പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. മഹാഭാരതം ------പാര്ട്ട് 1 ദ്രൌപദി സ്വയംവരം... അപമാനപ്പെട്ട കർണ പൌരുഷം... (തുടർച്ച) ഇടയ്ക്കൊരു ദിവസം ആ ബ്രാഹ്മണ ഭവനത്തില് അതിഥിയായെത്തിയ ഒരു സഞ്ചാരി ബ്രാഹ്മണനില് നിന്ന് ദ്രൌപതിയുടെ വിവാഹ വാര്ത്ത അറിഞ്ഞ പാണ്ഡവര് ഉത്സുകരായി. മക്കളില്ലാതിരുന്ന ദ്രുപദന്, ജയന്, ഉപജയന് എന്ന സന്യാസി ശ്രേഷ്ഠന്മാരുടെ നിര്ദ്ദേശ പ്രകാരം ഒരു യാഗം നടത്തി. ആ യാഗാഗ്നിയില് നിന്ന് ദ്രുപദന് മൂന്ന് സന്താനങ്ങളുണ്ടായി. ധൃഷ്ടദ്യുമ്നന്, ദ്രൌപദി, ശിഖണ്ഡി ഇവരായിരുന്നു സന്താനങ്ങള്. കൃഷ്ണ വര്ണ്ണമായിരുന്ന കൃഷ്ണ ( ദ്രൌപദി ) യുടെ സൗന്ദര്യം ക്ഷത്രിയ നാശ കാരണമാകുമെന്ന് ഋഷി പ്രോക്ത് മുണ്ടായി കൂട്ടത്തില് ഈ കുട്ടി ദൈവത്തിന് ഏറെ ഹിതാനുകാരിയായിരിയ്ക്കുമെന്നു മുനിമാര് പ്രവചിച്ചു. അടുത്ത ദിവസം പാണ്ഡവര് ബ്രാഹ്മണ ഭവനത്തോടു വിട പറഞ്ഞു. വഴിയില് വെച്ച് അവര് വ്യാസനെ കണ്ടു. അദ്ദേഹം അവര്ക്ക് യാത്രാ മംഗളം നേര്ന്നു. പാണ്ഡവര് ഗംഗാ തീരത്തെത്തി. സമയം അര്ദ്ധരാത്രി ആയിരുന്നതിനാല്, നദിയിലിറങ്ങിയ അവരെ അവിടെ ക്രീസിച്ചിരുന്ന "അംഗാര വര്ണ്ണന് " എന്ന ഗന്ധര്വ്വന് തടഞ്ഞു. ഗംഗാ നദി , ആ സമയം അയാളുടെ അധീനതയിലാണന്ന വാദം അര്ജുനനെ ചൊടിപ്പിച്ചു. വാക്കേറ്റം, ഏറ്റുമുട്ടലിലായി. ' ആഗേനയാസത്രം ' അഭിമന്ത്രിച്ചു. അര്ജുനന്, അംഗാരവര്ണ്ണ നെന്ന പേരിലറിയപ്പെട്ടിരുന്ന ചിത്രരഥന്റെ രഥം പൊടിപെടുത്തി . ഗന്ധര്വ്വന് സന്ധി ചെയ്യാന് നിര്ബന്ധിതനായി. അദ്ദേഹം പറഞ്ഞു ഈ ഭംഗിയുള്ള രഥമുണ്ടായിരുന്നതിലാണ് ഞാന് ചിത്രരഥനായി അറിയപ്പെട്ടിരുന്നത്. ഇനി മുതല് ഞാന് ഭഗ്ഥ രഥനാണ് . ആഗേനയാസ്ത്രത്തി ന്റെ അഭിമന്ത്രണം അര്ജുനനില് നിന്ന് വശമാക്കിയ ചിത്രരഥന്. അര്ജുനന് ത്രിലോക ചക്ഷുസ്സും , പൈദാഹങ്ങളില്ലാത്ത കുതിരയും ദാനം ചെയ്തു. കുതിരകളെ തിരിച്ചേല്പിച്ചു കൊണ്ടു അര്ജുനന് പറഞ്ഞു. ഞാന് ആവശ്യപ്പെടുമ്പോള് നിങ്ങള് ഈ കുതിരകളെ എനിയ്ക്ക് തന്നാല് മതി.' പാണ്ഡവരുടെ യാത്രോദ്ദേശമറിഞ്ഞ ചിത്രരഥന് , ധൗമ്യന് ' എന്ന ഗുരുവിനെ ഉപദേശകനായി കൂടെ കുട്ടുന്നതിന്റ െ ഔചിത്യം നിര്ദ്ദേശിച്ച. പാണ്ഡവര് ധൗമ്യനെ ഗുരുവായി സ്വീകരിച്ചു. ദ്രുപദന്റെ രാജ്യമായ കാമ്പില്യത്തിലെത്തിയ പാണ്ഡവരും കുന്തിയും ഒരു ബ്രാഹ്മണ ഭവനത്തില് അഭയം തേടി. ദ്രുപദ കൊട്ടാരത്തില് ദ്രൌപതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. 'കിന്ധുര' എന്ന വില്ലും, ഇരുമ്പു കൊണ്ടുള്ള അസ്ത്രവും മണ്ഡപത്തിന്റെ ഒരു ഭാഗത്തായി വെച്ചിരുന്നു. മത്സ്യാകൃതി'യില ് കറങ്ങുന്ന ഒരു പഞ്ജരം മറ്റൊരു ഭാഗത്ത് ഉയര്ത്തപ്പെട്ടിരുന്നു. വില്ല് കുഴിയെക്കുല്ച്ചു. അഞ്ചു അമ്പു കൊണ്ടു കറങ്ങുന്ന മത്സ്യത്തിനെ ലകഷ്യ ഭേദനം ചെയ്യുന്ന കുമാരന് ദ്രൌപതിയെ വിവാഹം ചെയ്തു കൊടുക്കുമെന്ന് 'വിളംബരം ' പുറപ്പെടുവിച്ചു. ദ്രൌപദിയെ ' മണ്ഡപ 'ത്തില് ഉപവിഷ്ടയാക്കുന് നതോടു കൂടി മഹാഭാരതമെന്ന ശോകാന്ത നാടകത്തിന്റെ തിരശ്ശീല ഉയര്ന്നു. കാമ്പില്യത്തിലെ ദ്രുപദ രാജധാനിയില്, സ്വയം വര ദിവസം ശ്രേഷ്ഠന്മാരായ അനേകം രാജാക്കന്മാരെത്തി. ഇവരില് പ്രധാനികള് -- ദുര്യോധനന്, കര്ണ്ണന്, ശല്യര്, ജയദ്രഥന്, ചേദിനരേശന് ശിശുപാലന്. ക്ഷണിയ്ക്ക്പ്പെട്ട അതിഥികളായി ശ്രീ കൃഷ്ണനും, ബലരാമനും രാജ സദസ്സിലെത്തിയപ്പോള്, അവിടം അസാധാരണമായ ഒരു പ്രഭാവലയത്തിലകപ്പെട്ടത് പോലെയായി. കൃഷ്ണന്റെ പുഞ്ചിരി ഏവരുടേയും മനം കുളിര്പ്പി . എല്ലാവരുടേയും കണ്ണുകള് മണ്ഡപത്തിലിരിയ് ക്കുന്ന ദ്രൌപദി എന്ന കറുത്ത മുത്തില് പതിഞ്ഞു. (ദ്വാപരയുഗത്തില് , സുന്ദരികള്ക്കെ ല്ലാം കൃഷ്ണ വര്ണ്ണ മായിരുന്നു �ശ്രീകൃഷ്ണന്റെ പ്രണയിനി രാധ, കുന്തി, ഇതാ ഇപ്പോള് ദ്രൌപദിയും ). 'കിന്ധുര എന്ന വില്ല് കുഴിയെ കുലച്ചു ലകഷ്യ ഭേദനം നടത്തുന്നതില് പലരും പരാജയപ്പെട്ടു. കര്ണ്ണന്റെ സാഹസികത ലകഷ്യ ഭേദനത്തിലെത്തുമെന്ന് ഏവരും വിചാരിച്ചു. ഒരു നേരിയ മുടി നാരിഴയില് കര്ണ്ണന് പരാജയം ഏറ്റുവാങ്ങി.സ്വയവരത്തില് ഭാഗഭാക്കാകാന് വന്ന കര്ണ്ണനോട് , അനിതരസാധാരണ ഗര്വ്വോടെ " ഒരു സൂതപുത്രനെ വേള്ക്കാന് എനിക്ക് താല്പര്യമില്ലെന്ന്" പറഞ്ഞു ദ്രൌപദിയുടെ വക അപമാനം. സദസ്സിന്റെ പിന് നിരയിലിരുന്ന രൂപ ഗുണമുള്ള ബ്രാഹ്മണ യുവാക്കളില് ഒരാള് സധൈര്യം മുന്നോട്ടു വന്നു. നിശ്പ്രയാസം ലകഷ്യ ഭേദനം നടത്തിയ അദ്ദേഹം, ദ്രൌപദിയെ പാണിഗ്രഹണം ചെയ്യാനുള്ള യോഗ്യത നേടി. ദ്രൌപദി അര്ഹതപ്പെട്ട കൈകളില് എത്തിച്ചേര്ന്നതില് ഏറെ സന്തോഷിച്ചത് കൃഷ്ണനായിരുന്നു --- മാധവന്റെ മായാവിലാസം. പാണ്ഡവര്, ദ്രൌപദിയുമായി അവര് താമസിച്ചിരുന്ന ബ്രാഹ്മണ ഗൃഹത്തിലെത്തി. അപ്പോള് മനസ്സില് തോന്നിയ ഒരു കുസ്രുതിയോടെ യുധിഷ്ഠിരന് അകത്തിരുന്ന കുന്തിയോടു വിളിച്ചറിയിച്ചു. ' അമ്മേ ! ഞങ്ങള് ഭിക്ഷ കൊണ്ടു വന്നിട്ടുണ്ട് " പതിവുള്ള അവരുടെ വെളിപ്പെടുത്തലില്, പുതുമ തോന്നാതിരുന്ന കുന്തി അകത്ത് നിന്ന് വിളിച്ചറിയിച്ചു, " മക്കളെ ! നിങ്ങള് തുല്യമായി പങ്കിട്ടെടുത്തോള് "! ദ്രൌപദി എന്ന വിശിഷ്ടമായ ഈ ഭിക്ഷ " എങ്ങനെ തുല്യമായി പകുക്കാനാകും . ഇത് നീതിയ്ക്ക് നിരക്കുന്നതാണോ ? അമ്മ ഒന്നും ആലോചിക്കാതെ -----" പാണ്ഡവര് കണ്ണില് കണ്ണില് നോക്കി. ഇതിനിടയില് പുറത്ത് വന്ന കുന്തി തന്റെ വാക്കുകളിലെ വിഡ്ഢിത്വത്തില് പകച്ചു. എങ്കിലും പറഞ്ഞ വാക്ക് തിരിച്ചെടുക്കാനാവില്ല. ഈ "സുനുഷ" പാണ്ഡവരുടെ പൊതു സ്വത്താണ്. നീതി ശാസ്ത്രത്തില് ഈ അനുബന്ധം എവിടെയെങ്കിലും ശ്രദ്ധിയ്ക്കപ്പ െടാതെ കിടപ്പുണ്ടാകും. ഇല്ലങ്കില് ഒരിക്കല് പോലും താനിങ്ങനെ പറയാനിടവരില്ലായ ിരുന്നു." കുന്തി മക്കളേയും തന്റെ സുനുഷയേയും ആശ്വസിപ് അകത്തേയ്ക്ക് കൂട്ടി. വാര്ത്ത, ധൃഷ്ടദ്യുമ്നന്റെ ചാരന്മാര് മുഖേന പാഞ്ചാല രാജ്യത്തെത്തി. ദ്രുപദന് ദു:ഖിതനായി. തന്റെ പ്രിയപ്പെട്ട മകള് ഒരു അഭിസാരിക എന്ന നിലയിലേയ്ക്ക് താഴുന്നത് ആ പിതാവിന് സഹിയ്ക്കാന് കഴിഞ്ഞില്ല. ആ സമയം അവിടെ എത്തിയ വ്യാസ മഹര്ഷിയ്ക്ക് മുന്നില് ദ്രുപദന് പ്രശ്നം അവതരിപ്പിച്ചു. ദ്രൌപതിയുടെ പുര്വ്വ ജന്മ വരലബ്ധി, തിരശ്ശീലയ്ക്ക് പിന്നിലെന്നോണം കാണാന് കഴിഞ്ഞ മുനി രാജാവിനെ സമാധാനിപ്പിച്ചു. 'അങ്ങയുടെ പുത്രി അഞ്ചു ശ്രേഷ്ഠന്മാരായ പുരുഷന്മാരുടെ പത്നി ആകണമെന്ന് ദൈവ ഹിതമാണ്. ഇതൊരു നിയോഗമായി കുറിയ്ക്കപ്പെട്ടിരിക്കുന്നു. എങ്കില് മാത്രമേ ദ്രൌപദിയുടെ ജന്മോദ്ദേശം നിറവേറു .. വ്യാസ മഹര്ഷിയുടെ വാക്കുകള് ദ്രുപദന് സ്വീകാര്യമായി , അദ്ദേഹം സ്നേഹത്തോടെ തന്റെ പുത്രിയേ പാണ് ' കന്യാദാനം ' നടത്തി. ദ്രുപദ രാജകുമാരിയെ പാണിഗ്രഹണം ചെയ്ത് ബ്രാഹ്മണ കുമാരന്, അര്ജുനനാണന്ന വാര്ത്ത ശ്രവിച്ച ദുര്യോധനന് നിരാശനും, ഇളിഭ്യനുമായി. അഗ്നിയ്ക്ക് പോലും കരിയ്ക്കാനാവാത്ത ഈ പാണ്ഡവര് തന്റെ നേരേ ഖഡ്ഗവു മോങ്ങി അടുക്കുന്നതായി അദ്ദേഹം സ്വപ്നം ക ജീവിച്ചിരിക്കുന്ന പാണ്ഡു പുത്രന്മാരെയും, കുന്തിയേയും തരിച്ചു ഹസ്തിനപുരത്തിലേയ്ക്ക് ക്ഷണിയ്ക്കാന്, ധൃതരാഷ്ട്രര് കാണിച്ച വ്യഗ്രത ഭീഷ്മരേയും, വിദുരരേയും അത്ഭുതപ്പെടുത്തി . മനപ്പൂര്വ്വം നീക്കുന്ന കരുക്കള് പാളിപ്പോയാല് ഏതു തരത്തിലും തിരിച്ചെടുക്കാനുള്ള ധൃതരാഷ്ട്രരുടെ കഴിവ് ഒന്നു വേറെ തന്നെ. അന്ധതയ്ക്കപ്പുറം വളര്ന്ന കുടിലത. പാണ്ഡവരും , വധുവും കുന്തിയോടൊപ്പം ഹസ്തിനപുരത്തിലെ ത്തി. ദ്രൌപതിയുടെ മൃദു മേനി തലോടിയ ഗാന്ധാരിയുടെ മനസ്സ് അകാരണമായി മന്ത്രിച്ചു നിന്റെ മകന്റെ അന്തകയെയാണ് നീ തൊട്ടു തലോടുന്നത് ". ന്യായപുര്വ്വം യുധിഷ്ഠിരന് തിരിച്ചു നല്കേണ്ട രാജ്യം വിട്ടുകൊടുക്കാന് ധൃതരാഷ്ട്രര് തയ്യാറായില്ല. പകരം രാജ്യം രണ്ടായി പകുത്ത് 'ഖാണ്ഡവപ്രസ്ഥം " പാണ്ഡവര്ക്ക് ഏറെ കരുണയോടെ നീക്കി വെച്ചു. സമാധാന കാംക്ഷിയായിരുന്ന യുധിഷ്ഠിരന് വല്യച്ഛന്റെ ദക്ഷിണ' ഇരു കൈയും നീട്ടി സ്വീകരിച്ചു. ക്ഷത്രിയ ശരീരത്തില് സന്യാസിയുടെ മനസ്സുള്ള യുധിഷ്ഠിരന് അതോടെ "അജതാ ശത്രു " എന്ന പേരിനുടമയായി. (തുടരും)..
No comments:
Post a Comment