Saturday, 22 June 2013
സി.ഐ.എക്ക് ചാരന്മാരെ വേണം; യോഗ്യത: മലയാള ഭാഷാ പരിജ്ഞാനം
വാഷിങ്ടണ്: അമേരിക്കന് ചാര
സംഘടനയായ സി.ഐ.എയില് ഒരു
‘കരിയര്’ നിങ്ങള്
ആഗ്രഹിക്കുന്നുണ്ടോ? സംഘടനയില്
ചാരപ്പണിക്ക് ഇപ്പോള്
ആളുകളെ വിളിച്ചിരിക്കുന്നു. വലിയ
ഗവേഷണ ബിരുദമൊന്നും വേണ്ട.
മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിഞ്ഞാല്
മതി.
ന്യൂയോര്ക് ആസ്ഥാനമായ ബിസിനസ്
വീക്കിന്െറ (ബ്ളൂംസ്ബെര്ഗ് ബിസിനസ്
വീക്) ഓണ്ലൈന് എഡിഷനില് ജൂണ് 20ന്
പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്
മലയാളികളെ സി.ഐ.എ
ചാരപ്പണിക്ക്
അന്വേഷിക്കുന്നതായുള്ള
ഞെട്ടിക്കുന്ന വിവരമുള്ളത്.
സി.ഐ.എക്ക്
വേണ്ടി പ്രവര്ത്തിക്കുന്ന
രാജ്യത്തെ സ്വകാര്യ
സ്ഥാപനങ്ങളെക്കുറിച്ച സുപ്രധാന
വെളിപ്പെടുത്തലുകള്ക്കിടയിലാണ്
സംഘടനയിലേക്ക്
മലയാളികളെ അന്വേഷിക്കുന്ന
കാര്യവും പരാമര്ശിക്കുന്നത്.
ശീതസമര കാലം മുതല്
തന്നെ സി.ഐ.എയെ കാര്യമായി സഹായിക്കുന്ന
പ്രമുഖ സ്ഥാപനമായ ബൂസ് അലെന്സ്
ഹാമില്ട്ടന്െറ
പ്രവര്ത്തനങ്ങളെക്കുറിച്ചാണ് ‘ബൂസ്
അലെന്സ്, ദി വേള്ഡ്സ് മോസ്റ്റ്
പ്രോഫിറ്റബ്ള്
സ്പൈ ഓര്ഗനൈസേഷന്’ എന്ന
ലേഖനത്തില്
കാര്യമായും പ്രതിപാദിക്കുന്നത്. ബൂസ്
അലെന്സിലേക്ക് ആളുകളെ റിക്രൂട്ട്
ചെയ്യുന്നതു മുതല്
ഓരോ ഓപറേഷനും വിജയകരമായി ലക്ഷ്യം കാണുന്നതുവരെയുള്ള
കാര്യങ്ങള് ലേഖനത്തില്
പരാമര്ശിക്കുന്നു. അമേരിക്കയില്
സുരക്ഷയുടെ പേരില്
ഭരണകൂടം പൗരന്മാരുടെ ടെലിഫോണ്-
സൈബര് വിവരങ്ങള്
ചോര്ത്തുന്നുവെന്ന
വിവരം മാധ്യമങ്ങളോട്
വെളിപ്പെടുത്തിയ എഡ്വേഡ്
സ്നോഡനും ബൂസ് അലെന്സിലൂടെയാണ്
സി.ഐ.എയുടെ ഭാഗമാകുന്നതത്രെ.
പ്രാഥമിക
വിദ്യാഭ്യാസം പോലും പൂര്ത്തിയാക്കാത്ത
സ്നോഡന്െറ കമ്പ്യൂട്ടര് ഹാക്കിങ്
കഴിവ് കണ്ടറിഞ്ഞാണ് കരാര്
വ്യവസ്ഥയില് നിയമനം ലഭിച്ചത്.
ഇത്തരം നിയമനം തന്നെയാണ്
മലയാളികളെയും കാത്തിരിക്കുന്നത്.
സി.ഐ.എയുടെ ഡിഫന്സ് ഇന്റലിജന്സ്
ഏജന്സിയിലെ മൂന്ന്
വിഭാഗങ്ങളിലേക്കാണത്രെ ജൂണ് ആദ്യ
വാരത്തില് അപേക്ഷ
ക്ഷണിച്ചിരിക്കുന്നത്. ആദ്യ
രണ്ടെണ്ണം ഇന്റലിജന്സ് അനലിസ്റ്റ്
വിഭാഗവുമായി ബന്ധപ്പെട്ടതാണ്.
മൂന്നാമത്തെ വിഭാഗത്തിലാണ്
മലയാളികള്ക്ക് അവസരമുള്ളത്.
മലയാള
ഭാഷാ പരിജ്ഞാനമുള്ളവരെ അന്വേഷിക്കുന്നു
എന്ന് മാത്രമാണ് ലേഖനത്തിലുള്ളത്.
തെക്കേ ഇന്ത്യയില് മാവോയിസ്റ്റ്
സാന്നിധ്യം ശക്തമായ
സാഹചര്യത്തിലാണത്രെ മേഖലയില്
ചാരപ്രവര്ത്തനം ശക്തമാക്കാന്
സി.ഐ.എ മുന്നിട്ടിറങ്ങുന്നത്്.
ഇതിന്െറ ഭാഗമായാണ്
മലയാളികളെ തേടുന്നത്.
ഉദ്യോഗാര്ഥിയുടെ കഴിവിന്െറ
അടിസ്ഥാനത്തില്
പ്രതിവര്ഷം ചുരുങ്ങിയത് 1.8
ലക്ഷം ഡോളര് (ഏകദേശം ഒരു
കോടിക്ക് മുകളില്) ശമ്പളമാണത്ര
സി.ഐ.എ
വാഗ്ദാനം ചെയ്തിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment