പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 5(തുടർച്ച)...
ഉദ്യോഗപര്വ്വം ( വിദുരോപദേശം ----
ശ്രീകൃഷണ ദൂത് )
ആഗതനായ വിദുരരോട് എനിയ്ക്കുറങ്ങാന
് പോലും കഴിയുന്നില്ലെന്ന
സത്യം രാജാവറിയിച്ചു.
ദയനീയമായി തന്റെ സഹോദരനെ നോക്കിക്ക
വിദുരര് പറഞ്ഞു. " പ്രഭോ ! ലോകത്തില് അഞ്ചു
തരക്കാര്ക്കാണ് ഉറക്കം വരാത്തത്.
ഒന്ന് :- ചോരന് ഉറക്കം കുറവായിരിയ്ക്കും.
കളവു മുതലിനെ കുറിച്ചുള്ള ചിന്ത
അയാളുടെ ഉറക്കം കെടുത്തും.
രണ്ടു :- കയ്യിലുള്ള ധനം നഷ്ടപ്പെട്ട
വ്യക്തിയ്ക്ക് ഉറങ്ങാന് കഴിയില്ല,
അല്ലെങ്കില് നഷടപ്പെടുമെന്ന
ഭയം ഉറക്കം കെടുത്തുന്നു.
മൂന്നു:- പാരജിതനായവനും, പ്രബലനാല്
മര്ദ്ദിയ്ക്കപ്പെട്ടവനും കിടന്നാല്
ഉറക്കം വരില്ല.
നാല്:- പര ദാരത്തെ കാമിയ്ക്കുന്നവന്.
അഞ്ച് :- അതിതൃഷ്ണതയും, അത്യാര്ത്തിയും
ഒരുവന്റെ ഉറക്കം കെടുത്തുന്നു.
അങ്ങ് ഈ അഞ്ചാമത്തെ കുട്ടത്തില്
പെട്ടയാളണെന്ന് ഞാന് സംശയിയ്ക്കുന്നു. വിദുര
ഭാഷ്യം ശരിയാണെന്ന് ബോദ്ധ്യമായ രാജാവ്
ഉടന് പ്രതികരിച്ചില്ല. സത്യം തുറന്നു
സമ്മതിയ്ക്കാനും മടിച്ചു.
ധൃതരാഷ്ട്രര് :- വിദുരാ !
എനിയ്ക്കെങ്ങനെ ഉറങ്ങാന് പറ്റുമെന്നു പറയൂ !
വിദുരര് - പ്രഭോ !
ഏറെ വര്ഷങ്ങളായി അങ്ങയുടെ ഉറക്കം നഷ്ടപ്പ
്ക്കുന്നു. പാണ്ഡുവിന്റെ മരണ
ശേഷം നിരാലംബരായ ആ കുട്ടികള്
ഹസ്തിനപുരത്തില്‍ വന്നതുമുതല് തുടങ്ങിയതാണ്
അങ്ങയുടെ ഉറക്കമില്ലായ്മ.
പാണ്ഡുവിന്റെ മൂത്ത പുത്രന് യുധിഷ്ഠിരന്
അങ്ങയുടെ ദുര്യോധനനേക്കാള് മുന്പ്
ഹസ്തിനപുരം കയ്യാളുമെന്ന
ഭയം അങ്ങയുടെ ഉറക്കം കെടുത്തി. 'ഞാന്'
'എന്റേത്' എന്ന ചിന്ത അങ്ങില് നിന്ന്
മറ്റെല്ലാ മമതാ ബന്ധങ്ങളെയും അകറ്റി.
എന്റെ ഉപദേശമൊന്നും അങ്ങ്
ചെവിക്കൊള്ളില്ലെന്നു
പലപ്പോഴും എനിയ്ക്ക് വ്യക്തമായിട്ടുണ്ട്.
വീണ്ടും ഞാനാവര്ത്തിയ്ക്കുന്നു. ജ്യേഷ്ഠ !
പാണ്ഡവരുടെ രാജ്യം അവര്ക്ക് മടക്കി നല്കു.
മനസ്സിനെ കെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഈ
കുറ്റബോധത്തില് നിന്ന് അങ്ങേയ്ക്ക്
മുക്തി നേടാം. ഒരു
ശിശുവിനെപ്പോലെ അങ്ങേയ്ക്കുറങ്ങ
ുവാനും സാധിയ്ക്കും. ബുദ്ധിയുള്ള അങ്ങ് ഒരു
വിഡ്ഢിയെ പ്പോലെ പെരുമാറുന്നതില്
എനിയ്ക്ക് വേദനയും ലജ്ജയുമുണ്ട്.
ധൃതരാഷ്ട്രര് :- എന്റെ സഹോദരാ !
വിഡ്ഢിയെയും ബുദ്ധിമാനെയും എങ്ങനെ വേര്തിര
യാനാകും?
വിദുരര് :- ബുദ്ധിമാന് ജീവിതത്തില്
ഉന്നതാദര്ശങ്ങള് പുലര്ത്തും. ആത്മജ്ഞാനം,
കായക്ലേശം, ആത്മ നിയന്ത്രണം, ധര്മ്മത്തില്
സ്ഥിരത ഇവ ബുദ്ധിമാന്റെ മുതല്ക്കൂട്ടാണ്.
അയാള് അതിയായ കോപമോ അതിരുകവിഞ്ഞ
സന്തോഷമോ കപട വിനയമോ പ്രദര്ശിപ്പിയ
്ക്കില്ല. അയാള് അന്യര്ക്ക് ശ്രേയസ്ക്കരമായ
പ്രവര്ത്തികളെ ചെയ്യൂ. അയാളുടെ മനസ്സ് ഒരു
സരിത്തൂ പോലെ സ്വച്ഛമായിരിയ്ക്കും.
എന്നാല്, വിഡ്ഢിയായ മനുഷ്യന്
വേദാദ്ധ്യായതം ഉണ്ടായിരിയ്ക്കില്ല.
ഒന്നിനെ പറ്റിയും ആഴത്തില് ചിന്തിയ്ക്കാത്ത
അഹങ്കാരിയായ മനുഷ്യന്
സ്വന്തം കര്യസാദ്ധ്യത്തിനു വേണ്ടി ഏതു നീച
മാര്ഗ്ഗവും സ്വീകരിയ്ക്കാന്
മടി കാണിയ്ക്കില്ല. തന്നെക്കാള്
ശക്തരായവരോട് അയാള് അസൂയാലുവായിരിയ്
ക്കും. ജ്യേഷ്ഠ ! പാപത്തിന്റെ വിചിത്രമായ
ലക്ഷണം ഞാനങ്ങയോടു പറയാം. ഒരാള്
പാപം ചെയ്യുന്നതിന്റെ ഫലം ഏറെപ്പേര്
അനുഭവിയ്ക്കുന്നു. ഫലം അനുഭവിച്ചവര്
പാപത്തില് നിന്ന് വിമുക്തി നേടുന്നു.
ഒരു ബുദ്ധിമാനായ രാജാവ്
ഒന്നിന്റെ സഹായം കൊണ്ട്
രണ്ടിനെ തിരിച്ചറിയണം. നാലുകൊണ്ട്
മൂന്നിനെ നിയന്ത്രിയ്ക്കണം. അഞ്ചിനെ അയാള്
ജയിയ്ക്കണം. ആറിനെ അറിയണം.
ഏഴിനെ വര്ജ്ജിച്ചു സുഖിക്കണം. അവ
ഏതെല്ലാമെന്നു ഞാനങ്ങയെ ബോദ്ധ്യപ്പെടുത്
താം.
ഒന്ന് :- ബുദ്ധി, രണ്ട് :-
തെറ്റും ശരിയും തിരിച്ചറിയണം. മൂന്ന് എന്നത്
മിത്രമോ, അപരിചിതനോ ശത്രുവോ ആകാം,
നാല് :- ദാനം, അനുരജ്ഞനം, അകല്ച്ച, നിഷ്ടുരത
അല്ലെങ്കില് ദുസ്സഹത കൊണ്ട്
മുന്നിനെ നിയന്ത്രണത്തിലാക്കുക., അഞ്ച് :-
പഞ്ചേന്ദ്രിയങ്ങളെ ജയിയ്ക്കണം, ആറു :-
സഖ്യം, യുദ്ധം, ഏഴ് :- ചൂത്, നായാട്ട്,
പരുഷവാക്ക്, മദ്യപാനം, ശിക്ഷാകാഠിന്യം,
ധനനാശം ഇവ ഒഴിവാക്കിയാല്
സുഖം താനേ വരും.
വിഷവും, ആയുധവും ഒരാളെ കൊല്ലുകയുള്ളൂ.
എന്നാല് ദുരുപദേശം രാജാവിനെയും,
രാജ്യത്തെയും നശിപ്പിയ്ക്കും, ഏറ്റവും വലിയ
ഗുണം ധര്മ്മ നിഷ്ഠയാണ്. ക്ഷമയാണ് പരമമായ
ശാന്തി.
പരോപകാരം പരമോന്നത സുഖം നല്കുന്നു.
പരമമായ തൃപ്തിയാണ് സജ്ഞാനം.
ഒരു വ്യക്തിയ്ക്ക് രണ്ടു കാര്യങ്ങള് ചെയ്ത്
മഹാനായിത്തീരാം. ഒന്ന് പരുഷവാക്ക്
പറയാതിരിയ്ക്കുക. രണ്ടു ദുഷ്ടന്മാരെ ഒഴിച്ചു
നിറുത്തുക.
മൂന്നു കുറ്റങ്ങള് ഘോരമായി പരിഗണിയ്ക്കുന്നു.
ഒന്ന് :- അന്യന്റെ മുതല് അപഹരിയ്ക്കല്.
രണ്ടു :-പരദാര സുഖം അഥവാ പ്രാപ്തി,
ബഘാത്സംഗം.
മൂന്നു :- മിത്രങ്ങളോടുള്ള വാഗ്ദാന ലംഘനം.
ആത്മനാശത്തിനിടയാക്കുന്ന കാര്യങ്ങള് :-
കാമം, ക്രോധം, ലോഭം.
ഒരു രാജാവ് മൂന്നു കൂട്ടര്ക്ക് രക്ഷകനായിരിയ്ക്
കണം. ഒന്ന് :- അനുയായി, രണ്ട് :- അഭയാര്ത്ഥി,
മുന്ന് :- സഹവാസി.
നാലുപേരെ വര്ജ്ജിയ്ക്കനം :- അല്പ ബുദ്ധികള്,
കാര്യം നീട്ടിക്കൊണ്ടുപോകുന്നവര്,
അലസന്മാര്, സ്തുതിപാടകര്.
അഞ്ചു പേരെ പൂജിയ്ക്കണം :- മാതാവ്, പിതാവ്,
അഗ്നി, ആചാര്യന്, ആത്മാവ്.
മഹാനാകാനിച്ചിയ്ക്കുന്ന രാജാവ് ആറു
ദോഷങ്ങള് ഒഴിവാക്കണം. നിദ്ര, മയക്കം,
ഭയം, ദ്വേഷം, ആലസ്യം, മന്ദത, ഉന്നതിയ്ക്ക്
ആറു കാര്യങ്ങള് കരണീയമാകുന്നു.
സത്യം, ഭൂതാനുകമ്പ, സ്ഥിരോത്സാഹം,
ഔദാര്യം, ക്ഷമാശീലം, സഹിഷ്ണത.
രാജാവിനെ കീര്ത്തിമാനാക്കുന്ന ഏഴു ഗുണങ്ങള്
ഞാനങ്ങയോടു പറയാം. ഒന്ന് :- വിജ്ഞാനം,
രണ്ട് :- ഉന്നതകുല ജനനം, മൂന്ന് :-
ആത്മനിയന്ത്രണം,
നാലു :- അറിവ്, പൗരുഷം, അഞ്ച് :-
സല്പാത്രദാനം ആറു :- മിതഭാഷണം, ഏഴ് :-
കൃതജ്ഞത.
വിദുരര് തുടര്ന്നു, മനുഷ്യദേഹം ഒമ്പത്
വാതിലുകള്, മൂന്ന് തൂണുകള്, അഞ്ച് സാക്ഷകള് ഇവ
അടങ്ങിയ ഗേഹമാണ്. ഈ
വീടിന്റെ ക്ഷേത്രജ്ഞ്നാണ് ആത്മാവ് (ഗൃഹനാഥന്)
.
ഒന്പതു വാതിലുകള് :- രണ്ടു കണ്ണുകള്, രണ്ടു
ചെവികള്, നാസാദ്വാരങ്ങള്, ഗുഹ്യം, ഗുദം, പായു.
അഞ്ചു സാക്ഷികള് :- പഞ്ചപ്രാണങ്ങള്,
പ്രാണന്, അപാനന്, ഉദാനന്, വ്യാനന്, സമാനന്.
മൂന്ന് തുണുകള് :- കാമം, ക്രോധം, മോഹം
താഴെ പറയുന്ന പത്തുപേര്ക്ക്
ധര്മ്മം എന്തെന്നറിയില്ല. ഒന്ന് :-
ലഹരി പിടിച്ചവന്, രണ്ട് :-
പിച്ചും പേയും പുലമ്പുന്നവന്, മൂന്ന് :- അലസന്,
നാല് :- ക്ഷീണിതന്, അഞ്ച് :- കുപിതന്, ആറ് :-
പട്ടിണിക്കാരന്, ഏഴ് :- നിരുത്സാഹി, എട്ടു :-
അത്യാഗ്രഹി, ഒന്പത് :- ഭീതന്, പത്ത് :-
വിഷയാസക്തന്.
ആപത്തില്
ദു:ഖിയ്ക്കാതെ ഇന്ദ്രിയങ്ങളെ അടക്കി,
ദുഃഖത്തെ ക്ഷമയോടെ സഹിച്ചു
ജീവിയ്ക്കുന്നവന് ഉത്തമനാകുന്നു.
അഭിവൃദ്ധി ആഗ്രഹിയ്ക്കുന്ന രാജാവ്
അര്ഹതപ്പെട്ടതേ എടുക്കാവൂ. പുഷ്പങ്ങള് കേടു
വരുത്താതെ തേനീച്ച തേനെടുക്കുന്ന
പോലെ രാജാവ് പ്രജകളെ മുറിപ്പെടുത്താത
െ നികുതി പിരിയ്ക്കുക. ഒരുവന്
പുഷ്പം പറിച്ചെടുക്കാം,
സുഗന്ധം ആസ്വദിയ്ക്കാം ചെടിയെ വേരോടെ പി
ത് ഹീനമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നു
ഊര്ന്നു വീണ നെന്മണി പെറുക്കി എടുക്കുന്ന
പട്ടിണിക്കാരനെ പ്പോലെ ബുദ്ധിമാനായ
മനുഷ്യന് സത്സ്വഭാവം, സത് വചനം,
സല്പ്രവൃത്തി എന്നിവ
എവിടെ നിന്നും ഉള്ക്കൊള്ളണം.
ധര്മ്മം സത്യത്തില് നിലനില്ക്കുന്നു പഠിപ്പ്
പ്രയോഗത്തിലും സൗന്ദര്യം ശരീര
ശൗചത്തിലും ശ്രേഷ്ഠമായ വംശ
പാരമ്പര്യം സത്സ്വഭാവത്തിലു
ം നിലനില്ക്കുന്നു. വംശ പാരമ്പര്യത്തിനപ
്പുറം അന്യന്റെ ധനം, സൗന്ദര്യം, സുഖം,
ഭാഗ്യം ഇവയില് അസൂയാലു അല്ലെങ്കില്
മാത്രമേ അവന് മഹാനാകൂ.
ധനമദം മദ്യത്തെയ്ക്കാള് നിന്ദ്യമാണ്. ഒരു
വൃദ്ധിയ്ക്ക് ഒരു ക്ഷയം ഉണ്ടായാല്
മാത്രമേ മനുഷ്യനില് സല്ബുദ്ധി ഉണ്ടാകു.
ഇന്ദ്രിയ വശഗതനായ മനുഷ്യന് വെളുത്ത
പക്ഷത്തിലെ ചന്ദ്രനെപ്പോലെ ആപത്ത്
വര്ദ്ധിച്ചു വരും.
സ്വാത്മാവിനെ നിയന്ത്രിയ്ക്കാന്
കഴിയാത്തവന് ഉപദേശകരെ നിയന്ത്രിയ്ക്കരുത്.
ശത്രുവിനെ നിയന്ത്രിയ്ക്കും മുന്പ്
ഉപദേശകന്മാരെ രാജാവ് നിയന്ത്രിയ്ക്കണം.
ക്ഷമയാല് അനുഗ്രഹീതനും, വിവേക
പൂര്വ്വം പ്രവര്ത്തിയ്ക്കുന്നവനും,
കുറ്റക്കാരെ ശിക്ഷിയ്ക്കുന്നതില്
പ്രാപ്തനും ഇന്ദ്രിയ നിഗ്രഹണം ചെയ്തു
ആത്മനിയന്ത്രണം വരുത്തിയവനുമായ
ഒരുവനുവേണ്ടി ലക്ഷ്മി ദേവി പോലും ദാസ്യ
വൃത്തി ചെയ്യും.
ഒരുവന്റെ ശരീരം രഥമാണ്. അന്തരാത്മാവ്
സാരഥ്യം ചെയ്യുന്നു. ഈ രഥത്തിന്റെ കുതിരകള്
ഇന്ദ്രിയങ്ങളാണ്. പരിശീലനം നേടിയ
ഉത്തമാശ്വങ്ങള് വഹിയ്ക്കുമ്പോള്‍ ബുദ്ധിമാനായ
മനുഷ്യന് ജീവിത സരണി ശാന്തിയോടെ തുഴയുന്നു.
എന്നാല്, കടിഞ്ഞാണില്ലാത്ത നിയന്ത്രിയ്ക്കാ
ന് പറ്റാത്ത കുതിരകള്
സാരഥിയെ തട്ടി താഴെയിടുന്നു.
ഒരുവന്റെ വാക്കിനെ നിയന്ത്രിയ്ക്കാന്
വളരെ പ്രയാസമാണ്.
ആയുധം കൊണ്ടോ അസ്ത്രം കൊണ്ടോ ഉള്ള
മുറിവ് ഔഷധത്താല് ഉണക്കാം. ദുര്വാക്കുകള്
ഹൃദയം പിളര്ത്തും അതിനെ ഉണക്കാന് ഒരു
മരുന്നിനും ആവില്ല. ദൈവ
വിശ്വാസം എല്ലാ നികൃഷ്ട കര്മ്മങ്ങളില്
നിന്നും മനുഷ്യനെ പിന്തിരിപ്പിയ്ക്കുന്നു.
മന്ദീഭവിയ്ക്കുന്ന ബുദ്ധി തെറ്റിലേയ്ക്ക് വിരല്
ചൂണ്ടുന്നു. 'ഭൂതദയ' പുണ്യ സ്നാനത്തെക്കാള്
മികച്ചതാണ്. അത്
സ്വര്ലോകത്തും വ്യക്തിയ്ക്ക്
കീര്ത്തി നേടികൊടുക്കുന്നു.
മനസ്സിന്റെ മാലിന്യം അകറ്റാന്
വേദപഠനം സഹായിയ്ക്കില്ല. മറിച്ച് മാലിന്യ
മുക്തി നേടിയ മനസ്സിനെ ശുദ്ധീകരിയ്ക്കാന്
വേദപഠനം ഗുണം ചെയ്യും.
സ്വര്ണ്ണം അഗ്നിയില് ശുദ്ധീകരിയ്ക്കപ
്പെടും പോലെ ഒരുത്തമ
മനുഷ്യനെ അയാളുടെ വൃത്തി കൊണ്ടും,
സത്യസന്ധനെ ശീലം കൊണ്ടും പരീക്ഷിയ്ക്കപ്പ
െടുന്നു. കൊടും ഭീതിയുടെ സമയത്താണ്
ഒരുവന്റെ ധൈര്യം പരീക്ഷിയ്ക്കപ്പെടുന്നത്.
ധര്മ്മനിഷ്ഠയ്ക്ക് എട്ടു വ്യത്യസ്തമാര്ഗ
്ഗങ്ങളുണ്ട്, അര്ച്ചന, അദ്ധ്യയനം,
തപോവൃത്തി, ദാനം, സത്യം ക്ഷമാശീലം, ദയാ,
തൃപ്തി. ആദ്യത്തെ നാലും അഭിമാനിയായ
മനുഷ്യന് ശീലിയ്ക്കാം.
അവസാനത്തെ നാലുഗുണങ്ങള്
മഹാന്മാരിലെ കാണു. ചെയ്യേണ്ടതെല്ലാം പകല്
ചെയ്യുക, എങ്കില് രാത്രി സുഖമായി ഉറങ്ങാം.
വര്ഷത്തില് ഏട്ടാമാസം പണിയെടുത്താല്
വര്ഷക്കാലം സുഖമായി കഴിയാം. യുവത്വത്തില്
കഠിനാദ്ധ്വാനം ചെയ്താല്, വാര്ദ്ധക്യ
സുഖമുണ്ടാകും. ജീവിതം മുഴുവന് സത്കര്മ്മനിരതന
ാകുമെങ്കില് പരലോക സുഖം ലഭിയ്ക്കും.
എല്ലാ ഹൃദയബന്ധങ്ങളില്
നിന്നും മുക്തനായി വികാരങ്ങളെ ജയിച്ച്,
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് തുല്യത
നല്കി ഏകാഗ്രചിത്തനാകാന് ശീലിയ്ക്കുക.
ഇങ്ങോട്ട് ശകാരവര്ഷം ചൊരിയുമ്പോള്
നിശബ്ദം സഹിയ്ക്കാന് ശീലിച്ചാല്,
ശകാരിയ്ക്കുന്നവന്റെ നന്മ നമ്മളെ തേടി വരും.
മിത്രങ്ങളോട് ഒരിയ്ക്കലും ശണ്ഠ കൂടരുത്.
ആഭാസന്മാരോടും അല്പ്ന്മാരോടും കൂട്ടുകൂടരുത്.
മൗനം വാചാലതയേക്കാള് ശ്രേഷ്ഠമാണ്.
സത്യം പറയേണ്ടി വന്നാല് പ്രിയമായത്
പറയുക. അപ്രിയ സത്യം ഒഴിവാക്കുക.
തപോവൃത്തി, ആത്മ നിയന്ത്രണം, ജ്ഞാനം,
ബലിയര്പ്പിയ്ക്കല്,
അഗ്നി സാക്ഷിയായി വിവാഹം, അന്നദാനം ഇവ
ഉത്തമനായ ഗൃഹസ്തന്റെ ലക്ഷണങ്ങളാണ്.
കോപം, കയ്പും പുളിയുമുള്ള ചൂടു പാനീയമാണ്.
ഫലാനുഭവം വേദനാജനകമാണ്. അധികമായ
ഗര്വ്വ്, വിടുഭാഷണം, അധികമായ ഭക്ഷണം,
മുന്കോപം, അമിത വിഷയാസക്തി,
കുടുംബത്തിലെ അസ്വസ്ഥത ഈ ആറു വാളുകളാല്
മനുഷ്യ മനസ്സ് വെട്ടി മുറിയ്ക്കപ്പെടുന്നു. ഇതു
മനുഷ്യനെ കൊല്ലാതെ കൊല്ലുന്നു.
രാജാക്കന്മാരില്‍ അഞ്ചു ശക്തികളുണ്ട്. ഒന്ന് :-
ആയുധശക്തി, ഇതു കഴിയുന്നതും ഒഴിവാക്കുക.
രണ്ട് :- നല്ല ഉപദേശകരെ സമ്പാദിയ്ക്കല്,
മൂന്ന്- ധനസമ്പാദനം, നാലു-പാരമ്പര്യശക്തി,
ഈ നാലിനെയും കവച്ചു വെയ്ക്കുന്നതാകണ
ം രാജാവിന്റെ ബുദ്ധിശക്തി. ജീവന്
ശ്വാശ്വതമാണെങ്ക
ിലും അതിന്റെ ഭാവം ക്ഷണികമാണ്.
തൃപ്തിയെ സ്വായത്തമാക്കുക.
തൃപ്തി എല്ലാ സമ്പത്തുക്കളിലും വെച്ച്
ശ്രേഷ്ഠമാണ്. ബുദ്ധി, പ്രശാന്തത, ആത്മ
നിയന്ത്രണം, വിശുദ്ധി, പരുഷവാക്ക് പറയായ്ക
മിത്രങ്ങളെ മുഷിപ്പിക്കാതിരിയ്ക്കുക ഇവ
ഒരുവന്റെ അഭ്യുദയമാകുന്ന അഗ്നിയ്ക്ക്
വിറകായി പരിഗണിയ്ക്കുന്നു.
മനുഷ്യന്റെ പുണ്യപാപ ഫലങ്ങള്,
ആത്മാവിനോടൊപ്പം പരലോകത്തേയ്ക്ക്
ഗമിയ്ക്കുന്നു. മറിച്ച്
ശരീരം ശ്മശാനം വരെ മാത്രമുള്ള ഒരു പ്രക്രിയ.
മനുഷ്യന് സ്വാത്വിക ഗുണം ഉള്കൊണ്ടാല്
പരലോകസുഖം ലഭിയ്ക്കും.
ആത്മാവിനെ പ്പോലെ പലരും ജീവിതത്തേയും നദ
ുന്നു. പഞ്ചേന്ദ്രിയങ്ങള് ആ നദിയിലെ ജലമാണ്.
മുതലകളും സ്രാവുകളും മോഹവും കോപവും ഒരുവന്
ആത്മ നിയന്ത്രണമാകുന്ന നൗകയില്
പുനര്ജ്ജന്മങ്ങളാകുന്ന ചുഴികള് കടന്നു
പോകുന്നു. ധൃതരാഷ്ട്രര് ചോദിച്ചു, വിദുരാ !
മരണം, ആത്മാവ് ഇവയെ പറ്റിക്കൂടി പറയുക.'
വിദുരര് :- ജ്യേഷ്ഠ ! ഇതില് കൂടുതല് ആത്മീയ
വിഷയങ്ങളെ പറ്റി പറയാന് ശുദ്ര വംശജനായ
എനിയ്ക്ക് അവകാശമില്ല. ഞാന് അങ്ങേയ്ക്കു
വേണ്ടി ഭാഗവതോത്തമനും, ബ്രഹ്മര്ഷികളുമായ
സനല്കുമാരമുനികളെ സ്മരിയ്ക്കാം. ( ഇവര് നാല്
പേരാണ് - സനകന്, സനന്ദന്, സനാതനന്,
സനല്കുമാരന് - ബ്രഹ്മ പുത്രരായ ഇവര്
നിവര്ത്തി മാര്ഗ്ഗ തല്പരരും ദേവാംശജരുമാണ് )
ആഗതനായ ബ്രഹ്മര്ഷിയോട് ധൃതരാഷ്ട്രര്
ബ്രഹ്മത്തെ പറ്റിയും മരണത്തെ പറ്റിയുള്ള
തന്റെ സംശയങ്ങള് ചോദിച്ചു.
മഹര്ഷി:- പ്രമാദം മൂലമാണ്
മരണം സംഭവിയ്ക്കുന്നതെന്നാണ് അഭിജ്ഞ
മതം.
ജ്ഞാനം അഥവാ പ്രമാദത്തിന്റെ അഭാവം അമരത്
മരണം ഒരു നരിയെ പ്പോലെ ആരെയും വന്നു
വിഴുങ്ങുന്നില്ല.
മരണത്തിന്റെ രൂപം അവ്യക്തമാണ്.
പക്ഷെ ചിലര് അതിനെ 'യമന്'
ആയി സങ്കല്പിയ്ക്കുന്നു. കോപം, അജ്ഞാനം,
ലോഭം എന്നീ ആകൃതികളില് മരണം ഒരു
വ്യക്തിയില് കുടികൊള്ളുന്നു. ഇന്ദ്രിയ
വശഗതരായവര്
ഗര്വ്വും അജ്ഞാനവും നിമിത്തം അപഥ
മാര്ഗ്ഗങ്ങളി ലുടെ സഞ്ചരിയ്ക്കുന്നു. അവര്
മരണം ഇരന്നു വാങ്ങുന്നു. സത് കര്മ്മികള്
കാലം വരുമ്പോള് ശരീരം സ്വയം ഉപേക്ഷിച്ചു
സ്വര്ലോകം പുകുന്നു. സത് കര്മ്മ ഫലം,
തീരുമ്പോള് അവര് വീണ്ടും ഭൂമിയില്
ജനിയ്ക്കുന്നു. യഥാര്ത്ഥ
ജ്ഞാനം നേടുവോളം അവര് പുനര്ജ്ജനിയ്ക്കുന്നു.
ധൃതരാഷ്ട്രര്:- മഹര്ഷേ ! വൈരാഗ്യമെന്നാലെ
ന്താണ് ? മൗനമെന്നാലെന്താണ് ?
മഹര്ഷി:- രണ്ടു തരം മൗനമുണ്ട്. ഒന്ന്
വാക്കിന്റെ നിയന്ത്രണം, മറ്റൊന്ന് ധ്യാനം.
ധ്യാനത്തിന്റെ അര്ത്ഥം വാക്കിന്റെ നിയന്ത്ര
ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കലാണ്.
മനസ്സിനും വാക്കിനും ഉപരിയായ ഒരു
തലത്തിലെത്തുക. സ്തൂല, സൂക്ഷ്മ കാരണ
പ്രപഞ്ചങ്ങളെ പ്രതിനിധികരിയ്ക്കുന്ന ' ഓം'
എന്ന വേദ സ്വരൂപമാണ് ബ്രഹ്മം. സ്വുലം,
സൂക്ഷ്മത്തിലും, സൂക്ഷ്മം കാരണത്തിലും,
കാരണം ബ്രഹ്മത്തിലും ലയിക്കുമ്പോഴാണ്.
മൗനം പൂര്ണ്ണമാകുന്നത്. ഞാന്
ആറുതരം ശ്രേഷ്ഠങ്ങളായ ത്യാഗങ്ങളെക്കുറിച്ച്
പറയാം.
1. അഭ്യുദയത്തില്
അതിയായി സന്തോഷിയ്ക്കാതിരിയ്ക്കുക
2. ഫലേച്ഛ കൂടാതെ കര്മ്മം ചെയ്യുക
4. അനിഷ്ട സംഭവങ്ങള് മനോനിയന്ത്രണത്ത
ോടെ നേരിടുക
5. പുത്രന്, ഭാര്യ, മറ്റുപ്രിയപ്പെട്ടവര്
എന്നിവരോട് ഒന്നും യാചിയ്ക്കാതിരിയ്ക്കുക
6. സല്പാത്രത്തില്‍ ദാനം ചെയ്യുക
ബ്രഹ്മജ്ഞാനം എളുപ്പത്തില് സിദ്ധിയ്ക്കാവുന
്ന ഒന്നല്ല.
ഇന്ദ്രിയങ്ങളെ അടക്കി ഇച്ഛാശക്തിയെ പരിശു
ബോധത്തില് ലയിപ്പിയ്ക്കുമ്പോള് വന്നു
ചേരുന്നനില. ഇതു ലൗകിക
ചിന്തയുടെ കണികപോലും ഇല്ലാത്ത
അവസ്ഥയാണ്. ബ്രഹ്മചര്യാചരണം കൊണ്ട്
മാത്രമേ ബ്രഹ്മത്തെ പറ്റിയുള്ള
ജ്ഞാനം ലഭിയ്ക്കു! ഇതു തന്നെയാണ്
സത്യാന്വേഷണം കൊണ്ട് വ്യക്തമാക്കുന്നത്.
കര്മ്മം കൊണ്ട് മനുഷ്യന് ലഭിയ്ക്കുന്നത്
നശ്വര സുഖങ്ങള് മാത്രമാണ്.
അവയാകട്ടെ ക്ഷണികവും, എന്നാല്
ജ്ഞാനം കൊണ്ട് ലഭിയ്ക്കുന്നത് ശാശ്വതമായ
ബ്രഹ്മാവസ്ഥയാണ്.
ധൃതരാഷ്ട്രര് : മഹര്ഷേ! ശാശ്വതമായ
ബ്രഹ്മത്തിന്റെ യഥാര്ത്ഥ
രൂപവും നിറവും എന്തെന്നു അറിയാനഗ്രഹിയ്ക്
കുന്നു. മഹര്ഷി:- രാജാവേ !
ബ്രഹ്മത്തെ പോലെ ഒന്ന് ഭുമിയിലോ,
ആകാശത്തോ, സമുദ്രത്തിലോ ഇല്ല.
നക്ഷത്രങ്ങളിലോ, വിദ്യുത്തിലോ,
മേഘങ്ങളിലോ അതിന്റെ രൂപം കാണപ്പെടുന്നില്
ല. ദേവന്മാരിലോ ചന്ദ്രനിലോ,
സൂര്യനിലോ ഇല്ല. ഋക്കിലോ യജസ്സിലോ,
അഥര്വ്വത്തിലോ, പരിശുദ്ധമായ
നാമത്തിലോ ബ്രഹ്മം കാണപ്പെടുന്നില്ല. അത്
കണ്ണുകൊണ്ട് കാണാന് കഴിയാത്ത ആനന്ദമാണ്.
എല്ലാ ദ്വന്ദങ്ങളില് നിന്നും ഭിന്നമായ അത്
പ്രവഞ്ചമായി പ്രത്യക്ഷപ്പെടുന്നു.
സര്വ്വവ്യാപിയായ
ബ്രഹ്മം മാറ്റമില്ലാതെ തുടരുന്നു. ജീവജാലങ്ങള്
അതില് നിന്നൂത്ഭവിച്ച് അതില് ലയിയ്ക്കുന്നു.
എന്തിനേറെ, പ്രളയ കാലത്ത്
കാലം കൂടി ബ്രഹ്മത്തില്
വിലയം പ്രാപിയ്ക്കുന്നു. ഇതിനെ അറിയുന്ന
ജ്ഞാനികള്, തീര്ച്ചയായും അനുഗ്രഹീതര് തന്നെ.
(തുടരും) —
Sunday, 22 September 2013
മഹാഭാരതം ഭാഗം 21
Subscribe to:
Post Comments (Atom)
No comments:
Post a Comment