Sunday, 30 June 2013

പ്രണയത്തില് ‘തൊട്ടുകൂടായ്മ’ വേണോ?

‘പ്രണയം പരിശുദ്ധമാണ്, പവിത്രമാണ്, സ്നേഹത്തിന്റെ പരകോടിയാണെ’ന്നൊക്കെയാണ് ആദികാലം മുതല് പറഞ്ഞു പ്രചരിച്ചത്. സാഹിത്യത്തിലും സിനിമയിലും പ്രണയത്തിന്റെ വിശുദ്ധിയെ എക്കാലവും വാഴ്ത്തുന്നു. ഇങ്ങനെ വാഴ്ത്തപ്പെട്ട സുന്ദരിയായി പ്രണയം ഭൂമിയില് തൊടാതെ ഉയര്ന്നു നില്ക്കവെയാണ് 2010 കടന്നെത്തുന്നത്. ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തെ അത്ര പരിശുദ്ധമായി സമീപിക്കേണ്ട ആവശ്യമില്ല എന്ന അഭിപ്രായമാണ് ഉള്ളത്. തല നരച്ചവരെ ഞെട്ടിക്കാന് വേണ്ടിയല്ല, പ്രണയത്തില് ‘തൊട്ടുകൂടായ്മ’ പാടില്ല എന്ന് ധൈര്യസമേതം വിളിച്ചു പറയുകയാണ് പുത്തന് കാലം. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയില് നായികയെ ഒന്നു തൊടാനായി നായകന് പെടാപ്പാട് പെടുന്നതു കാണാം. നായികയെ തൊട്ടാലോ കമിതാക്കള് ഇണചേര്ന്നാലോ സഹിക്കുന്ന പ്രേക്ഷകരല്ല മലയാളത്തിലേത് എന്ന മിഥ്യാധാരണയില് ഇപ്പോഴും മലയാള സിനിമ ഉറച്ചുനില്ക്കുന്നു. പ്രണയബന്ധത്തില് അല്പ്പസ്വല്പ്പം ‘ടച്ചിംഗ്സ്’ ആവാമെന്ന തുറന്നു പറയലിലൂടെ വിശുദ്ധപാത്രത്തില് സൂക്ഷിച്ചിരുന്ന പ്രണയമാതൃകകള് വീണുതകരുകയാണ്. ‘മൂന്നു വര്ഷമായി ഞാന് പ്രണയത്തിലാണ്. എന്റെ പ്രിയപ്പെട്ടവളെ ഞാന് സ്പര്ശിക്കാറുണ്ട്. അവള് തിരിച്ചും. അത് ഞങ്ങള് സ്നേഹത്തോടെ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യമാണ്” - തിരുവനന്തപുരം പൂജപ്പുര സ്വദേശി വിബിന്നാഥ് പറയുന്നു. വിബിന്റെ അഭിപ്രായത്തോടു യോജിക്കുകയാണ് പത്തനംതിട്ട സ്വദേശിനി രമ്യാ ശ്രീശനും അടൂര് സ്വദേശിനി എസ് വി മായയും. “പ്രണയിക്കുന്നവര് തമ്മില് ശരീരം പങ്കുവയ്ക്കുന്നതിനോട് യോജിപ്പില്ല. എന്നാല് സ്നേഹസ്പര്ശനങ്ങള് നിരോധിക്കപ്പെടേണ്ടതല്ല” - രമ്യ ശ്രീശന് പറയുന്നു. “മുഖത്തും കൈകളിലും തൊടുന്നത് എന്തിന് തടയണം. ചിലപ്പോഴൊക്കെ അതൊരു ആശ്വാസമല്ലേ. എന്നാല് അതിരു കടക്കരുതെന്ന് മാത്രം” - മായ. എന്നാല് അതിരു കടക്കുന്നതിനെയും അംഗീകരിക്കുന്നു ചിലര്. “പ്രണയം സത്യമാണെങ്കില്, വെറും കുട്ടിക്കളിയല്ലെങ്കില്, വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധം പോലുമാകാം” - ആലപ്പുഴക്കാരന് കെവിന് പ്രകാശിന്റെ വാക്കുകളാണിത്. എന്നാല് കപട സദാചാരത്തിന്റെ പേരില് പലരും ഇത് അംഗീകരിച്ചു തരില്ലെന്നും കെവിന് പറയുന്നു. പ്രണയ പങ്കാളിയുടെ ഒരു തലോടലോ ആശ്വാസം നല്കുന്ന ഒരു ചുംബനമോ ആഗ്രഹിക്കാത്തവര് ചുരുക്കം. എന്നാല്, മറ്റുള്ളവര് എന്ത് വിചാരിക്കും എന്നുകരുതി ആഗ്രഹങ്ങള് ഉള്ളിലടക്കുകയാണ് പലരും. ആഗ്രഹങ്ങള് അടക്കം ചെയ്യുന്ന കല്ലറകളായി എന്തിന് മാറണമെന്ന് ഉറക്കെ ചോദിക്കുകയാണ് പുതിയ തലമുറ. ഇതിന് മറുപടി വാദങ്ങളും സജീവമാണ്. വാദങ്ങള് തുടരട്ടെ. ജയം ആരുടെ പക്ഷത്താണെന്നത് കാലം തരേണ്ട മറുപടി. curtsey;webdhunia

Saturday, 29 June 2013

• ജോലിത്തിരക്ക് പ്രണയത്തെ കൊല്ലും

‘പ്രണയിക്കാന് സമയമില്ല’ - ഇന്നത്തെ യുവത്വത്തിന്റെ സ്ഥിരം പറച്ചിലാണിത്. അതൊരു വലിയ കാര്യമെന്നപോലെ പറയുന്നവരും ദുഃഖത്തോടെ പറയുന്നവരും ഉണ്ട്. പ്രണയിക്കാനുള്ള സമയം കണ്ടെത്താന് കഴിയാതെ ഓടിനടക്കുകയാണ് ഏവരും. ജോലിത്തിരക്ക് തന്നെ കാരണം. ഒരിടത്തിരിക്കാന് സമയമില്ല, ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സമയമില്ല, പിന്നല്ലേ പ്രണയം? പ്രണയിക്കാന് അങ്ങനെ പ്രത്യേകം സമയം ആവശ്യമാണോ? അതും ഒരു ചോദ്യമാണ്. ഒരു പുഞ്ചിരി, കണ്ണുകൊണ്ടുള്ള ഒരു കഥ പറച്ചില് ഇതൊന്നും അധികം സമയം അപഹരിക്കുന്ന കാര്യങ്ങളല്ല. എന്നാല് പ്രണയപങ്കാളിക്കൊപ്പം കുറച്ചുനേരം ചെലവഴിക്കാന് ജോലിത്തിരക്കുമൂലം കഴിയുന്നില്ലെങ്കില്, അത് പ്രശ്നമാണ്. ജോലിത്തിരക്ക് കാരണം പ്രണയബന്ധത്തെ വേണ്ടരീതിയില് പരിഗണിക്കാന് കഴിയാതെ പോയാല് പ്രണയത്തകര്ച്ച തന്നെയാകും ഫലം. ജോലിയുടെ സമ്മര്ദ്ദം മൂലം പ്രണയജീവിതത്തിന് മനസ് സന്നദ്ധമാകാത്തതും കുഴപ്പമാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു ഫയല് അടുത്ത ദിവസം സബ്മിറ്റ് ചെയ്യാനുണ്ടെങ്കില്, അത് ചെയ്തുതീര്ക്കാന് ഏറെ മണിക്കൂറുകള് ആവശ്യമാണെങ്കില് അവിടെ സമ്മര്ദ്ദം ഉണ്ടാകുന്നു. പ്രണയത്തിനായി സമയം നീക്കിവയ്ക്കാനാവാതെ വരുന്നു. ആ സമ്മര്ദ്ദത്തില് പ്രണയപങ്കാളിയോട് അല്പ്പം കടുത്ത രീതിയില് പെരുമാറേണ്ടി വരുന്നു. പോരേ പൂരം? പ്രാണേശ്വരിയെയും കൂട്ടി ഒരു ലഞ്ചും സിനിമയും പ്ലാന് ചെയ്തിരിക്കുമ്പോഴായിരിക്കും ഓഫീസില് ഇന്സ്പെക്ഷന്. മാറിനില്ക്കാനാവാത്ത അവസ്ഥ. ഇതെങ്ങാനും പറഞ്ഞാല് പ്രാണേശ്വരിക്ക് മനസിലാകുമോ? അവിടെ ഒരു പ്രണയകലഹം രൂപപ്പെടുന്നു. ഇനി അതൊന്നു സോള്വ് ചെയ്യാന് ഒരു ദിവസം ലീവെടുത്ത് കറങ്ങാന് പോകാമെന്ന് തീരുമാനിക്കുന്നു. അന്ന് ലീവ് കിട്ടിയില്ലെങ്കിലോ? പ്രണയിതാക്കള് തമ്മില് കണ്ടുമുട്ടിയാല് അവര് സംസാരിക്കുന്നത് ഓഫീസ് വിഷയങ്ങളാണെങ്കില് കാര്യം എത്ര ബോറായിരിക്കും? രണ്ടുപേര്ക്കും സംസാരിക്കാനുള്ളത് ഓഫീസിലെ പ്രശ്നങ്ങള്. ഇത് അസ്വസ്ഥത സൃഷ്ടിക്കും. ഓഫീസ് വിഷയങ്ങള് സംസാരിക്കാനാണ് തമ്മില് കാണുന്നതെങ്കില്, കാണാതിരിക്കുന്നതല്ലേ ഭേദം എന്ന ചിന്ത ഉടലെടുത്തേക്കാം. ഫോണില് അല്പ്പം കിന്നാരം പറയാമെന്ന് കരുതിയാലോ, പ്രണയപങ്കാളിക്ക് സംസാരിക്കാന് സമയമില്ല. സമയമുണ്ടെങ്കിലോ, സംസാരം മുഴുവന് ജോലിയുടെ തിരക്കും പ്രശ്നങ്ങളും. ജോലിപോലെ തന്നെ ജീവിതത്തില് പ്രധാനപ്പെട്ട ഒരു സംഗതിയാണ് പ്രണയമെന്ന് മനസിലുറപ്പിച്ചാല് ഈ പ്രശ്നങ്ങള്ക്കൊക്കെ പരിഹാരമാകും. നമ്മള് ശ്വസിക്കാനും ഭക്ഷണം കഴിക്കാനും വെവ്വേറെ സമയം എടുക്കാറുണ്ടോ? അതുപോലെയാണ് ജീവിതം. ഒരുപാടുകാര്യങ്ങള് ഒരുമിച്ച് മാനേജ് ചെയ്യേണ്ടി വരും. ജോലിയോടൊപ്പം പ്രണയവും കൊണ്ടുപോകാം. ജോലിത്തിരക്കുകള് പരസ്പരം മനസിലാക്കണം. സമയം കിട്ടുമ്പോഴൊക്കെ പങ്കാളിയുടെ അടുത്തെത്താം. അവര്ക്കുവേണ്ടി കുറച്ചുസമയം ചെലവഴിക്കാം. ഒരുകാര്യം മനസിലാക്കുന്നത് നന്ന്. ഐസ് ക്രീം പാര്ലറുകളിലും ഷോപ്പിംഗ് മാളുകളിലും മള്ട്ടിപ്ലക്സ് തിയേറ്ററുകളിലും സമയം ചെലവഴിക്കുന്ന രീതിയിലുള്ള പ്രണയമാണ് നിങ്ങളുടേതെങ്കില് ജോലി ഒരു അത്യാവശ്യ ഘടകം തന്നെയാണ്. പ്രണയത്തിന്റെ പേരില് ജോലിയില് ഉഴപ്പാന് പാടില്ലെന്ന് സാരം. Curtsey;webdunia

Thursday, 27 June 2013

പ്രണയം മുറിയുമ്പോള്

.... രമണന് ആത്മഹത്യ ചെയ്ത കാലമല്ല ഇപ്പോള്. ഇന്ന് പ്രണയനൈരാശ്യത്തിന് പഴയ തീവ്രതയില്ലെന്നാണ് പൊതുവേ പറയാറ്. എങ്കിലും പ്രണയമുള്ളിടത്തെല്ലാം പ്രണയനൈരാശ്യവും ഉണ്ടാകുമെന്ന സാമാന്യ യുക്തിയില് പറയുകയാണെങ്കില്, ഇപ്പോഴും നമ്മുടെ സമൂഹത്തില് രമണന്മാരും ദേവദാസ്മാരും പരീക്കുട്ടിമാരും ജീവിക്കുന്നു. പ്രണയം നഷ്ടപ്പെടുന്നത് വേദന തന്നെയാണ്. സ്വന്തം ജീവനേക്കാള് സ്നേഹിച്ചയാള് ഒരു ദിവസം ഉപേക്ഷിച്ച് എങ്ങോ മറയുമ്പോള് കടുത്ത ഡിപ്രഷന് ഉണ്ടാകുന്നതും സ്വാഭാവികം. ഇനി ജീവിച്ചിരിക്കുന്നതു കൊണ്ട് അര്ത്ഥമില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും വേഗത്തില് ചിന്തിച്ചുപോകും. അങ്ങനെ, പ്രണയം നല്കിയ നിരാശയില് ജീവിതം എറിഞ്ഞുടയ്ക്കുന്നവര് ധാരാളം, ഇന്നും, ഇക്കാലത്തും! ഒരിക്കലും തന്നെ പിരിഞ്ഞു പോകില്ലെന്ന് കരുതുന്നയാള് നിഷ്കരുണം ഉപേക്ഷിച്ചുപോകുമ്പോള് ഉണ്ടാകുന്ന ഷോക്ക് വളരെ വലുതായിരിക്കും. അങ്ങനെയുള്ള സന്ദര്ഭങ്ങളില് ആ ഷോക്കിന് അടിപ്പെട്ടുപോകുമ്പോഴാണ് വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും വഴുതിവീഴുന്നത്. ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് എല്ലാ പ്രണയിതാക്കളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഒരു പ്രണയം മുറിയുന്നത് ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലായിരിക്കും. “ഇനി നീയുമായി ഒരു ബന്ധവുമില്ല” എന്ന് അവന് അല്ലെങ്കില് അവള് പറയുന്ന നിമിഷം, ആ നിമിഷത്തിലാണ് പ്രണയത്തകര്ച്ച പൂര്ണമാകുന്നത്. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് അറിഞ്ഞിരിക്കേണ്ടത്. താന് പ്രണയിച്ചയാള് തന്നെ ഇത്രയേറെ വെറുക്കാനും ബന്ധം അവസാനിപ്പിച്ച് മടങ്ങാനും എന്താണ് കാരണം എന്ന് ചിന്തിക്കുക. പ്രണയബന്ധം അവസാനിക്കുന്നതിന് ഒരു ‘കാരണം’ ഉണ്ടാവണമല്ലോ. ആ കാരണം എന്താണെന്ന് മനസില് വീണ്ടും വീണ്ടും വിശകലനം ചെയ്യുക. പ്രശ്നം വഷളാകാന് കാരണം തന്റെ നിലപാടുകളാണോ എന്ന് ആലോചിക്കുക. പ്രണയപങ്കാളിയെ തന്റെ ഏതൊക്കെ പ്രവൃത്തികള് മാനസികമായി മുറിവേല്പ്പിച്ചു എന്നകാര്യത്തെക്കുറിച്ച് ഹൃദയം കൊണ്ട് അന്വേഷണം നടത്തുക. പ്രണയബന്ധം അവസാനിക്കുന്നതിന് രണ്ടുപേരും ഉത്തരവാദികളാകാം. കൂടുതല് തെറ്റ് ആരുടെ ഭാഗത്താണെന്ന് ആലോചിക്കുക. ആ തെറ്റ് തിരുത്താന് ഏതൊക്കെ രീതിയില് കഴിയും എന്ന് ചിന്തിക്കുക. തിരുത്താന് കഴിയുന്ന തെറ്റുകളാണെങ്കില് തിരുത്താനും, ക്ഷമിക്കാന് കഴിയുന്ന കുറ്റങ്ങളാണെങ്കില് ക്ഷമിക്കാനും നിങ്ങള് തന്നെ മുന്കൈ എടുക്കണം. പ്രണയം വീണ്ടും തളിര്ക്കാനായുള്ള ശ്രമങ്ങള് നടത്തുന്നതിന് ഈഗോ തടസമാകരുത്. അഥവാ, ഒരിക്കലും ഇനി കൂട്ടിച്ചേര്ക്കാനാവില്ലെന്ന് മനസിലായാല് അടിയന്തിരമായി സ്വീകരിക്കേണ്ട ചില തയ്യാറെടുപ്പുകളുണ്ട്. ‘ആ ബന്ധം അവസാനിച്ചു’ എന്ന് മനസിനെ ബോധ്യപ്പെടുത്തുക. അതിന് ശേഷം കുറച്ചുനേരം, ഒന്നും ആലോചിക്കാതെ, മനസിനെ ശാന്തമാക്കി വയ്ക്കുക. ഒരു ധ്യാനാവസ്ഥയില്, എത്രസമയം ഇരിക്കാമോ അത്രയും സമയം എല്ലാം മറന്ന് ശരീരത്തിനും മനസിനും വിശ്രമം നല്കുക. പ്രണയബന്ധം തകര്ന്നു കഴിഞ്ഞു. ഇനി അത് തിരിച്ചു വരില്ല. തന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ആലോചിക്കുക. മാതാപിതാക്കള്, സഹോദരങ്ങള്, സുഹൃത്തുക്കള് ഇവരെക്കുറിച്ചൊക്കെ ആലോചിക്കുക. പ്രണയം മാത്രമല്ല ജീവിതമെന്നും മറ്റ് സാമൂഹികബന്ധങ്ങളിലൂടെ ഈ ലോകത്തിന് പല സംഭാവനകളും നല്കാനുണ്ടെന്നും ചിന്തിക്കുക. താന് സ്നേഹിച്ചിരുന്ന പെണ്കുട്ടിയേക്കാള്/ ആണ്കുട്ടിയേക്കാള് തന്നെ സ്നേഹിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഈ ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുക. വിഷാദത്തില് നിന്നും മനസിനേറ്റ മുറിവില് നിന്നും പതിയെ തിരിച്ചുവരാന് ഈ ചിന്തകളിലൂടെ കഴിയും. കൂടുതല് ജ്വലിക്കുന്ന ഒരു ജീവിതം നയിച്ച് ലോകത്തിന് വിളക്കായി മാറാനും കഴിയും.
Curtsey;webdhunia

Wednesday, 26 June 2013

» കൊലപാതകത്തേക്കാള് മാനക്കേട് പ്രണയം! (honour killing)

എല്ലാ പ്രണയബന്ധങ്ങളും വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശീര്വാദത്തോടെ വിവാഹത്തിലേക്കെത്തുന്നില്ല. ‘പ്രണയം’ എന്ന് പറയുമ്പോള് തന്നെ ഒളിഞ്ഞിരിക്കുന്ന ഒരു റിസ്ക് അതില് കണ്ടെത്താം. എന്നാല് അതിലെ റിസ്ക് ഒരു ത്രില്ലായി എടുത്ത്, വീട്ടുകാരെയും നാട്ടുകാരെയും എതിര്ത്ത് വിവാഹം കഴിക്കുകയും സന്തോഷത്തോടെ ജീവിതം നയിക്കുകയും ചെയ്യുന്ന യുവമിഥുനങ്ങളെ സാധാരണയായി കാണുന്നതുമാണ്. പക്ഷേ, ഇപ്പോള് പ്രണയിക്കാന് ഭയപ്പെടുന്നവരായി പുതിയ തലമുറ മാറുന്നതായാണ് റിപ്പോര്ട്ടുകള്. ഇന്ത്യയാകെ പടര്ന്നുപിടിക്കുന്ന അഭിമാനക്കൊലപാതകം എന്ന രോഗമാണത്രേ പ്രണയത്തില് നിന്ന് യുവത്വത്തെ പിന്തിരിപ്പിക്കുന്നത്. ‘പ്രണയബന്ധം വീട്ടിലറിഞ്ഞാല് അവര് കൊല്ലാനും മടിക്കില്ല’ എന്ന് പണ്ട് നിസാരമായി പറഞ്ഞിരുന്നതാണെങ്കില്, ഇന്ന് അതാണ് സ്ഥിതി. പ്രണയിക്കുന്നത് സ്വന്തം മകനോ മകളോ ആരായാലും കൊലപ്പെടുത്തുക, പ്രണയം മൂലം കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഒഴിവാക്കുക എന്നായിരിക്കുന്നു ഇന്ന് സമൂഹത്തിന്റെ ചിന്ത. ‘അഭിമാനക്കൊലപാതകം’ എന്ന പേരിലാണ് ഇത്തരം കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കുന്നത്. അഭിമാനം നിലനിര്ത്താന് വേണ്ടി കൊലപാതകം!. അപ്പോള് കൊല ചെയ്യുന്നത് ഒരു മാനക്കേടല്ലാതായി മാറുന്നു. ഏറ്റവും വലിയ കുഴപ്പം പ്രണയബന്ധങ്ങളും അതില് നിന്ന് ഉണ്ടായേക്കാവുന്ന ചീത്തപ്പേരുമാണെന്നു വരുന്നു. ഡല്ഹി, ബീഹാര്, ചെന്നൈ, മുംബൈ തുടങ്ങി കേരളത്തില് നിന്നു വരെ അഭിമാനക്കൊലപാതകത്തിന്റേതായ റിപ്പോര്ട്ടുകള് വരുന്നു. ഇത്തരം കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടികളെടുക്കാനും മന്ത്രിസഭാ സമിതി വരെയുണ്ടാക്കന് കേന്ദ്രസര്ക്കാര് തയ്യാറായിരിക്കുന്നു. എന്നാല്, റിപ്പോര്ട്ടു ചെയ്യപ്പെടുന്ന സംഭവങ്ങളേക്കാള് എത്രയോ അധികം കൊലപാതകങ്ങളും അക്രമങ്ങളും ഇപ്പോഴും രാജ്യമാകെ അരങ്ങേറുന്നു. സമുദായത്തിനും കുടുംബത്തിനും മാനക്കേടുണ്ടാക്കുന്ന കമിതാക്കളെ ഇല്ലായ്മ ചെയ്യുന്ന ഉത്തരേന്ത്യന് കാടത്തം ദക്ഷിണേന്ത്യയിലേക്കും പടര്ന്നു പിടിക്കുന്നതിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിച്ചുജീവിക്കാന് കൊതിച്ച് വിവാഹം കഴിച്ച യുവാവും യുവതിയും അഭിമാനക്കൊല പേടിച്ച് കോടതിയെ അഭയം പ്രാപിച്ച സംഭവം തമിഴ്നാട്ടില് നിന്നാണ് റിപ്പോര്ട്ടുചെയ്തത്. ആത്മഹത്യയെന്നും അജ്ഞാത മൃതദേഹമെന്നും തലക്കെട്ടുകളുമായി വരുന്ന പല വാര്ത്തകള്ക്കും പിന്നില് അഭിമാനക്കൊലപാതകം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. ഒരു യുവാവും യുവതിയും സ്നേഹിച്ചു വിവാഹം കഴിക്കുന്നതോടെ എന്തോ വലിയ തെറ്റ് സംഭവിച്ചു എന്ന് കുടുംബാംഗങ്ങളും സമൂഹവും വിധിയെഴുതുന്നിടത്താണ് അഭിമാനക്കൊലയുടെ ഉദയം. കൊലപാതകമാണ് പ്രണയത്തേക്കാള് വലിയ തെറ്റെന്ന് ഇവര് മനസിലാക്കുന്നില്ല. മരണങ്ങള് എന്നും നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മാനക്കേടും മാഞ്ഞുപോകുന്നില്ല. അഭിമാനക്കൊലപാതകങ്ങള് നിയന്ത്രിക്കാന് സര്ക്കാരുകള് ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമൂഹത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങള്ക്ക് പരിഹാരം കാണായി ആയുധമെടുക്കുന്നത് ഇന്ത്യന് സംസ്കാരത്തിന് യോജിച്ചതല്ല. പ്രണയബന്ധങ്ങളെ നേരിടേണ്ടത് കൊലപാതകത്തിലൂടെയുമല്ല. അഭിമാനക്കൊലപാതകത്തിലൂടെ ആരുടെ മാനവും സംരക്ഷിക്കപ്പെടുന്നില്ല എന്ന സത്യം ബോധ്യപ്പെടുത്താന് സര്ക്കാരുകള് നടപടികള് സ്വീകരിക്കേണ്ടതാണ്.

Curtsey: നിത്യ അശോക്

Tuesday, 25 June 2013

‘കുട്ടേട്ടന്’മാര്ക്ക് കഷ്ടകാലം!

പ്രണയം എന്ന വികാരം ഓരോ മനുഷ്യരിലും ഓരോ രീതിയിലാണ്. ചിലര് അതിനു വേണ്ടി പ്രാണന് ത്യജിക്കാനും തയ്യാറാണ്. മറ്റുചിലര്ക്ക് പ്രണയം ഒരു ഹോബിയോ ജോലിയോ ഒക്കെയാണ്. ഒരേസമയം ഒന്നിലധികം പ്രണയങ്ങള് കൊണ്ടുനടക്കുന്ന വിരുതന്മാരുണ്ട്. ഒരു വലിയ വ്യവസായ ശൃംഖല നടത്തിക്കൊണ്ടുപോകുന്നതിനേക്കാള് സാമര്ത്ഥ്യത്തോടെ അനവധി പ്രണയബന്ധങ്ങള് മാനേജുചെയ്തു പോകുന്ന വമ്പന് കക്ഷികളെയും കാണാം. ലോഹിതദാസിന്റെ തിരക്കഥയില് ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്’ എന്ന സിനിമയുടെ പ്രമേയം ഇത്തരം പ്രണയരോഗികളായിരുന്നു. രാവിലെ കുളിച്ച് അടിപൊളി വേഷം ധരിച്ച് ബൈക്കിലോ കാറിലോ ഇവര് ‘വേട്ട’യ്ക്കിറങ്ങുന്നു. പെണ്കുട്ടികളെ വളയ്ക്കുക എന്നതുതന്നെ പ്രധാനലക്ഷ്യം. ചിലര് ഇക്കാര്യത്തില് വേഗം വിജയം കാണുന്നു. മറ്റുചിലരാകട്ടെ, വിജയം കാണും വരെ പ്രവര്ത്തിക്കാന് സന്നദ്ധരാകുന്നു. എന്നാല്, പഴയകാലം പോലെയല്ല ഇപ്പോള്. ഇത് കുട്ടേട്ടന്മാരുടെ കഷ്ടകാല സമയമാണ്. പൂവാലന്മാരെയും പ്രണയരോഗികളെയും തിരിച്ചറിയാനുള്ള കഴിവും വിവേകവും ഇക്കാലത്തെ പെണ്കുട്ടികള്ക്കുണ്ട്. അതുകൊണ്ട്തന്നെ ചതിക്കുഴികളില് പതിക്കുന്ന പെണ്കുട്ടികളുടെ എണ്ണം മുമ്പത്തേതിനേക്കാള് ഏറെ കുറഞ്ഞിട്ടുണ്ട്. താന് സ്നേഹിക്കുന്ന പുരുഷന് മറ്റൊരു പെണ്കുട്ടിയുമായി ബന്ധമുണ്ടെന്ന് തോന്നിയാല് അപ്പോള് തന്നെ പ്രണയത്തില് നിന്ന് പിന്മാറാനും കള്ളക്കാമുകനെ കൈകാര്യം ചെയ്യാനുമുള്ള ആര്ജ്ജവം ഇപ്പോഴത്തെ പെണ്കുട്ടികള് കാണിക്കുന്നു. യാദൃശ്ചികമെന്നോണം പരിചയപ്പെടുകയും പിന്നീട് വിടാതെ പിന്തുടരുകയും ചെയ്യുന്ന റോമിയോമാര്ക്കെതിരെ പെണ്കുട്ടികള് ജാഗ്രതപാലിക്കുന്നു എന്ന് തന്നെയാണ് വിവിധ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. പെണ്വാണിഭവും പീഡനവും മുന്കാലങ്ങളേക്കാള് കുറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. പ്രണയം നടിക്കുകയും മറ്റുപലതിലേക്കും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന കാമുകന്മാര് ഇന്നും സമൂഹത്തില് ഏറെയുണ്ട്. പ്രണയം യഥാര്ത്ഥമാണോ അതോ കപടമാണോ എന്നു മനസിലാക്കാന് വേഗത്തില് കഴിയും. പക്ഷേ അതിന് സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. തന്റെ നേര്ക്ക് പ്രണയാഭ്യര്ത്ഥന നടത്തുന്ന ഒരാളെയോ സഹായങ്ങളുമായി അടുത്തുകൂടുന്നവരെയോ വേഗത്തില് വിശ്വസിക്കുന്നതാണ് പെണ്കുട്ടികളെ അപകടത്തിലാക്കുന്നത്. ശല്യപ്പെടുത്തുന്നതായി തോന്നിയാല് ഉടന് തന്നെ പൊലീസില് വിവരമറിയിക്കാനുള്ള സംവിധാനങ്ങള് ഇപ്പോഴുണ്ട്. പെണ്കുട്ടികളെ ശല്യപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നതായുള്ള നൂറുകണക്കിന് പരാതികള് ഇപ്പോള് ദിവസവും പൊലീസിന് ലഭിക്കുന്നുണ്ട്. അവയിലൊക്കെ കൃത്യമായ നടപടികള് എടുക്കുകയും ചെയ്യുന്നു. പൊലീസും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സ്ത്രീകളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള് ശക്തമാക്കിയിട്ടുണ്ട്. പരാതികള് ലഭിച്ചുകഴിഞ്ഞാല് പെണ്കുട്ടിയുടെ മൊഴി ഏറെ നിര്ണായകമാണ്. ശിക്ഷാനടപടികള് കടുത്തതുമാണ്. ശല്യപ്പെടുത്താന് ശ്രമിച്ച പൂവാലന്മാര്ക്കെതിരെ പെണ്കുട്ടികള് ശക്തമായി പ്രതികരിക്കുന്നതിന്റെ ഒട്ടേറെ റിപ്പോര്ട്ടുകള് അടുത്തകാലത്ത് വാര്ത്താപ്രാധാന്യം നേടിയിരുന്നു. കുട്ടേട്ടന്മാരുടെ വിളയാടലുകള് ഇനി അത്ര എളുപ്പമാകില്ലെന്ന് സാരം. സ്ത്രീകള്ക്കെതിരെയുള്ള പീഡനത്തിനും പൂവാലന്മാരുടെ പ്രകടനങ്ങള്ക്കുമെതിരെ സമൂഹത്തിന് ബോധവത്കരണം നടത്തുന്ന സന്നദ്ധസംഘങ്ങള് സംസ്ഥാനമൊട്ടാകെ പ്രവര്ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്ത്തനങ്ങളും പെണ്കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള്ക്ക് തടയിടാന് ഉപകരിക്കുന്ന
Curtsey;webdunia

പൂര്വകാമുകിയെ വീണ്ടും കണ്ടാല്...

പത്തനംതിട്ടയില് നടന്ന ഒരു സംഭവമാണ്. നായകന് ഒരു സര്ക്കാര് ഉദ്യോഗസ്ഥന്. കക്ഷിക്ക് അയല്ക്കാരിയായ പെണ്കുട്ടിയോട് കടുത്ത പ്രേമം. കാര്യം പെണ്കുട്ടിയെ അറിയിച്ചപ്പോള് അവള്ക്ക് എതിര്പ്പൊന്നുമില്ല. അങ്ങനെ പ്രണയകഥ അടിപൊളിയായി തുടര്ന്നു. വൈകാതെ സംഭവം നാട്ടില് പാട്ടായി. ഇതോടെ ഇരു വീടുകളിലും ഭൂകമ്പം. നായകന്റെ അച്ഛന് വാളെടുത്തു. അമ്മ സെന്റിമെന്റ്സ് ആയുധമാക്കി - “അവളെ കെട്ടിയാല്, ഞാനും കെട്ടും... ഈ ഉത്തരത്തില്”. ഭീഷണിക്കൊടുവില് നായകന് പ്രണയത്തില് നിന്നു പിന്മാറി. അന്തസായി ഒരു പണക്കാരിയെ കല്യാണം കഴിച്ച് സെറ്റിലായി. നായികയോ? അവളും മോശമല്ല, നായകന് പിന്മാറിയപ്പോള് നല്ലൊരു ചൊങ്കന് ചെക്കനെ പ്രേമിച്ചു വശത്താക്കി നാടുവിട്ടു. വര്ഷങ്ങള് കഴിഞ്ഞു. നമ്മുടെ നായകന് ട്രാന്സ്ഫറായി പെരിന്തല്മണ്ണയില് എത്തി. അപ്പോഴതാ, കണ്ണീരും കയ്യുമായി തന്റെ ആദ്യകാമുകി ഓഫീസിന് തൊട്ടടുത്ത വീട്ടില്. അവളുടെ ഭര്ത്താവ് മറ്റൊരുത്തിക്കൊപ്പം പോയത്രേ. ഒന്നരവയസുള്ള ഒരു കുഞ്ഞുമായി പാവം നായിക ഒറ്റയ്ക്ക്. നായകന്റെ മനസലിഞ്ഞു. വീണ്ടും പ്രണയം തളിരിട്ടു. വിവരം നായകന്റെ ഭാര്യയുടെ കാതില്. അടി, ബഹളം, ലഹള. ഈ കഥയിലേതുപോലെ ആദ്യകാമുകിയെ അവിചാരിതമായി കണ്ടുമുട്ടാന് എത്ര കാമുകഹൃദയങ്ങള്ക്ക് ഭാഗ്യം(അതോ നിര്ഭാഗ്യമോ?) ഉണ്ടായിട്ടുണ്ട്. അങ്ങനെ കണ്ടുമുട്ടിയിട്ടുണ്ടെങ്കില് അവളുടെ പ്രതികരണം / അവളുടെ അവസ്ഥ/ അവളുടെ ശരീരഭാഷ ഇവയൊക്കെ സൂക്ഷ്മമായ ഒരു വിലയിരുത്തലിന് വിധേയമാക്കിയോ? ഒട്ടുമിക്ക പ്രണയ പണ്ഡിതന്മാരും പറയുന്നത്, പഴയ കാമുകിയെ അവിചാരിതമായി കണ്ടുമുട്ടുന്ന കാമുകന്മാര്ക്ക് ആദ്യം ഉണ്ടാവുക ഒരു ഞെട്ടലാണെന്നാണ്. “നീ എങ്ങനെ ഇവിടെയെത്തി” അല്ലെങ്കില് “നീ എന്തിന് ഇവിടെയെത്തി” എന്നൊരു ഭാവം. ഇത് ഒരു ഭയത്തില് നിന്നും ഉടലെടുക്കുന്നതാണ്, ഇനി എന്താണ് സംഭവിക്കാന് പോവുക എന്ന ഭയം. കാമുകിയുമായുള്ള ബന്ധം വേര്പെട്ടതിന് പല കാരണങ്ങള് ഉണ്ടാകും. നായകന് ബോധപൂര്വം കാമുകിയെ ഒഴിവാക്കിയതാണെങ്കില്, പിന്നീട് തമ്മില് കാണുമ്പോള് അയാള്ക്ക് ഞെട്ടാന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. തന്നെ തള്ളിപ്പറഞ്ഞ് പോയ കാമുകി വീണ്ടും കണ്മുന്നിലെത്തിയാലും നായകന് ഞെട്ടും - “ഇനിയും ഇവള് എന്തിനുള്ള പുറപ്പാടാണീശ്വരാ?” എന്തായാലും ആദ്യത്തെ ഞെട്ടലും അമ്പരപ്പും മാറിയാല് നായകന് തന്റെ പഴയ ‘ഐശ്വര്യാ റായി’യെ അടിമുടിയൊന്നു നോക്കും. എന്തു വേഷമാണ് അവള് ധരിച്ചിരിക്കുന്നത്? എങ്ങനെയാണ് അവളുടെ കോലം? ഷാമ്പൂ പതപ്പിച്ച് പാറിപ്പറക്കുന്ന മുടിയും ജീന്സും ഇറുകിയ ടീഷര്ട്ടുമാണോ വേഷം. അതോ വിലകൂടിയ കാഞ്ചീപുരം പട്ടോ? വലംകൈ സുന്ദരനായ ഭര്ത്താവിന്റെ ഇടംകൈയില് കൊരുത്തിട്ടുണ്ടോ? ഇതില് ഏതെങ്കിലും ഒരു കാഴ്ചയാണെങ്കില് നമ്മുടെ നായകന്റെ ഹൃദയം അസൂയയാലും അപകര്ഷതയാലും തകരും. തന്നെ ചവിട്ടിത്തേച്ച് കടന്നുപോയവള് അതിഗംഭീരപ്രൌഢിയോടെ വീണ്ടും മുന്നില്. അല്ലെങ്കില്, താന് കറിവേപ്പില പോലെ വലിച്ചെറിഞ്ഞവള് പ്രതികാരവും വെല്ലുവിളിയും നിറഞ്ഞ നോട്ടത്തോടെ നേര്ക്കുനേര്. എന്തു ചെയ്യും? ഏതുമാളത്തിലൊളിക്കും. കൂടുതല് നായകന്മാരും പഴയ നായികയ്ക്ക് മുഖം കൊടുക്കാതെ മുങ്ങാനാകും ശ്രമിക്കുക. എന്നാല് ക്രൂരയായ കാമുകി തന്റെ പഴയ നായകനെ അങ്ങനെയങ്ങ് മുങ്ങാന് സമ്മതിക്കുമോ? അവള് ഭര്ത്താവിനെ പരിചയപ്പെടുത്തും. “ചേട്ടന് മൈക്രോസോഫ്റ്റിലാണ് ജോലി. ബില് ഗേറ്റ്സ് ചേട്ടന്റെ അടുത്ത ഫ്രണ്ടാ. 10 കോടിയുടെ ഒരു ഫ്ലാറ്റു വാങ്ങാന് വേണ്ടി ഇവിടെ വന്നതാണ്. നിങ്ങള് എങ്ങനെയാപോവുക, കാറിലാണോ? മെഴ്സിഡസോ ഹോണ്ടാസിറ്റിയോ?” - നൂറുകൂട്ടം ചോദ്യങ്ങള്. വെയിലത്തു നടന്നു വലഞ്ഞ് ചെരിപ്പു തേഞ്ഞ്, ഒരു മോരുംവെള്ളം കിട്ടിയിരുന്നെങ്കില് എന്ന് ആഗ്രഹിച്ച് വരുമ്പോഴാണ് ഇതുപോലുള്ള ഇടിത്തീകള്. ഇനി മറ്റൊരു രീതിയിലാണെങ്കിലോ? പിഞ്ഞിപ്പഴകിയ പഴയ വസ്ത്രങ്ങളില്, വാടിത്തളര്ന്ന പഴയ കാമുകിയെയാണ് കാണുന്നതെങ്കിലോ? അവിടെ അനുതാപം ഉണരുകയായി. പിന്നെ അന്വേഷണങ്ങളായി, പറച്ചിലായി, പരാതിയും പരിഭവവുമായി. കണ്ണീരിന്റെ അകമ്പടിയോടെ പഴയ ബന്ധം വീണ്ടും കൂടുതല് ശക്തിയായി ഉറയ്ക്കുന്നു. അതോടെ പ്രശ്നങ്ങള് വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു. ആദ്യ കാമുകിയെ വീണ്ടും കാണുന്നയാള് തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബോധവാനായിരിക്കണമെന്നാണ് പ്രണയത്തില് ഡോക്ടറേറ്റ് എടുത്തിട്ടുള്ളവര് ഉപദേശിക്കുന്നു. പഴയ നായിക ഏത് അവസ്ഥയിലും ആയിക്കൊള്ളട്ടെ. തന്റെ അവസ്ഥ എന്താണ്? ഒറ്റത്തടിയാണെങ്കില് ഏത് കടലിലേക്കും എടുത്തു ചാടിക്കോളൂ. ആരും ചോദിക്കില്ല. പക്ഷേ, പുതിയ ഭാര്യയും കുടുംബവുമുണ്ടോ? എങ്കില് കുഴപ്പമാണ്. പഴയ കാമുകിയെ ബുദ്ധിപൂര്വം കൈകാര്യം ചെയ്തില്ലെങ്കില് നിങ്ങളുടെ ഇപ്പോഴത്തെ കുടുംബജീവിതം തകര്ന്നതു തന്നെ. ഒരിക്കല് അവസാനിച്ച പ്രണയത്തിന് വീണ്ടും വളമിടുന്നതിന് മുമ്പ് ഇപ്പോഴത്തെ പങ്കാളിയുടെ മുഖം, കുട്ടികളുടെ മുഖങ്ങളൊക്കെ ആലോചിക്കുക. പഴയ കാമുകിക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ച്, ഒരു കുശലാന്വേഷണം നടത്തി, ആവശ്യമെങ്കില് ചെറിയ സഹായം മാത്രം ചെയ്ത് സ്ഥലം വിടാന് ധൈര്യം ലഭിക്കും. അങ്ങനെയൊരു ഒഴിവാകലിന് തയ്യാറല്ലെങ്കില്, വരാന് പോകുന്ന ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും മഹാപ്രളയത്തെയും നേരിടാന് ഒരുങ്ങിക്കൊള്ക!
curtsey; ജെ സേതുരാഘവന്

Monday, 24 June 2013

താരങ്ങളുടെ ‘ഫാന്സ്’ വായിച്ചറിയാന

സിനിമാ നടീനടന്മാരുടെ ചിത്രങ്ങള് മുറിയുടെ ഭിത്തി നിറയെ ഒട്ടിച്ചു വയ്ക്കുന്ന ചില ആരാധകരെ കണ്ടിട്ടില്ലേ? അങ്ങനെയുള്ളവര് ഏതുനാട്ടില് ചെന്നാലും കാണും എന്നതാണ് വസ്തുത. കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലുമെല്ലാം ഇത്തരം ആരാധകരെ കണ്ടെത്താനാകും. അവരുടെ മുറിയിലും ആല്ബങ്ങളിലും ബുക്കുകളിലും ഫോണിലുമെല്ലാം ഇഷ്ട നടിയുടെയോ നടന്റെയോ ചിത്രങ്ങള് നിറഞ്ഞിരിക്കും. എല്ലാ നായകന്മാരെയും അല്ലെങ്കില് നായികമാരെയും ആരാധിക്കുന്നവരെ വളരെക്കുറച്ചേ കാണാനാകൂ. ഏതെങ്കിലും ഒന്നോ രണ്ടൊ താരങ്ങളോടായിരിക്കും ഇത്തരക്കാര്ക്ക് ആരാധന. അവരുടെ പല പോസുകളിലുള്ള ചിത്രങ്ങളായിരിക്കും ഭിത്തികളില് പതിക്കുന്നത്. സിനിമാ പ്രസിദ്ധീകരണങ്ങളില് വരുന്ന തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങളില് നോക്കി കണ്ണിമയ്ക്കാതെ മണിക്കൂറുകളോളം ചെലവഴിക്കുന്ന ആരാധകരെയും ചിലര്ക്കെങ്കിലും പരിചയമുണ്ടാകും. വെറും താരാരാധന എന്നു പറഞ്ഞ് എല്ലാ കേസുകളും തള്ളിക്കളയാനാകില്ല. ഇതില് ചില ആരാധകര് അപകടകാരികളാണ്. ഏതെങ്കിലും ഒരു താരത്തെ ആരാധിക്കുക മാത്രമല്ല, അവരെ പ്രണയിക്കുകയോ മോഹിക്കുകയോ ചെയ്യുന്നുണ്ട് ചിലര്. ഇത്തരം കേസുകള് പല മനഃശാസ്ത്ര ഡോക്ടര്മാര്ക്കും പറയാനുണ്ടാകും. ഇഷ്ട താരത്തിന്റെ ചിത്രങ്ങളില് നോക്കിക്കിടന്നെങ്കില് മാത്രമേ ഉറക്കം വരൂ എന്ന് പറയുന്നവര്. ഇഷ്ടതാരത്തിന്റെ ശരീര സൌന്ദര്യം ആലോചിച്ച് ഉറക്കം നഷ്ടപ്പെടുന്നവര്. ഇഷ്ട താരത്തിന്റെ നമ്പര് കണ്ടുപിടിച്ച് അവരെ വിളിച്ച് ശല്യപ്പെടുത്തുന്നവര്. സ്വന്തം കയ്യിലെ കാശ് കൊടുത്ത് ഇഷ്ടതാരങ്ങള്ക്ക് സമ്മാനങ്ങള് അയച്ച് കൊടുക്കുന്നവര്. അതിരുകടക്കുന്ന ആരാധനയുടെ കഥകള് ഏറെയാണ്. തന്റെ സ്വപ്നതാരം അഭിനയിച്ച സിനിമകള് നൂറിലേറെത്തവണ കാണുന്ന കൂട്ടരും കുറവല്ല. ചിലര്ക്ക് ചില ഗാനരംഗങ്ങളാണ് ഇഷ്ടം. നടിമാര് അഭിനയിച്ച ഹോട്ട് ഗാനരംഗങ്ങള് മൊബൈലില് സേവ് ചെയ്ത് ഉറങ്ങുന്നതിന് മുമ്പ് പലവട്ടം കാണുന്നവരെക്കുറിച്ച് എത്രയോ തവണ കേട്ടിരിക്കുന്നു. ഏതെങ്കിലും താരത്തോട് ആരാധന തോന്നുന്നത് തെറ്റാണെന്ന് പറയാനാവില്ല. എന്നാല് അവരോട് അഗാധ പ്രണയം തോന്നുകയും അത് അപകടകരമായി ഗതിമാറുകയും ചെയ്താല് സ്ഥിതി ഗുരുതരമാകും. താന് ആരാധിക്കുന്ന താരത്തോടായിരിക്കും ഇത്തരത്തിലുള്ളവര് എതിര്ലിംഗത്തിലുള്ളവരെ താരതമ്യം ചെയ്യുക. ഇത്തരക്കാരുടെ വിവാഹജീവിതം തകരാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം ആരാധനാഭ്രാന്തില് നിന്ന് എത്രയും വേഗം രക്ഷപെട്ടില്ലെങ്കില് ജീവിതത്തില് പല അപകടങ്ങളും ഉണ്ടാകും. അലസത, മടി, ജോലിയോടും ജീവിതത്തോടും വിരസത, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയവയ്ക്കും കാരണമായേക്കാം. ഇതില് നിന്നു രക്ഷപെടാന് എന്താണ് വഴിയെന്നല്ലേ? ഏതെങ്കിലും ഒരു താരത്തോട് അമിതമായ ആരാധനയില് കുടുങ്ങി അവര്ക്ക് ‘അഡിക്ട്’ ആകാതിരിക്കാന് വഴികള് പലതുണ്ട്. ഇഷ്ട താരങ്ങളുടെ എണ്ണം കൂട്ടുക തന്നെ ഒരു വഴി. ഒട്ടേറെ നായികമാരുടെ അഭിനയചാതുരിയെ ഒരേസമയം ഇഷ്ടപ്പെടാന് ശ്രമിക്കുക. അവരുടെ നല്ല സിനിമകള് മാത്രം കാണുക. മൊബൈലുകളില് സിനിമാതാരങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ പകര്ത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. മുറിയുടെ ഭിത്തികളില് താരങ്ങളുടെ ചിത്രങ്ങള് പതിക്കുന്നത് അവസാനിപ്പിക്കുക. ഉറങ്ങുന്നതിന് മുമ്പ് നല്ല പാട്ടുകള് കേള്ക്കാന് ശ്രമിക്കു

കുട്ടികളെ പരിപാലിക്കുന്നതിനും മൊബൈല് ആപ്!

കുട്ടികളെ പരിപാലിക്കുന്നതിന് അമ്മമാരെ സഹായിക്കുന്ന മൊബൈല് ആപ്ലിക്കേഷന്. ബേബി ബ്ലോസംസ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല് ആപ് ആന്ഡ്രോയിഡ് പ്ലാറ്റ്ഫോമിലായിരിക്കും പ്രവര്ത്തിക്കുക. മാതാപിതാക്കള് എവിടെയാണോ ഉള്ളത് ആ പ്രദേശത്തിന് സമീപത്തായുള്ള ബേബി ഷോപ്സിന്റെ വിവരങ്ങള് ഇതിലൂടെ ലഭ്യമാകും. നവജാത ശിശുക്കള്ക്ക് ഇടാനുള്ള പേരും അവയുടെ അര്ത്ഥവും ആപില് നിന്ന് കണ്ടെത്താന് സാധിക്കും. കുഞ്ഞുങ്ങളുടെ വളര്ച്ചയ്ക്ക് അനുസരിച്ചുള്ള തൂക്കമുണ്ടോയെന്നും, വാക്സിനേഷന്റെ വിവരങ്ങള്, ഡയപര് മാറ്റുന്നതിനുള്ള റിമൈന്ഡര്, ഫീഡിംഗ് ടൈമിനുള്ള റിമൈന്ഡര് എന്നിവയും ആപില് ഉള്ക്കൊള്ളിച്ചിട്ടുണ്ടെന്നും മൈന്ഡ് മീഡിയ ഇന്നൊവേഷന്സിന്റെ വെബ്സൈറ്റില് രേഖപ്പെടുത്തിയിട്ടുണ്ട്.

TAJ MAHAL

Taj Mahal Story Male Protagonist: Shah Jahan (Prince Khurram) Female Protagonist: Mumtaz Mahal (Arjumand Banu Begum) Taj Mahal, the magnificent monument that stands at the heart of India has a story that has been melting the hearts of millions of listeners since the time Taj has been visible. A story, that although ended back in 1631, continues to live on in the form of Taj and is considered a living example of eternal love. It's the love story of Shah Jahan and Mumtaz Mahal, two people from the course of history who set an example for the people living in present and the future to come. An English poet, Sir Edwin Arnold best describes it as "Not a piece of architecture, as other buildings are, but the proud passion of an emperor's love wrought in living stones." The story that follows next will prove why the statement is true. Shah Jahan, initially named Prince Khurram, was born in the year 1592. He was the son of Jehangir, the fourth Mughal emperor of India and the grandson of Akbar the Great. In 1607 when strolling down the Meena Bazaar, accompanied by a string of fawning courtiers, Shah Jahan caught a glimpse of a girl hawking silk and glass beads. It was love at first sight and the girl was Mumtaz Mahal, who was known as Arjumand Banu Begum at that time. At that time, he was 14 years old and she, a Muslim Persian princess, was 15. After meeting her, Shah Jahan went back to his father and declared that he wanted to marry her. The match got solemnized after five years i.e., in the year 1612. It was in the year 1628 that Shah Jahan became the Emperor and entrusted Arjumand Banu with the royal seal. He also bestowed her with the title of Mumtaz Mahal, meaning the "Jewel of the Palace". Though Shah Jahan had other wives also, but, Mumtaz Mahal was his favorite and accompanied him everywhere, even on military campaigns. In the year 1631, when Mumtaz Mahal was giving birth to their 14th child, she died due to some complications. While Mumtaz was on her deathbed, Shah Jahan promised her that he would never remarry and will build the richest mausoleum over her grave. It is said that Shah Jahan was so heartbroken after her death that he ordered the court into mourning for two years. Sometime after her death, Shah Jahan undertook the task of erecting the world's most beautiful monument in the memory of his beloved. It took 22 years and the labor of 22,000 workers to construct the monument. When Shah Jahan died in 1666, his body was placed in a tomb next to the tomb of Mumtaz Mahal. This magnificent monument came to be known as "Taj Mahal" and now counts amongst the Seven Wonders of the World. This is the true story of the Taj Mahal of India, which has mesmerized many people with its bewitching beauty.

Sunday, 23 June 2013

WINNINGS' RIGHTFUL OWNER

In 1858, Robert Fallon was shot dead, an act of vengeance by those with whom he was playing poker. Fallon, they claimed, had won the $600 pot through cheating. With Fallon's seat empty and none of the other players willing to take the now-unlucky $600, they found a new player to take Fallon's place and staked him with the dead man's $600. By the time the police had arrived to investigate the killing, the new player had turned the $600 into $2,200 in winnings. The police demanded the original $600 to pass on to Fallon's next of kin - only to discover that the new player turned out to be Fallon's son, who had not seen his father in seven years! (Ripley's Giant Book of Believe It or Not!)

TWIN BOYS, TWIN LIVES

The stories of identical twins' nearly identical lives are often astonishing, but perhaps none more so than those of identical twins born in Ohio. The twin boys were separated at birth, being adopted by different families. Unknown to each other, both families named the boys James. And here the coincidences just begin. Both James grew up not even knowing of the other, yet both sought law-enforcement training, both had abilities in mechanical drawing and carpentry, and each had married women named Linda. They both had sons whom one named James Alan and the other named James Allan. The twin brothers also divorced their wives and married other women - both named Betty. And they both owned dogs which they named Toy. Forty years after their childhood separation, the two men were reunited to share their amazingly similar lives. (Reader's Digest, January 1980)

ഈജിപ്ഷ്യന് പ്രതിമ സ്വയം തിരിയുന്നു

ലണ്ടന്: ബ്രിട്ടനിലെ മാഞ്ചസ്റ്റര് മ്യൂസിയത്തില് സൂക്ഷിച്ചിരിക്കുന്ന പ്രതിമ സ്വയം കറങ്ങുന്നു. ഈജിപ്തിലെ ശവക്കല്ലറയ്ക്ക് സമീപത്തുനിന്ന് ലഭിച്ച 4000 വര്ഷം പഴക്കമുള്ള പ്രതിമയാണ് സ്വയം തിരിഞ്ഞതായി കണ്ടെത്തിയത്. നെബ്സെനു എന്നാണ് പത്ത് ഇഞ്ച് ഉയരമുള്ള പ്രതിമയുടെ പേര്. 180 ഡിഗ്രി തിരിഞ്ഞതായി മ്യൂസിയത്തിന്റെ മേല്നോട്ട ചുമതലക്കാരനായ ക്യാംപല് പ്രൈസ് പറഞ്ഞു. ദിനംപ്രതിയെന്നോണം പ്രതിമയുടെ ദിശ മാറുന്നതായും അദ്ദേഹം പറയുന്നു. ബി.സി. 1800 കാലത്തുള്ള ഈ പ്രതിമ എണ്പതുവര്ഷമായി മാഞ്ചസ്റ്ററിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രേതശല്യമാണ് കാരണമെന്ന് മ്യൂസിയം ജീവനക്കാര് ഭയക്കുമ്പോള് ആളുകളുടെ കാലനക്കം മൂലമുണ്ടാകുന്ന പ്രകമ്പനമാണ് കാരണമെന്നാണ് മറ്റുചിലര് പറയുന്നത്.

Saturday, 22 June 2013

സി.ഐ.എക്ക് ചാരന്മാരെ വേണം; യോഗ്യത: മലയാള ഭാഷാ പരിജ്ഞാനം

വാഷിങ്ടണ്: അമേരിക്കന് ചാര സംഘടനയായ സി.ഐ.എയില് ഒരു ‘കരിയര്’ നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? സംഘടനയില് ചാരപ്പണിക്ക് ഇപ്പോള് ആളുകളെ വിളിച്ചിരിക്കുന്നു. വലിയ ഗവേഷണ ബിരുദമൊന്നും വേണ്ട. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിഞ്ഞാല് മതി. ന്യൂയോര്ക് ആസ്ഥാനമായ ബിസിനസ് വീക്കിന്െറ (ബ്ളൂംസ്ബെര്ഗ് ബിസിനസ് വീക്) ഓണ്ലൈന് എഡിഷനില് ജൂണ് 20ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മലയാളികളെ സി.ഐ.എ ചാരപ്പണിക്ക് അന്വേഷിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരമുള്ളത്. സി.ഐ.എക്ക് വേണ്ടി പ്രവര്ത്തിക്കുന്ന രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച സുപ്രധാന വെളിപ്പെടുത്തലുകള്ക്കിടയിലാണ് സംഘടനയിലേക്ക് മലയാളികളെ അന്വേഷിക്കുന്ന കാര്യവും പരാമര്ശിക്കുന്നത്. ശീതസമര കാലം മുതല് തന്നെ സി.ഐ.എയെ കാര്യമായി സഹായിക്കുന്ന പ്രമുഖ സ്ഥാപനമായ ബൂസ് അലെന്സ് ഹാമില്ട്ടന്െറ പ്രവര്ത്തനങ്ങളെക്കുറിച്ചാണ് ‘ബൂസ് അലെന്സ്, ദി വേള്ഡ്സ് മോസ്റ്റ് പ്രോഫിറ്റബ്ള് സ്പൈ ഓര്ഗനൈസേഷന്’ എന്ന ലേഖനത്തില് കാര്യമായും പ്രതിപാദിക്കുന്നത്. ബൂസ് അലെന്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതു മുതല് ഓരോ ഓപറേഷനും വിജയകരമായി ലക്ഷ്യം കാണുന്നതുവരെയുള്ള കാര്യങ്ങള് ലേഖനത്തില് പരാമര്ശിക്കുന്നു. അമേരിക്കയില് സുരക്ഷയുടെ പേരില് ഭരണകൂടം പൗരന്മാരുടെ ടെലിഫോണ്- സൈബര് വിവരങ്ങള് ചോര്ത്തുന്നുവെന്ന വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ എഡ്വേഡ് സ്നോഡനും ബൂസ് അലെന്സിലൂടെയാണ് സി.ഐ.എയുടെ ഭാഗമാകുന്നതത്രെ. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്ത്തിയാക്കാത്ത സ്നോഡന്െറ കമ്പ്യൂട്ടര് ഹാക്കിങ് കഴിവ് കണ്ടറിഞ്ഞാണ് കരാര് വ്യവസ്ഥയില് നിയമനം ലഭിച്ചത്. ഇത്തരം നിയമനം തന്നെയാണ് മലയാളികളെയും കാത്തിരിക്കുന്നത്. സി.ഐ.എയുടെ ഡിഫന്സ് ഇന്റലിജന്സ് ഏജന്സിയിലെ മൂന്ന് വിഭാഗങ്ങളിലേക്കാണത്രെ ജൂണ് ആദ്യ വാരത്തില് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യ രണ്ടെണ്ണം ഇന്റലിജന്സ് അനലിസ്റ്റ് വിഭാഗവുമായി ബന്ധപ്പെട്ടതാണ്. മൂന്നാമത്തെ വിഭാഗത്തിലാണ് മലയാളികള്ക്ക് അവസരമുള്ളത്. മലയാള ഭാഷാ പരിജ്ഞാനമുള്ളവരെ അന്വേഷിക്കുന്നു എന്ന് മാത്രമാണ് ലേഖനത്തിലുള്ളത്. തെക്കേ ഇന്ത്യയില് മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ സാഹചര്യത്തിലാണത്രെ മേഖലയില് ചാരപ്രവര്ത്തനം ശക്തമാക്കാന് സി.ഐ.എ മുന്നിട്ടിറങ്ങുന്നത്്. ഇതിന്െറ ഭാഗമായാണ് മലയാളികളെ തേടുന്നത്. ഉദ്യോഗാര്ഥിയുടെ കഴിവിന്െറ അടിസ്ഥാനത്തില് പ്രതിവര്ഷം ചുരുങ്ങിയത് 1.8 ലക്ഷം ഡോളര് (ഏകദേശം ഒരു കോടിക്ക് മുകളില്) ശമ്പളമാണത്ര സി.ഐ.എ വാഗ്ദാനം ചെയ്തിരിക്കുന്നത്.