Friday, 19 July 2013
ഒറ്റയാന് തിമിംഗലത്തെത്തേടി...
ആരോടും കൂട്ടു
കൂടാതെ വര്ഷങ്ങളോളമായി ശാന്തസമുദ്രത്തിന്റെ ആഴങ്ങളില്
ഒറ്റക്ക് അലയുന്ന,
ശബ്ദങ്ങളിലൂടെ മാത്രം സാന്നിദ്ധ്യമുറപ്പിക്കുന്ന
ഏകനായ
തിമിംഗലം...ശാന്തസമുദ്രത്തിന്റെ വടക്കേ കോണില്
അങ്ങനെയൊരു ഒറ്റയാന്
തിമിംഗലമുണ്ടെന്നാണ് ഗവേഷകര് ഉറപ്പിച്ചു
പറയുന്നത്.
ഇരുപതു വര്ഷമായി സമുദ്രത്തിന്റെ വടക്കു
ഭാഗത്തു നിന്നായി സാധാരണയില്
നിന്നും വ്യത്യസ്തമായ
ശബ്ദം പുറപ്പെടുവിക്കുന്ന കൂട്ടത്തില് ചേരാത്ത
ഒറ്റയാനെത്തേടി ഗവേഷകര് മാത്രമല്ല,
ഡോക്യുമെന്ററി സംവിധായകര്
വരെ സമുദ്രത്തിലൂടെ സഞ്ചരിക്കുകയാണ്.പക്ഷേ ഇതു
വരെയായിട്ടും ഒറ്റയാന് പിടികൊടുത്തിട്ടില്ല.
1980കളില് അ്വമരിക്കയുടെ നാവിക
വിഭാഗം സമുദ്രത്തിനടിയിലെ വിവിധ ശബ്ദങ്ങള്
റേക്കോര്ഡ് ചെയ്യപ്പോഴാണ്
മറ്റനേകം തിമിംഗലങ്ങളുടെ ശബ്ദത്തോടൊപ്പം ഒറ്റയാന്റെ ശബ്ദവും റെക്കോര്ഡ്
ചെയ്തത്. പിന്നീട് 1989ല്
തന്റെ പഠനങ്ങളുടെ ഭാഗമായി ഈ ശബ്ദങ്ങള്
പരിശോധിക്കുന്നതിനിടെയാണ്
സമുദ്രശാസ്ത്രജ്ഞന് ഡോ വില്യം വാട്കിന്സ്
മറ്റു തിമിംഗലങ്ങളില്
നിന്നും വ്യത്യസ്തമായുള്ള
ശബ്ദത്തെ ആദ്യമായി ശ്രദ്ധിച്ചത്. സാധാരണ
നിലയില്
ഒരേ സമുദ്രത്തിലെ തിമിംഗലങ്ങളുടെ ശബ്ദങ്ങള്
തമ്മില് ഇത്രയും വ്യത്യാസം വരാറില്ല.
ഉയര്ന്നും താഴ്ന്നുമുള്ള പല
തരം ശബ്ദങ്ങളിലൂടെയാണ് തിമിംഗലങ്ങള്
ആശയവിനിമയം നടത്തുന്നത് പോലും.
ശാന്തമഹാസമുദ്രത്തിലെ തിമിംഗലങ്ങള്
ഏതാണ്ട് 17 മുതല് 18 ഹെര്ട്ട്സ് വരെയുള്ള
ശബ്ദങ്ങളിലൂടെയാണ്
പരസ്പരം ആശയം കൈമാറുന്നത്. എന്നാല്
ഇതിനു വിരുദ്ധമായി 52
ഹെര്ട്ട്സോളം ഉച്ചത്തില്
ശബ്ദം പുറപ്പെടുവിച്ചാല് അതു മറ്റു
തിമിംഗലങ്ങള്ക്ക് മനസിലാക്കാന് കഴിയില്ല.
അങ്ങനെയെങ്കില് ഉയര്ന്ന
ശബ്ദം പുറപ്പെടുവിക്കുന്ന
തിമിംഗലം വര്ഷങ്ങളോളമായി കൂട്ടത്തില്
ചേരാനും ആശങ്ങള് പങ്കു
വക്കാനും കഴിയാതെ ഒറ്റക്കു
കഴിയുകയാണെന്നു വേണം അനുമാനിക്കാന്.
ഫിന് വെയ്ലോ, ബ്ലൂ വെയ്ലോ അതല്ലെങ്കില്
രണ്ടിന്റെയും സങ്കരയിനമോ ആയിരിക്കാം ഈ
ഒറ്റയാനെന്നാണ് ശാസ്ത്രജ്ഞര് പറയുന്നത്.
പിന്നീട് വാട്കിന്സിന്റെ ഗവേഷണങ്ങള്
ദുരൂഹതയിലിരുന്ന് ശബ്ദമുണ്ടാക്കുന്ന ഈ
തിമിംഗലത്തിനു പിറകെയായി.
തിമിംഗലങ്ങളുടെ ഇണ ചേരല് കാലത്ത്
സമുദ്രത്തിലൂടെ സഞ്ചരിച്ച്
ഒറ്റയാന്റെ വഴികള്
രേഖപ്പെടുത്താനും വാട്കിന്സ് ശ്രമിച്ചു.
അദ്ദേഹം കണ്ടു പിടിച്ച പല
വസ്തുതകളും 2004ല്
പ്രസിദ്ധീകരിച്ചതോടെ സമുദ്രത്തില്
ഏകനായി അലയുന്ന ഒറ്റയാന് ഏറെ ജനശ്രദ്ധ
നേടി. പക്ഷേ പഠനങ്ങള്
പൂര്ത്തിയാകും മുമ്പേ വാട്കിന് മരിച്ചു.
എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യ കൂടിയായ
ദാഹേര് പഠനങ്ങളുമായി മുമ്പോട്ട് പോയി.
പലപ്പോഴും ശബ്ദം റെക്കോര്ഡ്
ചെയ്തിട്ടുണ്ടെങ്കിലും ഇതേ വരെ ഈ
തിമിംഗലത്തെ കാണാനോ ഏതു
വര്ഗത്തിലുള്ളതാണെന്നു
തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ലെന്ന്
ദാഹേര്. ഒറ്റയാന് എതെങ്കിലും വിധത്തിലുള്ള
അസുഖമുള്ളതാണോ അസാധാരണ ശബ്ദത്തിനു
പിന്നിലെ കാരണമെന്നും ഇവര്ക്കറിയില്ല.
ഇരുപതു വര്ഷം ജീവിച്ചിരിക്കുന്ന സ്ഥിതിക്ക്
അസുഖമായിരിക്കില്ല
ശബ്ദത്തിന്റെ കാരണമെന്നും ദാഹേര് പറയുന്നു.
എന്തായാലും അടുത്ത ശരത്കാലത്തിനു
മുമ്പേ ഒറ്റയാന്റെ പിന്നിലെ ദുരൂഹത
മറനീക്കി പുറത്തു കൊണ്ടു വരുമെന്ന
വാശിയിലാണ് ഗവേഷകര്.
Subscribe to:
Post Comments (Atom)
No comments:
Post a Comment