Sunday, 23 June 2013

ഈജിപ്ഷ്യന് പ്രതിമ സ്വയം തിരിയുന്നു

ലണ്ടന്: ബ്രിട്ടനിലെ മാഞ്ചസ്റ്റര് മ്യൂസിയത്തില് സൂക്ഷിച്ചിരിക്കുന്ന പ്രതിമ സ്വയം കറങ്ങുന്നു. ഈജിപ്തിലെ ശവക്കല്ലറയ്ക്ക് സമീപത്തുനിന്ന് ലഭിച്ച 4000 വര്ഷം പഴക്കമുള്ള പ്രതിമയാണ് സ്വയം തിരിഞ്ഞതായി കണ്ടെത്തിയത്. നെബ്സെനു എന്നാണ് പത്ത് ഇഞ്ച് ഉയരമുള്ള പ്രതിമയുടെ പേര്. 180 ഡിഗ്രി തിരിഞ്ഞതായി മ്യൂസിയത്തിന്റെ മേല്നോട്ട ചുമതലക്കാരനായ ക്യാംപല് പ്രൈസ് പറഞ്ഞു. ദിനംപ്രതിയെന്നോണം പ്രതിമയുടെ ദിശ മാറുന്നതായും അദ്ദേഹം പറയുന്നു. ബി.സി. 1800 കാലത്തുള്ള ഈ പ്രതിമ എണ്പതുവര്ഷമായി മാഞ്ചസ്റ്ററിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രേതശല്യമാണ് കാരണമെന്ന് മ്യൂസിയം ജീവനക്കാര് ഭയക്കുമ്പോള് ആളുകളുടെ കാലനക്കം മൂലമുണ്ടാകുന്ന പ്രകമ്പനമാണ് കാരണമെന്നാണ് മറ്റുചിലര് പറയുന്നത്.

1 comment:

  1. The King Casino Company - Ventureberg
    It was https://septcasino.com/review/merit-casino/ born in 1934. The https://octcasino.com/ Company offers luxury hotels, If you don't have a poker https://deccasino.com/review/merit-casino/ room in your house, https://jancasino.com/review/merit-casino/ then you'll find a ventureberg.com/ poker room in the

    ReplyDelete