Monday, 24 June 2013
കുട്ടികളെ പരിപാലിക്കുന്നതിനും മൊബൈല് ആപ്!
കുട്ടികളെ പരിപാലിക്കുന്നതിന്
അമ്മമാരെ സഹായിക്കുന്ന മൊബൈല്
ആപ്ലിക്കേഷന്. ബേബി ബ്ലോസംസ് എന്ന്
പേരിട്ടിരിക്കുന്ന മൊബൈല് ആപ്
ആന്ഡ്രോയിഡ്
പ്ലാറ്റ്ഫോമിലായിരിക്കും പ്രവര്ത്തിക്കുക.
മാതാപിതാക്കള് എവിടെയാണോ ഉള്ളത് ആ
പ്രദേശത്തിന് സമീപത്തായുള്ള
ബേബി ഷോപ്സിന്റെ വിവരങ്ങള്
ഇതിലൂടെ ലഭ്യമാകും. നവജാത ശിശുക്കള്ക്ക്
ഇടാനുള്ള പേരും അവയുടെ അര്ത്ഥവും ആപില്
നിന്ന് കണ്ടെത്താന് സാധിക്കും.
കുഞ്ഞുങ്ങളുടെ വളര്ച്ചയ്ക്ക് അനുസരിച്ചുള്ള
തൂക്കമുണ്ടോയെന്നും,
വാക്സിനേഷന്റെ വിവരങ്ങള്, ഡയപര്
മാറ്റുന്നതിനുള്ള റിമൈന്ഡര്, ഫീഡിംഗ്
ടൈമിനുള്ള റിമൈന്ഡര് എന്നിവയും ആപില്
ഉള്ക്കൊള്ളിച്ചിട്ടുണ്ടെന്നും മൈന്ഡ് മീഡിയ
ഇന്നൊവേഷന്സിന്റെ വെബ്സൈറ്റില്
രേഖപ്പെടുത്തിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment