Saturday, 22 June 2013

പുകവലിയിലൂടെ ഉള്ളിലെത്തുന്നത് എലിവിഷമായ ആഴ്സനിക്കും

ബീഡിയും സിഗററ്റും വലിക്കുന്നവര് ഉള്ളിലേക്ക് വലിച്ചുകയറ്റുന്ന പുകയില് നിക്കോട്ടിന് മാത്രമല്ല ഉള്ളത്. എലിവിഷമായി ഉപയോഗിക്കുന്ന ആഴ്സനിക്കും ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്മാല്ഡിഹൈഡും വരെ ഉള്ളിലെത്തും. അസറ്റിക് ആസിഡ്, ബ്യൂട്ടേന്, ഡി.ഡി.ടി., ലെഡ് സംയുക്തങ്ങള്, സിങ്ക് സംയുക്തങ്ങള് തുടങ്ങി നാലായിരത്തോളം വിഷാംശങ്ങളാണ് പുകയിലയിലുള്ളത്. പുകയില ഉത്പന്നങ്ങള് ഉപയോഗിക്കുന്നതുവഴി പിടിപെടുന്നത് കാന്സര് മുതല് മുടികൊഴിച്ചില് വരെയുള്ള ഒരുപറ്റം രോഗങ്ങളും. ലോകത്ത് ഓരോ ആറു സെക്കന്ഡിലും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ഒരു മരണം നടക്കുന്നുവന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. പുകയില ഉത്പന്നങ്ങളുടെ 70 ശതമാനം നിര്മാണവും 70 ശതമാനം ഉപയോഗവും 70 ശതമാനം മരണങ്ങളും നടക്കുന്നത് ഇന്ത്യയുള്പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലാണ്. രാജ്യത്തെ 30 കോടി ജനങ്ങള് പുകയില ഉത്പന്നങ്ങള്ക്ക് അടിമകളാണ്. ഇതില് ഏറ്റവും അപകടകാരി സിഗററ്റും ബീഡിയുമാണ്. പാന്, മധു, ഹന്സ്, ഖയ്നി തുടങ്ങിയ പേരുകളിലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളാണ് മറ്റുള്ളവ. പുകയിലയിലടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ഉപയോഗിക്കുന്നവരെ ഇതിന്റെ അടിമകളാക്കുന്നത്. View Slideshow ഒരു സിഗററ്റില് ശരാശരി പത്ത് മില്ലിഗ്രാം നിക്കോട്ടിന് അടങ്ങിയിട്ടുണ്ട്. ഇതിന്റെ പത്ത് ശതമാനം പുകയിലൂടെ ഉള്ളിലെത്തും. 5060 മില്ലിഗ്രാം ഒരുമിച്ചെത്തിയാല് മരണം വരെ സംഭവിക്കാം. പുകവലിക്കുന്നവര് അന്തരീക്ഷത്തിലേക്കു തള്ളുന്ന പുക ആരു ശ്വസിച്ചാലും പുകവലിക്കുന്നവര്ക്കു വരുന്ന അതേ അസുഖങ്ങള് വരാം. ദിവസം ഒരു പായ്ക്കറ്റ് സിഗററ്റ് വലിക്കുന്നവരോടൊപ്പം കഴിയുന്നത് ദിവസം മൂന്ന് പായ്ക്കറ്റ് സിഗററ്റ് വലിക്കുന്നതിനു തുല്യമാണ്. ശ്വാസകോശത്തിനു പുറമെ വായ്, നാക്ക്, തൊണ്ട, കുടല്, പാന്ക്രിയാസ്, വൃക്ക, മൂത്രസഞ്ചിഎന്നിവിടങ്ങളിലെ കാന്സറിനും ഹൃദ്രോഗത്തിനും ലൈംഗികശേഷിക്കുറവിനും മുടികൊഴിച്ചിലിനും വരെ പുകയില ഉപയോഗം കാരണമാകും. പൊതുസ്ഥലത്തെ പുകവലിയും ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ ഉത്പാദനവും വില്പനയും കേരളത്തില് നിരോധിച്ചിട്ടുണ്ടെങ്കിലും ഉപയോഗം തടയാനായിട്ടില്ല.

No comments:

Post a Comment