Saturday, 20 July 2013
Friday, 19 July 2013
ഒറ്റയാന് തിമിംഗലത്തെത്തേടി...
ചെകുത്താനും ട്വിറ്റര് അക്കൗണ്ട്!
Tuesday, 16 July 2013
ലോകത്തില് ഏറ്റവും വേഗമേറിയ ഇന്റര്നെറ്റ് ദക്ഷിണ കൊറിയയില്; ഒരു സിനിമ ഡൌണ്ലോഡ് ചെയ്യാന് 43 സെക്കന്ഡ്!
Saturday, 13 July 2013
ഒരു കടങ്കഥ പോലെ പ്രണയം...
Friday, 12 July 2013
മ‘ദ്യോ’ന്മത്തയാകല്ലേ ഗേള്! (liquor consumption in women increasing)
കുടിച്ച് കൂത്താടി നടക്കുന്ന ഈ കെട്ടിയോനെ കൊണ്ട് തോറ്റു’ എന്ന് ഭാര്യമാര് പരാതി പറഞ്ഞിരുന്ന കാലം കഴിഞ്ഞു. വൈകുന്നേരങ്ങളില് ഒരു ‘ഹാഫ്’ അടിക്കാന് ഒരുങ്ങുന്ന ഭര്ത്താവിന് ചിയേഴ്സ് പറയുന്ന ഭാര്യമാരാണധികവും. മദ്യശാല അടിച്ചു തകര്ക്കുന്ന അത്ര ധൈര്യത്തിലേക്ക് സ്ത്രീകളിലെ ഒരു വിഭാഗം മുതിര്ന്നപ്പോള് മദ്യപാനം ഒരു ശീലമാക്കാന് ശ്രമിക്കുന്ന യുവതലമുറയെയാണ് ഇന്ന് കാണാന് കഴിയുന്നത്. തെക്കുകിഴക്കന് ഏഷ്യയില് ഏറ്റവും കൂടുതല് മദ്യം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന ഗവേഷണ റിപ്പോര്ട്ട് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. മാറിയ ജോലിസാഹചര്യങ്ങളും കൊക്കിലൊതുങ്ങുന്നതിനേക്കാള് കൂടുതല് ശമ്പളവും കിട്ടി തുടങ്ങിയപ്പോളാണ് ഭാരതസ്ത്രിയുടെ ഭാവശുദ്ധിക്കും ചെറിയ മാറ്റങ്ങളൊക്കെ സംഭവിച്ചിരിക്കുന്നത്. സ്ത്രീയെ ദേവിയായും കുലീനയായും കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന് ഉണ്ടായിരുന്നത്. എന്നാല് വിദൂരഭാവിയില് ഭാരതസ്ത്രീയെ മദ്യം കുടിക്കുന്നവളും കൂത്താട്ടക്കാരിയുമായിട്ടായിരിക്കും കാണുക. നഗരപ്രദേശങ്ങളില് സ്ത്രീമദ്യപാനം വന്തോതില് കൂടിയിരിക്കുന്നത്. ഐടി മേഖലയുടെ വളര്ച്ചയും യുവത്വത്തിന് കിട്ടുന്ന അത്യാകര്ഷകമായ ശമ്പള സ്കെയിലുമാണ് മദ്യപാന സദസ്സുകള് കൂടുന്നതിന്റെ പ്രധാന ഘടകം. പഴയ കാലത്തെ അപേക്ഷിച്ച് പെണ്കുട്ടികള്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം കൂടിയതും ആണ്-പെണ് കൂട്ടുകെട്ടുകളിലെ വിലക്കുകള് മാറി വരുന്നതും മദ്യപാന സദസ്സുകളില് എത്തപ്പെടാനുള്ള എളുപ്പവഴിയായി മാറി. സൌഹൃദങ്ങളിലെ ‘സോഷ്യല് സ്റ്റാറ്റസിന്റെ’മാനവും മദ്യപാന സദസ്സുകള് അളക്കുന്നുവെന്ന തോന്നലും യുവതികളുടെ വഴിതെറ്റലിന് മുഖ്യഘടകമായിരിക്കുകയാണ്. വിവാഹജീവിതത്തിലെ പരാജയവും ജീവിതത്തിലെ ഒറ്റപ്പെടുത്തലുമാണ് സ്ത്രീകള് ഫുള്ളിനും ഹാഫിനും അരികില് വരുന്നതിന് കാരണമെന്ന് കരുതുന്നവര്ക്ക് തെറ്റി. പലപ്പോഴും പെണ്കുട്ടികളുടെ ജീവിതത്തിലെ വില്ലനാണ് മദ്യപാനം. വിവാഹജീവിതം മാത്രമല്ല മദ്യപിച്ച് നിശാക്ലബുകളിലും ഡാന്സ് ബാറുകളിലും കൂത്താടി ജീവിതം തന്നെ കൈവിട്ട അവസ്ഥയുള്ള സ്ത്രീകളും നമ്മുടെയിടയില് തന്നെയുണ്ട്. അതേസമയം, പുരുഷന്മാര്ക്ക് തങ്ങളുടെ മദ്യപാനം ഇഷ്ടമാണെന്ന സ്ത്രീകളുടെ ധാരണ തെറ്റാണെന്നതാണ് സത്യം. പരിഷ്ക്കാരവും പത്രാസും ഇങ്ങെത്തിയെങ്കിലും ജീവിതത്തില് അത്യാവശ്യം അടക്കവും ഒതുക്കവുമൊക്കെ ‘കീപ്’ ചെയ്യുന്ന സുന്ദരിമാര്ക്ക് തന്നെയാണ് വില. മദ്യപിക്കുന്ന സ്ത്രീകളെ കാര്യമായി പ്രോത്സാഹിപ്പിക്കുമെങ്കിലും പുരുഷന്മാര്ക്ക് ഇവരെ അല്പം പോലും ഇഷ്ടമല്ലെന്നതാണ് യാഥാര്ത്ഥ്യം.
curtsey;webdhunia...
Wednesday, 10 July 2013
സാരിക്കുമുണ്ടൊരു കഥ പറയാന്!
കാമുകിയെക്കുറിച്ചുള്ള ഭാവസാന്ദ്രമായ വികാരതള്ളലില് നെയ്ത്തുകാരന് തന്റെ തറികള് ചലിപ്പിച്ചു കൊണ്ടിരുന്നു. അവന്റെ സ്വപ്നലോകത്ത് അവളുടെ ലോല സ്പര്ശനവും അനേക ഭാവങ്ങളിലെ വര്ണ്ണശബളിമയും മുടിയുടെ നേര്ത്ത ചലനങ്ങളും മിന്നിത്തിളങ്ങുന്ന കണ്ണുനീര് തുള്ളികളും ഒന്നൊന്നായി മിന്നിമറഞ്ഞു. സ്വപ്ന സഞ്ചാരത്തില് മുഴുകി അവന് നെയ്തു കൂട്ടിയ മുഴുനീള വര്ണ്ണവസ്ത്രവും സ്വപ്ന സദൃശ്യമായ അനുഭവമായി തീര്ന്നു. പെണ്മനസ്സിലെ വര്ണ്ണസ്വപ്നം സാക്ഷാത്ക്കാരമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു നാടോടിക്കഥയാണിത്. കഥയെന്തായാലും സ്ത്രീയുടെ മുഗ്ധസൗന്ദര്യത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വൈവിധ്യങ്ങളുടെ കലവറയായ സാരികള്. നൂറ്റാണ്ടുകള് പലത് കഴിഞ്ഞിട്ടും ഭാരത സ്ത്രീത്വത്തിന്റെ പൂര്ണ്ണത സാരിയില് ദര്ശിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഡിസൈനുകളുടെ വ്യത്യസ്തതയും ആകര്ഷണീയതയും വര്ണ്ണവൈവിദ്ധ്യവുമെല്ലാം മറ്റു വസ്ത്രങ്ങളില് നിന്നൊക്കെ വേറിട്ടൊരു കാഴ്ച സാരിയ്ക്ക് പകര്ന്നു നല്കുന്നു. ഡിസൈനര് വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം. ഫാഷന് തരംഗത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്ന് ഫാഷന് ഡിസൈനര്മാര് ഒന്നടങ്കം പറയുന്ന ഈ നൂറ്റാണ്ടിലെ വസ്ത്രസങ്കല്പത്തിലുടനീളം സാരിയ്ക്ക് പ്രമുഖ സ്ഥാനമുണ്ടാകുമെന്ന് അവര് പ്രവചിക്കുന്നു. ഒരു ദിവസം ഇട്ട് എറിഞ്ഞു കളയുന്ന തരം കടലാസ് ഷര്ട്ടുകളായിരിക്കും 2100 കളിലെ ഫാഷന്. എന്നാല് സാരി അന്നും ഇഷ്ട വസ്ത്രമായിരിക്കും. പ്രമുഖ സിനിമ താരങ്ങളുടെ ഫാഷന് ഡിസൈനറായ ആഷ്ലി പറയുന്നു. വരും വര്ഷങ്ങളിലെ ഫാഷന് സിപ്പ് വച്ച സാരിയായിരിക്കുമെന്ന് ഇംഗ്ലണ്ടിലെ വസ്ത്ര ഡിസൈനറായ ലാസന് സിമോണ്സ് അഭിപ്രായപ്പെട്ടു. ‘ഞാന് തന്നെ അങ്ങനെയൊരു ഡിസൈന് ഉണ്ടാക്കുന്നുണ്ട് കണ്ടാല് സാരി പക്ഷേ പിറകില് സിപ്പ് കാണും’ - ലാസന് പറയുന്നു. വസ്ത്ര വിശേഷത്തിലെ മഹാത്ഭുതമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ അറിവുകള് ഇന്നും ലഭ്യമല്ല. എന്നാല് പൗരാണിക കാലം മുതല് തന്നെ ഭാരതത്തില് സാരി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് ഭഗവാന് ശ്രീകൃഷ്ണന് നല്കിയ ഒരിക്കലും അവസാനിക്കാത്ത സാരിയായി മഹാഭാരതത്തില് വരെ സാരി സ്ഥാനം നേടി. ഋഗ്വേദത്തിലും ഗ്രീക്ക് ചരിത്രരേഖകളിലും സാരിയെക്കുറിച്ച് പരാമര്ശിച്ചിട്ടുണ്ട്. ചരിത്രതാളുകളിലൂടെ സഞ്ചരിക്കുമ്പോള് മുന്കാലങ്ങളിലെ വീരവനിതകളും സാരിയുടെ പ്രണേതാക്കാളായിരുന്നു എന്നു കാണാം. ഝാന്സിയിലെ റാണി ലക്ഷ്മിബായി, ബോലാവിഡിയിലെ മല്ലമ്മ, കിത്തോറിലെ യെന്തമ്മ തുടങ്ങിയവര് യുദ്ധഭൂമിയില് ശത്രുവിനോട് ഏറ്റുമുട്ടിയത് സാരിവേഷധാരിയായിട്ടായിരുന്നു. വീരാംഗ കച്ച എന്നാണ് അത്തരം സാരികള് അറിയപ്പെട്ടിരുന്നത്. സാരിയുടെ ലോകം വൈവിധ്യങ്ങള് നിറഞ്ഞതാണ്. കാഞ്ചിപുരം, ബനാറസ് ബ്രോക്കേഡ്, കശ്മീര് സില്ക്ക്, സര്ദോഷി, റോ സില്ക്ക് ബലുച്ചേരി, വല്ക്കലം, ഇറ്റാലിയന് ക്രേപ്പ്, ജോര്ജറ്റ്, പൈത്താനീ, ഇക്കത്ത്, പോച്ചംപള്ളി, ഗദ്വാര് എന്നു തുടങ്ങിയ നൂറിലധികം വ്യത്യസ്ത ഇനം സാരികള് ഇന്ന് വിപണിയില് ലഭ്യമാണ്. ഇതില് ഗദ്വാര് സാരികളെ ഇവിടെ പരിചയപ്പെടുത്താം. കിഴക്കന് ഡക്കാണിന്റെ കരവിരുതും കൈത്തഴക്കവും ഇഴചേര്ത്ത് നെയ്തെടുത്തതാണ് ഗദ്വാര് സാരികള്. കോട്ടണ് സാരിയില് സില്ക്ക് ബോര്ഡുകള് തുന്നിച്ചേര്ത്താണ് ഗദ്വാര് സാരികള് നിര്മ്മിക്കുന്നത്. പരുത്തി നൂലുകള് ഇഴപിരിച്ചു നെയ്യുന്ന കുപ്പാടം എന്ന നെയ്ത്തു സാരികളില് കുമ്പം എന്നറിയപ്പെടുന്ന പട്ട് കസവ് ബോര്ഡുകള് തുന്നിച്ചേര്ത്താണ് പാരമ്പര്യ ഗദ്വാര് സാരികള് നിര്മ്മിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ കുപ്പാടം കുമ്പം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗദ്വാര് സാരിയുടെ പിറവിക്ക് പിന്നില് രസകരമായ ഒരു സംഭവമുണ്ട്. ബനാറസ് സാരികളുടെ മാസ്മരിക ഭംഗിയില് ആകൃഷ്ടനായ ഗദ്വാളിലെ നാട്ടുരാജാവ് കുറച്ച് നെയ്ത്തുകാരെ ബനാറസിലേയ്ക്ക് അയച്ചു. പക്ഷേ തിരിച്ചെത്തിയ നെയ്ത്തുകാര് ബനാറസ് സാരിയില് നിന്ന് വ്യത്യസ്തമായ മറ്റൊരിനം സാരിയ്ക്ക് രുപം നല്കി - അതാണത്രേ ഗദ്വാള് സാരികള്. ബനാറസിനോട് ഉള്ളതിനേക്കാള് പ്രകടമായ ബന്ധം ഗദ്വാര് സാരികള് തെക്ക് കിഴക്കന് സംസ്ഥാനങ്ങളുമായി കാത്തു സൂക്ഷിക്കുന്നു. പല്ലവിനെ മോടിപിടിപ്പിക്കുന്ന കോരുവ ഡിസൈന് തെക്കിന്റെ സംഭാവനയാണ ്.
Monday, 1 July 2013
ക്ലോഡിയസ്... വാലന്റൈന് ചിരിക്കുന്നു !
ഓ... ക്ലോഡിയസ്, നീ മഹാനായ ചക്രവര്ത്തി ആയിരുന്നിക്കാം.... നീ രാജനീതി നടപ്പാക്കി ചരിത്രത്താളുകളില് ഇടം പിടിച്ചിട്ടുണ്ടാവാം... എന്നാല് നീ നിഷ്കരുണം വധിച്ച വാലന്റൈന് എന്ന ഞാന് ഇപ്പോഴും നിന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു... കാമുകനെ വധിച്ചാല് പ്രണയത്തെയും ഇല്ലാതാക്കാം എന്ന് കരുതിയ നിന്റെ വിഡ്ഢിത്തത്തെ ഓര്ത്ത്! ഒരു രാത്രിയില് നിന്റെ ഭടന്മാര് പുരോഹിതനായ എന്നെ പിടികൂടിയത് ഓര്മ്മയുണ്ടോ? അന്ന് നിന്റെ നിയമം ലംഘിച്ച് ഞാന് ഒരു രഹസ്യ വിവാഹം നടത്തുകയായിരുന്നു. അവിടെയും നിന്റെ വക്രബുദ്ധിക്ക് ദൈവം തിരിച്ചടി തന്നു... വധൂവരന്മാരും ഞാനും മാത്രമുണ്ടായിരുന്ന, മെഴുകുതിരി വെട്ടം സ്നേഹ സ്വാന്തനമായി പരന്നൊഴുകിയ ആ മുറിയിലേക്ക് നിന്റെ ദൂതന്മാരുടെ ധിക്കാരത്തിന്റെ പാദപദന ശബ്ദമെത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു... അവര് രക്ഷപ്പെടുകയും ചെയ്തിരുന്നു! പിന്നെ പാതിരിയായ ഞാന്.... എന്നിലും ഒരു കാമുക ഹൃദയമുണ്ടായിരുന്നു. നിന്റെ സൈന്യത്തിന്റെ ആള്ബലം കൂട്ടാന് നീ കണ്ടെത്തിയ വഴിയെ ശപിക്കുന്ന, വെറുക്കുന്ന ആയിരങ്ങളില് ഒരുവനായിരുന്നു ഞാനും.... ഇണയെ ഉപേക്ഷിച്ച് നിന്റെ സൈന്യത്തിലേക്കും ചോരമണക്കുന്ന, മരണം വിറങ്ങലിക്കുന്ന യുദ്ധ ഭൂവിലേക്കും ആളെ കൂട്ടാന് വിവാഹം നിരോധിച്ചതിനെ ഞാനും എതിര്ത്തിരുന്നു.... നിന്റെ നിയമത്തെ മറികടന്ന് ഞാന് അനേകം ഹൃദയങ്ങളെ ഒരുമിപ്പിച്ചു.... പരിശുദ്ധമായ വിവാഹ കര്മ്മത്തിലൂടെ. നിനക്കറിയുമോ വിഡ്ഢിയായ ചക്രവര്ത്തീ... പ്രണയം അനശ്വരമാണ്... അതിലേക്കുള്ള വഴികള് എന്നോ കുറിക്കപ്പെട്ടവയാണ്... നിസ്സാരരായ നമുക്ക് പ്രണയത്തെ നശിപ്പിക്കാന് കഴിയില്ല. നീ എന്നെ തുറുങ്കിലടച്ചപ്പോള് പ്രണയം ധൈര്യം നല്കിയ യുവാക്കള് എന്നെ വന്നു കാണുമായിരുന്നു. ജയിലര് തന്റെ മകളെ പോലും എന്റെ അടുത്ത് വരുന്നതില് നിന്ന് വിലക്കിയില്ല... ആ സന്ദര്ശനങ്ങള് പിന്നീട് കാരിരുമ്പഴികള് പോലും അലിയിപ്പിക്കുന്ന പ്രണയമായി തീവ്രതയാര്ജ്ജിക്കുകയും ചെയ്തു... മരിക്കാന് വിധിക്കപ്പെട്ട ഞാന്, ആ സ്നേഹ സന്ദര്ശനത്തിന് എന്റെ സുഹൃത്ത് വഴിയാണ് അവസാന സന്ദേശമയച്ചത്.... “ എന്ന് സ്വന്തം വാലന്റൈന്” എന്ന ആത്മവികാരങ്ങളില് മഷി ചാലിച്ചെഴുതിയ കൈയ്യൊപ്പോടെ...! പ്രണയത്തെ സ്നേഹിച്ച കുറ്റത്തിന് നീ എന്നെ ഈ ലോകത്തില് നിന്ന് പറഞ്ഞുവിട്ട ദിനം മുതല്, അതായത് എ ഡി 269 ഫെബ്രുവരി 14 മുതല്, ഒരു പ്രണയാഘോഷ ദിനം പിറവികൊണ്ട കാര്യം നിനക്ക് അറിയുമോ..... നീ തകര്ത്തെറിയാന് ആശിച്ചത് നറുമണം പൊഴിക്കുന്ന, മാധുര്യമൂറുന്ന സുന്ദര വികാരങ്ങളുടെ ദിനമായി, പ്രണയ ദിനമായി ഈ ലോകം മുഴുവന് നെഞ്ചേറ്റിയത് നീ അറിഞ്ഞോ.... വാലന്റൈന് ദിനമെന്ന പേരില് എല്ലാ വര്ഷവും ഈ ദിനം ആഘോഷിക്കുമ്പോള് നീ ഒന്ന് അറിയൂ, നിനക്ക് പ്രണയത്തെ കൊല്ലാന് കഴിഞ്ഞില്ല... എന്നെയും!