Wednesday, 11 September 2013

മഹാഭാരതം ഭാഗം 10


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം ------പാര്ട്ട് 2(തുടർച്ച)t
കൗരവ,പാണ്ഡവ
ചൂതുകളിയും ശപഥങ്ങളും..ദ്രൌപതി വസ്ത്രാക്ഷേ
അപമാനപ്പെട്ട സ്ത്രീത്വം :
ഘോരശപഥങ്ങളുടെ വര്ഷം...
ധൃതരാഷ്ട്ര നിര്ദ്ദേശത്താല്, ജയന്തത്തില്
വിശാലമായ ഒരു സഭ നിര്മ്മിയ്ക്കാനുള്ള
ഏര്പ്പാടായി. പൂര്ത്തീകരണ ശേഷം,
പാണ്ഡവരെ ക്ഷണിയ്ക്കുമ്പോഴുള്ള
തന്ത്രവും അണിയറയില് മെനഞ്ഞു തുടങ്ങി.
വിവര മറിഞ്ഞ വിദുരര് ഈ ദ്രോഹ ബുദ്ധിയില്
നിന്ന് പിന്മാറണമെന്ന് രാജാവിനെ പലവുരു
ഉപദ്ദേശിച്ചു. പുത്ര സ്നേഹത്താല് മത്തനായ
രാജാവ് സ്വയം അഞ്ജത നടിച്ചു.
സഭയുടെ പൂര്ത്തീകരണം കഴിഞ്ഞപ്പോള്,
പാണ്ഡവരെ ഹസ്തിനപുരത്തിലേയ്ക്ക്
ക്ഷണിയ്ക്കാനുള്ള ദൌത്യവും രാജാവ്
വിദുരരെ ഏല്പിച്ചു.
മനസ്സില്ലാമനസ്സോടെ ഇന്ദ്രപ്രസ്ഥ
ത്തിലെത്തിയ വിദുരര് ജയന്ത സഭയില്
സംഭവിയ്ക്കാന് പോകുന്ന
ആപത്തുകളെക്കുറിച്ച് യുധിഷ്ഠിരനു
മുന്നറിയിപ്പ് നല്കി. സമയം അത്ര മേല്
മോശമായതിനാല് യുധിഷ്ഠിരന്
വിദുരോപദേശത്തിന്റെ പൊരുള് വേണ്ട
വണ്ണം പിടികിട്ടിയില്ല. മുഹൂര്ത്ത
ദിവസം തന്നെ പാണ്ഡവര്
കുടുംബസമ്മേതം ഹസ്തിനപുരിയിലെത്തി സഭയുടെ
ശേഷം വലിയച്ഛന്റെ സ്നേഹ നിര്ബന്ധത്തിന്
വഴങ്ങി അവര് കുറച്ചു
ദിവസം ഹസ്തിനപുരത്തില്
തങ്ങി. ചൂതു
കളി യുധിഷ്ഠിരന്റെ ബലഹീനതയായിരുന്നു.
ദുര്യോധനന്
അദ്ദേഹത്തെ സ്നേഹത്തോടെ കളിയ്ക്കാന്
ക്ഷണിച്ചു. ഒപ്പം കുശാഗ്രബുദ്ധിയായ
ശകുനിയും. കളി ഒന്നല്ല,
പലവട്ടം ആവര്ത്തിച്ചു.
ഓരോ പ്രാവശ്യവും യുധിഷ്ഠിരന്
ദയനീയമായി പരാജയപ്പെട്ടു.
എന്നിട്ടും പിന്തിരിയാനാവാത്ത വിധം ഒരു
ലഹരി പോലെ ഹാലിളകി യുധിഷ്ഠിരന്
കളി തുടര്ന്നു.
പരാജയത്തോടെ തന്റെ അധീനതയിലുള്ള
ഓരോ വസ്തുക്കളും ഒന്നൊന്നായി രാജാവ്
പണയപ്പെടുത്തി. ഒടുവില്
സ്വയം പണയപണ്ടമായ രാജാവ്, അവസാന
നിമിഷത്തില്
ദ്രൌപദിയേയും പണയപ്പെടുത്തിക്കളിച്ചു.
ദയനീയമായി തോല്വി ഏറ്റു വാങ്ങി.
ക്രൂരതയുടെ പര്യായമായി മാറിയ ദുര്യോധനന്,
കൊട്ടാരത്തിന്റെ അകത്തളത്തിലിരുന്ന
ദൗപദിയെ സഭാ മദ്ധ്യത്തിലേക്ക് പിടിച്ചു
കൊണ്ടു വരാന് ദുശ്ശാസനനെ നിയോഗിച്ചു.
അവിടേയും ദുര്യോധനന് ഒരു കളവു
പ്രയോഗിച്ചു. സഭയിലേയ്ക്ക് വരുവാന്
യുധിഷ്ഠിരനാണ് നിര്ദ്ദേശിയ്ക്കുന്നതെന്ന്
അറിയിച്ചു. അവിടെ നടന്ന ദാരുണമായ
സംഭവങ്ങള് കേട്ടറിഞ്ഞ, ദ്രൗപദിയുടെ കണ്ണില്
നിന്ന് കണ്ണീര് അണപൊട്ടിയൊഴുകി. പണയ
പണ്ടമായി എല്ലാം നഷ്ടപ്പെട്ട
തന്റെ ഭര്ത്താക്കന്മാരെ ഓരോരുത്തരെയായി ദ
സ്വയം തല
കുനിച്ചതല്ലാതെ ആരും ഒന്നും ഉരിയാടിയില്ല.
മന:ശക്തിയുടെ പാരമ്യതയിലെത്തിയ
ദ്രൗപദി സ്ത്രീയ്ക്ക് അര്ഹമായ
നീതിയെ സഭയില് ചോദ്യം ചെയ്തു.
ആര്ക്കും ദുര്യോധനനനെതിരെ പ്രതികരിയ്ക്കാ
നാവുയര്ന്നില്ല. അടിമ എന്ന
ദുര്യോധനന്റെയും കര്ണ്ണന്റെയും മുറവിളികള്
കേട്ട് ചെവി പൊത്തി ദ്രൗപദി സഭയില്
നീതിയ്ക്കു വേണ്ടി കേണു. ധര്മ്മിഷ്ഠനായ
ഭീഷ്മരുടെ പാദത്തില് വീണു. പിതാമഹാ! അങ്ങ്
പറയൂ!! ഞാനൊരടിമയാണോ? പണയപ്പെട്ട
രാജാവിന് എന്നെ പണയപ്പെടുത്താന്
അവകാശമുണ്ടോ? അങ്ങയുടെ വാക്കുകള്
എനിയ്ക്ക് വിലപ്പെട്ടതാണ്!
ദ്രൗപദിയെ നോക്കി നിറകണ്ണുകളോടെ ഭീഷ്മര്
ദയനീയമായി പ്രതികരിച്ചു. എന്റെ കുട്ടി!
നീതി ശാസ്ത്രത്തിന്റെ വശങ്ങള്
ഏറെ സങ്കീര്ണ്ണമാണ്. സ്വയം പണയപ്പെട്ട
ഒരാള്ക്ക് മറ്റൊരാളെ പണയപ്പെടുത്താന്
അവകാശമില്ല. എങ്കിലും ദ്രൗപദി!
പവിത്രമായ ബന്ധത്തിലൂടെ യുധിഷ്ഠിരന്
നിന്റെ ഭര്ത്താവാണ്. ഒരു ഭര്ത്താവിന്
ഭാര്യയുടെ മേലുള്ള അവകാശം ഒരു
നീതി ശാസ്ത്രത്തിനും നിഷേധിയ്ക്കാനാവില്ല.
നിന്നെ രക്ഷിയ്ക്കാന് ഞാന്
നിസ്സഹായനാണ്.
ഭീഷ്മര് തന്റെ കണ്ണുകള് തുടച്ചു.
സഭാതലത്തില്
ദ്രൗപദിയുടെ രോഷം ആളിക്കത്തി. ഇവിടെ,
വിഖ്യാതമായ ഈ രാജസഭയില്
സന്നിഹിതരായിരിയ്ക്കുന്ന
എല്ലാവര്ക്കും പകല്
പോലെ നിഷേധിയ്ക്കാനാവാത്ത ഒരു
സത്യം ഞാന് പറയുന്നു. എന്റെ ഭര്ത്താവ്
ഒരിക്കലും ഈ ചൂതു കളി ആഗ്രഹിച്ചതല്ല.
അദ്ദേഹത്തെ പ്രീണിപ്പിച്ച്
കളിക്കളത്തിലേയ്ക്ക് ആനയിച്ചതിന്
പിന്നില്
ശകുനിയുടെ കപട ബുദ്ധിയാണ്. ദുര്യോധനാ!
നിന്നോട് ഒന്ന് ഞാന് ചോദിയ്ക്കട്ടെ,
നിങ്ങള്ക്ക് ജയിയ്ക്കാന്
വേണ്ടി മാത്രം കളിച്ച ഈ കളിയില്
എന്റെ ഭര്ത്താവ് ബലിയാടല്ലേ? ധാര്മ്മികത
നിറഞ്ഞെന്ന് ഉത്ഘോഷിയ്ക്കുന്ന ഈ
സഭയില്
സത്യത്തിന് ഒരു വിലയുമില്ലേ?
സ്ത്രീത്വത്തെ മാനിയ്ക്കാത്ത ഈ
സഭയുടെ നീതിയില് എനിയ്ക്ക് വിശ്വാസമില്ല.
രാജാവേ! അങ്ങ് അന്ധത നടിയ്ക്കുന്ന
അന്ധനാണ്. കളി ശരിയായ രീതിയിലല്ല
നടക്കുന്നതെന്നറിഞ്ഞപ്പോള്, ചെറിയച്ചന്
ഈ കളി നിറുത്തി വെയ്ക്കാന്
വേണ്ടി അങ്ങയെ എത്ര ഉപദേശിച്ചു.
അപ്പോഴെല്ലാം അങ്ങ് ക്രൂരമായ
അവഗണനയോടെ ആരാണ് ജയിച്ചത്?
ജയം എന്റെ പുത്രന് തന്നയോ? എന്നുറപ്പ്
വരുത്തുകയായിരുന്നു. മക്കള്ക്ക് നല്ലതു
ചൊല്ലി കൊടുക്കേണ്ട അങ്ങ് ഇപ്പോള്
മക്കള്
പറയുന്നത് നടപ്പാക്കുന്നു.
ദ്രൗപദിയുടെ ചോദ്യശരങ്ങള്ക്കു മുന്നില്
സഭാവാസികള് ലജ്ജിതരായങ്കിലും, കര്ണ്ണന്
പൊട്ടിചിരിച്ചു. ദ്രൗപദി ! ഒരു പുരുഷന് ഒരു
സ്ത്രീയെ വേള്ക്കുന്നതാണ് കുലധര്മ്മം.
എന്നാല്
ഭവതി ഏതു കുലധര്മ്മമാണ് ആചാരിക്കുന്നത്?
ഒരേ സമയം അഞ്ചു പുരുഷന്മാരുടെ ഉറക്കറ
പങ്കിടുന്ന ഭവതിയ്ക്ക്
ധര്മ്മത്തെ പറ്റിയും നീതിയെ പറ്റിയും പ്രസംഗി
അവകാശമില്ല. ഈ രാജകീയ വേഷങ്ങള്
അണീയാന് പോലും പണയ പണ്ടമായ ഇവള്
യോഗ്യയല്ല. ദുശ്ശാസനാ ! ഇവളുടെ രാജകീയ
വസ്ത്രങ്ങള് അഴിച്ചു മാറ്റി, അടിമയ്ക്ക്
യോജ്യമായ വസ്ത്രങ്ങള് നല്കു!
രാധേയന്റെ പ്രസ്താവന കേട്ടു
ദുര്യോധനനും അനുചരന്മാരും പൊട്ടിച്ചിരിച്ചു.
ദുശ്ശാസനന് ദ്രൗപദിയുടെ ഉടുവസ്ത്രത്തില്
കൈ വെച്ചു. നിസ്സഹയായി അവള്
സഭാതലത്തില്നിന്ന്
തൊഴുകയ്യോടെ ആശ്രിത
വത്സലാനായ
ശ്രീ കൃഷ്ണനെ ഉറക്കെ വിളിച്ചു.
കണ്ണീര് അണപൊട്ടിയൊഴുകി.
അത്യദ്ഭുതം സഭയില് ആ നിമിഷം സംഭവിച്ചു.
വസ്ത്രങ്ങള് അഴിച്ചഴിച്ചു ദുശ്ശാസനന്
തളര്ന്നവശനായി വീണു.
രാധേയനും ദുര്യോധനനും കാര്യമറിയാതെ അന്ത
ഭീമന് കൈകള് കൂട്ടി തിരുമ്മി. ജ്വലിക്കുന്ന
കോപത്തോടെ അദ്ദേഹം സഹദേവനെ വിളിച്ചു,
സഹദേവാ! നീ അഗ്നി എന്റെ കയ്യില് തരൂ !
പകിടയുരുട്ടി,
സ്ത്രീയുടെ മാനം പകിടയാക്കിയ
എന്റെ ജ്യേഷ്ഠന്റെ കയ്യ് എനിയ്ക്ക്
കത്തിയ്ക്കണം. ദുശ്ശാസനനാ!
ദ്രൗപദി നിസ്സഹായയല്ല! അവളോട്
അനീതി കാണിച്ച നിന്നെ ഞാന് വധിച്ചു
നിന്റെ രക്തം പാനം ചെയ്യും! എനിയ്ക്കതിന്
കഴിഞ്ഞില്ലെങ്കില് എന്റെ പൂര്വ്വികര്
ഉപവിഷ്ഠരാകുന്ന സ്വര്ലോകം ഈ ഭീമന്
കാണില്ല! സത്യം !! അര്ജ്ജുനന്,
ഭീമനെ സമാധാനിപ്പിച്ചു . ജ്യേഷ്ഠാ !
ശാന്തനാകൂ! നമ്മുടെ സഹോദരന് ഭീരുവല്ല,
അദ്ദേഹം സ്വയം ഉരുകി തീരുന്നത് എനിയ്ക്ക്
കാണാം. അങ്ങ്
അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്.
നമ്മള് അഞ്ചു പ്രാണങ്ങളുള്ള ഒരു ശരീരമാണ്.

നിലയ്ക്ക് ഒന്നൊന്നിനെ പഴിയ്ക്കുന്നത്
പാപമാണ്. ധൃതരാഷ്ട്ര പുത്രനായ
വികര്ണ്ണന്,
സഭയില് നടന്ന
അനീതിക്കെതിരെ പൊരുതിയെങ്കിലും രാധേയനും,
ദുര്യോധനനുമുള്പ്പെട്ട കൗരവ സഭ
അയാളുടെ വാക്കുകള് ചെവിക്കൊണ്ടില്ല.
രാധേയന് അനിയന്ത്രിതമായ
ലഹരിയിലായിരുന്നു. ദുശ്ശാസനന് !
ദ്രൗപദിയെ അവളുടെ ഭര്ത്താക്കന്മാര് അടിമ
ആക്കിയ സ്ഥിതിയ്ക്ക് ഇവള് ഇപ്പോള്
യുവരാജാവായ ദുര്യോധനനന്റെ പൂര്ണ്ണ
അധീനതയിലാണ്. രാജാവിന് വേണമെങ്കില്
ഇവളുമായി രമിയ്ക്കുന്നതില് തെറ്റില്ല.
എതിര്ക്കാന് ഒരടിമയ്ക്ക് അവകാശമില്ല.
ഭീമന്, സ്വയം പല്ലു ഞെരിച്ചു കൊണ്ടു
കത്തുന്ന
കണ്ണുകളോടെ ദുര്യോധനനെ നോക്കി. ആ
സമയം ദുര്യോധനന് തന്റെ ഉടു
വസ്ത്രം വകഞ്ഞു മാറ്റി, നഗ്നമായ
തന്റെ ഇടത്തെ തുട
ദ്രൗപദി കാണ്കെ കൈകൊണ്ട്
സ്വയം തട്ടിക്കാണിച്ചു.
ഭീമന്റെ രോഷം കത്തിക്കാളി.
അദ്ദേഹം ഉറക്കെ ഗര്ജ്ജിച്ചു.
ദ്രൗപദിയുടെ നേരെ കാട്ടിയ
നിന്റെ ഇടത്തെ തുട
ഞാന് ഗദ കൊണ്ട് ഇടിച്ചു പൊട്ടിയ്ക്കും.
നിസ്സഹായനായി നീ പോര്ക്കളത്തില്
പിടഞ്ഞു
മരിയ്ക്കും. വായു പുത്രനായ ഈ ഭീമന്റെ ശക്തി നിനക്കറിയില്ല ദുര്യോധനാ !
ആ നിമിഷം ദുര്യോധനന്റെ ഉള്ളു പിടഞ്ഞു.
രാധേയനെ നോക്കി അര്ജ്ജുനന് പ്രതിഞ്ജ
ചെയ്തു. ദ്രൗപദിയുടെ മാനത്തിനു വിലയിട്ട
നിന്നെ പോര്ക്കളത്തില് ഈ അര്ജ്ജുനന്
വധിച്ചിരിയ്ക്കും. ഹിമവാന് ഒരു
പക്ഷെ സ്ഥാനത്ത് നിന്ന് ചലിച്ചേയ്ക്കാം,
സൂര്യനും കാല പ്രവാഹത്തില്
മാറ്റമുണ്ടായേക്കാം. എന്നാല് അര്ജ്ജുന
ശപഥം നടപ്പിലാകുക തന്നെ ചെയ്യും !
ഇതിനെല്ലാം കാരണക്കാരനായ ശകുനിയെ,
സഹദേവനായ ഈ മാദ്രി പുത്രന് യുദ്ധത്തില്
വധിച്ചിരിയ്ക്കും ! ശകുനി പുത്രനായ
ഉലുകനെ താനും വധിയ്ക്കുമെന്ന്
നകുലനും ശപഥം ചെയ്തു.
ഇടിമുഴക്കം പോലെയുള്ള പ്രതിഞ്ജകള് കേട്ട്
രാജസഭ ഞെട്ടി തരിച്ചു. ധൃതരാഷ്ട്രര്
തന്റെ മകന്റെ ദാരുണമായ
അന്ത്യം മനസ്സില്
കണ്ടു. അദ്ദേഹം ഭീതി കൊണ്ടു വിറച്ചു.
ദ്രൗപദിയെ സ്വാന്ത്വനിപ്പിയ്ക്കുക
മാത്രമേ പ്രശ്നത്തിന് പോംവഴി ഉള്ളു എന്ന്
രാജാവിന് ബോദ്ധ്യമായി.
അദ്ദേഹം സ്നേഹം വഴിഞ്ഞൊഴുകുന്ന
സ്വരത്തില് ദ്രൗപദിയെ വിളിച്ചു. മോളെ !
നീ ഇങ്ങു വരൂ! അഹങ്കാരം കൊണ്ട്
സ്വയം മറന്ന
എന്റെ മക്കളുടെ ധിക്കാരം നീ പൊറുക്കണം.
അരുതാത്തത് സംഭവിച്ചു പോയി.
നീ അടിമയല്ല.
എന്റെ പാണ്ഡുവിന്റെ മക്കളുടെ ഭാര്യയാണ്.
നീ എന്തു
വേണമെങ്കിലും ആവശ്യപ്പെടട്ടോളൂ ,
ഈ വലിയച്ഛന് നിനയ്ക്ക് തന്നിരിയ്ക്കും. !
ദ്രൗപദി തന്റെ ഭര്ത്താക്കന്മാരെ അടിമത്വത്തി
നിന്ന് നിരുപാധികം മോചിപ്പിച്ചു.
ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് തരിച്ചു
പോകാനുള്ള
അനുമതി രാജാവിനോടപേക്ഷിച്ചു.
ധൃതരാഷ്ട്രര്
ദ്രൗപദിയുടെ അപേക്ഷ നടപ്പിലാക്കി,
ഭീതി അത്രമാത്രം ആ വൃദ്ധ
മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. രാധേയന്,
പാണ്ഡവരെ പുച്ചിച്ചു.
ഇതില്പരം നാണക്കേടുണ്ടോ ? ഒരു
സ്ത്രീയാല്
മാനാഭിമാനം വീണ്ടെടുത്ത ഈ പാണ്ഡവര്
പുരുഷ
കുലത്തിനു തന്നെ കളങ്കമാണ്.
അച്ഛന്റെ പ്രവര്ത്തി ദുര്യോധനനെ ചൊടിപ്പ
അയാള്
പിതാവിന്റെ നേരേ തട്ടിക്കയറി കയ്യില് വന്ന
ഭാഗ്യം അച്ഛന് ഒരു
ഭീരുവിനെ പ്പോലെ തട്ടിക്കളഞ്ഞു.
എനിയ്ക്ക്
പാണ്ഡവരുടെ രാജ്യവും ധനവും കൂടിയേ തീരു !
ഒരിക്കല് കൂടി അച്ഛന് പാണ്ഡവരെ ചൂതു
കളിയ്ക്കാനായി ക്ഷണിയ്ക്കണം. ഇത്തവണ
തോറ്റാല് അവര് പന്ത്രണ്ടു വര്ഷം വന
വാസവും ഒരു വര്ഷം അഞ്ജാത
വാസവും നടത്തണമെന്നുള്ള നിര്ദ്ദേശമാണ്
വെയ്ക്കുക. സമര്ത്ഥരെങ്കില് അവര്ക്ക്
കളി ജയിയ്ക്കാം. വാക്ക് പാലിയ്ക്കാന്
ഞങ്ങളും തയ്യാറാണ്.
ദുര്യോധനന്റെ വാക്കുകള് കേട്ടിരുന്ന
ഗാന്ധാരി, അസഹനീയമായ
കോപത്തോടെ പുലമ്പി നീ ജനിച്ചപ്പോള്
തന്നെ, വിദുരര് പറഞ്ഞ വാക്കുകള്
കേള്ക്കാതിരുന്നത്
ഏറെ തെറ്റായിപ്പോയ ഞാന് കരുതുന്നു. അന്ന്, ആ
നീതിഞ്ജന്റെ വാക്കുകള് കേട്ടിരുന്നെങ്കില്
ഹസ്തിനപുരം ഒരു വലിയ ആപത്തില് നിന്ന്
രക്ഷ
പെട്ടേനെ ! എന്തു ചെയ്യാം,
നീ രാജാവിന്റെ ബലഹീനതയായി.
അതിമോഹം കൊണ്ട് വീര്പ്പു മുട്ടിയ്ക്കുന്ന
പുത്രന്റെ താളത്തിനൊത്തു തുള്ളുന്ന ഒരു
സാധു!
ദുര്യോധനന് കോപത്തോടെ മുറി വിട്ടിറങ്ങി.
മകന് നിരാശനായപ്പോള് രാജാവിന്
വിഷമമായി.
അദ്ദേഹം യുധിഷ്ഠിരനെ വീണ്ടും ക്ഷണിയ്ക്കാനാ
സ്വന്തം നിയതി എപ്പോഴോ കുറിയ്ക്കപ്പെട്ടി
അതിനെ മറി കടയ്ക്കാന് ആര്ക്കും ആവില്ല.
ധര്മ്മജ്ഞനായ യുധിഷ്ഠിരന് നിശ്ചയിച്ചു.
വീണ്ടും ഹസ്തിനപുരത്തിലെത്തിയ പാണ്ഡവര്
വീണ്ടും അതേ ചൂതു
കളിയിലൂടെ തോല്വി ഏറ്റുവാങ്ങി.
പന്ത്രണ്ടു
വര്ഷത്തെ വനവാസവും ഒരു
വര്ഷത്തെ അഞ്ജാത
വാസവും ശിക്ഷയായി ഏറ്റുവാങ്ങി, സഭ
വിട്ടിറങ്ങി. വനത്തിലേയ്ക്ക് പുറപ്പെട്ട
അവര്ക്ക്
പിന്നാലെ അവരെ സ്നേഹിച്ചിരുന്ന
ഏറെപ്പേരും പിന്തുടര്ന്നു,
അയോദ്ധ്യയിലെ രാമനെ അനുസ്മരിപ്പിക്കുന്ന
രീതിയില്.
ധൃതരാഷ്ട്രര്, വിദുരര്ക്ക് ആളയച്ചു.
ആഗതനായ
വിദുരരോട് വനത്തിലേയ്ക്ക്
പുറപ്പെടുന്നതിന്
മുന്പുള്ള പാണ്ഡവരുടെ അവസ്ഥ
അദ്ദേഹം ചോദിച്ചറിഞ്ഞു.
രാജാവേ! ധര്മ്മിഷ്ഠനായ യുധിഷ്ഠിരന്
അറിഞ്ഞിരുന്നു. തന്റെ കണ്ണുകള് കൊണ്ടു
ക്രോധത്തോടെ ഒന്ന് നോക്കിയാല് ഈ
ഹസ്തിനപുരം ഭസ്മ മാകുമെന്ന് !
അദ്ദേഹം സ്വയം എരിഞ്ഞതല്ലാതെ ഒന്നും നശി
ഇഷ്ടപ്പെട്ടില്ല. മുഖം തിരിച്ചാണ് ആ
സ്വാത്വികന് നടന്നു മറഞ്ഞത്.
എല്ലാം പൊടിച്ചമര്ത്തുന്ന
ക്രോധത്തോടെ ഭീമന് കൈകള്
കൂട്ടി തിരുമ്മിയിരുന്നു.
പാഞ്ചാലിയുടെ മുടി ചുരുള്
അഴിഞ്ഞു തന്നെ കിടന്നിരുന്നു. ശരങ്ങള്
വ്യര്ത്ഥമായി തൊടുത്തു കൊണ്ടുള്ള
അര്ജ്ജുനന്റെ യാത്ര ആരിലും വേദന
ഉണര്ത്തുന്ന മട്ടായിരുന്നു. സഹദേവന്
തന്റെ മുഖം കരികൊണ്ട്
വികൃതമാക്കിയിരുന്നു.
ഏറെ സുന്ദരനായ നകുലന്റെ മുഖം ചേറും,
ഭസ്മവും കൊണ്ടു പൊതിഞ്ഞിരുന്നു.
പതിമൂന്നു
വര്ഷങ്ങള്ക്ക് ശേഷം അങ്ങയുടെ പുത്ര
ഭാര്യമാര്ക്കും ദ്രൗപദിയുടെ അവസ്ഥ
ഉണ്ടാകുമെന്ന് ഞാന് ശങ്കിയ്ക്കുന്നു. അന്ന്
അവരോടൊപ്പം അനുഗമിയ്ക്കാന് മൃതരായ
അങ്ങയുടെ പുത്രന്മാര്ക്കാവില്ലല്ലോ എന്നോ
ഞാന് ദുഖിയ്ക്കുന്നു.
മുറിവിട്ടിറങ്ങിയ, വിദുരര്ക്ക്
പിന്നാലെ നാരദ
മഹര്ഷി രാജാവിനെക്കാണാനെത്തി. പതിമൂന്ന്
വര്ഷത്തിന് ശേഷമുള്ള കൗരവ
കുലത്തിന്റെ ഉന്മൂല നാശം,
ധര്മ്മത്തിന്റെ ഉല്ലംഘനത്തിലൂടെ രാജാവ്
ഇരന്നു വാങ്ങിയെന്ന് പ്രവചിച്ചു.
രാജാവ് സ്വയം പിറുപിറുത്തു
തടയാമായിരുന്നു !
എനിയ്ക്ക് കഴിഞ്ഞില്ല.
പുത്രസ്നേഹം എന്റെ ബലഹീനത
യായി പോയി !! കഷ്ടം!
ലജ്ജയില്ലാതെ  പുലമ്പുന്നു!! ഗാന്ധാരി പല്ലു
ഞെരിച്ചു.

No comments:

Post a Comment