് മുന്നില്
കാട്ടിക്കൊടുത്തൂ. പാവം! ധൃതരാഷ്ട്രര്
പൊട്ടിപൊട്ടിക്കരഞ്ഞു. നിങ്ങളോട് ആ
സാധുവിന് ഒരു വൈരാഗ്യവുമില്ലന്നു ആണയിട്ട്
പറഞ്ഞു. പക്ഷേ തന്റെ മകനെ നിയന്ത്രിയ്ക്കാ
ന് അയാള് അശക്തനാണ്. അത് വളരെ പണ്ടു
തന്നെ അദ്ദേഹമായിട്ട് തന്നെ നഷ്ടപ്പെടുത്തി."
തന്റെ പ്രഭുവിനെ പിടിച്ചു കെട്ടാന് ദുര്യോധനന്
തയ്യാറായി എന്നറിഞ്ഞപ്പോള്
‍ യുധിഷ്ഠിരനിലെ ക്ഷാത്രവീര്യം ഉണര്ന്നു.
ജ്വലിച്ച കണ്ണുകളില് കൃഷ്ണന്
അഗ്നിയുടെ തേജസ്സു കണ്ടു. യുധിഷ്ഠരന് പറഞ്ഞു.
"എന്റെ സര്വ്വസ്വവും അങ്ങാണ്. ഇനി ഒരു
നിമിഷം ഞങ്ങള് അടങ്ങിയിരിയ്ക്കില്ല. മടയില്
നിന്ന് പുറത്ത്
വരും മുമ്പേ നമുക്കാ കുട്ടി സിംഹത്തെ തളക്കണം.
ഭീമാ! അര്ജുനാ! പടനയിയ്ക്കാന് തയ്യാറെടുക്കൂ.
എല്ലാവരും ഉത്സുകരായി.
പാണ്ഡവരുടെ ഏഴക്ഷൗഹിണിയുടെ നായകന്മാരാ
ധൃഷ്ടദ്യുമ്നന്, വിരാടന്, ചേതികാനന്, സഹദേവന്,
ഭീമന്, സാത്യകി, ശിഖണ്ഡി എന്നിവര് ഒന്നിച്ചു
കൂടി. കൃഷ്ണ നിര്ദ്ദേശത്താല്, യുധിഷ്ഠിരന്
ധൃഷ്ടദ്യുമ്നനെ സര്വ്വസൈന്യാധി
പനായി അവരോധിച്ചു. അവര്
ഹിരണ്വതീ നദിക്കരയില്
കിടങ്ങുകളും ശിബിരങ്ങളും നിര്മ്മിയ്ക്കാന്
തുടങ്ങി.
രാജസഭയില് നടന്ന സഭംവങ്ങള്
ഒന്നൊന്നായി വിദുരര് കുന്തിയുടെ മുന്നില്
നിരത്തി. ഏറെ ദുഃഖത്തോടെ അദ്ദേഹം പറഞ്ഞു
ദുര്യോധനന് മരണ കവാടത്തിലെത്തിക്കഴിഞ്ഞു.
ആര്ക്കും അയാളെ തടുക്കാനാവില്ല. എണ്ണമറ്റ
സൈനികര് അയാളുടെ ധാര്ഷ്ടത്തിനു
വേണ്ടി ബലികഴിയ്ക്കപ്പെടും. കുടുംബ
കലഹം ലോക കലാപമായി മാറിക്കഴിഞ്ഞിരി
യ്ക്കുന്നു.
വിദുരര് മുറിവിട്ടു പോയപ്പോള്
കുന്തി കണ്ണീരോടെ, വെറും നിലത്തിരുന്നു
മുട്ടുകുത്തി പ്രാര്ത്ഥിച്ചു. ആ പ്രാര്ത്ഥനയിലൂ
ടെ കുന്തി ക്ഷണിച്ചു വരുത്തിയത് മുലാധാരനായ
ദുര്വ്വാസാവു മഹര്ഷിയെ ആയിരുന്നു.
"എന്തേ പുത്രീ! നീ ഇത്ര ദു:ഖിയ്ക്കാന്, പറയു!'
സ്വതവേ ക്ഷിപ്രകോപി ആയിരുന്നെങ്കിലു
ം അദ്ദേഹം ഏറെ അനുകമ്പയോടെ കുന്തിയുടെ ത
"മഹര്ഷേ! അങ്ങേയ്ക്കെല്ലാം അറിയാം! ഞാന്
ഭോജ പുത്രിയായ പൃഥ. അങ്ങ്
വരപ്രസാദമായി തന്ന മന്ത്ര
സിദ്ധി എന്നെ എത്രമാത്രം ദു:ഖിപ്പിയ്ക്കുന്നു.
അനു നിമിഷം ഞാന് ഉരുകി തീരുകയാണ്."
കുന്തി മഹര്ഷിയുടെ പാദങ്ങളില് നമസ്ക്കരിച്ചു.
ഒരു നേര്ത്ത മന്ദസ്മിതം ദുര്വ്വാസാവ്
മഹര്ഷിയുടെ ചുണ്ടില് തത്തിക്കളിച്ചു.
"ആര്ക്കും ലഭിയ്ക്കാത്ത സൗഭാഗ്യമല്ലേ പൃഥാ,
ഞാന് നിനക്ക് സമ്മാനിച്ചത്. നോക്കൂ!
ലോകത്താര്ക്കുണ്ട്
നിന്റെ മക്കളെ പ്പോലെ ലോകൈക
വീരന്മാരായ പുത്രന്മാര്. ധര്മ്മ ശക്തിയും വായു
ശക്തിയും ഇന്ദ്ര
ശക്തിയും നിന്റെ വിളിപ്പുറത്താക്
കി തന്നില്ലേ ഞാന്? എന്നിട്ടും എന്തേ ഈ
ദുഃഖം? "എന്റെ കടിഞ്ഞുല് പുത്രന്!
അവനെക്കുറിച്ചോര്ത്താണ് എന്റെ മനസ്സ്
പിടയുന്നത്."
എന്തോ ഒന്ന് ജ്ഞാന ദൃഷ്ടിയില്
ഓര്ക്കും പോലെ മുനി പറഞ്ഞു.
"ചിലതെല്ലാം അന്ന് കന്യകയായ നിന്നോട്
വെളിപ്പെടുത്താനായില്ല. പിന്നെ,
നിനയ്ക്കും കൗതുകവും ജിജ്ഞാസയും ഏറിപ്പോയ
സംഭവിയ്ക്കെണ്ടതു ഒരു പരിധിയ്ക്കപ്പുറ
ം ആര്ക്കും തടുക്കാന് കഴിയില്ല."
എന്റെ മകനെ അഭിമുഖീകരിയ്ക്കുന്ന
കാര്യം ഓര്ക്കുമ്പോള് പോലും, വല്ലാതൊരു
ഭയം എന്നെ കീഴ്പ്പെടുത്തുന്നു മഹര്ഷേ!
"ഞാനറിയുന്നു പൃഥാ! അവന്
ആദ്യം നിന്നെ അംഗീകരിയ്ക്കാനാവില്ല,
അത്ര വലിയ ഒരു മുറിപ്പാട് അവനിലുണ്ട്.
എന്നിരുന്നാലും നിന്റെ സൂര്യപുത്രന്
വളരെ വളരെ നല്ലവനാണ്." ശുഭ സൂചകമായ
എന്തോ ഒന്നിലേയ്ക്ക് മഹര്ഷി വിരല്
ചുണ്ടുന്നത് പോലെ കുന്തിയ്ക്ക് തോന്നി.
"അവന് എനിയ്ക്കൊപ്പം ഞാന് വിളിച്ചാല്
വരുമോ? " പറയാന് എനിയ്ക്ക് കഴിയില്ല.
അയാള് വളരെ അഭിമാനിയും ദുര്യോധനനോട്
ഏറെ മൈത്രി ബന്ധം പുലര്ത്തുന്നവനുമാണ്. ആ
ബന്ധം ഏറെ സുദൃഡമാണ്." "'മഹര്ഷേ!
ദയവായി ഒരു മാര്ഗ്ഗം കാട്ടിത്തരു!"
കുന്തിയുടെ അശ്രുക്കള്
മഹര്ഷിയുടെ പാദം നനച്ചു. "നീ എന്നെ ധര്മ്മ
സങ്കടത്തിലാക്കരുത്. അരുതാത്തത്
ഞാനേറ്റെടുക്കില്ല. ഒരിയ്ക്കല് ഇന്ദ്രനു
വേണ്ടി ത്യാഗം ചെയ്ത് ഹരി ഭക്തനായ
അംബരീക്ഷനെ എനിയ്ക്ക് വേദനിപ്പിയ്ക്കേ
ണ്ടി വന്നു. ശ്രീഹരി അന്ന്
എന്നെ കഠിനമായി ശിക്ഷിച്ചു.
ആട്ടെ നീ അടുത്ത്
തന്നെ നിന്റെ മകനെപ്പോയി കാണുക.
എന്തെങ്കിലും ഗുണമായി നിനക്കവനില് നിന്ന്
ലഭിയ്ക്കും. മംഗളം ഭവന്തു!"
മഹര്ഷി വിടവാങ്ങി.
സൂര്യന് അപരാഹ്നത്തിലേയ്ക്ക് കടന്നപ്പോള്
കുന്തി ഏറെ വ്യാകുല ചിന്തയായി. അവള്
ഗംഗാ നദിക്കരയിലേയ്ക്ക് നടന്നു.
സൂര്യതാപമേറ്റ്
കുന്തിയുടെ മുഖവും ശരീരവും ഏറെ ക്ഷീണിതമായി
അവിടെ അതാ ഗംഗാ നദിക്കരയില് തന്റെ പുത്രന്
സൂര്യ നമസ്ക്കാരം ചെയ്യുന്നു. കുന്തി സൂര്യ
താപത്തില് നിന്ന്
മുക്തി നേടാനായി പുത്രന്റെ ഉത്തരീയത്തിന്റ
െ തണലില് വികാരവിക്ഷുബ്ധയായി നിന്നു.
സൂര്യ നമസ്ക്കാരത്തിനു ശേഷം തിരിഞ്ഞു
നോക്കിയ രാധേയന് തീര്ത്തും അപരിചിതയും,
കുലീനയുമായ കുന്തിയെ കണ്ടു. കാഴ്ചയില്
ഏറെ ക്ഷീണിതയായിരുന്ന അവരെ അദ്ദേഹം ഒരു
വൃക്ഷച്ചായയിലേയ്ക്ക് കൂട്ടി. "ഭവതി ആരാണ്?
എനിയ്ക്ക് മുന്പൊരിയ്ക്കലും ഭവതിയെ കണ്ടു
പരിചയമില്ല. ഞാന് എന്താണ്
ഭവതിയ്ക്കുവേണ്ടി ചെയ്യേണ്ടത്? ഇപ്പോള്
ചോദിയ്ക്കുന്നതെന്തും ഞാന് ദാനമായി നല്കും.
എന്റെ പിതൃ വന്ദനവും അതിന്ശേഷമുള്ള
ദാനവും ലോകര് പ്രകീര്ത്തിയ്ക്കുന്നു."
കര്ണ്ണന്
കുന്തിയെ ഏറെ അനുകമ്പയോടെ നോക്കി.
ഒരു നിമിഷത്തെ മൂകതയ്ക്ക്
ശേഷം കുന്തി പറഞ്ഞു. "കുഞ്ഞേ! ഞാനാരണന്നു
നിനക്കറിയുമോ? നിനയ്ക്ക് ജന്മം നല്കിയ
സ്ത്രീയാണ് ഞാന്.. രാധേയന്റെ മുഖത്തേയ്ക്ക്
നോക്കാന് കുന്തി അശക്തയായി.
തികച്ചും വികാര രഹിതമായി കര്ണ്ണന്
പ്രതികരിച്ചു. ഏറെ മുറിപ്പാടുകള് എനിയ്ക്ക്
സമ്മാനിച്ച സ്ത്രീയാണോ ഭവതി?
വെറും ശിശുവായ ഞാന് ഭവതിയോടു എന്ത് തെറ്റ്
ചെയ്തു?
" പുത്രാ! അരുതാത്തത്
ചിലതെല്ലാം എന്റെ ജീവിതത്തില് സംഭവിച്ചു.
നിന്നെ ഉപേക്ഷിയ്ക്കേണ്
ടി വന്നതും അതിലൊന്നായി കരുതുക. ഇപ്പോള്
ഈ അമ്മ തെറ്റ് തിരുത്താന് തയ്യാറാണ്."
അല്പം ഭയത്തോടെ കുന്തി മകനെ അഭിമുഖീകരിച്
അമ്മ ഈ പറയും പോലെ നിസ്സാരമായി ആ
സത്യത്തെ അംഗീകരിയ്ക്കാന്‍ എനിയ്ക്ക്
വിഷമമുണ്ട്. ഞാനേറ്റ മാനസിക പീഡനങ്ങള്,
അവഹേളനങ്ങള് ഒന്നും എന്റെ അമ്മ
അറിഞ്ഞില്ല.
അതോ അറിയാത്തതായി നടിച്ചതോ?
പണ്ടെങ്ങോ ചെയ്ത തെറ്റിലുടെ ഉണ്ടായ
പുത്രനെ ഏതമ്മയാണോര്ക്കുക? അവന്റെ വ്യഥ
ഏതമ്മയുടെ ഉറക്കമാണ് കെടുത്തുക?
ഒന്നും ഉണ്ടായില്ല. അവഹേളനങ്ങളിലൂടെ
അമ്മയുടെ ഈ പുത്രന് കരുത്തനായി.
ഇന്നലെ കൃഷ്ണന് പറഞ്ഞ പോലെ ലോകൈക
വീരനായി. കര്ണ്ണന് അക്ഷോഭ്യനായി,
ദീര്ഘനാളത്തെ ഭാരം ഒഴിഞ്ഞ പോലെ.
"എന്റെ പൊന്നു മകനെ!
നീ എന്നെ കൊല്ലാതെ കൊല്ലരുത്. ഞാന്
നിന്നോട് തെറ്റ് ചെയ്തു.
നിന്നെ ഉപേക്ഷിച്ചില്ലെങ്കില് ഞാന്
ലോകത്തിനു മുന്നില് കളങ്കിതയാകേണ്ടി
വന്നേനെ. കന്യകയുടെ ഗര്ഭത്തിലുണ്ടായ
ശിശുവിനെ ലോകം അംഗീകരിയ്ക്കില്ല പുത്രാ..!
ലോക നിന്ദയെ ഭയന്നാണ് ഞാന്
നിന്നെ ഉപേക്ഷിച്ചത്. ക്ഷമിയ്ക്കൂ കുഞ്ഞേ!"
പൊടുന്നനെ ഒരു നീണ്ട
തേങ്ങലോടെ കുന്തി രാധേയനെ മാറോടു
ചേര്ത്തൂ . സ്തനങ്ങളില് നിന്ന് മുലപ്പാലിന്
പകരം രക്ത കണങ്ങള് ഊര്ന്നു
വീഴും പോലെ കുന്തിയ്ക്കനുഭവപ്പെട്ടു.
മാതൃസ്പര്ശത്താല്
തന്റെ ഹൃദയവും പിളരുന്നതായി കര്ണ്ണനനുഭവപ്
െട്ടു. "അമ്മേ! എന്റെ പ്രിയപ്പെട്ട അമ്മേ!
ഇങ്ങനെ ദു:ഖിയ്ക്കാതിരിയ്ക്കൂ. ഈ കണ്ണീര്
കാണാന് എനിയ്ക്ക് ശക്തിയില്ല."
പുത്രനെ വിട്ടുപിരിയാന് മടിയ്ക്കുന്ന ആ
മാതാവിന്റെ ശരീരം കര്ണ്ണന്
മെല്ലെ വിമുക്തമാക്കി. അവര് ഒന്നിച്ചിരുന്നു
തന്റെ ബാല്യകൗമാര സ്വപ്നങ്ങളില്
തന്നോടൊപ്പമുണ്ടായിരുന്ന, തന്റെ ശിരസ്സു
മടിയില് വെച്ച് തലോടിയിരുന്ന, തനിയ്ക്ക്
മുഖം തരാതെ കണ്ണീരോപ്പിയിരുന്ന ആ
സ്ത്രീ അതെ ഈ അമ്മ തന്നെയായിരുന്നു.
കര്ണ്ണന്റെ മനസ്സ് പൊടുന്നനെ ആര്ദ്രമായി.
അദ്ദേഹം തന്റെ മാതാവിന്റെ മടിയില് ശിരസ്സു
വെച്ചു.
കുന്തി ഏറെ ആര്ദ്രതയോടും ലാളനയോടും തന്റെ
മുത്തിന്റെ മുഖവും,
നെറ്റിയും മുടിയിഴകളും തലോടി.
പൊടുന്നനെ ചാടി എഴുന്നേറ്റ് കര്ണ്ണന്
കുന്തിയെ ഗാഡമായി ആലിംഗനം ചെയ്തു കൊണ്ട്
ഒരുന്മാദിയെപ്പോലെ പുലമ്പി. "ഞാന്
സനാഥനായി! ഈ കര്ണ്ണന് സനാഥനായി !!"
കുന്തി ദീര്ഘമായി നെടുവീര്പ്പിട്ടു. തന്റെ മറ്റു
മൂന്നു പുത്രന്മാരെക്കാള് എത്രയോ മേലെയാണ്
ഞാന് സ്നേഹം കൊടുക്കാത്ത ലാളിയ്ക്കാത്ത
എന്റെ ഈ കടിഞ്ഞുല് മുത്ത്.
കുന്തി പുത്രന്റെ നെറ്റിയില്
വീണ്ടും വീണ്ടും ചുംബിച്ചു. അസ്തമയ സൂര്യന് ആ
കാഴ്ചകണ്ട് പുഞ്ചിരിച്ചു. അദ്ദേഹം ചിന്തിച്ചു,
"അബലകളും അശരണരുമായ സാധു
സ്ത്രീകളെ വിധി എത്ര
ക്രൂരമായി പരിക്ഷിയ്ക്കുന്നു."
"അമ്മേ! സമയം വൈകുന്നു. നമ്മുടെ ഈ
കൂടിക്കാഴ്ചയ്ക്ക് ഇനി അധികം ആയുസ്സില്ല.
അമ്മ എന്തിനാണ് എന്നെ കാണാന് വന്നത്?
ഞാന് പോലും മറന്നു തുടങ്ങിയ ഈ ജന്മ
രഹസ്യം വെളിപ്പെടുത്താന് മാത്രമായിരിയ്ക്
കില്ല." കര്ണ്ണന് അര്ദ്ധോക്തിയില
് വേദനയോടെ ചിരിച്ചു.
"പുത്രാ! നീ എന്നോടൊപ്പം വരണം, നീ ഇന്നു
മുതല് പാണ്ഡവരില് ജ്യേഷ്ഠനാണ്.
നീന്റെ സഹോദരന്മാര്
നിന്നെ ഏറെ ആദരിയ്ക്കും."
'ഇല്ലമ്മേ! നടക്കാന് പാടില്ലാത്തത് നടന്നു
കാണണമെന്നു ആഗ്രഹിയ്ക്കുന്നത് ബാലിശമാണ്.
അമ്മ ഈ പറയുന്ന സാഹോദര്യത്തിനും
മാതൃത്വത്തിനും മുമ്പേ എന്റെ ജന്മം എന്റെ മിത്ര
ദുര്യോധനനോട് ചേര്ന്ന് കഴിഞ്ഞിരിയ്ക്കുന്നു.
മരണത്തിനല്ലാതെ ഒന്നിനും ഞങ്ങളെ തമ്മിലകറ്
ല്ല. അദ്ദേഹം തന്ന സ്നേഹം,
ഔദാര്യം എല്ലാമെല്ലാം ഈ കര്ണ്ണന്
ജീവനാംശമാണ്. അമ്മ മറ്റെന്തങ്കിലും
ആവശ്യപ്പെടു. ഞാന് തരാം."
കുന്തി ഒന്നും പറയാതെ പുത്രനെ തന്നെ നോക്കി
കര്ണ്ണന്റെ തത്വദീക്ഷകള്
ഏറെ ശ്ലാഘനീയമെന്നു തോന്നിയ കുന്തിയ്ക്ക്
ഒന്നും തന്നെ അദ്ദേഹത്തോടാവശ്യപ്പെടാന്
തോന്നിയില്ല. ആ സമയം ആകാശത്ത്
ഒരശരീരി ഉണ്ടായി, എന്റെ പുത്രാ!
നീ അമ്മയ്ക്കൊപ്പം പോയി പാണ്ഡവരോട്
ചേരൂ! എന്നും ആയുഷ്മാനായിരിയ്ക്കൂ!!"
തന്റെ ഈ മകന് അതനുസരിയ്ക്കുന്നില്ലെന്നു
ബോദ്ധ്യമായ സൂര്യന് ദുഃഖത്തോടെ കടലില്
താണു. അസ്തമയം കഴിഞ്ഞു ഇരുട്ടു വീണു തുടങ്ങി.
" അമ്മെ ! അമ്മയ്ക്ക് ഞാനൊരു വാക്ക് തരുന്നു,
യുദ്ധഭൂമിയില് അര്ജ്ജുനനൊഴികെ
ആരെയും കര്ണ്ണന് വധിയ്ക്കില്ല.
അര്ജ്ജുനനോടു ഞാന് യുദ്ധം ചെയ്യും.
അതെന്റെ മിത്രത്തിന് ഞാന് നല്കിയ വാക്കാണ്.
ഞങ്ങളുടെ ഈ പോരാട്ടത്തിനൊടുവില്
പോര്ക്കളത്തില്‍ അമ്മയുടെ ഈ പുത്രന്
കീര്ത്തിയോടെ മരിച്ചു വീഴും.
യുദ്ധം കഴിഞ്ഞാലും അമ്മയ്ക്ക് അഞ്ചു
പുത്രന്മാരുണ്ടാകും. അമ്മേ! ദയവായി അമ്മ
എനിയ്ക്ക് ഒരു വാക്ക് തരണം."
കുന്തി സംശയദൃഷ്ട്യാ മകനെ നോക്കി.
എന്റെ മരണം വരെ ഞാന്
പാണ്ഡവസോദരനാണെന്ന് അവരറിയരുത്. അത്
ഏറെ സാധുവായ യുധിഷ്ഠിരന് താങ്ങില്ല. ഈ
യുദ്ധം ലോകനന്മയ്ക്ക് അനിവാര്യമാണ്.
എല്ലാം എന്റെ ദിവ്യ ചക്ഷുസ്സുകൊണ്ട് ഞാന്
ഏറെ മുന്കൂട്ടി അറിഞ്ഞു കഴിഞ്ഞു. അമ്മ
പൊയ്ക്കോളളു." അവസാനമായി അവര്
വീണ്ടും ആലിംഗന ബദ്ധരായി.
കുന്തി പുത്രന്റെ മൂര്ദ്ധാവില്
തെരുതെരെ ചുംബിച്ചു.
പതുക്കെ പതുക്കെ പിന്തിരിഞ്ഞു നോക്കി,
നോക്കി നടന്നകന്നു - ഏതു സ്നേഹവും അമൃത
തുല്യമാണ്, അംഗീകാരം ദിവ്യമായ അനുഭൂതിയും.
കൗരവ സൈന്യവും യുദ്ധത്തിന് തയ്യാറെടുപ്പ്
തുടങ്ങി. ദുര്യോധനന്റെ കീഴില്
പതിനൊന്നാക്ഷൗഹണ
ി പടകളും അതിന്റെ നായകന്മാരും അണിനിരന്നു.
കര്ണ്ണന് ജയദ്രഥന്, കൃതവര്മ്മാവ്, സോമദത്തന്
സുശര്മ്മാവ്, ദ്രോണര് ശല്യര്, ബാഹ്ളികന്
(ശന്തനുവിന്റെ സഹോദരന്), ഭഗദത്തന്
തുടങ്ങിയവരും ഒരുങ്ങി നിന്നു. ഇനി സര്വ്വ
സൈന്യാധിപനായി ഒരാളെ തിരഞ്ഞെടുക്കണം.
ദുര്യോധനന് ഭീഷ്മരെ സമീപിച്ചു. പിതാമഹാ!
എന്റെ ഈ എണ്ണിയാലോടുങ്ങാത്ത
വന്പടയെ നയിയ്ക്കാന്,
അങ്ങല്ലാതെ മറ്റാരേയും ഞാന്
യോഗ്യനായി കാണുന്നില്ല. അങ്ങ്
സാരഥ്യമേറ്റ് എന്നെ അനുഗ്രഹിയ്ക്കണം.
ഭീഷ്മര് തികച്ചും നിര്വ്വികാരനായിരുന്നു.
എന്താണ് കുരുക്ഷേത്രത്തില് സംഭവിയ്ക്കാന്
പോകുന്നതെന്ന്
അദ്ദേഹം മുന്കൂട്ടി അറിഞ്ഞിരുന്നു.
"ദുര്യോധനാ! നിന്റെ അഭ്യര്ത്ഥന
സ്വീകരിയ്ക്കാന്‍ എനിയ്ക്കൊരു മടിയുമില്ല.
എന്റെ രണ്ടു വ്യവസ്ഥകള് നീ പാലിയ്ക്കുമെന്നു
എനിയ്ക്കുറപ്പു തരണം."
ഒന്ന് :-
നിന്നെ പ്പോലെ തന്നെ പാണ്ഡവരും എനിയ്ക്ക്
പ്രിയരാണ്. യുദ്ധത്തില്
ഞാനവരെ വധിയ്ക്കില്ല.
പക്ഷേ അവരുടെ കീഴിലുള്ള സൈന്യത്തെ ഞാന്
ശക്തമായി നേരിടും.
രണ്ട് :- ഞാന് സാരഥ്യം വഹിയ്ക്കുമ്പോള്
‍ രാധേയന് യുദ്ധരംഗത്ത് ഉണ്ടാകരുത്.
എന്റെ പതനശേഷം മാത്രമേ അദ്ദേഹം ആയുധമെടു
രണ്ടാമത്തെ വ്യവസ്ഥ
ദുര്യോധനനെ ഏറെ വൃണപ്പെടുത്തി.
എന്റെ രാധേയന്! എന്റെ ശക്തി!
അയാളെ ഒറ്റപ്പെടുത്താനാണ് പിതാമഹന്
പറയുന്നത്.
ഞാനിതെങ്ങനെ രാധേയന്റെ മുമ്പിലവതരിപ്പി
യ്ക്കും? യുദ്ധമാണ് രണ്ടിലൊന്ന്
ഉടനെ തീര്ച്ചപ്പെടുത്തണം.
സമയം പരിമിതമാണ്.
ദുര്യോധനന്റെ മനോവിഷമം മനസ്സിലാക്കിയ
രാധേയന് അദ്ദേഹത്തെ സമാധാനിപ്പിച്ചു.
"അങ്ങ് വിഷമിക്കേണ്ട.
അങ്ങയുടെ പിതാമഹന്റെ വ്യവസ്ഥ പാലിക്കാന്
ഞാന് തയ്യാറാണ്."
"എന്റെ മിത്രമേ.." ദുര്യോധനന്
രാധേയനെ പുണര്ന്നു.
ദുര്യോധനന്റെ ശബ്ദം എവിടെയെല്ലാമോ തടഞ്
എന്നാല്, ആശ്ലേഷം രണ്ടു
ശരീരം ഒന്നിയ്ക്കും പോലെ ദൃഡമായിരുന്നു.
കൗരവസൈന്യം യുദ്ധസന്നദ്ധരായ
ി കുരുക്ഷേത്രത്തിലേയ്ക്ക് നീങ്ങി.
അവരും ശിബിരങ്ങളും കിടങ്ങുകളും തീര്ത്തു
തുടങ്ങി.
രുഗ്മിണി സഹോദരനായ
രുഗ്മി ഒരക്ഷൗഹിണി സേനയുമായി യുധിഷ്ഠിര
പക്ഷത്തെത്തി. ഏറെ ധാര്ഷ്ട്യം കലര്ന്ന
അദ്ദേഹത്തിന്റെ
സംസാരം അര്ജ്ജുനനെ ചൊടിപ്പിച്ചു. കൃഷ്ണന്
ഏറെ നിയന്ത്രണം പാലിച്ചു.
മറ്റെല്ലാരെയും ഒഴിവാക്കി തനൊറ്റയ്ക്ക്
കൗരവസേനയെ നേരിടുമെന്ന രുഗ്മിയുടെ വീമ്പു
പറച്ചില് അര്ജ്ജുനന് ചെവിക്കൊണ്ടില്ല.
നിരാശനായ രുഗ്മി അതേ വ്യവസ്ഥയില്
ദുര്യോധനനെയും സമീപിച്ചു. രുഗ്മിയുടെ ഗര്വ്വ്
ദുര്യോധനനനും അസ്വീകാര്യമായി. ഒരു
പക്ഷത്തും ചേരാതെ രുഗ്മി പിന്വാങ്ങി. യുദ്ധ
സന്നാഹത്തിനിടയിലേയ്ക്ക് ബലരാമന്
സ്വതസിദ്ധമായ ഗാംഭീര്യത്തോടെ കടന്നുവന്നു.
യുധിഷ്ഠിരനും പാണ്ഡവാദികളും അദ്ദേഹത്തെ സ്വ
"നിങ്ങളെപ്പോലെ കൗരവന്മാരും എന്റെ ചാര്ച്
്. അതിനാല് ഞാന് കൃഷണനോട് യുദ്ധത്തില് നിന്ന്
ഒഴിവായി നില്ക്കാന് വളരെ ഉപദേശിച്ചു.
അയാളുടെ നിലപാട് വ്യത്യസ്ഥമായിരുന്നു. ഒരു
പക്ഷേ, അതായിരിയ്ക്കും ശരി,
അര്ജ്ജുനന്റെ ശ്വേതാശ്വങ്ങളുടെ കടിഞ്ഞാണ്
കൃഷ്ണന്റെ കയ്യില് സുരക്ഷിതമാണ്. നിങ്ങള്
ജയിയ്ക്കും, ധര്മ്മം പുനസ്ഥാപിയ്ക്കപ്പെടും."
അടുത്തു തന്നെ കൈകെട്ടി നിന്നിരുന്ന
തന്റെ ശിഷ്യന് ഭീമനെ അദ്ദേഹം നോക്കി,
"ഭീമാ! നീ ഗദായുദ്ധത്തില് സമര്ത്ഥനാണ്,
പക്ഷെ എന്റെ സുയോധനന്
എന്തുകൊണ്ടും നിന്നെക്കാള് മേലെയാണ്
അയാള്ക്ക് മെയ്യ് വഴക്കം വേണ്ട വിധമുണ്ട്.
അയാള് എനിയ്ക്ക് പ്രിയപ്പെട്ടവനാണ്.
എന്നാല് അയാളെക്കാള് ഞാന്
കൃഷ്ണനെ സ്നേഹിയ്ക്കുന്നു. അതിനാല്
യുദ്ധത്തില് നിന്ന് വിട്ടു നില്ക്കാന് ഞാന്
തീരുമാനിച്ചു. ഒരു തീര്ത്ഥാടനത്തെ പറ്റിയാണ്
എന്റെ ചിന്ത " മദ്യപാന തല്പരനായ ബലരാമന്
പലപ്പോഴും ആസ്വഭാവ
വൈചിത്ര്യം പ്രകടിപ്പിച്ചിരുന്നു.
ഇരു
സൈന്യങ്ങളും ഹിരണ്വതീ നദിക്കരയുടെ ഇരുപുറ
യി തമ്പടിച്ചു. ശകുനി പുത്രനായ ഉലൂകന് വഴി ഒരു
സന്ദേശം ദുര്യോധനന് പാണ്ഡവര്ക്കെത്തിച്ചു.
സന്ദേശത്തിലെ വരികള്
തീര്ച്ചയായും പാണ്ഡവരെ ചൊടിപ്പിയ്ക്കുമ
െന്നും അവര് ഒരു
പക്ഷെ തന്നെ ബന്ദിയാക്കുമെന്നും ഉലൂകന്
ഭയപ്പെട്ടു. സന്ദേശം കൈമാറി.
പാണ്ഡവരെയും കൃഷ്ണനെയും ഏറെ നിന്ദിയ്ക്കുന്
തും ചൊടിപ്പിയ്ക്കുന്നതുമായിരുന്നു
സന്ദേശത്തിലെ വരികള്.
"യുധിഷ്ഠിരാ! താങ്കള് സന്യാസ വേഷത്തില്
കഴിയേണ്ട ക്ഷത്രിയനാണ്.
പിന്നെന്തേ ഇപ്പോള് യുദ്ധത്തിന്
തയ്യാറെടുക്കുന്നു?
നിങ്ങളുടെ ദ്രൌപദിയെ ഞാനപമാനിച്ചെന്നു
നിങ്ങള് പറയുന്നു. എന്തുകൊണ്ട് അപ്പോള്
പ്രതികരിച്ചില്ല. ഇക്കണ്ട കാലമത്രയും ആ
അപമാനം നിങ്ങള്ക്ക് സഹിയ്ക്കാമെങ്കില്
ഇനിയും ആകാം. അങ്ങ് ധര്മ്മിഷ്ഠടനായ
ി വനം തോറും അലഞ്ഞു. വിരാട രാജ്യത്തില്
വേദശ്രേഷ്ഠനായി. ആ തൊഴിലാണ് താങ്കള്ക്ക്
ചേരുന്നത്. താങ്കളുടെ യുദ്ധ മുറ ഒന്ന്
കാണണമല്ലോ?
ഭീമാ! താങ്കള് എന്റെ അനിയനെ കൊന്ന്
രക്തം പാനം ചെയ്യുമെന്ന് പറഞ്ഞില്ലേ?
നോക്കാം യുദ്ധത്തിലാര് ജയിയ്ക്കുമെന്നു.
എന്റെ ഗുരു എന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട്
ഗദായുദ്ധത്തില് താങ്കളെക്കള്
എന്തുകൊണ്ടും ശ്രേഷ്ഠന് ഞാനാണന്നു..
അദ്ദേഹം പാഴ്വാക്ക് പറയില്ല. താങ്കള്
എന്റെ തുട തകര്ക്കുമെന്ന് ശപഥം ചെയ്തില്ലേ?
നോക്കാം ആര് ആരുടെ തുടയാണ്
തകര്ക്കുന്നതെന്ന്?
അര്ജ്ജുനാ! താങ്കള്
എന്റെ രാധേയനെ കൊല്ലുമെന്ന് വീമ്പിളക്കാന്
തുടങ്ങിയിട്ടു ഏറെക്കാലമായി.
വിരാടരാജ്യത്തില് താങ്കള്
സ്ത്രീകളെ ആട്ടവും പാട്ടും പഠിപ്പിച്ചെന്നോ,
സ്ത്രീ വേഷം കെട്ടി നടന്നന്നോ മറ്റോ ജനം പ
ജീവിയ്ക്കാന് ആ തൊഴില് പോരായിരുന്നോ?
ഭരിയ്ക്കാനറിയാവുന്ന എന്റെ കയ്യില്
നിങ്ങളുടെ രാജ്യം സുരക്ഷിതമല്ലേ?
പിന്നെ എന്തിനീ പാഴ് യുദ്ധം.
നകുല സഹദേവന്മാരെ!
ആരുടേയും മനം മയക്കുന്ന സുന്ദരക്കുട്ടന്
‍മാരല്ലേ അശ്വനി ദേവ പുത്രന്മാരായ നിങ്ങള്!
നിങ്ങള്ക്ക് വിരാട രാജ്യത്തിലെപ്പോലെ കുതിര
പന്തിയുടെ നായകത്വമോ,
ഗോസംരക്ഷണമോ തരാന് ഞാന് തയ്യാറാണ്.
അല്ല, എന്റെ അമ്മാവനെ കൊല്ലണമെങ്കില്
യുദ്ധം ചെയ്യൂ!
കൃഷ്ണാ! താങ്കള് ഇവിടെ വന്നു
ഏറെ ഇന്ദ്രജാലങ്ങള് കാട്ടി. അതു
കൊണ്ടൊന്നും ദുര്യോധനന് പേടിയ്ക്കില്ല.
ലോകം മുഴുവന് ഭസ്മ മാക്കുമെന്നു നിങ്ങള്
വിമ്പിളക്കിയില്ലേ? താങ്കളുടെ വശ്യത കണ്ടു
ഭ്രമിയ്ക്കാന് ഇത് വൃന്ദാവനമോ ചുറ്റുമുള്ളവര്
ഗോപസ്ത്രീകളാണെന്നോ ധരിയ്ക്കേണ്ട.
ഞങ്ങള് ആണത്വമുള്ളവരാണ് - ഞങ്ങളോട് ഒന്ന്
യുദ്ധം ചെയ്തു നോക്ക്.
ഈ പരിഹാസ സന്ദേശം കേട്ട് യുധിഷ്ഠിരന്
വേദനിച്ചു. അര്ജ്ജുനന് ഉലൂകനോട് പറഞ്ഞു,
അയാള് താങ്കളുടെ രാജാവ് വൃദ്ധനായ
ഭീഷ്മരെയാണ് സേനാനായകനാക്കിയ
ിരിയ്ക്കുന്നത്. മറ്റുള്ളവരുടെ ഔദാര്യത്തിന്റെ
തണലില് കഴിയാനെ താങ്കളുടെ രാജാവിന് കഴിയൂ.
വെറുതെ വീമ്പു പറയാതെ യുദ്ധത്തിന്
തയ്യാറാകാന് പറയൂ.
ഞങ്ങളുടെ കൃഷ്ണനെ അവഹേളിച്ചതിന് ഞങ്ങള്
പകരം വീട്ടിയിരിയ്ക്കും. കൃഷണന്റെ വാക്കുകള്
പാഴ് വാക്കുകളാവില്ല - ദുര്യോധനാ!
നിന്റെ അന്ത്യം കുറിയ്ക്കപ്പെട്ടു.
ഗാണ്ഡീവത്തിന്റ
െ ഞാണൊലി നിന്റെ ഉറക്കം കെടുത്തും. ഭീമന്
വായുപുത്രനാണ്. അദ്ദേഹം ആഞ്ഞടിയ്ക്കും.
ഞങ്ങളുടെ ശപഥം നിറവേറ്റാന്
ഞങ്ങളും പ്രതിജ്ഞാബദ്ധരാണ് - ഓര്ത്തോളു.
യുദ്ധം തുടങ്ങുന്നതിന്റെ തലേ രാത്രി,
ദുര്യോധനന് ഏറെ ശുഭാപ്തി വിശ്വാസമായിരുന്നു.
തന്റെ പിതാമഹന് ഒറ്റ ദിവസം കൊണ്ട്
പാണ്ഡവ സൈന്യത്തെ ഒതുക്കുമെന്നു ആമൂഡ
ചിത്തന് വിശ്വസിച്ചു. യുധിഷ്ഠിരന് ഒന്നുറങ്ങാന്
ഏറെ പണിപ്പെട്ടു.
കൃഷണനും പാണ്ഡവരും അദ്ദേഹത്തിന്റെ
മനസ്സിന് ധൈര്യം നല്കി. കൃഷ്ണന് പറഞ്ഞു.
"വധിയ്ക്കപ്പെടെണ്ടവര് വധിയ്ക്കപ്പെട്ട
െ തീരൂ! നീതിയും ധര്മ്മവും ലോകത്ത്
നടപ്പിലായേ തീരൂ. —

No comments:

Post a Comment