പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 5(തുടർച്ച)...
ഉദ്യോഗപര്വ്വം ( വിദുരോപദേശം ----
ശ്രീകൃഷണ ദൂത് )
ദ്രുപദ രാജകൊട്ടാരത്തിലെ പുരോഹിതനായ
ബ്രാഹ്മണശ്രേഷ്ഠന് യുധിഷ്ഠിര
ദൂതുമായി ഹസ്തിനപുരത്തിലെത്തി.
അദ്ദേഹം കുരുകുലാധിപനായ
ഭീഷ്മരേയും ദ്രോണര്, വിദുരര് തുടങ്ങിയ
മഹാരഥന്മാരെയും വണങ്ങിയ
ശേഷം രാജാവിനെ മുഖം കാണിച്ചു.
സഭയിലെ പൂജ്യ സിംഹാസനത്തില് ഉപവിഷ്ഠനായ
അദ്ദേഹം പറഞ്ഞു "രാജാവേ !
ഹസ്തിനപുരം എന്ന പേരില് അറിയപ്പെടുന്ന ഈ
സാമ്രാജ്യം അങ്ങയ്ക്ക് പൈതൃകമായി ലഭിച്ച
സ്വത്താണ്. രാജ്യം ഈ നിലയില്
സമ്പന്നമാക്കാന്
ആദ്യം അങ്ങയുടെ അനിയനായ പാണ്ഡു
അശ്രാന്ത പരിശ്രമം നടത്തി.
വിധി വൈപരീത്യത്താല് അദ്ദേഹം അകാലത്തില്
മരണപ്പെട്ടു.
എന്നിരുന്നാലും അദ്ദേഹത്തിന്റെ അഞ്ചു
പുത്രന്മാരായ പാണ്ഡവര്
ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു. രാജാവേ !
ന്യായമായി ചിന്തിച്ചാല് ദുര്യോധനന്
കയ്യടക്കി വെച്ചിരിയ്ക്കുന്ന ഈ വിസ്തൃത
സാമ്രാജ്യം അവര്ക്കും കൂടി അവകാശപ്പെട്ടതാ
്. ധര്മ്മത്തിനും നീതിയ്ക്കും കേള്വികേട്ട ഈ
സഭാമന്ദിരത്തില്‍ അരങ്ങേറിയ ഘോരമായ
അനീതിയെ പറ്റി ഞാനിപ്പോള് വിസ്തരിച്ചു
ആരെയും മുഷിപ്പിയ്ക്കുന്നില്ല. ബാല്യം മുതല്
അങ്ങ് കൂടി കൂട്ടു നിന്ന്
പാണ്ഡവരെ എത്രമാത്രം ദ്രോഹിച്ചു.? അങ്ങ്
പുത്ര തുല്യം കരുതേണ്ട
പാണ്ഡവരും അങ്ങേയ്ക്ക് മക്കളല്ലേ ?
യുവരാജാവായ
യുധിഷ്ഠിരനെയും സഹോദരങ്ങളേയും വധിയ്ക്കുവ
ഒരിയ്ക്കല് അങ്ങ് ഉള്പ്പെടെയുള്ള ഉപജാപ
വൃന്ദം വാരണാവതത്തില് ലാക്ഷ്യാഗൃഹം പണിതു.
ഈശ്വരേച്ഛ മറിച്ചാകയാല്
അങ്ങയുടെ കുതന്ത്രം പാളിപ്പോയി.
കുടുംബസ്തരായി തിരിച്ചു വന്ന പാണ്ഡവര്ക്ക്
അങ്ങ് നല്കിയതോ - പുല്നാമ്പുപോലു
ം മുളയ്ക്കാത്ത ഖാണ്ഡവപ്രസ്ഥം യുധിഷ്ഠിരന്
മറുത്തൊന്നും പറയാതെ ആ ദക്ഷിണ
കൈ നീട്ടി വാങ്ങി. സ്വന്തം രക്തത്തോട്
ഇത്രമാത്രം അനീതി പുലര്ത്താന്
അങ്ങയ്ക്കല്ലാതെ ആര്ക്കു കഴിയും ?
ഇന്ദ്രപ്രസ്ഥം കണ്ട് കണ്ണു മഞ്ഞളിച്ച
ദുര്യോധനന്റെ ദുരാഗ്രഹത്തിന് അങ്ങ്
വീണ്ടും കൂട്ടു നിന്നു. കള്ള
ചൂതിലുടെ അവരുടെ രാജ്യം തട്ടി എടുത്തു.
എങ്ങും നടക്കാത്ത രീതിയില്
അവരെ വനത്തിലെയ്ക്കയച്ചു?
ബ്രാഹ്മണന്റെ തീഷ്ണമായ വാക്കുകള്
ഖണ്ഡിയ്ക്കാന് ആര്ക്കും കഴിഞ്ഞില്ല -
തികച്ചും സത്യമാണ് ആ പൗരമുഖ്യന് പറഞ്ഞത്.
കഴിഞ്ഞ കാല സംഭവങ്ങള്
എല്ലാം അദ്ദേഹം വീണ്ടും ഓര്മ്മിപ്പിച്ച
ിരിയ്ക്കുന്നു. ഒരു ദൂതന്റെ പ്രൗഡമായ
വാക്ധോരണിയിലൂടെ.
ഒന്ന് നിറുത്തിയ ശേഷം, അദ്ദേഹം പറഞ്ഞു. "
ഇനി ഞാന്
യുധിഷ്ഠിരന്റെ സന്ദേശം വായിയ്ക്കാം."
പിതാമഹനും, സദസ്സില് സന്നിഹിതരായിട്ടുള്ള
മഹാരഥന്മാര്ക്ക
ും വല്യച്ഛനും യുധിഷ്ഠരന്റെയും
പാണ്ഡവരുടേയും അഭിവാദ്യങ്ങള് !
ദുര്യോധനനും അദ്ദേഹത്തിന്റെ ഉപജാപ
വൃന്ദത്തിനും സുഖമെന്ന് വിശ്വസിയ്ക്കുന്നു.
പിതാമഹാ ! അങ്ങയെ നിഷ്ക്രിയനെന്ന
ഭാവത്തില് ദുര്യോധനന്
ഏറെ അവഗണിയ്ക്കുന്നതായി ഞങ്ങള്
അറിയുന്നു. ഹൃദയം പൊട്ടിപ്പോകുന്ന
വേദനയോടെ ഞങ്ങള്
ഹസ്തിനപുരം വിട്ടിറങ്ങിയപ്പോള്
അങ്ങയുടെ ദയനീയ
നോട്ടം ഇപ്പോഴും എന്റെ മനസ്സിനെ കീറിമുറി
്നു. അച്ഛന്റെ മരണശേഷം പറക്കമുറ്റാത്ത
ഞങ്ങളെയും അമ്മയെയും ഹസ്തിനപുരത്തിലേ
യ്ക്ക് കൂട്ടിക്കൊണ്ട് വന്ന ശേഷം അങ്ങ്
ഞങ്ങള്ക്ക് ചെയ്തു തന്ന
എല്ലാ നന്മകളും ഞങ്ങള്
നന്ദിപൂര്വ്വം സ്മരിയ്ക്കുന്നു. പകല്
കൊള്ളയാണ് ദുര്യോധനനും കൂട്ടരും ഞങ്ങളോട്
ചെയ്തതെന്ന് അറിയായ്കയല്ല എതിരിടാന്
വേണ്ട കരുത്തും ഞങ്ങള്ക്കുണ്ടായിരുന്നു.
എങ്കിലും ഞങ്ങള്ക്ക് അതിനു തയ്യാറായില്ല.
അവസാന നിമിഷമെങ്കിലും വല്യച്ഛനു
മന:മാറ്റമുണ്ടാകുമെന്നു ഞങ്ങള് പ്രത്യാശിച്ചു.
അതുണ്ടായില്ല. ലോകത്തില്
എന്റെ മകനപ്പുറം മറ്റൊരു രാജവുണ്ടായിക്കാ
ണാന് അദ്ദേഹം ആഗ്രഹിയ്ക്കുന്നില്ലന്നതാണ്
സത്യം. ഏതു അധര്മ്മിയ്ക്കു
ം ജയിയ്ക്കാനൊരവസരമുണ്ടാകും. അതു
കൊണ്ടുമാത്രം ഞങ്ങള് ക്ഷമയോടെ അവര്
നിര്ദ്ദേശിച്ച നിബന്ധനകള് അംഗീകരിയ്ക്കാന്
തയ്യാറായി.
പിതാമഹന്റെയും ഗുരുക്കന്മാരുടെ
യും കാരുണ്യത്താല് ഞങ്ങള് പതിമൂന്നു
വര്ഷം കഴിഞ്ഞു മടങ്ങി വന്നിരിയ്ക്കുന്നു.
ഇനി നിങ്ങളുള്പ്പടെയുള്ളവര് ദുര്യോധനനില്
സമ്മര്ദ്ദം ചെലുത്തി,
ഞങ്ങളുടെ രാജ്യം ഞങ്ങള്ക്ക് തിരിച്ചു
നല്കണം. ഒരു രാജാവെന്ന നിലയില്
അതെന്റെ അവകാശമാണ്. മറിച്ചൊരു
തീരുമാനമാണെങ്കില് ഞങ്ങളും യുദ്ധത്തിന്
തയ്യാറാണ്. വേദനയോടെയാണെങ്ക
ിലും ഞങ്ങളാരക്ത കുരുതിയ്ക്ക് തയ്യാറെടുപ്പ്
തുടങ്ങി' സന്ദേശം പുര്ണ്ണമായി.
യുധിഷ്ഠിരന്റെ സന്ദേശം കേട്ട് ഭീഷ്മര്
ഏറെ സന്തോഷിച്ചു. "എന്റെ പാണ്ഡു
പുത്രന്മാര് സൗക്യമായി തിരിച്ചെത്തിയെന
്നറിഞ്ഞു ഈ വൃദ്ധന് ഏറെ സന്തോഷിയ്ക്കുന്നു.
അവര് ധര്മ്മിഷ്ഠരും ഏറെ സത്യസന്ധരുമാണ്.
അവരുടെ രാജ്യം തീര്ച്ചയായും അവര്ക്ക്
അര്ഹതപ്പെട്ടതാണ്."
ഭീഷ്മര് നിറുത്തുന്നതിന് മുന്പായി, ദുര്യോധനന്
വേണ്ടി രാധേയന് ചാടി എഴുന്നേറ്റു. പിതാമഹന്
ദുര്യോധനന്റെ സുഖസൗകര്യങ്ങള് അനുഭവിച്ചു
കൊണ്ട് എപ്പോഴും പാണ്ഡവര്ക്കുവേ
ണ്ടി വാദിയ്ക്കുന്നു. ഇതില്
ന്യായത്തിന്റെ അംശമുണ്ടോ? പിന്നെ,
വനവസകാലം വ്യവസ്ഥയനുസരിച്ച് അവര്
ഇനിയും പന്ത്രണ്ട് വര്ഷം കൂടി വനത്തില്
കഴിയണം. അതിനു ശേഷം മടങ്ങി വന്ന്
ദുര്യോധന മഹാരാജാവിന്റെ പ്രജയായി,
രാജാവിനുവേണ്ടി പ്രവര്ത്തിക്കാം. മറിച്ചൊരു
ചിന്ത വേണ്ട.
രാധേയന്റെ സംസാരം പരിധി കടക്കുന്ന
വിധം അപഹാസ്യമായപ്പോള് ധൃതരാഷ്ടര്
ഇടപെട്ടു. ദൂതനായി വന്ന ബ്രഹ്മണശ്രേഷ്ഠന
െ അപമാനിയ്ക്കും വിധം സംസാരിയ്ക്കുന്നത്
തെറ്റാണ്. അങ്ങയ്ക്കുണ്ടായ മനോവിഷമത്തില്
ഞാന് ഖേദിയ്ക്കുന്നു. അങ്ങിപ്പോള്
യുധിഷ്ഠിരനരികിലേയ്ക്ക് തിരിച്ചു പോകു !
ഞാന് സഭ കൂടി അടുത്തുതന്നെ ഒരു
സന്ദേശം സജ്ജയ്ന് വഴി യുധിഷ്ഠിരന്
എത്തിയ്ക്കുമെന്നു അറിയിച്ചാലും.
പാണ്ഡവര്, അജ്ഞാതവാസം കഴിഞ്ഞു
'ഉപപ്ലാവ്യ'ത്തില് തങ്ങുന്ന വാര്ത്ത ശല്യര്
അറിഞ്ഞു. അവരുടെ രാജ്യം തിരിച്ചു
കൊടുക്കാന് ദുര്യോധനന് തയ്യാറാകാത്ത
പക്ഷം യുദ്ധം തന്നെ മാര്ഗ്ഗമായി സ്വീകരിക്കേ
വരുമെന്നും, ശല്യര്ക്ക് ദിവ്യ ചക്ഷുസ്സാല്
ബോദ്ധ്യപ്പെട്ടിരുന്നു - അത്രയ്ക്ക്
അജയ്യനും, ജ്ഞാനചക്ഷുവും ആയിരുന്നു ശല്യര്.
അദ്ദേഹം തന്റെ കീഴിലുള്ള
ഒരക്ഷൌഹണി പടയുമായി ഉപപ്ലാവ്യത്തിലേ
യ്ക്ക് തിരിച്ചു.
തന്റെ സഹോദരി പുത്രരുടെ ക്ഷേമത്തില്
അദ്ദേഹം അത്ര കണ്ട് ഉത്സുകനായിരുന്നു.
ശല്യര് ഉപപ്ലാവ്യത്തിലേയ്ക്ക് തിരിയ്ക്കുന്ന
വിവരം ചാരന്മാര് മുഖേന ദുര്യോധനന്
അറിഞ്ഞു. ദുര്യോധനനില് നിന്ന്
വിവരം അറിഞ്ഞ
ശകുനി അദ്ദേഹത്തെ ഉപദ്ദേശിച്ചു. "
ദുര്യോധനാ ! രണ്ടായാലും യുദ്ധം ഉണ്ടാകും.
നോക്ക് ! ശല്യര് മഹാരഥനാണ്. ഗദായുദ്ധത്തില്
നിന്നെക്കാള് സമര്ത്ഥനാണ്. കൃഷ്ണനേക്കാള്
മുന്തിയ തേരാളിയും, കൗശലക്കാരനുമാണ്.
ശല്യര്ക്കൊപ്പം
ഒരക്ഷൌഹണി പടയും ഉപപ്ലാവ്യത്തിലേയ്ക്ക്
തിരിച്ചിട്ടുണ്ടന്നല്ലേ ചാരന്മാര് അറിയിച്ചത്.
നീ അവരെ ആരെന്നറിയാത്ത
വിധം വഴി നീളെ വേണ്ട സൗകര്യങ്ങളൊരുക്
കി കൊടുത്തു
അദ്ദേഹത്തെയും സൈന്യത്തെയും സല്ക്കരിയ്ക്കു
." ദുര്യോധനന് ഉടന് തന്നെ പരിചാരകര്ക്ക്
കര്ശന നിര്ദ്ദേശം നല്കി.
ശല്യരുടെ യാത്രക്കിടയില് അവര് പല
സ്ഥലത്തും വിശ്രമ സങ്കേതങ്ങള് തീര്ത്ത്
അദ്ദേഹത്തെയും,
സൈന്യത്തെയും ഏറെ സന്തോഷിപ്പിച്ചു.
ശല്യരുടെ ശുദ്ധ മനസ്സ് ഇതെല്ലാം യുധിഷ്ഠിര
നിര്ദ്ദേശ പ്രകാരമാണന്നാണ് കരുതിയത്.
അദ്ദേഹം തൃപ്തനായി ഇപ്രകാരം പറഞ്ഞു. "ഈ
സൗകര്യങ്ങള് ഒരുക്കി തന്ന
നിങ്ങളുടെ രാജാവിനോട്
ഞാനും എന്റെ രാജ്യവും ഏറെ കടപ്പെട്ടിരിയ്ക
്കുന്നു. എന്തു സഹായവും ചെയ്തു തരാന് ഞാന്
പ്രതിജ്ഞാ ബദ്ധനാണ്." ശല്യരുടെ വാക്കുകള്
കേട്ടപ്പോള് പരിചാരകന് ബോധിപ്പിച്ചു,
രാജന് ! ഈ സൗകര്യങ്ങളെല്ലാം ദുര്യോധന
മഹാരാജാവ് അങ്ങേയ്ക്ക്
വേണ്ടി ഏറെ ഉദാരപുര്വ്വം ചെയ്യിച്ചതാണ്.
ശല്യര് അറിയാതെ ഞെട്ടി. ഈ
സമയം ദുര്യോധനന് അവിടെയ്ക്ക് കടന്നു വന്നു.
" മഹാനായ ശല്യര് വാക്ക് പാലിയ്ക്കുമെന്നു
തന്നെ ഞാന് വിശ്വസിയ്ക്കുന്നു."
അദ്ദേഹം ശല്യരുടെ സമീപം ഉപവിഷ്ടനായി.
ശല്യര് പ്രതികരിച്ചു. "ശരിയാണ് ദുര്യോധനാ !
മഹാന്മാര് വാക്കുമാറ്റി പറയാറില്ല.
ആവശ്യപ്പെടാതെ ചെയ്തു തന്ന ഈ
സഹായം ഞാന് സ്വീകരിച്ചുപോയി. അതു
കൊണ്ട് മാത്രം വിഴുപ്പലക്കാന് ഞാന്
വിധിയ്ക്കപ്പെട്ടൂ." അദ്ദേഹം നിര്വ്വികാരമായ
ി ചിരിച്ചു. ദുര്യോധനാ ! ഞാന്
ഇറങ്ങി തിരിച്ചത്
എന്റെ സഹോദരീ പുത്രന്മാരെയും യുധിഷ്ഠിരനോ
പമുള്ള മറ്റു പാണ്ഡവരേയും കാണാന്
വേണ്ടിയാണ്. എനിയ്ക്ക്
അത്യാവശ്യമായി യുധിഷ്ഠിരനെ കാണണം.
എന്റെ സൈന്യത്തെ ഞാനിവിടെ ഉപേക്ഷിയ്ക്കു
നു. മടങ്ങി വന്ന ശേഷം നമുക്ക്
വിശദമായി സംസാരിയ്ക്കാം." ദുര്യോധനന്
യാത്രാനുമതി നല്കി.. ശല്യര്
ഉപപ്ലാവ്യത്തിലെത്തി. അമ്മാവനെ കണ്ട് നകുല
സഹദേവന്മാരും മറ്റു
പാണ്ഡവരും ഏറെ സ്നേഹത്തോടെ അദ്ദേഹത്തെ
ശല്യരുടെ മുഖത്തെ മ്ലാനത വായിച്ചറിഞ്ഞ
യുധിഷ്ഠിരന് പറഞ്ഞു അങ്ങ് ഉദ്ദേശിച്ച
രീതിയില് കാര്യം നടക്കാതെ വന്നതില്
ഏറെ വേദനിയ്ക്കുന്നുണ്ടന്നെനിയ്ക്കറിയാം .
ഞങ്ങള്ക്ക് ലേശവും പരാതിയില്ല.
ഒന്നുമാത്രം അങ്ങില് നിന്ന് ഞാന്
പ്രതീക്ഷിയ്ക്കുന്നു. എന്താണ് പുത്രാ !
ചോദിച്ചോളു.. അതു ഞാന് നിങ്ങള്ക്ക്
നേടി തന്നിരിയ്ക്കും. യുധിഷ്ഠരന് പറഞ്ഞു.
മാതുലാ "ആസന്നമായ കുരുക്ഷേത്ര യുദ്ധത്തില്
അങ്ങൊരു നാള്
കര്ണ്ണന്റെ സാരഥിയകേണ്ടി വരും. സാരഥ്യ
കലയില് അങ്ങ് ശ്രീകൃഷണനു സമനാണ്. ഇതു
കൗരവരാജാവിനറിയാം. അവര് താങ്കളെ ആ
കര്ത്തവ്യം ഏറ്റെടുക്കാന് നിര്ബന്ധിതനാക്കും.
അന്ന് അങ്ങ് ഞങ്ങള്ക്ക്
വേണ്ടി അങ്ങയുടെ വാക്ശരങ്ങളാല്
കര്ണ്ണന്റെ മനസ്സിനെ മുറിപ്പെടുത്തണം.
താഴ്ത്തി പറഞ്ഞാല് അയാള് മൗനിയാകും.
വീര്യം കുറയും. ഇതു യുദ്ധത്തില് ഞങ്ങള്ക്ക്
ഗുണം ചെയ്യും. അയാള് യുദ്ധ
തന്ത്രജ്ഞനും സമര്ത്ഥനുമാണെങ്കിലും ഈ
ഗുണങ്ങള് ഹനിയ്ക്കുന്ന രീതിയില് അയാള്
ആത്മശ്ലാഘിയുമാണ്. ഒരു
തരം വീരസ്യം പറച്ചില്." ശല്യര്
നിറകണ്ണുകളോടെ വാക്കു പാലിയ്ക്കുമെന്നു
യുധിഷ്ഠിരന് ഉറപ്പു നല്കി.
ഹസ്തിനപുരത്തില്‍ നിന്ന് ധൃതരാഷ്ട്ര
സന്ദേശവുമായി സജ്ജയന് എത്തിയത്
പ്രതീക്ഷിച്ചതിലും വൈകിയാണ്.
സഞ്ജയന്റെ മുഖ ഭാവത്തില് നിന്ന് തന്നെ തങ്ങള്
പ്രതീക്ഷിയ്ക്കുന്ന രീതിയിലൊന്നും,
കാര്യസാദ്ധ്യം ആവില്ലന്ന് യുധിഷ്ഠിരന്
ബോദ്ധ്യപ്പെട്ടു. എങ്കിലും അത്
പ്രകടമാക്കാത്ത രീതിയില്
അദ്ദേഹം സജ്ജയനോട് കുശല പ്രശ്നങ്ങള്
നടത്തി. ആ സ്നേഹ തടങ്കലില് പെട്ട
സജ്ജയന്റെ കണ്ണുകള് നിറഞ്ഞു.
നിങ്ങളെ ഇങ്ങനെ കാണേണ്ടി വന്നതില്
എനിയ്ക്കേറെ ദുഃഖമുണ്ട്. എന്ത്
ചെയ്യാം കുഞ്ഞേ ! ന്നൂറും പാലും കൊടുത്ത്
അന്ധനായ രാജാവ് വളര്ത്തി വലുതാക്കിയത്
ചീറിയടുക്കുന്ന വിഷസര്പ്പത്തെയാണ്.
സര്പ്പം വിഷം തുപ്പി തുടങ്ങി. ഇപ്പോള്
വളര്ത്തുന്നവര്‍ പോലും ഏതു
നിമിഷവും ദംശനമേല്കുമെന്ന അവസ്ഥയിലാണ്.
അങ്ങയുടെ ദുഷ്ട സഹോദരനെ ഒരു
രീതിയിലും നേര്വഴിയ്ക്ക് കൊണ്ടുവരാന്
കഴിയുന്നില്ല. അങ്ങയ്ക്കായി ഈ
സന്ദേശം കൈമാറാനെത്തിയ ഞാന്
പോലും പാപിയാണ്.
സജ്ജയന്റെ കണ്ണിലെ നീര്ത്തുള്ളികള
് യുധിഷ്ഠിരന്റെ കൈതണ്ടയില് പതിച്ചു.
താങ്കള് ദു:ഖിയ്ക്കാതിരിയ്ക്കൂ ! യുദ്ധമെങ്കില്
യുദ്ധം. ഞങ്ങളും ഏതാണ്ട് തയ്യാറെടുപ്പിലാണ്.
എല്ലാവരോടും ഒത്തുകുടാന് യുധിഷ്ഠിരന്
ആവശ്യപ്പെട്ടു. ശ്രീകൃഷ്ണന്, വിരാടന്,
സാത്യകി, ദ്രുപദന്, ധൃഷ്ടദ്യുമ്നന്
മുതലായവരും ശേഷിച്ച പാണ്ഡവരും ഒത്തുകുടി.
ധൃതരാഷ്ട്രരുടെ സന്ദേശം സജ്ജയന് വായിച്ചു,
എന്റെ പുത്രന്മാരായ യുധിഷ്ഠിരനും മറ്റു
പാണ്ഡവര്ക്കും അവരുടെ പത്നിയായ
ദ്രൗപദിയ്ക്കും സുഖമെന്ന് കരുതുന്നു.
എന്റെ പ്രിയപ്പെട്ട കൃഷണനും സാത്യകിയും,
വിരാടനും,
ദ്രുപദനും അദ്ദേഹത്തിന്റെ പുത്രനും സന്ദേശം കേ
ഉത്സുകരാണന്ന് ധരിയ്ക്കട്ടെ.
എന്റെ പ്രിയപ്പെട്ട യുധിഷ്ഠരാ! ഒരു
യുദ്ധം ഒഴിവാക്കാന് അങ്ങയുടെ ഭാഗത്തു നിന്ന്
ആത്മാര്ത്ഥമായ ശ്രമമുണ്ടാകുമെന്നു കരുതട്ടെ.
നിങ്ങള് ധര്മ്മിഷ്ടരും സത്യസന്ധരുമാണ് .
മറ്റുള്ളവരുടെ നാശം നിങ്ങള്
ഒരിയ്ക്കലും ആഗ്രഹിയ്ക്കില്ല.
കുലത്തിനുവേണ്ടി ജീവന്
കളയും പോലെ ശ്രേയസ്ക്കരമായി
മറ്റൊന്നില്ല. ഒരു
യുദ്ധത്തിലൂടെ സ്വസഹോദരന്മാര്ക്ക്
നാശം വരുത്തുവാന് അങ്ങ് തയ്യാറാകില്ലെന്ന്
എനിയ്ക്കുറപ്പാണ്.
കൗരവരുടെ നാശത്തിലൂടെ നേടിയെടുക്കുന്ന
രാജ്യം അങ്ങേയ്ക്ക് വേദനയല്ലേ നല്കുക?
കൃഷ്ണന്റെയും ദ്രുപദന്റെയും മുന്നില്
കൈകൂപ്പി കൊണ്ട് ഈ വൃദ്ധന്
അപേക്ഷിയ്ക്കുകയാണ് ഈ
കലാപം ഒന്നൊഴിവാക്കി തന്നൂടെ ? ലോക
നന്മയെ കരുതിയാണ് ഞാനിത് പറയുന്നത്."
തന്നെ മാത്രം എല്ലാറ്റിനും കാരണക്കാരനായി
കുറ്റപ്പെടുത്തിയതില് യുധിഷ്ഠിരന്
അത്യധികം ദുഃഖം തോന്നി. ഒരു
കാര്യം എനിയ്ക്കിപ്പോള്‍ വ്യക്തമായി.
വല്യച്ഛനു
സ്വന്തം മകനെ പറഞ്ഞനുസരിപ്പിയ്ക്കാനുള്ള
കഴിവില്ല. അദ്ദേഹമായിട്ടത്
വളരെ പണ്ടേ നഷ്ടപ്പെടുത്തി. തീറ്റ കൊടുത്തു
മകന്റെ മനസ്സിലെ ദുര വളര്ത്തിയത്
അദ്ദേഹം ഒരാള് മാത്രമാണ്.
ഇപ്പോഴും യുദ്ധം ഒഴിവാക്കാന്
മാത്രം പറയുന്നു. എങ്ങനെ?
ഒന്നും നേടാതെ ഒഴിഞ്ഞു പോകാനോ?
എന്റെ സഹോദരങ്ങളെ ഇനി എനിയ്ക്ക്
പിടിച്ചു നിര്ത്താനാവില്ല. കുരുകുല സന്തതികള്
എന്ന രീതിയില് ഞങ്ങള്ക്കും പിതൃസ്വത്തില്
ന്യായമായ അവകാശമുണ്ട് സമ്പന്നമെന്നവകാ
ശപ്പെടുന്ന രാജ്യത്തിനുവേണ്
ടി ഏറെ നീരോഴുക്കിയത് എന്റെ അച്ഛനാണ്.
പിന്നെ ഞങ്ങളുടെ കര്മ്മ കുശലതയും അന്ധനായ
വല്യച്ഛന് ദുരജ്വരബാധയില് പറയുന്ന
വാക്കിന് ഇനി ഞങ്ങള് വില നല്കില്ല."
സ്തോഭം അടക്കാന് വിഷമിയ്ക്കുന്ന
യുധിഷ്ഠിരനെ നോക്കി സജ്ജയ്ന് പറഞ്ഞു.
"സന്ദേശം കുറച്ചു കൂടിയുണ്ട് അങ്ങ്
ക്ഷമയോടെ കേള്ക്കുക." സഞ്ജയന് തുടര്ന്നു.
എന്റെ പ്രിയ
യുധിഷ്ഠിരാ താങ്കളുടെ സത്യവും ധര്മ്മവും അഭിന
എന്റെ മകനില്ലാതെ പോയത് ഈ രണ്ടു
ഗുണങ്ങളും. അതിനാല് വല്യച്ഛ ന് പറയുന്ന
വാക്കുകള് ധര്മ്മിഷ്ഠരായ നിങ്ങള് കേള്ക്കുക.
പാണ്ഡവര് അജയ്യരാണ്. യുദ്ധത്തില് ഏറിയ
പങ്കും നിങ്ങള്ക്ക് തന്നെയാകും ജയം. എന്നാല്
അങ്ങ് ഒന്ന് ആലോചിക്കൂ -
അങ്ങയുടെ സഹോദരങ്ങളായ ഈ കൗരവാദികള്
മുഴുവന് കൊല്ലപ്പെട്ടാല്‍ അങ്ങയ്ക്ക്
പിന്നെ സന്തോഷത്തോടെ രാജ്യം ഭരിയ്ക്കാനാ
? എല്ലാം നേടിയിട്ട് മനസ്സ് ദരിദ്രമാകുന്ന
അവസ്ഥ. ഞാന് അങ്ങയോട് അപേക്ഷിയ്ക്കുകയ
ാണ് - അങ്ങ് യുദ്ധ മാര്ഗ്ഗം ഉപേക്ഷിയ്ക്കുക.
ഒരു സന്യാസ ജീവിതം നയിയ്ക്കുന്നതിന്
അങ്ങയ്ക്കൊരു മടിയും കാണില്ല.
അതല്ലേ കുറച്ചു കൂടി അഭികാമ്യം. ലോകര്
അങ്ങയെ പുണ്യാത്മാവായി പാടി പുകഴ്ത്തും.
അതല്ല, യുദ്ധം ചെയ്യണമെന്നുണ്ട
ായിരുന്നെങ്കില്‍ അങ്ങയ്ക്കത് പതിമൂന്നു
വര്ഷം മുന്പാകാമാകാമായിരുന്നില്ലേ?
ഇപ്പോഴാണോ പഴയ പക ഊതി പെരുപ്പിച്ചു
വരുന്നത് ?
"രാജ്യത്തെ ചൊല്ലിയുള്ള
മോഹം ഉപേക്ഷിയ്ക്കുന്നതാകും അങ്ങയ്ക്ക്
ശ്രേയസ്ക്കരം. അങ്ങയുടെ സഹായിയായ
കൃഷ്ണന്റെ രാജ്യത്ത് ഭിക്ഷ എടുത്തു
കഴിയുന്നതും പുണ്യം തന്നെ. അല്ലെങ്കില്
വീണ്ടും വനത്തിലേയ്ക്ക് മടങ്ങാം."
ചില അനുബന്ധങ്ങള് രാജാവ്
ആരുടെയോ സമ്മര്ദ്ദത്തിനു
വഴങ്ങി എഴുതി ചേര്ത്തതാണന്നു സദസ്സിലുള്ള
ഏവര്ക്കും ബോദ്ധ്യമായി.
ധൃതരാഷ്ട്രരുടെ സന്ദേശത്തിന്റെ ശേഷിച്ച
ഭാഗവും വായിച്ചു തീരത്ത് സജ്ജയ്ന്
നിറകണ്ണുകളോടെ യുധിഷ്ഠിരനെ നോക്കി.
യുധിഷ്ഠിരന്റെ കണ്ണില് കോപം കത്തിക്കാളി.
ഇത്രയുമായ സ്ഥിതിയ്ക്ക് ഞങ്ങളുടെ ന്യായമായ
അവകാശത്തിനുവേണ്
ടി ഞങ്ങളും ഇറങ്ങിത്തിരിയ്ക്കുന്നു. അതിന്
ഒരേ ഒരാളുടെ സമ്മതം മാത്രമേ ഞങ്ങള്ക്കാവശ്യ
മുള്ളൂ. ഞങ്ങളുടെ പ്രഭുവായ കൃഷ്ണന്റെ മാത്രം !
യുധിഷ്ഠിരന് കൃഷ്ണ പാദങ്ങളില് നമസ്ക്കരിച്ചു.
കൃഷ്ണാ ! അങ്ങ് തന്നെ ഒരു വഴി കാണിച്ചു തരു !
ഈ ദൗത്യം ഞാനങ്ങയെ എല്പിയ്ക്കുന്നു.
ഞങ്ങളുടെ ജീവിതമാകുന്ന നൗക
ഇനി തുഴഞ്ഞെത്തിയ്ക്കുവാന് അങ്ങേയ്ക്ക്
മാത്രമേ ആകു. കൃഷണ നേത്രങ്ങള് സജലങ്ങളായി.
സ്വന്തം ജീവരക്തമാണ് യുധിഷ്ഠിരന്
തന്റെ പാദത്തിലൊഴുക്കിയിരിയ്ക്കുന്നതെന്ന്
ഭഗവാന് ബോദ്ധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു
സജ്ജയാ ! ഇനി ഞാനാണ് പാണ്ഡവര്ക്കുവേ
ണ്ടി ഈ ദൗത്യം ഏറ്റെടുക്കുന്നത്.
അങ്ങയുടെ രാജാവിനോട് പോയി പറയൂ,
പാണ്ഡവരുടെ രാജ്യം അവര്ക്ക്
മടക്കി നല്കിയാല് മാത്രമേ യുദ്ധ
ഭീഷണി ഒഴിവാക്കൂ എന്ന്. എന്നാല്
ദുര്യോധനന്റെ എണ്ണ മറ്റ സൈനികരുടെ ജീവന്
കുരുതി കൊടുക്കാന് ഞാനഗ്രഹിയ്ക്കുന്നില്ല.
ഞാന് ഹസ്തിനപുരത്തിലേയ്ക്ക് വരുന്നുണ്ട്. ഒരു
സന്ധി സംഭാഷണത്തിലൂടെ ഭൂമിയെ ദുര്യോധന
മരണ പാശത്തില് നിന്ന് രക്ഷിയ്ക്കാന് ഞാന് ഒരു
ശ്രമം കൂടി നടത്തും. തീര്ത്തും ശുഭ
പ്രതീക്ഷയില്ലാത്ത ഒരു ശ്രമം. ഒന്ന് നിറുത്തിയ
ശേഷം കൃഷ്ണന് തുടര്ന്നു. "ഹസ്ഥിനപുരത്ത് ഒരു
വൃക്ഷം വളരുന്നുണ്ട്. ദുര്യോധനെന്ന വൃക്ഷം.
ഈ വൃക്ഷത്തിന്റെ കൊമ്പുകള്
ശകുനിയും സ്കന്ദം രാധേയനും, പുഷ്പങ്ങള്
ദുശ്ശാസനനുമാണ്. വൃക്ഷത്തിന്റെ വേര്
ധൃതരാഷ്ട്രര്. ഇനി യുധിഷ്ഠിരനാകുന്ന ഈ
വൃക്ഷത്തെ നോക്കൂ . ഇതൊരു ധര്മ്മ വൃക്ഷമാണ്.
ഇതിന്റെ സ്കന്ദം അര്ജ്ജുനനും കൊമ്പുകള്
ഭീമനും നകുലസഹദേവന്മാര് പുഷ്പ ഫലങ്ങളുമാണ്.
മഹത്തായ ഈ ധര്മ്മ വൃക്ഷത്തിന്റെ വേര്
ഞാനാണ്. നമുക്ക് നോക്കാം ഏതു വൃക്ഷമാണ്
കാലത്തെ അതിജീവിയ്ക്കുന്നതെന്ന്. സജ്ജയാ !
താങ്കള് ചെന്ന് നിങ്ങളുടെ അന്ധനായ
രാജാവിനെ അറിയിയ്ക്കു. ഭീമന്
ഊണിലും ഉറക്കത്തിലും സ്മരിയ്ക്കുന്നത്
ദുര്യോധനന്റെ നഗ്നമായ തുടകളാണെന്ന് -
അവരുടെ രാജ്ഞിയുടെ നേര്ക്കുയര്ത്തി കാണിച്ച
ആ തുടകള് ഭീമന് തച്ചുടയ്ക്കുന്ന
കാലം വിദൂരമല്ലെന്ന്.
അര്ജ്ജുനന്റെ ഗാണ്ഡിവം ഉതിര്ക്കുന്ന
ശരങ്ങളേറ്റ് രാധേയന് പിടഞ്ഞു വീഴുന്ന
സമയവും അടുത്ത് കൊണ്ടിരിയ്ക്കുന്നു.
സഹദേവനും ശപഥം പാലിയ്ക്കാന്
പ്രതിജ്ഞാബദ്ധനാണന്നറിയിയ്ക്കൂ.
ഉന്മുലനാശത്തിനുള്ള കോപ്പു കൂട്ടിയിട്ട് അന്ധത
നടിച്ചിരിയ്ക്കാന്
ഞാനാരെയും അനുവദിയ്ക്കില്ല." കൃഷ്ണന്
ആസനസ്ഥനായപ്പോള്‍ യുധിഷ്ഠിരന്
ഏറെ എളിമയോടെ സജ്ജയനോടുണര്ത്തിച്ചു.
"സജ്ജയാ ! താങ്കള് ഞങ്ങള്ക്ക്
ഏറെ ഉപകാരങ്ങള് ചെയ്തു തന്നിട്ടുണ്ട്.
അതൊന്നും ഞങ്ങള് മറക്കുന്നവരല്ല. അങ്ങ്
വല്യച്ഛനോട് പറഞ്ഞേയ്ക്കൂ,
ഇന്ദ്രപ്രസ്ഥം തിരിച്ചു തന്നാല് പാണ്ഡവര്
യുദ്ധത്തില് നിന്ന് പിന്മാറാന് തയ്യാറാണെന്ന്.
കൗരവ സഹോദരരുടെ മരണം ഒഴിവാക്കാന് ഈ
ഒരു വഴിയേ ഞാന് കാണുന്നുള്ളൂ. തട്ടിയെടുത്ത
ഭാഗ്യത്തിന്റെ തട്ടില് ഏറെ നാള്
സുഖമായിരിയ്ക്കാന് കഴിയില്ലെന്നു
ദുര്യോധനനെ അറിയിയ്ക്കുക." അവര്
സജ്ജയനെ ഉപചാരത്തോടെ മടക്കി അയച്ചു.
പാണ്ഡവരെക്കുറിച്ചോര്ത്ത് ആ സാധു
ഏറെ ദു:ഖിതനായി.
മടങ്ങി വന്ന സജ്ജയനെ രാജാവ്
ഏറെ ഔത്സുക്യത്തോടെ സ്വീകരിച്ചു. സജ്ജയന്
പറഞ്ഞു. "അങ്ങ് വളരെ വേദനിപ്പിയ്ക്കുന്ന ഒരു
കൃത്യമാണ് എന്നില് ഭരമേല്പിച്ചത്.
വല്യച്ഛന്റെ സ്നേഹ വാക്കുകള് കേള്ക്കാന്
കൊതിച്ച പാണ്ഡവര്ക്ക് അങ്ങ് നല്കിയത്
വാക്കില് പൊതിഞ്ഞ കാളകുട വിഷമല്ലേ ?
അവരുടെ നന്മ നിറഞ്ഞ
വാക്കുകളിലും സ്നേഹപൂര്വ്വമായ
ഉപചാരത്തിലും എന്റെ മനസ്സ്
വിതുമ്പിപ്പോയി തിരിച്ചു ഞാനവര്ക്ക്
നല്കിയതോ? രാജാവേ !
എന്റെ മനസ്സും ശരീരവും തളര്ന്നിരീയ്ക്കുന്നു.
എനിയ്ക്കല്പം വിശ്രമിച്ചേ തീരു. !" സജ്ജയന്
സഭാതലം വിട്ടപ്പോള്, രാജാവ് ഭയം കൊണ്ട്
വിറയ്ക്കാന് തുടങ്ങി. ഒന്നുറങ്ങാനാഗ്ര
ഹിച്ചെങ്കിലും, അദ്ദേഹത്തിനതിന്
കഴിഞ്ഞില്ല. ആ നിമിഷം വിദുരരെ കാണാന്
അദ്ദേഹം ആഗ്രഹിച്ചു.
തന്റെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാന്
പറ്റുന്ന ഏക മിത്രമായാണ് രാജാവ്
വിദൂരരെ കണ്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ ശാസന കേട്ടാലെങ്കിലും
എനിയ്ക്കുറങ്ങാന് കഴിഞ്ഞേയ്ക്കും." രാജാവ്
അതിയായി മോഹിച്ചു.(തുടരും
Friday, 20 September 2013
മഹാഭാരതം ഭാഗം 20
Subscribe to:
Post Comments (Atom)
No comments:
Post a Comment