Sunday, 27 October 2013

മഹാഭാരതം ഭാഗം 46


പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആചാര്യനെ വധിക്കരുതെന്ന് ഞാന്
എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ?
ആരും എന്റെ വാക്കുകള്ക്ക് വില നല്കിയില്ല.
ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം "
ദേഷ്യത്തില് തുടങ്ങിയ
അര്ജ്ജുനന്റെ സംസാരം ദുഖതപ്തമായ
ഇടര്ച്ചയോടെ നിർത്തി. അദ്ദേഹം തല
കുമ്പിട്ടിരുന്നു.
തന്റെ ജ്യേഷ്ഠനെ കുറപ്പെടുത്തും മട്ടിലുള്ള
അര്ജ്ജുനന്റെ സംസാരം ഭീമനു അരോചകമായി. "
അര്ജ്ജുനാ ! അങ്ങ് ജ്യേഷ്ഠനെ കുറപ്പെടുത്തിയത്
ഒട്ടും ശരിയായില്ല. ഈ ഭോഗ
സുഖങ്ങളിലോന്നും താല്പര്യമില്ലാത്ത ശുദ്ധ
ഹൃദയനാണ് നമ്മുടെ ജ്യേഷ്ഠന്. നമുക്ക്
വേണ്ടി മാത്രമാണ് യുദ്ധമെന്ന ആശയത്തോടു
പോലും അദ്ദേഹം പൂർണ്ണമായി യോജിച്ചത്.
ഇനി, ആചാര്യനെക്ക്റിച്ച് അങ്ങ്
ഏറെ പുകഴ്ത്തുന്നത് കേട്ടു, ഒരു പക്ഷെ,
താങ്കളെ അദ്ദേഹം സ്നേഹിച്ചു കാണും.
എന്നാല് എനിക്ക് ആ മനുഷ്യനോട് ഒരു
മതിപ്പുമില്ല. ക്രൂരനായ ഒരു
കശാപ്പുകാരനായിരുന്നു അയാള്.
ദിവ്യാ അസ്ത്രം നിരപരാധികളുടെ മേലെ പ്രയോ
ഇന്നദ്ദേഹം എത്ര മാത്രം നാശം സൃഷ്ടിച്ചു ?
അര്ജ്ജുനാ! എനിക്ക് താങ്കളുടെ ഗുരുഭക്തിയില്
ലജ്ജ തോന്നുന്നു !
നമ്മുടെ സൈന്യത്തിന്റെ രക്ഷക്കു
വേണ്ടി മാത്രമാണ് എന്റെ പ്രിയപ്പെട്ട
ജ്യേഷ്ഠന് ജീവിതത്തില് ആദ്യമായി ഒരു കളവു
പറഞ്ഞത്. അതിനു വേണ്ട ഉചിത
നിര്ദ്ദേശം നല്കിയത് നമ്മുടെ പ്രഭുവായ
കൃഷ്ണനാണ്. എന്റെ ജ്യേഷ്ഠന് ഒരു
ധര്മ്മച്യുതിയും സംഭവിച്ചിട്ടില്ലന്നു
എനിക്കുറപ്പുണ്ട്. " ഏറെ വികാര
വായ്പ്പോടെ ഭീമന് പറഞ്ഞു " അര്ജ്ജുനാ !
താങ്കള് എന്നെകൊണ്ട് പറയിക്കുകയാണ്,
എന്റെ ജ്യേഷ്ഠനെ ആരും കുറപ്പെടുത്തുന്നത്
എനിക്ക് സഹിക്കാനാവില്ല. ഈ
ഭീമന്റെ മനസ്സില് വിരിഞ്ഞു നില്ക്കുന്ന
ഏറ്റവും പ്രഭാപുരമായ നക്ഷത്രമാണ് അദ്ദേഹം.
അങ്ങേപ്പോഴും പറയുമായിരുന്നല്ലോ -
യുദ്ധം വരുമ്പോള് ധൃതരാഷ്ട്ര പുത്രന്മാർ
നമ്മോടു കാണിച്ച
അപരാധങ്ങല്ക്കെല്ലാം പകരം വീട്ടുമെന്ന്!
എന്നിട്ടിപ്പോള് അങ്ങയുടെ ക്രൂരനായ
ആചാര്യനോട് നമ്മുടെ പ്രിയ ജ്യേഷ്ഠന്
നിര്ദ്ദോഷമായ ഒരു പൊളി പറഞ്ഞപ്പോള്
അങ്ങയുടെ രക്തം തിളച്ചു !അതിന്റെ പേരില്
അദ്ദേഹത്തെ കുറപ്പെടുത്തുന്നു. അങ്ങ് കൃഷ്ണ
മൈത്രിക്കുപോലും യോഗ്യനല്ല.
ഞാനും എന്റെ ജ്യേഷ്ഠനും കൃഷ്ണന്റെ വാക്കുകള്
എപ്പോഴും അനുസരിക്കുന്നു.
അദ്ദേഹത്തിന്റെ നിര്ദ്ദേശാനുസരണം മാത്രം പ്ര
ഭീമന് കടുത്ത രോഷത്തോടെ പുറം തിരിഞ്ഞു
നിന്നു. തികട്ടി വന്ന കോപത്തോടെ ഭീമന്
വീണ്ടും അര്ജ്ജുനനു നേരെ തിരഞ്ഞു
"എന്റെ അനിയാ ! ഇന്നലെ യുദ്ധ രംഗത്തു
വെച്ച് രാധേയന് എന്നെ സാപാട്ടു രാമന് !
ഗുസ്തികാരന്, അടുക്കള ജോലികാരന്
എന്നെല്ലാം വിളിച്ചപമാനിച്ചപ്പോള്
എന്തുകൊണ്ട് താങ്കളുടെ രക്തം തിളച്ചിലല ?
പകരം വീട്ടണമെന്നു പോലും തോന്നിയില്ല.
ഭീമന് സ്വന്തം കരുത്തു കൊണ്ട്
എല്ലാം നേടിക്കൊള്ളുമെന്നു താങ്കള് കരുതി."
ഭീമന് പൊടുന്നനെ മൌനിയായി തലകുമ്പിട്ടു.
യുധിഷ്ടിരന് അനിയനോട് അതിരറ്റ
അനുകമ്പയും സ്നേഹവും തോന്നി.
അദ്ദേഹം ഭീമനെ ഗാഡം പുണർന്നു. "
എന്റെ പ്രിയ അനിയാ ! നീ എനിക്ക്
പ്രാണനെക്കാള് പ്രിയനാണ്.
എന്റെ പ്രവര്ത്തി മൂലം എനിക്കുണ്ടായ
ദുഖവും അര്ജുനന്റെ കുറ്റപ്പെടുത്തലും ലഘുകരിക്
നിന്റെ ആശ്വാസ വാക്കുകള്ക്കു കഴിഞ്ഞു.
നീ എന്നും എന്റെ നന്മ
മാത്രമേ കാംക്ഷിച്ചിട്ടുള്ളൂ ഭീമാ.
യുധിഷ്ടിരന്റെ സ്നേഹം പൊട്ടികരച്ചിലായി.
ഭീമനും വികാരം നിയന്ത്രിക്കാന് കഴിഞ്ഞില്ല.
അവർ വീണ്ടും വീണ്ടും അണച്ച് പുല്കി. ഭീമന്
അര്ജ്ജുനന് നേരെ തിരിഞ്ഞു " താങ്കള്ക്ക്
ആശ്വതാമാവ് പ്രിയനായിരിക്കാം.
താങ്കളിവിടെ ഇരുന്നു ആചാര്യപുത്രന്റെ മഹിമ
പാടി പുകഴ്ത്തിക്കോളു. എന്നാല് എനിക്ക്
അയാളുടെ ദിവ്യാ അസ്ത്രത്തെ ഭയമില്ല ഞാന്
ഒറ്റയ്ക്ക് അയാളെ നേരിടും. ഭീമന് തിരിഞ്ഞു
നടന്നു തുടങ്ങി ധൃഷ്ടദൃമ്നന് അര്ജ്ജുനനോട്
ചോദിച്ചു. "താങ്കളുടെ ആചാര്യന് ഒരു
മഹാത്മാവെന്നു താങ്കള് കരുതുന്നു.
ഞങ്ങള്ക്കാര്ക്ക് അങ്ങനെ കരുതാനാവില്ല.
ബ്രാഹ്മണനായ അദ്ദേഹം തന്റെ കുലകർമ്മങ്ങള്
എന്തങ്കിലും ആചരിച്ചിട്ടുണ്ടോ ? ഒരു
ബ്രാഹ്മണന്റെ കുലധർമ്മങ്ങള് എന്തന്നു ഞാന്
താങ്കളോട് വ്യക്തമാക്കാം. ഒന്ന്- യാഗങ്ങള്
ചെയ്യിക്കുക രണ്ട്- സ്വയം യാഗം ചെയ്യുക
മൂന്ന് - ധാരാളം ദാനങ്ങള് കൊടുക്കുക നാല് -
ദാനങ്ങള് സ്വീകരിക്കുക അഞ്ച് -
അദ്ധ്യാപനം—

1 comment:

  1. Wynn Las Vegas - MapYRO
    Wynn 피망 포커 Las 통영 출장마사지 Vegas and Encore 삼척 출장마사지 Hotel Map. Wynn Las Vegas, profile picture Hotel 계룡 출장안마 Map Nevada. Wynn Resort King Room is located 강원도 출장안마 inside the Wynn.

    ReplyDelete