Saturday, 22 June 2013

എട്ടുവര്ഷത്തിനുശേഷം സയാമീസ് ഇരട്ടകള്

Published on 22 Jun 2013 മഞ്ചേരി: എട്ടുവര്ഷത്തിനുശേഷം സംസ്ഥാനത്ത് സയാമീസ് ഇരട്ടകള് പിറന്നു. മഞ്ചേരി ജനറല് ആസ്പത്രിയിലാണ് പ്രസവം നടന്നത്. വെള്ളങ്ങാട് വടക്കേങ്ങര സുകുമാരന്റെ ഭാര്യ സുചിത്ര (22) യ്ക്കാണ് അപൂര്വ ഇരട്ടക്കുഞ്ഞുങ്ങള് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 8.55നായിരുന്നു പ്രസവം. ശസ്ത്രക്രിയ കൂടാതെയാണ് ഗൈനക്കോളജി വിഭാഗം ഡോ. നുസ്റിന്, ശിശുരോഗവിഭാഗം ഡോ. ഷിബു കിഴക്കാത്ര എന്നിവരുടെ നേതൃത്വത്തില് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഇടുപ്പെല്ല് തമ്മില് ചേര്ന്ന അവസ്ഥയിലാണ് ഇവര് പുറത്തുവന്നത്. ജനിച്ച ഉടന്തന്നെ കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് റഫര്ചെയ്തു. ഒന്ന് പെണ്കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ടാമത്തെ കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല. മാതാവ് സുഖം പ്രാപിച്ചുവരുന്നു. എന്നാല് കുഞ്ഞുങ്ങള് അപകടനില തരണംചെയ്തിട്ടില്ല. സുചിത്രയുടെ ആദ്യ പ്രസവമാണിത്. മുമ്പ് മഞ്ചേരി സ്വകാര്യ സ്കാന് സെന്ററില്നിന്ന് സ്കാനിങ് നടത്തിയപ്പോള് അസ്വാഭാവികത കണ്ടെത്താനായിരുന്നില്ല. 2005ല് കണ്ണൂര് പരിയാരം മെഡിക്കല് കോളേജിലാണ് ഇതിനുമുമ്പ് സയാമീസ് ഇരട്ടകള് പിറന്നത്. എന്നാല് സാധാരണ സയാമീസ് ഇരട്ടകളില്നിന്ന് തികച്ചും വ്യത്യസ്തമാണ് മഞ്ചേരിയില് പിറന്ന കുഞ്ഞുങ്ങള്.നെഞ്ച്, തല എന്നീ ഭാഗങ്ങള് ചേര്ന്നിരിക്കുന്നതാണ് കാണപ്പെടുന്നതെങ്കിലും ഇവിടെ ഇടുപ്പെല്ലുകളാണ് ചേര്ന്നിരിക്കുന്നത്. 50000 മുതല് രണ്ടുലക്ഷംവരെ കുഞ്ഞുങ്ങളില് ഒന്ന് എന്നതാണ് സയാമീസ് ഇരട്ടകളുടെ സാധ്യത.

No comments:

Post a Comment