Friday, 27 September 2013

മഹാഭാരതം ഭാഗം 27


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം-(ii) )
യുദ്ധം തുടങ്ങി, ദുശ്ശാസനനാല്
സംരക്ഷിയ്ക്കപ്പെട്ട ഭീഷ്മ
രഥം യുദ്ധകാഹളം മുഴക്കി പാണ്ഡവ പക്ഷത്തിന്
നേരെ നീങ്ങി.
ധൃഷ്ടദ്യുമ്നന്റെ സൈന്യാധിപത്യത്തിലുള്ള
പാണ്ഡവ സൈന്യവും അതേ നിലയില് എതിര്
പക്ഷത്തെ നേരിടാന് തയ്യാറെടുത്തു. ഇരു
സൈന്യങ്ങളുടെയും ശബ്ദം കൊണ്ട്
അന്തരീക്ഷം മുഖരിതമായി. ഈ
ശബ്ദത്തിനെല്ലാം മുകളിലായി ഭീമ
ഗര്ജ്ജനം മാറ്റൊലിക്കൊണ്ടു.
ഭീമന്റെ മുന്നേറ്റത്തെ ധൃതരാഷ്ട്ര പുത്രന്മാര്
ഏറെപ്പേരോന്നിച്ചു തടുത്തു. ശരത്താല്
മൂടപ്പെട്ട ഭീമ ശരീരം പോര്ക്കളത്തില്
ഭീതി പരത്തി പാഞ്ഞു നടന്നു. ഭീമന്
അല്പം ക്ഷീണമുണ്ടെന്നു തോന്നിയ ദ്രുപദ
പുത്രന്മാരും,
അഭിമന്യുവും അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തി.
തുല്യ ശക്തരായ ഇരു പക്ഷക്കാരും തമ്മിലുള്ള
പോരാട്ടം അത്യന്തം ഭയങ്കരവും,
കോരിത്തരിപ്പിയ്ക്കുന്നതുമായ
കാഴ്ചയായിരുന്നു.
മദ്ധ്യാഹ്നത്തോടടുത്തിട്ടും അവരുടെ പോരാട്ട
വീര്യം അല്പം പോലും കുറഞ്ഞില്ല.
ഭീഷ്മരുടെ ശക്തമായ നീക്കത്തെ അര്ജ്ജുനന് പല
പ്രകാരത്തില് തടഞ്ഞു. ഗാണ്ഡീവത്തിന്
തെല്ലും വിശ്രമമുണ്ടായില്ല. സാത്യുകി,
കൃതവര്മ്മാവിനെ നേരിട്ടു. അഭിമന്യു, കോസല
രാജാവായ ബ്രുഹദ് ബലനോട് പൊരുതി.
ഏറെ പരാക്രമിയായി കാണപ്പെട്ട ബ്രുഹദ്
ബലന് അഭിമ്ന്യുവിന്റെ കൊടിമുറിച്ചു.
രോഷാകുലനായ ആ യുവ കേസരി ശത്രുവിനോട്
സമര്ത്ഥമായി പൊരുതി. ഭീമന്
ദുര്യോധനനോടെ തിത്തു. അവര് തമ്മിലുള്ള
അസ്ത്രപ്രയോഗം കാണികളില് പുളകം വിതറി.
ദുശ്ശാസനന് നകുലനെ നേരിട്ടു. ധാർത്ത
രാഷ്ട്രരില് ഒരാളായ ദുര്മ്മുഖന് സഹദേവനോടു
ഏറ്റുമുട്ടി. ശല്യരും യുധിഷ്ഠിരനും തമ്മില്
നേര്ക്കുനേര് പൊരുതി. ബന്ധുത്വമോ,
സ്ഥാനവലിപ്പമോ അവര്ക്കിടയില്
പ്രശ്നം സൃഷ്ടിച്ചില്ല, തികച്ചും രണ്ടു
ശത്രുക്കള്. ധൃഷ്ടദ്യുമ്നന്, ദ്രോണാചാര്യനോട്
ഏറ്റുമുട്ടി. ആദ്യ ദിവസാവസാനത്തില്
ഭീഷ്മരുടെ അജയ്യമായ കരുത്തിനും,
അസ്ത്രപാടവത്തിനും മുന്നില്
അസഖ്യം പാണ്ഡവ പക്ഷ സൈന്യകര്
കൊല്ലപ്പെട്ടു.
ഭീഷ്മരുടെ ദ്രുതവേഗം പടര്ത്തിയ
പൊടിപടലത്താല് അദ്ദേഹത്തിന്റെ ശത്രു
നിരയിലേക്കുള്ള തള്ളിക്കയറ്റം പോലും ഒരു
പരിധിയ്ക്കപ്പുറം പാണ്ഡവര്ക്ക്
തടുക്കാനായില്ല. പ്രായത്തെ വെല്ലുന്ന ആ
ആയുധാഭ്യാസി അത്രയ്ക്ക് കരുത്തനും,
ഊർജ്ജസ്വലനുമായി കാണപ്പെട്ടു.
ഭീഷ്മരോടെതിര്ക്കാന് പലരും മടിച്ചപ്പോള്
അഭുമന്യു
കൂസലന്യെ മുത്തച്ഛനെതിരെ പോരാടി.
അഭിമന്യു ശരങ്ങളാല് ഭീഷ്മര്. ശല്യര്,
കൃതവര്മ്മാവ് എന്നിവരെ ഏറെ പീഡിപ്പിച്ചു.
ഭീഷ്മരുടെ കൊടിമുറിച്ചു.
പോരാട്ടം മുറുകിയപ്പോള് അഭിമന്യുവിന്
സഹായത്തിനായി ധൃഷ്ടദ്യുമ്നന്, വിരാടന്, ദ്രുപദ
പുത്രന്മാര് എന്നിവര് പാഞ്ഞെത്തി.
വിരാട പുത്രനായ ഉത്തരന്
ഇതിനകം കരുത്തനായ
യോദ്ധാവായി മാറിയിരുന്നു.
കൗമാരത്തിന്റെ പേടിയും, ഭയവും അദ്ദേഹത്തില്
നിന്ന് ഒരു സ്വപ്നമെന്ന പോലെ മാഞ്ഞു
പോയിരുന്നു. ഉത്തരന് ആനപ്പുറത്ത്
കയറി വന്നു ശല്യരെ നേരിട്ടു. യുദ്ധത്തില്
ശല്യരുടെ കുതിരകളെ ഉത്തരന് എയ്തു വീഴ്ത്തി.
കോപിഷ്ഠനായ ശല്യര് ഒരു വേല്
ഉത്തരന്റെ മാറിടം ലക്ഷ്യമാക്കി എറിഞ്ഞു.
വേല് ഉത്തരന്റെ പടച്ചട്ട മുറിച്ചു മാറിടത്തില്
ആഴത്തില് മുറിവുണ്ടാക്കി. ആ യോദ്ധാവ്
നെഞ്ചു പിളര്ന്നു തന്റെ ആനയുടെ കഴുത്തില്
വീണു. തന്റെ അനുജന് മരിച്ചത് കണ്ട്
വിരാടന്റെ മറ്റൊരു പുത്രനായ ശ്വേതന്
ശല്യര്ക്ക് നേരെ കോപിഷ്ഠനായി അസ്ത്രങ്ങള്
പൊഴിച്ചു. ശ്വേതന്റെ ശക്തമായ അസ്ത്രങ്ങള്
തടുക്കാന് ശല്യര് തന്നെ പണിപ്പെട്ടു.
ശല്യരുടെ രക്ഷയ്ക്കായി ഭീഷ്മരും ഏതാനും യോ
യുദ്ധം ഭയങ്കരമായി. ശ്വേതന്
ഭീഷമരുടെ കുതിരകളെ വീഴ്ത്തി, കൊടിമുറിച്ചു.
ആ യുവാവിന്റെ ആക്രമണം തടുക്കാന് കൗരവ
സൈന്യാധിപന് ഏറെ ശ്രമപ്പെട്ടു. ശക്തമായ
ഒരു കുന്തം ഭീഷമര്, ശ്വേതന്റെ നേര്ക്കയച്ചു.
കുന്തം ശ്വേതന്റെ പടച്ചട്ട മുറിച്ചു ഹൃദയത്തില്
തുളച്ചു കയറി. വിരാടന്റെ രണ്ടു മക്കള് ആദ്യ
ദിവസത്തെ യുദ്ധത്തില് മരണപ്പെട്ടു. അന്ന്
സൂര്യനസ്തമിച്ചത് ജനങ്ങളറിഞ്ഞില്ല.
എല്ലാവരും ആ മഹായുദ്ധത്തില്
മുഴുകിപ്പോയിരുന്നു. രണ്ടു
സേനാനായകന്മാരും തങ്ങളുടെ സേനകളെ പിന്വലി
യുദ്ധത്തിന്റെ ആദ്യ
ദിവസം പരിസമാപ്തമായപ്പോള്
ഏറെ നഷ്ടം പാണ്ഡവ പക്ഷത്തിനായിരുന്നു.
അവരുടെ രണ്ടു ശക്തരായ
യോദ്ധാക്കളും അസഖ്യം സൈന്യകരും മരണപ്പ
രാജാവായ ദുര്യോധനന് സന്തോഷം കൊണ്ട്
മതിമറന്നു. മുത്തച്ഛന് ഈ വിധം ഉണര്ന്നു
പോരാടിയാല് യുദ്ധം അധികം നീണ്ടു
നില്ക്കില്ലെന്നും, താന്
വിജയിയ്ക്കുമെന്നും ദുര്യോധനന് കണക്കുകൂട്ടി.
യുധിഷ്ഠിരൻ
അത്യന്തം വിഷണ്ണനായി കാണപ്പെട്ടു.
ഭീഷ്മരാല് അനേകം സൈനികര് കൊല്ലപ്പെട്ട
ദുഃഖം ധർമ്മിഷ്ഠന്
താങ്ങാവുന്നതിനപ്പുറമായിരുന്നു.
അദ്ദേഹം കൃഷ്ണനോട് പറഞ്ഞു. " കൃഷ്ണാ !
അങ്ങ് കാണുന്നില്ലേ ഭീഷ്മരാല് കൊല്ലപ്പെട്ട
ഈ യോദ്ധാക്കളെ ! അവരുടെ നാശത്തിന്
കാരണക്കാരന് ഞാനാണെന്ന
ദുഃഖം എന്നെ വിട്ടുപിരിയുന്നില്ല. കൃഷ്ണാ !
ഞാന് തിരിച്ചു വനത്തിലേയ്ക്ക്
പൊയ്ക്കോളാം. എനിയ്ക്ക് ഭോഗസുഖങ്ങള്
വേണ്ട. എന്റെ പ്രിയനായ
ഭീമനുമാത്രമേ ശത്രുക്കളുടെ നേരെ എന്തെങ്കിലും
കഴിയുന്നുള്ളൂ.
അദ്ദേഹം സ്വമനസ്സാലെ ശക്തമായി യുദ്ധം ചെ
പക്ഷെ എത്രനാള് എന്റെ കുഞ്ഞിന് ഈ നില
തുടരാനാവും ? അവര് എന്റെ പ്രിയ
അനിയനെ പിച്ചിചീന്തില്ലേ കൃഷ്ണാ ! ഭീമന്
നഷ്ടപ്പെട്ടാല് പിന്നെ എനിയ്ക്കെന്തിനാണ്
രാജ്യവും അര്ത്ഥവും ! എന്റെ പ്രഭോ !
അങ്ങെന്റെ മനസ്സിന് കരുത്തു പകര്ന്നാലും. "
കൃഷ്ണന്
യുധിഷ്ഠിരനെ അനുകമ്പയോടെ കടാക്ഷിച്ചു. "
താങ്കള് ഈ അപകര്ഷതാബോധം കളയൂ.
അങ്ങയോടൊപ്പം എത്രയോ മഹാരഥന്മാരുണ്ട്
ഞാന് അങ്ങയ്ക്കൊപ്പം തന്നെയില്ലേ -
പിന്നെ എന്തിന് ഭയക്കണം ? മഹാനായ ഭീഷ്മര്
ഏതാനും ദിവസങ്ങള്ക്കുള്ളില് ശിഖണ്ഡിയാല്
ഹതനാകും.
അദ്ദേഹത്തിന്റെ അഭ്യാസപ്രകടനങ്ങള്
അവസാനത്തിന് മുന്പുള്ള
ആളിക്കത്തലായി അറിയുക. " കൃഷ്ണ വചനങ്ങള്
യുധിഷ്ഠിരന്റെ തപ്തമായ മനസ്സിന് സ്വസ്ഥത
പകര്ന്നു. അവര്
വിശ്രമത്തിനായി താന്താങ്ങളുടെ കുടീരങ്ങളിലേയ്
നീങ്ങി.
അടുത്ത പ്രഭാതം,
കുരുക്ഷേത്രത്തിലെ രണ്ടാം ദിവസ യുദ്ധത്തിന്
സാക്ഷ്യം വഹിയ്ക്കാനായി ഉണര്ന്നു.
യുധിഷ്ഠിര നിര്ദ്ദേശത്താല്, അര്ജ്ജുനന്
സേനയെ ക്രൗഞ്ച വ്യൂഹത്തില് ക്രമീകരിച്ചു.
സൈന്യാധിപനായ
ധൃഷ്ടദ്യുമനനും അര്ജ്ജുനനെ സഹായിച്ചു.
വ്യൂഹത്തിന്റെ തലപ്പത്ത് അവര്
ദ്രുപദനെ നിറുത്തി. ക്രൗഞ്ച
പക്ഷിയുടെ കണ്ണുകളുടെ സ്ഥാനത്ത്
കുന്തീഭോജനും, ചേതികാതനുമായിരുന്നു.
സാത്യകിയും സൈന്യവും കണ്ഠഭാഗത്ത്
അണിനിരന്നു. പക്ഷിയുടെ വാലിന്റെ സ്ഥാനത്ത്
യുധിഷ്ഠിരന് നിലയുറപ്പിച്ചു.
പക്ഷിയുടെ ചിറകിന്റെ ഒരു ഭാഗത്ത് ഭീമ
സൈന്യവും മറുഭാഗത്ത് ധൃഷ്ടദ്യുമ്ന
സൈന്യവും നിലയുറപ്പിച്ചു. പാണ്ടു
പുത്രന്മാരും,
സാത്യകി പുത്രന്മാരും ചിറകുകള്ക്ക്
സംരക്ഷണം നല്കി.
ചുണ്ടിന്റെ സ്ഥാനം അര്ജ്ജുനനും, നകുല
സഹദേവന്മാരോട് ചേര്ന്ന് അഭിമന്യുവും,
ഘടോല്ക്കചനും സ്ഥാനമുറപ്പിച്ചു.
പാണ്ഡവരുടെ വ്യുഹത്തിന്റെ ശക്തി ദുര്യോധന
മനസ്സില് അകാരണമായ ഭയം ജനിപ്പിച്ചു.
അതേ ഗാംഭീര്യത്തോടെ തങ്ങളുടെ സേനയേയും അ
ദുര്യോധനന് ദ്രോണരോടഭ്യര്ത്ഥിച്ചു. ഭീഷ്മ,
ദ്രോണര്മാര് ഒരുമിച്ചു
കൗരവസൈന്യത്തെ ക്രൗഞ്ച വ്യുഹത്തില്
ക്രമീകരിച്ചു. ഇതോടെ ഇരു
സൈന്യത്തിന്റെയും ക്രമീകരണം ഒരേ പോലെയ
കൗരവ
ക്രൗഞ്ചത്തിന്റെ ഇടത്തെ ചിറകിന്റെ സ്ഥാനത്ത്
ഭ്രരിശ്രവസ്സും ശല്യരും സൈനികരോടോത്ത്
നിലയുറപ്പിച്ചു. വലത്തെ ചിറകിന്റെ സ്ഥാനത്ത്
കാംബോജ രാജനും, സോമദത്തനും ( സോമദത്തന്
- ശന്തനുവിന്റെ സഹോദരനായ
ബാഹ്ലീകന്റെ പുത്രനാണ് ). ക്രൗഞ്ച
പക്ഷിയുടെ വാലിന്റെ സ്ഥാനത്ത്
അശ്വർത്ഥാമാവ്, കൃപര്, കൃതവര്മ്മാവ് സൈന്യ
സമേതം നിലയുറപ്പിച്ചു.
കണ്ഠഭാഗം ദുര്യോധനനും സഹോദരങ്ങളും പങ്കി
ഭീഷ്മരും ദ്രോണരും സാരഥ്യം വഹിച്ചു
മുന്നിരയില് നിന്നു. പരസ്പരം ശംഖുകള് ഊതി.
പെരുമ്പറ നാദം മുഴങ്ങി.
ഒന്നാം ദിവസത്തേക്കാള് ശക്തവും,
വാശിയേറിയതുമായ രീതിയില് രണ്ടാം ദിവസ
യുദ്ധത്തിന്
അരങ്ങുണര്ന്നു.ഒന്നാം ദിവസത്തെ യുദ്ധത്തില്
മരിച്ചു വീണ
സൈനികരുടെയും യോദ്ധാക്കളുടെയും ജഡങ്ങള്ക്ക്
ചുറ്റും കാക്കയും, കഴുകന്മാരും വട്ടമിട്ടു
പറക്കുന്നത്, കാഴ്ചക്കാരുടെ മനസ്സില്
ഭീതിയും വിവശതയും പരത്തി. ഭീഷ്മര്
ഏറ്റവും കരുത്തനും ഊര്ജ്ജസ്വലനുമായി കാണപ്പ
അദ്ദേഹം ഒറ്റയ്ക്ക് ഭീമന്, സാത്യകി, വിരാടന്,
കേകയ സഹോദരന്മാര്, ധൃഷടദ്യുമ്നന്
എന്നിവരെ നേരിട്ടു. കൊടുങ്കാറ്റു പോലെ ശത്രു
നിരയിലേയ്ക്ക് തള്ളിക്കയറുന്ന
ഭീഷ്മരുടെ നീക്കം തടയാന്, പാണ്ഡവ
സൈന്യത്തിന് കിണഞ്ഞു
പരിശ്രമിയ്ക്കേണ്ടി വന്നു.,
സേനയുടെ ക്ഷീണം മനസ്സിലാക്കിയ അര്ജ്ജുനന്
കൃഷ്ണനോട് പറഞ്ഞു. " കൃഷ്ണാ !
മുത്തച്ഛനിന്നു
അത്യന്തം ക്രുദ്ധനായിരിയ്ക്കുന്നു. നമുക്ക് ഉടന്
തന്നെ അദ്ദേഹത്തെ നേരിടണം. " അര്ജ്ജുനാ !
ഭീഷ്മര്ക്ക് പ്രിയത്തെ വെല്ലുന്ന മെയ്യ്
കരുത്തുണ്ട്. അദ്ദേഹം തികഞ്ഞ
അസ്ത്രാഭ്യാസി തന്നെ !
അദ്ദേഹത്തെ കഴിയുന്നത്ര
വേഗം നിലം പതിപ്പിച്ചാലെ നിങ്ങള്ക്ക്
യുദ്ധം ജയിയ്ക്കാനാവൂ !" സംസാര വേഗത്തില്
തന്നെ കൃഷ്ണ രഥം ഭീഷ്മര്ക്ക് മുന്നിലെത്തി.
മരണ
ദേവതയെപ്പോലെ തങ്ങളുടെ സൈനികര്ക്കുമേല്
നിരന്തരം അസ്ത്രം പായിയ്ക്കുന്ന
ഭീഷ്മര്ക്കുമേല് അര്ജ്ജുനാസ്ത്രങ്ങള്
പേമാരി പെയ്തു. ഭീഷ്മരുടെ നില
പരുങ്ങലിലാകുന്നതു കണ്ട,
ദ്രോണരും ദുര്യോധനനും ജയദ്രഥനും അദ്ദേഹത്ത
എതിരിടുന്നവരെയെല്ലാം നിമിഷാര്ദ്ധത്തില്
നിഷ്പ്രഭരാക്കുന്ന അര്ജ്ജുനാസ്ത്രങ്ങള് കൗരവ
പക്ഷത്തില് ഭീതിയുണര്ത്തി. സാത്യകി,
അര്ജ്ജുനന് സഹായവുമായെത്തി.
ദ്രോണരുടെ ശ്രദ്ധ പിന്തിരിപ്പിയ്ക്കാനുള്ള
ദ്രുപദ പുതന്മാരുടെ ശ്രമം വിജയം കണ്ടു.
ഒന്നാം ദിവസം തങ്ങള്ക്കുണ്ടായ നഷ്ടത്തിന്
തിരിച്ചടി എന്ന വണ്ണം അര്ജ്ജുനന് കൗരവ
പക്ഷത്തെ ശക്തമായി നേരിട്ടൂ. ഈ
നീക്കം ദുര്യോധനനില് ഭീതിയുണര്ത്തി.
അദ്ദേഹം ഭീഷമരോട് പരിഭവിച്ചു. " മുത്തച്ഛന്
അര്ജ്ജുനനോട് മൃദുവായ സമീപനമാണ്
കൈക്കൊള്ളുന്നത്.
എന്റെ രാധേയനുണ്ടായിരുനെങ്കില്
എനിയ്ക്കീ വിധം ഒരു
ക്ഷീണം ഭവിയ്ക്കില്ലായിരുന്നു.
മുത്തച്ഛനായിട്ടും അദ്ദേഹത്തെ ഒഴിവാക്കി.
ഇനിയെങ്കിലും ഒന്നുണര്ന്നു പ്രവര്ത്തിയ്ക്കു
മുത്തച്ഛാ ! " ദുര്യോധനന്റെ വാക്കുകള്
തനിയ്ക്കെതിരെയുള്ള മുള്ളുകളായാണ്
ഭീഷ്മര്ക്കനുഭവപ്പെട്ടത്.
തന്റെ ജന്മം 'ഒരഭിശപ്ത' മായി ഭീഷ്മര്ക്ക്
തോന്നി. ഇത്രമാത്രം കൊച്ചുമക്കളാല്
അപമാനപ്പെട്ട മറ്റൊരു ക്ഷത്രിയ
ജന്മമുണ്ടോ ? ഭീഷ്മര് അമര്ഷം കൊണ്ട്
ക്രുദ്ധന്നായി. അദ്ദേഹം അര്ജ്ജുനന്
നേരെ ശരവർഷങ്ങള് പൊഴിച്ചു. ഒരു
ഭയാനകമായ അസ്ത്രം കൊണ്ട് ഭീഷ്മര്,
കൃഷണന്റെ മാറിടത്തെയും പീഡിപ്പിച്ചു.
അര്ജ്ജുനന് ഒരമ്പു കൊണ്ട് ഭീഷ്മ
സാരഥിയെ കൊന്നു. അവര് തമ്മിലുള്ള
പോരാട്ടം ഏവരും ഭീതിയോടും കൗതുകത്തോടും
അര്ജ്ജുനന് കൗരവ സൈന്യത്തിന്റെ നല്ലൊരു
ഭാഗം നശിപ്പിച്ചു. ദുര്യോധനന്
താങ്ങാവുന്നതിനപ്പുറമായിരുന്നാക്കാഴ്ച്ച.
മറ്റൊരു ഭാഗത്ത് ദ്രോണരും ദ്രുപദനും തമ്മില്
ശക്തിയേറിയ പോരാട്ടമുണ്ടായി.
ഗുരുകുലത്തിലെ വിട്ടുപിരിയാത്ത ആ
സുഹൃത്തുക്കള്, ഭാവിയില് രാജാവാകുമ്പോള്
സുഹൃത്തിന് മുന്തിയ സ്ഥാനം നല്കുമെന്ന്
ബാല്യത്തില് പ്രഖ്യാപിച്ച ദ്രുപദന്.
അധികാരമത്തനായ ആ രാജാവ് രാജസഭയില്
തന്നെ സ്നേഹത്തോടെ കാണാനെത്തിയ ആ
ബ്രഹ്മാണ
യുവാവിനെയും കുടുംബത്തെയും ഘോരമായി അപമ
ക്ഷത്രീയ ഗര്വ്വ് ആത്മസുഹൃത്തിനോട് കാട്ടിയ
ദ്രുപദന് എന്നും ദ്രോണരുടെ മനസ്സില്
കരടായിരുന്നു. ദ്രോണരുടെ യുദ്ധമുറകള്
തന്റെ പിതാവിനെ ക്ഷീണിപ്പിയ്ക്കുന്നത് കണ്ട
ധൃഷ്ടദ്യുമ്നന് പിതാവിന്റെ സഹായത്തിനെത്തി.
ക്രുദ്ധനായ ദ്രോണര് ഒരു വേല് ധൃഷടദ്യുമ്നനു
നേരെ ചുഴറ്റി എറിഞ്ഞു.
ഏവരും ഭയപ്പാടോടെ നോക്കി നില്ക്കെ,
ധൃഷ്ടദ്യുമ്നന്, ദ്രോണന്റെ വേല്
തന്റെ ശരങ്ങളാല് നിര്വീര്യമാക്കി.
ധൃഷ്ടദ്യുമ്നന് ഒരു വേല്
പകരമെന്നോണം ദ്രോണര്ക്കു നേര്
ചുഴറ്റി എറിഞ്ഞു. ദ്രോണര് തേർതടത്തില്
കുഴഞ്ഞു വീണു. ധൈര്യം വീണ്ടെടുത്ത്
വീണ്ടും ദ്രോണര് ധൃഷ്ടദ്യുമനെ നേരിട്ടു. ഭീമന്
തന്റെ ചങ്ങാതിയുടെ സഹായത്തിനായി പാഞ്ഞെ
ദുര്യോധനന് കലിംഗ
രാജാവിനെയും പുത്രന്മാരെയും, ദ്രോണര്ക്ക്
സഹായകമായി അയച്ചു. ഇവര്
ഭീമനെ ചുറ്റിനും നിന്നാക്രമിച്ചു. വായുപുത്രന്
ഒട്ടും കുസിയില്ല. നീണ്ട പോരാട്ടത്തിനൊടുവില്
ഭീമന്, കലിംഗ പുത്രനായ ശക്രദേവനെ കൊന്നു.
വാശിയോടെ ഭീമനോടെതിർത്ത മറ്റൊരു കലിംഗ
പുത്രന് ഭാനുമാനെയും ഭീമന് വധിച്ചു. ഭീമന് മരണ
ദേവതയെപ്പോലെ പോര്ക്കളത്തില് നടനമാടി.
കലിംഗന്റെ രഥം കാത്തിരുന്ന സത്യദേവന്,
സത്യന് എന്നിവര് ഭീമശരത്തിനിരയായി.
ക്രുദ്ധനായി പോരാട്ടത്തിനെത്തിയ
കലിംഗനെ ഭീമന് ശക്തമായി മുറിപ്പെടുത്തി.
കലിംഗന് തേര് തട്ടില്
ബോധരഹിതനായി നിലംപതിച്ചു.
ശിഖണ്ഡി തന്നോടൊപ്പമുള്ള സൈന്യകരോട്
കൂടി ഭീമനെ സഹായിക്കാനെത്തി. ധൃഷ്ടദ്യുമ്നനും,
സാത്യകിയും ഭീമനോടൊപ്പം ചേര്ന്നു.
ഭീമനോട് അവര്ക്ക് രണ്ടു
പേര്ക്കും ഏറെ ചങ്ങാത്തമായിരുന്നു. ഈ
മൂവരുടെ സുഹൃദ് സഖ്യം കുരുക്ഷേത്രത്തില്
പലപ്പോഴും അത്ഭുതം വിതറിയിരുന്നു. അവര്
ഒത്തു ചേര്ന്ന് കലിംഗ
സൈന്യത്തെ ആക്രമിച്ചു. ഭീഷ്മര് പെട്ടെന്ന്
ഒരു മിന്നല്
പിണര്പോലെ അവിടെ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹം ശക്തമായ ഒരു
കുന്തം ഭീമന്റെ രഥത്തിനു നേരെ പ്രയോഗിച്ചു.
കുന്തം എത്തുന്നതിനു മുന്പ് ഭീമന് രഥത്തില്
നിന്ന് എടുത്തു ചാടി. ഭീമന് മറ്റൊരു
രഥത്തിലേറി,
ഭീഷ്മരുടെ കുന്തം ചിന്നഭിന്നമാക്കി.
സാത്യകി ശസ്ത്രപ്രയോഗത്തിലൂടെ ഭീഷ്മരുടെ സ
ഭീഷ്മര് അല്പം നിരാശയോടെ പിന്തിരിഞ്ഞു.
കലിംഗനെ മുന്പുതന്നെ കീഴ്പ്പെടുത്തിയിരുന്ന
ഭീമനും സുഹൃത്തുക്കള്ക്കും, ആഹ്ലാദിയ്ക്കാന്,
അഭിമാനിയ്ക്കാന് വകയുണ്ടായി. അവര്
പരസ്പരം ആലിംഗനം ചെയ്തു.
സാത്യകി അത്യുത്സാഹത്തോടെ ഉത്ഘോഷിച്ചു.
" എന്റെ പ്രിയ ഭീമാ ! ഈ
ദിവസം താങ്കള്ക്കുമാത്രം അവകാശപ്പെട്ടതാണ്.
നോക്കൂ ! അങ്ങയാല് വധിയ്ക്കപ്പെട്ട
യോദ്ധാക്കള് -- ശക്രദേവന്, ഭാനുമാന്, കലിംഗന്
സത്യന്, സത്യദേവന്,
എല്ലാവരും വീരയോദ്ധാക്കള് തന്നെ.
തീർച്ചയായും ഇവരുടെ നഷ്ടം കൗരവര്ക്ക്
ഏറെ നിരാശയ്ക്ക് വക നല്കും." അവര്
മുവരും വീണ്ടും വീണ്ടും ആലിംഗന ബദ്ധരായി.
(തുടരും) —

No comments:

Post a Comment