Thursday, 19 September 2013

മഹാഭാരതം ഭാഗം 18


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 4(തുടർച്ച)...
ഉത്തരയുടെയും അഭിമന്യുവിന്റെയും വിവാഹം
ഈ സമയം വിരാടരാജ്യം,
ത്രിഗരര്ത്തന്മാരെ കീഴടക്കി ഗോധനം വീണ്ടെടു
ആനന്ദ ലഹരിയിലായിരുന്നു. രാജാവിന്
കങ്കനെ എത്ര പ്രശംസിചിട്ടും മതി വന്നില്ല.
സന്തോഷ സൂചകമയി അവര് തമ്മില് ഒരു
ചൂത്കളി നടത്താന് രാജാവ് തീരുമാനിച്ചു.
ഫലം മറ്റൊരു ദുരന്തത്തില് കലാശിയ്ക്കുമെന്നു
മുന്കൂട്ടി അറിഞ്ഞ യുധിഷ്ഠിരന്
കളി ഒഴിവാക്കാന് ശ്രമിച്ചു. പക്ഷേ,
രാജാവിന്റെ നിര്ബ്ബന്ധം കൂടി വന്നു.
കളി തുടങ്ങി.
അപ്പോഴെയ്ക്കും ഉത്തരന്റെ സന്ദേശവുമായി ദൂ
വിരാടത്തിലെത്തി. പുത്രന്റെ വിജയത്തില്
സ്വയം മറന്ന രാജാവ് മകനെ പുകഴ്ത്താന്
തുടങ്ങി. കങ്കന് ശക്തമായി പ്രതികരിച്ചു.
"അങ്ങ്
വിചാരിയ്ക്കും പോലെ ആയിരിയ്ക്കില്ല
കാര്യങ്ങള് സംഭവിച്ചത്. ബ്രുഹന്നള ശക്തനായ
ഒരു യോദ്ധാവാണ്. അയാളായിരിയ്ക്കും ഒരു
പക്ഷെ യുദ്ധം ചെയ്തത്. എനിയ്ക്ക് യുധിഷ്ഠിര
സഭയില് വെച്ച് തന്നെ ബ്രുഹന്നളയുടെ കഴിവില്
നല്ല മതിപ്പുണ്ട്. അങ്ങയുടെ പുത്രന് വെറുമൊരു
പൈതലാണ്. അയാള്ക്ക് യുദ്ധതന്ത്രത്തില്
വേണ്ട
വിധം പരിജ്ഞാനം കിട്ടിയിട്ടില്ലെന്നാണ്
എനിയ്ക്ക് തോന്നുന്നത്.
തന്റെ പുത്രനെ താഴ്ത്തി,
ബ്രുഹന്നളയെ പൊക്കിപ്പറയുന്ന കങ്കനോട്
രാജാവിന് കടുത്ത നീരസവും കോപവും തോന്നി.
അദ്ദേഹം കളിച്ചു കൊണ്ടിരുന്ന പകിട കങ്കന്
നേരെ എറിഞ്ഞു. യുധിഷ്ഠിരന് തടുക്കാന്
നോക്കിയെങ്കിലും, പകിട
യുധിഷ്ഠിരന്റെ ശിരസ്സിനു താഴെ നെറ്റിയില്
ആഴത്തില് മുറിവുണ്ടാക്കി. രക്തം വാര്ന്നു
തുടങ്ങി. രക്തം ഭൂമിയില് വീഴാത്ത വിധം, വേദന
സഹിച്ചു കൊണ്ട്
അദ്ദേഹം സ്വയം കൈകൊണ്ടു
പൊത്തി പിടിയ്ക്കുന്നത്തിനിടയില്, കടന്നു
വന്ന സൈരന്ധ്രിയെ ദയനീയമായി നോക്കി.
ഉടന് സൈരന്ധ്രി ഒരു സ്വര്ണ്ണ
പാത്രത്തിലേയ്ക്ക് ആ
രക്തം വീഴ്ത്തിക്കൊണ്ട്, തന്റെ ഈറനണിഞ്ഞ
വസ്ത്രാഞ്ചലത്താല്
അദ്ദേഹത്തിന്റെ നെറ്റിയും,
പുരികവും മൃദുവായി തലോടി.
സൈരന്ധ്രിയുടെ ഈ പ്രവര്ത്തിയില് ജാള്യത
തോന്നിയ രാജാവ് തിരക്കി.
"സൈരന്ധ്രി നീ എന്തിന്
സ്വന്തം വസ്ത്രം കൊണ്ട്
ഇദ്ദേഹത്തിന്റെ മുറിവ് തടവുന്നത് ? നിറഞ്ഞ
കണ്ണുകള് രാജാവില് നിന്ന് മറച്ചു കൊണ്ട്
സൈരന്ധ്രി പറഞ്ഞു, ഈ
മഹാന്റെ വലിപ്പം അങ്ങയ്ക്കറിയില്ലെങ്കിലും
ഇദ്ദേഹത്തിന്റെ ഒരു തുള്ളി രക്തം ഈ ഭൂമിയില്
പതിച്ചാല് അടുത്ത ഒരു വര്ഷം ഈ രാജ്യത്ത് ഒരു
പുല് നാമ്പ് പോലും മുളയ്ക്കില്ല.
അനാവൃഷ്ടിയാകും ഫലം. ഇതിന്
കാരണക്കാരനായ അങ്ങ്
കൊല്ലപ്പെടാനിടവരും. ഞാന്
അങ്ങയുടെ രാജ്യത്തെയും അങ്ങയേയും ഒരു
കൊടും വിപത്തില് നിന്ന് രക്ഷപ്പെടുത്താന്
എന്നാല് കഴിയും വിധം ശ്രമിയ്ക്കുകയാണ്.
അത്രയ്ക്ക് ഞങ്ങള്ക്ക് അങ്ങയോടും ഈ
രാജ്യത്തോടും കൂറുണ്ട്.'
ഈ സമയം രാജകുമാരനും,
ബ്രുഹന്നളയും വാദ്യഘോഷങ്ങളുടെ അകമ്പടിയ
കവാടത്തിലെത്തി. ബ്രുഹന്നളയെ ഉടന്
കടത്തി വിടാതിരിയ്ക്കാന് യുധിഷ്ഠിരന് ഒരു ദൂതന്
മുഖാന്തരം ഏര്പ്പാടാക്കി. ഒരു വിപത്ത്
ഒഴിവാക്കാന് യുധിഷ്ഠിരന് അത്ര കണ്ടു
ശ്രമം നടത്തി. സ്വാത്വികരില് സ്വാത്വികനായ
ഇദ്ദേഹത്തെ നമുക്കും നമിയ്ക്കാം. രാജാവ്
തന്റെ പുത്രനെ ഏറെ അഭിനന്ദിച്ചപ്പോഴും ഉത്
പറയത്തയ്ക്ക് സന്തോഷം പ്രകടമായില്ല.
പൊങ്ങച്ചക്കാരനായ തന്റെ പുത്രനിതെന്തു
പറ്റി ? ഒരു പക്ഷേ കങ്കന്
പറഞ്ഞതായിരിയ്ക്കുമോ ശരി ? രാജാവ്
പുത്രനെ സംശയ ദൃഷ്ട്യാ നോക്കി. ഉത്തരന്
പറഞ്ഞു അച്ഛന് ക്ഷമിയ്ക്കണം ! ഞാന്
കൗരവ സൈന്യത്തെ ജയിച്ചത് ഒരു മഹാനായ
യോദ്ധാവിന്റെ സഹായത്താലാണ്." രാജാവിന്
ജിജ്ഞാസയായി. "ആരാണയാള് ?
അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിയ്ക്കുന്നത
വിരാടരാജകുമാരിയെ അദ്ദേഹത്തിന്
നല്കുന്നതിനും ഞാന് സന്നദ്ധനാണ്.
പൊടുന്നനെ കങ്കന്റെ മുറിവ്
ഉത്തരന്റെ ശ്രദ്ധയില് പെട്ടു." അച്ഛാ!
ആരാണീ സ്വാത്വികനെ മുറിപ്പെടുത്തിയത്?
ആരായാലും ഈ നിമിഷം അയാള് മാപ്പ്
പറഞ്ഞേ തീരു !' ഉത്തരന് കങ്കന്റെ പാദങ്ങളില്
നമസ്ക്കരിച്ചു.
രാജാവിനും കുറ്റബോധമുണ്ടായി. അദ്ദേഹം താന്
മൂലമുണ്ടായ ദുര്യോഗത്തിന് മാപ്പപ്പേക്ഷിച്ചു.
അപ്പോള് മാത്രം സഭാ മന്ദിരത്തില് കടന്നു
വന്ന ബ്രുഹന്നളയെ നോക്കി ഉത്തരന്
പറഞ്ഞു, "അച്ഛാ ! ബ്രുഹന്നളയാണ് കൗരവ
സൈന്യത്തെ തോല്പ്പിച്ചത്. ഞാന്
അദ്ദേഹത്തിന്റെ സാരഥി മാത്രമായിരുന്നു."
രാജാവ് ബ്രുഹന്നളയെ അഭിനന്ദിച്ചു.
ബ്രുഹന്നള അന്തപുരത്തിലേയ്ക്ക് കടന്നു
തന്റെ ശിഷ്യയ്ക്കായി കൊണ്ടുവന്ന പട്ടു
വസ്ത്രങ്ങളും ആഭരണങ്ങളും ഉത്തര്യ്ക്ക്
നല്കി. അര്ജജുനന്റെ മനസ്സ്
യുധിഷ്ഠിരന്റെ പ്രവര്ത്തിയില്
അകാരണമായി കുണ്ഠിതപ്പെട്ടു. എന്ത് കൊണ്ട്
ജ്യേഷ്ഠന് തന്റെ കഴിവില് പ്രശംസിച്ചില്ല.
സ്നേഹത്തോടെയുള്ള ആ നോട്ടം ഈ അര്ജജുനന്
ആയിരം അഭിനന്ദനങ്ങളെക്കാള്
വിലപ്പെട്ടതാണന്നറിയില്ലേ ?
മുഖം തിരിച്ചിരുന്നതല്ലാതെ തിരിഞ്ഞു
പോലും നോക്കിയില്ല. എന്തേ അദ്ദേഹത്തിന്
ഭാവം പകരാന് ? ഭീമനോട് അര്ജ്ജുനന്
ഇതേ പറ്റി കുണ്ഠിതപ്പെട്ടു.
കാരണം തിരക്കി അവര് രണ്ടു
പേരും കൂടി ജ്യേഷ്ഠനെ സമീപിയ്ക്കാന്
തീര്ച്ചപ്പെടുത്തി.
യുധിഷ്ഠിരന്
തന്റെ സഹോദരന്മാരെ ആശ്ലേഷിച്ചു.
അപ്പോഴാണ് നെറ്റിയിലെ മുറിവ്
അവരുടെ ശ്രദ്ധയില് പെട്ടത്. "രാജാവ്
കളിയ്ക്കിടെ തല്ക്കാല പ്രേരണയില് എറിഞ്ഞ
പകിട എന്റെ നെറ്റിയില് ആഴമേറിയ ഒരു
മുറിവുണ്ടാക്കി. സഭയില് പ്രവേശിച്ച ഉടന്
നീ അത് കാണരുതെന്നു ഞാനാഗ്രഹിച്ചു. ഒരു
പക്ഷെ അത് വിരാട രാജാവിന്റെ മരണത്തില്
കലാശിച്ചാലോ എന്ന് ഭയന്നു. അത്
കൊണ്ടാണ് മുഖം തിരിച്ചത്."
"എന്റെ ജ്യേഷ്ഠാ ! ഒരു പരിധിയ്ക്കപ്പുറം ക്ഷമ
കര്മ്മ വിമുഖതയാണ്. അങ്ങയെപ്പോലെ ഒരു
സാധുവിനെ മുറിപ്പെടുത്താന്
രാജാവിനെങ്ങനെ മനസ്സ് വന്നു ? ഞാന്
ഇപ്പോള് തന്നെ പകരം വീട്ടുന്നുണ്ട്."
അര്ജ്ജുനന്റെ മുഖം കോപത്താല് ചുവന്നു.
യുധിഷ്ഠിരന് അര്ജ്ജുനനെ കടന്നു പിടിച്ചു."
വിരാടന് ചെയ്തു തന്ന ഉപകാരങ്ങള്ക്ക് നമ്മള്
ഏറെ കടപ്പെട്ടവരാകണം. ആ നന്ദി ഏതു
ഘട്ടത്തിലും നമ്മള് പ്രകടിപ്പിയ്ക്കണം.
ഇപ്പോള് ക്ഷമിയ്ക്കുക ! കഠിനമായ ആപത്ത്
ഒഴിഞ്ഞു പോയല്ലോ എന്നോര്ത്ത്
സമാധാനിയ്ക്കുക. യുധിഷ്ഠിരന്
സഹോദരങ്ങളെ സ്വാന്ത്വനിപ്പിച്ചു.
അടുത്ത പ്രഭാതത്തില്, തങ്ങള് ആരാണന്നു
വിരാടനെ ബോദ്ധ്യപ്പെടുത്താന് അവര്
തീര്ച്ചയാക്കി. പിറ്റേന്ന് പ്രഭാതത്തില്
അവരെല്ലാം സുഗന്ധ ജലത്തില് കുളിച്ചു.
വിലകൂടിയ പട്ടുവസ്ത്രങ്ങള് അണിഞ്ഞു.
യുധിഷ്ഠിരന് വിരാട സിംഹാസനത്തില്
മിന്നും താരകം കണക്കെ നിലയുറപ്പിച്ചു.
അടുത്തുതന്നെ രോഹിണീ നക്ഷത്രപ്രഭയോടെ ദ്
ചുറ്റിനും മറ്റു സഹോദരന്മാരും. സഭയിലെത്തിയ
വിരാട രാജാവിന് കോപം പിടിച്ചു നിര്ത്താന്
കഴിഞ്ഞില്ല. "കങ്കാ ! നിങ്ങള്ക്ക് ഞാന്
മുന്തിയ
സ്ഥാനം നല്കിയെങ്കിലും രാജസിംഹാസനം പങ്കി
അനുവദിച്ചിട്ടില്ല." ഇതു കേട്ട് യുധിഷ്ഠിരന്
ചിരിച്ചു. അര്ജ്ജുനന് കോപിഷ്ഠനായി.
"ഇദ്ദേഹം ഇന്ദ്രന്റെ അര്ദ്ധസിംഹാസനത്തിനു
പോലും യോഗ്യനാണ്. മഹത്തുക്കളില് വെച്ച്
മഹാത്മാവാണ്. ലോകമുള്ള
കാലം വരെ ഇദ്ദേഹത്തിന്റെ യശസ്സ്
നിലനില്ക്കും. ഇദ്ദേഹം രാജര്ഷിയായ
യുധിഷ്ഠിരനാണ്. ഞങ്ങള്
അദ്ദേഹത്തിന്റെ സഹോദരങ്ങളും. ഈ
സ്ത്രീ രത്നം ഞങ്ങളുടെ രാജ്ഞിയായ
ദ്രൗപദിയാണ്."
വിരാടന് ഒരു നിമിഷത്തെ അത്ഭുതസ്തബ്ധതയ്ക്ക്
ശേഷം ഉരുവിട്ടു. "ഞാനാണിപ്പോള് ധന്യനായത്.
അങ്ങയുടെ കരുണയാല് ഈ വിരാട
രാജ്യം സമ്പല് സമൃദ്ധമായി.
എന്റെ അവിവേകം പൊറുക്കുക."
അങ്ങ് ഞങ്ങള്ക്ക് ചെയ്തു തന്ന ഉപകാരങ്ങള്ക്ക്
ഞങ്ങളും കടപ്പെട്ടവരാണ്. ചെറിയ
അനിഷ്ടങ്ങള്
ഉണ്ടായെങ്കിലും അങ്ങയുടെ ആതിഥ്യത്തില്
ഞങ്ങള് ഒരു
വര്ഷക്കാലം സന്തോഷമായി കഴിച്ചു കൂട്ടി.
തുടര്ന്ന് ഉത്തരന്റെ നിര്ദ്ദേശ പ്രകാരം, രാജാവ്
തന്റെ പുത്രി ഉത്തരയെ അര്ജ്ജുനന് നല്കാന്
ആഗ്രഹിച്ചു. ശിഷ്യ എനിയ്ക്ക്
പുത്രി സമാനയാണ്. ഞാന് എന്റെ മകന്
അഭിമന്യുവിനുവേണ്ടി ഇവളെ സ്വീകരിയ്ക്കുന്നു.
തുടര്ന്നും ഇവള് ഞങ്ങള്ക്ക്
പുത്രി ആയിരിയ്ക്കും അര്ജ്ജുനന് ചിരിച്ചു.
അജ്ഞാതവാസക്കാലം അങ്ങനെ സുഖകരമായി പ
പാണ്ഡവന്മാര് വിരാട രാജ്യത്തോട് ചേര്ന്നുള്ള
' ഉപപ്ലാവ്യ ' ത്തില് തങ്ങി. കൃഷണനും,
ദ്രുപദനും ആണ് അവരെ ആദ്യം സന്ദര്ശിച്ചത്.
തുടര്ന്ന് അവരുടെ ശുഭകാംക്ഷികളും.
ബാലരാമാനോടൊപ്പം സുഭദ്രയും അഭിമന്യുവും
തയ്യാറെടുപ്പുകളായി. യുധിഷ്ഠിരനും,
പാണ്ഡവരും കണ്ണീരണിഞ്ഞ
മുഖത്തോടെ തങ്ങളുടെ എല്ലാമെല്ലാമായ
പ്രഭുവിന്റെ കാല്ക്കല് വീണു. യുധിഷ്ഠിരന്
പറഞ്ഞു. "പ്രഭോ ! അങ്ങയുടെ അനുഗ്രഹം ഒന്നു
കൊണ്ടു മാത്രമാണ് ഞങ്ങള്ക്ക് ഈ
അജ്ഞാതവാസക്കാലം ഒരു
പ്രശ്നവും കൂടാതെ പൂര്ത്തിയാക്കാന് കഴിഞ്ഞത്.
ഹേ ! കൃഷ്ണാ ! അങ്ങ് ഞങ്ങളുടെ നാഥനും,
ദൈവവുമാണ്. ഇനി എല്ലാം ഞാന്
അങ്ങയുടെ പാദാരവിന്ദങ്ങളില്
അര്പ്പിയുക്കുന്നു. അങ്ങ്
നിര്ദ്ദേശിയ്ക്കുന്നതെന്തും ചെയ്യാന് ഞങ്ങള്
തയ്യാറാണ്." കൃഷ്ണന്റെ കണ്ണുകള്
വികാരത്തള്ളലില് സജലങ്ങളായി.
അദ്ദേഹം യുധിഷ്ഠിരനെ ആശ്വസിപ്പിച്ചു.
നിറകണ്ണുകളോടെ തന്നെ നോക്കി നിന്ന
ദ്രൗപദിയോടായി കൃഷ്ണന് പറഞ്ഞു. "ദ്രൗപദി !
ഇനി നീ കരയരുത് ! ഞാന് നിനക്ക് തന്ന
വാക്കുപാലിയ്ക്കാന് ഞാന് തയ്യാറെടുത്തു
കഴിഞ്ഞു. നിനക്ക് അര്ഹതപ്പെട്ട
അംഗീകാരം ഈ കൃഷ്ണന് നേടി തന്നിരിയ്ക്കും."
കൃഷ്ണന്
ഏറെ ആര്ദ്രതയോടെ ദ്രൗപദിയുടെ കവിളില്
തലോടി.
അടുത്ത ശുഭ മുഹൂര്ത്തത്തില്
ഉത്തരയുടെയും അഭിമന്യുവിന്റെയും വിവാഹം ആ
(തുടരും)

No comments:

Post a Comment